സെപ്റ്റംബർ 17ന് 74 വയസ് പൂർത്തിയായ നരേന്ദ്ര മോദിക്ക് ‘ആരോഗ്യകരമായ ദീർഘായുസ് നേർന്നുകൊണ്ട് ജന്മദിനം’ ആശംസിച്ച ലക്ഷക്കണക്കിന് ആളുകളിൽനിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ആശംസ. കഴിഞ്ഞ ജൂണിലും ജയിൽ മോചിതനായി പുറത്ത് വന്നപ്പോൾ കേജ്‌രിവാൾ സംസാരിച്ചത് മോദിയുടെ പ്രായത്തെ കുറിച്ചായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ അന്നത് രാജ്യം ചർച്ചചെയ്യുന്ന തരത്തിൽ കത്തിപ്പടർന്നു. ബിജെപിയുടെ രീതി അനുസരിച്ച് 75–ാം വയസ്സിൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും സ്വയം ഇറങ്ങുമെന്നും മോദി വോട്ട് ചോദിക്കുന്നത് അമിത്ഷായ്ക്ക് വേണ്ടിയാണെന്നും പിൻഗാമിയാവുന്നത് പ്രതീക്ഷിച്ച പോലെ യോഗി ആയിരിക്കില്ലെന്നുമായിരുന്നു ഡൽഹിയിൽ കേജ്‌രിവാൾ പ്രയോഗിച്ച മൂന്ന് മുനയുള്ള വെടി. തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുമ്പോള്‍ രാജ്യം അതുവരെ ചർച്ച ചെയ്ത വിഷയങ്ങളുടെയെല്ലാം ഗതിമാറ്റി മോദിയുടെ പിൻഗാമിയെ പ്രവചിച്ച എഎപി സ്ഥാപക നേതാവിന്റെ വാക്കുകൾ. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി 74 വയസ് പൂർത്തിയാക്കി 75ലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു വർഷത്തിനകം അദ്ദേഹത്തിന് പ്രായത്തിന്റെ പേരിൽ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടോ? 75–ാം വയസ്സിൽ പദവികള്‍ ഒഴിയണമെന്നത് ബിജെപിയുടെ നയമാണോ? അങ്ങനെ വിരമിക്കുന്നവരെ ഉൾപ്പെടുത്തുന്നതാണോ മാർഗനിർദേശ് മണ്ഡൽ എന്ന പാർട്ടി സംവിധാനം? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബർ 17ന് 74 വയസ് പൂർത്തിയായ നരേന്ദ്ര മോദിക്ക് ‘ആരോഗ്യകരമായ ദീർഘായുസ് നേർന്നുകൊണ്ട് ജന്മദിനം’ ആശംസിച്ച ലക്ഷക്കണക്കിന് ആളുകളിൽനിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ആശംസ. കഴിഞ്ഞ ജൂണിലും ജയിൽ മോചിതനായി പുറത്ത് വന്നപ്പോൾ കേജ്‌രിവാൾ സംസാരിച്ചത് മോദിയുടെ പ്രായത്തെ കുറിച്ചായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ അന്നത് രാജ്യം ചർച്ചചെയ്യുന്ന തരത്തിൽ കത്തിപ്പടർന്നു. ബിജെപിയുടെ രീതി അനുസരിച്ച് 75–ാം വയസ്സിൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും സ്വയം ഇറങ്ങുമെന്നും മോദി വോട്ട് ചോദിക്കുന്നത് അമിത്ഷായ്ക്ക് വേണ്ടിയാണെന്നും പിൻഗാമിയാവുന്നത് പ്രതീക്ഷിച്ച പോലെ യോഗി ആയിരിക്കില്ലെന്നുമായിരുന്നു ഡൽഹിയിൽ കേജ്‌രിവാൾ പ്രയോഗിച്ച മൂന്ന് മുനയുള്ള വെടി.

തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുമ്പോള്‍ രാജ്യം അതുവരെ ചർച്ച ചെയ്ത വിഷയങ്ങളുടെയെല്ലാം ഗതിമാറ്റി മോദിയുടെ പിൻഗാമിയെ പ്രവചിച്ച എഎപി സ്ഥാപക നേതാവിന്റെ  വാക്കുകൾ. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി 74 വയസ് പൂർത്തിയാക്കി 75ലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു വർഷത്തിനകം അദ്ദേഹത്തിന് പ്രായത്തിന്റെ പേരിൽ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടോ? 75–ാം വയസ്സിൽ പദവികള്‍ ഒഴിയണമെന്നത് ബിജെപിയുടെ നയമാണോ?  അങ്ങനെ വിരമിക്കുന്നവരെ ഉൾപ്പെടുത്തുന്നതാണോ മാർഗനിർദേശ് മണ്ഡൽ എന്ന പാർട്ടി സംവിധാനം? വിശദമായി പരിശോധിക്കാം.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒപ്പുവയ്ക്കുന്ന നരേന്ദ്ര മോദി. (Reuters Photo)
ADVERTISEMENT

∙ 75 എന്ന വിരമിക്കൽ പ്രായം വന്ന വഴി

അധികാരം ലഭിച്ചാലും അഞ്ചുവർഷം തികക്കാതെ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് എഎപി നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ പ്രായത്തെ ചൂണ്ടിക്കാട്ടിയാണ്. 75 വയസ്സ് ബിജെപിയിൽ വിരമിക്കൽ പ്രായമാണെന്നായിരുന്നു കേജ്‌രിവാളിന്റെ വാദം. എന്നാൽ ഈ ആരോപണത്തിന് ആധികാരികതയോടെ മറുപടി പറഞ്ഞത് ബിജെപി മുൻ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ. മോദിയെ ലക്ഷ്യംവച്ചുള്ള കേജ്‌രിവാളിന്റെ രൂക്ഷമായ ആക്രമണത്തിന് തടയിടാനായിരുന്നു ഇത്. ബിജെപിയുടെ പാർട്ടി ഭരണഘടനയിൽ 75 വയസ്സിൽ വിരമിക്കണമെന്ന് ഒരിടത്തും പറയുന്നില്ലെന്നായിരുന്നു ഷായുടെ വിശദീകരണം. അപ്പോഴും അവശേഷിക്കുന്ന ചോദ്യം 75 വയസ്സ് ചർച്ചകളിലേക്ക് വന്ന വഴിയാണ്. ഇതിനെ കുറിച്ച് കൂടുതലായി പരിശോധിച്ചാൽ ബിജെപിയിൽ നേതൃത്വത്തിന്റെ തലമുറമാറ്റം സംഭവിച്ച 2014മുതൽ 2019വരെ സഞ്ചരിക്കേണ്ടി വരും.

മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി, മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി, കേശുബായ് പട്ടേൽ എന്നിവർക്കൊപ്പം നരേന്ദ്ര മോദി. (Photo by PRAKASH SINGH / AFP)

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപ് തീർത്തും അപ്രതീക്ഷിതമായിട്ടാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. അതുവരെ ആ സ്ഥാനത്ത് ഉയർന്നുകേട്ട പേര് എൽ.കെ.അഡ്വാനിയുടേതായിരുന്നു. എന്നാൽ ബിജെപിയിൽ തലമുറമാറ്റത്തിന്റെ കേളികൊട്ടായാണ് മോദിയുടെ സ്ഥാനാർഥിത്വം ഉയർന്നത്. പത്തുവർഷം പ്രതിപക്ഷത്തിരുന്ന ബിജെപിക്ക് മുന്നിൽ രാജ്യ ഭരണം പിടിക്കാനുള്ള വഴിയായിട്ടാണ് തലമുറമാറ്റം വിശദീകരിക്കപ്പെട്ടത്. ഇതിനൊപ്പം കോൺഗ്രസ് കുടുംബാധിപത്യത്തെ കടന്നാക്രമിക്കാനുള്ള വഴികൂടിയായി ബിജെപിക്ക് തലമുറമാറ്റം. ചായക്കച്ചവടക്കാരന് പ്രധാനമന്ത്രി ആവാൻ അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി എന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ ഫലം കാണുകയും ചെയ്തു.

ബിജെപി തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നേടിയപ്പോൾ പാർട്ടിക്കുള്ളിലും അഴിച്ചുപണിയുണ്ടായി. യുപിയിൽ മിന്നുന്ന തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കി ഡൽഹിയിൽ ഭരണമാറ്റത്തിന് കളമൊരുക്കിയ അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷനായി എത്തി. ഇതോടെ ബിജെപിക്കുള്ളിലെ തീരുമാനങ്ങളെല്ലാം മോദി–അമിത്ഷാ കൂട്ടുകെട്ടിന്റേതായി. തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി നിർണയം മുതൽ പാർട്ടി നയരൂപീകരണം മുതലായ കാര്യങ്ങളിലും ഇത് പ്രതിഫലിച്ചു. എന്നാൽ പാർട്ടിയിലെ തലമുതിർന്ന ചിലനേതാക്കളെങ്കിലും മോദി–അമിത്ഷാ കൂട്ടുകെട്ടിന്റെ തീരുമാനങ്ങളിൽ അസംതൃപ്തരായിരുന്നു. ഇവരെ നിശബ്ദരാക്കാനുള്ള വഴിയായിരുന്നു മാർഗ നിർദേശ് മണ്ഡലും അനൗദ്യോഗികമായി നടപ്പിലാക്കിയ 75 വയസ്സ് പ്രായപരിധിയും.

അമിത് ഷാ (PTI Photo)
ADVERTISEMENT

ബിജെപിയിലെ മുതിർന്ന നേതാക്കളായ എ.ബി.വാജ്പേയ്, എൽ.കെ.അഡ്വാനി, മുരളിമനോഹർ ജോഷി തുടങ്ങിയവരെയാണ് മാർഗ നിർദേശ് മണ്ഡലിൽ ഉൾപ്പെടുത്തിയത്. മുതിർന്ന നേതാക്കളെ ഭരണത്തിലും പാർട്ടി സംഘടാനാ ചുമതലകളിൽ നിന്നും ഒഴിവാക്കി ഉൾപ്പെടുത്താനുള്ള ഇടമായി മാർഗ നിർദേശ് മണ്ഡൽ. എന്നാൽ 75 വയസ്സിൽ തിരഞ്ഞെടുപ്പ് മത്സരങ്ങളിൽ നിന്നും മാറ്റുക എന്ന പാർട്ടി തീരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞത് 2019ൽ അമിത്ഷായാണ്.

∙ 75ൽ പദവി ഒഴിഞ്ഞവർ

2014 ലോക്സഭതിരഞ്ഞെടുപ്പിന് ശേഷം ബിജെപി അനൗദ്യോഗികമായി കൊണ്ടുവന്ന പ്രായപരിധി നയം വ്യാപകമായി പാർട്ടി ഉപയോഗിച്ചത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു. ഒട്ടേറെ മുതിർന്ന എംപിമാരെയാണ് പ്രായപരിധി കണക്കിലെടുത്ത് ബിജെപി സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയത്. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, കരിയ മുണ്ട, സുമിത്ര മഹാജൻ, കൽരാജ് മിശ്ര, ഹുകുംദേവ് നാരായൺ യാദവ്, ബി.എസ്. കോഷിയാരി, ബി.സി. ഖണ്ഡൂരി, ശത്രുഘ്നൻ സിൻഹ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് 2019ൽ സീറ്റ് നിഷേധിച്ചു. ഇതിൽ ചിലർക്കെങ്കിലും ഗവർണർ സ്ഥാനമോ രാജ്യസഭാ സീറ്റോ പിന്നീട് ലഭിച്ചു. കുറച്ചു നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് സീറ്റ് ലഭിച്ചു. ഇതോടെ ‘വിരമിക്കൽ പദ്ധതി’ സുഗമമായി നടപ്പിലാക്കാൻ ബിജെപിക്കായി.

 മൂന്നാം വട്ടവും തിരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദിയെ ബിജെപി ഉയർത്തിക്കാട്ടിയപ്പോൾ അദ്ദേഹം 74 വയസ് പൂർത്തിയാക്കി 75ലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ‘മോദി കി ഗാരന്റി’ എന്ന മുദ്യാവാക്യമാണ് പ്രചാരണത്തിന്റെ മുഖ്യതലക്കെട്ടായി  ബിജെപി രാജ്യവ്യാപകമായി ഉപയോഗിച്ചത്.

എന്നിരുന്നാലും ശത്രുഘ്നൻ സിൻഹയെ പോലുള്ള നേതാക്കൾ പരസ്യമായി വിമർ‍ശനമുയർത്തി രംഗത്തെത്തി. വിരമിക്കുന്നതിനായി പ്രായപരിധി ഏർപ്പെടുത്തിയ സംഭവം അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തു. പതിറ്റാണ്ടുകൾ ബിജെപിക്കൊപ്പം നിലയുറച്ച് നിന്ന നേതാക്കൾക്കാണ് 75 വയസ് കൊണ്ടുള്ള അളവെടുപ്പിൽ സ്ഥാനങ്ങൾ നഷ്ടമായത്.  ബിജെപിയുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന സമിതികളായ പാർലമെന്ററി ബോർഡ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവിടങ്ങളിൽ നിന്നും മുതിർന്ന നേതാക്കളെ മാറ്റിനിർത്താനുള്ള ഇടമായാണ് മാർഗ നിർദേശ് മണ്ഡൽ രൂപപ്പെടുത്തിയത്. മുതിർന്ന നേതാക്കളെ ഉൾക്കൊള്ളിക്കുന്നതിനായുള്ള ഉപദേശക സമിതിയായി ഇത് മാറി. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, അടൽ ബിഹാരി വാജ്‌പേയി എന്നിവരെയാണ് രൂപീകരണ വേളയിൽ മാർഗ നിർദേശ് മണ്ഡലിൽ ഉൾപ്പെടുത്തിയത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർ (Photo by PRAKASH SINGH / AFP)
ADVERTISEMENT

എന്നാൽ നിലവിൽ ഈ സമിതിയിൽ മോദിയുടേയും രാജ്നാഥ് സിങ്ങിന്റെയും പേരുകളും ചിത്രങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. പക്ഷേ ഇരുവരും ഇപ്പോഴും പാർട്ടിയിലും എൻഡിഎ സർക്കാരിലും ഉയർന്ന പദവികൾ വഹിക്കുകയും ചെയ്യുന്നു. 2016ൽ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തു നിന്നുള്ള ആനന്ദിബെൻ പട്ടേലിന്റെ പടിയിറക്കത്തെ 75 വയസ്സിലെ വിരമിക്കലുമായി ചേർത്താണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് 2019ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 75 വയസ്സിന് മുകളിലുള്ള ആർക്കും ടിക്കറ്റ് നൽകിയിട്ടില്ലെന്നും ഇത് പാർട്ടിയുടെ തീരുമാനമാണെന്നും അമിത്ഷാ ദേശീയ മാധ്യമത്തിനോട് പറഞ്ഞത്. എന്നാൽ മോദിയുടെ വിരമിക്കൽ വിഷയത്തിൽ അമിത് ഷായുടെ പ്രതികരണം ഇങ്ങനെയായിരുന്നില്ല.

∙ 75ൽ ഇളവ് കിട്ടിയവർ

75മത്തെ വയസ്സിലും ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവാണ് അടൽ ബിഹാരി വാജ്‌പേയി. വിരമിക്കൽ പ്രായം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നതിനുള്ള തെളിവാണിത്. 2021ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർഥി ഇ.ശ്രീധരന് 89 വയസ്സായിരുന്നു പ്രായം. (പ്രായം 75 കഴിഞ്ഞതിനാൽ മെട്രോമാന് ബിജെപി ഇളവ് നൽകേണ്ടി വരുമെന്നത് കേരളത്തിലും അന്ന് ചർച്ചയായ വിഷയമാണ്.) 2022ൽ ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 76 കാരനായ യോഗേഷ് പട്ടേലിന് ബിജെപി ടിക്കറ്റ് നൽകി സ്ഥാനാർഥിയാക്കി.

ഇ. ശ്രീധരൻ (ചിത്രം: മനോരമ)

2023ൽ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 70ൽ അധികം പ്രായമുള്ള 14 സ്ഥാനാർഥികളെ ബിജെപി മത്സരരംഗത്ത് ഇറക്കിയിരുന്നു. ഇതിൽ 80 വയസ്സുള്ള നാഗേന്ദ്ര സിങ്ങ് നാഗോഡും 79 വയസ്സുള്ള നാഗേന്ദ്ര സിങ്ങും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ നിന്നും 75 വയസ്സെന്ന അനൗദ്യോഗിക വിരമിക്കൽ നയത്തിൽ നിന്നും ബിജെപി പുറത്തുകടന്നെന്ന് കരുതാം. പാർട്ടിയിൽ എതിർ ശബ്ദമാകുമെന്ന് കരുതിയ മുതിർന്ന നേതാക്കളെ നിശബ്ദരാക്കുന്നതിനാണ് മോദി–ഷാ കൂട്ടുകെട്ട് ഈ തന്ത്രം 2019വരെ പ്രയോഗിച്ചതെന്നും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടി വരും. അതിനാൽ 75 വയസ്സെന്ന വേലിക്കെട്ട് ബിജെപിയുടെ വിരമിക്കൽ നിയമമാണെന്ന് പറയാൻ കഴിയുകയില്ല. 

∙ മോദി 75ൽ വിരമിക്കില്ല; കാരണം പലത്

കേജ്‍രിവാൾ ഉയർത്തിവിട്ട വിരമിക്കൽ വിവാദത്തിന് നരേന്ദ്ര മോദി നല്‍കിയ മറുപടിയിൽ താൻ 75ൽ വിരമിക്കില്ലെന്ന സൂചന പ്രകടമാണ്. ബിഹാറിലെ മഹാരാജ്ഗഞ്ചിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്. തനിക്ക് സ്വന്തമായി ഒരു പിൻഗാമിയില്ലെന്നും ജനങ്ങളാണ് തന്റെ അനന്തരാവകാശി എന്നുമാണ് അദ്ദേഹം പറഞ്ഞത്. മൂന്നാം വട്ടവും തിരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദിയെ ബിജെപി ഉയർത്തിക്കാട്ടിയപ്പോൾ അദ്ദേഹം 74 വയസ് പൂർത്തിയാക്കി 75ലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ‘മോദി കി ഗാരന്റി’ എന്ന മുദ്യാവാക്യമാണ് പ്രചാരണത്തിന്റെ മുഖ്യതലക്കെട്ടായി  ബിജെപി രാജ്യവ്യാപകമായി ഉപയോഗിച്ചത്. ഗാരന്റി നൽകുന്നത് എത്ര വർഷത്തേക്കാണെന്ന് ഈ പരസ്യത്തിലൊന്നും വ്യക്തമാക്കിയതുമില്ല. അതിനാൽ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതുവരെ മോദി തുടരും എന്ന സൂചന വ്യക്തം.

തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo by AFP)

ഡൽഹി മുഖ്യമന്ത്രി ജൂണിൽ ജയിൽ മോചിതനായതോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരിക്കൽ പോലും വിഷയമാകാതിരുന്ന മോദിയുടെ പ്രായം പ്രചാരണ രംഗത്ത് തീക്കാറ്റായി മാറിയത്. ഇഡി കേസിൽ ജാമ്യം നേടി പുറത്തെത്തിയ കേജ്‌രിവാൾ മോദിയുടെ പിൻഗാമി കരുതും പോലെ യുപി മുഖ്യമന്ത്രി യോഗി ആയിരിക്കില്ലെന്നും രണ്ടു മാസത്തിനകം അദ്ദേഹത്തിന് യുപി മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്നുമുള്ള അമ്പാണ് എയ്തത്. ഇതിനൊപ്പം മോദിയുടെ  പിൻഗാമി അമിത്ഷാ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മോദി വിരമിക്കുമെന്ന പ്രചാരണത്തിൽ ബിജെപി നേതാക്കളെല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രതിരോധിച്ചത്. പാർട്ടിക്കുള്ളിൽ ഇത്തരം ഒരു ആവശ്യം എവിടെനിന്നും ഉയർന്നില്ലെന്നതും ശ്രദ്ധേയം.

കേജ്‌രിവാൾ എയ്ത അമ്പിന്റെ ആഴം മനസ്സിലാക്കിയാവണം പ്രതിരോധക്കോട്ട കെട്ടാൻ ബിജെപിയിലെ മുതിർന്ന നേതാക്കളെല്ലാം കളത്തിലിറങ്ങി. അമിത്ഷായിൽ തുടങ്ങിയ പ്രതിരോധശ്രമത്തിൽ ഒടുവിൽ മോദിവരെ പങ്കെടുത്തു. 75 വയസ് പാർട്ടിനേതാക്കളുടെ വിരമിക്കൽ പ്രായമാണെന്ന് ബിജെപിയുടെ ഭരണഘടനയിൽ എവിടെയും പറയുന്നില്ലെന്നാണ് കേന്ദ്ര മന്ത്രി അമിത്ഷാ പ്രതികരിച്ചത്. അതേസമയം യുപിയിൽ ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ വിവാദങ്ങൾക്കിടയിൽ മറനീക്കി പുറത്തുവരികയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തിൽ യുപിയിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് ശേഷമാണ് യോഗിക്കെതിരെയുള്ള ആഭ്യന്തര കലാപം രൂക്ഷമായത്.

 ‘‘ഇത്തരമൊരു വ്യവസ്ഥ ബിജെപിയുടെ ഭരണഘടനയിൽ ഇല്ല. 2029 വരെ മോദി രാജ്യത്തെ നയിക്കും. വരുന്ന തിരഞ്ഞെടുപ്പിലും മോദി പാർട്ടിയെ നയിക്കുമെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു...’’ ഇങ്ങനെ പോകുന്നു അമിത്ഷാ നൽകിയ വിശദീകരണം. കേജ്‌രിവാൾ വിവാദവുമായി എത്തിയതിനാൽ 75 വയസിലെ വിരമിക്കൽ എന്നൊന്നില്ലെന്ന് ബിജെപി നേതൃത്വത്തിന് തുറന്ന് സമ്മതിക്കേണ്ടിവന്നു. ഇത് ഭാവിയിൽ മോദിക്കൊപ്പം ഒട്ടേറെ മുതിർന്ന നേതാക്കൾക്ക് ഗുണകരമായി മാറുമെന്ന് ഉറപ്പാണ്.

സെപ്റ്റംബറിൽ സിബിഐ കേസിൽ വീണ്ടും ജാമ്യം ലഭിച്ച് ജയിൽ മോചിതനായ കേജ്‌രിവാൾ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നപ്പോൾ മുൻപത്തെ വിരമിക്കൽ പ്രസ്താവനയിൽ മൗനം പാലിച്ചതും ശ്രദ്ധേയമാണ്. കേവലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനപ്പുറം 75 വയസ്സിനെ ചർച്ചയാക്കാൻ അദ്ദേഹവും ഉദ്ദേശിച്ചിരുന്നില്ല. അതേസമയം ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള സ്വന്തം രാജി പ്രഖ്യാപനവുമായാണ് എഎപി നേതാവ് ഇത്തവണ ഞെട്ടിച്ചത്. 

ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ പാർട്ടിയിലെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാർലമെന്ററി ബോർഡിൽ ഇപ്പോഴുള്ള പതിനൊന്ന് അംഗങ്ങളിൽ 75 വയസ്സ് കഴിഞ്ഞവർ ഒന്നിലധികമുണ്ട്. കർണാടകയിൽ നിന്നുള്ള 81 വയസ്സുള്ള ബി.എസ്.യെഡിയൂരപ്പ, മധ്യപ്രദേശിലെ നേതാവ് 78 വയസ്സുള്ള സത്യനാരായണ ജാതിയ തുടങ്ങിയവർ. ഇത് സൂചിപ്പിക്കുന്നതും 75 വയസ് ബിജെപിയെ സംബന്ധിച്ചിടത്തോളം വിരമിക്കൽ പ്രായമല്ലെന്നാണ്. പുതുതലമുറയ്ക്ക് അവസരം നൽകാനെന്ന പേരിൽ ഇടക്കാലത്ത് ഉപയോഗിച്ച ‘75 വയസ്സ് വിരമിക്കൽ നയം’എന്തിനായിരുന്നു എന്നതും ഇതിൽ നിന്നും വ്യക്തം.

English Summary:

Does BJP Have a 75-Year Retirement Rule? Modi's Future Explored