‘എൻജിനീയറെ’ കൊല്ലാൻ ബോംബ് ഒളിപ്പിച്ച മൊബൈൽ; മരണവുമായി വന്ന മൊസ്സാദിന്റെ കോൾ; ‘ഹലോ ഇത് ഡോ. ഹംഷാരിയാണോ?’
ഒരു യുദ്ധരംഗത്തും കണ്ടിട്ടില്ലാത്ത തരത്തിൽ പേജറുകൾ വരെ പൊട്ടിത്തെറിച്ച് ആളുകൾ കൊല്ലപ്പെടുന്ന സംഭ്രമകരമായ വാർത്തകളാണ് ഇസ്രയേൽ– ഹിസ്ബുല്ല സംഘർഷത്തിൽ നാം കാണുന്നത്. ഇറാന്റെ ആശീർവാദത്തോടെ എൺപതുകളിൽ രൂപീകൃതമായ സമയം മുതൽ ഹിസ്ബുല്ലയുടെ പ്രധാന ശത്രു ഇസ്രയേലാണ്. പരസ്പരം ഇല്ലാതാക്കാനുള്ള കടുത്ത പോരാട്ടത്തിൽ ഹിസ്ബുല്ലയും ഇസ്രയേലും ചാവേർ ആക്രമണം, കാർ ബോംബ് സ്ഫോടനം, ഡ്രോൺ ആക്രമണം തുടങ്ങി അത്യാധുനിക മിസൈൽ വരെ പ്രയോഗിച്ച് കഴിഞ്ഞു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായതായിരുന്നു ആശയ വിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണങ്ങൾ സംഭവിച്ചത്. എന്നാൽ, ഇസ്രയേൽ ആദ്യമായിട്ടല്ല ഇത്തരത്തിൽ ആശയവിനിമയ ഉപകരണങ്ങൾ ആയുധമാക്കി മാറ്റിയതെന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ‘എൻജിനീയർ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഹമാസിന്റെ ബോംബ് നിർമാണ വിദഗ്ധൻ യാഹ്യ അയ്യാഷിനെ 1996 ജനുവരി 5ന് ഇസ്രയേൽ ഇന്റേണൽ സെക്യൂരിറ്റി ഏജൻസിയായ ‘ഷിൻബെത്’ കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ സ്ഫോടനത്തിലൂടെയായിരുന്നു. 1972ലെ മ്യൂനിക്ക് ഒളിംപിക്സിൽ തങ്ങളുടെ കായിക താരങ്ങളെ വധിച്ച പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളെന്ന് ഇസ്രയേൽ ആരോപിക്കുന്ന ഡോ. മഹ്മൂദ് ഹംഷാരിയെ 1972ൽ ചാര സംഘടനയായ മൊസാദ് ലാൻഡ് ഫോണിൽ സ്ഥാപിച്ച ബോബ് വഴിയായിരുന്നു കൊലപ്പെടുത്തിയത്

ഒരു യുദ്ധരംഗത്തും കണ്ടിട്ടില്ലാത്ത തരത്തിൽ പേജറുകൾ വരെ പൊട്ടിത്തെറിച്ച് ആളുകൾ കൊല്ലപ്പെടുന്ന സംഭ്രമകരമായ വാർത്തകളാണ് ഇസ്രയേൽ– ഹിസ്ബുല്ല സംഘർഷത്തിൽ നാം കാണുന്നത്. ഇറാന്റെ ആശീർവാദത്തോടെ എൺപതുകളിൽ രൂപീകൃതമായ സമയം മുതൽ ഹിസ്ബുല്ലയുടെ പ്രധാന ശത്രു ഇസ്രയേലാണ്. പരസ്പരം ഇല്ലാതാക്കാനുള്ള കടുത്ത പോരാട്ടത്തിൽ ഹിസ്ബുല്ലയും ഇസ്രയേലും ചാവേർ ആക്രമണം, കാർ ബോംബ് സ്ഫോടനം, ഡ്രോൺ ആക്രമണം തുടങ്ങി അത്യാധുനിക മിസൈൽ വരെ പ്രയോഗിച്ച് കഴിഞ്ഞു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായതായിരുന്നു ആശയ വിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണങ്ങൾ സംഭവിച്ചത്.
എന്നാൽ, ഇസ്രയേൽ ആദ്യമായിട്ടല്ല ഇത്തരത്തിൽ ആശയവിനിമയ ഉപകരണങ്ങൾ ആയുധമാക്കി മാറ്റിയതെന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ‘എൻജിനീയർ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഹമാസിന്റെ ബോംബ് നിർമാണ വിദഗ്ധൻ യാഹ്യ അയ്യാഷിനെ 1996 ജനുവരി 5ന് ഇസ്രയേൽ ഇന്റേണൽ സെക്യൂരിറ്റി ഏജൻസിയായ ‘ഷിൻബെത്’ കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ സ്ഫോടനത്തിലൂടെയായിരുന്നു. 1972ലെ മ്യൂനിക്ക് ഒളിംപിക്സിൽ തങ്ങളുടെ കായിക താരങ്ങളെ വധിച്ച പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളെന്ന് ഇസ്രയേൽ ആരോപിക്കുന്ന ഡോ. മഹ്മൂദ് ഹംഷാരിയെ 1972ൽ ചാര സംഘടനയായ മൊസാദ് ലാൻഡ് ഫോണിൽ സ്ഥാപിച്ച ബോബ് വഴിയായിരുന്നു കൊലപ്പെടുത്തിയത്
∙ യാഹ്യ അയ്യാഷ് വധം
56 പേർ കൊല്ലപ്പെടുകയും 387 പേർക്ക് പരുക്കേൽക്കുകയും ചെയ്ത, ഇസ്രയേലിൽ നടന്ന ഒൻപതോളം ചാവേർ സ്ഫോടനങ്ങൾക്ക് പിന്നിൽ അയ്യാഷ് ആണെന്നായിരുന്നു ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെത്തിന്റെ കണ്ടെത്തൽ. ഇയാളെ ജീവനോടെ പിടികൂടാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് രഹസ്യ നീക്കത്തിലൂടെ കൊലപ്പെടുത്തുക എന്ന പദ്ധതി തയാറാക്കിയത്. ഷിൻ ബെത് സെൻട്രൽ കമാൻഡ് മേധാവി യിസ്രയേൽ ഹാസൻ ആണ് അയ്യാഷിനെ വധിക്കാനുള്ള പദ്ധതിക്ക് നേതൃത്വം നൽകിയത്. ‘ഓപറേഷൻ ക്രിസ്റ്റൽ’ എന്നായിരുന്നു മിഷന് നൽകിയിരുന്ന പേര്.
വെസ്റ്റ് ബാങ്ക് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അയ്യാഷിനെക്കുറിച്ചുള്ള യാതൊരു വിവരവും ഷിൻബെത്തിന് ലഭിച്ചില്ല. ഒടുവിൽ അയ്യാഷിനെ വധിക്കുക എന്നത് അഭിമാനപ്രശ്നമായെടുത്ത ഷിൻ ബെത് കൂടുതൽ യൂണിറ്റുകളെയും ഏജന്റുമാരെയും തിരച്ചിലിനായി നിയോഗിച്ചു. പല സ്ഥലത്തുനിന്നായി പിടികൂടിയ ഹമാസ് പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു നിർണായക വിവരം ലഭിച്ചു. ചോർത്തുമെന്ന ഭയമുള്ളതിനാൽ അയ്യാഷ് ഒരിക്കലും സ്വന്തം ഫോൺ ഉപയോഗിക്കുന്നില്ല എന്നതായിരുന്നു അത്.
മറ്റുള്ളവരുടെ മൊബൈൽ ഫോണും ലാൻഡ് ഫോണും മാത്രമാണ് അയാൾ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. തുടർച്ചയായി ആരുടെയും ഫോൺ ഉപയോഗിക്കില്ല. മാത്രമല്ല, രാത്രി ഉറക്കം പോലും ഓരോ ദിവസവും പല സ്ഥലങ്ങളിലായിരിക്കും. ആരെയും ഒരിക്കലും വിശ്വാസത്തിലെടുക്കാതിരിക്കാനുള്ള ജാഗ്രത അയ്യാഷ് എല്ലായിപ്പോഴും പുലർത്തിയിരുന്നു.1995 ഏപ്രിൽ മാസത്തിൽ ഹെബ്രോണിൽ ഹമാസ് യോഗത്തിൽ പങ്കെടുക്കാൻ അയ്യാഷ് വരുമെന്ന് വിവരം കിട്ടിയ ഷിൻ ബെത് ടീം അവിടെ വച്ച് വധിക്കാൻ സകല സന്നാഹങ്ങളും ഒരുക്കി കാത്തിരുന്നെങ്കിലും അപകടം മണത്ത അയ്യാഷ് എത്തിയില്ല.
കാത്തിരുപ്പിനൊടുവിൽ ഓഗസ്റ്റ് മാസത്തിൽ സുപ്രധാനമായൊരു കാര്യം കണ്ടെത്തി– വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ നഗരത്തിലുള്ള ബാല്യകാല സുഹൃത്തും ഹമാസ് പ്രവർത്തകനുമായ ഒസാമ ഹമദിന്റെ വീട്ടിൽ വളരെ ചുരുക്കമായി അയ്യാഷ് എത്താറുണ്ട്. അവിടെ എത്തുമ്പോൾ ഹമദിന്റെ മൊബൈൽ ഫോണിൽ നിന്ന് ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കും ഹമാസിലെ സഹപ്രവർത്തകരെയും വിളിക്കും. കൂടാതെ വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന അയ്യാഷിന്റെ പിതാവുമായി ഇതേ ഫോണിൽ നിന്ന് ദീർഘമായി സംസാരിക്കാറുമുണ്ട്.
ഹമദിന്റെ വീട്ടിലെത്തുമ്പോൾ ലിവിങ് റൂമിൽ ഇരുന്നാണ് അയ്യാഷ് ഫോൺ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ആരുമില്ലാത്ത സമയത്ത് വീട്ടിൽ കടന്ന് മുറിയിൽ ബോംബ് സ്ഥാപിക്കാനും ഫോണിൽ സംസാരിച്ച് തുടങ്ങുമ്പോൾ വിദൂര നിയന്ത്രിത ഉപകരണം വഴി സ്ഫോടനം നടത്താനുമാണ് ഷിൻ ബെത് പദ്ധതി തയാറാക്കിയത്. എന്നാൽ, സ്ഫോടനത്തിൽ അയാൾ മാത്രമായിരിക്കില്ല വീട്ടുകാരും കൊല്ലപ്പെട്ടേക്കും എന്ന് സംശയമുണ്ടായതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു.
ഒരാളെ കൊല്ലാൻ മാത്രം ശക്തിയുള്ള, ഗ്രാമുകൾ മാത്രം ഭാരമുള്ള വളരെ ചെറിയൊരു ബോംബ് ഉപയോഗിക്കുക എന്നതായിരുന്നു അടുത്ത ആശയം. ആ സമയത്താണ് ഹമദിന്റെ അമ്മാവനും ഇസ്രയേലുമായി സഹകരിക്കുകയും ചെയ്യുന്ന കോൺട്രാക്ടർ കമാൽ ഹമദിനെ ഷിൻ ബെത് കണ്ടെത്തുന്നത്. ഫോൺ ചോർത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അദ്ദേഹം വഴി ഹമദിന് പുതിയൊരു ‘മോട്ടറോള ആൽഫ’ ഫോൺ സമ്മാനമായി നൽകി. ഈ ഫോണിൽ 50 ഗ്രാം ഭാരമുള്ള സ്ഫോടകവസ്തുവും ദൂരെ നിന്ന് റിമോട്ട് വഴി ആക്ടീവാക്കാൻ കഴിയുന്ന ഡിറ്റണേറ്ററും സ്ഥാപിച്ചിരുന്നു.
ഹമദ് വഴി അയ്യാഷ് എന്നെങ്കിലും ഫോൺ ഉപയോഗിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. ഒക്ടോബർ 28ന് അയ്യാഷ് വീണ്ടും ഹമദിന്റെ വീട്ടിലെത്തി. ഫോൺ വിളിച്ചു തുടങ്ങിയപ്പോൾ ഒരു എയർഫോഴ്സ് വിമാനം മുകളിലേക്ക് ഉയർന്നു. അന്നത്തെ ടെക്നോളജിയിൽ ഫോൺ സിഗ്നലുകൾ കൃത്യമായി പിടിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ വിമാനത്തിലിരുന്ന് സിഗ്നൽ പിടിച്ചെടുത്ത് അത് ഷിൻ ബെത്തിന്റെ സതേൺ റീജൻ ഹെഡ്‌ക്വാർട്ടേഴ്സിലേക്ക് അയയ്ക്കുകയായിരുന്നു ലക്ഷ്യം. ശബ്ദം അയ്യാഷിന്റെ തന്നെയെന്ന് ഉറപ്പിച്ചതോടെ ഫോണിനുള്ളിലെ ബോംബ് പൊട്ടിക്കാൻ സിഗ്നൽ നൽകി.
എന്നാൽ പലതവണ ട്രിഗർ അമർത്തിയിട്ടും യാതൊന്നും സംഭവിച്ചില്ല, അയ്യാഷിന്റെ സംസാരം ഫോണിൽ തുടർന്നുകൊണ്ടേയിരുന്നു. ഫോണിനുള്ളിലെ ബോംബ് ദയനീയമായി പരാജയപ്പെട്ടു. ഷിൻ ബെത് വീണ്ടും കമാൽ ഹമദിന്റെ സഹായം തേടി. ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട് ബില്ലിങ്ങിന് പ്രശ്നമുണ്ടെന്ന വ്യാജേന കമാൽ ഫോൺ തിരികെ വാങ്ങി. ദിവസങ്ങൾക്കുള്ളിൽ ഉള്ളിലെ ബോംബിന്റെ പ്രശ്നം പരിഹരിച്ച ഷിൻ ബെത് ഫോൺ തിരികെ കമാലിനെ ഏൽപിക്കുകയും അദ്ദേഹം അത് ഹമദിന് നൽകുകയും ചെയ്തു.
മാസങ്ങൾക്ക് ശേഷം 1996 ജനുവരി 5ന് അയ്യാഷ് വീണ്ടും ഒസാമ ഹമദിന്റെ വീട്ടിലെത്തി. രാവിലെ 9ന് അയ്യാഷിന്റെ പിതാവ് അബ്ദ് അൽ ലത്തീഫ് അയ്യാഷ് മകനുമായി സംസാരിക്കാൻ ഹമദിന്റെ ഫോണിലേക്ക് വിളിച്ചു. അയ്യാഷിന് ഫോൺ കൈമാറിയ ശേഷം ഹമദ് മുറിക്ക് പുറത്തേക്ക് പോയി. പിതാവുമായി അയ്യാഷ് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഷിൻ ബെത് ആസ്ഥാനത്തെ വിദഗ്ധർ ശബ്ദം തിരിച്ചറിഞ്ഞു. ഇത്തവണ കൃത്യമായിരുന്നു; വിമാനം വഴി നൽകിയ സിഗ്നൽ കൃത്യമായി എത്തി. ഫോൺ പൊട്ടിത്തെറിച്ച മാത്രയിൽ അയ്യാഷ് മരിച്ചു വീണു. എന്താണ് കോൾ കട്ടായതെന്ന് മനസ്സിലാകാതെ അയാളുടെ പിതാവ് വീണ്ടും വീണ്ടും ഡയൽ ചെയ്തുകൊണ്ടേയിരുന്നു.
∙ ഡോ. മഹ്മൂദ് ഹംഷാരി വധം
മ്യൂനിക്ക് കൂട്ടക്കൊലയ്ക്ക് പകരം വീട്ടാൻ മൊസാദ് നടത്തിയ തുടർ കൊലപാതകങ്ങളുടെ പദ്ധതിക്ക് അവർ നൽകിയ പേരായിരുന്നു ‘റാത്ത് ഓഫ് ഗോഡ്’. ഇരുപത് വർഷങ്ങൾകൊണ്ട് നടപ്പാക്കിയ ഈ പദ്ധതിയിൽ രണ്ടാമതായിരുന്നു ഡോ. ഹംഷാരിയുടെ വധം. 1971 ഡിസംബർ 3ന് പാരിസിലെ ഹംഷാരിയുടെ അപ്പാർട്മെന്റിൽ അതിക്രമിച്ച് കടന്ന മൊസാദ് ഏജന്റുമാർ അപ്പാർട്മെന്റിന്റെ പല തരത്തിലുള്ള ചിത്രങ്ങളെടുത്തു. അദ്ദേഹം ഇരുന്ന് ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ചിത്രമായിരുന്നു പ്രധാനമായും പകർത്തിയത്.
ഈ ചിത്രങ്ങൾ നേരെ മൊസാദ് ആസ്ഥാനത്തേക്ക് അയച്ചു. ചിത്രങ്ങൾ വിശദമായി പഠിച്ച മൊസാദ് ടെക്നിക്കൽ ഡിപ്പാർട്മെന്റിന്റെ തലവനായ യാക്കോവ് റെഹ്‌വി അപ്പാർട്മെന്റിൽ ഹംഷാരി ഇരുന്ന് ജോലി ചെയ്യുന്ന സ്ഥലത്ത് മേശയിൽ മാർബിൾ പലകയിൽ സ്ഥാപിച്ചിരിക്കുന്ന ലാൻഡ് ഫോൺ കണ്ടെത്തി. ഒട്ടും തിരിച്ചറിയാത്ത വിധത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച് അതേപോലെയൊരു ഫോൺ മൊസാദ് ഏജന്റുമാർ തയാറാക്കി. ഡിസംബർ 7ന് ഇറ്റാലിയൻ പത്രപ്രവർത്തകന്റെ കാൾ എന്ന വ്യാജേന ഏജന്റായ നെഹമിയ, ഡോ. ഹംഷാരിയുടെ വീട്ടിലേക്ക് വിളിച്ച് ഒരു അഭിമുഖത്തിന് അവസരം ചോദിച്ചു.
പിറ്റേന്ന് 8ന് ഹംഷാരിയും നെഹമിയയും അപ്പാർട്മെന്റിന് തൊട്ടടുത്തുള്ള കഫേയിൽ സംസാരിച്ചിരിക്കുമ്പോൾ രഹസ്യമായി വീട്ടിനുള്ളിൽ കയറിയ മൊസാദ് സംഘം ബോംബ് അടങ്ങിയ ഫോൺ അവിടെ സ്ഥാപിച്ചു. അഭിമുഖം പൂർത്തിയാക്കി ഹംഷാരി വീട്ടിനുള്ളിൽ കയറി ഉടനെ ഫോൺ റിങ് ചെയ്തു. ‘‘ഹലോ ഇത് ഡോ. ഹംഷാരിയാണോ?’’ എന്ന ചോദ്യത്തിന് ‘‘അതെ’’ എന്ന ഉത്തരം പറഞ്ഞതും താഴെ കാത്തുനിന്ന മൊസാദ് സംഘം റിമോട്ട് അമർത്തി. ഉഗ്ര സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹം 1973 ജനുവരി 9ന് പാരിസിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു.