ഒറ്റ രാത്രി, ഇസ്രയേലിലേക്ക് 181 മിസൈലുകൾ, തുടരെ സൈറൻ; തലയ്ക്കു മുകളിൽ ഇറാന്റെ ‘തീമഴ’, ജനം ബങ്കറിൽ; രക്ഷിക്കാൻ യുഎസും
ഒക്ടോബർ 1 ചൊവ്വാഴ്ച, പ്രാദേശിക സമയം വൈകിട്ട് 7.30. ഇസ്രയേലിന്റെ പ്രധാന നഗരമായ ടെൽ അവീവിൽ തുടർച്ചയായി സൈറൻ മുഴങ്ങാന്‍ തുടങ്ങി. എല്ലാവരുടെയും ഫോണുകളിലേക്ക് ഒരു മുന്നറിയിപ്പ് സന്ദേശം വന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു: ‘നിങ്ങൾ ഉടൻതന്നെ സുരക്ഷിത പ്രദേശത്തേക്ക് മാറണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരുക.’ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) ഹോം ഫ്രണ്ട് കമാൻഡ് അയച്ച സന്ദേശം ‘ജീവൻ രക്ഷിക്കാനുള്ള നിർദേശങ്ങൾ’ എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്. ഇറാനിൽ നിന്ന് ഒരു കൂട്ടം മിസൈലുകൾ ഇസ്രയേൽ ലക്ഷ്യം വച്ച് വരുന്നുവെന്ന മുന്നറിയിപ്പ് യുഎസ് ഉൾപ്പെടെ പുറത്തുവിട്ട് അൽപസമയം ആകുന്നതേയുള്ളൂ. അതോടെ ജനം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടിയൊളിച്ചു, വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം സജീവമായി. എന്തും നേരിടാൻ തയാറായി ഇസ്രയേൽ സൈന്യവും കാത്തിരുന്നു. മധ്യപൂർവേഷ്യയിൽ എങ്ങും യുദ്ധഭീതി പടർത്തുന്ന നീക്കങ്ങളാണ് ഒക്ടോബറിന്റെ തുടക്കത്തിൽതന്നെ സംഭവിക്കുന്നത്. ഒരു ഭാഗത്ത് ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു, ഏതു നിമിഷവും മിസൈൽ ആക്രമണം പ്രതീക്ഷിച്ചാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈന്യവും നിൽക്കുന്നത്. അതിനിടെയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം. എന്തായിരുന്നു ആ വ്യോമാക്രമണത്തിന്റെ ലക്ഷ്യം? ഏതൊക്കെ മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചത്? ആക്രമണം നേരിടുന്നതിൽ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയിച്ചോ? യുഎസ് പ്രതിരോധം ഇസ്രയേലിനെ സഹായിച്ചോ? ഇറാനെതിരെ ഇസ്രയേൽ പ്രത്യോക്രമണം നടത്തുമോ? ഒട്ടേറെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്താണ് ഒക്ടോബർ ഒന്നിനു രാത്രി സംഭവിച്ചത്? വിശദമായി പരിശോധിക്കാം.

ഒക്ടോബർ 1 ചൊവ്വാഴ്ച, പ്രാദേശിക സമയം വൈകിട്ട് 7.30. ഇസ്രയേലിന്റെ പ്രധാന നഗരമായ ടെൽ അവീവിൽ തുടർച്ചയായി സൈറൻ മുഴങ്ങാന്‍ തുടങ്ങി. എല്ലാവരുടെയും ഫോണുകളിലേക്ക് ഒരു മുന്നറിയിപ്പ് സന്ദേശം വന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു: ‘നിങ്ങൾ ഉടൻതന്നെ സുരക്ഷിത പ്രദേശത്തേക്ക് മാറണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരുക.’ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) ഹോം ഫ്രണ്ട് കമാൻഡ് അയച്ച സന്ദേശം ‘ജീവൻ രക്ഷിക്കാനുള്ള നിർദേശങ്ങൾ’ എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്. ഇറാനിൽ നിന്ന് ഒരു കൂട്ടം മിസൈലുകൾ ഇസ്രയേൽ ലക്ഷ്യം വച്ച് വരുന്നുവെന്ന മുന്നറിയിപ്പ് യുഎസ് ഉൾപ്പെടെ പുറത്തുവിട്ട് അൽപസമയം ആകുന്നതേയുള്ളൂ. അതോടെ ജനം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടിയൊളിച്ചു, വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം സജീവമായി. എന്തും നേരിടാൻ തയാറായി ഇസ്രയേൽ സൈന്യവും കാത്തിരുന്നു.
മധ്യപൂർവേഷ്യയിൽ എങ്ങും യുദ്ധഭീതി പടർത്തുന്ന നീക്കങ്ങളാണ് ഒക്ടോബറിന്റെ തുടക്കത്തിൽതന്നെ സംഭവിക്കുന്നത്. ഒരു ഭാഗത്ത് ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു, ഏതു നിമിഷവും മിസൈൽ ആക്രമണം പ്രതീക്ഷിച്ചാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈന്യവും നിൽക്കുന്നത്. അതിനിടെയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം. എന്തായിരുന്നു ആ വ്യോമാക്രമണത്തിന്റെ ലക്ഷ്യം? ഏതൊക്കെ മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചത്? ആക്രമണം നേരിടുന്നതിൽ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയിച്ചോ? യുഎസ് പ്രതിരോധം ഇസ്രയേലിനെ സഹായിച്ചോ? ഇറാനെതിരെ ഇസ്രയേൽ പ്രത്യോക്രമണം നടത്തുമോ? ഒട്ടേറെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്താണ് ഒക്ടോബർ ഒന്നിനു രാത്രി സംഭവിച്ചത്? വിശദമായി പരിശോധിക്കാം.
∙ കുതിച്ചെത്തിയത് 181 മിസൈലുകൾ
ഇറാനിൽ നിന്ന് തൊടുത്തത് 181 മിസൈലുകളാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 110 ബാലിസ്റ്റിക് മിസൈലുകളും 30 ക്രൂസ് മിസൈലുകളുമായി, ഏപ്രിലിൽ ആക്രമിച്ചതിനേക്കാൾ വലിയ വ്യോമാക്രമണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധ നിരീക്ഷകരും പറയുന്നു. പ്രാദേശിക സമയം വൈകിട്ട് 7.45നാണ് ടെൽ അവീവ് നഗരത്തിനു മുകളിലൂടെ മിസൈലുകൾ പറന്നത്. അതിൽ മിക്കതും ഇസ്രയേലിന്റെ വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർക്കുകയും ചെയ്തു. അതേസമയം, സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും കാണിക്കുന്ന ദൃശ്യങ്ങളിൽ ചില മിസൈലുകൾ താഴെ വീണ് പൊട്ടിത്തെറിക്കുന്നതും കാണാമായിരുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തും തെക്കു ഭാഗത്തുള്ള ചില പ്രദേശങ്ങളിലുമാണ് മിസൈലുകൾ വീണതെന്ന് ഇസ്രയേൽ സൈനിക വക്താവ് പറയുന്നു. മിസൈലിന്റെ ഭാഗങ്ങൾ ഹൈവേയിലേക്ക് ഉൾപ്പെടെ വീണ് ചിലയിടത്ത് ഗതാഗത തടസ്സവും ഉണ്ടായി.
∙ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് ഇറാൻ
സൈന്യം ആദ്യമായി ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതായും 90 ശതമാനം മിസൈലുകളും ലക്ഷ്യസ്ഥാനത്ത് പതിച്ചതായും ഇറാന്റെ സൈനിക വിഭാഗം ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽ മൂന്ന് ഇസ്രയേലി സൈനിക താവളങ്ങൾ ലക്ഷ്യമിട്ടതായാണ് ഐആർജിസി വൃത്തങ്ങൾ ടെഹ്‌റാനിലെ സ്റ്റേറ്റ് മീഡിയയോട് പറഞ്ഞത്. എന്നാൽ കാര്യമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് ഇസ്രയേലിൽനിന്നുള്ള റിപ്പോർട്ടുകൾ.
നേരത്തേ തന്നെ മുന്നറിയിപ്പ് ലഭിച്ചതിനാൽ ജനങ്ങളെല്ലാം ബങ്കറുകളിലേക്ക് മാറിയിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. ഇറാനിൽ നിന്ന് മിസൈലുകൾ ഉയർന്നപ്പോൾതന്നെ ഇസ്രയേൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ആക്രമണം സംബന്ധിച്ച് യുഎസിനും റഷ്യയ്ക്കും ഉൾപ്പെടെ മുൻകൂർ അറിയിപ്പ് നൽകിയിരുന്നതായും ഇറാൻ പറയുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നിർദേശപ്രകാരമായിരുന്നു ആക്രമണമെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.
∙ പ്രയോഗിച്ചതിലേറെയും മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ
വാഷിങ്ടൻ ഡിസിയിലെ നാഷനൽ ഡിഫൻസ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ ഡേവിഡ് ഡെസ് റോച്ചസിന്റെ നിരീക്ഷണ പ്രകാരം, ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ കൂടുതലും ഇടത്തരം ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചത്. എന്നാൽ പുതിയ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇറാനിൽനിന്ന് തൊടുത്ത ഇടത്തരം ബാലിസ്റ്റിക് മിസൈലുകളിൽ ചിലത് വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇസ്രയേലിൽ പതിച്ചതാണ് ഈ സംശയത്തിനു പിന്നിൽ.
ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം പുതിയ ഫതാ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ ആദ്യമായി ആക്രമണത്തിന് ഉപയോഗിച്ചു എന്നാണ്. എന്നാൽ, ഇതൊരു യഥാർഥ ഹൈപ്പർസോണിക് മിസൈലാണെന്ന് കരുതുന്നില്ലെന്ന് ഡെസ് റോച്ചസ് പറയുന്നു. ഇത്തരമൊരു മിസൈലിന് മാക് 5 (ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗം) വേഗത്തിൽ കുതിക്കാനാകും. എന്നാൽ ഇസ്രയേലിലേക്ക് എത്തിയ മിസൈലുകളിൽ അത്തരത്തിൽ ഒരെണ്ണം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളില്ല.
∙ ആക്രമണത്തിന് ഉപയോഗിച്ച് 9 തരം മിസൈലുകൾ?
ഒക്ടോബർ 1ലെ ആക്രമണത്തിന് ഇറാൻ സൈന്യം ഉപയോഗിച്ചത് ഒൻപത് തരത്തിലുള്ള മിസൈലുകളെന്നും റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗത്തിൽ 2500 കിലോമീറ്റർ പരിധിയിൽ ആക്രമിക്കാൻ ശേഷിയുള്ള ‘സെജിൽ’, 2000 കിലോമീറ്റർ ദൂരപരിധിയുള്ള ‘ഖൈബാർ’ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 1400 കിലോമീറ്റർ ദൂരപരിധിയുള്ള ‘ഹാജ് ഖാസിം’ മിസൈലും പ്രയോഗിച്ചു. നാലു വർഷം മുൻപ് ബഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ പേരിലാണ് ഈ മിസൈൽ അറിയപ്പെടുന്നത്.
ഷഹാബ്-1 മിസൈലിന് 300 കിലോമീറ്റർ പരിധിയാണ് കണക്കാക്കുന്നത്. 700 കിലോമീറ്റർ പരിധിയുള്ള സോൾഫഗർ; 800 മുതൽ 1000 കിലോമീറ്റർ വരെ പരിധിയുള്ള ഷഹാബ്-3, 2000 കിലോമീറ്റർ വരെ പരിധിയിൽ പ്രയോഗിക്കാവുന്ന ഇമാദ്-1 എന്നിവയും ഇറാന്റെ പ്രധാന ആയുധങ്ങളാണ്. ഹ്രസ്വ-ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകളിലാണ് ഇറാന്റെ പ്രധാന വ്യോമാക്രമണ ശേഷിതന്നെ. ഡ്രോണുകളുടെ നിർമാണത്തിലും ഇറാൻ ഏറെ മുന്നിലാണ്. 2023ൽ അവതരിപ്പിച്ച മൊഹാജർ-10 എന്ന ഡ്രോണിന് 2000 കിലോമീറ്റർ പരിധിയിൽ പറക്കാൻ ശേഷിയുണ്ട്. ഇതിന് 300 കിലോഗ്രാം വരെ പേലോഡ് വഹിച്ച് 24 മണിക്കൂർ വരെ പറക്കാനും സാധിക്കും. എന്നാൽ ഈ ഡ്രോൺ ഇപ്പോഴത്തെ ആക്രമണത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടുകളില്ല.
∙ ഇറാനിൽ നിന്ന് ഇസ്രയേലിലെത്താൻ 12 മിനിറ്റ്
ഇറാനിൽ നിന്ന് മിസൈലുകളും റോക്കറ്റുകളും തൊടുത്തപ്പോൾതന്നെ ഇസ്രയേലിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വാർത്താ ചാനലുകളിലും ഫോൺ മെസേജുകൾ വഴിയും പൊതു മുന്നറിയിപ്പ് സൈറനുകൾ വഴിയും വ്യോമാക്രമണം ജനങ്ങളെ അറിയിച്ചു.
ഇറാനിൽ നിന്ന് ഒരു ബാലിസ്റ്റിക് മിസൈലിന് ഇസ്രയേലിലെത്താൻ ഏകദേശം 12 മിനിറ്റും ക്രൂസ് മിസൈലുകൾക്ക് രണ്ട് മണിക്കൂറും ഡ്രോണുകൾ ലക്ഷ്യത്തിലെത്താൻ ഒൻപത് മണിക്കൂറും സമയമെടുക്കും. ഈ സമയത്തിനുള്ളിൽതന്നെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഇസ്രയേലിന് സാധിക്കും. യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ ഓഫിസ് പറയുന്നതനുസരിച്ച്, ഈ മേഖലയിൽ ഏറ്റവുമധികം ബാലിസ്റ്റിക് മിസൈലുകളുള്ളതും ഇറാന്റെ കയ്യിലാണ്.
∙ ഭൂരിഭാഗം മിസൈലുകളും തകർത്തു
ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും തകർക്കാനായെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടത്. ടെൽ അവീവിലേക്ക് എത്തിയ മിസൈലുകളെ തകർക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സേന പുറത്തുവിടുകയും ചെയ്തു. ‘അയൺ ഡോം’ തന്നെയാണ് കാര്യമായ പ്രതിരോധം തീർത്തത്. ഇതോടൊപ്പം ഡേവി‍്‌സ് സ്ലിങ്, ആരോ 3 തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളുടെ സഹായവും ഉപയോഗപ്പെടുത്തി. ചില പ്രദേശങ്ങളിൽനിന്ന് ഒറ്റപ്പെട്ട വൻ പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ പ്രതിരോധ സംവിധാനങ്ങൾക്കു നേരെ തുടര്‍ച്ചയായി മിസൈലാക്രമണം നടത്തി ചില ആയുധങ്ങളെങ്കിലും പ്രതിരോധം മറികടന്ന് രാജ്യത്തേക്കു പ്രവേശിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മിസൈലുകളോ അവയുടെ ഭാഗങ്ങളോ പതിച്ചിട്ടുണ്ടെന്ന് ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.
∙ ഹിസ്ബുല്ല, ഹമാസ് നേതാക്കളെ വധിച്ചതിന് പ്രതികാരം
ഉന്നത ഐആർജിസി കമാൻഡറെയും ഇറാന്റെ പിന്തുണയുള്ള സംഘടനകളായ ഹിസ്ബുല്ലയുടെയും ഹമാസിന്റെയും മുതിർന്ന നേതാക്കളെയും വധിച്ചതിനുള്ള മറുപടിയായാണ് ആക്രമണമെന്നാണ് ഐആർജിസി വക്താവ് പറഞ്ഞത്. സെപ്റ്റംബർ അവസാനവാരത്തിൽ ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയെയും ഐആർജിസി കമാൻഡർ അബ്ബാസ് നിൽഫോറോഷനെയും വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചിരുന്നു. ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ ജൂലൈയിൽ ടെഹ്‌റാനിൽ വച്ചും കൊലപ്പെടുത്തി.
ഹനിയയുടെ മരണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെങ്കിലും അക്കാര്യം ഏറക്കുറെ സ്ഥിരീകരിക്കപ്പെട്ടതാണ്. അന്നുതന്നെ ഇസ്രയേലിനു നേരെയുള്ള ആക്രമണം സംബന്ധിച്ച സൂചനകളും ഇറാൻ നൽകിയിരുന്നു. എന്നാൽ ആയുധങ്ങള്‍ നൽകിയാൽ മതി ആക്രമണം തങ്ങൾ നടത്താമെന്നായിരുന്നു ഹിസ്ബുല്ല അന്ന് ഇറാനോടു പറഞ്ഞിരുന്നത്. അതിനു പിന്നാലെയാണ് ലബനനിലെ ഹിസ്ബുല്ലയ്ക്കു നേരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതും. ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെടുകയും ലബനനിലേക്ക് ഇസ്രയേൽ സൈന്യം കരയുദ്ധത്തിനുള്ള ശ്രമം നടത്തുകയും ചെയ്തതോടെയാണ് ഇറാനും മിസൈല്‍ ആക്രമണവുമായി രംഗത്തെത്തിയത്.
∙ ഇസ്രയേലിനെ രക്ഷിച്ച് വീണ്ടും അയൺ ഡോം
ഇസ്രയേലിന് നിരവധി അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുണ്ട്. ഇതിൽ ഏറ്റവും അറിയപ്പെടുന്നത് അയൺ ഡോം ആണ്. ഹമാസും ഹിസ്ബുല്ലയും വിക്ഷേപിക്കുന്ന ഹ്രസ്വദൂര റോക്കറ്റുകളെയും മിസൈലുകളെയും പ്രതിരോധിക്കാനാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഏപ്രിലിൽ ഇറാൻ നടത്തിയ ആക്രമണത്തിനെതിരെയും കാര്യമായ പ്രതിരോധം തീർത്തത് അയൺ ഡോം തന്നെയായിരുന്നു. എന്നാൽ, ഇത്തവണ മറ്റു ചില വ്യോമപ്രതിരോധ സംവിധാനങ്ങളുടെ സഹായവും ഉപയോഗപ്പെടുത്തി. ഇതിലൊന്നാണ് ഡേവിഡ് സ്ലിങ്. യുഎസും ഇസ്രയേലും സംയുക്തമായി നിർമിച്ച സംവിധാനമാണിത്. ഇടത്തരം മുതൽ ദീർഘദൂര റോക്കറ്റുകളും ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും പ്രതിരോധിക്കാൻ ഈ സംവിധാനം ഉപയോഗിക്കുന്നു. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരെ ആരോ 2, ആരോ 3 വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
∙ ആദ്യം മുന്നറിയിപ്പ് നല്‍കിയതും വ്യോമാക്രമണം തടഞ്ഞതും യുഎസ്
ഇറാന്റെ ആക്രമണത്തിൽ നിന്ന് ഇസ്രയേലിനെ രക്ഷിക്കാൻ യുഎസും എല്ലാ സഹായവും നൽകിയിരുന്നു. മിസൈൽ തൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുന്‍പേ ഇക്കാര്യം ഇസ്രയേലിനെ അറിയിച്ചത് യുഎസ് രഹസ്യാന്വേഷണ വിഭാഗമായിരുന്നു. ഇറാന്റെ മിസൈലുകളെ വെടിവച്ചിടാൻ മേഖലയിലെ യുഎസ് സേനയോട് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിടുകയും ചെയ്തു. ഇസ്രയേലിലേക്ക് നീങ്ങിയ നിരവധി മിസൈലുകൾ യുഎസ് നാവികസേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി പെന്റഗൺ വക്താവ് പറഞ്ഞു. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ യുഎസിന്റെ സഹായത്തോടെ മിസൈലുകൾ തകർക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഏപ്രിലിൽ ഇറാൻ നടത്തിയ ആക്രമണത്തിലും യുഎസ് നിരവധി മിസൈലുകളെ വെടിവച്ചിട്ടിരുന്നു.
∙ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; വെറുതെയിരിക്കില്ലെന്ന് ഇറാൻ
ഇറാന്റെ ആക്രമണത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ‘ഇറാൻ ഇന്ന് രാത്രി ഒരു വലിയ തെറ്റ് ചെയ്തു, അതിന് വലിയ വില നൽകേണ്ടിവരും’ എന്നാണ് ഇസ്രയേൽ അറിയിച്ചത്. ആക്രമണം ഗൗരവതരമാണെന്നും രാജ്യം അതീവജാഗ്രതയിൽ തുടരുകയാണെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ഡാനിയൽ ഹഗാരിയും പറഞ്ഞു.
‘ഇറാനെതിരെ തിരിച്ചടിക്കാൻ ഞങ്ങൾക്ക് പദ്ധതികളുണ്ട്, ഞങ്ങൾ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും അത് പ്രാവർത്തികമാക്കും’ എന്നാണ് മുതിർന്ന സൈനിക വക്താവ് പറഞ്ഞത്. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയാൽ ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് രാജ്യത്തിന്റെ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി നടത്തിയ സംഭാഷണത്തെത്തുടർന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഇസ്രയേൽ തിരിച്ചടിച്ചാൽ ഇറാന്റെ പ്രതികരണം കൂടുതൽ വിനാശകരം ആയിരിക്കുമെന്നായിരുന്നു ഐആർജിസിയുടെ മുന്നറിയിപ്പ്. മധ്യപൂർവദേശത്ത് സംഘർഷങ്ങളുടെ തീ ആളിക്കത്തുമോ അതോ പതിയെ കെട്ടുപോകുമോ എന്നു കാത്തിരുന്നു കാണുകതന്നെ വേണം.