മലബാറിലെ ന്യൂനപക്ഷ വോട്ടുബാങ്കിലേക്കു കടന്നുകയറാൻ പിണറായി വിജയനെ മുന്നിൽനിർത്തി സിപിഎം പയറ്റുന്ന തന്ത്രങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് പി.വി.അൻവർ അഴിച്ചുവിട്ട ആരോപണങ്ങൾ. സംഘപരിവാറിനോടു വിട്ടുവീഴ്ചയില്ലാത്ത നേതാവായി പിണറായിയെ ഉയർത്തിക്കാട്ടിയാണു സിപിഎം വർഷങ്ങളായി മലബാറിൽ വോട്ട് ചോദിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ചോദ്യം ചെയ്യാനാകാത്ത ശക്തിയാകുകയും കോൺഗ്രസ് ദുർബലമാകുകയും ചെയ്തതോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ പ്രചാരണത്തിനു സ്വീകാര്യത ലഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ അടയാളങ്ങൾ കാണിച്ചതു സിപിഎമ്മിന്റെ ഈ വാദത്തിന്റെ ശക്തി ചോർത്തി. മുഖ്യമന്ത്രി മുതൽ സിപിഎം ജില്ലാ സെക്രട്ടറി വരെയുള്ളവർ ആർഎസ്എസുമായി സന്ധി ചെയ്യുന്നവരാണെന്ന പി.വി.അൻവറിന്റെ ആരോപണം പിണറായിയുടെ ‘ന്യൂനപക്ഷ സംരക്ഷക’ പ്രതിച്ഛായയെയാകും ബാധിക്കുക. പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്ന പരാതി സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സാമുദായിക സംഘടനകൾ ഉൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബാറിലെ ന്യൂനപക്ഷ വോട്ടുബാങ്കിലേക്കു കടന്നുകയറാൻ പിണറായി വിജയനെ മുന്നിൽനിർത്തി സിപിഎം പയറ്റുന്ന തന്ത്രങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് പി.വി.അൻവർ അഴിച്ചുവിട്ട ആരോപണങ്ങൾ. സംഘപരിവാറിനോടു വിട്ടുവീഴ്ചയില്ലാത്ത നേതാവായി പിണറായിയെ ഉയർത്തിക്കാട്ടിയാണു സിപിഎം വർഷങ്ങളായി മലബാറിൽ വോട്ട് ചോദിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ചോദ്യം ചെയ്യാനാകാത്ത ശക്തിയാകുകയും കോൺഗ്രസ് ദുർബലമാകുകയും ചെയ്തതോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ പ്രചാരണത്തിനു സ്വീകാര്യത ലഭിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ അടയാളങ്ങൾ കാണിച്ചതു സിപിഎമ്മിന്റെ ഈ വാദത്തിന്റെ ശക്തി ചോർത്തി. മുഖ്യമന്ത്രി മുതൽ സിപിഎം ജില്ലാ സെക്രട്ടറി വരെയുള്ളവർ ആർഎസ്എസുമായി സന്ധി ചെയ്യുന്നവരാണെന്ന പി.വി.അൻവറിന്റെ ആരോപണം പിണറായിയുടെ ‘ന്യൂനപക്ഷ സംരക്ഷക’ പ്രതിച്ഛായയെയാകും ബാധിക്കുക. പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്ന പരാതി സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സാമുദായിക സംഘടനകൾ ഉൾപ്പെടെ നേരത്തേ ഉയർത്തിയതാണ്. ഭരണകക്ഷി എംഎൽഎ തന്നെ ഇതു വിളിച്ചു പറയുമ്പോൾ നിലപാടിനു കൂടുതൽ സ്വീകാര്യത ലഭിച്ചെന്ന വിശ്വാസത്തിലാണ് ഈ സംഘടനകൾ.

പി.വി.അൻവർ (Photo: PTI)
ADVERTISEMENT

മലബാറിലെ യുഡിഎഫ് കോട്ടകൾ ഇളക്കാൻ യുഡിഎഫിലെ അസംതൃപ്തരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയെന്നതായിരുന്നു സിപിഎം നിലപാട്. ടി.കെ.ഹംസ മുതൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിച്ച കെ.എസ്.ഹംസ വരെയുള്ളവർ ഇതിന് ഉദാഹരണം. ഇവരെ മുന്നിൽനിർത്തിയാണു മുൻപ് സിപിഎം ന്യൂനപക്ഷ വോട്ടിലേക്കു കടന്നുകയറാൻ ശ്രമം നടത്തിയിരുന്നത്. എന്നാൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ സമുദായ സംഘടനകളുമായും നേതാക്കളുമായും നേരിട്ടു ബന്ധം സ്ഥാപിച്ചു തുടങ്ങി.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഇടതുപക്ഷ മുന്നേറ്റത്തിനു ന്യൂനപക്ഷ പിന്തുണ ഗുണം ചെയ്തുവെന്നു ഇടതുമുന്നണി വിലയിരുത്തിയിരുന്നു. പരമ്പരാഗതമായി ഇടതുപക്ഷം ദുർബലമായ ചില മേഖലകളിലെ അപ്രതീക്ഷിത മുന്നേറ്റത്തിനു ‘പിണറായി ഫാക്ടർ’ കാരണമായതായി എതിരാളികളും വിലയിരുത്തി. സമുദായ സംഘടനകളുമായുള്ള പിണറായിയുടെ നേരിട്ടുള്ള ഇടപെടൽ ഗുണം ചെയ്തുവെന്ന നിഗമനം യുഡിഎഫിനുമുണ്ടായി. മുസ്‌ലിം ലീഗുമായി ചേർന്നുനിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷ അനുകൂല നിലപാടു സ്വീകരിച്ചത് ഇതിന്റെ തുടർച്ചയായി വ്യാഖ്യാനിക്കപ്പെട്ടു.

സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വസ്ഥത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അതിന്റെ അലയൊലികൾ  ഉണ്ടാകാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടിയിരിക്കെയാണ് അൻവറിന്റെ ആരോപണ ശരങ്ങൾ. കൂടുതൽ ഇടതുപക്ഷ സ്വതന്ത്രർ അൻവറിനെ പിന്തുണച്ചു രംഗത്തെത്തുമെന്ന സൂചനകളും ശക്തം.

ADVERTISEMENT

∙ റിപ്പോർട്ട് എതിരാകുമോ? എഡിജിപിയെ മാറ്റുമോ? 

എഡിജിപിക്കെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണം പൂർത്തിയാകുന്നതു രാഷ്ട്രീയ കാലാവസ്ഥ ആകെ മാറിമറിഞ്ഞ കാലത്ത്. അന്വേഷണം തുടങ്ങിയപ്പോൾ, ഭരണപക്ഷ എംഎൽഎയായിരുന്ന അൻവർ ഇന്ന് സർക്കാരിന്റെ ശത്രുപക്ഷത്താണ്. സിപിഎമ്മും അതുവഴി സർക്കാരും അൻവറിനെതിരെ നീങ്ങുമ്പോൾ അൻവറിന്റെ ആരോപണം ശരിവച്ച് എഡിജിപിയെ പ്രതിസ്ഥാനത്തുനിർത്തി ഡിജിപി അന്വേഷണ റിപ്പോർട്ട് നൽകുമോയെന്നാണു കണ്ടറിയേണ്ടത്.

എഡിജിപി അജിത് കുമാർ (ചിത്രം∙മനോരമ)
ADVERTISEMENT

റിപ്പോർട്ട് എന്തായാലും എഡിജിപിയെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റണമെന്ന സിപിഐ നിലപാടിൽ മുഖ്യമന്ത്രിക്കു രാഷ്ട്രീയ തീരുമാനം എടുക്കാതിരിക്കാനുമാകില്ല. സിപിഐയുടെ സമ്മർദം ശക്തമായതും നിയമസഭാ സമ്മേളനം ഒക്ടോബർ 4ന് ആരംഭിക്കുന്നതും കണക്കിലെടുത്ത് അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റുന്ന കാര്യത്തിൽ 3ന് മുൻപ് തീരുമാനമുണ്ടായേക്കും. എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ 3 വരെ സമയമുണ്ടെങ്കിലും ഒക്ടോബർ ഒന്നിനുതന്നെ ഡിജിപി റിപ്പോർട്ട് നൽകാനാണ് സാധ്യത. 2ന് ഗാന്ധിജയന്തി അവധിയായതിനാൽ മന്ത്രിസഭാ യോഗം 3ന് ആകും നടക്കുക. റിപ്പോർട്ട് ലഭിച്ചാലുടൻ തീരുമാനമുണ്ടാകുമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. 

അൻവർ ഉന്നയിച്ച മറ്റ് ആരോപണങ്ങളൊക്കെ വിട്ട് ആർഎസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലുമാണ് എഡിജിപിയെ മാറ്റണമെന്ന കാര്യത്തിൽ സിപിഐ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങൾ. പൂരം കലക്കിയതിൽ എഡിജിപിയുടെ റിപ്പോർട്ട് തള്ളി പുനരന്വേഷണവും സിപിഐ ആവശ്യപ്പെടുന്നു. അജിത്കുമാർ ക്രമസമാധാനച്ചുമതലയിൽ തുടരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസവും ആവർത്തിച്ചത് ഉന്നതതലത്തിൽ ലഭിച്ച ഉറപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ്. ഒക്ടോബർ 10നും 11നും സിപിഐ സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അതിന് മുൻപ് തീരുമാനമുണ്ടാകണമെന്നാണ് സിപിഐയുടെ ആവശ്യം.

English Summary:

PV Anwar's Allegations: Will Pinarayi's Grip on Minority Votes Loosen?