കോച്ച് കൂട്ടാൻ കുഴഞ്ഞുവീഴണോ? വന്ദേഭാരത് ‘ഇടപെടുമോ’ തിരക്ക് കുറയ്ക്കാൻ! 5 പ്ലാറ്റ്ഫോം വന്നിട്ടും ട്രെയിനില്ലാതെ കോട്ടയവും
കാലുകുത്താൻ ഇടമില്ലാത്ത ദുരിതയാത്രയ്ക്കിടെ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണത് ദിവസങ്ങൾക്കു മുൻപാണ്. ട്രെയിനിൽ കയറാനുള്ള തിരക്കിനിടെ മറ്റൊരാൾക്കും വീണു പരിക്കേറ്റിരുന്നു. ഒരു വർഷത്തിനിടെ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 27 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായെന്ന് റെയിൽവേ പറയുമ്പോഴും യാത്രാസൗകര്യങ്ങൾ ഇപ്പോഴും പഴയ ട്രാക്കിൽ തന്നെയാണ്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് വൈകിയോടുന്ന വേണാടിനെ രക്ഷിച്ചെടുക്കാൻ ഒരു നടപടിയും ഉണ്ടാവുന്നില്ല. അതും പലതവണ ഈ ദുരിതയാത്രയുടെ വിവരങ്ങൾ പുറത്തുവന്നിട്ടും, പലരും കുഴഞ്ഞുവീണിട്ടും. അതിവേഗ റെയിൽപ്പാതയും പുതിയ ട്രെയിനുകളും ഉൾപ്പെടെ പദ്ധതികൾ പലതും കേരളത്തിനു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും വേണാടിലെ ഈ ദുരിതത്തിന് പരിഹാരമാകാത്തതെന്താണ്? മറ്റു റൂട്ടുകളിൽ എന്താണ് അവസ്ഥ? വന്ദേഭാരതിന് ഈ തിരക്ക് കുറയ്ക്കാൻ ‘ഇടപെടാനാ’കുമോ? തിരക്ക് പരിഹരിക്കാനുള്ള വഴികൾ എന്തെല്ലാമാണ്? വിശദമായ റിപ്പോർട്ട് വായിക്കാം...
കാലുകുത്താൻ ഇടമില്ലാത്ത ദുരിതയാത്രയ്ക്കിടെ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണത് ദിവസങ്ങൾക്കു മുൻപാണ്. ട്രെയിനിൽ കയറാനുള്ള തിരക്കിനിടെ മറ്റൊരാൾക്കും വീണു പരിക്കേറ്റിരുന്നു. ഒരു വർഷത്തിനിടെ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 27 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായെന്ന് റെയിൽവേ പറയുമ്പോഴും യാത്രാസൗകര്യങ്ങൾ ഇപ്പോഴും പഴയ ട്രാക്കിൽ തന്നെയാണ്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് വൈകിയോടുന്ന വേണാടിനെ രക്ഷിച്ചെടുക്കാൻ ഒരു നടപടിയും ഉണ്ടാവുന്നില്ല. അതും പലതവണ ഈ ദുരിതയാത്രയുടെ വിവരങ്ങൾ പുറത്തുവന്നിട്ടും, പലരും കുഴഞ്ഞുവീണിട്ടും. അതിവേഗ റെയിൽപ്പാതയും പുതിയ ട്രെയിനുകളും ഉൾപ്പെടെ പദ്ധതികൾ പലതും കേരളത്തിനു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും വേണാടിലെ ഈ ദുരിതത്തിന് പരിഹാരമാകാത്തതെന്താണ്? മറ്റു റൂട്ടുകളിൽ എന്താണ് അവസ്ഥ? വന്ദേഭാരതിന് ഈ തിരക്ക് കുറയ്ക്കാൻ ‘ഇടപെടാനാ’കുമോ? തിരക്ക് പരിഹരിക്കാനുള്ള വഴികൾ എന്തെല്ലാമാണ്? വിശദമായ റിപ്പോർട്ട് വായിക്കാം...
കാലുകുത്താൻ ഇടമില്ലാത്ത ദുരിതയാത്രയ്ക്കിടെ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണത് ദിവസങ്ങൾക്കു മുൻപാണ്. ട്രെയിനിൽ കയറാനുള്ള തിരക്കിനിടെ മറ്റൊരാൾക്കും വീണു പരിക്കേറ്റിരുന്നു. ഒരു വർഷത്തിനിടെ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 27 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായെന്ന് റെയിൽവേ പറയുമ്പോഴും യാത്രാസൗകര്യങ്ങൾ ഇപ്പോഴും പഴയ ട്രാക്കിൽ തന്നെയാണ്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് വൈകിയോടുന്ന വേണാടിനെ രക്ഷിച്ചെടുക്കാൻ ഒരു നടപടിയും ഉണ്ടാവുന്നില്ല. അതും പലതവണ ഈ ദുരിതയാത്രയുടെ വിവരങ്ങൾ പുറത്തുവന്നിട്ടും, പലരും കുഴഞ്ഞുവീണിട്ടും. അതിവേഗ റെയിൽപ്പാതയും പുതിയ ട്രെയിനുകളും ഉൾപ്പെടെ പദ്ധതികൾ പലതും കേരളത്തിനു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും വേണാടിലെ ഈ ദുരിതത്തിന് പരിഹാരമാകാത്തതെന്താണ്? മറ്റു റൂട്ടുകളിൽ എന്താണ് അവസ്ഥ? വന്ദേഭാരതിന് ഈ തിരക്ക് കുറയ്ക്കാൻ ‘ഇടപെടാനാ’കുമോ? തിരക്ക് പരിഹരിക്കാനുള്ള വഴികൾ എന്തെല്ലാമാണ്? വിശദമായ റിപ്പോർട്ട് വായിക്കാം...
കാലുകുത്താൻ ഇടമില്ലാത്ത ദുരിതയാത്രയ്ക്കിടെ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണത് ദിവസങ്ങൾക്കു മുൻപാണ്. ട്രെയിനിൽ കയറാനുള്ള തിരക്കിനിടെ മറ്റൊരാൾക്കും വീണു പരിക്കേറ്റിരുന്നു. ഒരു വർഷത്തിനിടെ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 27 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായെന്ന് റെയിൽവേ പറയുമ്പോഴും യാത്രാസൗകര്യങ്ങൾ ഇപ്പോഴും പഴയ ട്രാക്കിൽ തന്നെയാണ്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് വൈകിയോടുന്ന വേണാടിനെ രക്ഷിച്ചെടുക്കാൻ ഒരു നടപടിയും ഉണ്ടാവുന്നില്ല. അതും പലതവണ ഈ ദുരിതയാത്രയുടെ വിവരങ്ങൾ പുറത്തുവന്നിട്ടും, പലരും കുഴഞ്ഞുവീണിട്ടും. അതിവേഗ റെയിൽപ്പാതയും പുതിയ ട്രെയിനുകളും ഉൾപ്പെടെ പദ്ധതികൾ പലതും കേരളത്തിനു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും വേണാടിലെ ഈ ദുരിതത്തിന് പരിഹാരമാകാത്തതെന്താണ്? മറ്റു റൂട്ടുകളിൽ എന്താണ് അവസ്ഥ? വന്ദേഭാരതിന്റെ വരവ് ഈ തിരക്കിനു കാരണമായിട്ടുണ്ടോ? തിരക്ക് പരിഹരിക്കാനുള്ള വഴികൾ എന്തെല്ലാമാണ്? വിശദമായ റിപ്പോർട്ട് വായിക്കാം...
∙ നിർത്തി നിർത്തി അങ്ങെത്തണ്ടേ!
തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ആകെ സഞ്ചരിക്കുന്ന 326 കിമീ ദൂരത്തിൽ 26 സ്റ്റോപ്പുകളാണുള്ളത്. എക്സ്പ്രസ് ട്രെയിനുകൾക്കൊന്നും സ്റ്റോപ്പില്ലാത്ത ചില സ്റ്റേഷനുകളിലും വേണാടിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒരു സ്റ്റോപ്പിൽ നിർത്തിയെടുക്കാൻ ഒരു മിനിറ്റാണു റെയിൽവേ നൽകുന്നതെങ്കിലും യാത്രക്കാരുടെ തിരക്കു മൂലം ഒരു മിനിറ്റിനു പകരം 3 മിനിറ്റ് വരെ ട്രെയിൻ നിർത്തേണ്ടി വരുന്നു. ഫലത്തിൽ 10 സ്റ്റേഷൻ പിന്നിടുമ്പോൾ സ്റ്റോപ്പിൽ നിർത്താൻ മാത്രം 30 മിനിറ്റ് വേണ്ടി വരുന്നു. സ്റ്റോപ്പുകൾ കൂടാതെ പാതകളിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പെടുത്തുന്ന വേഗനിയന്ത്രണം കൂടിയാകുമ്പോൾ വേണാടിന്റെ ഓട്ടം അവതാളത്തിലാകുന്നു. ഒരേ സമയം പാതയിൽ ഒട്ടേറെ സ്ഥലങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്താതിരിക്കാൻ എൻജിനീയറിങ് വിഭാഗം ശ്രദ്ധിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി.
വേണാടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതു കായംകുളത്തിനും എറണാകുളത്തിനും ഇടയിലാണ്. കായംകുളത്തുനിന്നു കോട്ടയം വഴി എറണാകുളത്തേക്ക് രാവിലെ ട്രെയിനുകൾ കുറവാണ്. 5.45ന് പാലരുവി, 7.22ന് വേണാട്, 8.12ന് പരശുറാം 8.35ന് ശബരി എന്നിങ്ങനെയാണു ട്രെയിനുകൾ പോകുന്നത്. പാലരുവിക്കും വേണാടിനുമിടയിൽ കൊല്ലം–എറണാകുളം റൂട്ടിൽ മെമു അനുവദിച്ചാൽ തിരക്കിന് ആശ്വാസമാകുമെങ്കിലും തീരുമാനം നീളുകയാണ്. വേണാടിനു തൊട്ടു മുന്നിൽ എറണാകുളം വരെ മെമു ഓടിക്കാമെങ്കിലും എറണാകുളത്ത് പ്ലാറ്റ്‌ഫോം സൗകര്യം കുറവാണെന്നതാണ് വെല്ലുവിളി. സൗത്തിന് പകരം നോർത്ത് വഴി അങ്കമാലി വരെയോ സൗത്ത് വഴി ആലപ്പുഴയ്‌ക്കോ മെമു ഓടിക്കാമെങ്കിലും ആ സാധ്യത റെയിൽവേ പരിഗണിച്ചിട്ടില്ല.
പുതിയതായി റെയിൽവേ പുറത്തിറക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിൻ കൊല്ലത്തു നിന്നു നിലമ്പൂരേക്കോ ഗുരുവായൂരിലേക്കോ ഓടിക്കാമെങ്കിലും അത്തരം ആലോചനകളുമില്ല. പുതിയ ലോക്കോപൈലറ്റുമാരുടെ പരിചയക്കുറവാണു വേണാട് വൈകാൻ കാരണമെന്നും ആക്ഷേപമുണ്ട്. മുൻപ് സീനിയർ ലോക്കോപൈലറ്റുമാർ ട്രെയിനോടിച്ചിരുന്നപ്പോൾ കൃത്യസമയത്ത് ട്രെയിൻ എറണാകുളത്ത് എത്തുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ട്രെയിൻ കൺട്രോളിങ്ങിലും പലപ്പോഴും പിഴവുകളുണ്ടാകുന്നുവെന്നും പരാതിയുണ്ട‌്. വേണാടിന്റെ ഓട്ടം കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനവുമില്ല.
∙ പ്ലാറ്റ്‌ഫോമില്ലാതെ എന്ത് ചെയ്യണം!
ദേശീയപാത 66ന്റെ നിർമാണം നീളുന്നതും സംസ്ഥാനത്തെ കൂടിയ ബസ് നിരക്കുകളുമാണു യാത്രക്കാരെ ട്രെയിനുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി ട്രെയിനുകളുടെ എണ്ണം കൂട്ടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ റെയിൽവേയുടെ പക്കലില്ല. അതിന് റെയിൽവേ ശ്രമിക്കുന്നില്ലെന്നാണ് പരാതി. എറണാകുളത്തെ പ്ലാറ്റ്ഫോം സൗകര്യം മെച്ചപ്പെടുത്താൻ ഒട്ടേറെ പദ്ധതികൾ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും നാളിതുവരെ ദക്ഷിണ റെയിൽവേ ഒന്നും ചെയ്തിട്ടില്ല. മാർഷലിങ് യാഡ് ടെർമിനലാക്കാൻ കഴിയുമെങ്കിലും ഉദ്യോഗസ്ഥർ ഫയലിൽ അടയിരിക്കുകയാണ്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ മൂന്നാമതൊരു പ്ലാറ്റ്‌ഫോം നിർമിക്കാമെങ്കിലും എറണാകുളം–ഷൊർണൂർ മൂന്നും നാലും പാതകളുടെ ഒപ്പമേ അതിന് സാധ്യതയുള്ളൂ. നോർത്തിലെ 2 പ്ലാറ്റ്‌ഫോം ലൈനുകളിലെ വേഗം 30 കിലോമീറ്ററായി കൂട്ടിയാൽ ട്രെയിനുകൾ വൈകിയോടുന്നത് കുറയ്ക്കാൻ കഴിയും. എറണാകുളം–ഷൊർണൂർ മൂന്നാം പാതയുൾപ്പെടെ അത്യാവശം വേണ്ട പദ്ധതികൾക്കു പോലും കേരളത്തിന് അനുമതി കിട്ടുന്നില്ല. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് തുറവൂർ മുതൽ അമ്പലപ്പുഴ വരെ എസ്റ്റിമേറ്റ് അംഗീകാരമില്ലാത്തതിനാൽ അതും നടപ്പായിട്ടില്ല. കോട്ടയം റെയിൽവേ സ്റ്റേഷനിൽ 5 പ്ലാറ്റ്‌ഫോമുകൾ വന്നിട്ടും ഒരു പുതിയ ട്രെയിൻ പോലും അനുവദിച്ചിട്ടില്ല. കേരളത്തിനു പുതിയ ട്രെയിൻ അനുവദിക്കാനോ ചോദിക്കാനോ ദക്ഷിണ റെയിൽവേ ഓപറേറ്റിങ് വിഭാഗം തയാറാകാത്തതിന്റെ തിക്തഫലമാണു ജനം അനുഭവിക്കുന്നത്.
എന്തെങ്കിലും ചോദിച്ചാൽ പ്ലാറ്റ്ഫോമില്ലെന്നു പറയുകയും എന്നാൽ പ്ലാറ്റ്ഫോമില്ലാത്ത പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതികളൊന്നും ശുപാർശ ചെയ്യാതെയും ഇരിക്കുന്നത് ട്രാഫിക് വിഭാഗമാണ്. ട്രാഫിക് പ്ലാനിങ്ങിൽ ട്രാഫിക് ഇൻസ്പെക്ടർമാർ ഒരു പദ്ധതിയും ശുപാർശ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
മൂന്നും നാലും പാത വരട്ടേയെന്നാണ് ഇപ്പോൾ പറയുന്നത്. സർവേ തുടങ്ങി 2 വർഷമായിട്ടും ഡിപിആർ സമർപ്പിക്കാത്ത പദ്ധതി ഏതു കാലത്തു വരുമെന്നാണു യാത്രക്കാർ പ്രതീക്ഷിക്കേണ്ടത്? വേഗം കൂടിയ ട്രെയിനുകൾക്കായി മൂന്നും നാലും പാത നിർമിക്കുകയും നിലവിലുള്ള പാത മെമു ഉൾപ്പെടെ വേഗം കുറഞ്ഞ ട്രെയിനുകൾക്കുമായി മാറ്റി വയ്ക്കുകയുമാണ് വേണ്ടത്. കൂടാതെ കന്യാകുമാരി മുതൽ മംഗളൂരു വരെ ഓട്ടമാറ്റിക് സിഗ്‌നലിങ് ഏർപ്പെടുത്താനും അടിയന്തര നടപടി വേണം.
∙ യാത്രാദുരിതം മറ്റു റൂട്ടുകളിലും
മലബാർ മേഖലയിലും പാലക്കാട്–പൊള്ളാച്ചി, തിരുവനന്തപുരം–നാഗർകോവിൽ, ആലപ്പുഴ–തിരുവന്തപുരം, തിരുവനന്തപുരം–കൊല്ലം , കൊല്ലം–ചെങ്കോട്ട സെക്‌ടറുകളിലും മണിക്കൂറുകളോളം ട്രെയിനില്ലാത്ത പ്രശ്നമുണ്ട്. തിരുവനന്തപുരം മുതൽ പാറശാല വരെയുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരുമില്ല. അതിർത്തി പ്രദേശമായതിനാൽ കേരളവും തമിഴ്നാടും ഒരുപോലെ തിരിഞ്ഞു നോക്കാത്ത പ്രശ്നമാണ് ഇവർ നേരിടുന്നത്. ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി തലസ്ഥാനത്തേക്കു വരുന്നവരാണ് യാത്രക്കാരിലേറെയും. പാറശാലയിൽ നിന്നു രാവിലെ 5.15ന് മധുര–പുനലൂർ എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ 7.15നാണ് അടുത്ത ട്രെയിനുള്ളത്. ഇത് 8.25നാണ് തിരുവനന്തപുരത്ത് എത്തുന്നത്. 6ന് പുറപ്പെടുന്ന തരത്തിൽ ഒരു മെമു സർവീസ് വേണമെന്നു യാത്രക്കാർ പറയുന്നു.
രാത്രി കഴിഞ്ഞാലും തിരുവനന്തപുരത്തേക്ക് ട്രെയിനുകൾ കുറവാണ്. രാത്രി 7.10ന് നാഗർകോവിൽ–കൊച്ചുവേളി പാസഞ്ചർ പോയിക്കഴിഞ്ഞാൽ മണിക്കൂറുകളോളം ട്രെയിനില്ല. തിരുവനന്തപുരത്തു നിന്നു പാറശാല ഭാഗത്തേക്കു പോകാൻ രാവിലെ 6.50ന് പാസഞ്ചർ കഴിഞ്ഞാൽ അടുത്ത ട്രെയിൻ 9.10നാണ്. 9.30ന്റെ നാഗർകോവിൽ പാസഞ്ചർ പോയാൽ പിന്നെ 12.05ന്റെ ഐലൻഡാണ് പാറശാലയിൽ നിർത്തുന്ന ട്രെയിൻ. നാഗർകോവിൽ–ചെന്നൈ വന്ദേഭാരതിന് കണക്‌ഷനായി മെമു സർവീസ് അനുവദിക്കാമെങ്കിലും അതു ചെയ്യുന്നില്ല. വൈകിട്ട് 6.45ന് പരശുറാം കഴിഞ്ഞാൽ പുനലൂർ മധുര എക്സ്പ്രസ് മാത്രമാണ് ആശ്രയം. രാത്രി 8.15ന് മധുര വണ്ടി പോയാൽ മണിക്കൂറുകളോളം ചെറിയ സ്റ്റേഷനുകളിലേക്ക് ട്രെയിനില്ല. മധുര വണ്ടിയിൽ കയറിപ്പറ്റാനായി ജോലി സ്ഥലങ്ങളിൽനിന്ന് ഓടിയെത്തുകയാണ് യാത്രക്കാർ. കൊച്ചുവേളി–തിരുനെൽവേലി മെമു സർവീസാണ് ഈ റൂട്ടിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.
∙ പാലക്കാട്–പൊള്ളാച്ചി പാതയിലെ അവസ്ഥ
പാലക്കാട്–പൊള്ളാച്ചി പാതയിൽ ആകെ 3 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം–മധുര അമൃത, തിരുച്ചെന്തൂർ–പാലക്കാട് എക്സ്പ്രസ്, ചെന്നൈ–പാലക്കാട് എക്സ്പ്രസ്. ഈ 3 ട്രെയിനോടിക്കാനാണോ 380 കോടി രൂപ ചെലവിൽ ഗേജ് മാറ്റം നടത്തിയതെന്ന യാത്രക്കാരുടെ ചോദ്യം ന്യായമാണ്. ഇതിൽ തിരുച്ചെന്തൂർ ട്രെയിനിന് മാത്രമാണ് പുതുനഗരം, കൊല്ലംങ്കോട്, മീനാക്ഷിപുരം, മുതലമട തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ളത്. പാലക്കാട് മെമു ഷെഡ് ഉണ്ടായിട്ടും ഇതുവരെ ഈ ജനങ്ങൾക്കു മെമു സർവീസ് ലഭ്യമാക്കിയിട്ടില്ല. എറണാകുളം–പാലക്കാട് മെമു പൊള്ളാച്ചി വരെ നീട്ടാൻ ഡിവിഷൻ പലവട്ടം ശുപാർശ ചെയ്തെങ്കിലും ദക്ഷിണ റെയിൽവേ ഓപറേറ്റിങ് വിഭാഗം വെട്ടി.
പൊള്ളാച്ചി–കോയമ്പത്തൂർ വഴി ട്രെയിനോടിക്കാനാണു റെയിൽവേയ്ക്കു താൽപര്യം. തൂത്തുകുടി–മേട്ടുപ്പാളയം, തിരുനെൽവേലി–മേട്ടുപ്പാളയം, പൊള്ളാച്ചി–കോയമ്പത്തൂർ പാസഞ്ചർ, മധുര–കോയമ്പത്തൂർ എക്സ്പ്രസ്, പൊള്ളാച്ചി–കോയമ്പത്തൂർ പാസഞ്ചർ എന്നിങ്ങനെയാണു പൊള്ളാച്ചി വഴി ഓടുന്നത്. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാടേക്ക് നീട്ടുമെന്ന പ്രഖ്യാപനവും മംഗളൂരു–രാമേശ്വരം ട്രെയിനുമെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. പാലക്കാട്–പൊള്ളാച്ചി–കോയമ്പത്തൂർ–പാലക്കാട് സർക്കുലർ മെമു, ഗുരുവായൂർ–മധുര നമോഭാരത് ട്രെയിൻ, പാലക്കാട്–രാമേശ്വരം ഡേ എക്സ്പ്രസ്, കണ്ണൂർ–മധുര ഇന്റർസിറ്റി എന്നിവ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
∙ തിരുവനന്തപുരം യാത്ര ദുരിതം
തിരുവനന്തപുരം–കൊല്ലം റൂട്ടിൽ യാത്രാക്ലേശം കൂടുതലും ഉച്ചയ്ക്കാണ്. കോട്ടയം ഭാഗത്തേക്കു മണിക്കൂറുകളോളം ട്രെയിനില്ലാത്ത പ്രശ്നമുണ്ട്. 6.45ന് ശബരി കഴിഞ്ഞാൽ അടുത്ത കോട്ടയം ട്രെയിൻ 10.40നുള്ള കന്യാകുമാരി–പുണെയാണ്. ഇത് എല്ലാ ദിവസവും വൈകിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. ജയന്തി കഴിഞ്ഞാൽ 12.15നുള്ള കേരള, 12.40നുള്ള കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എന്നിവയിലെല്ലാം ജനറൽ കോച്ചുകൾ കുറവാണ്. ഐലൻഡിന്റെ ജനറൽ കോച്ചിൽ കൊല്ലം ആകുന്നതോടെ കാലുകുത്താൻ കഴിയില്ല. വിവിധ ആവശ്യങ്ങൾക്കു തലസ്ഥാനത്ത് എത്തി ഉച്ചയോടെ മടങ്ങുന്നവർക്ക് സൗകര്യപ്രദമായ ട്രെയിൻ സർവീസില്ല. തിരുവനന്തപുരം–എറണാകുളം നമോഭാരത് സർവീസിന് റെയിൽവേ ശുപാർശ ചെയ്യണമെന്നാണ് ആവശ്യം.
∙ കൊല്ലം–ചെങ്കോട്ട പാതയിൽ ആകെ 4 ട്രെയിൻ
കൊല്ലം–ചെന്നൈ, ഗുരുവായൂർ–മധുര, പാലക്കാട്–തൂത്തുകുടി, എറണാകുളം–വേളാങ്കണ്ണി ദ്വൈവാര ട്രെയിൻ എന്നിവ മാത്രമാണ് ഈ പാതയിലുള്ളത്. മീറ്റർഗേജ് കാലത്തെ പാസഞ്ചർ ട്രെയിനുകൾ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഏറെ മുറവിളികൾക്കൊടുവിൽ തൂത്തുകുടി–പാലക്കാട് പാലരുവി എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 18 ആക്കിയെങ്കിലും ചെങ്കോട്ട സെക്‌ഷനിൽ 24 കോച്ചുകൾക്കുള്ള അനുമതിക്കായി മധുര ഡിവിഷൻ ശ്രമിക്കുന്നില്ല. ഏതാനും സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളം കൂട്ടിയാൽ പാലരുവിയിൽ 24 കോച്ചുകളാക്കാൻ കഴിയും. ഇതും തിരക്കിന് ആശ്വാസം നൽകും.
പാലരുവി ഉൾപ്പെടെ ഇതുവഴിയുള്ള 3 ട്രെയിനുകളിൽ 18 കോച്ചുകളായെങ്കിലും ഗുരുവായൂർ–മധുര ട്രെയിൻ ഇപ്പോളും 14 കോച്ചുകളുമായാണ് ഒാടുന്നത്. ഗുരുവായൂർ മുതൽ എറണാകുളം വരെ ശ്വാസം വിടാൻ കഴിയാത്ത തിരക്കാണ് ഈ ട്രെയിനിൽ. വേണാടിലെ പോലെ ആളുകൾ ബോധം കെട്ടു വീണാലേ ഈ ട്രെയിനിൽ കോച്ചുകൾ കൂട്ടുകയുള്ളോ എന്ന് യാത്രക്കാർ ചോദിക്കുന്നു. മധുര ഡിവിഷനാണു ഈ ട്രെയിനിൽ കോച്ചുകൾ കൂട്ടേണ്ടെന്ന വരട്ടു ന്യായമാണു ഉദ്യോഗസ്ഥർ നിരത്തുന്നത്. ഏതു ഡിവിഷനായാലും യാത്രക്കാരോട് ചെയ്യുന്നതു ദ്രോഹമാണെന്നു മാത്രം. മധുര ഡിവിഷനിലുള്ളവർ ഈ ട്രെയിനിലെ തിരക്ക് കാണാത്തതിനാൽ അവർ ഇതൊന്നും അറിഞ്ഞ മട്ടില്ല.
ഹൈദരാബാദിൽ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കു ട്രെയിൻ അനുവദിക്കുക, കൊല്ലത്തു നിന്നു മധുരയിലേക്കു രാത്രികാല സർവീസ് അനുവദിക്കുക, എറണാകുളം–വേളാങ്കണ്ണി സർവീസ് പ്രതിദിനമാക്കുക, കൊച്ചുവേളി–താംബരം എസി എക്സ്പ്രസ് സ്ഥിരപ്പെടുത്തുക, തിരുനെൽവേലി–മംഗളൂരു രാത്രികാല ട്രെയിൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും പരിഹാരമുണ്ടായിട്ടില്ലെന്നു കൊല്ലം–ചെങ്കോട്ട റെയിൽവേ പാസഞ്ചർ അസോസിയേഷൻ പറയുന്നു.
∙ ആലപ്പുഴ റൂട്ടിലും അവഗണന മാത്രം
മണിക്കൂറുകളോളമാണു തീരദേശപാതയിൽ ട്രെയിനില്ലാത്തത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ആലപ്പുഴ മുതൽ കായംകുളം വരെയുള്ളവരാണ്. ധൻബാദ്–ആലപ്പി, കണ്ണൂർ–ആലപ്പി, ചെന്നൈ–ആലപ്പി എന്നീ 3 ട്രെയിനുകൾ തിരുവനന്തപുരത്തേക്കു നീട്ടിയാൽ ഈ റൂട്ടിൽ മണിക്കൂറുകളോളം ട്രെയിനില്ലാത്ത സ്ഥിതിക്ക് പരിഹാരമാകും. ഇവ നീട്ടാൻ കഴിയില്ലെങ്കിൽ എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു പുതിയ ട്രെയിൻ അനുവദിക്കണമെന്നു യാത്രക്കാർ പറയുന്നു. ആലപ്പുഴ വഴി രാവിലെ ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി പോയി കഴിഞ്ഞാൽ തിരുവനന്തപുരത്തേക്കുളള അടുത്ത പ്രതിദിന ട്രെയിൻ നേത്രാവതിയാണ്. വൈകിട്ട് ജനശതാബ്ദി കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്തേക്കു പ്രതിദിന സർവീസുകളൊന്നുമില്ല.
വൈകിട്ട് 4നുള്ള എറണാകുളം–ആലപ്പുഴ, ആലപ്പുഴ–കൊല്ലം പാസഞ്ചറുകൾ ഒറ്റ വണ്ടിയാക്കണമെന്ന ആവശ്യവും ഏറെ നാളായുണ്ട്. കൊച്ചുവേളി–മംഗളൂരു അന്ത്യോദയ പ്രതിദിനമാക്കുക, 100 ശതമാനം ഒക്യുപെൻസിയുള്ള തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിൽ കോച്ചുകൾ കൂട്ടുക, വന്ദേഭാരതിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കുക, കായംകുളം–എറണാകുളം റൂട്ടിൽ കൂടുതൽ മെമു അനുവദിക്കുക, ആലപ്പുഴ വഴി വേളാങ്കണ്ണി, രാമേശ്വരം ട്രെയിനുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങളും യാത്രക്കാർ മുന്നോട്ടു വയ്ക്കുന്നു. മെമു ട്രെയിനുകൾ 16 കോച്ചുകൾ ആക്കണമെന്ന ആവശ്യം ആദ്യം ഉയർന്നത് തീരദേശ പാതയിലാണ്. രാവിലെയുള്ള ആലപ്പുഴ–എറണാകുളം മെമുവിന്റെ കോച്ച് കൂട്ടാൻ അടിയന്തര നടപടി വേണം.