അഞ്ചു വർഷം മുൻപു ശ്രീലങ്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ വെറും 3.2% വോട്ടു മാത്രമാണ് അനുര ദിസനായകെയ്ക്കു ലഭിച്ചത്. എന്നാൽ, ഇത്തവണ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. അഴിമതിവിരുദ്ധത, സാമൂഹികനീതി, സാമ്പത്തിക പരിഷ്കാരങ്ങൾക്കുള്ള ആവശ്യകത തുടങ്ങിയവ ഉയർത്തിക്കാട്ടിയുള്ള പ്രസംഗങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ജനങ്ങളെ ആകർഷിച്ചതാണു കാരണം. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ തുടക്കക്കാരനല്ല ദിസനായകെ. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു അദ്ദേഹം. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) കൊളംബോയിൽനിന്നുള്ള എംപിയുമാണ്. അനുരാധപുര ജില്ലയിലെ തംബുട്ടെഗമ ഗ്രാമത്തിൽ ജനിച്ച ദിസനായകെ ആ ഗ്രാമത്തിൽനിന്നു സർവകലാശാലാ വിദ്യാഭ്യാസം നേടിയ ആദ്യ വ്യക്തിയാണ്. 1987ലെ ജെവിപിയുടെ രാഷ്ട്രീയകലാപത്തിൽ അണിചേർന്നതുമായി ബന്ധപ്പെട്ടുള്ള ഭീഷണികൾ കാരണം, പെറ‍ഡെനിയ സർവകലാശാലയിൽ ലഭിച്ച ഡിഗ്രി പ്രവേശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപു ശ്രീലങ്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ വെറും 3.2% വോട്ടു മാത്രമാണ് അനുര ദിസനായകെയ്ക്കു ലഭിച്ചത്. എന്നാൽ, ഇത്തവണ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. അഴിമതിവിരുദ്ധത, സാമൂഹികനീതി, സാമ്പത്തിക പരിഷ്കാരങ്ങൾക്കുള്ള ആവശ്യകത തുടങ്ങിയവ ഉയർത്തിക്കാട്ടിയുള്ള പ്രസംഗങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ജനങ്ങളെ ആകർഷിച്ചതാണു കാരണം. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ തുടക്കക്കാരനല്ല ദിസനായകെ. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു അദ്ദേഹം. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) കൊളംബോയിൽനിന്നുള്ള എംപിയുമാണ്. 

അനുരാധപുര ജില്ലയിലെ തംബുട്ടെഗമ ഗ്രാമത്തിൽ ജനിച്ച ദിസനായകെ ആ ഗ്രാമത്തിൽനിന്നു സർവകലാശാലാ വിദ്യാഭ്യാസം നേടിയ ആദ്യ വ്യക്തിയാണ്. 1987ലെ ജെവിപിയുടെ രാഷ്ട്രീയകലാപത്തിൽ അണിചേർന്നതുമായി ബന്ധപ്പെട്ടുള്ള ഭീഷണികൾ കാരണം, പെറ‍ഡെനിയ സർവകലാശാലയിൽ ലഭിച്ച ഡിഗ്രി പ്രവേശനം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കെലനിയ സർവകലാശാലയിൽ ചേർന്നു പഠനം പൂർത്തിയാക്കുകയായിരുന്നു. 1995ൽ ദിസനായകെ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ സംഘാടകനായി. ഇതോടൊപ്പം ജെവിപിയുടെ കേന്ദ്ര പ്രവർത്തകസമിതിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ ജെവിപിയുടെ പൊളിറ്റ്ബ്യൂറോ അംഗമായി.

ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ കൊളംബോയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ നിന്ന് പുറത്തേക്കുവരുന്നു (Photo by Ishara S. KODIKARA / AFP)
ADVERTISEMENT

∙ ഇന്ത്യയുമായി ഇനി?

ചൈനയോടു ചായ്‌വു പുലർത്തുന്ന നേതാവായാണ് ദിസനായകെ കരുതപ്പെടുന്നത്. ഈ നിലപാടു തുടർന്നാൽ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അതു ബാധിച്ചേക്കും. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നു ദിസനായകെ പറയുമ്പോഴും ശ്രീലങ്കയിൽ അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളോട് ജെവിപിക്ക് അനുകൂല നിലപാടില്ലെന്നതു ശ്രദ്ധേയം. തുടക്കം മുതൽ തന്നെ ജെവിപി ഇന്ത്യാവിരുദ്ധത പുലർത്തിയിട്ടുണ്ട്. 1987ൽ തുടങ്ങിയ സായുധവിപ്ലവത്തിൽ അവർ വടക്കുകിഴക്കൻ ശ്രീലങ്കയിലെ തമിഴ് സ്വയംഭരണത്തോടും ഇന്ത്യൻ സമാധാനസേനയുടെ വരവിനോടുമുള്ള എതിർപ്പിനെ ആയുധമാക്കിയിരുന്നു.

കഴിഞ്ഞ 2 വർഷമായി ശ്രീലങ്കയെന്ന പ്രിയപ്പെട്ട കുട്ടിയെ അപകടകരമായ ഒരു പാലത്തിലൂടെ ഞാൻ സുരക്ഷിതമായി കൊണ്ടുനടക്കുന്നു. ദിസനായകെയെ ആ കുട്ടിയുടെ സംരക്ഷണം ഏൽപിക്കുകയാണ്.

റനിൽ വിക്രമസിംഗെ, ഇടക്കാല പ്രസിഡന്റ്

ADVERTISEMENT

തോട്ടംതൊഴിലാളികളായി എത്തിയ തമിഴ് വംശജരെ ഇന്ത്യൻ സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളെന്നാണ് ജെവിപി വിശേഷിപ്പിച്ചത്. ഇന്ത്യ– ശ്രീലങ്ക സാമ്പത്തിക ഉടമ്പടിക്കെതിരെയും ശബ്ദമുയർത്തി. കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്കു തിരിച്ചുനൽകുന്നതിനെതിരെ ദിസനായകെ ശ്രീലങ്കൻ പാർലമെന്റിൽ ശബ്ദമുയർത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസമാണ് ഈയിടെ ‘ദ് വീക്കി’നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്ത്യയുമായും ചൈനയുമായും സഹകരിക്കുമെന്നും എന്നാൽ ഒരു ശക്തിയുടെയും കീഴിലായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുര കുമാര ദിസനായകെ (Photo by Ishara S. KODIKARA / AFP)

∙ ഇഷ്ടവും എതിർപ്പും

ADVERTISEMENT

യുവാക്കൾക്കും വിദ്യാർഥികൾക്കുമിട‌യിൽ വൻ സ്വീകാര്യതയുണ്ടെങ്കിലും രാജ്യത്തെ ധനികർക്കും ഉന്നതർക്കും ദിസനായകെയെയും ജെവിപിയെയും അത്ര പഥ്യമല്ല. ജെവിപി രണ്ടുതവണ നടത്തിയ സായുധകലാപങ്ങൾ കാരണം ഇന്നും ആശങ്കയുള്ളവരുണ്ട്. തമിഴ് വംശജർക്കും ദിസനായകെയോടു പ്രതിപത്തി കുറവാണ്. സിംഹള ദേശീയവാദം പറയുന്ന മറ്റൊരു രാജപക്സെയെന്നാണ് അവരിൽ പലരും ദിസനായകെയെ വിശേഷിപ്പിക്കുന്നത്. ഇത്തവണ തമിഴ് മേഖലകളിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ദിസനായകെയുടെ ഈ മനോഭാവം പ്രകടമായിരുന്നു. തമിഴ് മേഖലകൾക്കു കൂടുതൽ അധികാരം നൽകുന്ന പതിമൂന്നാം ഭരണഘടനാ ഭേദഗതിയെപ്പറ്റി അത്ര മമതയോടെയല്ല അദ്ദേഹം സംസാരിച്ചത്. 

English Summary:

The Rise of Anura Dissanayake: A New Era for Sri Lanka?