പോരിനുറച്ച് പാർട്ടി; അൻവറിനെ തള്ളി മുഖ്യമന്ത്രിയും ഗോവിന്ദനും; ഇനി ‘സ്വതന്ത്ര’ പടയൊരുക്കം
പി.വി.അൻവറിനെതിരെ സിപിഎം ശക്തമായ പോർമുഖം തുറന്നു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേ ദിവസം ഒരു എംഎൽഎയെ തള്ളിപ്പറയുന്നത് അസാധാരണം. പാർട്ടി തീരുമാനിച്ചുറച്ചുതന്നെയെന്നു വ്യക്തം. മുഖ്യമന്ത്രിക്കും ഗോവിന്ദനും കയ്യോടെ മറുപടി നൽകി താനും ഉറച്ചുതന്നെയെന്ന് അൻവറും വ്യക്തമാക്കി. അൻവറിനെ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയിരിക്കുന്നത്. നിലമ്പൂരിൽ അദ്ദേഹം ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുസമ്മേളനം അനുവദിക്കില്ലെന്ന വെല്ലുവിളി കൂടിയാണിത്. നിലമ്പൂരിലും എടക്കരയിലും നടന്ന അൻവർ വിരുദ്ധ പ്രകടനങ്ങൾ, ഇനി സംഘർഷത്തിന്റെ ദിനങ്ങളായിരിക്കുമെന്നു വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ സന്നാഹങ്ങൾക്കും സംഘടനാശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കുക അൻവറിന് എളുപ്പമാകില്ല. ആ ആത്മവിശ്വാസത്തിനൊപ്പം പാർട്ടിയെ അലട്ടുന്ന ആധികളുണ്ട്. പാർട്ടിക്കകത്തെ വിഭാഗീയതയിൽനിന്നു വ്യത്യസ്തമാണ് ഈ സാഹചര്യം. ഉൾപാർട്ടി പോരാട്ടത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് സിപിഎമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഇവിടെ അൻവർ നേതൃത്വത്തിനെതിരെ പ്രഖ്യാപിച്ചത് പരസ്യയുദ്ധവും. ആവനാഴിയിൽ ഇനിയും അമ്പുകളുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്ന ഒരു വിഭാഗം ആയുധങ്ങൾ എത്തിച്ചുകൊടുത്താലും അദ്ഭുതമില്ല. ഇതുവരെ പുറത്തുപറഞ്ഞതിലല്ല, കൂടുതലായി അൻവർ എന്തു പുറത്തുവിടും

പി.വി.അൻവറിനെതിരെ സിപിഎം ശക്തമായ പോർമുഖം തുറന്നു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേ ദിവസം ഒരു എംഎൽഎയെ തള്ളിപ്പറയുന്നത് അസാധാരണം. പാർട്ടി തീരുമാനിച്ചുറച്ചുതന്നെയെന്നു വ്യക്തം. മുഖ്യമന്ത്രിക്കും ഗോവിന്ദനും കയ്യോടെ മറുപടി നൽകി താനും ഉറച്ചുതന്നെയെന്ന് അൻവറും വ്യക്തമാക്കി. അൻവറിനെ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയിരിക്കുന്നത്. നിലമ്പൂരിൽ അദ്ദേഹം ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുസമ്മേളനം അനുവദിക്കില്ലെന്ന വെല്ലുവിളി കൂടിയാണിത്. നിലമ്പൂരിലും എടക്കരയിലും നടന്ന അൻവർ വിരുദ്ധ പ്രകടനങ്ങൾ, ഇനി സംഘർഷത്തിന്റെ ദിനങ്ങളായിരിക്കുമെന്നു വ്യക്തമാക്കുന്നു.
സിപിഎമ്മിന്റെ സന്നാഹങ്ങൾക്കും സംഘടനാശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കുക അൻവറിന് എളുപ്പമാകില്ല. ആ ആത്മവിശ്വാസത്തിനൊപ്പം പാർട്ടിയെ അലട്ടുന്ന ആധികളുണ്ട്. പാർട്ടിക്കകത്തെ വിഭാഗീയതയിൽനിന്നു വ്യത്യസ്തമാണ് ഈ സാഹചര്യം. ഉൾപാർട്ടി പോരാട്ടത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് സിപിഎമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഇവിടെ അൻവർ നേതൃത്വത്തിനെതിരെ പ്രഖ്യാപിച്ചത് പരസ്യയുദ്ധവും. ആവനാഴിയിൽ ഇനിയും അമ്പുകളുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്ന ഒരു വിഭാഗം ആയുധങ്ങൾ എത്തിച്ചുകൊടുത്താലും അദ്ഭുതമില്ല. ഇതുവരെ പുറത്തുപറഞ്ഞതിലല്ല, കൂടുതലായി അൻവർ എന്തു പുറത്തുവിടും എന്നതിലാണു പാർട്ടിക്ക് ആശങ്ക.
അൻവറിനെ തള്ളിപ്പറയാൻ നേതാക്കളും മന്ത്രിമാരും പാർട്ടിയുടെ അനുബന്ധ സംഘടനകളാകെയും മത്സരിക്കുന്നതിടയിൽ മറ്റൊരു ഇടതുസ്വതന്ത്രൻ കെ.ടി.ജലീൽ ഒക്ടോബർ രണ്ടിന് തനിക്കും ചിലതു പറയാനുണ്ടെന്ന സസ്പെൻസ് നൽകി. അൻവർ പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നേരത്തേ പ്രഖ്യാപിച്ച പിന്തുണ തുടരുന്നുവെന്ന് അറിയിച്ച ജലീൽ ബാക്കി കാര്യങ്ങളിലെ നിലപാട് അടുത്ത ദിവസത്തേക്കു മാറ്റിവച്ചെങ്കിലും ഒരു വാക്കുകൊണ്ടുപോലും അൻവറിനെ നിരാകരിക്കാതിരിക്കാനുള്ള സൂക്ഷ്മത കാട്ടി.
മുഖ്യമന്ത്രിയോടും നേതൃത്വത്തോടും പാർട്ടിക്കുള്ളിൽ ഉയരുന്ന വികാരമാണ് താൻ പങ്കുവയ്ക്കുന്നതെന്നും ഉന്നത നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ അവകാശപ്പെടുന്നുണ്ട്. പലരും സിപിഎമ്മിനു പുറത്തേക്കു നടന്ന് അണിചേരുമെന്ന അവകാശവാദം അടുപ്പമുള്ള കേന്ദ്രങ്ങളോട് അൻവർ പങ്കുവച്ചു. അതുകൊണ്ടുതന്നെ പാർട്ടി ജാഗ്രതയിലാണ്. അൻവറിന്റെ ഓരോ നീക്കവും പിണറായി വിജയന്റെ പൊലീസ് നിരീക്ഷിക്കും. ഒക്ടോബർ നാലിനു നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയ്ക്കുള്ളിൽ ഉയരാനിടയുള്ള അൻവറിന്റെ ശബ്ദവും പാർട്ടിയുടെ ഉറക്കം കെടുത്തും. പാർലമെന്ററി പാർട്ടിയിൽനിന്ന് അൻവർ സ്വയം പുറത്തുപോയെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നതും ബോധപൂർവമാണ്. പുറത്താക്കി രക്തസാക്ഷി പരിവേഷം കൽപിക്കേണ്ടതില്ലെന്നു നേതൃത്വം കരുതുന്നു.
∙ അൻവറിന്റേത് അൽപത്തം: സിപിഎം സെക്രട്ടേറിയറ്റ്
പാർലമെന്ററി പാർട്ടിയിലെ അംഗത്വം പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണെന്നു കരുതി ഇടപെടുന്ന അൽപത്തമാണ് പി.വി.അൻവർ കാട്ടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുൻകൂട്ടി നിശ്ചയിച്ച അജൻഡകളുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത്. സംഘപരിവാറിന്റെ അജൻഡ പ്രതിരോധിക്കാൻ മുന്നിൽനിന്നതിന്റെ പേരിൽ തലയ്ക്കു വില പറയപ്പെട്ട പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാൻ അൻവർ ശ്രമിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമെന്ന പ്രചാരണവും ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയവുമായി സന്ധിയാണെന്ന പ്രചാരണവും നടക്കുന്നു. മതനിരപേക്ഷ രാഷ്ട്രത്തെ തകർക്കുക എന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടാണ് ഈ ആശയപ്രചാരണക്കാരെ സ്വാധീനിക്കുന്നതെന്നും സിപിഎം പറഞ്ഞു.
∙ ഗതി എന്താകും ?
സർക്കാരിനെതിരെ അൻവർ ഉയർത്തിയത് ഒട്ടേറെ ആരോപണങ്ങൾ; അൻവറിനെതിരെയും വിവിധ കേസുകൾ. ഇടതുപക്ഷവും അൻവറുമായുള്ള ബന്ധം മുറിക്കുന്നതോടെ ഇവയിൽ അന്വേഷണങ്ങളും നിലയ്ക്കുമോ? പൊലീസിനെതിരെ പി.വി.അൻവർ തുടങ്ങിവച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയിൽ എത്തി നിൽക്കുന്നു. എഡിജിപി എം.ആർ.അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങളും അതിലുള്ള കേസുകളുടെയും സ്ഥിതി ഇങ്ങനെ: