എന്തിനും ഏതിനും ആഗോളതാപനത്തെ പഴിക്കുന്ന രീതി വർധിച്ചു വരികയാണ്. എന്നാൽ ഇവിടെ പറയാൻ ശ്രമിക്കുന്നത് താപനത്തിന്റെ ഒരു കാണാപ്പുറത്തെക്കുറിച്ചാണ്. ഹിമാലയത്തിൽ അഞ്ചരപതിറ്റാണ്ട് മുമ്പ് ഉണ്ടായ വിമാനദുരന്തത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും മഞ്ഞുപാളികളെ തുടച്ചു മാറ്റി പുറത്തുവന്ന വാർത്തയാണ് ഇതിന് ആധാരം. ആൽപ്സ് പർവത നിരയിലെ മോണ്ട് ബ്ലാങ്ക് മഞ്ഞുമലയിൽ ഇടിച്ച് 1966ൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇപ്പോൾ ധാരാളമായി കണ്ടെടുക്കുന്നു. എന്താണ് ഇതിനു പിന്നിലെ ശാസ്ത്രസത്യം? 1971 മുതൽ 2002 വരെ 30 വർഷത്തെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 0.77 ഡിഗ്രി സെൽഷ്യസ് മുതൽ 0.86 ഡിഗ്രി വരെ ശരാശരി താപനില ഹിമാലയത്തിൽ മാത്രം വർധിച്ചു. ആൽപ്സ് പർവതനിരകളിലെ മഞ്ഞും താപനം മൂലം ഉരുകുന്നു. ഇങ്ങനെ മഞ്ഞുരുകുമ്പോൾ കാലം മൂടി വച്ച പലതും പുറത്തേക്കു വെളിപ്പെട്ടു വരുന്നു. ദുരന്തങ്ങളിൽപ്പെട്ടും അല്ലാതെയും മ‍ഞ്ഞുമൂടിപ്പോയ രഹസ്യങ്ങളും സമസ്യകളും മറനീക്കി പുറത്തുവരുന്നു. ഉയരമേറിയ പർവതങ്ങളിൽ, ആഗോള താപനത്തിൽ മഞ്ഞുരുകുന്നതുമൂലം ഹിമജലത്തടാകങ്ങളും മറ്റും രൂപപ്പെടുന്നതായാണ് കണ്ടെത്തൽ. ഇവ നിറഞ്ഞു കവിയുന്നതോടെ ജലത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വരികയും മഞ്ഞുതടാകം അണപൊട്ടിയൊഴുകി പ്രളയവും മണ്ണിടിച്ചിൽ ദുരന്തവും ഉണ്ടായേക്കാമെന്നും ഹിമാലയൻ ഭൗമഘടനയെപ്പറ്റി പഠിക്കുന്ന ഗവേഷകരും സ്ഥാപനങ്ങളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തിനും ഏതിനും ആഗോളതാപനത്തെ പഴിക്കുന്ന രീതി വർധിച്ചു വരികയാണ്. എന്നാൽ ഇവിടെ പറയാൻ ശ്രമിക്കുന്നത് താപനത്തിന്റെ ഒരു കാണാപ്പുറത്തെക്കുറിച്ചാണ്.  ഹിമാലയത്തിൽ അഞ്ചരപതിറ്റാണ്ട് മുമ്പ് ഉണ്ടായ വിമാനദുരന്തത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും  മഞ്ഞുപാളികളെ തുടച്ചു മാറ്റി  പുറത്തുവന്ന വാർത്തയാണ് ഇതിന് ആധാരം. ആൽപ്സ് പർവത നിരയിലെ മോണ്ട് ബ്ലാങ്ക് മഞ്ഞുമലയിൽ ഇടിച്ച് 1966ൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇപ്പോൾ ധാരാളമായി കണ്ടെടുക്കുന്നു. എന്താണ് ഇതിനു പിന്നിലെ ശാസ്ത്രസത്യം?

1971 മുതൽ 2002 വരെ 30 വർഷത്തെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 0.77 ഡിഗ്രി സെൽഷ്യസ് മുതൽ 0.86 ഡിഗ്രി വരെ ശരാശരി താപനില ഹിമാലയത്തിൽ മാത്രം വർധിച്ചു. ആൽപ്സ് പർവതനിരകളിലെ മഞ്ഞും താപനം മൂലം ഉരുകുന്നു. ഇങ്ങനെ മഞ്ഞുരുകുമ്പോൾ കാലം മൂടി വച്ച പലതും പുറത്തേക്കു വെളിപ്പെട്ടു വരുന്നു. ദുരന്തങ്ങളിൽപ്പെട്ടും അല്ലാതെയും മ‍ഞ്ഞുമൂടിപ്പോയ രഹസ്യങ്ങളും സമസ്യകളും മറനീക്കി പുറത്തുവരുന്നു. ഉയരമേറിയ പർവതങ്ങളിൽ, ആഗോള താപനത്തിൽ മഞ്ഞുരുകുന്നതുമൂലം ഹിമജലത്തടാകങ്ങളും മറ്റും  രൂപപ്പെടുന്നതായാണ് കണ്ടെത്തൽ. ഇവ നിറഞ്ഞു കവിയുന്നതോടെ ജലത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വരികയും  മഞ്ഞുതടാകം അണപൊട്ടിയൊഴുകി പ്രളയവും മണ്ണിടിച്ചിൽ ദുരന്തവും ഉണ്ടായേക്കാമെന്നും ഹിമാലയൻ ഭൗമഘടനയെപ്പറ്റി പഠിക്കുന്ന ഗവേഷകരും സ്ഥാപനങ്ങളും  മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അംബാലയിൽ നിന്ന് ലേയിലേക്കു 98 സൈനികരും 4 പൈലറ്റുമാരും ഉൾപ്പെടെ പറന്നുയർന്ന വിമാനം ഹിമാചൽ പ്രദേശിൽ മഞ്ഞുമലയിൽ ഇടിച്ചാണ് തകർന്നതെങ്കിലും എന്ത് സംഭവിച്ചു എന്ന് ആദ്യമൊന്നും കണ്ടെത്താനായില്ല. സൈനികരെ പാക് സൈന്യം ബന്ദികളാക്കി എന്ന വിശ്വാസത്തിലായിരുന്നു പലരുടെയും ബന്ധുക്കൾ

ADVERTISEMENT

∙ അഞ്ചര പതിറ്റാണ്ടോളം മഞ്ഞിൽ ഉറഞ്ഞ മലയാളി സൈനികൻ

1968ലെ സേനാവിമാന അപടത്തിൽ മരിച്ച 101 പേരിൽ 4 പേരുടെകൂടി മൃതദേഹം ഹിമാചൽ പ്രദേശിലെ റോത്തങ് ചുരത്തിലെ മഞ്ഞുമലയിൽ നിന്നു കണ്ടെടുത്തതും ഈ രംഗത്തെ കൗതുകം ഏറെ വർധിപ്പിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ തോമസ് ചെറിയാന്റെ ഉൾപ്പെടെ ഇതുവരെ റോത്തങ് ദുരന്തത്തിൽ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം  9 ആയി എന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ചൂട് കൂടുകയും മഞ്ഞ് ഉരുകി കനം കുറയുകയും ചെയ്യുന്നതോടെ വരുംകാലങ്ങളിൽ കൂടുതലായി ഇത്തരം ദുരൂഹതകൾ മറനീക്കി പുറത്തു വന്നേക്കും.

കാണാതാകുമ്പോൾ 22 വയസ്സായിരുന്നു തോമസ് ചെറിയാന്റെ പ്രായം. 7093526–ാം ബാഡ്ജ് നമ്പരുള്ള തോമസ് ചെറിയാനെ കൂടാതെ മേജർ ആർ.വി. രാഘവൻ (ഐസി 6429), മേജർ ദേവിന്ദർ, ക്യാപ്റ്റൻ എ.കെ.ഷഹ്രജി, സെക്കൻഡ് ലഫ്റ്റനന്റ് ബനാറസി ലാൽ, സൈനിക ഉദ്യോഗസ്ഥരായ എം.പി.മൊഹ്ദീൻ, (7101496), രാമസ്വാമി (1332836), വിജയകുമാർ (6625501), എസ്. ഭാസ്കരൻ (6611455), തോമസ് (1393057), കെ.പി. പണിക്കർ (7036969), പി.എസ് ജോസഫ് (6605160) തുടങ്ങിവയരെയും കാണാതായെന്നാണ് റിപ്പോർട്ടുകൾ. ഇതിലെ തോമസ് പത്തനംതിട്ട റാന്നി കാട്ടൂർ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ.എം.തോമസ് ആണ്.

തിരച്ചിലിൽ കണ്ടെത്തിയ സൈനികരുടെ മൃതദേഹങ്ങൾക്ക് സൈന്യം ആദരാജ്ഞലി അർപ്പിക്കുന്നു. (PTI Photo)

ചങ്ങനാശേരി ഇത്തിത്താനം കപ്പപ്പറമ്പിലായ കുളത്തിങ്കൽ കെ.കെ.രാജപ്പൻ എന്ന സൈനികനും  ഇതേ വിമാനത്തിൽ  ഉണ്ടായിരുന്നു. ഇനിയും രാജപ്പന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങൾ റോത്തങ്പാസിലെ ധാക്കാ മഞ്ഞുമലയിൽ നിന്ന് 2007, 2013, 2019 എന്നീ വർഷങ്ങളിൽ കണ്ടെടുത്തിരുന്നു. 27–ാം വയസ്സിൽ കാണാതായ രാജപ്പന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ എങ്കിലും കണ്ടെത്താനാ‍ൻ സാധിക്കുമെന്നും ആചാരപ്രകാരമുള്ള കർമങ്ങൾ നടത്താൻ പറ്റുമെന്നും ബന്ധുക്കൾ വിശ്വസിക്കുന്നു. 18-ാം വയസിലാണ് രാജപ്പൻ സേനയുടെ ഭാഗമായത്. 1965ൽ അവധിക്കു വീട്ടിൽ എത്തിയെങ്കിലും ഇന്ത്യ – പാക് യുദ്ധം നടക്കുന്നതിനാൽ അവധി പൂർത്തിയാകുന്നതിനു മുൻപ് മടങ്ങി. പിന്നീട് അപകട വാർത്തയാണ് നാട്ടിൽ അറിയുന്നത്.

ADVERTISEMENT

അംബാലയിൽ നിന്ന് ലേയിലേക്കു 98 സൈനികരും 4 പൈലറ്റുമാരും ഉൾപ്പെടെ പറന്നുയർന്ന വിമാനം ഹിമാചൽ പ്രദേശിൽ മഞ്ഞുമലയിൽ ഇടിച്ചാണ് തകർന്നതെങ്കിലും എന്ത് സംഭവിച്ചു എന്ന് ആദ്യമൊന്നും കണ്ടെത്താനായില്ല. സൈനികരെ പാക് സൈന്യം ബന്ദികളാക്കി എന്ന വിശ്വാസത്തിലായിരുന്നു പലരുടെയും ബന്ധുക്കൾ. നഷ്ടപരിഹാരമായി 20,000 രൂപയും അടുത്ത ബന്ധുക്കൾക്കു ആനുകൂല്യവും അന്ന് ലഭിച്ചിരുന്നു. അംബാലയിലെ ക്യാംപ് ഓഫിസിൽ നിന്നു രാജപ്പൻ ഉപയോഗിച്ചിരുന്ന യൂണിഫോം ഉൾപ്പെടെയുള്ള വസ്തുക്കൾ തപാലിൽ അയച്ചു നൽകിയ കാര്യവും ബന്ധുക്കൾ മുൻപ് അനുസ്മരിച്ചിട്ടുണ്ട്.

1968ലെ വിമാനാപകടത്തിൽ മരിച്ചവർക്കായി ചന്ദ്രബാഗയിൽ തിരച്ചിൽ നടത്തുന്നവർ (PTI Photo)

∙ മലോറിയുടെയും ബാബയുടെയും ഓർമകൾ

1920ൽ ആദ്യമായി എവറസ്റ്റ് കീഴടക്കാൻ പോയ പർവതാരോഹക സംഘത്തിലെ ബ്രിട്ടിഷുകാരനായ അംഗം ജോർജ് മലോറിയെ 1924ൽ എവറസ്റ്റ് കൊടുമുടിക്ക് സമീപത്തു വച്ച് മഞ്ഞുമല ഇടിഞ്ഞു വീണ് കാണാതായിരുന്നു. 1999ൽ കൃത്യം 75 വർഷങ്ങൾക്കു ശേഷം എവറസ്റ്റ് കൊടുമുടിക്ക് കേവലം 800 അടി അകലെ മഞ്ഞുമൂടിയ നിലയിൽ അദ്ദേഹത്തിന്റെ അധികം കേടാകാത്ത മൃതദേഹം കണ്ടെടുത്തു. ലോകത്തിന്റെ നെറുകയിൽ എത്തിയെന്നും നാളെ അതിൽ സ്പർശിക്കുമെന്നും എഴുതിയ കത്ത് അപ്പോഴും ആ പോക്കറ്റിൽ അക്ഷരമിഴിവോടെ കാത്തിരുന്നത് ലോകം വിങ്ങലോടെയാണ് അറിഞ്ഞത്.

ജോർജ് മല്ലോറി എവറസ്റ്റിന്റെ നെറുകയിൽ (Photo by HERALD SUN / AFP)

അത് പ്രിയതമയ്ക്കുള്ള വിടവാങ്ങൽ സന്ദേശമായി ഇത്രയും കാലം മോക്ഷം കാത്ത് എന്നതുപോലെ സഞ്ചാരികളെ കാത്തിരുന്നു. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിൽ പോലും മഞ്ഞുരുകലിന്റെ ഫലമായി പഴയ പർവതാരോഹകരുടെ അവശിഷ്ടങ്ങൾ തെളിഞ്ഞു വരുന്നതായി കാണാം. ഡാർജിലിങിലെ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച വേളയിലാണ് മലോറിയുടെ സമർപ്പണവും ജീവത്യാഗവും ഹിമാലയത്തെ പ്രണയാതുരമാക്കുന്ന ഓർമയായി ചുറ്റിനിൽക്കുന്ന കാര്യം മനസ്സിലാക്കിയത്.

ADVERTISEMENT

ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവായ ഹോമി ജെ.ബാബാ ഉൾപ്പെടെ 117 പേരുടെ മരണത്തിന് ഇടയാക്കിയത് 1966ലെ എയർ ഇന്ത്യ 101 വിമാന ദുരന്തമായിരുന്നു. ദുരന്തത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇന്ദിരാ ഗാന്ധി അധികാരമേറ്റ വാർത്ത അടങ്ങുന്ന ദ് ഹിന്ദു പത്രവും ഡെക്കാൻ ഹെറൾഡ് പത്രവും ഒക്കെ 50 വർഷത്തിനു ശേഷം കണ്ടെടുത്തതും കൗതുകം ഉണർത്തിയിരുന്നു. 1966ലെ പത്രങ്ങൾക്കും ആഭരണങ്ങൾക്കും മറ്റും ഒരു കേടുപാടുമില്ലായിരുന്നു. മഷിയായാലും മനുഷ്യ ശരീരമായാലും മഞ്ഞ് എല്ലാത്തിനെയും എങ്ങനെ പൊതിഞ്ഞു സൂക്ഷിക്കുന്നു എന്നതു സംബന്ധിച്ച്  ഗവേണങ്ങളും നടക്കുന്നു.

∙ തോമസ് ചെറിയാന്റെ വിമാനം മടങ്ങിയത് മോശം കാലാവസ്ഥമൂലം

ഹരിയാനയിലെ അംബാലയിൽ നിന്ന് ലേ ലഡാക്കിലേക്ക് പുറപ്പെട്ടതായിരുന്നു ആ വിമാനം. പക്ഷേ മോശം കാലാവസ്ഥ കാരണം ലക്ഷ്യത്തിൽ ഇറങ്ങാൻ കഴിയാതെ തിരികെ പറന്നു. ഹിമാചൽ പ്രദേശിലെ റോത്തങ്ങ് ചുരത്തിനു മുകളിലൂടെ പറക്കുന്നതിനിടെ പെട്ടെന്ന് വിമാനം അപ്രത്യക്ഷമാകുന്നു. ആന്റനോവ് എഎൻ 12 വിഭാഗത്തിൽപ്പെട്ട വിമാനം ചന്ദ്ര–ബാഗ മഞ്ഞുമലയിൽ അപ്രത്യക്ഷമായ, ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ആ കറുത്ത ദിനം 1968 ഫെബ്രുവരി ഏഴിനായിരുന്നു. ബ്രിഗേഡിയർ ആർ.പി.സിങിന്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 29 ന് ആരംഭിച്ച തിരച്ചിലാണ് നാല് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സഹായകമായത്. എ.എ. നാരായൺ സിങ്, മൽഖാൻ സിങ്, തോമസ് ചെറിയാൻ, മുൻഷി എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

എഎൻ–12 വിമാനം (ഫയൽ ചിത്രം)

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണെടുത്ത സൈനികൻ ഇലന്തൂർ ഈസ്റ്റ് താഴയിൽ ഒടാലിൽ തോമസ് ചെറിയാന്റെ സംസ്കാരം നടക്കുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഒന്ന്: 56 വർഷങ്ങൾക്കുശേഷവും അധികം ജീർണിക്കാതെ മൃതദേഹം അവിടെ മഞ്ഞിൽ തന്നെ പുതുഞ്ഞുകിടന്നതിനു പിന്നിലെ ശാസ്ത്രമെന്താണ്? രണ്ട്: ഇപ്പോൾ എന്തുകൊണ്ട് മൃതദേഹം കണ്ടെത്താനായി? അതിനു പിന്നിലെ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിനും ബിഗ് സല്യൂട്ട് നൽകാതിരിക്കാനാവില്ല.

∙ ചന്ദ്ര ബാഗയിൽ മാഞ്ഞ ചെറിയാന്റെ സ്വപ്നങ്ങൾ

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3978 മീറ്ററാണ് റോത്തങ്ങ് ചുരത്തിന്റെ ഉയരം. എന്നാൽ ചന്ദ്ര–ബാഗാ പ്രദേശം 6000 മീറ്റർ വരെ ഉയരത്തിലാണ്. 8849 മീറ്ററാണ് എവറസ്റ്റിന്റെ ഉയരമെന്ന് ഓർക്കണം. വായു തീരെ ഇല്ല. മഞ്ഞിൽ കാലുകൾ താഴ്ന്നുപോകാം. ജീവനെ ഏതു നിമിഷവും കവർന്നെടുക്കാൻ പാകത്തിന് അതിശൈത്യം അതിന്റെ ‘ക്രയോജനിക്’  പുതപ്പ് വീശിക്കൊണ്ടേയിരിക്കുന്നിടം. കഠിനമായ മഞ്ഞുകാറ്റും മൈനസ് താപനിലയും വഴുവഴുക്കലുള്ള മഞ്ഞുപാളിയും ചവുട്ടിയാൽ അടിതെറ്റുന്ന തരത്തിലുള്ള ഉരുളൻ കല്ലുകളും എല്ലാം ഈ ഭാഗത്തിന്റെ പ്രത്യേകതയാണെന്ന് ഇവിടെ പര്യവേക്ഷണത്തിന്റെ ഭാഗമായി എത്തിയിട്ടുള്ള അനുഭവസ്ഥർ പറയുന്നു. ലാഹോൽ ആൻഡ് സ്പിതി ജില്ലയിൽ ഉൾപ്പെട്ട ഇവിടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ യാതൊന്നുമില്ലാത്തതുമൂലം മഞ്ഞ് ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രലോകത്തിന് പോലും കൃത്യമായി അറിയാൻ കഴിയുന്നില്ല.

തോമസ് ചെറിയാന്റെ മൃതദേഹം ബഹുമതികളോടെ സൈന്യം ഏറ്റുവാങ്ങിയപ്പോൾ (ചിത്രം: മനോരമ)

സിന്ധുനദിയുടെ ഭാഗമായി ചേരുന്ന കശ്മീരിലെ ചെനാബ് നദി ഇവിടെ നിന്നാണ് ഉദ്ഭവിക്കുന്നത്. ചന്ദ്രയെന്നും ബാഗയെന്നും പേരുള്ള രണ്ട് മഞ്ഞുഗോപുരങ്ങളിലെ ഹിമാനികൾ ഉരുകിയൊലിച്ചുള്ള ജലമാണ് ചെനാബ് നദിയെ സമൃദ്ധമാക്കുന്നത്. ‘7093526’ എന്ന യൂണിഫോമിലെ നമ്പരും പേര് എഴുതിയ ബാഡ്ജ് ഫലകവും അഞ്ചര പതിറ്റാണ്ട് കഴിഞ്ഞിട്ടും മാഞ്ഞുപോകാത്തതാണ് തോമസ് ചെറിയാനെ തിരിച്ചറിയാൻ സഹായകമായത്. സർവീസ് പെയ്മെന്റ് ബുക്കും മറ്റും മൃതദേഹത്തോടൊപ്പം ലഭിച്ചു. തോമസ് എന്ന പേരിനു ശേഷം സി എന്നു തുടങ്ങുന്നതുമുതലുള്ള ഭാഗം കത്തിയ നിലയിൽ ആയിരുന്നു. ഇതുമൂലം കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നു വന്ന ആദ്യ വാർത്തകളിൽ തോമസ് ചെറിയാന്റെ പേര് തോമസ് ചരൺ എന്നാണ് വന്നത്. എങ്കിലും കൃത്യമായ വിവരം കൃത്യമായ സ്ഥലത്ത് ബന്ധുക്കളെ അറിയിക്കാൻ കഴിഞ്ഞത് സൈന്യത്തിന്റെ കൃത്യതയാർന്ന പ്രവർത്തനമികവ് മൂലമാണ്.

കുടുംബ വീട് പൊളിച്ച സമയത്ത് പഴയ ഫോട്ടോകൾ നഷ്ടപ്പെട്ടത് ബന്ധുക്കളെ ഏറെ വിഷമിപ്പിച്ചെങ്കിലും സെക്കന്ദരാബാദിൽ നിന്നുള്ള മുൻ കരസേനാ അംഗം രക്ഷയ്ക്കെത്തി. 56 വർഷത്തിലേറെ പഴക്കമുള്ള ജീവസുറ്റ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അങ്ങനെ വൈറലായി മാറി. ഫോട്ടോ ലഭ്യമാക്കിയ ആ സൈനിക സമർപ്പണത്തിന് നൂറ് അഭിവാദ്യങ്ങൾ. സഹപ്രവർത്തകന്റെ ജീവന് തന്റെ ജീവനേക്കാൾ വിലകൽപ്പിക്കുന്ന പരസ്പര ആലിംഗനത്തിന്റെ യുദ്ധഭൂമി കൂടിയാണ് സിയാച്ചിൻ എന്ന ശൈത്യ രണഭൂമി. ഇവിടെ ശത്രുക്കൾ രണ്ടാണ്: അതിർത്തിക്കപ്പുറത്തു നിന്നുള്ളർ ആദ്യശത്രു. വാളുപോലെ ശരീരത്തെ കീറിമുറിച്ച് കടന്നുപോകുന്ന ‘ബ്ലിസാർഡ്’ എന്ന ശീതക്കാറ്റ് രണ്ടാം ശത്രു.

തോമസ് ചെറിയാന്റെ മൃതദേഹം വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നു. (ചിത്രം: മനോരമ)

1968ലെ ദുരന്തത്തിൽ കാണാമറയത്ത് മാഞ്ഞ 101 പേരിൽ ഇത്രയും വർഷത്തെ തിരച്ചിലിനു ശേഷവും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്. തിരികെ വരുമെന്ന് പ്രതീക്ഷയില്ലെങ്കിലും മൃതദേഹത്തിനെങ്കിലുമായി കാത്തിരുന്ന അവരുടെ ഉറ്റവർ പലരും ഇതിനിടെ ഓർമയായി. ഇപ്പോൾ ലഭിച്ച മൃതദേഹങ്ങൾ, അന്ന് മരണപ്പെട്ട പലരുടെയും ബന്ധുക്കളുടെ പ്രതീക്ഷയ്ക്ക് ചെറിയ വെളിച്ചം നൽകിയിട്ടുമുണ്ടാകാം. 22–ാം വയസ്സിൽ റോത്തങിനെ മഞ്ഞിലുറഞ്ഞുപോയ തോമസിന്റെ മൃതദേഹം പൂർണ ഔദ്യോഹിക ബഹുമതികളോടെ സംസ്കരിക്കാനൊരുങ്ങുമ്പോൾ അപകടം സംബന്ധിച്ച ചോദ്യങ്ങൾ ഇനിയും ബാക്കി. റോത്തങിൽ ഇനി കണ്ടെത്താനുള്ളത് 92 പേരെയാണ്. ഈ മഞ്ഞുകിടക്കയിൽ 56 വർഷമായി ഉറങ്ങിക്കിടക്കുന്ന ധീര സൈനികർക്ക് എത്ര ആദരാജ്ഞലി അർപ്പിച്ചാലും മതിയാകില്ല.

English Summary:

Melting Glaciers Reveal Lost Soldiers and Plane Wreckage: Climate Change Uncovers the Past

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT