‘അവർ നിങ്ങളെ കൊല്ലും, അവിടെനിന്ന് വേഗം രക്ഷപ്പെടുന്നതാണ് നല്ലത്’. ലബനനിൽ വ്യാപകമായി പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾതന്നെ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയ്ക്ക് ഇറാനിൽ നിന്ന് ലഭിച്ച സന്ദേശമാണിത്. ലബനനിലെ ഹിസ്ബുല്ല താവളത്തിൽ നിന്ന് എത്രയും പെട്ടെന്ന് ഇറാനിലേക്ക് തിരിച്ചെത്തണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. അതേസമയം, ഇസ്രയേലിനെതിരെ നീക്കം ശക്തമാക്കാനായി ഹിസ്ബുല്ല നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തേണ്ടതിനാൽ നസ്റല്ല ലബനനിൽ‍ തന്നെ തങ്ങുകയായിരുന്നു. എന്നാൽ ഇറാനിൽ നിന്ന് ആ മുന്നറിയിപ്പ് സന്ദേശം വന്ന് ഏറെ വൈകാതെ തന്നെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ഹിസ്ബുല്ല ആസ്ഥാനം തകർ‍ക്കപ്പെടുകയും നസ്‌റല്ല ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഒരു കെട്ടിട സമുച്ചയം തകർക്കാനായി ഇസ്രയേൽ ഇത്രയും വലിയ ബോംബാക്രമണം നടത്തുന്നത്. നസ്റല്ലയുടെ രഹസ്യത്താവളത്തിന്റെ വിവരം ലഭിക്കുമ്പോൾ തന്നെ ഇസ്രയേലിന്റെ സൈനിക താവളത്തിൽ യുഎസ് നിർമിത അത്യാധുനിക ബോംബുകളുമായി എഫ്–15ഐ പോർവിമാനങ്ങളും സൈനികരും സജ്ജമായിരുന്നു. ...

‘അവർ നിങ്ങളെ കൊല്ലും, അവിടെനിന്ന് വേഗം രക്ഷപ്പെടുന്നതാണ് നല്ലത്’. ലബനനിൽ വ്യാപകമായി പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾതന്നെ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയ്ക്ക് ഇറാനിൽ നിന്ന് ലഭിച്ച സന്ദേശമാണിത്. ലബനനിലെ ഹിസ്ബുല്ല താവളത്തിൽ നിന്ന് എത്രയും പെട്ടെന്ന് ഇറാനിലേക്ക് തിരിച്ചെത്തണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. അതേസമയം, ഇസ്രയേലിനെതിരെ നീക്കം ശക്തമാക്കാനായി ഹിസ്ബുല്ല നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തേണ്ടതിനാൽ നസ്റല്ല ലബനനിൽ‍ തന്നെ തങ്ങുകയായിരുന്നു. എന്നാൽ ഇറാനിൽ നിന്ന് ആ മുന്നറിയിപ്പ് സന്ദേശം വന്ന് ഏറെ വൈകാതെ തന്നെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ഹിസ്ബുല്ല ആസ്ഥാനം തകർ‍ക്കപ്പെടുകയും നസ്‌റല്ല ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഒരു കെട്ടിട സമുച്ചയം തകർക്കാനായി ഇസ്രയേൽ ഇത്രയും വലിയ ബോംബാക്രമണം നടത്തുന്നത്. നസ്റല്ലയുടെ രഹസ്യത്താവളത്തിന്റെ വിവരം ലഭിക്കുമ്പോൾ തന്നെ ഇസ്രയേലിന്റെ സൈനിക താവളത്തിൽ യുഎസ് നിർമിത അത്യാധുനിക ബോംബുകളുമായി എഫ്–15ഐ പോർവിമാനങ്ങളും സൈനികരും സജ്ജമായിരുന്നു. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവർ നിങ്ങളെ കൊല്ലും, അവിടെനിന്ന് വേഗം രക്ഷപ്പെടുന്നതാണ് നല്ലത്’. ലബനനിൽ വ്യാപകമായി പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾതന്നെ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയ്ക്ക് ഇറാനിൽ നിന്ന് ലഭിച്ച സന്ദേശമാണിത്. ലബനനിലെ ഹിസ്ബുല്ല താവളത്തിൽ നിന്ന് എത്രയും പെട്ടെന്ന് ഇറാനിലേക്ക് തിരിച്ചെത്തണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. അതേസമയം, ഇസ്രയേലിനെതിരെ നീക്കം ശക്തമാക്കാനായി ഹിസ്ബുല്ല നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തേണ്ടതിനാൽ നസ്റല്ല ലബനനിൽ‍ തന്നെ തങ്ങുകയായിരുന്നു. എന്നാൽ ഇറാനിൽ നിന്ന് ആ മുന്നറിയിപ്പ് സന്ദേശം വന്ന് ഏറെ വൈകാതെ തന്നെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ഹിസ്ബുല്ല ആസ്ഥാനം തകർ‍ക്കപ്പെടുകയും നസ്‌റല്ല ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഒരു കെട്ടിട സമുച്ചയം തകർക്കാനായി ഇസ്രയേൽ ഇത്രയും വലിയ ബോംബാക്രമണം നടത്തുന്നത്. നസ്റല്ലയുടെ രഹസ്യത്താവളത്തിന്റെ വിവരം ലഭിക്കുമ്പോൾ തന്നെ ഇസ്രയേലിന്റെ സൈനിക താവളത്തിൽ യുഎസ് നിർമിത അത്യാധുനിക ബോംബുകളുമായി എഫ്–15ഐ പോർവിമാനങ്ങളും സൈനികരും സജ്ജമായിരുന്നു. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവർ നിങ്ങളെ കൊല്ലും, അവിടെനിന്ന് വേഗം രക്ഷപ്പെടുന്നതാണ് നല്ലത്’. ലബനനിൽ വ്യാപകമായി പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾതന്നെ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയ്ക്ക് ഇറാനിൽ നിന്ന് ലഭിച്ച സന്ദേശമാണിത്. ലബനനിലെ ഹിസ്ബുല്ല താവളത്തിൽ നിന്ന് എത്രയും പെട്ടെന്ന് ഇറാനിലേക്ക് തിരിച്ചെത്തണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. അതേസമയം, ഇസ്രയേലിനെതിരെ നീക്കം ശക്തമാക്കാനായി ഹിസ്ബുല്ല നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തേണ്ടതിനാൽ നസ്റല്ല ലബനനിൽ‍ തന്നെ തങ്ങുകയായിരുന്നു. എന്നാൽ ഇറാനിൽ നിന്ന് ആ മുന്നറിയിപ്പ് സന്ദേശം വന്ന് ഏറെ വൈകാതെ തന്നെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ഹിസ്ബുല്ല ആസ്ഥാനം തകർ‍ക്കപ്പെടുകയും നസ്‌റല്ല ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു.

ചരിത്രത്തിൽ ആദ്യമായാണ് ഒരു കെട്ടിട സമുച്ചയം തകർക്കാനായി ഇസ്രയേൽ ഇത്രയും വലിയ ബോംബാക്രമണം നടത്തുന്നത്. നസ്റല്ലയുടെ രഹസ്യത്താവളത്തിന്റെ വിവരം ലഭിക്കുമ്പോൾ തന്നെ ഇസ്രയേലിന്റെ സൈനിക താവളത്തിൽ യുഎസ് നിർമിത അത്യാധുനിക ബോംബുകളുമായി എഫ്–15ഐ പോർവിമാനങ്ങളും സൈനികരും സജ്ജമായിരുന്നു. സെപ്റ്റംബർ 26ന് വൈകിട്ടാണ് നസ്റല്ലയെക്കുറിച്ചുള്ള ആ നിർണായ രഹസ്യ വിവരം ഇസ്രയേലിന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിലെത്തിയത്? ആരായിരുന്നു ഹസൻ നസ്റല്ലയെ ഒറ്റിക്കൊടുത്തത്? ആക്രമണത്തിന് പിന്നാലെ ചില മുതിർന്ന ഐആർജിസി (Islamic Revolutionary Guard Corps) സൈനികരെ ഇറാൻ അറസ്റ്റ് ചെയ്തത് എന്തിനാണ്? എന്തായിരുന്നു ഓപറേഷൻ ന്യൂ ഓർഡർ? ഏതൊക്കെ പോർവിമാനങ്ങളും ആയുധങ്ങളുമാണ് നസ്റല്ലയ്ക്കെതിരായ ദൗത്യത്തിൽ ഉപയോഗിച്ചത്? വിശദമായി പരിശോധിക്കാം.

ഇസ്രയേല്‍ പോര്‍വിമാനം എഫ്15ഐ. (Photo: Israel Defense Forces)
ADVERTISEMENT

∙ പോർവിമാനങ്ങളിൽ ആയുധം നിറച്ച് ആ രാത്രി അവർ കാത്തിരുന്നു

സെപ്റ്റംബർ 26 രാത്രി, തൊട്ടടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന യോഗങ്ങളും ഇസ്രയേലിനെതിരായ ഭാവിനീക്കങ്ങളും സംബന്ധിച്ച് കൂടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയാണ് നസ്റല്ല അന്ന് ഉറങ്ങാൻ പോയത്. ലബനനിലെ മുൻനിര ഹിസ്ബുല്ല നേതാക്കളുമായി തൊട്ടടുത്ത ദിവസം നിർണായക ചർച്ച നടത്താനിരിക്കുകയായിരുന്നു നസ്റല്ല. ഇതു സംബന്ധിച്ച് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസികൾക്കും വിവരം ലഭിച്ചിരുന്നു. ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നസ്റല്ല എത്തിയ വിവരങ്ങൾ വരെ ആരോ ചിലർ ടെൽ അവീവിൽ വിളിച്ചറിയിച്ചിരുന്നു. 

അന്ന് രാത്രി അത്തായം കഴിച്ച് പ്രാർഥനകളെല്ലാം കഴിഞ്ഞ് നസ്റല്ല ഉറങ്ങാൻ പോകുമ്പോൾ കിലോമീറ്ററുകൾക്ക് ഇപ്പുറം വൻ ആക്രമണത്തിനൊരുങ്ങുകയായിരുന്നു ഇസ്രയേൽ സേന (ഐഡിഎഫ്). ലഭ്യമായ വിവരങ്ങളെല്ലാം ലബനനിലെ വക്താക്കളുമായി സംസാരിച്ച് ഉറപ്പുവരുത്തി. പോർവിമാനങ്ങൾ സജ്ജമായി. അവയിലെല്ലാം ലക്ഷ്യസ്ഥാനമായി ഹിസ്ബുല്ല ആസ്ഥാനം കൃത്യമായി മാപ്പിങ് നടത്തി ‘ലോക്ക്’ ചെയ്തിരുന്നു. സെക്കൻഡുകളുടെ ഇടവേളയിൽ നിരവധി ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഐഡിഎഫ് സജ്ജീകരണങ്ങളെല്ലാം.

∙ ലബനീസ് ജനത പേടിച്ചുവിറച്ച ഭീകരരാത്രി

സെപ്റ്റംബർ 27, അർധ രാത്രി, അത്യാധുനിക ബോംബുകൾ നിറച്ച പോർവിമാനങ്ങൾ ലബനനിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് കുതിച്ചു. ഇസ്രയേൽ മേധാവികളിൽ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ആക്രമണം. ആക്രമണം നടക്കുമ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്കിലായിരുന്നു. നസ്റല്ലയുടെ താവളം കണ്ടെത്തിയെന്നും സെപ്റ്റംബർ 27ലെ നിർണായക യോഗം നടക്കുന്നതിന് മുൻപ് ആക്രമണം നടത്തണമെന്നും മുതിർന്ന സൈനികർ നെതന്യാഹുവിനെ അറിയിച്ചു. നേതാക്കളെ വധിക്കുന്നതിന് പുറമേ അന്നത്തെ നിർണായ യോഗം നടക്കാതിരിക്കുക എന്നതും ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നു. എല്ലാ ഭാഗത്തുനിന്നും സ്ഥിരീകരണവും അനുമതിയും ലഭിച്ചതോടെ പുലർച്ചെ 2 മണിയോടെ ആക്രമണം തുടങ്ങി. ഓരോ ബോംബ് വീഴുമ്പോഴും പ്രദേശം ഒന്നടങ്കം പ്രകമ്പനം കൊണ്ടതായാണ് റിപ്പോർട്ടുകൾ; വാനോളം തീയും പുകയും ഉയരുന്നതും കാണായിരുന്നു.

ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം. (Photo: AFP)
ADVERTISEMENT

∙ വീണത് 15 ബോംബുകൾ, നിമിഷങ്ങൾക്കകം എല്ലാം തീർന്നു 

ബെയ്‌റൂട്ട് (ലബനന്റെ തലസ്ഥാനം) നിവാസികൾക്ക് ആ രാത്രി ഉറങ്ങാനായില്ല. ഭീകര ശബ്ദത്തോടെ പോർവിമാനങ്ങൾ തലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ എങ്ങനെ ഉറങ്ങും! 27നു പുലർച്ചെ 10 സ്‌ഫോടനങ്ങൾ വരെ കേട്ടുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. എന്നാൽ 15 ബോംബുകളാണ് ഹിസ്ബുല്ല ആസ്ഥാനവും ബങ്കറുകളും തകർക്കാൻ ഇസ്രയേൽ പ്രയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്ന പ്രദേശം നിമിഷങ്ങൾക്കകം ദുരന്ത ഭൂമിയായി മാറി. ഏകദേശം ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പമുള്ള സ്ഥലത്തെ ആക്രമിച്ച് നിരപ്പാക്കി മാറ്റി. 30 മീറ്റർ താഴ്ചയിലുള്ള ബങ്കറുകൾ പോലും സ്ഫോടനത്തിൽ തകർന്നു. ‘ഓപറേഷൻ ന്യൂ ഓർഡർ’ എന്ന് പേരിട്ട ആക്രമണത്തിൽ നൂറോളം യുദ്ധോപകരണങ്ങളാണ് ഇസ്രയേല്‍ സേന ഉപയോഗിച്ചത്. ലക്ഷ്യസ്ഥാനത്തു നിന്ന് ഒരാളും രക്ഷപ്പെടാതിരിക്കാൻ ആ രാത്രി ഓരോ രണ്ട് സെക്കൻഡിലുമാണ് ബോംബുകൾ വർഷിച്ചത്.

∙ നസ്റല്ലയ്ക്ക് പരുക്കേറ്റില്ല, കൊല്ലപ്പെട്ടത് വിഷവായു ശ്വസിച്ച്

80 ടൺ ഭാരമുള്ള ബോംബുകൾ വീണതോടെ കെട്ടിടങ്ങൾ ഒന്നടങ്കം കോൺക്രീറ്റ് കൂമ്പാരമായി മാറി. നസ്‌റല്ലയും മുതിർന്ന ഹിസ്ബുല്ല നേതാക്കളും ഒത്തുകൂടിയ ഭൂഗർഭ ബങ്കർ തകര്‍ന്നു. ബോംബുകൾ ബങ്കറിലേക്ക് തുളച്ചുകയറിയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ അകത്ത് വിഷപ്പുക നിറഞ്ഞു. ഈ പുകയാണ് നസ്റല്ലയുടെ മരണത്തിന് കാരണമായത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്, നസ്റല്ലയുടെ ശരീരത്തില്‍ ദൃശ്യമായ ബാഹ്യ പരുക്കുകളൊന്നും ഇല്ലായിരുന്നു. സ്ഫോടനം സൃഷ്ടിച്ച വിഷവായു കാരണം ശ്വാസംമുട്ടി മരിച്ചിരിക്കാനാണ് സാധ്യത. മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ശക്തമായ സ്ഫോടനത്തിന്റെ ആഘാതം മരണത്തിന് കാരണമായിരിക്കാം എന്നാണ്.

ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയുടെ ചിത്രം. (Photo by JOSEPH EID / AFP)
ADVERTISEMENT

ആക്രമണത്തിൽ നാല് പാർപ്പിട സമുച്ചയങ്ങൾ തകർന്നു, മൂന്നെണ്ണം പൂർണമായും നശിച്ചു. ഈ കെട്ടിടങ്ങൾ നിലനിന്നിരുന്ന സ്ഥലത്ത് പുകയുന്ന ഗർത്തങ്ങൾ മാത്രമാണ് 27നു പുലർച്ചെ കാണാനായത്. ഈ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരുക്കേൽക്കുകയും ചെയ്തെങ്കിലും ലബനന്റെ ഔദ്യോഗിക കണക്ക് പ്രകാരം 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചന. ഹിസ്ബുല്ലയുടെ ഇരുപതിലധികം അംഗങ്ങളെ കൊന്നൊടുക്കി, നസ്റല്ല മനഃപൂർവമാണ് ഹിസ്ബുല്ലയുടെ കേന്ദ്ര ആസ്ഥാനം ദാഹിയയിലെ പാർപ്പിട സമുച്ചയത്തിനു കീഴിൽ പണിതത് എന്നും ഇസ്രയേൽ സൈനിക വക്താവ് കുറ്റപ്പെടുത്തി. അത്തരം നീക്കങ്ങളിലൂടെ ജനങ്ങളെ മനുഷ്യകവചമാക്കി ആക്രമണം നടത്താനായിരുന്നു ഹിസ്ബുല്ല നീക്കമെന്നും ഇസ്രയേൽ വ്യക്തമാക്കുന്നു.

∙ വ്യോമാക്രമണത്തിന് നെതന്യാഹുവിന്റെ പച്ചക്കൊടി

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഐക്യരാഷ്ട്ര സംഘടനയുടെ പൊതു അസംബ്ലിയിൽ (യുഎൻജിഎ) പങ്കെടുക്കാനെത്തിയപ്പോൾ ആണ് ഈ ഓപറേഷൻ നടക്കുന്നത്. ന്യൂയോർക്കിൽ നിന്നാണ് ഈ വ്യോമാക്രമണത്തിന് നെതന്യാഹു പച്ചക്കൊടി കാട്ടിയത്. ഇസ്രയേലിന്റെ ദീർഘകാല ശത്രുവായ ഇറാൻ പിന്തുണയ്ക്കുന്ന ഗ്രൂപ്പായ ഹിസ്ബുല്ലയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ തിരിച്ചടിയായാണ് ഇസ്രയേൽ ഈ ആക്രമണത്തെ കണ്ടത്. യുഎൻജിഎയിൽ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ ഹിസ്ബുല്ലയ്‌ക്കെതിരായ സൈനിക നടപടികൾ തുടരുമെന്ന് പ്രതിജ്ഞയെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നസ്റല്ലയ്ക്കെതിരായ ആക്രമണം.

ആക്രമണത്തിന് അനുമതി നൽകുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. (Photo: Israel Ministry of Foreign Affairs)

∙ പറന്നത് 8 എഫ്15ഐ പോർവിമാനങ്ങൾ

ഹസൻ നസ്‌റല്ലയെ വധിക്കുന്നതിനായി ഇസ്രയേൽ വ്യോമസേനയുടെ 69-ാം സ്‌ക്വാഡ്രണിന്റെ എഫ്-15ഐ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചത്. ഹത്‌സെരിം വ്യോമതാവളത്തിൽ നിന്ന് പോർവിമാനങ്ങൾ പറന്നുയരുന്നതിന്റെ ചിത്രങ്ങൾ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. ബങ്കർ തകർക്കുന്ന ഡസൻ കണക്കിന് ബോംബുകൾ ഹിസ്ബുല്ലയുടെ ആസ്ഥാനമായ ബെയ്‌റൂട്ടിലെ ദാഹിയേയിൽ വർഷിച്ചതായാണ് ഐഡിഎഫ് അറിയിച്ചത്. എട്ട് എഫ്-15ഐ പോർവിമാനങ്ങളിൽ കുറഞ്ഞത് രണ്ട് ടണിന്റെ 15 ബോംബുകളാണ് വിന്യസിച്ചിരുന്നത്. 

ആയുധങ്ങൾ കൃത്യമായി പ്രയോഗിക്കാനായി യുഎസ് നിർമിത ഗൈഡഡ് സംവിധാനങ്ങളാണ് പോർവിമാനങ്ങളിൽ സജ്ജീകരിച്ചിരുന്നത്. അതായത് ബോംബുകളും പോർവിമാനങ്ങളും മറ്റു സാങ്കേതികതയും ഉൾപ്പെടെ എല്ലാം യുഎസിന്റേത് ആയിരുന്നുവെന്ന് ചുരുക്കം.

∙ ബിഎൽയു-109 ബോംബുകൾ, ജെഡിഎഎം കിറ്റ്

ഇസ്രയേലിൽ നിന്ന് രണ്ട് പോർവിമാനങ്ങൾ പറന്നുയരുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. ഈ വിഡിയോയിൽ പോര്‍വിമാനങ്ങളുടെ ആയുധ പോഡുകളിൽ ബിഎൽയു-109 ബോംബുകൾ കാണാമായിരുന്നു. ഒരു പോർവിമാനത്തിൽ തന്നെ ആറ് ബോംബുകൾ ഉണ്ടായിരുന്നു. തുടർന്ന് ബോംബുകളൊന്നുമില്ലാതെയാണ് വിഡിയോയിൽ കാണുന്ന ഒരു പോർവിമാനം ഇസ്രയേൽ വ്യോമതാവളത്തിലേക്ക് മടങ്ങിവരുന്നതും.

ആയുധങ്ങൾ നിറച്ച എഫ്15ഐ പോര്‍വിമാനം. (Photo: Israel Defense Forces)

നിലവിലുള്ള ഗൈഡഡ് ഫ്രീ-ഫാൾ ബോംബുകളെ ഏത് കാലാവസ്ഥയിലും പ്രവർത്തിക്കുന്ന കൃത്യമായ ആയുധമാക്കി മാറ്റാൻ ശേഷിയുള്ള യുഎസ് നിർമിത ജെഡിഎഎം കിറ്റ് ആണ് ഈ ഓപറേഷനിലും സേനയെ സഹായിച്ചത് എന്നതും ശ്രദ്ധേയമാണ്. പോർവിമാനങ്ങളിൽ നിന്നും ബോംബറുകളിൽ നിന്നും ചലിക്കാത്തതും ചലിക്കുന്നതുമായ ടാർഗറ്റുകളിലേക്ക് ഏത് സാഹചര്യങ്ങളിലും കൃത്യമായി ആയുധങ്ങൾ പ്രയോഗിക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.

∙ എല്ലാം യുഎസ് നിര്‍മിതം

ഹസൻ നസ്‌റല്ലയെ വധിക്കാൻ ബെയ്‌റൂട്ടിൽ വർഷിച്ച ബോംബുകളിൽ ചിലത് യുഎസിൽ നിർമിച്ചതാകാമെന്ന് ബോംബാക്രമണ ദൃശ്യങ്ങളുടെ വിശകലനം വെളിപ്പെടുത്തുന്നു. ബങ്കറുകൾ തകര്‍ക്കാൻ മാത്രം ഉപയോഗിക്കുന്ന 15 ബോംബുകളാണ് അന്ന് ആക്രമണം നടത്തിയത്. രണ്ട് ടൺ ഭാരമുള്ള ഓരോ ബോംബും പരമാവധി ആഘാതം സൃഷ്ടിക്കാനായി പൊട്ടിത്തെറിക്കുന്നതിന് മുൻപ് ആഴത്തിലുള്ള ഭൂഗർഭ കേന്ദ്രത്തിലേക്ക് തുളച്ചുകയറുന്ന രൂപത്തിലാണ് ഡിസൈൻ ചെയ്തിരുന്നത്.

ട്രക്കിൽ കൊണ്ടുപോകുന്ന ബിഎൽയു-109 ബോംബുകൾ. (Photo: US Air force)

അന്ന് ഇസ്രയേൽ സേന പ്രയോഗിച്ചത് 80 ടണിന്റെ ബങ്കർ ബസ്റ്റർ ബോംബുകൾ ആണെന്നാണ് മറ്റൊരു റിപ്പോർട്ട്. ഓപറേഷന്റെയും തകർന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ അവലോകനം ചെയ്ത യുഎസ് സേനയിലെ മുൻ സാങ്കേതിക വിദഗ്ധൻ ട്രെവർ ബോൾ പറഞ്ഞത്, അന്ന് ബെയ്റൂട്ടിൽ പ്രയോഗിച്ചത് യുഎസ് നിർമിത ബിഎൽയു-109 ബോംബുകളാണെന്നാണ്. 500 കിലോഗ്രാം ഭാരമുള്ള നാല് ചെറിയ ബോംബുകളും അന്നത്തെ ഓപറേഷനിൽ ഉപയോഗിച്ചിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. യുഎസ് നിർമിത ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണീഷൻ (ജെഡിഎഎം) സംവിധാനങ്ങളാണ് ഈ ചെറിയ ബോംബുകളെ കൃത്യമായ ഗൈഡഡ് സ്മാർട് ബോംബുകളാക്കി മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ടൺ ഭാരമുള്ള ബിഎൽയു-109 ബോംബുകൾക്ക് എംകെ84 ബോംബുകളേക്കാൾ (നേരത്തേ ഗാസയിൽ പ്രയോഗിച്ചത്) വളരെ കുറഞ്ഞ സ്‌ഫോടന ശേഷി മാത്രമാണ് ഉള്ളതെങ്കിലും ബങ്കറുകളിലേക്ക് തുളച്ചുകയറി ആക്രമിക്കാൻ മികച്ചതാണ്. കംപ്യൂട്ടർ ഹാക്കിങ്, കൃത്യമായ നിരീക്ഷണങ്ങൾ വഴിയാണ് ബെയ്‌റൂട്ടിലെ ഭൂഗർഭ കമാൻഡ് സെന്ററിൽ ഒളിച്ചിരിക്കുന്ന നസ്‌റല്ലയെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞതെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി പറയുന്നുണ്ടെങ്കിലും ഇറാനിൽ നിന്നുള്ളവര്‍ തന്നെയാണ് ഒറ്റിക്കൊടുക്കലിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന് പുറത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർ. (Photo: AFP)

∙ എന്തിനായിരുന്നു ആ അറസ്റ്റുകൾ?

നസ്‌റല്ലയുടെ മരണത്തിനു തൊട്ടു പിന്നാലെ ഇറാനിൽ നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്. ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ വരെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തു. ഐആർജിസിയിലെ ചിലരാണ് നസ്റല്ലയുടെ ലൊക്കേഷൻ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകിയതെന്നാണ് റിപ്പോർട്ട്. ലബനനിലേക്ക് പോയ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. ഇറാന് പുറത്ത് താമസിക്കുന്ന സൈനികരുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലബനനിലേക്ക് യാത്ര ചെയ്തിരുന്ന ചില സൈനികരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട ഒരാൾ ആ ദിവസങ്ങളിൽ നസ്‌റല്ല എവിടെയാണെന്ന് ചോദിച്ചിരുന്നു. സംശയിക്കുന്ന ചിലരുടെ കുടുംബം ഇറാനു പുറത്തേക്ക് താമസം മാറ്റിയതായും കണ്ടെത്തി. ഇറാന്റെ രഹസ്യാന്വേഷണ വൃത്തങ്ങളിൽ ആശങ്ക ഉയർന്നതിനെത്തുടർന്ന് നിരവധി അറസ്റ്റുകളാണ് നടന്നത്. 

ബിഎൽയു-109 ബോംബ്. (Photo: US Air force)

∙ യുഎസിൽ നിന്നെത്തിച്ച ‘ബങ്കറുകളുടെ അന്തകൻ’

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 2005 മുതൽ ഇസ്രയേലിന് യുഎസ് ബങ്കർ ബസ്റ്റർ ബോംബുകൾ നൽകുന്നുണ്ട്. 2023ലെ 650 കോടി ഡോളറിന്റെ സൈനിക സഹായ പാക്കേജിൽ ഇത്തരം ആയിരത്തിലധികം ബോംബുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബോംബുകളിൽ പ്രത്യേകം ഫ്യൂസുകളാണ് (പൊട്ടിത്തെറിക്കാൻ വേണ്ട സംവിധാനം) സജ്ജീകരിച്ചിരിക്കുന്നത്, ടാർഗറ്റ് ചെയ്‌ത ബങ്കറുകളിൽ തുളച്ചുകയറിയതിനുശേഷം മാത്രമാണ് സ്ഫോടനം നടക്കുക. ഹസൻ നസ്‌റല്ല താമസിച്ചിരുന്ന, ഹിസ്ബുല്ലയുടെ യോഗങ്ങൾ നടന്നിരുന്ന ബങ്കറിനകത്തേക്ക് തുളച്ച് കയറിയാണ് ബോംബ് പൊട്ടിത്തെറിച്ചത്. മുകളിൽ നിന്ന് ലംബമായി വീണ ബോംബുകൾ ആഴങ്ങളിലേക്ക് തുളച്ചിറങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് നാശനഷ്ടത്തിന്റെ തോതും വർധിപ്പിച്ചു.

ജിബിയു–31 ബോംബ്. (Photo: US Air force)

∙ എന്താണ് ബങ്കർ ബസ്റ്റർ ബോംബുകൾ?

ബങ്കർ ബസ്റ്റർ ബോംബുകൾ ഗ്രൗണ്ട് പെനട്രേഷൻ മ്യൂനിയൻസ് എന്നും അറിയപ്പെടുന്നു. ഉറപ്പുള്ള കെട്ടിടങ്ങളോ ഭൂഗർഭ ബങ്കറുകളോ തകർക്കാൻ ഡിസൈൻ ചെയ്ത പ്രത്യേക ആയുധങ്ങളാണിത്. 2 മുതൽ 4 ടൺ വരെ ഭാരമുള്ള ഈ ബോംബുകളിൽ സ്‌ഫോടകവസ്തുക്കൾ നിറയ്ക്കുകയും ലക്ഷ്യത്തിലെത്തിയ ശേഷം മാത്രമേ പൊട്ടിത്തെറിക്കൂ എന്ന് ഉറപ്പാക്കാൻ പ്രത്യേകം ഫ്യൂസുകൾ ഘടിപ്പിക്കുകയും ചെയ്യുന്നു. നാശനഷ്ടങ്ങളുടെ തോത് വർധിപ്പിക്കാൻ 30 മീറ്റർ വരെ ഭൂഗർഭ അറയിലേക്ക് അല്ലെങ്കിൽ ആറ് മീറ്റർ വരെ ഉറച്ച കോൺക്രീറ്റിലേക്ക് തുളച്ചുകയറാൻ ഈ ബോംബുകൾക്ക് കഴിയും.

എഫ്15ഐ പോര്‍വിമാനം. (Photo: Israel Defense Forces)

∙ തുടക്കമിട്ടത് രണ്ടാം ലോകമഹായുദ്ധ കാലത്ത്

രണ്ടാം ലോകമഹായുദ്ധസമയത്താണ് ബങ്കർ ബസ്റ്ററുകൾ എന്ന ആശയം ആദ്യമായി ഉടലെടുത്തത്. ജർമൻ എൻജിനീയർ ഓഗസ്റ്റ് കോൻഡേഴ്‌സ് വികസിപ്പിച്ചെടുക്കുകയും 1942നും 1943നും ഇടയിൽ പരീക്ഷിക്കുകയും ചെയ്ത സംവിധാനമാണിത്. എന്നാൽ, പിന്നീട് ആധുനിക യുദ്ധത്തിലും ഈ ബോംബുകൾക്ക് പ്രാധാന്യം ലഭിച്ചു, പ്രത്യേകിച്ചും ഗൾഫ് യുദ്ധകാലത്ത്. ബങ്കറുകൾ കേന്ദ്രീകരിച്ചും ആക്രമണങ്ങൾ വേണ്ടിവന്നതോടെ കൃത്യമായ ഗൈഡഡ് സംവിധാനങ്ങളുള്ള യുദ്ധോപകരണങ്ങൾ നിർമിക്കാനും തുടങ്ങി. ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് ശത്രുക്കൾ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് ഇത്തരം ബോംബുകളും ഇസ്രയേൽ പ്രയോഗിക്കാൻ തുടങ്ങിയത്.

∙ ബങ്കർ ബസ്റ്റർ ബോംബുകൾ ഏതെല്ലാം തരം?

ഗൈഡഡ് ബോംബ് യൂണിറ്റ് 28 (ജിബിയു-28) ആണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ഗൾഫ് യുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത ഈ 5 ടൺ ബോംബ് കൃത്യമായ ലക്ഷ്യത്തിനായി ലേസർ ഗൈഡഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രയോഗിച്ചിരുന്നത്. ഗൈഡഡ് ബോംബ് യൂണിറ്റ് 37 (ജിബിയു-37) ആണ് രണ്ടാമത്തേത്. പ്രതികൂല കാലാവസ്ഥയിൽ പോലും പ്രയോഗിക്കാവുന്ന ജിപിഎസ് - ഗൈഡഡ് ബോംബ് ആണിത്. മാസിവ് ഓർഡനൻസ് പെനട്രേറ്റർ (ജിബിയു-57) ആണ് മറ്റൊരു ബങ്കർ ബസ്റ്റർ ബോംബ്. 30 ടൺ ഭാരമുള്ള ഏറ്റവും വലിയ ബങ്കർ ബസ്റ്റർ ആണിത്. 200 അടി വരെ ഉറപ്പിച്ച കോൺക്രീറ്റിലേക്ക് തുളച്ചുകയറാൻ ഡിസൈൻ ചെയ്‌തിരിക്കുന്നതാണിത്.

ബിഎൽയു-109 ബോംബ് സജ്ജമാക്കുന്ന സൈനികര്‍. (Photo: US Air force)

∙ ബോംബിനെ നയിക്കുന്നത് ജിപിഎസും ലേസറും

ബങ്കർ തകർക്കാനായി നിർമിക്കുന്ന ബോംബുകളെല്ലാം കൃത്യമായി ടാർഗറ്റ് ചെയ്യുന്നതിനും ചുറ്റുവട്ടത്തുള്ള നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമായി വിപുലമായ ജിപിഎസ്, ലേസർ ഗൈഡൻസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ബോംബിന്റെ പ്രവർത്തനം. ശക്തമായ പുറംതോടിൽ നിർമിച്ചതിനാൽ, പൊട്ടിത്തെറിക്കുന്നതിന് മുൻപ് കഠിനമായ കെട്ടിടങ്ങളിലേക്ക് വരെ ആഴത്തിൽ തുളച്ചുകയറാൻ ബോംബുകളെ സഹായിക്കുന്നു. ഇത് കമാൻഡ് സെന്ററുകൾ, ആയുധപ്പുരകൾ, മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങൾ എന്നിവ ലക്ഷ്യമിടുന്നതിനും സഹായിക്കും..

∙ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വേണ്ട 

ബങ്കർ ബസ്റ്റർ ബോംബുകൾ രാജ്യാന്തര നിയമപ്രകാരം നിരോധിച്ചിട്ടില്ലെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ ഉപയോഗം ധാർമിക ആശങ്കകൾ ഉയർത്തുന്നുണ്ട്. ജനീവ കരാർ പ്രകാരം ആൾതാമസമുള്ള പ്രദേശങ്ങളിൽ ഇത്തരം ബോംബുകൾ പ്രയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, ഇസ്രയേലും യുഎസും പലപ്പോഴും പാർപ്പിട സമുച്ചയങ്ങളിൽ ഈ ബോംബുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ ഇറാൻ രംഗത്തുവന്നിരുന്നെങ്കിലും പതിവുപോലെ എല്ലാം അൽപായുസ്സായിത്തീർന്നു. മാത്രവുമല്ല. ലബനനിൽ ആക്രമണത്തിന്റെ പുതിയ ഘട്ടങ്ങളിലേക്കും ഇസ്രയേൽ കടന്നുകഴിഞ്ഞു. ഇനിയെന്ത് എന്ന വലിയ ചോദ്യം മാത്രം ബാക്കി...

English Summary:

How did Israel Assassinate Hezbollah Leader Hassan Nasrallah in Lebanon?