മലയാളി മനസ്സു കവർന്ന് സതീഷ് സെയിൽ; ‘ഫാൻസ് ക്ലബ് പ്രസിഡന്റാകാൻ മഞ്ചേശ്വരം എംഎൽഎ; അർജുനായി ‘കന്നഡയിൽ’ വിരിഞ്ഞ സൗഹൃദം!
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം തിരികെ കോഴിക്കോട് ഗെസ്റ്റ് ഹൗസിലെത്തിയാണ് 72 ദിവസം ഒന്നിച്ച് ഷിരൂരിൽ പ്രയത്നിച്ച എ.കെ.എം.അഷറഫ് എംഎൽഎയും സതീഷ് കൃഷ്ണ സെയിൽ എംഎൽഎയും യാത്രപറഞ്ഞ് പിരിഞ്ഞത്. പിരിയുമ്പോൾ സതീഷ് സെയിലിനോട് എ.കെ.എം.അഷറഫ് പറഞ്ഞതിങ്ങനെ: ‘കേരളത്തിൽ കർണാടക കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും ധാരാളം ആരാധകരുണ്ട്. ഇനി അതേ ആരാധകർ സതീഷ് കൃഷ്ണ സെയിലിനും ഉണ്ടാവും. സതീഷ് സെയിൽ അഭിമാനി ബളക (ഫാൻസ് അസോസിയേഷൻ) കേരളത്തിൽ രൂപീകരിക്കേണ്ടി വരും.’
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം തിരികെ കോഴിക്കോട് ഗെസ്റ്റ് ഹൗസിലെത്തിയാണ് 72 ദിവസം ഒന്നിച്ച് ഷിരൂരിൽ പ്രയത്നിച്ച എ.കെ.എം.അഷറഫ് എംഎൽഎയും സതീഷ് കൃഷ്ണ സെയിൽ എംഎൽഎയും യാത്രപറഞ്ഞ് പിരിഞ്ഞത്. പിരിയുമ്പോൾ സതീഷ് സെയിലിനോട് എ.കെ.എം.അഷറഫ് പറഞ്ഞതിങ്ങനെ: ‘കേരളത്തിൽ കർണാടക കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും ധാരാളം ആരാധകരുണ്ട്. ഇനി അതേ ആരാധകർ സതീഷ് കൃഷ്ണ സെയിലിനും ഉണ്ടാവും. സതീഷ് സെയിൽ അഭിമാനി ബളക (ഫാൻസ് അസോസിയേഷൻ) കേരളത്തിൽ രൂപീകരിക്കേണ്ടി വരും.’
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം തിരികെ കോഴിക്കോട് ഗെസ്റ്റ് ഹൗസിലെത്തിയാണ് 72 ദിവസം ഒന്നിച്ച് ഷിരൂരിൽ പ്രയത്നിച്ച എ.കെ.എം.അഷറഫ് എംഎൽഎയും സതീഷ് കൃഷ്ണ സെയിൽ എംഎൽഎയും യാത്രപറഞ്ഞ് പിരിഞ്ഞത്. പിരിയുമ്പോൾ സതീഷ് സെയിലിനോട് എ.കെ.എം.അഷറഫ് പറഞ്ഞതിങ്ങനെ: ‘കേരളത്തിൽ കർണാടക കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും ധാരാളം ആരാധകരുണ്ട്. ഇനി അതേ ആരാധകർ സതീഷ് കൃഷ്ണ സെയിലിനും ഉണ്ടാവും. സതീഷ് സെയിൽ അഭിമാനി ബളക (ഫാൻസ് അസോസിയേഷൻ) കേരളത്തിൽ രൂപീകരിക്കേണ്ടി വരും.’
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം തിരികെ കോഴിക്കോട് ഗെസ്റ്റ് ഹൗസിലെത്തിയാണ് 72 ദിവസം ഒന്നിച്ച് ഷിരൂരിൽ പ്രയത്നിച്ച എ.കെ.എം.അഷറഫ് എംഎൽഎയും സതീഷ് കൃഷ്ണ സെയിൽ എംഎൽഎയും യാത്രപറഞ്ഞ് പിരിഞ്ഞത്.
പിരിയുമ്പോൾ സതീഷ് സെയിലിനോട് എ.കെ.എം.അഷറഫ് പറഞ്ഞതിങ്ങനെ: ‘കേരളത്തിൽ കർണാടക കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും ധാരാളം ആരാധകരുണ്ട്. ഇനി അതേ ആരാധകർ സതീഷ് കൃഷ്ണ സെയിലിനും ഉണ്ടാവും. സതീഷ് സെയിൽ അഭിമാനി ബളക (ഫാൻസ് അസോസിയേഷൻ) കേരളത്തിൽ രൂപീകരിക്കേണ്ടി വരും.’
‘എങ്കിൽ അതിന്റെ സംസ്ഥാന പ്രസിഡന്റ് അഷറഫ് തന്നെ ആയിക്കോളൂ.’ അതു കേട്ട് ചിരിച്ച സതീഷ് കൃഷ്ണ സെയിൽ അഷറഫിനോട് പറഞ്ഞു. ഷിരൂർ ദൗത്യത്തിൽ തുടക്കം മുതൽ അവസാനം വരെ കൈകോർത്ത 2 എംഎൽഎമാരാണ് കർണാടകയിലെ കോൺഗ്രസിന്റെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും കേരളത്തിലെ മുസ്‌ലിം ലീഗിന്റെ മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫും. മഞ്ചേശ്വരത്തെ എംഎൽഎ എന്ന നിലയിൽ അഷറഫും സതീഷ് കൃഷ്ണ സെയിലിനെപോലെ കന്നഡ മാതൃഭാഷയായുള്ള ജനപ്രതിനിധിയാണ് എന്നത് ഇരുവരും തമ്മിൽ ആശയ വിനിമയവും സൗഹൃദവും എളുപ്പമാക്കി. ഒന്നിച്ച് ഒരു വാഹനത്തിലാണ് ഷിരൂരിൽ നിന്ന് ഇവർ കോഴിക്കോടിന് വന്നതും.
∙ നിർണായക യോഗം, ഒരു ഫ്ലാഷ്ബാക്ക്
രണ്ടാംഘട്ട പരിശ്രമത്തിലും അർജുന്റെ ലോറിയോ മൃതദേഹമോ കിട്ടാതെ വന്നതോടെ കർണാടകയിലെ കാർവാർ ജില്ലാ ഭരണകൂടം അങ്കോല ഗെസ്റ്റ് ഹൗസിൽ അടിയന്തര യോഗം വിളിച്ചു. ഇനി തിരച്ചിൽ അവസാനിപ്പിക്കാം. അടുത്ത വർഷം വേനൽക്കാലത്ത് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഗംഗാവലി പുഴയിലെ ജലനിരപ്പ് താഴുമ്പോൾ വീണ്ടും തിരച്ചിൽ നടത്താം എന്നതിലേക്കായിരുന്നു ആ യോഗത്തിന്റെ അവസാനത്തിലേക്കു കടക്കുമ്പോൾ തീരുമാനമായി ഉരുത്തിരിഞ്ഞു വന്നത്.
പിന്നീട് സംഭവിച്ചതിനെ കുറിച്ച് ആ യോഗത്തിൽ പങ്കെടുത്ത എ.കെ.എം.അഷറഫ് പറയുന്നതിങ്ങനെ: ‘തിരച്ചിൽ മുന്നോട്ടു പോകാതെ നിർത്താം എന്ന ആലോചന വന്ന സമയത്താണ് ഗോവയിൽ നിന്ന് ഡ്രജർ കൊണ്ടു വരാം എന്ന ഒരു ആശയം യോഗത്തിലേക്ക് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മുന്നോട്ടുവച്ചത്. ഡ്രജർ എത്തിക്കാനായത് ഷിരൂർ ദൗത്യത്തിലെ നിർണായക നീക്കമായി മാറി. ഇതിനു പിന്നിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ തന്നെയാണ്. അദ്ദേഹത്തിന്റെ പരിശ്രമത്തെ ഒരിക്കലും വിലമതിക്കാനാവില്ല.’
അങ്കോല ഇന്റർനാഷനൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് എ.കെ.എം.അഷറഫ് തിരച്ചിൽ ദൗത്യത്തിൽ മുഴുവൻ സതീഷ് കൃഷ്ണ സെയിലിനൊപ്പം പങ്കാളിയായി. ഇരുവരും ഒന്നിച്ച് ചർച്ചകൾ നടത്തി. കേരളത്തിന്റെ ആശങ്കകൾ എ.കെ.എം.അഷറഫ് സതീഷ് സെയിലിനോടും കർണാടകയുടെ പ്രതിസന്ധികൾ സതീശ് സെയില്‍ അഷറഫിനോടും പങ്കുവച്ചു.
ഷിരൂരിലെ മഴയിലും വെയിലിലും ഇരുവരും തോളോടു തോൾ ചേർന്നു. തുടക്കത്തിൽ 50 ലക്ഷം ചെലവു കണക്കാക്കിയാണ് ഡ്രജർ എത്തിക്കാൻ അനുമതിയായത്. പിന്നീട് അത് ഒരു കോടി കടക്കുമെന്ന് പറഞ്ഞപ്പോൾ പ്രതിസന്ധിയായി. തൊട്ടടുത്ത ദിവസം ഉത്തര കന്നഡ ജില്ലാ കലക്ടർ അർജുന്റെ സഹോദരി ഭർത്താവ് ജിതിനുമായി ഫോണിൽ സംസാരിക്കുന്നു. ഒരു കോടിയിലേറെ ചെലവു വരുന്ന പദ്ധതിയാണെന്നും എളുപ്പമല്ലെന്നും കലക്ടർ ജിതിനെ അറിയിക്കുന്നു. ഈ ആശങ്ക ജിതിൻ പങ്കുവച്ചത് എ.കെ.എം.അഷറഫ് എംഎൽഎയുമായി.
എ.കെ.എം.അഷറഫ് ഉടനെ കോഴിക്കോട് എംപി എം.കെ.രാഘവനെ വിളിക്കുന്നു. എം.കെ.രാഘവൻ എംപി ഇടപെട്ട് ദിവസങ്ങൾക്കകം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാൻ ബെംഗളൂരുവിൽ അനുമതി വാങ്ങുന്നു. ജിതിനും എ.കെ.എം.അഷറഫ് എംഎൽഎയും ചേർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബെംഗളൂരുവിൽ കണ്ടു. തുക ഒരു പ്രശ്നമല്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.
∙ ആദ്യം സെയിൽ പിണങ്ങി, ഇണക്കിയത് അഷറഫ്
ഷിരൂർ ദൗത്യത്തിന്റെ തുടക്കത്തിൽ സതീഷ് കൃഷ്ണ സെയിൽ കേരളത്തിൽ നിന്നുള്ള മാധ്യമങ്ങളോടക്കം അൽപം പരുക്കനായാണ് പെരുമാറിയിരുന്നത്. കേരളത്തിലെ മാധ്യമങ്ങൾ വസ്തുതയും യാഥാർഥ്യവും മനസ്സിലാക്കാതെ കർണാടക സർക്കാരിനെ കുറ്റപ്പെടുത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. എന്നാൽ പിന്നീട് സതീഷ് സെയിലിനും മലയാള മാധ്യമങ്ങൾക്കും ഇടനിലക്കാരനായി എ.കെ.എം.അഷറഫ് എത്തിയതോടെ അദ്ദേഹത്തിന്റെ പെരുമാറ്റം കൂടുതൽ സൗഹാർദപരമായി.
ഗോവയിൽ നിന്ന് ഡ്രജർ എത്തിക്കാനുള്ള പ്രതിസന്ധികൾ ഏറെയായിരുന്നു. ആദ്യം നിശ്ചയിച്ച ഡ്രജർ ഗോവയിൽ നിന്ന് കാർവാറിലേക്കും അവിടെ നിന്നു ഷിരൂരിലേക്കും എത്തിക്കണമെങ്കിൽ പുഴയിലൂടെ വലിയ 2 പാലങ്ങൾ കടന്നുവേണം എന്നതു പ്രതിസന്ധിയായി. പാലം പൊളിച്ച് ഡ്രജർ എത്തിക്കുന്നതെങ്ങനെ എന്നതായിരുന്നു വെല്ലുവിളി. പിന്നീട് റോഡ് മാർഗം എത്തിക്കാനുള്ള വഴിയും പരിശോധിച്ചു. അതു കഴിഞ്ഞ് ലഭ്യമായ ഡ്രജർ വേലിയിറക്ക സമയത്ത് പാലം പൊളിക്കാതെ തന്നെ എത്തിക്കാൻ സാധിച്ചു.
∙ തങ്ങൾ പറഞ്ഞ് വന്നു, പിന്നെ മടങ്ങാനായില്ല അഷറഫിന്
‘സംഭവ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടിട്ടാണ് ഞാൻ ആദ്യമായി ഷിരൂരിലെത്തുന്നത്. ഒന്നോ രണ്ടോ ദിവസം താമസിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി മടങ്ങി വരാമെന്നായിരുന്നു തീരുമാനിച്ചത്. പക്ഷേ അധികം താമസിയാതെ തന്നെ അർജുനെ അവിടെ ഉപേക്ഷിച്ച് വരാനാവില്ലെന്ന് മനസ്സ് പറഞ്ഞു. ഇടയ്ക്ക് അർജുന്റെ കോഴിക്കോട്ടേക്ക് വീട്ടിലേക്ക് പോകണമെന്ന് ആലോചിക്കുകയും ബന്ധുക്കൾ വിളിക്കുകയും ചെയ്തു. എന്നാൽ അർജുനുമായി മാത്രമേ അവിടേക്കു മടങ്ങു എന്നു പിന്നീട് തീരുമാനിക്കുകയായിരുന്നു. ഒടുവിൽ കോഴിക്കോട് അർജുന്റെ വീട്ടിലെത്തി മടങ്ങുമ്പോൾ ഒരു വലിയ ഉദ്യമം അവസാനിച്ചതിന്റെ സമാധാനമുണ്ടായിരുന്നു.’ അഷറഫ് പറഞ്ഞു.
‘ദുഃഖവും ആശങ്കയും നിറഞ്ഞ നാളുകളായിരുന്നു ഷിരൂരിലെ ഓരോ ദിവസങ്ങളും. ഇതുവരെ കണ്ടിട്ടില്ലാത്ത പല യന്ത്രങ്ങളും സാങ്കേതിക വിദ്യകളും ഈ ദിവസങ്ങളിൽ അവിടെ എത്തി.’– എ.കെ.എം,അഷറഫ് പറഞ്ഞു. തിരച്ചിൽ നടന്ന 2 ദിവസം മാത്രമാണ് അഷറഫ് ഷിരൂരിൽ ഇല്ലാതിരുന്നത്. അർജുൻ കാണാതായ ആദ്യ ദിവസം മുതൽ ഇന്നലെ കോഴിക്കോട് മൃതദേഹം എത്തുന്നതുവരെ 72 ദിവസം നീണ്ട പരിശ്രമമാണ് മറ്റു പലരെയും പോലെ കാസർകോട്ടെ ഈ എംഎൽഎയും പൂർത്തിയാക്കിയത്.
∙ മന്ത്രിയാവാൻ കർണാടകയുടെ സെയിൽ, കേരളത്തിന്റെയും
സതീഷ് കൃഷ്ണ സെയിൽ എന്ന 58 വയസ്സുകാരൻ 2013ൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് കർണാടക നിയമസഭയിലേക്ക് ആദ്യം ജയിച്ചത്. എന്നാൽ 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ജനതാദളിലും പിന്നിൽ മൂന്നാം സ്ഥാനത്തായി പരാജയപ്പെട്ടു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി 2138 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ ബിജെപി എതിരാളിയെ പരാജയപ്പെടുത്തി അദ്ദേഹം തിരിച്ചുവരവ് നടത്തി.
സിദ്ധരാമയ്യ മന്ത്രി സഭയിൽ സതീഷ് മന്ത്രിയാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിലാണ് മംഗൾ വൈദ്യയെ പിന്നീട് മന്ത്രിയാക്കിയത്.
മന്ത്രി നാഗേഷ രാജി വച്ച ഒഴിവിൽ സെയിലിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഷിരൂരിലെ സേവനത്തിലൂടെ ലഭിച്ച ജനസമ്മതിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായുണ്ടാക്കിയ അടുപ്പവും സെയിലിന് അനുകൂല ഘടകമാണ്. അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ നൽകിയ 5 ലക്ഷത്തിനു പുറമേ സ്വന്തം വിഹിതമായി ഒരു ലക്ഷവും സെയിൽ കൈമാറിയിരുന്നു.
∙ മുതൽക്കൂട്ടായത് അഷറഫിന്റെ കന്നഡയും
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള മുസ്‌ലിം ലീഗ് എംഎൽഎയാണ് എ.കെ.എം.അഷറഫ്. മഞ്ചേശ്വരം മുൻ എംഎൽഎ എം.സി.കമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കമറുദ്ദീനെ മാറ്റി എ.കെ.എം. അഷറഫിന് ലീഗ് സീറ്റ് കൊടുത്തത്.
കേരള നിയമസഭയിൽ സജീവ ഇടപെടൽ നടത്തുന്ന എംഎൽഎ. കന്നഡ മാതൃഭാഷക്കാരനാണെങ്കിലും മലയാള പത്രങ്ങളടക്കം വായിക്കുകയും നന്നായി മലയാളം സംസാരിക്കുകയും ചെയ്യുന്ന ജനപ്രതിനിധി. സതീഷും അഷറഫും ഉത്തര കന്നഡ ജില്ലാ കലക്ടറും കാർവാർ എസ്പിയും എല്ലാം ചേർന്ന് യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്ത് നടപ്പാക്കുന്ന ഒരു രീതി ഷിരൂരിൽ ആരംഭിച്ചതു തന്നെ എ.കെ.എം.അഷറഫിന്റെ പരിശ്രമത്തിലാണ്. തിരച്ചിലിന്റെ വേഗം കുറയുമ്പോഴെല്ലാം അഷറഫ് കർണാടകയുമായി കൃത്യമായ ഇടപെടൽ നടത്തി.
കേരളത്തിൽ നിന്നുള്ളവർക്കും അർജുന്റെ ബന്ധുക്കൾക്കുമെല്ലാം പല സമയങ്ങളിൽ കാർവാർ ജില്ലാ ഭരണകൂടവുമായും സർക്കാർ പ്രതിനിധികളുമായും ആശയ വിനിമയം നടത്താൻ എ.കെ.എം.അഷറഫ് എംഎൽഎയുടെ കന്നഡ ഭാഷാ അറിവ് ഷിരൂരിൽ പ്രയോജനം ചെയ്തു. ആദ്യ ദിവസങ്ങളിൽ അപകട സ്ഥലത്തിന് 2 കിലോമീറ്റർ അകലെ കേരളത്തിൽ നിന്നുള്ള എംഎൽഎമാരായ സച്ചിൻദേവ്, ലിന്റോ ജോസഫ് എന്നിവരെ തടഞ്ഞപ്പോൾ അകത്തേക്ക് കടത്തി വിടാൻ ഇടപെടൽ നടത്തിയതും എ.കെ.എം.അഷറഫാണ്. അഷറഫിന്റെ വാഹനത്തിലാണ് അർജുന്റെ ലോറിയിൽ നിന്ന് ലഭിച്ച സാധനങ്ങൾ കോഴിക്കോടെത്തിച്ചത്. സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും കോഴിക്കോട്ടേക്ക് സഞ്ചരിച്ചതും അഷറഫിന്റെ വാഹനത്തിലായിരുന്നു.