രാപകൽ കൂടെ കൊണ്ടുനടക്കുന്ന ഫോണുകളെ പോലും ആശങ്കയോടെ നിരീക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് രണ്ടു ദിവസമായി ലബനനിൽ നടന്ന സ്ഫോടനങ്ങൾ. പൊട്ടിത്തെറി ഭീതിയെത്തുടർന്ന് സ്മാർട് ഫോൺ ഉപേക്ഷിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. ആധുനിക യുദ്ധഭൂമിയിൽ കുഞ്ഞു പേജറുകൾ പോലും ജീവനെടുക്കുന്ന ബോംബുകളായി മാറുന്ന കാഴ്ചയാണ് ലബനനിൽ കണ്ടത്. ഈ ഭീതി ലബനനിൽ മാത്രം ഒതുങ്ങുന്നതല്ല, ടെക് ലോകം ഒന്നടങ്കം ആശങ്കയിലാണ്. പുതിയ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി സൈബർ ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ നേരത്തേതന്നെ വിജയം കൈവരിച്ചവരാണ് ഇസ്രയേൽ. പ്രത്യേകിച്ച് ഹിസ്ബുല്ല, ഹമാസ്, ഇറാൻ എന്നിവർക്കെതിരായ പോരാട്ടത്തിന് ഇസ്രയേൽ വൻ സൈബർ ആയുധങ്ങളാണ് പ്രയോഗിക്കുന്നത്. ഇതിന്റെ ചെറിയൊരു രൂപം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ കണ്ടത്. ഇത് തന്നെയാണ് വലിയ ആശങ്കയും. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന, ഹിസ്ബുല്ല പ്രവർത്തകർക്കു നേരെയുള്ള പേജർ, വോക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിൽ സൈബർ യൂണിറ്റ് 8200 ആണെന്നാണ് റിപ്പോർട്ടുകൾ. മൊസാദിനും ഐഡിഎഫിനും (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) വേണ്ട സൈബർ സഹായങ്ങളെല്ലാം ഒരുക്കികൊടുക്കുന്നതും യൂണിറ്റ് 8200 തന്നെ. എങ്ങനെയാണ് യൂണിറ്റ് 8200 പ്രവർത്തിക്കുന്നത്? ഈ സംഘത്തിലേക്ക് എങ്ങനെയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്? ലബനൻ ആക്രമണത്തിൽ ഇവരുടെ പങ്കെന്ത്? യൂണിറ്റ് 8200 ഇതിന് മുൻപ് നടത്തിയ ദൗത്യങ്ങൾ ഏതൊക്കെ? ഹമാസ് ആക്രമണത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന് സംഭവിച്ചതെന്ത്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാപകൽ കൂടെ കൊണ്ടുനടക്കുന്ന ഫോണുകളെ പോലും ആശങ്കയോടെ നിരീക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് രണ്ടു ദിവസമായി ലബനനിൽ നടന്ന സ്ഫോടനങ്ങൾ. പൊട്ടിത്തെറി ഭീതിയെത്തുടർന്ന് സ്മാർട് ഫോൺ ഉപേക്ഷിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. ആധുനിക യുദ്ധഭൂമിയിൽ കുഞ്ഞു പേജറുകൾ പോലും ജീവനെടുക്കുന്ന ബോംബുകളായി മാറുന്ന കാഴ്ചയാണ് ലബനനിൽ കണ്ടത്. ഈ ഭീതി ലബനനിൽ മാത്രം ഒതുങ്ങുന്നതല്ല, ടെക് ലോകം ഒന്നടങ്കം ആശങ്കയിലാണ്. പുതിയ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി സൈബർ ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ നേരത്തേതന്നെ വിജയം കൈവരിച്ചവരാണ് ഇസ്രയേൽ. പ്രത്യേകിച്ച് ഹിസ്ബുല്ല, ഹമാസ്, ഇറാൻ എന്നിവർക്കെതിരായ പോരാട്ടത്തിന് ഇസ്രയേൽ വൻ സൈബർ ആയുധങ്ങളാണ് പ്രയോഗിക്കുന്നത്. ഇതിന്റെ ചെറിയൊരു രൂപം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ കണ്ടത്. ഇത് തന്നെയാണ് വലിയ ആശങ്കയും.

ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന, ഹിസ്ബുല്ല പ്രവർത്തകർക്കു നേരെയുള്ള പേജർ, വോക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിൽ സൈബർ യൂണിറ്റ് 8200 ആണെന്നാണ് റിപ്പോർട്ടുകൾ. മൊസാദിനും ഐഡിഎഫിനും (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) വേണ്ട സൈബർ സഹായങ്ങളെല്ലാം ഒരുക്കികൊടുക്കുന്നതും യൂണിറ്റ് 8200 തന്നെ. എങ്ങനെയാണ് യൂണിറ്റ് 8200 പ്രവർത്തിക്കുന്നത്? ഈ സംഘത്തിലേക്ക് എങ്ങനെയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്? ലബനൻ ആക്രമണത്തിൽ ഇവരുടെ പങ്കെന്ത്? യൂണിറ്റ് 8200 ഇതിന് മുൻപ് നടത്തിയ ദൗത്യങ്ങൾ ഏതൊക്കെ? ഹമാസ് ആക്രമണത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന് സംഭവിച്ചതെന്ത്? പരിശോധിക്കാം.

ലബനനിൽ പൊട്ടിത്തെറിച്ച പേജറിന്റെ അവശിഷ്ടം (Photo by AFP)
ADVERTISEMENT

∙ ഹിസ്ബുല്ലയ്ക്ക് പിഴച്ചത് എവിടെ?

ലബനൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഹിസ്ബുല്ലയ്ക്ക് ആശയവിനിമയ സംവിധാനങ്ങൾ എന്നും ഒരു തലവേദനയായിരുന്നു. സൈബർ മേഖലയിൽ വൻ കുതിച്ചുച്ചാട്ടം നടത്തിയിട്ടുള്ള ഇസ്രയേൽ ഹിസ്ബുല്ലയുടെ സൈബർ നീക്കങ്ങളും ഡിജിറ്റൽ ഉപകരണങ്ങളുമെല്ലാം പതിവായി നിരീക്ഷിച്ച് ചോർത്തി. ഇതിൽ ചില കാര്യങ്ങൾ ഹിസ്ബുല്ല അറിഞ്ഞിരുന്നെങ്കിലും നിർണായക വിവരങ്ങളുടെ ചോർത്തലുകൾ അറിയാതെ പോയി. പേജറുകൾ നിർമിച്ച് നൽകാൻ വിശ്വസിച്ച് ഏൽപിച്ച കമ്പനികളെ പോലും ഇസ്രയേൽ കീഴടക്കി ദൗത്യം നടപ്പിലാക്കി. (ഇസ്രയേലിന്റെ കടലാസ് കമ്പനികളായിരുന്നു സ്ഫോടകവസ്തുക്കൾ നിറച്ച പേജറുകൾ നിർമിച്ചതെന്നും റിപ്പോർട്ടുണ്ട്). ഹിസ്ബുല്ല സാങ്കേതികപരമായി അത്യാധുനികമായ ഒരു സംഘടന ആണെങ്കിലും സുരക്ഷിത മെസേജിങ്ങിന് പോലും പരമ്പരാഗതവും കാലഹരണപ്പെട്ടതുമായ പേജറുകൾ പോലുള്ള ആശയവിനിമയ ഉപകരണങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് തന്നെയാണ് അവരെ ദുരന്തത്തിലേക്ക് നയിച്ചതും.

∙ മൊബൈൽ നെറ്റ്‌വർക്കിലും ചാരൻമാർ

ലബനനിലെ മൊബൈൽ നെറ്റ്‌വർക്കുകൾ പോലും മൊസാദിന്റെ നിരീക്ഷണത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. കോളുകളും മെസേജുകളും തടസ്സപ്പെടുത്താനും ട്രാക്കുചെയ്യാനും എളുപ്പമുള്ള മൊബൈൽ നെറ്റ്‌വർക്കുകളിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാണ് ഹിസ്ബുല്ല പേജറുകൾ സ്വീകരിച്ചത്. ഇറാന്റെ ഇസ്‌‌ലാമിക് റവല്യൂഷണറി ഗാർഡ് കോറുമായും (ഐആർജിസി) മറ്റ് പ്രാദേശിക സഖ്യകക്ഷികളുമായും ആശയവിനിമയം നടത്താനും രഹസ്യ ദൗത്യങ്ങൾക്കുള്ള നിർണായക ആശയവിനിമയത്തിനും ഹിസ്ബുല്ല നേതാക്കൾ പേജർ നെറ്റ്‌വർക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, പഴയ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് സൈബർ ആക്രണത്തിന് വലിയ അവസരമൊരുക്കുമെന്ന് ഹിസ്ബുല്ലയും തിരിച്ചറിഞ്ഞില്ല.

ചിത്രീകരണം : മനോരമ ഓൺലൈൻ
ADVERTISEMENT

∙ ഒരു നിമിഷത്തെ സ്ഫോടനത്തിന് 1 വർഷത്തെ ആസൂത്രണം

ഹിസ്ബുല്ല ഓർഡർ ചെയ്ത 5000 പേജറുകൾക്കുള്ളിൽ ചെറിയ അളവിൽ സ്ഫോടകവസ്തുക്കൾ നിറച്ച് നടത്തിയ അത്യാധുനിക ദൗത്യത്തിൽ മൊസാദിനും പങ്കുണ്ടെന്ന് മുതിർന്ന ലബനൻ സുരക്ഷാ ഉദ്യോഗസ്ഥർതന്നെ വെളിപ്പെടുത്തുന്നുണ്ട്. സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന യൂണിറ്റ് 8200 ഹിസ്ബുല്ലയ്‌ക്കെതിരായ നീക്കത്തിൽ പേജർ നിർമാണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഇടപെട്ടിരുന്നു എന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിലും പറയുന്നു. ഈ ദൗത്യത്തിനായി ഒരു വർഷത്തിലേറെയായി ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗം പേജർ നിർമാണ കമ്പനികൾക്ക് പിന്നാലെയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

പേജറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ലബനീസ് സൈന്യം ഉപകരണങ്ങൾ നിർവീര്യമാക്കുന്നു (Photo by Rabih DAHER / AFP)

∙ സ്ഫോടനം നടത്താൻ വേണ്ടതെല്ലാം ചെയ്തത് യൂണിറ്റ് 8200

പേജറുകളുടെ നിർമാണ പ്രക്രിയയിൽ എങ്ങനെ സ്‌ഫോടകവസ്തുക്കൾ ചേർക്കാമെന്നത് സംബന്ധിച്ചുള്ള സാങ്കേതിക വിവരങ്ങൾ കൈമാറിയത് യൂണിറ്റ് 8200ലെ വിദഗ്ധരാണെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഇസ്രയേൽ സൈന്യം വിസമ്മതിച്ചു. മൊസാദിന്റെ മേൽനോട്ടം വഹിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫിസും ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. 2023 ഒക്‌ടോബർ 8നാണ് ഹിസ്ബുല്ല ഇസ്രയേലിന്റെ വടക്ക് ഭാഗത്ത് വൻ ആക്രമണങ്ങൾ തുടങ്ങിയത്. ഈ സമയത്ത് തന്നെ ഹിസ്ബുല്ലയ്ക്കെതിരായ സൈബർ ആക്രമണ ദൗത്യങ്ങളും മൊസാദ് തുടങ്ങിയിരുന്നു. ഹിസ്ബുല്ലയുടെ നീക്കങ്ങളെ തന്ത്രപരമായി നേരിടുക എന്നതായിരുന്നു ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തീരുമാനം.

ADVERTISEMENT

∙ അവർ ചെറിയ ടീമല്ല

ഇറാന്റെ പിന്തുണയുള്ള ഹമാസിനെയും ഹിസ്ബുല്ലയെയും നേരിടാൻ ഇസ്രയേൽ വൻ തന്ത്രങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോൾ സംഭവിച്ചിരിക്കുന്നതിനേക്കാൾ വലിയ സ്ഫോടനങ്ങൾ ഭാവിയിൽ സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. പേജർ സ്‌ഫോടനത്തിൽ യൂണിറ്റ് 8200ന് പങ്കുണ്ടെന്നതിൽ സ്ഥിരീകരണമില്ലെന്ന് ഇസ്രയേലിന്റെ മുൻ മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥനും ഇപ്പോൾ ഇസ്രയേൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോറത്തിലെ റിസർച്ച് ഡയറക്ടറുമായ യോസി കുപ്പർവാസർ പറയുന്നു. എന്നാൽ, ഇസ്രയേലി സൈന്യത്തിലെ ഏറ്റവും മികച്ച ചില ഉദ്യോഗസ്ഥരാണ് രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെ കേന്ദ്രമായ സൈബർ യൂണിറ്റിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇസ്രായേലിൽ നടന്ന ടെക് എക്‌സ്‌പോയിൽ സുരക്ഷാ ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നു. (File Photo by Dan Balilty/ AP)

∙ യൂണിറ്റ് 8200: മൊസാദിന്റെ വജ്രായുധം

ലബനനിലുടനീളം ഹിസ്ബുല്ല അംഗങ്ങൾ കൈവശം വച്ചിരുന്ന പേജറുകളും വോക്കി ടോക്കികളും ഒരേസമയം പൊട്ടിത്തെറിക്കുന്നത് കണ്ടപ്പോഴാണ് യൂണിറ്റ് 8200 വീണ്ടും ചർച്ചകളിൽ സജീവമായത്. ഇത്രയും കൃത്യമായ ആസൂത്രണത്തോടെ സൈബർ ആക്രമണം നടത്താൻ യൂണിറ്റ് 8200ന് മാത്രമേ സാധിക്കൂ എന്ന് ഈ മേഖലയിൽ പ്രവർ‍ത്തിക്കുന്നവരെല്ലാം പറയുന്നു. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ വിഭാഗമായ രഹസ്യ യൂണിറ്റ് 8200 ഇതിനു മുൻപും നിരവധി ദൗത്യങ്ങൾ നടപ്പിലാക്കി ശ്രദ്ധനേടിയിട്ടുണ്ട്. മൊസാദിന്റെയും ഐഡിഎഫിന്റെയും പ്രധാന ആയുധവും യൂണിറ്റ് 8200 തന്നെ. സിഗ്നൽസ് ഇന്റലിജൻസ് (എസ്ഐജിഐഎൻടി), ഇലക്ട്രോണിക് വാർഫെയർ (ഇഡബ്ല്യു), സൈബർ വാർഫെയർ എന്നിവയിൽ വൈദഗ്ധ്യം നേടിയവരാണ് ഈ സംഘത്തിലുള്ളത്. എന്നാൽ, ലബനനിൽ ഒട്ടേറെ ആളുകളുടെ  ജീവനെടുക്കുകയും ആയിരക്കണക്കിന് ഹിസ്ബുല്ല പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്ത രഹസ്യ ഓപറേഷനിൽ ഇസ്രയേൽ ഉദ്യോഗസ്ഥർ ഇപ്പോഴും മൗനം പാലിക്കുകയാണ്.

ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർക്കു നേരെയുള്ള പേജർ, വോക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിൽ സൈബർ യൂണിറ്റ് 8200 ആണെന്നാണ് റിപ്പോർട്ടുകൾ. (AI Image)

∙ പരാജയത്തിൽ നിന്ന് ജനിച്ച സൈബർ യൂണിറ്റ്

യൂണിറ്റ് 8200നെ പലപ്പോഴും യുഎസ് നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ), ബ്രിട്ടന്റെ ജിസിഎച്ച്ക്യു (ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്സ്) എന്നിവയോടാണ് ഉപമിക്കാറുള്ളത്. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) ഏറ്റവും വലിയ സൈനിക യൂണിറ്റുകളിൽ ഒന്നാണിത്. ഡിജിറ്റൽ രംഗത്ത് കോഡ് ബ്രേക്കിങ്ങിന്റെ ആസ്ഥാനമായാണ് തുടക്കത്തിൽ ഇത് പ്രവർത്തിച്ചിരുന്നത്. ഐഫോൺ പോലുള്ള സുരക്ഷിത ഡിവൈസുകളിൽ പോലും ഇവർ ബ്രേക്കിങ് നടത്തി ഡേറ്റ പുറത്തെടുത്തിരുന്നു. 1948ൽ ഇസ്രയേലിന്റെ സ്ഥാപകസമയത്ത് തന്നെയാണ് യൂണിറ്റ് 8200 സൈനിക വിഭാഗവും രൂപീകൃതമായത്. തുടക്കത്തിൽ ഇലക്ട്രോണിക് വാർഫെയർ യൂണിറ്റിനെ യൂണിറ്റ് 515 എന്നും പിന്നീട് 848 എന്നുമാണ് വിളിച്ചിരുന്നത്.

ഗാസയിലേക്ക് തൊടുക്കാൻ തയാറാക്കിയ ഷെല്ലുകൾ പരിശോധിക്കുന്ന ഇസ്രയേൽ സൈനികൻ (File Photo by JACK GUEZ / AFP)

1973ലെ യോം കിപ്പൂർ യുദ്ധത്തിൽ ഇന്റലിജൻസ് പരാജയത്തിനു ശേഷമാണ് ഈ മേഖലയിൽ വലിയ വഴിത്തിരിവുണ്ടായത്. അന്നത്തെ പരാജയം യൂണിറ്റിന്റെ പുനർനിർമാണത്തിലേക്ക് നയിക്കുകയും 8200 എന്ന് പുനർനാമകരണം ചെയ്യുകയുമായിരുന്നു. ഇന്ന് ഐഡിഎഫിന്റെ ഏറ്റവും രഹസ്യവും സങ്കീർണവുമായ യൂണിറ്റുകളിൽ ഒന്നാണിത്. നിർണായക രഹസ്യാന്വേഷണ പ്രവർത്തനങ്ങളും സൈബർ യുദ്ധവും നടത്തുന്നതിന് ഇതിനെ ഉപയോഗപ്പെടുത്തുന്നു. തീവ്രവാദ ഭീഷണികളെ പ്രതിരോധിക്കുന്നത് മുതൽ സൈബർ ആക്രമണങ്ങൾ വരെ നേരിടുന്നതിനായി യൂണിറ്റ് 8200 നിരവധി നിർണായക ദൗത്യങ്ങൾ നടത്തി. ഭീകരരെ നേരിടാൻ യുഎസിന്റെ എൻഎസ്എയുമായും ചേർന്ന് പ്രവർത്തിക്കുന്നു. 24 മണിക്കൂറും മാറിമാറി ഡ്യൂട്ടി നിർവഹിക്കുന്ന സൈബർ വിദഗ്ധരായ 5000 സൈനികരാണ് ഈ യൂണിറ്റിന്റെ ശക്തി.

മറ്റു രാജ്യങ്ങള്‍ക്കും സഹായം

യൂണിറ്റ് 8200ലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ സൈനികരും ടെക് വിദഗ്ധരും രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ വേണ്ട ഉപകരണങ്ങൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പാശ്ചാത്യ രാജ്യത്തിനു നേരെ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ വ്യോമാക്രമണം തടയാൻ 2018ൽ യൂണിറ്റ് 8200 സഹായിച്ചതായി ഐഡിഎഫ് വക്താവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ആ സമയത്ത് രഹസ്യ വിവര ശേഖരണത്തിനും സൈബർ പ്രതിരോധത്തിനും ഇസ്രയേൽ ആ രാജ്യത്തെ സഹായിക്കുകയായിരുന്നു.

∙ അന്ന് ഇറാനെ വെള്ളം കുടിപ്പിച്ചതും അവർ തന്നെ

യൂണിറ്റ് 8200 സൈബർ മേഖലയിൽ ഒട്ടേറെ രഹസ്യ, പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്രയേൽ ഒരിക്കലും ആക്രമണ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2010ൽ ഇറാനെതിരെ നടത്തിയ സ്റ്റക്‌സ്‌നെറ്റ് വൈറസ് ആക്രമണത്തിൽ യൂണിറ്റ് 8200 ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇത് ഇറാന്റെ ആണവ സെൻട്രിഫ്യൂജുകളെ പ്രവർത്തനരഹിതമാക്കി. ഈ സൈബർ ആക്രമണം ഇറാന്റെ പല മേഖലകളെയാണ് ബാധിച്ചത്. ടെക് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സൈബർ ആക്രമണമായിരുന്നു സ്റ്റക്‌സ്‌നെറ്റ്.

ടീം യുണിറ്റ് 8200. (Photo:X/IDF)

2007ൽ, ഓപറേഷൻ ഔട്ട് ഓഫ് ദ് ബോക്‌സ് എന്നറിയപ്പെടുന്ന ഓപറേഷൻ ഓർച്ചാർഡിന്റെ ഭാഗമായും പ്രവർ‍ത്തിച്ചിട്ടുണ്ട് ഈ യൂണിറ്റ്. ഇസ്രയേൽ യുദ്ധവിമാനങ്ങളെ സിറിയൻ മരുഭൂമിയിലെ നിഗൂഢ കേന്ദ്രങ്ങൾ തകർക്കാൻ സഹായിച്ചതും ഇവർ‍ നൽകിയ സാങ്കേതിക സഹായങ്ങൾ തന്നെ. 2017ൽ ഓപറേഷൻ ഫുൾ ഡിസ്‌ക്ലോഷറിലും ഈ യൂണിറ്റ് പങ്കുവഹിച്ചു. അന്ന് ആയുധങ്ങളുമായി എത്തിയ ഇറാനിയൻ കപ്പലിനെ ഐഡിഎഫ് പിടിച്ചെടുകയായിരുന്നു. അതേവർഷം തന്നെ, ലബനനിലെ സ്റ്റേറ്റ് ടെലികോം കമ്പനിയായ ഒഗെറോയ്‌ക്കെതിരെ സംഘം സൈബർ ആക്രമണം നടത്തി.

2018ൽ, ഓസ്‌ട്രേലിയയിൽ നിന്ന് യുഎഇയിലേക്ക് തിരിച്ച യാത്രാ വിമാനത്തിനു നേരെയുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണം തടയാൻ യൂണിറ്റ് 8200 സഹായിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഹമാസിനെ നേരിടാൻ പലപ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഇവർ ഉപയോഗിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണം നടത്തുന്നതിന്റെ ഭാഗമായും ഡേറ്റ ചോർത്തലും സൈബർ ആക്രമണവും നടത്തുന്നുണ്ട്. ഹമാസ് നേതാക്കൾ തമ്മിലുള്ള ആശയവിനിമയം വർഷങ്ങളായി ചോർത്തുകയും ചെയ്യുന്നുണ്ട്.

ഇസ്രയേൽ സേനയുടെ സൈബർ വിഭാഗം. (Photo:X/IDF)

∙ അന്നത്തെ പരാജയത്തിന് നൽകേണ്ടിവന്നത് വലിയ വില

യൂണിറ്റ് 8200 ഫലത്തിൽ ഇസ്രയേലിന്റെ മുൻകൂർ മുന്നറിയിപ്പ് സംവിധാനമാണ്. എന്നാൽ മറ്റ് പ്രതിരോധ, സുരക്ഷാ സംവിധാനങ്ങളെപ്പോലെ തെക്കൻ ഇസ്രയേലിൽ 2023 ഒക്‌ടോബർ 7ന് നടന്ന ഹമാസിന്റെ ആക്രമണം മുൻകൂട്ടി കാണുന്നതിൽ ഈ യൂണിറ്റും പരാജയപ്പെട്ടു. ഇസ്രയേലിന്റെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയങ്ങളിലൊന്നായാണ് ഹമാസ് ആക്രമണം കണക്കാക്കപ്പെടുന്നത്. ഇതിന് ഇസ്രയേൽ നൽകേണ്ടിവന്നത് വൻ വിലയായിരുന്നു. ആയിരക്കണക്കിന് ഭീകരർ ഇസ്രയേലിന്റെ അതിർത്തി കടന്നെത്തി നിരവധി പേരെ വധിക്കുകയും ബന്ദികളാക്കുകയും ചെയ്തു. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെപ്റ്റംബർ പകുതിയോടെ 8200ന്റെ കമാൻഡർ സ്ഥാനമൊഴിയുകയും ചെയ്തു.

2023 ഒക്ടോബർ എട്ടിന് രാത്രി ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണം (Photo by MAHMUD HAMS / AFP)

എന്നാൽ, 2023 സെപ്റ്റംബറിൽ യൂണിറ്റ് 8200 തയാറാക്കിയ ഇന്റലിജൻസ് മുന്നറിയിപ്പ് റിപ്പോർട്ട് ഇസ്രയേലിലെ ഒരു ചാനൽ പുറത്തുവിട്ടിരുന്നു. ആക്രമണത്തിനുള്ള ഹമാസിന്റെ തയാറെടുപ്പുകളെ കുറിച്ച് സൈനിക ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ആ റിപ്പോർട്ട്. ജനങ്ങളെ ബന്ദികളാക്കാനുള്ള പരിശീലനവും തെക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളിലും തെരുവുകളിലും ആക്രമണം നടത്താനുള്ള പദ്ധതികളും ഹമാസ് പ്രവര്‍ത്തകർ ആസൂത്രണം ചെയ്യുന്നതായും യൂണിറ്റ് 8200 തയാറാക്കിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

∙ എല്ലാം യുവാക്കൾ

മുതിർന്നവർക്ക് പകരം യുവാക്കളെയാണ് യൂണിറ്റ് 8200ലേക്ക് കാര്യമായി റിക്രൂട്ട് ചെയ്യുന്നത്. യൂണിറ്റ് 8200ലെ മുൻ‍ അംഗവും സൈബർ സെക്യൂരിറ്റിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും നിക്ഷേപമിറക്കുന്ന കമ്പനിയായ ഗ്ലിലോട്ട് ക്യാപിറ്റൽ പാർട്‌ണേഴ്‌സിന്റെ മാനേജിങ് പങ്കാളിയുമായ കോബി സാംബർസ്‌കിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രതീക്ഷിക്കുന്നതിനും അപ്പുറം ചിന്തിക്കാൻ കഴിവുള്ളരെയാണ് യൂണിറ്റ് 8200ലേക്ക് റിക്രൂട്ട് ചെയ്യുന്നത്. യുവ പ്രതിഭകളെ തേടി ഹൈസ്‌കൂൾ പഠന സമയത്ത് തന്നെ യൂണിറ്റിലേക്കുള്ള സ്ക്രീനിങ് തുടങ്ങുന്നു. തിരഞ്ഞെടുക്കുന്നതിന് സൈക്കോമെട്രിക് ടെസ്റ്റ്, കർശനമായ അഭിമുഖങ്ങൾ, വിദ്യാഭ്യാസ വൈദഗ്ധ്യം എന്നിവ ആവശ്യമാണ്. 

ഇസ്രയേലിൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ്ങ്, കോഡിങ്ങ് തുടങ്ങിയവയിൽ പഠനം നടത്തുന്ന പത്താംക്ലാസ് വിദ്യാർഥി (File Photoby Daniel Estrin/AP)

സെന്റർ ഫോർ സെക്യൂരിറ്റി സ്റ്റഡീസിന്റെ (സിഎസ്എസ്) റിപ്പോർട്ട് പ്രകാരം യൂണിറ്റ് 8200ൽ നടക്കുന്നത് കർശന, കഠിന പരിശീലനമാണ്. ആശയവിനിമയം മുതൽ ഇലക്ട്രിക്കൽ എൻജിനീയറിങ്, അറബിക് ഭാഷാ വൈദഗ്ധ്യം വരെ ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക വൈദഗ്ധ്യം കൂടാതെ അതിവേഗത്തിൽ കാര്യങ്ങൾ പഠിക്കുന്നതിനും വിമർശനാത്മകമായി ചിന്തിക്കുന്നതിനും ഊന്നൽ നൽകുന്നതാണ് പരിശീലനം. റിക്രൂട്ട് ചെയ്തുകഴിഞ്ഞാൽ ഹാക്കിങ്, എൻക്രിപ്ഷൻ, സൈബർ നിരീക്ഷണം തുടങ്ങി സങ്കീർണമായ രഹസ്യ ജോലികൾ കൈകാര്യം ചെയ്യാൻ യുവ സൈനികർക്ക് പരിശീലനം നൽകുന്നു. എല്ലാ തരത്തിലുള്ള ആശയവിനിമയങ്ങളും തടസ്സപ്പെടുത്താനും വെല്ലുവിളികള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനും അവരെ പരിശീലിപ്പിക്കുന്നു. കൃത്യസമയത്ത് വേണ്ട അംഗീകാരങ്ങളും ഇവരെ തേടി എത്താറുണ്ട്, സർക്കാർ അത് മുടക്കാതെ ഉറപ്പാക്കുയും ചെയ്യുന്നു.

∙ ഇവിടെ നിന്നിറങ്ങിയവർ വൻ കമ്പനികളും തുടങ്ങി

യൂണിറ്റ് 8200ൽ നിന്ന് പരിശീലനം നേടി പുറത്തിറങ്ങിയവർ പിന്നീട് വൻകിട ടെക് കമ്പനികൾ തുടങ്ങിയതും ചരിത്രം. സൈബർ സുരക്ഷയ്ക്ക് വേണ്ട മിക്ക സോഫ്റ്റ്‌വെയറുകൾക്കും ഡിജിറ്റൽ ടൂളുകൾക്കും പിന്നിൽ ഇസ്രയേൽ കമ്പനികളുടെ സാന്നിധ്യമുണ്ട്. സൈബർ സുരക്ഷാ സ്റ്റാർട്ടപ്പുകൾ, ടെക്നോളജി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവർക്കുള്ള പരിശീലന കേന്ദ്രമായും യൂണിറ്റിനെ കാണുന്നവരുണ്ട്. യൂണിറ്റ് 8200ലെ പൂർവ വിദ്യാർഥികൾ ഇസ്രയേലിന്റെ ഹൈടെക് വ്യവസായ കുതിച്ചുചാട്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഓർക്കാ സെക്യൂരിറ്റി പോലുള്ള കമ്പനികൾ സ്ഥാപിച്ചതിനു പിന്നിൽ അവരാണ്, പലരും കോടീശ്വരന്മാരായി. ഇതുവഴി ഇസ്രയേലിന് വൻ സാമ്പത്തിക നേട്ടവും ഉണ്ടായി.

English Summary:

Inside the Mind of Mossad: Unit 8200 and the Pager Bombs of Lebanon