‘ഇതുപോലെ തെറി പറയുന്നവരെ ഞാൻ കണ്ടിട്ടില്ല’ എന്നാണ് വിവാഹ ഫൊട്ടോഗ്രഫർ ജെറിൻ ജോൺ പറഞ്ഞത്. ജെറിന്റെ വാക്കുകൾക്ക് ആസ്പദമായ വിഡിയോ കണ്ടിട്ടുള്ള മലയാളികളും അക്കാര്യം സമ്മതിക്കും. വിവാഹം പോലെ ഒരു ശുഭദിനത്തിൽ പോലും തികച്ചും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം. ചെയ്യുന്നത് തെറ്റാണെന്നു പോലും മനസ്സിനാക്കാത്ത വിധമാണ് അശ്ലീല പ്രയോഗവും ആക്രമണവും. മാങ്കുളത്ത് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? പ്രശ്നങ്ങളുടെ തുടക്കം തലേന്നു രാത്രിയിൽനിന്നാണെന്ന് പറയുന്നു ജെറിൻ. അതു പറയുമ്പോൾ ഇപ്പോഴും ആ യുവാവിന്റെ വാക്കുകളിൽ തിരിച്ചറിയാനാകും ഭയത്തിന്റെ മിടിപ്പുകൾ. അത്രമേൽ ഭീതിദമായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ജെറിൻ സംസാരിക്കുകയാണ് സംഭവത്തെപ്പറ്റി... ‘ഞാനൊരു ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ്. എലമെന്റ്‌റിക്സ് എന്ന കമ്പനിയുടെ വർക്കാണ് ഞാൻ ചെയ്തിരുന്നത്. സെപ്റ്റംബർ പതിനാറാം തീയതി ആയിരുന്നു വിവാഹം. പതിനഞ്ചാം തീയതി വേറൊരു വർക് അമ്പലപ്പുഴയില്‍ വച്ചുണ്ടായിരുന്നു. ആ വർക് കഴിഞ്ഞ് മൂവാറ്റുപുഴയിൽ വന്നിട്ടാണ് മാങ്കുളത്തേക്കു പോകുന്നത്. ഞാനും എന്റെ ഒരു അസിസ്റ്റന്റ് പയ്യനും വേറൊരു സിനിമാട്ടോഗ്രാഫറും കൂടിയാണ് പോയത്. രാത്രി പതിനൊന്നരയോടെ ഞങ്ങൾ പുറപ്പെട്ടു. മാങ്കുളത്തെ ലൊക്കേഷൻ കിട്ടിയപ്പോൾ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇതുപോലെ തെറി പറയുന്നവരെ ഞാൻ കണ്ടിട്ടില്ല’ എന്നാണ് വിവാഹ ഫൊട്ടോഗ്രഫർ ജെറിൻ ജോൺ പറഞ്ഞത്. ജെറിന്റെ വാക്കുകൾക്ക് ആസ്പദമായ വിഡിയോ കണ്ടിട്ടുള്ള മലയാളികളും അക്കാര്യം സമ്മതിക്കും. വിവാഹം പോലെ ഒരു ശുഭദിനത്തിൽ പോലും തികച്ചും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം. ചെയ്യുന്നത് തെറ്റാണെന്നു പോലും മനസ്സിനാക്കാത്ത വിധമാണ് അശ്ലീല പ്രയോഗവും ആക്രമണവും. മാങ്കുളത്ത് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? പ്രശ്നങ്ങളുടെ തുടക്കം തലേന്നു രാത്രിയിൽനിന്നാണെന്ന് പറയുന്നു ജെറിൻ. അതു പറയുമ്പോൾ ഇപ്പോഴും ആ യുവാവിന്റെ വാക്കുകളിൽ തിരിച്ചറിയാനാകും ഭയത്തിന്റെ മിടിപ്പുകൾ. അത്രമേൽ ഭീതിദമായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം.  ‌ജീവനു പോലും ഭീഷണിയാകുംവിധമായിരുന്നു ആക്രമണമെന്ന് ജെറിൻ പറയുന്നു.  അദ്ദേഹം സംസാരിക്കുകയാണ് സംഭവത്തെപ്പറ്റി... 

∙ മുറിയിൽ കയറാൻ പറ്റാത്ത വിധം ദുർഗന്ധം!

ADVERTISEMENT

‘ഞാനൊരു ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ്. എലമെന്റ്‌റിക്സ് എന്ന കമ്പനിയുടെ വർക്കാണ് ഞാൻ ചെയ്തിരുന്നത്. സെപ്റ്റംബർ പതിനാറാം തീയതി ആയിരുന്നു വിവാഹം. പതിനഞ്ചാം തീയതി വേറൊരു വർക് അമ്പലപ്പുഴയില്‍ വച്ചുണ്ടായിരുന്നു. ആ വർക് കഴിഞ്ഞ് മൂവാറ്റുപുഴയിൽ വന്നിട്ടാണ് മാങ്കുളത്തേക്കു പോകുന്നത്. ഞാനും എന്റെ ഒരു അസിസ്റ്റന്റ് പയ്യനും വേറൊരു സിനിമാട്ടോഗ്രാഫറും കൂടിയാണ് പോയത്. രാത്രി പതിനൊന്നരയോടെ ഞങ്ങൾ പുറപ്പെട്ടു. മാങ്കുളത്തെ ലൊക്കേഷൻ കിട്ടിയപ്പോൾ തന്നെ അവിടെ അടുത്തുള്ള ഒരു ഫൊട്ടോഗ്രാഫറെ വിളിച്ച് എങ്ങനെയാണ് പോകേണ്ടതെന്നൊക്കെ ഞങ്ങൾ ചോദിച്ചിരുന്നു. ഈ വധുവിന്റെ ചേച്ചിയുടെ ഭർത്താവിന്റെ നമ്പറായിരുന്നു കോണ്ടാക്റ്റിനായി തന്നിരുന്നത്.

ചേച്ചിയുടെ ഭർത്താവാണെന്നൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഹോട്ടലിലെ ആളാണെന്നാണ് കരുതിയിരുന്നത്. അവിടെ ചെന്ന് റൂം കണ്ടപ്പോഴാണ് മനസ്സിലായത് അവിടെ മദ്യപിച്ച് റൂമൊക്കെ അലമ്പാക്കിയിട്ടിരിക്കുകയാണെന്ന്. കിടക്കാൻ പറ്റാത്ത രീതിയിൽ ദുർഗന്ധവും മറ്റുമുണ്ടായിരുന്നു. ഇവിടെ കിടക്കാൻ പറ്റില്ലെന്ന് നമ്മൾ അവരെ അറിയിച്ചു. ആ പുള്ളി മദ്യലഹരിയില്‍ നമ്മളോട് കയർത്തു സംസാരിക്കുകയാണുണ്ടായത്. അതൊന്നും അപ്പോൾ വധുവിന്റെ കുടുംബത്തോട് പറയാൻ പറ്റിയില്ല. നമ്മൾ ആ കാര്യം വിട്ടു, കിടന്നുറങ്ങി. അപ്പോൾ വീണ്ടും ഇയാൾ വന്നിട്ട് മേക്കപ് ആർട്ടിസ്റ്റ് ഒരാൾ കൂടി വരും അവരെ ഇവിടെ കിടത്തണം എന്നു പറഞ്ഞു. നമ്മൾ അതിനും തയാറായി. കാരണം രാത്രി രണ്ടു രണ്ടരയായിരുന്നു അപ്പോൾ സമയം. ആകെ നാലു മണിക്കൂറേ ഉറങ്ങാൻ കിട്ടുകയുള്ളൂ.

ഞാൻ വധുവിനോട് അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് എന്നെ തല്ലിയതെന്നു പറഞ്ഞ് അവർ ആദ്യമേ കേസ് കൊടുത്തിരുന്നു. പക്ഷേ ഞാൻ അത്തരത്തിൽ പെരുമാറിയിട്ടില്ല എന്നു പറയുന്ന വിഡിയോ വധു നമുക്ക് വേണ്ടി എടുത്തു തന്നിരുന്നു. 

കിടന്നു കഴിഞ്ഞ് കുറച്ചു സംഭവങ്ങൾ അവിടെ ഉണ്ടായി. അതൊന്നും ഞാൻ അപ്പോൾ അറിഞ്ഞില്ല. എലമെന്റ്‌റിക്സിന്റെ ഭാഗത്തുനിന്ന് എല്ലാകാര്യങ്ങളും കോഓർഡിനേറ്റ് ചെയ്യാൻ നിഥിൻ എന്നു പറയുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. റൂമിനെപ്പറ്റി അയാളോട് സംസാരിച്ചത് നിഥിനാണ്. റൂമിന്റെ കാര്യം ബന്ധപ്പെട്ട് കുടുംബത്തെ അറിയിക്കണമെന്നും അയാളോട് പറഞ്ഞിരുന്നു. ഈ ഒരു ദേഷ്യത്തിനാണെന്നു തോന്നുന്നു വധുവിന്റെ ആ ബന്ധുക്കൾ രണ്ടു പേരും വീണ്ടും മദ്യപിച്ചിട്ട് നിഥിനെ കയറി ഇടിച്ചു. ഇതൊന്നും ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും അറിയുന്നില്ല. രാവിലെ ഏഴു മണിക്ക് ഞങ്ങൾ എഴുന്നേറ്റ് കുളിച്ച് റെഡിയായി വർക്കിനു പോയി.

ഇടുക്കി മാങ്കുളത്ത് വിവാഹ ഫൊട്ടോഗ്രഫറെ മർദിച്ചവരിലൊരാൾ (Photo from Videograb)

വധുവും വരനും ഇതേ സ്ഥലത്തു തന്നെയാണ് റെഡിയായത്. അവിടെ പോയി രണ്ടു പേരുടെയും ഫോട്ടാകളും എടുത്തു. അതുകഴിഞ്ഞ് നേരെ അമ്പലത്തിൽ പോയി കെട്ട് നടത്തി മാങ്കുളത്ത് കോഓപറേറ്റീവ് ഹാളിൽ വന്ന് പരിപാടി നടത്തി. സദ്യയെല്ലാം കഴിഞ്ഞ് വർക് തീരാൻ നേരത്ത് വധുവും വരനും കൂടി ഗൃഹപ്രവേശനത്തിന് ഇറങ്ങാൻ നേരമാണ് നിഥിൻ എന്നോട് ഈ കാര്യം പറയുന്നത്. ഇവിടിങ്ങനെ ഒരു സംഭവം ഉണ്ടായി. ആ കാണുന്ന ചേട്ടൻ എന്നെ രാത്രിയിൽ മർദിച്ചു. എനിക്കത് കേട്ടപ്പോൾ വിഷമം തോന്നി. നിഥിൻ അങ്ങനെ വഴക്കുണ്ടാക്കുന്ന ആളല്ല. ഒരു രീതിയിലും അവനെ മർദിക്കാനുള്ള കാരണം ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ അപ്പോൾ തന്നെ ക്ലയന്റിന്റെ മുൻപിൽ വച്ച് ഈ കാര്യം പറഞ്ഞു. മോശമായിപ്പോയി, വിളിച്ചു വരുത്തിയിട്ട് അപമാനിക്കുന്നതിനു തുല്യമാണിത് എന്നു പറഞ്ഞു.

ADVERTISEMENT

∙ സിനിമാസ്റ്റൈലിൽ വണ്ടി തടഞ്ഞ് ആക്രമണം

ഞാൻ ഒരുപാട് വർക് എടുത്തിട്ടുള്ള ആളാണ് ആദ്യമായിട്ടാണ് എനിക്കിങ്ങനെ ഒരു അനുഭവം എന്നും പറഞ്ഞു. ഈ സമയത്ത് തല്ലിയ ആളും അവിടെ ഉണ്ടായിരുന്നു. അയാൾക്കത് നാണക്കേടായി തോന്നി. കുടുംബത്തിന്റെ ഭാഗത്തു നിന്ന് നമ്മളോട് ക്ഷമ പറയുകയും ചെയ്തു. അങ്ങനെ നമ്മളതു വിട്ടു. പക്ഷേ അവരിൽ നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചില്ല. വധുവിന്റെ കൂടെയുള്ളവർ പോകാനായി ഇറങ്ങി. നമ്മളും അവിടെ നിന്ന് മൂവാറ്റുപുഴയിലേക്ക് പോകാനായി വണ്ടി തിരിച്ചു. റോഡിലേക്കിറങ്ങി ഒരു മീറ്ററായില്ല ഒരു കറുത്ത കാർ ഞങ്ങളുടെ വണ്ടിയുടെ പുറകിൽ കൂടി വരുന്നുണ്ടായിരുന്നു. ആദ്യം ഞങ്ങളത് കാര്യമാക്കിയില്ല. പക്ഷേ ബൊക്കെ ഒക്കെ കണ്ടപ്പോൾ മനസ്സിലായി അത് കല്യാണപ്പെണ്ണ് വന്ന വണ്ടിയാണെന്ന്.

ജെറിൻ ജോൺ (ചിത്രം: മനോരമ ഓൺലൈൻ)

ലൈറ്റിട്ട്, ബ്രൈറ്റും ഡിമ്മുമാക്കി കയ്യൊക്കെ പുറത്തേക്കിട്ട് വരുന്നത് കണ്ടപ്പോഴാണ് ഞങ്ങളെ ഫോളോ െചയ്തു വരുന്നതാണ് എന്ന് മനസ്സിലായത്. ഞാൻ സ്പീഡിൽ വണ്ടി ഓടിച്ചെങ്കിലും അവർ വണ്ടികൊണ്ട് വട്ടം വച്ചു. എന്താണു നടക്കാൻ പോകുന്നതെന്ന് അറിയാൻ വേണ്ടി ഞാൻ എല്ലാം റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. 

ആദ്യം ആ വണ്ടിയിൽ നിന്ന് മൂന്നു പേർ ഇറങ്ങി മുണ്ടൊക്കെ മടക്കിക്കുത്തി സിനിമാ സ്റ്റൈലിൽ വന്ന് നമ്മുടെ വണ്ടിയുടെ ഡോറിൽ അടിച്ച് തെറി വിളിക്കാൻ തുടങ്ങി. ഇതുപോലെ തെറിപറയുന്നവരെ ഞാൻ ആദ്യമായാണ് കാണുന്നത്. എന്താ സംഭവം എന്നറിയാതെ ആകെ പേടിച്ചു പോയി.

അതിനിടയ്ക്ക് ഒരു വണ്ടി വന്നപ്പോൾ ഇവരുടെ വണ്ടി മാറ്റിയിടേണ്ടി വന്നു. ‌‌ആ ഗ്യാപ്പിൽ ഞാൻ വണ്ടിയെടുത്ത് സ്പീഡിൽ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതെല്ലാം മാങ്കുളത്തുനിന്ന് അടിമാലിക്കു പോകുന്ന റൂട്ടിൽ ഒന്നരകിലോമീറ്ററിനുള്ളിൽ സംഭവിച്ച കാര്യങ്ങളാണ്. ഇത് നടക്കുന്നത് ഉച്ചയ്ക്ക് 2.45നാണ്. കുറേ ദൂരം കഴിഞ്ഞപ്പോൾ വീണ്ടും ഇവർ പുറകെ വന്ന് ശല്യപ്പെടുത്തുകയാണ്. എന്റെ ഒരു ഫ്രണ്ട് വഴി ഒരു പൊലീസുകാരന്റെ നമ്പർ കിട്ടി. പുളളിക്ക് ലൈവ് ലൊക്കേഷന്‍ അയച്ചു കൊടുത്തു ഹെൽപ് വേണമെന്ന് പറഞ്ഞു. ക്ലയന്റിനെ വിളിച്ചു പറഞ്ഞു. അവരുടെ നാടായതു കൊണ്ട് നമ്മളെ എവിടെയിട്ടു പൂട്ടാം എന്ന് അവർക്കറിയാം. എനിക്കു മനസ്സിലായി ഞാൻ കുടുങ്ങിപ്പോയെന്ന്.

ADVERTISEMENT

∙ കഴുത്തിന് പിടിച്ചു, മുഖത്തിടിച്ചു...

എങ്ങനെ പ്രതികരിക്കണമെന്നോ എന്തു ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു. നിഥിനാണ് ക്ലയന്റിനെ വിളിച്ചു കാര്യങ്ങൾ പറയുന്നത്. നിഥിൻ എന്നെ വിളിച്ചു പറഞ്ഞു, ‘നീ വെയ്റ്റ് ചെയ്യ് ക്ലയന്റിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു തീർത്തിട്ട് പോകാമെന്ന്’. ഞങ്ങൾ നിൽക്കുന്ന സ്ഥലം ലക്ഷ്മി എസ്റ്റേറ്റാണ്. അതുകഴിഞ്ഞാൽ കാടാണ്. അങ്ങോട്ടു പോയാൽ റേഞ്ച് കിട്ടില്ല. അവിടെ തൊട്ടടുത്തുള്ള ഒരു കടയുടെ മുൻപിൽ വണ്ടി നിർത്തി. ആ കടയിലുള്ള ചേട്ടനോടും അവിടെ നിന്നവരോടും ഞാൻ കാര്യം പറഞ്ഞു. ഹെൽപ് വേണം എന്നും പറഞ്ഞു. ആ സമയത്ത് പുറകേ വണ്ടിയിൽ അവരെത്തി. അപ്പോൾ ഞാൻ ശരിക്കും പേടിച്ചു പോയി. ഞാൻ പെട്ടെന്ന് വണ്ടിയിൽ കയറി ലോക്കിട്ടു. പിന്നെ ഇവരു മൊത്തം ഗുണ്ടാസ്റ്റൈലിലുള്ള ആക്രമണം ആയിരുന്നു. വണ്ടിയിലിടിക്കുകയും തെറിപറയുകയും ചെയ്ത് മാനസികമായി നമ്മളെ ബുദ്ധിമുട്ടിച്ചു.

കാറിനകത്തെ ഫൊട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തുന്നവർ (Photo from Videograb)

തൊട്ടു പുറകെ ഒരു ഇന്നോവ കാറിൽ ക്ലയന്റ് എത്തി. ക്ലയന്റ് വന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും പേടിച്ചതു കൊണ്ട് എനിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു. ഞാൻ ഗ്ലാസ് താഴ്ത്തിയതും ഒരാൾ എന്നെ ഇടിച്ചു. അവിൻ ദാസ് എന്നാണ് അയാളുടെ പേര്. ഇയാൾ എന്റെ കഴുത്തിന് കയറി പിടിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന ഷെഫിൻ കൈ തട്ടി മാറ്റി. ഈ ഗ്യാപ്പിൽ എന്റെ മുഖത്തിനിട്ട് രണ്ടു പ്രാവശ്യം അടിച്ചു. കൈ വലിച്ചു അമർത്തുകയൊക്കെ ചെയ്തു. ഇങ്ങനെയൊരു സംഭവം ജീവിതത്തില്‍ ആദ്യമായതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ പേടിച്ചു പോയി. വിഡിയോ എടുക്കാൻ തോന്നിയത് നന്നായി. ഇല്ലെങ്കിൽ പുറം ലോകം അറിയില്ലായിരുന്നു.’

ജെറിൻ ജോൺ (ചിത്രം: മനോരമ ഓൺലൈൻ)

വ‌ധുവും സംഘവുമെല്ലാം നമ്മുടെ കൂടെയാണ്. ഞാൻ വധുവിനോട് അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് എന്നെ തല്ലിയതെന്നു പറഞ്ഞ് അവർ ആദ്യമേ കേസ് കൊടുത്തിരുന്നു. പക്ഷേ ഞാൻ അത്തരത്തിൽ പെരുമാറിയിട്ടില്ല എന്നു പറയുന്ന വിഡിയോ വധു നമുക്ക് വേണ്ടി എടുത്തു തന്നിരുന്നു. അവർ തെറ്റുകാരല്ല. ഇനിയൊരിക്കലും ഈ അവസ്ഥ വേറെയൊരു മനുഷ്യനുണ്ടാകരുത്. പലരും ചോദിച്ചു, എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്, സത്യത്തിൽ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു അനുഭവം. പേടിച്ചു പോയി, നിസ്സഹായനായി പോയി, ഒറ്റപ്പെട്ടു പോയ പോലെ തോന്നി. ഇപ്പോഴും പേടി മാറിയിട്ടില്ല.

English Summary:

Relatives Of The Bride Brutally Attacked Wedding Photographers In Idukki Mankulam, With Victim Jerin John Revealing The Real Cause Of The Altercation