പീഡന കേസിൽ ചലച്ചിത്ര താരം ജയസൂര്യയ്ക്ക് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ നടൻ സിദ്ദിഖിന് ജാമ്യം നിഷേധിക്കപ്പെട്ടു, മാത്രവുമല്ല അറസ്റ്റിനും തീരുമാനമായി. നടൻ മുകേഷിനെയാണെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എന്നാൽ, സിദ്ദിഖിന്റെ അറസ്റ്റ് വൈകിക്കേണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതാനും ദിവസം മുൻപാണ് ജയസൂര്യക്കെതിരായ രണ്ട് മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. കന്റോണ്മെന്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണ് മുൻകൂർ ജാമ്യാപേക്ഷ തേടി ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിലായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയായിരുന്നു കേസെടുത്തത്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽത്തന്നെ യുഎസിലായിരുന്ന ജയസൂര്യ തിരികെയെത്തിയപ്പോൾ നടപടിയൊന്നുമുണ്ടായതുമില്ല. സമാനമായ നീക്കംതന്നെ നടനും എംഎൽഎയുമായ മുകേഷിനു നേരെയുമുണ്ടായി. എന്നാൽ അഡി. സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിടുകയായിരുന്നു. വടക്കാഞ്ചേരി പോലീസും മരട് പോലീസും റജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള 7 പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009ലായിരുന്നു കേസിനാസ്പദമായ സംഭവം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്ന പരാതിയാണ് മറ്റൊരു യുവതി മുകേഷിനെതിരെ നൽകിയത്. ഇതിന്റെയെല്ലാം ചൂടാറും മുൻപേയാണ് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വിഷയം അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീഡന കേസിൽ ചലച്ചിത്ര താരം ജയസൂര്യയ്ക്ക് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ നടൻ സിദ്ദിഖിന് ജാമ്യം നിഷേധിക്കപ്പെട്ടു, മാത്രവുമല്ല അറസ്റ്റിനും തീരുമാനമായി. നടൻ മുകേഷിനെയാണെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എന്നാൽ, സിദ്ദിഖിന്റെ അറസ്റ്റ് വൈകിക്കേണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതാനും ദിവസം മുൻപാണ് ജയസൂര്യക്കെതിരായ രണ്ട് മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. 

കന്റോണ്മെന്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണ് മുൻകൂർ ജാമ്യാപേക്ഷ തേടി ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിലായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയായിരുന്നു കേസെടുത്തത്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽത്തന്നെ യുഎസിലായിരുന്ന ജയസൂര്യ തിരികെയെത്തിയപ്പോൾ നടപടിയൊന്നുമുണ്ടായതുമില്ല. 

മുകേഷ് (ചിത്രം: മനോരമ)
ADVERTISEMENT

സമാനമായ നീക്കംതന്നെ നടനും എംഎൽഎയുമായ മുകേഷിനു നേരെയുമുണ്ടായി. എന്നാൽ അഡി. സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിടുകയായിരുന്നു. വടക്കാഞ്ചേരി പോലീസും മരട് പോലീസും റജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള 7 പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009ലായിരുന്നു കേസിനാസ്പദമായ സംഭവം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്ന പരാതിയാണ് മറ്റൊരു യുവതി മുകേഷിനെതിരെ നൽകിയത്. ഇതിന്റെയെല്ലാം ചൂടാറും മുൻപേയാണ് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വിഷയം അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തു. 

∙ എന്താണ് സിദ്ദിഖിനെതിരെയുള്ള കേസ്?

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 1192/2024 ആയി 2024 ഓഗസ്റ്റ് 27നാണ് സിദ്ദിഖിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. നടി സംസ്ഥാന പൊലീസ് മേധാവിക്ക്  ഇമെയിൽ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 

നടൻ ജയസൂര്യ . (ഫയൽ ചിത്രം: മനോരമ)

∙ സിദ്ദിഖിനെ കുരുക്കിയതെന്ത്?

ADVERTISEMENT

ജയസൂര്യയ്ക്കും മുകേഷിനും മുൻകൂർ ജാമ്യം ലഭിക്കുകയും സിദ്ദിഖിന് കുരുക്കാകുകയും ചെയ്തത് എന്താണ്? മറ്റുള്ളവർക്കെതിരെ സ്ത്രീത്വത്തിനു നേരെയുണ്ടായ അപമാനിക്കൽ ശ്രമത്തിനായിരുന്നു കേസ്. എന്നാൽ സിദ്ദിഖിനെതിരെ കൃത്യമായ ബലാത്സംഗക്കുറ്റവും. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കേസും സിദ്ദിഖിനെതിരെയുണ്ട്. രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കേസ്.

എട്ടു വർഷം മുൻപത്തെ കേസിൽ പരാതി നൽകാൻ ഇത്രയേറെ വൈകിയതിനെപ്പറ്റിയായിരുന്നു കോടതിയിൽ സിദ്ദിഖ് വാദിച്ചത്. 2019 മുതൽ പരാതിക്കാരി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അതിലൊന്നും ബലാൽസംഗം സംബന്ധിച്ച ആരോപണമില്ലെന്നായിരുന്നു വാദം. ഇപ്പോഴാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിട്ടുള്ള പരാതിക്കാരി ഭയവും മാനസികാഘാതവും മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന വാദം വിശ്വസിക്കാനാകില്ലെന്നും സിദ്ദിഖ് വാദിച്ചു. 

എന്നാൽ പല വസ്തുതകളും സിദ്ദിഖ് മറച്ചുവയ്ക്കുകയാണെന്നായിരുന്നു സർക്കാർ വാദം. സിദ്ദിഖ് ഹോട്ടലിൽ എത്തിയതിനു തെളിവുണ്ട്. 2014 മുതൽ ഹർജിക്കാരൻ വിഡിയോ കോൾ വഴിയും അല്ലാതെയും പരാതിക്കാരിയെ ബന്ധപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലുടെ പരാതിക്കാരി നിരന്തരം ആരോപണം ഉന്നയിച്ചിട്ടും സിദ്ദിഖ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിയും വിഷയത്തിൽ ശക്തമായ നിലപാടെടുത്തു. 

സ്വാധീനവും ശക്തിയുമുള്ളവരാണ് എതിർപക്ഷത്ത് എന്നുള്ളതിനാലാണു പരാതി പറയാൻ നേരത്തേ കഴിയാതെവന്നതെന്നായിരുന്നു കേസിൽ കക്ഷി ചേർന്ന പരാതിക്കാരി വാദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇപ്പോൾ പരാതി നൽകാൻ ധൈര്യം വന്നതെന്നും അറിയിച്ചു. പരാതി നൽകാൻ വൈകുന്നത് കുറ്റമല്ലെന്നായിരുന്നു ഹൈക്കോടതിയുടെയും നിലപാട്. അതോടെ, അധികം വൈകാതെതന്നെ അറസ്റ്റിലേക്ക് നീങ്ങാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. 

കേരള ഹൈക്കോടതി. (Photo: PTI)

∙ ജാമ്യം നിഷേധിച്ച് ജസ്റ്റിസ് സി.എസ്.ഡയസ് നിരീക്ഷിച്ചത്:

ADVERTISEMENT

∙ സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തി. സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അർഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

∙ പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചത്. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതു കൊണ്ട് പരാതിക്ക് വിശ്വാസ്യതയില്ല എന്നും വാദിച്ചിരുന്നു. ഇത് അനാവശ്യമായ പരാമർശമായിരുന്നു. ‌

നടൻ സിദ്ദിഖ് (ഫയൽ ചിത്രം: മനോരമ)

∙ ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവർ നേരിടുന്ന ദുരിതത്തെയാണ്. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഒരുപക്ഷേ അവരെ നിശ്ശബ്ദരാക്കാൻ വേണ്ടിയായിരിക്കും, എന്നാൽ അത് നിയമത്തിന് എതിരാണ്.

∙ പരാതിക്കാരിയുടെ സ്വഭാവം കണക്കാക്കിയല്ല, പരാതിയുടെ ഗൗരവമാണ് കോടതി കണക്കാക്കാറുള്ളത്. അതുകൊണ്ടു തന്നെ സിദ്ദിഖ് പരാതിയിൽ പറയുന്ന കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ, മുൻകൂർ ജാമ്യത്തിന് അർഹനാണോ എന്നുമാത്രമാണ് കോടതി പരിഗണിക്കുന്നത്. 

∙ ലൈംഗികാക്രമണ കേസുകളിലെ അതിജീവിതമാർ‍ അതുണ്ടാക്കിയ നടുക്കത്തിൽ നിന്നും മറ്റും പുറത്തു വരാൻ സമയമെടുത്തേക്കും. അഭിമാനം നഷ്ടപ്പെടുമോ, ഭയം അടക്കമുള്ള അനേകം കാര്യങ്ങൾ പരാതി നൽകുന്നതിൽ നിന്ന് വൈകിപ്പിക്കാറുണ്ട്. എന്തുകൊണ്ട് വൈകി എന്ന സാഹചര്യങ്ങളും മറ്റും വിചാരണക്കോടതിയിൽ പരിശോധിക്കാവുന്നതാണ്. 

നടൻ സിദ്ദിഖ്. (ഫയൽ ചിത്രം: മനോരമ)

∙ തന്റെ ലൈംഗികാവയവം ഉപയോഗിച്ച് ബലാത്സംഗം ചെയ്തുവെന്ന് പരാതിയിലില്ല എന്ന സിദ്ദിഖിന്റെ വാദവും കോടതി തള്ളി. ഐപിസി 375ാം വകുപ്പിൽ ലൈംഗികാവയവം ഉപയോഗിച്ചുള്ള പീഡനം മാത്രമല്ല, മറ്റേതു ഭാഗം കൊണ്ടാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലെങ്കിൽ അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരും. അതുകൊണ്ടു തന്നെ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന വാദം നിലനിൽക്കില്ല.

∙ സമൂഹത്തിന്റെ ഏതു തട്ടിൽ നിന്നുള്ളതാണെങ്കിലും ഏതു വിശ്വാസം പുലർത്തുന്നതാണെങ്കിലും ഏതു സാഹചര്യത്തിലും ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു എന്ന ബിൽ‍ക്കീസ് ബാനു കേസിലെ സുപ്രീം കോടതി നിരീക്ഷണവും ജസ്റ്റിസ് ഡയസ് വിധിന്യായത്തിൽ എടുത്തു പറഞ്ഞു.

കോടതിക്കു മുൻപാകെയുണ്ടായ വാദങ്ങളും സമർപ്പിക്കപ്പെട്ട തെളിവുകളും രേഖകളും പരിശോധിച്ചതിൽ നിന്ന് സിദ്ദിഖിന് ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതായും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ പൂർണമായി നിരാകരിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണം ശരിയായി പൂർത്തിയാക്കാനും ലൈംഗിക ശേഷി പരിശോധിക്കുന്നതിനും കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മാത്രമല്ല, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതും പരിഗണിച്ച് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്

സിദ്ദിഖ്. (ഫയൽ ചിത്രം: മനോരമ)

∙ പൊരുത്തക്കേടില്ലാത്ത മൊഴികള്‍

മ്യൂസിയം പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയാകട്ടെ തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. മൊഴിലെടുക്കലിന്റെ ഒരു ഘട്ടത്തിൽ പോലും മൊഴിയിൽ പൊരുത്തക്കേടോ സംശയമോ പൊലീസിനു തോന്നിയില്ല. സാഹചര്യത്തെളിവുകളും അന്വേഷണ സംഘത്തിന് അനുകൂലമായി. തിരുവനന്തപുരത്തെ ഹോട്ടലിലെ തെളിവെടുപ്പു സമയത്തു പോലും മൊഴിയിൽ പറഞ്ഞതു പ്രകാരമായിരുന്നു എല്ലാം. 

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിനിടെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ മൊഴി. ഹോട്ടലിൽനിന്ന് പുറത്തേക്കു നോക്കിയാൽ കാണാവുന്ന കാഴ്ചവരെ അവർ അന്വേഷണ സംഘത്തിനോടു വിശദമാക്കി. സംഭവം നടക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തിരുന്നു എന്നതിന്റെ തെളിവുകൾ റജിസ്റ്ററിൽനിന്നു ലഭിക്കുകയും ചെയ്തു. 

8 വർഷം മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് ഹോട്ടൽ അധികൃതര്‍ അറിയിച്ചു. മൊബൈൽ ടവർ ലൊക്കേഷന്റെ പരിശോധനയ്ക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 2 വർഷം വരെയുള്ള ടവർ ലൊക്കേഷൻ വിവരമേ ഇപ്പോഴത്തെ നിലയിൽ പൊലീസിന് ലഭിക്കുകയുള്ളൂ.

ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിന് ഒരു ഘട്ടത്തിൽ പോലും കോടതി തടസ്സം നിന്നിരുന്നില്ല. നടി കവിയൂർ പൊന്നമ്മ അന്തരിച്ച ദിവസം മുഴുവൻ അവിടെ സിദ്ദിഖിന്റെ സാന്നിധ്യമുണ്ടായിരുന്നു. പൊലീസാകട്ടെ ജാമ്യാപേക്ഷ വന്നതിനു ശേഷം മതി അറസ്റ്റ് എന്ന നിലയിൽ കാത്തിരിക്കുകയും ചെയ്തു. എന്നാൽ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖ് അപ്രത്യക്ഷനാവുകയായിരുന്നു. നേരത്തേതന്നെ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടിസും ഉണ്ടായിരുന്നു. 

പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

∙ ‘പലർക്കും മോശം അനുഭവം’

പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. ‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖിനെ ബന്ധപ്പെട്ടിരുന്നു. ഫെയ്സ്ബുക് മെസഞ്ചറിലൂടെയാണു പരിചയപ്പെട്ടത്. ഏറെക്കാലം സന്ദേശങ്ങൾ അയച്ചു. കണ്ടാൽ വ്യാജ അക്കൗണ്ടാണെന്നു തോന്നും. പക്ഷേ, ഇത്തരം കാര്യങ്ങൾക്കായി സിദ്ദിഖ് ഈ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. വാട്സാപ്പിലും സന്ദേശങ്ങൾ അയച്ചു. 

പിന്നീട് സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. പ്രിവ്യു തിരുവനന്തപുരത്തെ ‘നിള’ തിയറ്ററിൽ പ്രദർശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്. അന്ന് എനിക്ക് 21 വയസ്സാണ്. തന്റെ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം നൽകുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ പിറ്റേന്ന് ഹോട്ടലിലേക്കു വരാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. 

‘മോളേ’ എന്നു വിളിച്ചാണ് സിദ്ദിഖ് തന്നെ അഭിസംബോധന ചെയ്തത്. അടുപ്പം സൃഷ്ടിക്കാൻ അഭിനയത്തെക്കുറിച്ചും കുടുംബത്തെപ്പറ്റിയുമൊക്കെ പറഞ്ഞു. പെട്ടെന്നാണ് ഉപദ്രവം തുടങ്ങിയത്. വല്ലാത്തൊരു ചേഷ്ടയോടെ അടുത്തുവന്നു കയറിപ്പിടിക്കാനൊരുങ്ങി. എന്താണു നടക്കുന്നതെന്നു മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ ഒച്ച വച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണെന്നും സഹകരിച്ചില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടി വരുമെന്നും പറഞ്ഞു. നീ പരാതിപ്പെട്ടാലും ആരും പരിഗണിക്കില്ല. എല്ലാവരും തനിക്കൊപ്പമാണെന്നും പറഞ്ഞു. 

മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. എന്നിട്ടും ഞാൻ പ്രതിരോധിച്ചു. സഹകരിക്കുന്ന ഏതാനും നടിമാരുടെ പേരു പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് എന്റെ മുന്നിൽ കാട്ടിയതിന്റെ ഷോക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പിന്നീട് ഒരു കുറ്റബോധവുമില്ലാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. മീനും തൈരുമുണ്ടായിരുന്നു. ഇതു വിരുദ്ധ ആഹാരമാണ്. തനിക്ക് ഇത്തരം താൽപര്യങ്ങളാണുള്ളതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഒരു മണിക്കൂറോളം മുറിയിൽ പൂട്ടിയിടുകയും ചെയ്തു. 2019ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും അവർ വിശദീകരിച്ചിരുന്നു. മക്കൾ സ്കൂളിൽനിന്നു മടങ്ങിയെത്താൻ വൈകിയാൽ പേടിയുള്ള അച്ഛനാണ് അയാളെന്ന് എന്നോടു പറഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം ഞാൻ ആലോചിച്ച കാര്യവും ഇതാണ്. സ്വന്തം മക്കൾ സുരക്ഷിതയായിരിക്കണം, മറ്റുള്ള പെൺകുട്ടികളോട് എന്തുമാകാമെന്ന ചിന്താഗതിയാണ് അയാൾക്ക്– നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി അമ്മ സംഘടനയുടെ പ്രതിനിധികൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന്. (ഫോട്ടോ: മനോരമ ഓൺലൈൻ)

∙ ഗത്യന്തരമില്ലാതെ രാജി

സിനിമയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിനു പിന്നാലെ കുത്തൊഴുക്കായി വന്ന ലൈംഗികപീഡനാരോപണങ്ങളിൽ പിടിച്ചുനിൽക്കാനാകാതെ നിരവധി പേരാണ് വിവിധ സ്ഥാനങ്ങൾ രാജിവച്ചത്. നടിമാരുടെ വെളിപ്പെടുത്തലുകളെത്തുടർന്നു സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവുമാണ് രാജിവച്ചത്. സിനിമയിലെ സഹപ്രവർത്തകരടക്കമുള്ളവരിൽ നിന്നുയർന്ന ആക്ഷേപങ്ങളും രാഷ്ട്രീയ സമ്മർദങ്ങൾക്കും ഒടുവിലായിരുന്നു ഇരുവരുടെയും രാജി.  

∙ ആദ്യം രാജിവച്ചത് സിദ്ദിഖ്

യുവനടി ഉന്നയിച്ച പീഡനാരോപണത്തിന്റെ പേരിൽ സിദ്ദിഖാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. സിദ്ദിഖിനും  രഞ്ജിത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റില സ്വദേശി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നെങ്കിലും കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. ‘കാസ്റ്റിങ് കൗച്ചി’നെക്കുറിച്ച് (സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുള്ള ലൈംഗികചൂഷണം) ആരും പരാതിപ്പെട്ടിട്ടില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി എന്ന നിലയിൽ സിദ്ദിഖ് പ്രതികരിച്ചതിനു പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖിൽനിന്നു താൻ നേരിട്ട ലൈംഗികപീഡനങ്ങളടക്കം അവർ അക്കമിട്ടു വെളിപ്പെടുത്തിയതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. തുടർന്നാണ് സിദ്ദിഖ് അമ്മ പ്രസിഡന്റ് മോഹൻലാലിന് രാജി നൽകിയത്. 

നടൻ സിദ്ദിഖ്. (ഫയൽ ചിത്രം: മനോരമ)

∙ സിദ്ദിഖിനെതിരെയുള്ളത് ഗൗരവമേറിയ കേസ്

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗൗരവമേറിയതാണു നടൻ സിദ്ദിഖിനെതിരെയുള്ളത്. സിദ്ദിഖിനെതിരെ ഡിജിപിക്ക് ഇമെയിൽ വഴി യുവനടി പരാതി അയച്ചിരുന്നു. പീഡനം നടന്ന ഹോട്ടൽ, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിൽ കേസ് അവിടെ റജിസ്റ്റർ ചെയ്യുകയായിരുന്നു. ഇവിടുത്തെ വനിതാ എസ്ഐ എൻ.ആശാചന്ദ്രനെ അന്വേഷണ സംഘത്തിലുൾപ്പെടുത്തുകയും ചെയ്തു. സിദ്ദിഖിനെതിരെ വിശദമായ പരാതിയും മൊഴിയും യുവനടി നൽകിയതോടെയാണ് ബലാൽസംഗക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. 

∙ ഹോട്ടൽ രേഖകളും പരിശോധിച്ചു

8 വർഷം മുൻപു നടന്ന സംഭവത്തിൽ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുക ബുദ്ധിമുട്ടാണ്. പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പറഞ്ഞ ദിവസം സിദ്ദിഖ് മുറിയെടുത്തതിന്റെ തെളിവുകൾ ഹോട്ടൽ രേഖകൾ പരിശോധിച്ചു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പരാതികളും മൊഴികളും ഒൗദ്യോഗികമായി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം സജീവമായതോടെ സിനിമാ പീഡന വെളിപ്പെടുത്തലുകളിൽ നടന്മാർക്കെതിരായ കുരുക്കു മുറുകുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതോടെയാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിയത്. 

യുവനടിയെ നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ പൊലീസ് തെളിവെടുത്തു മടങ്ങുന്നു. (ചിത്രം: മനോരമ)

∙ തെളിവായി വാട്സാപ് ചാറ്റുകളും

നടൻ സിദ്ദിഖിനെതിരെയുള്ള പരാതിക്കൊപ്പം ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റ് ഉൾപ്പെടെയുള്ള തെളിവുകളും യുവനടി അന്വേഷണ സംഘത്തിനു കൈമാറി. ചാറ്റുകൾ മിക്കതും സിദ്ദിഖിനെതിരെയുള്ള അന്വേഷണത്തിന്റെ വഴിതുറക്കുന്നതും കേസിൽ കുരുക്കു മുറുക്കുന്നതുമാണെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മാസ്കറ്റ് ഹോട്ടലിൽ നടത്തിയ തെളിവെടുപ്പിൽ സിദ്ദിഖ് ഈ ദിവസങ്ങളിൽ ഇവിടെ താമസിച്ചതിന്റെ രേഖകൾ പൊലീസ് കണ്ടെത്തി. 2016 ജനുവരി 28ന് മാസ്കറ്റ് ഹോട്ടലിലെ മുറിയിൽ തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. 

സിദ്ദിഖ് താഴത്തെ നിലയിലെ മുറിയിലാണു താമസിച്ചത്. താഴത്തെ നിലയിൽ 101 മുതൽ 112 വരെ മുറികളിൽ പൊലീസ് പരിശോധിച്ചു. സിദ്ദിഖിന്റെ നിർദേശപ്രകാരമെത്തിയ നടി ഹോട്ടൽ റിസപ്ഷനിൽ റജിസ്റ്ററിൽ പേരെഴുതിയശേഷമാണ് മുറിയിലേക്ക് പോയതെന്നാണു മൊഴി. എന്നാൽ, അത്തരമൊരു റജിസ്റ്റർ ഇല്ലെന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചത്. ബാക്കി രേഖകളെല്ലാം സീൽ ചെയ്ത കവറിൽ പൊലീസിനു നൽകി.

Representative Image: ( Photo: BongkarnGraphic/Shutterstock)

∙ ഡിജിറ്റൽ രേഖകൾ കിട്ടാൻ ബുദ്ധിമുട്ട്

8 വർഷം മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് ഹോട്ടൽ അധികൃതര്‍ അറിയിച്ചു. മൊബൈൽ ടവർ ലൊക്കേഷന്റെ പരിശോധനയ്ക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 2 വർഷം വരെയുള്ള ടവർ ലൊക്കേഷൻ വിവരമേ ഇപ്പോഴത്തെ നിലയിൽ പൊലീസിന് ലഭിക്കുകയുള്ളൂ .അന്നുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരുടെ വിവരവും മറ്റും കണ്ടെത്തണം. 2016 ജനുവരി മുതൽ മാർച്ച് വരെ ഹോട്ടലിൽ താമസിച്ചവരുടെ വിവരങ്ങളും പൊലീസ് തേടിയിരുന്നു.
(തയാറാക്കിയത്: കെ.എൻ.അശോക്, ജയ്‌മോൻ ജോർജ്, വി.പി. ഇസഹാഖ്, നവീൻ മോഹൻ)

English Summary:

Actor Siddique's Bail Application Rejected; Reasons That Led the Court to Recommend His Arrest - Law Explainer