‘ഇസ്രയേൽ ഏജന്റുമാരെ നേരിടാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻതന്നെ മൊസാദ് ചാരനായിരുന്നു, സംഘത്തിൽ നിരവധി പേർ ഒരേസമയം ഇറാനും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ചു’– ലബനനിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്റെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് നടത്തിയ ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ 20 ഏജന്റുമാർ ഇസ്രയേലിന് വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ മൊസാദിന്റെ രഹസ്യ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നത്, എന്നാൽ അവർ ആ രാജ്യത്തിന്റെ രഹസ്യങ്ങളെല്ലാം കൃത്യമായി മൊസാദ് ആസ്ഥാനത്തും എത്തിച്ചു. ഇറാനിലെ ഓരോ വിവരങ്ങളും ആ നിമിഷം തന്നെ ഇസ്രയേൽ എങ്ങനെ അറിയുന്നു എന്നതിന് ഇതിനുമപ്പുറം വേറെന്തു തെളിവു വേണം! ഇടക്കിടെ പ്രമുഖരുടെ കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ, സൈബർ ആക്രമണം... ഇതാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥ. ശത്രു രാജ്യത്തിന്റെ ചാരൻമാർ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി ഇറാൻ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും മൊസാദിന്റെ ചാരക്കണ്ണുണ്ടെന്ന് പറയുമ്പോൾ ഇറാനിൽ സുരക്ഷ എന്ന വാക്കിന് എത്രത്തോളം പ്രസക്തിയുണ്ട്

‘ഇസ്രയേൽ ഏജന്റുമാരെ നേരിടാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻതന്നെ മൊസാദ് ചാരനായിരുന്നു, സംഘത്തിൽ നിരവധി പേർ ഒരേസമയം ഇറാനും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ചു’– ലബനനിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്റെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് നടത്തിയ ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ 20 ഏജന്റുമാർ ഇസ്രയേലിന് വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ മൊസാദിന്റെ രഹസ്യ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നത്, എന്നാൽ അവർ ആ രാജ്യത്തിന്റെ രഹസ്യങ്ങളെല്ലാം കൃത്യമായി മൊസാദ് ആസ്ഥാനത്തും എത്തിച്ചു. ഇറാനിലെ ഓരോ വിവരങ്ങളും ആ നിമിഷം തന്നെ ഇസ്രയേൽ എങ്ങനെ അറിയുന്നു എന്നതിന് ഇതിനുമപ്പുറം വേറെന്തു തെളിവു വേണം! ഇടക്കിടെ പ്രമുഖരുടെ കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ, സൈബർ ആക്രമണം... ഇതാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥ. ശത്രു രാജ്യത്തിന്റെ ചാരൻമാർ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി ഇറാൻ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും മൊസാദിന്റെ ചാരക്കണ്ണുണ്ടെന്ന് പറയുമ്പോൾ ഇറാനിൽ സുരക്ഷ എന്ന വാക്കിന് എത്രത്തോളം പ്രസക്തിയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇസ്രയേൽ ഏജന്റുമാരെ നേരിടാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻതന്നെ മൊസാദ് ചാരനായിരുന്നു, സംഘത്തിൽ നിരവധി പേർ ഒരേസമയം ഇറാനും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ചു’– ലബനനിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്റെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് നടത്തിയ ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ 20 ഏജന്റുമാർ ഇസ്രയേലിന് വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ മൊസാദിന്റെ രഹസ്യ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നത്, എന്നാൽ അവർ ആ രാജ്യത്തിന്റെ രഹസ്യങ്ങളെല്ലാം കൃത്യമായി മൊസാദ് ആസ്ഥാനത്തും എത്തിച്ചു. ഇറാനിലെ ഓരോ വിവരങ്ങളും ആ നിമിഷം തന്നെ ഇസ്രയേൽ എങ്ങനെ അറിയുന്നു എന്നതിന് ഇതിനുമപ്പുറം വേറെന്തു തെളിവു വേണം! ഇടക്കിടെ പ്രമുഖരുടെ കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ, സൈബർ ആക്രമണം... ഇതാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥ. ശത്രു രാജ്യത്തിന്റെ ചാരൻമാർ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി ഇറാൻ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും മൊസാദിന്റെ ചാരക്കണ്ണുണ്ടെന്ന് പറയുമ്പോൾ ഇറാനിൽ സുരക്ഷ എന്ന വാക്കിന് എത്രത്തോളം പ്രസക്തിയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇസ്രയേൽ ഏജന്റുമാരെ നേരിടാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻതന്നെ മൊസാദ് ചാരനായിരുന്നു, സംഘത്തിൽ നിരവധി പേർ ഒരേസമയം ഇറാനും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ചു’– ലബനനിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്റെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് നടത്തിയ ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ 20 ഏജന്റുമാർ ഇസ്രയേലിന് വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ മൊസാദിന്റെ രഹസ്യ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നത്, എന്നാൽ അവർ ആ രാജ്യത്തിന്റെ രഹസ്യങ്ങളെല്ലാം കൃത്യമായി മൊസാദ് ആസ്ഥാനത്തും എത്തിച്ചു. ഇറാനിലെ ഓരോ വിവരങ്ങളും ആ നിമിഷം തന്നെ ഇസ്രയേൽ എങ്ങനെ അറിയുന്നു എന്നതിന് ഇതിനുമപ്പുറം വേറെന്തു തെളിവു വേണം!  

ഇടക്കിടെ പ്രമുഖരുടെ കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ, സൈബർ ആക്രമണം... ഇതാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥ. ശത്രു രാജ്യത്തിന്റെ ചാരൻമാർ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി ഇറാൻ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും മൊസാദിന്റെ ചാരക്കണ്ണുണ്ടെന്ന് പറയുമ്പോൾ ഇറാനിൽ സുരക്ഷ എന്ന വാക്കിന് എത്രത്തോളം പ്രസക്തിയുണ്ട് എന്ന നിലയ്ക്കുള്ള ചർച്ചകളും ശക്തം. പോയ വർഷങ്ങളിലെ നിഗൂഢ സംഭവങ്ങളെല്ലാം പറയാതെ പറയുന്നതും ഇറാൻ മണ്ണിലെ മൊസാദ് ചാരൻമാരുടെ സാന്നിധ്യമാണ്. ഇസ്രയേലിന്റെ ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആഗോളതലത്തിൽ പേരുകേട്ടതും ഭയപ്പെടുത്തുന്നതുമായ ചാര സംഘടനകളിലൊന്നാണ്. 

ഇറാന്റെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് മാധ്യമങ്ങളെ കാണുന്നു. (Photo by ATTA KENARE / AFP)
ADVERTISEMENT

1949ൽ സ്ഥാപിതമായതു മുതൽ ഇസ്രയേലിന്റെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മൊസാദ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്രയേലിനോടുള്ള വിരുദ്ധ നിലപാടും മേഖലയിലെ തന്ത്രപ്രധാനമായ പ്രാധാന്യവും കണക്കിലെടുത്ത് ഇറാൻ എന്നും മൊസാദിന്റെ നോട്ടപ്പുള്ളിയാണ്. ഇറാനിലെ മൊസാദിന്റെ സാന്നിധ്യം അതീവ രഹസ്യമാണെങ്കിലും കൊലപാതകങ്ങൾ, രഹസ്യ ദൗത്യങ്ങൾ തുടങ്ങി നിരവധി നിഗൂഢ സംഭവങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അജ്ഞാത സാന്നിധ്യമാണ് മൊസാദ്. എങ്ങനെയാണ് മൊസാദ് ഇറാന്റെ മണ്ണിൽ പ്രവര്‍ത്തിക്കുന്നത്? നിര്‍ണായക ദൗത്യങ്ങൾ നടപ്പിലാക്കാൻ എന്തൊക്കെ സംവിധാനങ്ങളാണ് മൊസാദ് ഉപയോഗപ്പെടുത്തുന്നത്? ഒരു സിനിമാക്കഥ പോലെ തോന്നും മൊസാദിന്റെ പല നീക്കങ്ങളും!

∙ ഇറാനിലെ മൊസാദ് സാന്നിധ്യം

ഇറാനിൽ ഓപറേഷൻ നടത്തിയതായി അവകാശപ്പെട്ട് പലപ്പോഴും മൊസാദ് രംഗത്തുവന്നിട്ടുണ്ട്. ഇറാന്റെ മണ്ണിൽ ഇസ്രയേലിന് നടത്താൻ കഴിഞ്ഞിട്ടുള്ള ദൗത്യങ്ങളുടെ നീണ്ട പട്ടിക കണക്കിലെടുക്കുമ്പോൾ, രാജ്യത്തെ പ്രതിരോധിക്കുക എന്ന അടിസ്ഥാന ദൗത്യത്തിൽ ഇറാൻ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് പരിശോധിച്ചവർക്കെല്ലാം ഞെട്ടിക്കും റിപ്പോർട്ടുകളാണ് ലഭിച്ചത്. രാജ്യത്തെ സുരക്ഷാ സേന തങ്ങളുടെ ഊർജത്തിന്റെ ഭൂരിഭാഗവും സാധാരണ ഇറാനികളെ അടിച്ചമർത്താനും അനധികൃതമായി കുടിയേറിയ വിദേശ പൗരന്മാർ, കലാകാരന്മാർ, അക്കാദമിക് വിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിവരെ ബന്ദികളാക്കാനുമാണ് ചെലവഴിക്കുന്നതെന്ന് ആരോപണമുണ്ട്. എന്നാൽ മൊസാദ് പോലുള്ള ചാര സംഘങ്ങളുടെ നീക്കം തടായാൻ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കുന്നും ഇല്ല.

ആപ്പിൾ ടിവിയുടെ ‘ടെഹ്റാൻ’ എന്ന സീരീസിൽ സെറ്റിട്ട മൊസാദിന്റെ സൈബർ വിഭാഗം (Photo Courtesy: Apple TV)

∙ മൊസാദിന്റെ പിറവി

ADVERTISEMENT

1949 ഡിസംബറിൽ ഇസ്രയേലിന്റെ പിറവിക്കു പിന്നാലെയാണ് മൊസാദ് സ്ഥാപിതമായത്. ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുക, രഹസ്യ ദൗത്യങ്ങൾ നടത്തുക, രാജ്യത്തിനു പുറത്ത് വേണമെങ്കിൽ കൊലപാതകം വരെയുളള ദൗത്യങ്ങൾ നടത്തുക, ലോകമെമ്പാടുമുള്ള ജൂത സമൂഹങ്ങളെ സംരക്ഷിക്കുക എന്നിവയായിരുന്നു മൊസാദിന്റെ പ്രാഥമിക ദൗത്യം. ഇസ്രയേലിന്റെ നിലനിൽപിനു ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്ന രാജ്യങ്ങളിൽ തുടക്കം മുതൽ തന്നെ മൊസാദ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലൊന്ന് ഇറാൻ തന്നെയായിരുന്നു.

ഇസ്രയേലും ഇറാനും തമ്മിലുള്ള ബന്ധം സങ്കീർണമായിരുന്നു. ഷാ ഭരണകൂടത്തിന്റെ കാലത്ത് ഇറാനും ഇസ്രയേലും താരതമ്യേന സൗഹാർദപരമായ ബന്ധം പുലർത്തിയിരുന്നു. എന്നാൽ, 1979ലെ ഇസ്‌ലാമിക വിപ്ലവമാണ് ഇറാനെ ഇസ്രയേലിന്റെ കടുത്ത ശത്രുവാക്കി മാറ്റിയത്. ആയത്തുല്ല ഖമനയിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ഇസ്രയേലിനെ ശത്രുവായാണ് കണ്ടത്, അത് ഇന്നും തുടരുന്നു. ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെയാണ് പരസ്യമായും രഹസ്യമായുമുള്ള ഇറാൻ– ഇസ്രയേൽ ശത്രുതയിൽ മൊസാദ് കാര്യമായിത്തന്നെ ഇടപെട്ടു തുടങ്ങിയതും.

ടെഹ്റാൻ സീരീസിൽ നിന്നൊരു രംഗം. (Photo Courtesy: Apple TV)

∙ ഇറാനിലെ മൊസാദ് ദൗത്യങ്ങൾ

ഇറാനിൽ കൃത്യമായ ദൗത്യങ്ങൾ‍ നടപ്പാക്കുന്നതിൽ മൊസാദ് വലിയ വിജയം നേടിയിരുന്നു. പലപ്പോഴും ഇറാന്റെ ആണവ പദ്ധതിയും സൈനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ദൗത്യങ്ങൾ. ലോകം ഒന്നടങ്കം ശ്രദ്ധിക്കപ്പെട്ടതും രഹസ്യമായതുമായ നിരവധി ദൗത്യങ്ങൾ ഇറാനിന്റെ മണ്ണിൽ മൊസാദ് നടപ്പിലാക്കി. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങൾ തന്നെയാണ് ഇതിൽ പ്രധാനപ്പെട്ടത്. 2010നും 2012നും ഇടയിൽ കൊലപാതകങ്ങളുടെ പരമ്പരയായിരുന്നു. ഇറാന്റെ ആണവ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചിരുന്ന പ്രധാന വ്യക്തികളെ എല്ലാം തിരഞ്ഞുപിടിച്ച് ഇല്ലാതാക്കി. 

ADVERTISEMENT

ഈ നീക്കങ്ങളെല്ലാം ഇറാന്റെ ആണവ മുന്നേറ്റങ്ങളെ വര്‍ഷങ്ങളോളം വൈകിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. 2010ൽ ഒരു കാർ ബോംബ് സ്‌ഫോടനത്തിൽ പ്രമുഖ ആണവ ശാസ്ത്രജ്ഞനായ ഡോ. മജിദ് ഷഹ്‌രിയാരി കൊല്ലപ്പട്ടത് ഇറാന്റെ ആണവ പദ്ധതികളെ ഏറെ ബാധിച്ചു. ഇറാന്റെ നടാൻസ് ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടത്തിയ സംയുക്ത യുഎസ്-ഇസ്രയേലി സൈബർ ഓപറേഷൻ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 2010ൽ കണ്ടെത്തിയ സ്റ്റക്‌സ്‌നെറ്റ് ഇറാന്റെ സെൻട്രിഫ്യൂജുകൾക്ക് കാര്യമായ കേടുപാടുകൾ വരുത്തി. അവരുടെ ആണവ പദ്ധതി വൈകിപ്പിക്കാൻ ഇത് കാരണമാകുകയും ചെയ്തു.

ഇറാന്റെ നടാൻസ് ആണവകേന്ദ്രം (File Photo: Atomic Energy Organization of Iran/AFP)

∙ രീതികളും തന്ത്രങ്ങളും

ഇറാനിൽ നുഴഞ്ഞുകയറാനും പ്രവർത്തിക്കാനും മൊസാദ് വിവിധ രീതികളാണ് അവലംബിക്കുന്നത്. ഇറാനിൽ പ്രവർത്തിക്കാൻ വേണ്ടി മാത്രം മൊസാദ് പ്രത്യേകം പ്രവർത്തകരെ റിക്രൂട്ടിങ് നടത്തുന്നുണ്ട്. ഇറാനിൽനിന്ന് നിർണായക വിവരങ്ങൾ നൽകാനോ ദൗത്യങ്ങളിൽ സഹായിക്കാനോ കഴിയുന്ന വ്യക്തികളെ തിരിച്ചറിയാനും റിക്രൂട്ട് ചെയ്യാനും ഏജന്റുമാർക്ക് പരിശീലനം നൽകുന്നു. ഇതോടൊപ്പം തന്നെ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കാൻ മൊസാദ് നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്നു. സൈബർ ടൂളുകൾ, നിരീക്ഷണ സംവിധാനങ്ങൾ, അത്യാധുനിക ഹാക്കിങ് ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

മൊസാദ് ഏജന്റുമാർ തമ്മിൽ ഒന്നിച്ച്, തിരിച്ചറിയപ്പെടാതെ പ്രവർത്തിക്കാനുമുള്ള കഴിവിന് പേരുകേട്ടവരാണ്. തിരിച്ചറിയാതിരിക്കാൻ അവർ വ്യാജ രേഖകളും സുരക്ഷിത താമസ സൗകര്യങ്ങളും തന്ത്രപരമായ പണംകൈമാറ്റ സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. മൊസാദ് പലപ്പോഴും സഖ്യരാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളുമായും സഹകരിക്കുന്നുണ്ട്. പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരസ്പരം വിവരങ്ങളും സംവിധാനങ്ങളും പങ്കിടുന്ന പതിവുമുണ്ട്.

∙ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

ഇറാനിലെ മൊസാദിന്റെ സാന്നിധ്യത്തിന് കാര്യമായ ഭൗമ– രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട്. ഇസ്രയേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന രഹസ്യാന്വേഷണ യുദ്ധം പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സുരക്ഷയ്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മൊസാദിന്റെ രഹസ്യ ദൗത്യങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിപ്പിച്ചു. ഇറാൻ ഈ നടപടികളെ അവരുടെ പരമാധികാരത്തിന്റെ ലംഘനമായി കാണുന്നു, അതേസമയം ഈ ദൗത്യങ്ങളെല്ലാം ദേശീയ സുരക്ഷയ്ക്ക് ആവശ്യമാണെന്ന് ഇസ്രയേൽ ന്യായീകരിക്കുകയും ചെയ്യുന്നു.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ യുഎസ്, റഷ്യ, ചൈന എന്നിവയുൾപ്പെടെയുള്ള പ്രധാന രാജ്യാന്തര ശക്തികളും പലപ്പോഴും ചേരേണ്ടി വരുന്നുണ്ട്. ഈ രാഷ്ട്രങ്ങളിൽ ഓരോന്നിനും ഈ മേഖലയിൽ തന്ത്രപരമായ താൽപര്യങ്ങളുമുണ്ട്. ഇത് പണ്ടും ഇപ്പോഴും പ്രകടവുമാണ്. ഇസ്രയേലിനൊപ്പം യുഎസ് നിലകൊള്ളുമ്പോൾ ചൈനയും റഷ്യയും ഇറാനൊപ്പമാണ്. ഈ ചേരിതിരിവ് മേഖലയിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും ചെറുതല്ല.

2015 ജനുവരി 13ന് ഗൾഫ് തുറമുഖ നഗരമായ ബുഷെഹറിലെ ബുഷെർ ആണവ നിലയത്തിന്റെ കൺട്രോൾ റൂം സന്ദർശിക്കുന്ന ഹസൻ റൂഹാനി. (Photo by MOHAMMAD BERNO / IRANIAN PRESIDENCY / AFP)

∙ കൂടുന്ന മൊസാദ് നിരീക്ഷണം

ഇറാനിലെ മൊസാദിന്റെ പ്രവർത്തനങ്ങൾ കൂടികൊണ്ടിരിക്കുകയാണ്. ഇറാന്റെ സൈനിക ശേഷിയിലും പ്രാദേശിക സ്വാധീനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് മൊസാദിന്റെ പ്രവർത്തനം. ഇപ്പോൾ സൈബർ നീക്കങ്ങളും സജീവമാക്കി. 2020ൽ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിൻ ഫക്രിസാദേയുടെ കൊലപാതകത്തിന് പിന്നിലും മൊസാദായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇസ്രയേൽ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അണ്വായുധങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതിൽ മൊസാദിന്റെ നിരന്തരമായ പ്രതിബദ്ധത പ്രകടമാക്കുന്നതായിരുന്നു ഈ ഓപറേഷൻ.

മൊസാദ് ഏജന്റുമാർ ഓരോ നിമിഷവും ഇറാന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇറാൻ കേന്ദ്രീകരിച്ചുള്ള ആയുധ കയറ്റുമതിയും ഇറക്കുമതിയും കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ട്. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് കൃത്യമായ മാപ്പിങ്ങോടെ വിവരങ്ങൾ ലഭ്യമാക്കാനും ഇസ്രയേലിന് സാധിക്കുന്നു. ഇറാനിലെ മൊസാദിന്റെ ഭാവി നീക്കങ്ങൾ സാങ്കേതികവിദ്യയും സൈബർ ആക്രമണവും കേന്ദ്രീകരിച്ചായിരിക്കാം. ഇറാനും സ്വന്തം രഹസ്യാന്വേഷണ ശേഷി വർധിപ്പിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രഹസ്യയുദ്ധം രൂക്ഷമാകുമെന്നാണ് കരുതുന്നത്.

Representative image: (Photo: Igor Vershinsky/istockphoto)

∙ ഇന്റലിജൻസ് ശേഖരണം

ഇറാനിലെ മൊസാദിന്റെ നീക്കങ്ങളുടെ കേന്ദ്രബിന്ദു ഇന്റലിജൻസ് ഡേറ്റ ശേഖരണമാണ്. ഇറാന്റെ സൈനിക ശേഷി, ആണവ പദ്ധതി, ആന്തരിക രാഷ്ട്രീയ നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരണം ഇതിൽ ഉൾപ്പെടുന്നു. ഇറാനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ മൊസാദ് വിവിധ രീതികളാണ് പ്രയോഗിക്കുന്നത്:

1) ഹ്യൂമൻ ഇന്റലിജൻസ്: വിമതർ, വംശീയ ന്യൂനപക്ഷങ്ങൾ, ഇറാൻ സർക്കാരിലെയോ സൈന്യത്തിലെയോ അസംതൃപ്തരായ അംഗങ്ങൾ എന്നിവരെയെല്ലാം മൊസാദ് ഇറാനിലെ വിവരദാതാക്കളായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇവർ ഇറാന്റെ ആഭ്യന്തര പ്രവർത്തനങ്ങളെക്കുറിച്ചും തന്ത്രപരമായ പദ്ധതികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ നൽകുന്നു.

2) സിഗ്നൽസ് ഇന്റലിജൻസ്: ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിനായി മൊസാദ് ഇറാന്റെ ആശയവിനിമയ സംവിധാനങ്ങൾ ട്രാക്ക് ചെയ്യുന്നു. ഇറാന്റെ ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ ചോർത്തൽ, സർക്കാർ ഡേറ്റാബേസുകൾ ഹാക്ക് ചെയ്യൽ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ ബ്ലോക്ക് ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Representative image: (Photo: Dragos Condrea/istockphoto)

3) ഓപൺ സോഴ്‌സ് ഇന്റലിജൻസ് (ഒഎസ്ഐഎൻടി): ഇറാന്റെ ശേഷികളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ ലഭിക്കുന്നതിന് സമൂഹമാധ്യമങ്ങൾ, വാർത്താ റിപ്പോർട്ടുകൾ, അക്കാദമിക് പ്രസിദ്ധീകരണങ്ങൾ എന്നിവ ഉൾപ്പെടെ പൊതുവായി ലഭ്യമായ വിവരങ്ങളും മൊസാദ് വിശകലന വിദഗ്ധർ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു.

2018ൽ ടെഹ്‌റാനിലെ വെയർഹൗസിൽ നടത്തിയ റെയ്ഡാണ് മൊസാദിന്റെ ഏറ്റവും ശ്രദ്ധേയമായ രഹസ്യ ദൗത്യങ്ങളിലൊന്ന്. ഇത് ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുടെ വലിയ ശേഖരം പിടിച്ചെടുക്കാൻ ഇസ്രയേലിനെ സഹായിച്ചു. 50,000ത്തിലധികം പേജുകളും 163 സി‍ഡികളും കണ്ടെത്താനായ ഈ ഓപറേഷനിലൂടെയാണ് ഇസ്രയേലും സഖ്യകക്ഷികളും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത്.

ഇറാനിലെ ബുഷെർ ആണവ നിലയം. (Photo by Atta KENARE / AFP)

∙ നിർണായക പദ്ധതികൾ അട്ടിമറിക്കാൻ നിരവധി വഴികൾ

ഇറാന്റെ ആണവ പദ്ധതികളും മറ്റ് സൈനിക നീക്കങ്ങളും വൈകിപ്പിക്കുകയോ വഴി തെറ്റിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ മൊസാദ് നടപ്പാക്കുന്ന തന്ത്രത്തിന്റെ മറ്റൊരു രീതിയാണ് അട്ടിമറികൾ. ഇറാനിലെ അട്ടിമറി ദൗത്യങ്ങൾക്ക് നിരവധി വഴികളാണ് മൊസാദ് പ്രയോഗിക്കുന്നത്.

1) സൈബർ ആക്രമണങ്ങൾ: 2010ൽ നടാൻസ് ആണവ കേന്ദ്രം ലക്ഷ്യമിട്ട് യുഎസുമായി ചേർന്ന് നടത്തിയ സംയുക്ത ദൗത്യമായ സ്റ്റക്‌സ്‌നെറ്റ് സൈബർ ആക്രമണത്തിൽ മൊസാദിന് പങ്കുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇറാന്റെ യുറേനിയം സംപുഷ്ടീകരണ സെൻട്രിഫ്യൂജുകൾക്ക് സ്റ്റക്‌സ്‌നെറ്റ് വേം കാര്യമായ നാശമുണ്ടാക്കിയിരുന്നു. അണ്വായുധ നിർമാണത്തിന് ആവശ്യമായ യുറേനിയം കൃത്യസമയത്ത് ഉൽപാദിപ്പിച്ചെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു ഈ സൈബർ അറ്റാക്ക്.

ഇറാനിലെ റഷ്യൻ നിർമിത ബുഷെർ ആണവ നിലയത്തിൽ നിന്നൊരു കാഴ്ച. (Photo by HAMED MALEKPOUR / FARS NEWS AGENCY / AFP)

2) സ്ഫോടനങ്ങൾ: 2020 ജൂലൈയിൽ നടാൻസ് ആണവ കേന്ദ്രത്തിലുണ്ടായ സ്ഫോടനം പോലുള്ള അട്ടിമറി നീക്കങ്ങൾ മൊസാദ് നടത്തിയതായി റിപ്പോർട്ടുണ്ട്. ഇത് സെൻട്രിഫ്യൂജ് അസംബ്ലി ഹാളിന് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. സ്ഥാപനത്തിനുള്ളിൽ സ്ഥാപിച്ച ബോംബ് ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു, ഒരുപക്ഷേ പ്രാദേശിക ഏജന്റുമാരുടെയോ ഇറാനിലെ വിദഗ്ധരുടെയോ സഹായം തേടിയാകാം ഈ സ്ഫോടനം നടത്തിയതെന്നും കരുതുന്നു.

3) വിതരണ ശൃംഖലയിലെ ഇടപെടൽ: ഇറാനിലേക്ക് അത്യാവശ്യ വസ്തുക്കളും സാങ്കേതികവിദ്യകളും വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്താനും ശ്രമം നടക്കാറുണ്ട്. ഇറാന്റെ ആണവ, സൈനിക ദൗത്യങ്ങളെ തടസ്സപ്പെടുത്താനാണ് ഈ വഴി സ്വീകരിക്കാറുള്ളത്. ഉപരോധം ഏർപ്പെടുത്തിയും വിതരണ ശൃംഖലയിൽ ഇടപെടൽ നടത്തുന്നു.

മുൻ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിക്കൊപ്പം ആണവ ശാസ്ത്രജ്ഞൻ മൊഹ്സെൻ ഫക്രിസാദെ. (Photo by IRNA / AFP)

∙ നിഗൂഢ കൊലപാതകങ്ങൾ

ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വ്യക്തികളെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള രഹസ്യ കൊലപാതകങ്ങൾക്ക് മൊസാദ് കുപ്രസിദ്ധമാണ്. ഇറാനിൽ ഈ കൊലപാതകങ്ങൾ പ്രാഥമികമായി ലക്ഷ്യമിടുന്നത് ആണവ ശാസ്ത്രജ്ഞന്മാരെയും ഇറാന്റെ സൈനിക, രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രധാന വ്യക്തികളെയും ആണ്. ഇപ്പോൾ ഇറാന്റെ പിന്തുണയുള്ള ഹമാസ്, ഹിസ്ബുല്ല സംഘടനയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന നേതാക്കളെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നു.

1) ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകം: 2010നും 2012നും ഇടയിൽ, മൊസാദിന്റെ പേരിൽ നടന്ന ആക്രമണ പരമ്പരയിൽ നാല് ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങൾ പലപ്പോഴും കാർ ബോംബുകളോ വെടിവയ്പുകളോ ആയിരുന്നു.

2) ഖാസിം സുലൈമാനിയുടെ കൊലപാതകം: ഔദ്യോഗികമായി യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടതെങ്കിലും മൊസാദിനും ഇതിൽ പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇസ്രയേസിന്റെ ടാർഗറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഖാസിം സുലൈമാനിയും. വിദേശത്തെ ഉൾപ്പെടെ ഇറാന്റെ നിർണായ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സുലൈമാനിയായിരുന്നു. അദ്ദേഹത്തിന്റെ മരണം ഇറാന്റെ തന്ത്രപരമായ പല നീക്കങ്ങളെയും സാരമായി ബാധിക്കുകയും ചെയ്തു.

ഖാസിം സുലൈമാനി. (Photo by AFP)

∙ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

ഇറാനിലെ മൊസാദിന്റെ നീക്കങ്ങൾ മധ്യപൂർവദേശത്തും രാജ്യാന്തര ബന്ധങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ മൊസാദിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന് കാരണമാകുന്നു. ഇത് പ്രാദേശിക സുരക്ഷാ വിഷയത്തിൽ ഒരു പ്രധാന ഘടകവുമാണ്. ഇറാനിലെ മൊസാദിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് കൊലപാതകങ്ങളും അട്ടിമറി നീക്കങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർധിപ്പിക്കുന്നതിലേക്കാണ് നയിച്ചത്. അതിപ്പോഴും തുടരുകയും ചെയ്യുന്നു.

Representative image (Photo: fokusgood/istockphoto)

∙ വൈകിപ്പിച്ച  ആണവ പദ്ധതികൾ

മൊസാദിന്റെ പ്രവർത്തനങ്ങൾ ഇറാന്റെ ആണവ പദ്ധതികളിലും വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആണവായുധം വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളുടെ പുരോഗതിക്ക് മൊസാദ് തുരങ്കം വയ്ക്കുകയും ചെയ്തു. എന്നാൽ മൊസാദിന്റെ ഈ നീക്കങ്ങൾ ആണവ ലക്ഷ്യങ്ങൾ ഇരട്ടിയാക്കാൻ ഇറാനെ പ്രേരിപ്പിക്കുകയാണു ചെയ്തതെന്നു കരുതുന്നവരുണ്ട്. ഇറാന്റെ നേതാക്കൾ പലപ്പോഴും തങ്ങളുടെ ആണവ പദ്ധതി തുടരുന്നതിനുള്ള ന്യായീകരണമായി ഇസ്രയേലിന്റെ ആക്രമണത്തെയാണ് എടുത്തുപറയാറുള്ളത്.

ഇറാന്റെ മണ്ണിൽ പ്രവർത്തിക്കുന്നതിൽ മൊസാദ് നേടിയ വിജയം, കാര്യമായ ഇന്റലിജൻസ് ശേഷികളുള്ള ഒരു പ്രാദേശിക ശക്തിയെന്ന നിലയിൽ ഇസ്രയേലിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനും പോന്നതായിരുന്നു. ഇത് ഇറാനെതിരെ മാത്രമല്ല, മേഖലയിലെ മറ്റ് എതിരാളികൾക്കെതിരെയും ഇസ്രയേലിന്റെ പ്രതിരോധ നിലപാടിനെ ശക്തിപ്പെടുത്തി. എന്നാൽ, ഇസ്രയേലിന്റെ ഈ സ്വാധീനത്തെ ചെറുക്കാൻ റഷ്യ, ചൈന തുടങ്ങിയ മറ്റ് പ്രാദേശിക ശക്തികളുമായുള്ള ബന്ധം ഇറാൻ ശക്തിപ്പെടുത്തുകയും ചെയ്തു.

കൃത്യമായ ലക്ഷ്യങ്ങളോടെ മൊസാദ് നടത്തിയ കൊലപാതകങ്ങളും അട്ടിമറി നീക്കങ്ങളും ധാർമികവും നിയമപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്, പ്രത്യേകിച്ച് രാഷ്ട്രങ്ങളുടെ പരമാധികാരത്തെക്കുറിച്ചും നിയമവിരുദ്ധമായ കൊലപാതകങ്ങളുടെ നിയമസാധുതയെക്കുറിച്ചും. അതിർത്തി കടന്നുള്ള ആക്രമണങ്ങളാണ് ഇവയെന്നും ഓർക്കണം. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിലും ഇറാൻ മേധാവികള്‍ ചോദ്യം ചെയ്തിരുന്നു. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ആവശ്യമാണെന്ന് കണ്ടാൽപ്പോലും ഈ നടപടികളെ രാജ്യാന്തര സമൂഹം അപലപിക്കുന്നുണ്ട്. എന്നാൽ ഇസ്രയേലിനെ ആക്രമിക്കുന്നവരോട് പകവീട്ടുക തന്നെ ചെയ്യുമെന്നാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മറുപടി.

ഇസ്രയേലിന്റെ പ്രത്യേക ദൗത്യസേന. (Photo: IDF)

ഇസ്രയേലിന്റെ ദേശീയ സുരക്ഷാ തന്ത്രത്തിന്റെ ശാശ്വതവും സങ്കീർണവുമായ നീക്കത്തിന്റെ തെളിവാണ് ഇറാനിലെ മൊസാദ് ഏജന്റുമാരുടെ സാന്നിധ്യമെന്ന് പറയാം. മനുഷ്യബുദ്ധി, സാങ്കേതിക വൈദഗ്ധ്യം, ധീരമായ ദൗത്യങ്ങൾ എന്നിവയിലൂടെ രഹസ്യത്തിന്റെ മൂടുപടം നിലനിർത്തിക്കൊണ്ട് ഇറാന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെ തകർക്കാൻ മൊസാദിന് കഴിയുന്നു എന്നതാണ് പതിറ്റാണ്ടുകളുടെ രേഖകൾ പറയുന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള ഇന്റലിജൻസ് യുദ്ധം ഇപ്പോൾ മധ്യപൂർവദേശ രാഷ്ട്രീയത്തിൽ നിർണായക ഘടകമായും മാറിയിരിക്കുകയാണ്. ഇത് ആഗോള സുരക്ഷയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.

English Summary:

From Assassinations to Cyberattacks: Inside Mossad's Alleged Operations in Iran