വിജയ് ആവർത്തിക്കുമോ 1977ലെ ചരിത്രം? ഉദയനിധിയെ ഉന്നമിട്ട് അണ്ണാമലൈയുടെ ‘ഡിഎംകെ ഫയൽസ്’; ‘പുരട്ചി’ കൊടുങ്കാറ്റിലാര് വാഴും?
തമിഴ്നാട് രാഷ്ട്രീയത്തിൽ വരും വർഷം തലമുറ മാറ്റത്തിന്റേതായിരിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരുടെ നിര പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കാണാൻ സാധിക്കും. ഉദയനിധി സ്റ്റാലിൻ, ദളപതി വിജയ്, അണ്ണാമലെ. ഇനി ഈ മൂന്ന് പേരും തമ്മിലുള്ള രാഷ്ട്രീയ പോർവിളിയായിരിക്കും തമിഴ്നാടിനെ കാത്തിരിക്കുന്നത്. മൂന്ന് പേരും രാഷ്ട്രീയത്തിൽ തുടക്കക്കാർ. ഏതാണ്ട് സമപ്രായക്കാരും. മൂവരും അവരുടെ സ്വന്തം മേഖലകളിൽ കഴിവ് തെളിയിച്ചാണ് രണ്ടാം ഗോദയായ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഇവർ അടുത്ത വർഷങ്ങളിൽ തമിഴകത്ത് കൊണ്ടുവരിക എന്ന് ഉറപ്പിക്കാം. ഉദയനിധിയെ സംബന്ധിച്ചിടത്തോളം മുൻപേ തന്നെ വേരുറപ്പിച്ച, പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ തണലുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച കേഡർ പാർട്ടി സംവിധാനമാണ് ഡിഎംകെയ്ക്കുള്ളത്. നടനായും നിർമാതാവായും തമിഴ് സിനിമയിൽ വർഷങ്ങളോളം തിളങ്ങി നിന്ന ഉദയനിധിക്ക് അപ്രതീക്ഷിതമായാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേപ്പോക്കിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകിയത്. തുടക്കത്തിൽ മന്ത്രി സ്ഥാനം നൽകിയില്ലെങ്കിലും വൈകാതെ മന്ത്രി സഭയിലേക്കും ഉദയനിധി അപ്രതീക്ഷിത ‘എൻട്രി’ നടത്തി.

തമിഴ്നാട് രാഷ്ട്രീയത്തിൽ വരും വർഷം തലമുറ മാറ്റത്തിന്റേതായിരിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരുടെ നിര പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കാണാൻ സാധിക്കും. ഉദയനിധി സ്റ്റാലിൻ, ദളപതി വിജയ്, കെ. അണ്ണാമലൈ. ഇനി ഈ മൂന്ന് പേരും തമ്മിലുള്ള രാഷ്ട്രീയ പോർവിളിയായിരിക്കും തമിഴ്നാടിനെ കാത്തിരിക്കുന്നത്. മൂന്ന് പേരും രാഷ്ട്രീയത്തിൽ തുടക്കക്കാർ. ഏതാണ്ട് സമപ്രായക്കാരും. മൂവരും അവരുടെ സ്വന്തം മേഖലകളിൽ കഴിവ് തെളിയിച്ചാണ് രണ്ടാം ഗോദയായ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഇവർ അടുത്ത വർഷങ്ങളിൽ തമിഴകത്ത് കൊണ്ടുവരിക എന്ന് ഉറപ്പിക്കാം.
∙ വിവാദങ്ങളിലും ഉദയനിധി സ്റ്റാർ
ഉദയനിധിയെ സംബന്ധിച്ചിടത്തോളം മുൻപേ തന്നെ വേരുറപ്പിച്ച, പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ തണലുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച കേഡർ പാർട്ടി സംവിധാനമാണ് ഡിഎംകെയ്ക്കുള്ളത്. നടനായും നിർമാതാവായും തമിഴ് സിനിമയിൽ വർഷങ്ങളോളം തിളങ്ങി നിന്ന ഉദയനിധിക്ക് അപ്രതീക്ഷിതമായാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേപ്പോക്കിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകിയത്. തുടക്കത്തിൽ മന്ത്രി സ്ഥാനം നൽകിയില്ലെങ്കിലും വൈകാതെ മന്ത്രി സഭയിലേക്കും ഉദയനിധി അപ്രതീക്ഷിത ‘എൻട്രി’ നടത്തി.
അപ്പോഴും അച്ഛൻ എം.കെ.സ്റ്റാലിന്റെ തണലിൽ നിന്ന് പ്രവർത്തിക്കുന്നു എന്ന വിമർശനം ഉദയിനിധിക്കെതിരെ ഉയർന്നിരുന്നു. പിന്നീട് ഉദയനിധിയുടെ ഗ്രാഫ് മാറുന്ന കാഴ്ചയാണ് കണ്ടത്. സനാതനധർമ പരാമർശ വിവാദത്തോടെ ദേശീയ തലത്തിൽ തന്നെ ഉദയനിധിയെ ബിജെപി ഉന്നം വച്ചു. ഒരു ഘട്ടത്തിൽ സഖ്യ കക്ഷിയായ കോൺഗ്രസിന് വരെ സനാതന വിവാദം തലവേദനയായെങ്കിലും പാർട്ടിയുടെ പൂർണ പിന്തുണ ലഭിച്ച ഉദയനിധി താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു നടൻ എന്ന നിലയിൽ നിന്ന് മാറി പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് ഉദയനിധി ഉയരുകയായിരുന്നു.
അപ്പോഴും ‘കലൈഞ്ജർ’ കരുണാനിധിയുടെ പിന്മുറക്കാരൻ എന്നും കുടുംബാധിപത്യം എന്നും പറഞ്ഞു പലരും അദ്ദേഹത്തെ തകർക്കാൻ ശ്രമിച്ചു. പക്ഷേ 2024 ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് തമിഴകത്ത് ഓടി നടന്ന് ഡിഎംകെയ്ക്കും ഇന്ത്യാ മുന്നണിയ്ക്കും വേണ്ടി ഉദയനിധി പടനയിച്ചു. ഫലം തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും ഇന്ത്യാ മുന്നണിയുടെ ‘ക്ലീൻ സ്വീപ്പ്’. ഇതോടെ തനിക്ക് നേരെയുള്ള വിമർശകരുടെ വായ ഉദയനിധി അടപ്പിക്കുകയായിരുന്നു. മന്ത്രി എന്ന നിലയിൽ പ്രളയമേഖലയിലെ ഉദയനിധിയുടെ പ്രവർത്തനവും ജനങ്ങൾ ഏറ്റെടുത്തു.
∙ ഒറ്റയ്ക്ക് വഴിവെട്ടിയ അണ്ണാമലൈ
മറുവശത്ത് ‘എൻ മൺ എൻ മക്കൾ’ പദയാത്രയിലൂടെ അണ്ണാമലൈയുടെ മികച്ച തിരിച്ചുവരവാണ് തമിഴ്നാട്ടിൽ കണ്ടത്. താൻ കേന്ദ്രനേതൃത്വം കെട്ടിയിറക്കിയ ഒരു വെറും നേതാവല്ലെന്ന് തെളിയിക്കുകയായിരുന്നു ഈ മുൻ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒപ്പം തമിഴ്നാട് ബിജെപിയിലെ വിമത വിഭാഗത്തിന്റെ എതിർപ്പിനെ മറികടക്കുകയെന്നതും. എന്നാൽ അധികം വൈകാതെ അണ്ണാമലൈ തമിഴ്നാട് ബിജെപിയിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവെന്ന നിലയിലേക്ക് ഉയരുകയായിരുന്നു. പദയാത്രകളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ തന്നെ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് അണ്ണാമലൈ താരമായി. ‘ഡിഎംകെ ഫയൽസ്’ എന്ന പേരിലായിരുന്നു അണ്ണാമലൈ സ്റ്റാലിൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
ഇടയ്ക്ക് അണ്ണാ ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റയ്ക്ക് വോട്ട് ബാങ്ക് ഉണ്ടാക്കിയെടുക്കാൻ അണ്ണാമലൈയ്ക്കായി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ജയലളിതയുടെ കാലത്ത് അണ്ണാ ഡിഎംകെയ്ക്കുണ്ടായിരുന്ന സവർണ വോട്ട് ബാങ്ക് ബിജെപിയിലേക്കെത്തിച്ചു. ഇപിഎസ് – ഒപിഎസ് തർക്കത്തിനിടെ ശിഥിലമായ പാർട്ടിയിൽ നിന്ന് വലിയൊരു വിഭാഗം തേവർ വോട്ടും ബിജെപിക്കനുകൂലമാക്കാൻ സാധിച്ചു. ഇതോടെ ഒരു ഹിന്ദി പാർട്ടിയെന്ന ‘ചീത്ത’ പേരിൽ നിന്ന്, കൃത്യമായ വോട്ടു വിഹിതമുള്ള പാർട്ടിയിലേക്ക് അണ്ണാമലൈയുടെ കാലത്ത് തമിഴ്നാട്ടിൽ ബിജെപി വളരുകയായിരുന്നു.
ഐപിഎസുകാരന്റെ കാർക്കശ്യവും തികഞ്ഞ പാർട്ടി അച്ചടക്കവും രാഷ്ട്രീയക്കാരനു വേണ്ട മെയ്‌വഴക്കവും അണ്ണാമലൈയെ ഒരു ജനകീയ നേതാവെന്ന നിലയിലേക്ക് ഉയർത്തുന്നതായിരുന്നു കഴിഞ്ഞ രണ്ട് വർഷം കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ലെങ്കിലും ഒറ്റയ്ക്ക് പലയിടത്തും ഡിഎംകെയ്ക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ബിജെപിക്ക് സാധിച്ചിരുന്നു.
∙ ആവർത്തിക്കുമോ എംജിആറിന്റെ അദ്ഭുതം?
‘ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേ’ എന്ന സാക്ഷാൽ രജനീകാന്തിന്റെ ഡയലോഗ് ഓർമിപ്പിക്കും വിധമാണ് തന്റെ അൻപതാം വയസിൽ സിനിമകൾക്ക് താൽകാലിക വിരാമമിട്ട് ദളപതി വിജയ് എത്തിയിരിക്കുന്നത്. ഒരു പക്ഷേ താരത്തിന്റെ രാഷ്ട്രീയ എൻട്രി ഇതിനുമുൻപ് സംഭവിക്കുമെന്നായിരുന്നു വിജയ്‌യുടെ ആരാധകർ വിചാരിച്ചിരുന്നതെങ്കിലും കൃത്യമായ കണക്കുകൂട്ടൽ നടത്തിയാണ് വിജയ് തമിഴ് രാഷ്ട്രീയം എന്ന ‘ജെല്ലിക്കെട്ട് അരീനയിലേക്ക്’ പടനയിച്ചെത്തിയിരിക്കുന്നത്. തന്റെ 69–ാമത് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും വിജയ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുക. അതിന് മുൻപായി ‘തമിഴക വെട്രിക്കഴകം’ പാർട്ടിയുടെ രൂപീകരണം നടത്തിയ താരം, പാർട്ടിക്ക് കൃത്യമായ ചട്ടക്കൂടും പതാകയും ഒരുക്കി. സംസ്ഥാന സമ്മേളനം കൂടി നടത്തി 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി തമിഴകത്ത് തന്റെ ശക്തി തെളിയിക്കുക എന്നതാണ് വിജയ്‌യുടെ മുന്നിലുള്ള ലക്ഷ്യം.
പാർട്ടി പതാക പുറത്തിറക്കുന്ന ചടങ്ങിന് മുന്നേ തന്നെ തമിഴക വെട്രിക്കഴകത്തിന്റെ വോട്ട് ബാങ്കിനെ കുറിച്ച് വിജയ് കൃത്യമായ സന്ദേശം നൽകിയിരുന്നു. വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ വച്ച് വേദിയിൽ കയറാതെ സദസിൽ ഇരുന്നിരുന്ന ദളിത് വിദ്യാർഥിക്കൊപ്പം ഇരുന്നതും പാർട്ടി പതാകയിൽ ദ്രാവിഡ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ‘കറുപ്പ്’ നിറം ഒഴിവാക്കിയതും പതാകയിലെ ആന ചിഹ്നത്തിലൂടെ തീവ്ര തമിഴ് വികാരത്തെ ലക്ഷ്യം വച്ചതിലൂടെയും ഒരു കാര്യം വ്യക്തം. തമിഴ്നാട്ടിലെ ന്യൂനപക്ഷ–ദളിത്–തീവ്ര തമിഴ് വോട്ടുകളാണ് വിജയ് നോട്ടമിടുന്നത്.
നിലവിൽ ഡിഎംകെ സഖ്യത്തിന് അനുകൂലമായ ദളിത് വോട്ടുകൾ തമിഴക വെട്രിക്കഴകത്തിലേക്ക് എത്തിക്കുകയാണ് വിജയ്‌യുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഡിഎംകെ മുന്നണിയിലെ ചില ദളിത് പാർട്ടികളെയും വിജയ് ഭാവിയിൽ തന്നോടൊപ്പം കൂട്ടിയേക്കും. സീമാന്റെ എൻടികെയെ കൂടെക്കൂട്ടി തീവ്ര തമിഴ് വോട്ടുകൾ സമാഹരിക്കാനും വിജയ് ലക്ഷ്യമിടുന്നു. ഇതിനു പുറമെയാണ് തമിഴ്നാട്ടിലെ ക്രിസ്ത്യൻ – മുസ്‌ലിം വോട്ടുകളിൽ കൂടി താരം ഉന്നം വയ്ക്കുന്നത്. നിലവിൽ കോൺഗ്രസിന്റെ പക്കലുള്ള ഈ വോട്ടുബാങ്ക് കൂടി അനുകൂലമായാൽ ‘1977 ലെ എംജിആറിന്റെ അദ്ഭുതം’ വിജയ് ആവർത്തിക്കും. ഡിഎംകെ വിട്ട് അണ്ണാഡിഎംകെ രൂപീകരിച്ച സാക്ഷാൽ എംജിആർ മരണം വരെ അധികാരത്തിൽ ഇരുന്ന ഓർമകളാണ് വിജയ്ക്ക് കൂട്ടാകുന്നത്.
പക്ഷേ, എംജിആറിനെ മാറ്റി നിർത്തിയാൽ തമിഴ്നാട്ടിൽ സിനിമാ താരങ്ങൾക്ക് വലിയ അദ്ഭുതം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിജയകാന്തും കമൽഹാസനും തന്റേതായ രാഷ്ട്രീയ ഇടം തമിഴ്നാട്ടിൽ ഉണ്ടാക്കിയെടുത്തെങ്കിലും പ്രബല രാഷ്ട്രീയ കക്ഷികൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നില്ല. വലിയ പ്രതീക്ഷകളുമായി എത്തിയ ശരത്കുമാർ തന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷിയെ ബിജെപിയിലെത്തിച്ചതും കമൽഹാസൻ ഡിഎംകെയുമായി സഖ്യം ചേർന്നതുമാണ് പിന്നീട് തമിഴകം കണ്ടത്. വിജയകാന്തിന്റെ മരണശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ ഭാര്യ പ്രേമലതയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും ഭാവിയിൽ വിജയ്‌യുടെ തമിഴക വെട്രിക്കഴകവുമായി ഡിഎംഡികെ സഖ്യത്തിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ചെറുപ്പത്തിന്റെ രാഷ്ട്രീയമാണ് എക്കാലത്തും തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിപ്ലവത്തിന് വഴിയൊരുക്കിയത്. കോൺഗ്രസിനെ താഴെയിറക്കാൻ കരുണാനിധിയും എംജിആറും സി.എൻ അണ്ണാദുരെയുടെ കീഴിൽ അണിനിരന്നപ്പോഴും ചെറുപ്പത്തിന്റെ രാഷ്ട്രീയം തമിഴ് മക്കൾ കണ്ടതാണ്. തമിഴിൽ ‘പുരട്ചി’ എന്നാൽ വിപ്ലവം എന്നാണർഥം. പുരട്ചി തലൈവർ എന്ന് എംജിആറിനെയും പുരട്ചി തലൈവി എന്ന് ജയലളിതയെയും സ്നേഹത്തോടെ തമിഴകം വിളിച്ചിരുന്നു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറം തമിഴ് മണ്ണിൽ മറ്റൊരു ‘പുരട്ചി’ക്ക് കോപ്പുകൂട്ടുകയാണ് ചെറുപ്പക്കാരായ ഈ നേതാക്കൾ. 46 കാരനായ ഉദയനിധിയും 50 കാരനായ ദളപതി വിജയ്‌യും 40കാരനായ അണ്ണാമലൈയും തമിഴക രാഷ്ട്രീയത്തിന്റെ ജാതകം തിരുത്തിക്കുറിക്കുകയാണ്. ഇനിയാണ് ശരിയായ ‘തമിഴ് ഗലാട്ടയ്ക്ക്’ തുടക്കമാകുന്നത്. കാത്തിരുന്നു കാണാം 2026ൽ നടക്കുന്ന തമിഴ്നാട് നിയമസഭയിലേക്കുള്ള ‘ജെല്ലിക്കെട്ട്’ പോരാട്ടം.