ബലാൽസംഗക്കേസ് എടുത്തതിനു പിന്നാലെ ഡിജിപിക്കു നൽകിയ പരാതിയിലെ വിവരങ്ങൾ നടൻ സിദ്ദിഖിനു തന്നെ കുരുക്കായി. യുവനടിയെ മാസ്കറ്റ് ഹോട്ടലിലേക്കു വിളിച്ചുവരുത്തിയതും മുറിയിൽ കണ്ടതും പരാതിയിൽനിന്ന് ഒഴിവാക്കിയ സിദ്ദിഖ് തിയറ്ററിൽവച്ച് കണ്ടതും സംസാരിച്ചതും അവസരം നൽകാമെന്നു പറഞ്ഞതുമെല്ലാം ശരിവച്ചു. സിദ്ദിഖ് പറഞ്ഞിടത്തുനിന്നുതന്നെ അന്വേഷണം ആരംഭിച്ച സംഘം യുവനടിയുമായി മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുത്തതോടെ സംഭവത്തിന്റെ പൂർണചിത്രം ലഭിച്ചു. ഹോട്ടലിലെ സംഭവങ്ങൾ സിദ്ദിഖ് മനഃപൂർവം മറച്ചുവച്ചെന്നാണ് അന്വേഷണസംഘത്തിനു ബോധ്യമായത്. സംഭവം നടന്ന 2016 ജനുവരി 28ന് മാസ്കറ്റ് ഹോട്ടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബലാൽസംഗക്കേസ് എടുത്തതിനു പിന്നാലെ ഡിജിപിക്കു നൽകിയ പരാതിയിലെ വിവരങ്ങൾ നടൻ സിദ്ദിഖിനു തന്നെ കുരുക്കായി. യുവനടിയെ മാസ്കറ്റ് ഹോട്ടലിലേക്കു വിളിച്ചുവരുത്തിയതും മുറിയിൽ കണ്ടതും പരാതിയിൽനിന്ന് ഒഴിവാക്കിയ സിദ്ദിഖ് തിയറ്ററിൽവച്ച് കണ്ടതും സംസാരിച്ചതും അവസരം നൽകാമെന്നു പറഞ്ഞതുമെല്ലാം ശരിവച്ചു. സിദ്ദിഖ് പറഞ്ഞിടത്തുനിന്നുതന്നെ അന്വേഷണം ആരംഭിച്ച സംഘം യുവനടിയുമായി മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുത്തതോടെ സംഭവത്തിന്റെ പൂർണചിത്രം ലഭിച്ചു.

ഹോട്ടലിലെ സംഭവങ്ങൾ സിദ്ദിഖ് മനഃപൂർവം മറച്ചുവച്ചെന്നാണ് അന്വേഷണസംഘത്തിനു ബോധ്യമായത്. സംഭവം നടന്ന 2016 ജനുവരി 28ന് മാസ്കറ്റ് ഹോട്ടലിൽ ജോലിക്കുണ്ടായിരുന്ന വെയിറ്റർമാരും റൂം ബോയിയും ഉൾപ്പെടെ 13 പേരെ തേടിപ്പിടിച്ച് മണിക്കൂറുകളോളം മൊഴിയെടുത്തു. പരാതിക്കാരി നൽകിയ മൊഴിയും തെളിവുകളും വാട്സാപ്, മെസഞ്ചർ സന്ദേശവുമെല്ലാം ചേർത്തിണക്കിയപ്പോഴാണ് സിദ്ദിഖിന്റെ പ്രതിരോധം പാളിയത്. കോടതിയെ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താൻ അന്വേഷണസംഘത്തിനു കഴിഞ്ഞു. മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ കോടതി നിലപാട് അറിഞ്ഞാൽ നീങ്ങേണ്ടത് എങ്ങനെയെന്നും അന്വേഷണസംഘം തീരുമാനിച്ചിരുന്നു.

യുവനടിയെ നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ പൊലീസ് തെളിവെടുത്തു മടങ്ങുന്നു. (ചിത്രം ∙ മനോരമ)
ADVERTISEMENT

ബലാൽസംഗ കേസെടുത്ത ഓഗസ്റ്റ് 28നു തന്നെ സിദ്ദിഖിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. അന്നുമുതൽ തമിഴ്നാട്ടിലായിരുന്നു ഷൂട്ടിങ് എന്നതിനാൽ മൊബൈൽ ടവർ എപ്പോഴും നിരീക്ഷണത്തിലാക്കി. വിദേശകാര്യമന്ത്രാലയത്തിന്റെ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി മൂന്നാഴ്ച മുൻപാണ് എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടിസ് നൽകിയത്. ഇതിനോടൊപ്പം, ലുക്ക് ഔട്ട് നോട്ടിസ് നൽകിയ സിനിമാമേഖലയിലെ മറ്റൊരു പ്രതി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു. ഇതോടെ, പുറത്തേക്കുള്ള യാത്രാവഴി അടഞ്ഞുവെന്ന് കേസിൽപെട്ടവർക്കെല്ലാം ബോധ്യമായി.

കോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കുമെന്നു ചിലർ അന്വേഷണസംഘത്തിനു സന്ദേശങ്ങൾ നൽകിയിരുന്നെങ്കിലും സംഘം അതു മുഖവിലയ്ക്കെടുത്തില്ല. പ്രതി സുപ്രീംകോടതിയെ സമീപിച്ചാൽ സാധാരണ രീതിയിൽ അറസ്റ്റ് ചെയ്യുന്ന കീഴ്‌വഴക്കമില്ല. ചില കേസുകളിൽ സുപ്രീംകോടതി തന്നെ ഇത്തരം അറസ്റ്റുകളെ എതിർത്തതിനാലാണ് പൊലീസ് ഈ രീതി പിന്തുടരുന്നത്. സുപ്രീംകോടതിയിൽ പോകുന്നതിനു മുൻപു തന്നെ അറസ്റ്റ് ചെയ്യണമെന്ന തീരുമാനവും ഉന്നത തലത്തിലെടുത്തിരുന്നു. ഇതിനായി സിദ്ദിഖിന്റെ ഫോൺ നിരന്തരം നിരീക്ഷണത്തിലായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്ന പത്രസമ്മേളനം. (ചിത്രം . മനോരമ)
ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയേറെ ചർച്ച ചെയ്തിട്ടും കൃത്യമായ തെളിവുമായി യുവനടി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞിട്ടും കോടതി ഇടപെട്ടിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന പേരുദോഷം മാറണമെങ്കിൽ അറസ്റ്റ് അനിവാര്യവുമായിരുന്നു. ഗുരുതരമായ കുറ്റവും ആരോപണവും കണ്ടെത്തി കോടതി രൂക്ഷമായ നിലപാടെടുത്ത സ്ഥിതിക്ക് അറസ്റ്റിന് വീണ്ടും കാത്തുനിന്നാൽ പൊലീസിനും സർക്കാരിനും അപമാനമാകുമെന്നും വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തിൽ സിദ്ദിഖിനെ പിടികൂടാൻ ടീമുകളെ ഉടൻ രംഗത്തിറക്കി. തിരുവനന്തപുരത്തുനിന്ന് അന്വേഷണസംഘത്തെ കൊച്ചിക്ക് അയച്ചതിനു പിന്നാലെ കൊച്ചിയിലും ആലുവയിലും ഉൾപ്പെടെ 6 ടീമുകളെ സജ്ജമാക്കി അന്വേഷിക്കാൻ അന്വേഷണത്തലവൻ ജി.സ്പർജൻ കുമാർ തന്നെ നിർദേശിച്ചു. സിദ്ദിഖിനെ ആരെങ്കിലും സംരക്ഷിച്ചാൽ അവർക്കെതിരെയും കേസെടുക്കാനുള്ള സാധ്യതകൾ സംബന്ധിച്ച സന്ദേശവും കൊച്ചി സിറ്റി പൊലീസിനു തിരുവനന്തപുരത്തുനിന്നു കൈമാറി.

∙ അടുത്ത സുഹൃത്തുക്കൾ വാർത്താ കേന്ദ്രം 

ADVERTISEMENT

മലയാള സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കൾ കൂടിയായ 2 മുതിർന്ന നടന്മാരാണ് കഴിഞ്ഞ ദിവസം ലൈംഗിക പീഡന വാർത്തകളിൽ നിറഞ്ഞത്. മുൻകൂർ ജാമ്യം ലഭിച്ച കേസിൽ എം.മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ 24ന് ഉറപ്പായിരുന്നെങ്കിലും അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ കടുത്ത വിമർശനത്തോടെ ഹൈക്കോടതി തള്ളുമെന്നു പലരും കരുതിയിരുന്നില്ല . ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ സംസ്ഥാന സർക്കാർ പാലിക്കുന്ന ‘നിഗൂഢ മൗനത്തെ’ വിമർശിച്ചു കൊണ്ട് സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതോടെ പൊലീസിനും സമ്മർദമായി. അതുവരെ ആലുവയ്ക്കു സമീപമുള്ള ഹോട്ടലിലുണ്ടായിരുന്ന സിദ്ദിഖ് ഹൈക്കോടതി വിധി എതിരായതോടെ അവിടെ നിന്നു മുങ്ങി. സുപ്രീം കോടതിയെ സമീപിക്കാനുള്ള സാവകാശം സിദ്ദിഖിനു പൊലീസ് നൽകുകയാണെന്ന വിമർശനം ഉയർന്നതോടെ വിമാനത്താവളങ്ങളിൽ പൊലീസ് തിരച്ചിൽ നോട്ടിസ് നൽകുകയും ചെയ്തു.

English Summary:

High Court Denies Anticipatory Bail to Actor Siddique in Rape Case