അൻവറിനെ പൂട്ടാൻ നീക്കം; സിബിഐയെ കൊണ്ടുവരാൻ അജിത്കുമാർ? അനുമതി നൽകാൻ സർക്കാരും
എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിക്കുന്നതിനു പിന്നാലെ പി.വി.അൻവർ എംഎൽഎക്ക് എതിരെ അന്വേഷണത്തിനു സർക്കാർ പച്ചക്കൊടി കാട്ടും. അൻവറിനെതിരെ നിയമനടപടിക്ക് അജിത്കുമാർ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. താൻ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാൽ ആരോപണമുന്നയിച്ചവർക്കെതിരെ സർക്കാർ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തണമെന്നാണ് അജിത്കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സർക്കാർ സ്വന്തമായി അന്വേഷിക്കുന്നതിനു പകരം അൻവറിനെതിരെ കോടതിയെ സമീപിക്കാൻ അജിത്തിന് അനുമതി നൽകാനാണ് ആലോചന. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അജിത്കുമാർ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ നിലപാടോടെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. അൻവർ ആവശ്യപ്പെട്ട നിയമവിരുദ്ധ കാര്യങ്ങൾ ചെയ്തുകൊടുക്കാത്തതിനാലാണ് തനിക്കെതിരെ ആരോപണമെന്ന് ഡിജിപി മൊഴിയെടുത്തപ്പോൾ അജിത്കുമാർ വ്യക്തമാക്കിയിരുന്നു.

എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിക്കുന്നതിനു പിന്നാലെ പി.വി.അൻവർ എംഎൽഎക്ക് എതിരെ അന്വേഷണത്തിനു സർക്കാർ പച്ചക്കൊടി കാട്ടും. അൻവറിനെതിരെ നിയമനടപടിക്ക് അജിത്കുമാർ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. താൻ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാൽ ആരോപണമുന്നയിച്ചവർക്കെതിരെ സർക്കാർ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തണമെന്നാണ് അജിത്കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സർക്കാർ സ്വന്തമായി അന്വേഷിക്കുന്നതിനു പകരം അൻവറിനെതിരെ കോടതിയെ സമീപിക്കാൻ അജിത്തിന് അനുമതി നൽകാനാണ് ആലോചന.
സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അജിത്കുമാർ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ നിലപാടോടെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. അൻവർ ആവശ്യപ്പെട്ട നിയമവിരുദ്ധ കാര്യങ്ങൾ ചെയ്തുകൊടുക്കാത്തതിനാലാണ് തനിക്കെതിരെ ആരോപണമെന്ന് ഡിജിപി മൊഴിയെടുത്തപ്പോൾ അജിത്കുമാർ വ്യക്തമാക്കിയിരുന്നു. മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലംമാറ്റണമെന്നാണ് അൻവറിന്റെ മുഖ്യ ആവശ്യങ്ങളിലൊന്ന്. മലപ്പുറത്തെ സ്വർണംപൊട്ടിക്കൽ സംഘത്തെ പിടികൂടിയ പൊലീസ് ടീമിനെ മാറ്റണമെന്നായിരുന്നു ആവശ്യം.
സ്വർണംപൊട്ടിക്കൽ സംഘത്തെ പിടികൂടി പൊലീസുകാർ സ്വർണം കൈക്കലാക്കുന്നുവെന്നാണ് അൻവർ ആരോപിച്ചതെങ്കിൽ, പൊട്ടിക്കൽ സംഘവുമായി അൻവറിനു ബന്ധമുണ്ടെന്നാണ് എതിർപക്ഷത്തിന്റെ വാദം.
മലപ്പുറത്ത് കല്ലുമായി പോയ 20 ലോറികൾ അടുപ്പിച്ചടുപ്പിച്ച് പിടികൂടിയതിനെതിരെയും അൻവർ നിലപാടെടുത്തിരുന്നു. ഏതെങ്കിലും ക്വാറികൾ ബെനാമി പേരിൽ അൻവർ നടത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ രാജ്യവിരുദ്ധപ്രവർത്തനം അടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന അൻവറിന്റെ ആവശ്യത്തിനു വഴങ്ങാത്തതിനാലാണ് കൈക്കൂലി ആരോപണം ഉന്നയിക്കുന്നതെന്നും അജിത്കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
പൊലീസിലെ ചില ഉന്നതർ തനിക്കെതിരെ നീങ്ങുന്നതായും അജിത്കുമാർ മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുണ്ട്. ഫോൺ കോൾ രേഖകൾ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയാൽ പാർട്ടിക്കുള്ളിലെ ആരെങ്കിലും അൻവറിനു സഹായം നൽകുന്നുണ്ടോയെന്നും കണ്ടെത്താം.
∙ അൻവറിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലേക്ക്
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും എഡിജിപി എം.ആർ.അജിത്കുമാറിനെയും മുഖ്യമന്ത്രി പിന്തുണയ്ക്കുകയും പി.വി.അൻവറിനെ തള്ളുകയും ചെയ്തതോടെ അനിശ്ചിതത്വത്തിലാകുന്നത് നിലമ്പൂരിലെ എൽഡിഎഫ് സ്വതന്ത്ര എംഎൽഎയുടെ രാഷ്ട്രീയഭാവി. ഇടതുപാളയത്തിൽ ഇനിയും അൻവറിന് മത്സരിക്കാനാകുമോയെന്ന ചോദ്യമുയരുന്നു. അദ്ദേഹത്തിനെതിരായ കേസുകളിൽ കുരുക്കു മുറുകാനും സാധ്യതയുണ്ട്. ‘ഒറ്റയ്ക്കു വഴിവെട്ടി വന്ന’ അൻവറിന്റെ അടുത്ത നീക്കം എന്താകുമെന്നതാണ് രാഷ്ട്രീയകേരളം കാത്തിരിക്കുന്നത്.
ഓഗസ്റ്റ് 20ന് കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിലാണ് പൊലീസിനെതിരെ അൻവർ ആദ്യം വെടിപൊട്ടിച്ചത്. ‘പൊലീസിലെ ചില പുഴുക്കുത്തുകൾ സർക്കാരിന്റെ പേര് ചീത്തയാക്കുന്നു’ എന്ന വാചകം ആരോപണമലയുടെ വെറും തുമ്പായിരുന്നു. തന്റെ പാർക്കിൽനിന്ന് 9 ലക്ഷം രൂപയുടെ റോപ്‌വേ കമ്പി മോഷണം പോയ കേസിൽ കാര്യമായ അന്വേഷണം നടത്താൻ മുൻ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ ശ്രമിച്ചില്ലെന്ന ആരോപണമായിരുന്നു ആദ്യം. പിന്നാലെ മുൻ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, എഡിജിപി അജിത്കുമാർ, പി.ശശി എന്നിവർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും കണ്ട് പരാതിയും നൽകി. തുടർച്ചയായി പൊലീസിനും ശശിക്കും എതിരെ രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രിക്ക് ഇതൊന്നുമറിയില്ലെന്ന ധ്വനിയിലായിരുന്നു അൻവറിന്റെ ആരോപണം. എന്നാൽ, അത് മുഖ്യമന്ത്രിയെത്തന്നെ ഉന്നംവയ്ക്കുന്നതല്ലേയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലും. പാർട്ടി അണികളിലും ഇത് ആശയക്കുഴപ്പമുണ്ടാക്കി. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ അൻവറിനെ തള്ളുകയാണെന്ന് പാർട്ടി അണികൾക്കു കൃത്യമായ സന്ദേശം ലഭിച്ചു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി വെറും 2700 വോട്ടോടെ നാലാം സ്ഥാനത്തായപ്പോഴാണ് 47,452 വോട്ടുകൾ നേടി രണ്ടാമതെത്തിയ സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ ശ്രദ്ധ നേടിയത്. മുൻപ് കോൺഗ്രസുകാരനായിരുന്ന അൻവർ 2016ൽ സിപിഎം സ്വതന്ത്രനായി നിലമ്പൂരിൽ അട്ടിമറി വിജയം നേടി നിയമസഭയിലെത്തി. 2019ൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ൽ വീണ്ടും സിപിഎം സ്വതന്ത്രനായി നിലമ്പൂരിൽ വിജയിച്ചു.
യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി സ്വദേശി മനാഫിനെ വധിച്ച കേസിൽ രണ്ടാം പ്രതിയായിരുന്ന അൻവറിനെ പിന്നീട് ഒഴിവാക്കിയിരുന്നു. അതിൽ വീണ്ടും അൻവറിനെ പ്രതിയാക്കാൻ സാധ്യതയുണ്ടെന്നും അതു തടയാനാണ് പൊലീസിനെതിരായ ആരോപണങ്ങളിലൂടെ അദ്ദേഹത്തിന്റെ ശ്രമമെന്നും മനാഫിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭൂമി തട്ടിപ്പ്, ഗുണ്ടകളെ വിട്ട് എസ്റ്റേറ്റ് പിടിച്ചെടുക്കാൻ ശ്രമം, ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കൽ, ഭൂപരിഷ്കരണം ലംഘിച്ച് അധികഭൂമി കൈവശംവയ്ക്കൽ തുടങ്ങിയ കേസുകൾ അദ്ദേഹത്തിനെതിരെയുണ്ട്.
വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദനത്തിന് ആദായനികുതി വകുപ്പിന്റെയും കള്ളപ്പണ ഇടപാടിൽ ഇ.ഡിയുടെയും അന്വേഷണവുമുണ്ട്. അൻവറിന്റെ തുറന്നുപറച്ചിലുകൾ ഈ കേസുകളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നും കാത്തിരുന്നു കാണാം.