‘ഹിസ്ബുല്ലയിൽ നിന്ന് രക്ഷപ്പെടാൻ വീട് വിട്ടിറങ്ങുക’ – സെപ്റ്റംബർ 23, പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് തെക്കൻ ലബനനിലെ ചിലരുടെ ഫോണിലേക്ക് ഇത്തരമൊരു മെസേജ് വന്നത്. ‘ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ച കെട്ടിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുക, ആക്രമിക്കാൻ പോകുകയാണ്. ഹിസ്ബുല്ല പ്രവർത്തകരിൽ നിന്ന് മാറിനിൽക്കുക...’. ഇതായിരുന്നു രാവിലെ മുതൽ പലർക്കും ലഭിച്ച മെസേജുകൾ. പേജർ– വോക്കിടോക്കി സ്ഫോടനങ്ങളുടെ ഭീതി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ലബനനിൽ അതു സൃഷ്ടിച്ച ആശങ്ക ചെറുതായിരുന്നില്ല. പക്ഷേ ഓരോരുത്തരുടെയും ഫോണിലേക്കു വന്നത് ‘മരണത്തിന്റെ മുന്നറിയിപ്പ് മെസേജ്’ കൂടിയായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. വൈകിട്ട് അഞ്ചോടെ ശക്തമായ ആക്രമണം തുടങ്ങി. തലയ്ക്ക് മുകളിലൂടെ പേടിപ്പെടുത്തുന്ന ‘സോണിക് ബൂം’ ശബ്ദത്തോടെ ഇസ്രയേൽ പോർവിമാനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ താഴെ ജനം ഭയന്നു വിറച്ചു ഓടുകയായിരുന്നു. ചിതറിവീഴുന്ന ബോംബുകൾ, ആളിക്കത്തുന്ന തീ, വാനോളം ഉയരുന്ന പുക, കത്തിക്കരിഞ്ഞ മാംസത്തിന്റെ ദുർഗന്ധം, ചീറിപ്പായുന്ന ആംബുലൻസുകൾ, നിശ്ചലമായ നഗരങ്ങൾ, ചിതറിയോടുന്ന മനുഷ്യർ... ഇതായിരുന്നു സ്ഥിതി. ലബനനിൽ ഒന്നിനുപിറകെ ഒന്നായി എന്താണ് സംഭവിക്കുന്നത്? എന്താണ് ഇസ്രയേലിന്റെ ലക്ഷ്യം? എങ്ങനെയാണ് ലബനനിലെ സാധാരണക്കാരുടെ വരെ മൊബൈൽ നമ്പറുകൾ ഇസ്രയേലിന് ലഭിച്ചത്? ഹിസ്ബുല്ല സാധാരണക്കാരുടെ വീടുകളിൽ ആയുധം സൂക്ഷിക്കുന്നുണ്ടോ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹിസ്ബുല്ലയിൽ നിന്ന് രക്ഷപ്പെടാൻ വീട് വിട്ടിറങ്ങുക’ – സെപ്റ്റംബർ 23, പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് തെക്കൻ ലബനനിലെ ചിലരുടെ ഫോണിലേക്ക് ഇത്തരമൊരു മെസേജ് വന്നത്. ‘ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ച കെട്ടിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുക, ആക്രമിക്കാൻ പോകുകയാണ്. ഹിസ്ബുല്ല പ്രവർത്തകരിൽ നിന്ന് മാറിനിൽക്കുക...’. ഇതായിരുന്നു രാവിലെ മുതൽ പലർക്കും ലഭിച്ച മെസേജുകൾ. പേജർ– വോക്കിടോക്കി സ്ഫോടനങ്ങളുടെ ഭീതി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ലബനനിൽ അതു സൃഷ്ടിച്ച ആശങ്ക ചെറുതായിരുന്നില്ല. പക്ഷേ ഓരോരുത്തരുടെയും ഫോണിലേക്കു വന്നത് ‘മരണത്തിന്റെ മുന്നറിയിപ്പ് മെസേജ്’ കൂടിയായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു.

വൈകിട്ട് അഞ്ചോടെ ശക്തമായ ആക്രമണം തുടങ്ങി. തലയ്ക്ക് മുകളിലൂടെ പേടിപ്പെടുത്തുന്ന ‘സോണിക് ബൂം’ ശബ്ദത്തോടെ ഇസ്രയേൽ പോർവിമാനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ താഴെ ജനം ഭയന്നു വിറച്ചു ഓടുകയായിരുന്നു. ചിതറിവീഴുന്ന ബോംബുകൾ, ആളിക്കത്തുന്ന തീ, വാനോളം ഉയരുന്ന പുക, കത്തിക്കരിഞ്ഞ മാംസത്തിന്റെ ദുർഗന്ധം, ചീറിപ്പായുന്ന ആംബുലൻസുകൾ, നിശ്ചലമായ നഗരങ്ങൾ, ചിതറിയോടുന്ന മനുഷ്യർ... ഇതായിരുന്നു സ്ഥിതി. ലബനനിൽ ഒന്നിനുപിറകെ ഒന്നായി എന്താണ് സംഭവിക്കുന്നത്? എന്താണ് ഇസ്രയേലിന്റെ ലക്ഷ്യം? എങ്ങനെയാണ് ലബനനിലെ സാധാരണക്കാരുടെ വരെ മൊബൈൽ നമ്പറുകൾ ഇസ്രയേലിന് ലഭിച്ചത്? ഹിസ്ബുല്ല സാധാരണക്കാരുടെ വീടുകളിൽ ആയുധം സൂക്ഷിക്കുന്നുണ്ടോ? വിശദമായി പരിശോധിക്കാം.

ഇസ്രയേലിന്റെ വ്യോമാക്രമണം ഭയന്ന് രക്ഷപ്പെടുന്നവരുടെ വാഹനങ്ങൾ കാരണം ലബനൻ നഗരമായ സിഡോണിലുണ്ടായ ഗതാഗതക്കുരുക്ക്. (Photo by Mahmoud ZAYYAT / AFP)
ADVERTISEMENT

∙ ലബനന്റെ ടെലികോം നെറ്റ്‌വർക്കുകൾ ഇസ്രയേൽ ഹാക്ക് ചെയ്തോ?

തെക്കൻ ലെബനനിലും തലസ്ഥാനമായ ബെയ്റൂട്ടിലെ ചില ഗ്രാമങ്ങളിലും താമസിക്കുന്നവർക്കാണ് വീടുകളും ഗ്രാമങ്ങളും വിട്ടൊഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയത്. നിരവധി പേരുടെ താമസയിടങ്ങളിൽ ബോംബ് വയ്ക്കാൻ പോകുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മെസേജുകൾ. ഇത് രാജ്യം ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കകൾക്കും കാരണമായി. മുന്നറിയിപ്പ് മെസേജ് നൽകാനായി ലബനനിലെ ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളും റേഡിയോയും ഉൾപ്പെടെ ഇസ്രയേൽ ഹാക്ക് ചെയ്തുവെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ബോംബാക്രമണം ആരംഭിക്കുകയും ചെയ്തു. ലബനന്റെ തെക്കും കിഴക്കും നടത്തിയ ആക്രമണങ്ങളിൽ 500ലധികം പേർ കൊല്ലപ്പെട്ടു. 34 ദിവസം നീണ്ടുനിന്ന 2006ലെ ഇസ്രയേൽ- ഹിസ്ബുല്ല യുദ്ധത്തിൽ മരിച്ചവരുടെ ആകെ എണ്ണത്തിന്റെ പകുതിയോളം പേരാണ് ഇപ്പോഴത്തെ ഒറ്റ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

∙ മുന്നറിയിപ്പ് മെസേജ് ലഭിച്ചവരിൽ മന്ത്രിയും!

സെപ്റ്റംബർ 23നു പുലർച്ചെ ലബനൻ നമ്പറിൽ നിന്നായിരുന്നു പലർക്കും മുന്നറിയിപ്പ് സന്ദേശങ്ങളും ഫോൺ കോളുകളും ലഭിച്ചത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് മാറാൻ ഉത്തരവിടുന്നതായിരുന്നു മെസേജുകൾ. ചിലരുടെ ഫോണുകളിലേക്കും ലാൻഡ്‌ലൈനുകളിലേക്കും റിക്കോർഡ് ചെയ്ത കോളുകളും ലഭിച്ചു. ചിലർക്ക് ടെക്സ്റ്റ് മെസേജുകളും ലഭിച്ചു. സന്ദേശങ്ങളുടെയെല്ലാം സ്വഭാവം ഒന്നുതന്നെയായിരുന്നു, ജീവൻ വേണമെങ്കിൽ സ്ഥലം വിടുക. ‘നിങ്ങൾ ഹിസ്ബുല്ലയുടെ ആയുധങ്ങളുള്ള ഒരു കെട്ടിടത്തിലാണെങ്കിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്രാമത്തിൽനിന്ന് മാറി നിൽക്കുക’ എന്ന് വളരെ വ്യക്തമായിത്തന്നെ പറഞ്ഞു. സന്ദേശങ്ങൾ കൈമാറുന്നതിനായി റേഡിയോ സംവിധാനങ്ങളും ഹാക്ക് ചെയ്യപ്പെട്ടു. റിക്കോർഡ് ചെയ്യപ്പെട്ട മുന്നറിയിപ്പ് ഫോൺ കോൾ ലഭിച്ചവരിൽ ലബനൻ ഇൻഫർമേഷൻ മന്ത്രി സിയാദ് മക്കാരിയും ഉൾപ്പെടും.

ലബനനിലെ ജനങ്ങൾക്ക് ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചപ്പോൾ. (Photo by JOSEPH EID / AFP)
ADVERTISEMENT

∙ എല്ലാം ഇസ്രയേൽ ചാരൻമാർ നേരത്തേ ചോർത്തി?

‘‘ഇസ്രയേലിന് ലബനനിലെ സാധാരണക്കാരുടെ വ്യക്തിവിവരങ്ങൾ എങ്ങനെ ലഭിച്ചു എന്നതാണ് ഞങ്ങൾക്ക് അറിയാത്തത്. സെൽഫോൺ നമ്പറുകൾ, ഓരോരുത്തരും താമസിക്കുന്ന സ്ഥലങ്ങൾ... ഈ വിവരങ്ങളെല്ലാം പുറത്തായത് ഡേറ്റ ചോർച്ച കാരണമാണോ അതോ ലബനന്റെ ടെലികോം ഇൻഫ്രാസ്ട്രക്ചറിൽ ഇസ്രയേൽ കടന്നുകയറിയതാണോ?’’– ലബനൻ വക്താവാണ് ഈ ചോദ്യങ്ങളുന്നയിച്ചത്. ലബനനിലെ 80,000 പേർക്കാണ് മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. ഇത്രയും പേരുടെ കൃത്യമായ ലൊക്കേഷനും വിവരങ്ങളും ഇസ്രയേൽ സൈന്യത്തിന്റെ കൈവശം എങ്ങനെയെത്തി എന്നതാണ് നിർണായക ചോദ്യം.

∙ ബോംബിങ്ങിന് മുൻപ് മുന്നറിയിപ്പ് നൽകുന്ന ഇസ്രയേൽ

സാധാരണക്കാരുടെ മരണവും പരുക്കും കുറയ്ക്കുന്നതിന് ബോംബാക്രമണത്തിന് മുൻപ് സൈന്യം മുന്നറിയിപ്പ് നൽകാറുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. ഗാസയിൽ ആക്രമണം നടത്തിയിരുന്ന സമയത്തും അതു തന്നെയായിരുന്നു ഇസ്രയേൽ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊന്നാണ് എന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഗാസയിൽ താമസക്കാർക്ക് മുന്നറിയിപ്പ് ലഭിക്കാത്ത കെട്ടിടങ്ങളിൽ പോലും ഇസ്രയേലിന്റെ ബോംബുകൾ പതിക്കുന്നത് പതിവു സംഭവമാണ്. ഇതു തന്നെയാണ് ഇപ്പോൾ ലബനനിലും സംഭവിച്ചിരിക്കുന്നത്. മുന്നറിയിപ്പ് നൽകാത്ത കെട്ടിടങ്ങളിലും ബോംബിങ് നടന്നിരിക്കുന്നു. ഇതിനാലാണ് മരണ സംഖ്യയും പരുക്കും കൂടാൻ കാരണമായത്.

ലബനനിലെ വ്യോമാക്രമണം ആസൂത്രണം ചെയ്യുന്ന ഇസ്രയേൽ സൈനികർ . (Photo: X/IDF)
ADVERTISEMENT

∙ മണിക്കൂറുകൾക്കുള്ളിൽ തീമഴ പെയ്യിച്ചത് 1400 ബോംബുകൾ

സെപ്റ്റംബർ 23ന് രാവിലെ മുതൽ പോർവിമാനങ്ങൾ 1300ലധികം ലക്ഷ്യകേന്ദ്രങ്ങളിലേക്ക് 1400ലധികം ബോംബുകളാണ് പ്രയോഗിച്ചത്, ഒപ്പം മറ്റ് ആയുധങ്ങളും. ശബ്ദത്തേക്കാൾ വേഗത്തിൽ ഈ വിമാനങ്ങൾ സഞ്ചരിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ട ‘സോണിക് ബൂം’ ഹോളിവുഡ് സിനിമകളിലെ യുദ്ധരംഗങ്ങൾക്കു സമാനമായി മേഖലയെ ഭീതിയിലാഴ്ത്തി. ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെട്ടിടങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം, പ്രത്യേകിച്ച് തെക്കൻ ലബനനിലും ബെക്കാ താഴ്‌വരയിലും. ഇവിടങ്ങളിലെ ഏകദേശം 800 ഹിസ്ബുല്ല താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി പറയുന്നു. 

റോക്കറ്റുകൾ, മിസൈലുകൾ, ലോഞ്ചറുകൾ, ഡ്രോണുകൾ തുടങ്ങിയവ ശേഖരിച്ചുവച്ചിരുന്ന കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞായിരുന്നു ആക്രമണം. പല കെട്ടിടങ്ങളും ബോംബിട്ട് പൂർണമായിത്തന്നെ തകർത്തു.

∙ പ്രത്യോക്രമണം നടത്തി ഹിസ്ബുല്ലയും

ഇസ്രയേലി യുദ്ധവിമാനങ്ങൾ ലബനന്റെ ആകാശത്തിലൂടെ കുതിച്ചപ്പോൾ ഹിസ്ബുല്ലയും ഇസ്രയേലിനു നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രയേൽ സൈന്യത്തിന്റെ കണക്കനുസരിച്ച് ഏകദേശം 350 റോക്കറ്റുകൾ ഇസ്രയേൽ വ്യോമാതിർത്തി കടന്നപ്പോൾ മുന്നറിയിപ്പ് സൈറണുകൾ ആവർത്തിച്ച് മുഴങ്ങി. മിക്ക ആക്രമണങ്ങളും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തെങ്കിലും ജനം ഭീതിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരണങ്ങളോ ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പത്തോളം റോക്കറ്റുകൾ താഴെ വീണതായി റിപ്പോർട്ടുകളുണ്ട്.

ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം. (Photo by Ammar Ammar / AFP)

∙ ഹിസ്ബുല്ലയുടെ ആയുധങ്ങൾ പൊട്ടിത്തെറിച്ചോ?

ഇസ്രയേൽ പോർവിമാനങ്ങൾ നടത്തിയ ആക്രമണങ്ങളിൽ കൂടുതൽ പേർ മരിക്കാനും പരുക്കേൽക്കാനും കാരണമായത് കെട്ടിടങ്ങളിൽ ഹിസ്ബുല്ല സൂക്ഷിച്ചിരുന്ന ബോംബുകളും ആയുധങ്ങളും പൊട്ടിത്തെറിച്ചതാണെന്ന് ഇസ്രയേൽ സേനാ വക്താവ് പറയുന്നു. ഇസ്രയേൽ സേനയുടെ ബോംബിങ്ങിനു പിന്നാലെ ഹിസ്ബുല്ലയുടെ ആയുധങ്ങളും പൊട്ടിത്തെറിച്ചു. ഇത് വൻ ദുരന്തത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് വാദം. ഇതിനു വേണ്ട തെളിവുകളും അവർ പുറത്തുവിട്ടിട്ടുണ്ട്. മാരകമായ യുദ്ധോപകരണങ്ങളും റോക്കറ്റുകളും മിസൈലുകളും സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങൾ തകർന്നപ്പോൾ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് സൈനിക വക്താവ് വ്യക്തമാക്കിയത്.

ലബനൻ നഗരമായ ബാൽബെക്കിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്ന് പുക ഉയരുന്നു. (Photo by Nidal SOLH / AFP)

∙ വീടുകളിൽ റോക്കറ്റ് സൂക്ഷിക്കുമോ?

ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിക്കാൻ സാധാണക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നതെന്ന് ഇസ്രയേൽ നേരത്തേ ആരോപിച്ചിരുന്നു. ലബനനിലെ ഒരു വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ലോങ് റേഞ്ച് റോക്കറ്റുകളുടെ ഫോട്ടോകൾ ഇസ്രയേൽ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ ഫോട്ടോകളുടെ ആധികാരികത പരിശോധിക്കാൻ മാധ്യമങ്ങൾക്ക് സാധിച്ചിട്ടില്ല. വ്യോമാക്രമണത്തിൽ മരിച്ചവരിൽ നിരവധി പേർ ഹിസ്ബുല്ല പ്രവർത്തകരാണെന്നും ഇവരെല്ലാം ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരാണെന്നും ഇസ്രയേൽ സൈന്യം ആരോപിക്കുന്നു. 

നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുന്ന ക്രൂസ് മിസൈലുകൾ, 200 കിലോമീറ്റർ വരെ പ്രയോഗിക്കാവുന്ന മിഡ് റേഞ്ച് റോക്കറ്റുകൾ, സ്ഫോടനാത്മക പോർമുനകളുള്ള റോക്കറ്റുകൾ എന്നിവ സൂക്ഷിച്ച പ്രദേശങ്ങളും തകർത്തതിൽ ഉൾപ്പെടുന്നുവെന്നാണ് ഇസ്രയേൽ പറയുന്നത്.

ലബനനിലെ വീട്ടിൽ വിന്യസിച്ചിരിക്കുന്ന റോക്കറ്റ്, ഇസ്രയേൽ പുറത്തുവിട്ട വിഡിയോയിൽ നിന്ന് പകർത്തിയത്. (Photo: X/IDF)

∙ തട്ടിൻ പുറത്ത് ഹൈഡ്രോളിക് വിക്ഷേപണ സംവിധാനം!

തെക്കൻ ലബനൻ ഗ്രാമമായ ഹൂമിൻ അൽ-തഹ്തയിലെ ഒരു വീടിന്റെ തട്ടിൻപുറത്ത് ഇഷ്ടിക കൊണ്ട് സജ്ജമാക്കിയ മുറിയിൽ ഹൈഡ്രോളിക് വിക്ഷേപണ സംവിധാനത്തിൽ ദീർഘദൂര മിസൈൽ സ്ഥാപിച്ചിരിക്കുന്ന ചിത്രവും ഇസ്രയേൽ സേന പുറത്തുവിട്ടിരുന്നു. ഇത് മേൽക്കൂരയിലെ ഒരു ദ്വാരത്തിൽ നിന്ന് വിക്ഷേപിക്കാൻ സജ്ജമാണ്. തട്ടിന് താഴെ, ഒന്നാം നിലയിൽ മനുഷ്യകവചമായി ലബനീസ് കുടുംബം താമസിക്കുന്നുണ്ടെന്നും സേന ആരോപിക്കുന്നു.

ഇത്തരം ആയുധപ്പുരകൾ ഇസ്രയേൽ പൗരന്മാർക്ക് ഭീഷണിയാണ്, അത് നീക്കം ചെയ്യാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഇസ്രയേൽ സൈനിക വക്താവ് പറയുന്നു. ആക്രമണത്തിന്റെ മറ്റു ചില ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്, പല വീടുകളും ഹിസ്ബുല്ല റോക്കറ്റ് ആയുധശാലകളാക്കി മാറ്റിയെന്നാണ്. സൈന്യം പുറത്തുവിട്ട ഒരു വിഡിയോയിൽ വ്യോമാക്രമണത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു റോക്കറ്റ് പുറത്തേക്കു പോകുന്നതും ഉടൻതന്നെ അടുത്തുള്ള കെട്ടിടത്തിൽ ഇടിക്കുന്നതും കാണാം.

ലബനനിലെ തുറമുഖ നഗരമായ ഹൈഫയ്ക്ക് മുകളിലൂടെ പറക്കുന്ന ഇസ്രയേൽ പോര്‍വിമാനം (Photo by Menahem KAHANA / AFP)

∙ ഹിസ്ബുല്ലയുടെ ആയുധപ്പുരകളിൽ ഒന്നരലക്ഷം റോക്കറ്റുകളും മിസൈലുകളും

ഹിസ്ബുല്ലയുടെ ആയുധപ്പുരകളിൽ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതൽ ആയുധങ്ങൾ ഉണ്ടാകാമെന്നാണ് ഇസ്രയേൽ സേന കണക്കുകൂട്ടുന്നത്. ഗൈഡഡ് മിസൈലുകളും ഇസ്രയേലിൽ എവിടെ വേണമെങ്കിലും ആക്രമിക്കാൻ ശേഷിയുള്ള ദീർഘദൂര ആയുധങ്ങളും ഇതിൽ ഉൾപ്പെടും. ഒന്നര ലക്ഷം റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയുടെ പക്കലുണ്ടെന്ന് ഇസ്രയേൽ നേരത്തേ കണക്കാക്കിയിരുന്നു. ലബനനിൽ വ്യോമാക്രമണണങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും കുറഞ്ഞത് 350 റോക്കറ്റുകളെങ്കിലും ഇസ്രയേലിന് നേരെ തൊടുക്കാൻ ഹിസ്ബുല്ലയ്ക്ക് സാധിച്ചു. ഇവയിൽ പലതും ഇസ്രയേൽ പരിധിയിൽ വീഴുകയും ചെയ്തു. അത് പ്രതിസന്ധി ഘട്ടത്തിലും ഇസ്രയേലിനു നേരെ ആക്രമണം നടത്താൻ ഹിസ്ബുല്ല സജ്ജമാണെന്നു തെളിയിക്കുന്നതു കൂടിയായി ഇത്.

∙ ഹിസ്ബുല്ല നേതാവിനെ ലക്ഷ്യമിട്ടും ആക്രമണം

23നു വൈകുന്നേരവും ഇസ്രയേൽ സൈന്യം ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ അംഗമായ അലി കരാക്കിയെ ലക്ഷ്യം വച്ചായിരുന്നു. ആക്രമണത്തിൽ നിന്ന് കരാക്കി രക്ഷപ്പെട്ടതായി ഹിസ്ബുല്ലയും അറിയിച്ചു. അതേസമയം, ഇപ്പോഴത്തെ ആക്രമണങ്ങളിൽ നിരവധി ഹിസ്ബുല്ല നേതാക്കൾ മരിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. ‘‘ഇസ്രയേലിന്റെ യുദ്ധം നിങ്ങളോടല്ല, അത് ഹിസ്ബുല്ലയോടാണ്. ഇസ്രയേലിന്റെ ദൗത്യം പൂർത്തിയാകുന്നതുവരെ ഈ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ മാറിനിൽക്കണം’’ എന്നായിരുന്നു ആക്രമണശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലബനൻ ജനതയ്ക്ക് ഇംഗ്ലിഷിൽ നൽകിയ സന്ദേശം.

∙ നടന്നത് അതിഭീകര ആക്രമണം

നാസയുടെ ഫയർ ഇൻഫർമേഷൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ നിന്നുള്ള ഡേറ്റ (എഫ്ഐആർഎംഎസ്) പ്രകാരം ലബനനിൽ‍ ഇസ്രയേൽ നടത്തിയത് അതിഭീകര ആക്രമണമെന്നതു വ്യക്തമാണ്. 24 മണിക്കൂറിനുള്ളിൽ തെക്കൻ ലബനനിലുടനീളം താപ വ്യതിയാനങ്ങളിൽ വലിയ വർധനവാണ് നാസ റിപ്പോർട്ടിൽ കാണിക്കുന്നത്. തീപിടിത്തങ്ങൾ കണ്ടെത്തുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന ഈ സിസ്റ്റം, ഉപഗ്രഹ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് ഫയർ ഹോട്ട്‌സ്‌പോട്ടുകളുടെ ലൊക്കേഷനുകൾ മാപ് ചെയ്യുന്നത്. വ്യോമാക്രമണങ്ങൾ ഈ സിസ്റ്റത്തിൽ അധികം റജിസ്റ്റർ ചെയ്യപ്പെടാറില്ല. എന്നാൽ വലുതും നീണ്ടുനിൽക്കുന്നതുമായ തീപിടിത്തങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടും. ലബനനിലെ ഇസ്രയേൽ ആക്രമണത്തിൽ സംഭവിച്ചതും അതാണ്.

English Summary:

Israel Rains Fire on Lebanon After Alleged Telecom Hack, Hundreds Feared Dead

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT