ഒരൊറ്റ മിസൈൽ, കുതിച്ചത് ശബ്ദത്തേക്കാൾ അതിവേഗത്തിൽ, വീണത് നിരവധി പ്രദേശങ്ങളിൽ; ഇസ്രയേൽ- യുഎസ് ഞെട്ടലിനു കാരണമുണ്ട്
സെപ്റ്റംബർ 15, ഞായറാഴ്ച പുലർച്ചെ, ഇസ്രയേലിനെ ഞെട്ടിച്ച് ഒരു മിസൈൽ ടെൽ അവീവിന്റെ പരിധിയിൽ വീണു. മിസൈലിന്റെ പ്രധാന ഭാഗം ആളൊഴിഞ്ഞ പ്രദേശത്ത് വീണതിനാൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ല. എന്നാൽ ലോകത്തെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റലിജൻസ് വിഭാഗവും ഉണ്ടായിരുന്നിട്ടും ആ മിസൈൽ എങ്ങനെ ഇസ്രയേലിൽ വീണു? യെമനിലെ ഹൂതികൾ തൊടുത്ത മിസൈലാണ് എല്ലാ നിയന്ത്രങ്ങളും മറികടന്ന് ഇസ്രയേലിന്റെ വ്യോമപരിധിയിൽ എത്തി താഴേക്ക് പതിച്ചത്. മിസൈലിന്റെ പ്രധാന ഭാഗം ടെൽ അവീവിന് പുറത്തുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചത്. എന്നാൽ ചിതറിപ്പോയ ഭാഗങ്ങൾ മറ്റ് സ്ഥലങ്ങളിൽ വീണ് നാശനഷ്ടങ്ങൾ ഉണ്ടായതായി ഇസ്രയേൽ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഇസ്രയേൽ, യുഎസ് റഡാറുകളുടെ കാര്യക്ഷമതയില്ലായ്മ വീണ്ടും തുറന്നുകാട്ടുന്നതായിരുന്നു ആ മിസൈൽ ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾക്ക് ലഭിച്ച ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായിരുന്നു ഇത്. അതേസമയം, ഇസ്രയേലിന്റെ ഏറെ കൊട്ടിഘോഷിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ നിർണായകമായ പാളിച്ചകൾ ഈ ആക്രമണം തുറന്നുകാട്ടുകയും ചെയ്തു. എന്താണ് അന്ന് സംഭവിച്ചത്? എന്തു തരം മിസൈലാണ് ഇസ്രയേലിന്റെ പ്രതിരോധം തകർത്ത് മുന്നേറാൻ ഹൂതികൾ പ്രയോഗിച്ചത്? ഹൈടെക് റഡാറുകളുടെ ‘കണ്ണുപൊത്തിക്കൊണ്ട്’ ഹൂതി മിസൈൽ എങ്ങനെ ടെൽ അവീവിൽ എത്തി? ഏതൊക്കെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രയേൽ ഉപയോഗിക്കുന്നത്? പരിശോധിക്കാം.

സെപ്റ്റംബർ 15, ഞായറാഴ്ച പുലർച്ചെ, ഇസ്രയേലിനെ ഞെട്ടിച്ച് ഒരു മിസൈൽ ടെൽ അവീവിന്റെ പരിധിയിൽ വീണു. മിസൈലിന്റെ പ്രധാന ഭാഗം ആളൊഴിഞ്ഞ പ്രദേശത്ത് വീണതിനാൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ല. എന്നാൽ ലോകത്തെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റലിജൻസ് വിഭാഗവും ഉണ്ടായിരുന്നിട്ടും ആ മിസൈൽ എങ്ങനെ ഇസ്രയേലിൽ വീണു? യെമനിലെ ഹൂതികൾ തൊടുത്ത മിസൈലാണ് എല്ലാ നിയന്ത്രങ്ങളും മറികടന്ന് ഇസ്രയേലിന്റെ വ്യോമപരിധിയിൽ എത്തി താഴേക്ക് പതിച്ചത്. മിസൈലിന്റെ പ്രധാന ഭാഗം ടെൽ അവീവിന് പുറത്തുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചത്. എന്നാൽ ചിതറിപ്പോയ ഭാഗങ്ങൾ മറ്റ് സ്ഥലങ്ങളിൽ വീണ് നാശനഷ്ടങ്ങൾ ഉണ്ടായതായി ഇസ്രയേൽ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നു.
അത്യാധുനിക സംവിധാനങ്ങളുള്ള ഇസ്രയേൽ, യുഎസ് റഡാറുകളുടെ കാര്യക്ഷമതയില്ലായ്മ വീണ്ടും തുറന്നുകാട്ടുന്നതായിരുന്നു ആ മിസൈൽ ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾക്ക് ലഭിച്ച ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായിരുന്നു ഇത്. അതേസമയം, ഇസ്രയേലിന്റെ ഏറെ കൊട്ടിഘോഷിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ നിർണായകമായ പാളിച്ചകൾ ഈ ആക്രമണം തുറന്നുകാട്ടുകയും ചെയ്തു. എന്താണ് അന്ന് സംഭവിച്ചത്? എന്തു തരം മിസൈലാണ് ഇസ്രയേലിന്റെ പ്രതിരോധം തകർത്ത് മുന്നേറാൻ ഹൂതികൾ പ്രയോഗിച്ചത്? ഹൈടെക് റഡാറുകളുടെ ‘കണ്ണുപൊത്തിക്കൊണ്ട്’ ഹൂതി മിസൈൽ എങ്ങനെ ടെൽ അവീവിൽ എത്തി? ഏതൊക്കെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രയേൽ ഉപയോഗിക്കുന്നത്? പരിശോധിക്കാം.
∙ വീണത് ഹൈപ്പർസോണിക് മിസൈൽ?
ഗാസയിലെ ആക്രമണത്തിന് പ്രതികാരമായാണ് യെമനിലെ ഹൂതികൾ ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നത്. ദിവസവും നിരവധി റോക്കറ്റുകളും ഡ്രോണുകളും ഹൂതികളും ഹമാസും ഹിസ്ബുല്ലയും പ്രയോഗിക്കുന്നുണ്ടെങ്കിലും എല്ലാം കൃത്യമായി തകർത്ത് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേലിന് സാധിക്കുന്നുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ചില പാളിച്ചകളും സംഭവിക്കുന്നു.
സെപ്റ്റംബർ 15ലെ ആക്രമണത്തിന് ഹൂതികൾ പ്രയോഗിച്ചത് ഹൈപ്പർസോണിക് മിസൈൽ ആണെന്നാണ് റിപ്പോർട്ട്. എല്ലാ വ്യോമ പ്രതിരോധങ്ങളും മറികടന്നെത്തിയ ഈ മിസൈൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിനെ ലക്ഷ്യം വച്ചാണ് തൊടുത്തത്. ആൾത്താമസമുള്ള ഇടങ്ങളിൽ വീണിരുന്നെങ്കിൽ വൻ നാശനഷ്ടം സംഭവിച്ചേക്കാവുന്ന ആക്രമണമായിരുന്നു അത്.
ഈ സംഭവം ജനങ്ങൾക്കിടയിൽ വ്യാപക ഭീതിയുണ്ടാക്കി. മിസൈൽ വീണതോടെ ടെൽ അവീവിലും ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ മധ്യ ഇസ്രയേലിലുടനീളവും വ്യോമാക്രമണ മുന്നറിയിപ്പുകൾ നൽകി. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് കുതിക്കാൻ ശേഷിയുള്ള പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് ആക്രമിച്ചു എന്നാണ് ഹൂതികളുടെ സൈനിക വക്താവ് വെളിപ്പെടുത്തിയത്. വെറും 11.5 മിനിറ്റിനുള്ളിൽ 2040 കിലോമീറ്റർ സഞ്ചരിച്ച ബാലിസ്റ്റിക് മിസൈലാണ് അന്ന് ഇസ്രയേലിന്റെ ഉറക്കംകെടുത്തിയത്. എന്നാൽ ഇത് ഹൈപ്പർസോണിക് ആണെന്നത് ഇസ്രയേൽ സൈന്യം നിഷേധിച്ചു.
∙ മണിക്കൂറിൽ 6100 കിലോമീറ്റർ വേഗമുള്ള മിസൈൽ
ഹൈപ്പർസോണിക് മിസൈലുകൾ പരമ്പരാഗത ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളേക്കാൾ അതിവേഗത്തിൽ സഞ്ചരിക്കുന്നവയാണ്. ഇത് നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളാൽ കണ്ടെത്താനോ ട്രാക്ക് ചെയ്യാനോ തടസ്സപ്പെടുത്താനോ ഏറെ ബുദ്ധിമുട്ടുമാണ്. മാക് 5നേക്കാൾ അതിവേഗത്തിൽ സഞ്ചരിക്കുന്നതാണ് ഈ മിസൈൽ, അതായത് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ (മണിക്കൂറിൽ ഏകദേശം 6100 കിലോമീറ്റർ വേഗം). പ്രവചനാതീതമായ പാത പിന്തുടരുന്നതാണ് ബാലിസ്റ്റിക് മിസൈലുകളുടെ രീതി. ഇതിൽനിന്നു വ്യത്യസ്തമായി ഹൈപ്പർസോണിക് മിസൈലുകൾക്ക് കുതിക്കുന്നതിനിടയിൽതന്നെ തന്ത്രപരമായി പ്രവർത്തിക്കാൻ കഴിയും. മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് തന്ത്രപരമായി മറഞ്ഞിരിക്കാൻ ശേഷിയുള്ളതാണ് ഇത്തരം മിസൈലുകൾ. കൂടാതെ, ഹൈപ്പർസോണിക് മിസൈലുകൾക്ക് ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് താഴ്ന്നു പറക്കാനും കഴിയും. പലപ്പോഴും മുകളിലൂടെ വരുന്ന മിസൈലുകളെയും ഡ്രോണുകളെയും ട്രാക്ക് ചെയ്യുന്നതിന് വിന്യസിച്ചിട്ടുള്ള റഡാർ സംവിധാനങ്ങളെ മറികടക്കാനും ഈ മിസൈലിന് സാധിക്കും.
∙ എന്തായിരുന്നു ഹൂതി ഓപറേഷന്റെ ലക്ഷ്യം ?
പ്രാദേശിക സമയം കൃത്യം 6.32ന്, ടെൽ അവീവിനും അൽ- ഖുദ്‌സിനും ഇടയിലുള്ള മധ്യഭാഗത്ത് ഏകദേശം 800 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനം ഒരു മിസൈൽ ഭീഷണി തിരിച്ചറിഞ്ഞത്. ഇതോടെ 74 കേന്ദ്രങ്ങളിൽ നിന്നായി സൈറനുകൾ മുഴങ്ങി. പ്രദേശത്തെ 20 ലക്ഷത്തിലധികം ജനങ്ങളോട് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടു. വടക്ക് പെറ്റാ ടിക്വ മുതൽ തെക്ക് ക്ഫാർ ഉറിയ വരെയും പടിഞ്ഞാറ് ബാറ്റ് യാം മുതൽ കിഴക്ക് മോഡിൻ വരെയും വ്യാപിച്ചിരിക്കുന്ന ഏകദേശം 32 കിലോമീറ്റർ പ്രദേശത്തുള്ളവരെല്ലാം അതിവേഗം ജാഗ്രതയിലായി.
ഇത്രയും പ്രദേശങ്ങളെ ആക്രമിക്കാൻ ഒരു സാധാരണ മിസൈലിന് സാധിക്കുമോ? ഇതായിരുന്നു അന്ന് ചർച്ച ചെയ്ത പ്രധാന വിഷയം. ഇത് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് പോലും വലിയ ആശങ്കയുണ്ടാക്കി. മിസൈലിന്റെ വൈഡ് ഇംപാക്ട് സോൺ സൂചിപ്പിക്കുന്നതു പ്രകാരം ഒന്നുകിൽ വായുവിൽ വച്ച് നിരവധി ഭാഗങ്ങളായി വേർപ്പെട്ട് വ്യാപകമായി നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ളതാകാം. അല്ലെങ്കിൽ എംഐആർവി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗറ്റബിൾ റീഎൻട്രി വെഹിക്കിൾ) പോർമുനകൾ വഹിക്കുകയോ ചെയ്യുന്ന മിസൈൽ ആയിരിക്കാം. ഒരേസമയം നിരവധി ലക്ഷ്യങ്ങൾ ആക്രമിക്കാൻ ശേഷിയുള്ളതാണ് ഇത്തരം മിസൈലുകൾ. നിരവധി സ്ഥലങ്ങളിൽ ഈ മിസൈലിന്റെ ആഘാതം നേരിട്ടുവെന്ന് സ്ഥിരീകരിക്കുന്ന ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾ തന്നെ ഈ നിരീക്ഷണത്തെ പിന്തുണയ്ക്കുന്നതാണ്. ടെൽ അവീവിന് തെക്ക് ജാഫയ്ക്ക് സമീപമുള്ള സൈനിക കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വൃത്തങ്ങൾ പിന്നീട് പ്രസ്താവന നടത്തിയിരുന്നു.
∙ ഓപറേഷനിൽ ഉപയോഗിച്ച മിസൈൽ ഏതാണ്?
യെമൻ ഹൂതി സായുധ സേനാ വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി പറഞ്ഞത്, ടെൽ അവീവിന് സമീപമുള്ള ഒരു ലക്ഷ്യസ്ഥാനം ആക്രമിക്കാൻ പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചു എന്നാണ്. ലഭ്യമായ വിശദാംശങ്ങൾ പ്രകാരം ഈ ഹൈപ്പർസോണിക് മിസൈലിന്റെ ശരാശരി വേഗം മാക് 6.6 ആയിരുന്നു എന്നാൽ. മിസൈൽ താഴേക്ക് ഇറങ്ങുമ്പോൾ ഇതിലും വേഗമായിരിക്കാം. ശരാശരി 6.6 മാക് വേഗത്തിൽ കുതിച്ച മിസൈൽ (യെമൻ–ഇസ്രയേൽ ദൂരം) ടാർഗറ്റിലേക്കുള്ള ദൂരം പിന്നിടാൻ ഏകദേശം 15 മിനിറ്റ് എടുത്തതായി ഇസ്രയേലി സൈനിക റേഡിയോയും റിപ്പോർട്ട് ചെയ്തു. ഇത് ഒരു ഹൈപ്പർസോണിക് ആയുധമാണെന്ന യെമനി അവകാശവാദത്തെ കൂടുതൽ സ്ഥിരീകരിക്കുന്നതായിരുന്നു.
∙ ഒരു മിസൈൽ, അനേകം അലാം
എന്നാൽ യെമൻ സ്രോതസുകൾ മിസൈലിന്റെ പേരോ ഏതുതരത്തിലുള്ളതാണെന്നോ വ്യക്തമാക്കിയിട്ടില്ല, ഇത് മാർച്ച്, ജൂൺ മാസങ്ങളിൽ അവതരിപ്പിച്ച ഹൈപ്പർസോണിക് മിസൈലുകളിൽ ഒന്നാണോ എന്നും വ്യക്തമല്ല. 2024 മാർച്ചിൽ ദീർഘദൂര പരിധിയുള്ള വലിയൊരു ഹൈപ്പർസോണിക് മിസൈൽ യെമൻ പ്രദർശിപ്പിച്ചിരുന്നു. ജൂണിൽ അവർ ‘പലസ്തീൻ’ എന്ന പേരിൽ മറ്റൊരു ഖര-ഇന്ധന ഹൈപ്പർസോണിക് മിസൈലും അവതരിപ്പിച്ചു. ഇത് മാക് 8 വരെ വേഗം കൈവരിക്കാൻ ശേഷിയുള്ളതാണ്. രണ്ട് മിസൈലുകളിലും പ്രത്യേകം വികസിപ്പിച്ചെടുത്ത നോസിലുകൾ ഉണ്ട്. ഇത് മുകളിൽ വച്ചു തന്നെ തന്ത്രപരമായി റഡാറുകളെ കബളിപ്പിച്ച് നീങ്ങാൻ സഹായിക്കുന്നതാണ്. അന്ന് ഇസ്രയേലി റഡാറുകൾ ആശയക്കുഴപ്പത്തിലായതിന്റെ കാരണവും ഇതാകാം. ഒരു മിസൈൽ കാരണം നിരവധി പ്രദേശങ്ങളിൽ അലാം മുഴങ്ങാനും ഇത് കാരണമായി.
ഹൂതികളുടെ കൈവശമുള്ള പലസ്തീൻ 2 എന്ന പേരിലുള്ള മിസൈൽ ഹ്രസ്വദൂര ഇറാനിയൻ മിസൈലായ ഫത്തേ-110, ഖൈബർ ഷെകാൻ തുടങ്ങി ബാലിസ്റ്റിക് മിസൈലുകളുടെ ‘ഹൈബ്രിഡ്’ ആയിരിക്കാമെന്നും വിശകലന വിദഗ്ധർ പറയുന്നു. ഹൂതികൾ മുൻപ് ഫത്തേ-110, ഖൈബർ ഷെകാൻ എന്നിവയുടെ ഡെമോ പതിപ്പുകൾ സൈനിക പരേഡിൽ പ്രദർശിപ്പിച്ചിരുന്നു. മിക്ക ഹൂതി മിസൈലുകളും ഡ്രോണുകളും ഇറാനിയൻ ഡിസൈനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
∙ ഇസ്രയേലി വ്യോമ പ്രതിരോധം വീണ്ടും പരാജയപ്പെട്ടു?
എല്ലാ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും മറികടന്ന് ഇസ്രയേൽ വ്യോമ പരിധിയിലെത്തിയ മിസൈൽ സംബന്ധിച്ച് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് സൈന്യം നടത്തിയത്. യെമനിൽ നിന്നെത്തിയ മിസൈൽ അധിനിവേശ പ്രദേശങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ വായുവിൽവച്ച് തകർത്തു എന്നും അപ്പോൾ പുറത്തുവന്ന ഭാഗങ്ങളാണ് പല പ്രദേശങ്ങളിലും വീണതെന്നുമാണ് ഇസ്രയേൽ സൈനിക സ്രോതസ്സുകൾ തുടക്കത്തിൽ അവകാശപ്പെട്ടത്. അതേസമയം, ലോങ് റേഞ്ച് ആരോ എയർ ഡിഫൻസ് സിസ്റ്റം, ഷോർട്ട് റേഞ്ച് അയൺ ഡോം സിസ്റ്റം എന്നിവ ഉപയോഗിച്ച് യെമൻ മിസൈലിനെ വെടിവച്ച് വീഴ്ത്താൻ നിരവധി ശ്രമങ്ങൾ നടത്തിയെന്നും എന്നാൽ ആ ശ്രമങ്ങളുടെ ഫലമെന്തായിരുന്നു എന്ന കാര്യം ഇപ്പോഴും അന്വേഷിക്കുകയാണെന്നും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അധിനിവേശ പ്രദേശങ്ങളുടെ അതിരുകൾക്കപ്പുറത്തുള്ള മിസൈലുകളെ വരെ പ്രതിരോധിക്കാൻ ഡിസൈൻ ചെയ്തിട്ടുള്ള ‘ആരോ വ്യോമ പ്രതിരോധ സിസ്റ്റ’ത്തിനു പോലും ഈ മിസൈലിനെ തകർക്കാൻ കഴിഞ്ഞില്ലെന്നതു വ്യക്തമാണ്.
ഇസ്രയേൽ ആരോ 3നേക്കാൾ ചെലവ് കുറഞ്ഞ മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞ ദൂരം സഞ്ചരിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനാണ്. ഇത്തരം സംവിധാനം നടപ്പിലാക്കിയതിനാൽ ദീർഘദൂര മിസൈലുകളെ മാത്രമാണ് ആരോ 3 പ്രതിരോധിക്കുക. വലുതും കൂടുതൽ വെല്ലുവിളിയുള്ളതും സാങ്കേതികമായി നൂതനവുമായ മിസൈലുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഇസ്രയേൽ ആരോ 3 വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഒന്ന്, രണ്ട് പതിപ്പുകളും നിലവിലുണ്ട്. ആരോ, അയൺ ഡോം എന്നിവയ്‌ക്ക് പുറമേ ഇസ്രയേലിന് ഡേവിഡ് സ്ലിങ് സിസ്റ്റം എന്ന പ്രതിരോധ സംവിധാനവുമുണ്ട്. ഇതെല്ലാം ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തിന്റെ പ്രധാന മുതൽക്കൂട്ടുകളാണ്. പഴയ, യുഎസ് നിർമിത പാട്രിയറ്റ് പാഗ്-2 സിസ്റ്റങ്ങൾ 2024 ആദ്യം മുതൽതന്നെ ഇസ്രയേൽ പിൻവലിക്കാനും തുടങ്ങിയിട്ടുണ്ട്.
∙ ചതിച്ചത് ‘ആരോ’ തന്നെ
വായുവിൽ വച്ച് തകർക്കാൻ ശ്രമിച്ചതിന്റ അവകാശവാദം കൃത്യമാണെങ്കിൽ പോലും ഇസ്രയേൽ വ്യോമാതിർത്തിയിൽ മിസൈൽ പ്രവേശിച്ചതു തന്നെ വലിയ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് ആരോ സംവിധാനത്തിന് ഇത്തരം മിസൈലുകളെ നേരിടാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ആക്രമണം. കഴിഞ്ഞ 25 വർഷമായി ആരോ വ്യോമ പ്രതിരോധ സംവിധാനം യുഎസ്-ഇസ്രയേൽ സംയുക്ത പദ്ധതി പ്രകാരമാണ് വികസിപ്പിച്ചെടുക്കുന്നതും പരിഷ്കരിക്കുന്നതും. ഇതിനായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ആ കോടികളുടെ വിലയുണ്ട് ഈ പരാജയത്തിന്. 99 ശതമാനം ഫലപ്രദമെന്ന് മുൻപ് പ്രചരിപ്പിച്ചിരുന്ന സംവിധാനമാണിതെന്നതും ശ്രദ്ധേയമാണ്. എന്നാൽ അത്യാധുനിക മിസൈലുകളെ നേരിടുന്നതിൽ പരാജയമെന്ന് തെളിയിക്കുന്നതാണ് ഹൂതി ആക്രമണ സംഭവം. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാൻ കരാർ ഉറപ്പിച്ചിട്ടുള്ള വ്യോമ പ്രതിരോധ സംവിധാനം കൂടിയാണ് ആരോ.
∙ അയൺ ഡോമും പരാജയപ്പെട്ടോ?
ഹ്രസ്വ ദൂരത്തുള്ള മിസൈലുകളെയും ഡ്രോണുകളെയും നേരിടാൻ ശേഷിയുള്ള അയൺ ഡോം സിസ്റ്റവും ഹൂതി മിസൈലിന് മുന്നിൽ കീഴടങ്ങി എന്നാണ് റിപ്പോർട്ട്. മിസൈലിനെ നേരിടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും, അതിവേഗത്തിലുള്ളതും തന്ത്രപരവുമായ കുതിപ്പ് അയൺ ഡോമിന്റെ പ്രതിരോധത്തെയും മറികടന്നു. വിവിധ വാർത്താ ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത് ഈ മിസൈൽ നിരവധി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തി എന്നതാണ്. ഒരു മിസൈലിൽനിന്നു തന്നെ പുറത്തുവന്ന ഒന്നിലധികം പോർമുനകളോട് പ്രതികരിക്കുന്നതിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടു. വേഗം കുറഞ്ഞ, ചെറുകിട മിസൈലുകളെ നേരിടാൻ അയൺ ഡോം മികച്ചതാണ്. എന്നാൽ എംഐആർവി പേലോഡ് ഉള്ള മിസൈലുകളെ നേരിടാൻ ഇസ്രയേലിന്റെ കൈവശം കാര്യമായ സംവിധാനമില്ലെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.
∙ ഹൂതികൾക്ക് എവിടെനിന്നു കിട്ടി ഈ ടെക്നോളജി?
ഇന്ത്യ ഉൾപ്പെടെയുള്ള ലോക ശക്തികളെല്ലാം ഇപ്പോൾ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ടെക്നോളജിയുടെ പിന്നാലെയാണ്. പ്രത്യേകിച്ച് റഷ്യയും ചൈനയും ഇത്തരം ആയുധങ്ങളുടെ വേഗവും തന്ത്രപരമായ കുതിപ്പും ഉപയോഗപ്പെടുത്താൻ ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നു. എന്നാൽ ഹൂതികൾ എങ്ങനെയാണ് ഇത്തരം മിസൈലുകൾ വികസിപ്പിച്ചെടുത്തതെന്നോ സ്വന്തമാക്കിയതെന്നോ വ്യക്തമല്ല. യെമൻ ഗ്രൂപ്പിന് തങ്ങളുടെ രാജ്യം ഹൈപ്പർസോണിക് മിസൈലുകൾ അയച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കിയിരുന്നു. യെമനിന് നൽകാൻ തങ്ങളുടെ പക്കൽ അത്തരം മിസൈലുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ‘ഫത്ത’ എന്ന് പേരിട്ടിരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇറാനിയൻ നിർമിത ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ 2023ൽ ഹൂതികൾ പ്രദർശിപ്പിച്ചതായി റിപ്പോർട്ട് വന്നിരുന്നു.
∙ ഇത് ഇസ്രയേലിന് തലവേദനയാകും
ദീർഘദൂര ആരോ, ഹ്രസ്വദൂര അയൺ ഡോം പ്രതിരോധ സംവിധാനങ്ങൾ പല നീക്കങ്ങൾ നടത്തിയിട്ടും ഹൂതി മിസൈലിനെ വെടിവച്ചു വീഴ്ത്താൻ സാധിക്കാതിരുന്നത് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നുണ്ട്. ഭാവിയിൽ ഇത്തരത്തിലുള്ള ഒന്നോ രണ്ടോ മിസൈലുകൾ വന്നുപതിച്ചാൽ എല്ലാം താളംതെറ്റും. ഒരേസമയം നിരവധി പ്രദേശങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള ഇത്തരം മിസൈലുകൾ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് പോലും ഭീഷണിയാണെന്നാണ് ഈ ആക്രമണം വ്യക്തമാക്കുന്നതും. ഭാവിയിൽ ഇതു വലിയ തലവേദനയാകുമെന്ന് മനസ്സിലാക്കിയതിനാലാണ് മിസൈൽ ആക്രമണം സംബന്ധിച്ച വിശദമായ അന്വേഷണത്തിനും ഇസ്രയേൽ സേന ഉത്തരവിട്ടത്.
യെമനിൽ നിന്ന് വിക്ഷേപിച്ച ഒരൊറ്റ മിസൈൽ ഇസ്രയേൽ വ്യോമാതിർത്തി കടന്നുവെന്ന അപൂർവമായ സംഭവമാണ് ഈ ആക്രമണം അടയാളപ്പെടുത്തിയത്. ഏപ്രിൽ 14ന് നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, വൺ-വേ ആക്രമണ യുദ്ധോപകരണങ്ങൾ എന്നിവയിൽ ചിലത് ഒഴികെ മറ്റെല്ലാം വെടിവച്ചിടാൻ ഇസ്രയേലിനും സഖ്യസേനയ്ക്കും സാധിച്ചിരുന്നു. വൻ നാശനഷ്ടങ്ങൾ വരുത്താനുള്ള ഇറാന്റെ ശ്രമമാണ് അന്നു പരാജയപ്പെടുത്തിയത്. എന്നാൽ സെപ്റ്റംബർ 15നു നടന്ന ആക്രമണം, ഏപ്രിൽ 14ലെ പ്രതിരോധത്തെയും മറികടക്കുന്നതായി. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾക്കു മേൽ അതു പുതിയ ചോദ്യചിഹ്നങ്ങളും സൃഷ്ടിക്കുകയാണ്.