സിദ്ധാന്തത്തിൽ മാത്രം കമ്യൂണിസ്റ്റ്? അനുരയുടെ ‘അരഗാലയ’യിൽ ആശങ്കയേറെ; ഇന്ത്യയുടെ കോടികളും ലങ്ക മറക്കുമോ?
ശ്രീലങ്കന്‍ ചരിത്രത്തിലാദ്യമായി പരിഗണനാവോട്ടുകള്‍ എണ്ണുന്നതിലേക്കു നീങ്ങിയ വിധിയെഴുത്ത്. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കൻ പ്രസിഡന്റായി. 2019ലെ മൂന്നു ശതമാനം വോട്ടില്‍നിന്ന് 5 വര്‍ഷം കൊണ്ട് 42% വോട്ടിലേക്കുള്ള കുതിച്ചുചാട്ടം. രാജപക്‌സെ കുടുംബത്തിന്റെ അഴിമതി ഭരണത്തിനും 'അരഗാലയ' പോരാട്ടത്തിനും നന്ദി! തീവ്ര ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരമുനയെ (ജെവിപി) സോഷ്യലിസ്റ്റ് മുഖമാക്കി മാറ്റിയെടുത്താണ് ദിസനായകെ ശ്രീലങ്കയ്ക്ക് പുതിയ ദിശ കാട്ടാനൊരുങ്ങുന്നത്. രാജപക്‌സെ കുടുംബഭരണം അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടതിനു പിന്നാലെ 2022ല്‍ സര്‍ക്കാരിനുനേരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ദിസനായകെയുടെ
ശ്രീലങ്കന്‍ ചരിത്രത്തിലാദ്യമായി പരിഗണനാവോട്ടുകള്‍ എണ്ണുന്നതിലേക്കു നീങ്ങിയ വിധിയെഴുത്ത്. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കൻ പ്രസിഡന്റായി. 2019ലെ മൂന്നു ശതമാനം വോട്ടില്‍നിന്ന് 5 വര്‍ഷം കൊണ്ട് 42% വോട്ടിലേക്കുള്ള കുതിച്ചുചാട്ടം. രാജപക്‌സെ കുടുംബത്തിന്റെ അഴിമതി ഭരണത്തിനും 'അരഗാലയ' പോരാട്ടത്തിനും നന്ദി! തീവ്ര ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരമുനയെ (ജെവിപി) സോഷ്യലിസ്റ്റ് മുഖമാക്കി മാറ്റിയെടുത്താണ് ദിസനായകെ ശ്രീലങ്കയ്ക്ക് പുതിയ ദിശ കാട്ടാനൊരുങ്ങുന്നത്. രാജപക്‌സെ കുടുംബഭരണം അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടതിനു പിന്നാലെ 2022ല്‍ സര്‍ക്കാരിനുനേരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ദിസനായകെയുടെ
ശ്രീലങ്കന്‍ ചരിത്രത്തിലാദ്യമായി പരിഗണനാവോട്ടുകള്‍ എണ്ണുന്നതിലേക്കു നീങ്ങിയ വിധിയെഴുത്ത്. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കൻ പ്രസിഡന്റായി. 2019ലെ മൂന്നു ശതമാനം വോട്ടില്‍നിന്ന് 5 വര്‍ഷം കൊണ്ട് 42% വോട്ടിലേക്കുള്ള കുതിച്ചുചാട്ടം. രാജപക്‌സെ കുടുംബത്തിന്റെ അഴിമതി ഭരണത്തിനും 'അരഗാലയ' പോരാട്ടത്തിനും നന്ദി! തീവ്ര ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരമുനയെ (ജെവിപി) സോഷ്യലിസ്റ്റ് മുഖമാക്കി മാറ്റിയെടുത്താണ് ദിസനായകെ ശ്രീലങ്കയ്ക്ക് പുതിയ ദിശ കാട്ടാനൊരുങ്ങുന്നത്. രാജപക്‌സെ കുടുംബഭരണം അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടതിനു പിന്നാലെ 2022ല്‍ സര്‍ക്കാരിനുനേരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ദിസനായകെയുടെ
ശ്രീലങ്കന്‍ ചരിത്രത്തിലാദ്യമായി പരിഗണനാവോട്ടുകള്‍ എണ്ണുന്നതിലേക്കു നീങ്ങിയ വിധിയെഴുത്ത്. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കൻ പ്രസിഡന്റായി. 2019ലെ മൂന്നു ശതമാനം വോട്ടില്‍നിന്ന് 5 വര്‍ഷം കൊണ്ട് 42% വോട്ടിലേക്കുള്ള കുതിച്ചുചാട്ടം. രാജപക്‌സെ കുടുംബത്തിന്റെ അഴിമതി ഭരണത്തിനും 'അരഗാലയ' പോരാട്ടത്തിനും നന്ദി! തീവ്ര ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരമുനയെ (ജെവിപി) സോഷ്യലിസ്റ്റ് മുഖമാക്കി മാറ്റിയെടുത്താണ് ദിസനായകെ ശ്രീലങ്കയ്ക്ക് പുതിയ ദിശ കാട്ടാനൊരുങ്ങുന്നത്. രാജപക്‌സെ കുടുംബഭരണം അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടതിനു പിന്നാലെ 2022ല്‍ സര്‍ക്കാരിനുനേരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ദിസനായകെയുടെ 'അരഗാലയ' മൂവ്‌മെന്റായിരുന്നു.
അരഗാലയ എന്നാല്‍ സംവിധാനങ്ങളുടെ മാറ്റത്തിനായുള്ള പോരാട്ടമെന്നര്‍ഥം. ഇതിന്റെ തുടര്‍ച്ചയെന്നോണം രാജ്യത്തെ പരമ്പരാഗത പാര്‍ട്ടികളുടെ രീതികളില്‍നിന്ന് മാറി സമൂലമായ സംവിധാന മാറ്റമാണ് ശ്രീലങ്കയ്ക്ക് ദിസനായകെ വാഗ്ദാനം നല്‍കുന്നത്. അഭിപ്രായ സര്‍വേകളെ ഏറക്കുറെ ശരിവയ്ക്കുന്നതുപോലെ ദിസനായകെ ഒന്നാമതും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാമതും നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാമതുമെത്തി. എന്നാല്‍ സര്‍വേ പ്രവചിക്കപ്പെട്ട പ്രകാരം കേവല ഭൂരിപക്ഷത്തിനു വേണ്ട 50% വോട്ട് ആര്‍ക്കും ലഭിച്ചില്ലെന്നു മാത്രം. ഇതോടെയാണ് രണ്ടാം പരിഗണന വോട്ടെണ്ണലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
ദിസനായകെയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം രാജ്യത്തെ യുവാക്കളുടെ വോട്ടുകളാണെന്നു തീര്‍ച്ച. 2022ലെ ജനകീയ പ്രക്ഷോഭത്തിന്റെ വിജയം അത്ര വലിയ ജനപ്രീതിയാണ് ദിസനായകെയ്ക്കും ജെവിപിക്കും സമ്മാനിച്ചത്. ഇത്തവണ പത്തു ലക്ഷം പുതിയ വോട്ടര്‍മാരാണ് പുതുതായി വോട്ടുചെയ്തത്. ഇവരില്‍ ഏറിയ പങ്കിന്റെയും പിന്തുണ ദിസനായകെയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജെവിപി 1971ലും 1987 മുതല്‍ 90 വരെയും ശ്രീലങ്കയില്‍ നടത്തിയ പരാജയപ്പെട്ട കലാപങ്ങളുടെയും അതില്‍ ജീവന്‍ നഷ്ടപ്പെട്ട അമ്പതിനായിരത്തോളം പേരുടെ ഓര്‍മകളും പേറുന്ന മുതിര്‍ന്ന വോട്ടര്‍മാര്‍ ജെവിപിയുടെ പുതിയ രൂപത്തെ അത്ര കണ്ട് വിശ്വസിച്ചിട്ടില്ലെന്നത് വോട്ടുവിഹിതത്തില്‍നിന്ന് വ്യക്തം.
∙ കരുതലോടെ ഇന്ത്യ
തിരഞ്ഞെടുപ്പ് ശ്രീലങ്കയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാട് പൊതുവേ പുലര്‍ത്തിയിരുന്നെങ്കിലും അയല്‍രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ ഇന്ത്യ ശ്രദ്ധയോടെ നിരീക്ഷിച്ച് അതിന് അനുസൃതമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിലും തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരമടക്കം കൈയേറിയ നാടകീയ രംഗങ്ങള്‍ക്കും പിന്നാലെ ആ രാജ്യത്തിന് ഇന്ത്യ നല്‍കിയത് 400 കോടി ഡോളറിന്റെ (ഏകദേശം 33,000 കോടി രൂപ ) സാമ്പത്തിക സഹായമാണ്. മറ്റൊരു രാജ്യവും ഇത്തരമൊരു സഹായം ശ്രീലങ്കയ്ക്കു നേരെ നീട്ടിയില്ല. രാജപക്‌സെ സര്‍ക്കാര്‍ പ്രത്യക്ഷമായ ചൈനീസ് ചായ്‌വ് പുലര്‍ത്തിയിട്ടും ബെയ്ജിങ് കൈയൊഴിയുകയായിരുന്നു.
രാജപക്‌സെ സര്‍ക്കാരിന്റെ വീഴ്ചയ്ക്കുശേഷം വന്ന വിക്രമസിംഗെ സാമ്പത്തികനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കിലും ഇന്ത്യയെ പരിഗണിച്ചിരുന്നു. പൊതുവേ ഇന്ത്യയോടും തമിഴ് ന്യൂനപക്ഷത്തോടും അനുകൂല സമീപനം സ്വീകരിച്ചിരുന്നയാളാണ് സജിത് പ്രേമദാസയും. അതേസമയം മുന്‍കാലങ്ങളില്‍ കടുത്ത ഇന്ത്യാവിരുദ്ധ നിലപാട് പുലര്‍ത്തിയിരുന്നവരാണ് ദിസനായകെയുടെ തീവ്ര മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുന. ഇന്ത്യ ശ്രീലങ്കയെ കോളനിവൽക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ജെവിപിയുടെ നിലപാട്.
1987ലെ ഇന്ത്യ-ശ്രീലങ്ക കരാറിനെ എതിര്‍ത്ത് ജെവിപി നടത്തിയ സമരത്തില്‍ ദിസനായകെയും പങ്കാളിയാണ്. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗൗതം അദാനി ശ്രീലങ്കയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 450 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പദ്ധതി റദ്ദാക്കുമെന്നും ദിസനായകെ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി ശ്രീലങ്കയുടെ ദേശീയതാല്‍പര്യത്തിന് എതിരാണെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും ജെവിപിക്കും തിരഞ്ഞെടുപ്പില്‍ സാധ്യത കല്‍പിക്കപ്പെട്ടതോടെ അവര്‍ പുലര്‍ത്തുന്ന ചൈന ആഭിമുഖ്യം കണക്കിലെടുത്ത് അവരുമായും ഇന്ത്യ ചര്‍ച്ച നടത്തിയിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് കൊളംബോ സുരക്ഷ കോണ്‍ക്ലേവിനായി ശ്രീലങ്കയിലെത്തിയ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ദിസനായകെ ഉള്‍പ്പെടെ മൂന്ന് പ്രധാന സ്ഥാനാര്‍ഥികളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയെപ്പോലുള്ള പ്രധാന സഖ്യകക്ഷികളുമായി ശ്രീലങ്കയ്ക്ക് എങ്ങനെ സന്തുലിത ബന്ധം പുലര്‍ത്താം എന്നതിനെ കുറിച്ചായിരുന്നു ദിസനായകെയുമായി ഡോവല്‍ ചര്‍ച്ച ചെയ്തത്. ഇന്ത്യയുടെ ക്ഷണം അനുസരിച്ച് ദിസനായകെയും സംഘവും ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തി വിദേശകാര്യമന്ത്രി എസ്്.ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹി, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു.
കേരളത്തില്‍ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക്, കേരള യൂണിവേഴ്‌സിറ്റി, വെള്ളാര്‍ കരകൗശല ഗ്രാമം എന്നിവിടങ്ങളിലും ദിസനായകെയും സംഘവുമെത്തിയിരുന്നു. നിലവില്‍ ഇന്ത്യാവിരുദ്ധ നിലപാടില്‍ മയം വരുത്തിയാണ് ദിസനായകെയുടെ നീക്കങ്ങള്‍. എന്തായാലും, അഫ്ഗാനിസ്ഥാനുമായും ബംഗ്ലദേശുമായും ഉണ്ടായതുപോലെ ഏത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും ഇന്ത്യയ്ക്ക് ഭീഷണിയാകാത്ത തരത്തില്‍ അവരുമായി നല്ല ബന്ധം പുലര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നീക്കങ്ങള്‍.
∙ 13ാം ഭേദഗതിയുടെ പിന്‍വലിക്കല്‍, തമിഴരുടെ ഭയം
ദിസനായകെയുടെ വിജയം ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങളില്‍ ഭയം വിതച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് ജെവിപിയുടെ പ്രവര്‍ത്തനമെങ്കിലും പാര്‍ട്ടി എന്നും തമിഴ്, മുസ്‌ലിം വിഭാഗത്തോട് അകല്‍ച്ച പുലര്‍ത്തിയിരുന്നു. 2005ല്‍ ചന്ദ്രിക കുമാരതുംഗെ സര്‍ക്കാരില്‍നിന്ന് ദിസനായകെ രാജിവച്ചതും തമിഴ് ന്യൂനപക്ഷങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ്. 2005ല്‍ സുനാമി ദുരന്തത്തിനുശേഷം എല്‍ടിടിഇയുമായി ചേര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുമാരതുംഗെ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
രാജ്യത്തെ തമിഴ് ഭൂരിപക്ഷ ജില്ലകളായ ജാഫ്‌ന, വാന്നി, ബാട്ടികലോവ, ട്രിങ്കോമാലി, നുവാര ഏലിയ എന്നിവിടങ്ങളില്‍ സജിത് പ്രേമദാസയ്ക്കാണ് കൂടുതല്‍ വോട്ടു ലഭിച്ചത്. ജില്ലകളിലെ പ്രവിശ്യാ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്ന ശ്രീലങ്കന്‍ ഭരണഘടനയുടെ 13–ാം ഭേദഗതി ജെവിപി സര്‍ക്കാര്‍ എടുത്തുകളയുമോയെന്നതാണ് തമിഴ് ന്യൂനപക്ഷത്തിന്റെ ഭയം. 1987ലെ ഇന്ത്യ-ശ്രീലങ്ക കരാര്‍ പ്രകാരമുള്ള ഈ ഭേദഗതി വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, ഹൗസിങ്, ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം പ്രവിശ്യാ കൗണ്‍സിലുകള്‍ക്ക് നല്‍കുന്നു. പതിമൂന്നാം ഭേദഗതിയെ പൊതുവെ ജെവിപി അംഗീകരിച്ചിട്ടില്ല.
പതിമൂന്നാം ഭേദഗതി ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപിക്കാനല്ല, മറിച്ച് ശ്രീലങ്കയെ ഈ പ്രതിസന്ധിയില്‍നിന്ന് എങ്ങനെ കരകയറ്റാമെന്ന് ചര്‍ച്ച ചെയ്യാനാണ് താനിവിടെ വന്നതെന്നാണ് തമിഴ് ഭൂരിപക്ഷ മേഖലയായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ദിസനായകെ പ്രസംഗിച്ചത്. 1987ലെ കരാറിനെതിരെയുള്ള ജെവിപിയുടെ നിലപാട് ഒരിക്കലും മാറില്ലെന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ പലതവണ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. രാജപക്‌സെമാരെ പോലെ തന്നെ വ്യക്തമായ സിംഹള കൂറു പുലര്‍ത്തുന്ന ദിസനായകെയുടെ വരവിനെ ആശങ്കയോടെയാണ് തമിഴ് ന്യൂനപക്ഷം കാണുക.
∙ ശ്രീലങ്കയില്‍ ദിസനായകയെ കാത്തിരിക്കുന്നത്
കോവിഡിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് പൂര്‍ണമായും കരകയറിയിട്ടില്ലാത്ത ശ്രീലങ്കയെ സാമ്പത്തിക സുസ്ഥിരതയുള്ള രാജ്യമാക്കി മാറ്റുകയാണ് ദിസനായകെയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) വായ്പാ സഹായത്തോടെ വിക്രമസിംഗെ സാമ്പത്തിക തകര്‍ച്ചയുടെ പടുകുഴിയില്‍നിന്ന് അവസ്ഥ അല്‍പം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും സുസ്ഥിരത കൈവരിച്ചിട്ടില്ല. നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ഐഎംഎഫിന്റെ കടുത്ത നിബന്ധനകള്‍ പാലിച്ചത് ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കാൻപോന്നതായിരുന്നു. അതാണ്, രാജ്യത്തെ കരകയറ്റിയിട്ടും വിക്രമസിംഗെയെ അപ്രിയനാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്.
ഈ സാഹചര്യത്തില്‍ ഐഎംഎഫുമായി വീണ്ടും ചര്‍ച്ച നടത്തി ഇളവുകള്‍ നേടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ദിസനായകെയ്ക്ക് മുന്നിലെ വലിയ ഭീഷണികളിലൊന്നാണ്. നികുതി കുറയ്ക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്നും ദിസനായകെ വാഗ്ദാനം നല്‍കിയിട്ടുമുണ്ട്. ഐഎംഎഫ് വഴങ്ങിയില്ലെങ്കില്‍ ഇതെല്ലാം അനിശ്ചിതത്വത്തിലാകും. സിംഹള ഭൂരിപക്ഷവും തമിഴ്, മുസ്‌ലിം ന്യൂനപക്ഷങ്ങളും തമ്മിലുള്ള വംശീയ പ്രശ്‌നങ്ങളും കീറാമുട്ടിയായി മുന്നിലുണ്ട്. തികഞ്ഞ തമിഴ് വിരുദ്ധത പുലര്‍ത്തുന്ന ദിസനായകെയ്ക്ക് ഇക്കാര്യത്തില്‍ നീതിയുക്തമായ തീരുമാനമെടുക്കാനാകുമോയെന്നതും സംശയമാണ്.