മന്ത്രിസഭയിലെ രണ്ട് അഗങ്ങളെ രാജിവയ്പിച്ചതിനു ശേഷം ഏതെങ്കിലും രാജ്യത്തലവൻ ഇന്ത്യയിലേയ്ക്കു വന്നിട്ടുണ്ടോ? ഒക്ടോബർ ആറിന് ഡൽഹിയുടെ ആതിഥ്യം സ്വീകരിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് അതുവേണ്ടിവന്നു. ഇതിനു പുറമേ ഇന്ത്യയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ഐക്യരാഷ്ട്ര സംഘടനയിലും (യുഎൻ) അദ്ദേഹം മയപ്പെടുത്തി. ഇന്ത്യയിലേക്ക് ആദ്യമായി ഉഭയകക്ഷി സന്ദർശനത്തിന് വരുമ്പോള്‍ മഞ്ഞുരുക്കാനുള്ള വഴികളെല്ലാം ഒരുക്കിയാണ് മുയിസു എത്തിയിരിക്കുന്നത്. മാലദ്വീപിൽ 2023ലും 2024ലും ഇന്ത്യാ വിരുദ്ധത ശക്തമാക്കി, അതു വോട്ടാക്കിയാണ് മുയിസു ഭരണം പിടിച്ചത്. എന്നാൽ ഭരണം തുടർന്നപ്പോഴാണ് അയലത്തെ വലിയ രാജ്യത്തെ പിണക്കുന്നതിലെ അപകടങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞത്. അത്യാഹിതങ്ങളിൽ മാലദ്വീപിന്റെ ‘911’ എന്ന നമ്പരിൽ വിളിച്ചാൽ ഡൽഹിയാണ് ആദ്യമെടുക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വാക്കുകൾ മുയിസുവിനും പതിയെ മനസ്സിലായി. സാധാരണ ഗതിയിൽ അധികാരമേറ്റതിനു ശേഷം മാലദ്വീപ് ഭരണാധികാരികളുടെ ആദ്യ ഉഭയകക്ഷി സന്ദർശനം ഇന്ത്യയിലേക്കാണ്. എന്നാൽ മുയിസു ഈ പതിവ് ആദ്യമായി തെറ്റിച്ചു. അധികാരമേറ്റ് പതിനൊന്ന് മാസത്തിനു ശേഷമാണ് ഉഭയകക്ഷി സന്ദർശനത്തിനായി പ്രസിഡന്റ് ഇന്ത്യയിലേക്കു വരുന്നത്; ഉണ്ടായത് വലിയ ഇടവേള. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കിട്ടിയ ക്ഷണം സ്വീകരിച്ച് മുയിസു 2024 ജൂൺ ആദ്യവാരം ഡൽഹിയിലെത്തിയിരുന്നു. പിന്നെയും നാല് മാസങ്ങൾ കഴിഞ്ഞു മാത്രമേ മുയിസുവിന് ഉഭയകക്ഷി സന്ദർശനത്തിന് എത്താനായുള്ളൂ. മാലദ്വീപിനുണ്ടായ മനംമാറ്റത്തില്‍, അയൽരാജ്യങ്ങളിലെ നയതന്ത്ര പിഴവിന്റെ പേരിൽ നേരത്തേ മോദി സർക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രിസഭയിലെ രണ്ട് അഗങ്ങളെ രാജിവയ്പിച്ചതിനു ശേഷം ഏതെങ്കിലും രാജ്യത്തലവൻ ഇന്ത്യയിലേയ്ക്കു വന്നിട്ടുണ്ടോ? ഒക്ടോബർ ആറിന് ഡൽഹിയുടെ ആതിഥ്യം സ്വീകരിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് അതുവേണ്ടിവന്നു. ഇതിനു പുറമേ ഇന്ത്യയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ഐക്യരാഷ്ട്ര സംഘടനയിലും (യുഎൻ) അദ്ദേഹം മയപ്പെടുത്തി. ഇന്ത്യയിലേക്ക് ആദ്യമായി ഉഭയകക്ഷി സന്ദർശനത്തിന് വരുമ്പോള്‍ മഞ്ഞുരുക്കാനുള്ള വഴികളെല്ലാം ഒരുക്കിയാണ് മുയിസു എത്തിയിരിക്കുന്നത്. മാലദ്വീപിൽ 2023ലും 2024ലും ഇന്ത്യാ വിരുദ്ധത ശക്തമാക്കി, അതു വോട്ടാക്കിയാണ് മുയിസു ഭരണം പിടിച്ചത്.

എന്നാൽ ഭരണം തുടർന്നപ്പോഴാണ് അയലത്തെ വലിയ രാജ്യത്തെ പിണക്കുന്നതിലെ അപകടങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞത്. അത്യാഹിതങ്ങളിൽ മാലദ്വീപിന്റെ ‘911’ എന്ന നമ്പരിൽ വിളിച്ചാൽ ഡൽഹിയാണ് ആദ്യമെടുക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വാക്കുകൾ മുയിസുവിനും പതിയെ മനസ്സിലായി. സാധാരണ ഗതിയിൽ അധികാരമേറ്റതിനു ശേഷം മാലദ്വീപ് ഭരണാധികാരികളുടെ ആദ്യ ഉഭയകക്ഷി സന്ദർശനം ഇന്ത്യയിലേക്കാണ്. എന്നാൽ മുയിസു ഈ പതിവ് ആദ്യമായി തെറ്റിച്ചു. അധികാരമേറ്റ് പതിനൊന്ന് മാസത്തിനു ശേഷമാണ് ഉഭയകക്ഷി സന്ദർശനത്തിനായി പ്രസിഡന്റ് ഇന്ത്യയിലേക്കു വരുന്നത്; ഉണ്ടായത് വലിയ ഇടവേള.

Courtesy: AFP/ Graphics/ Manorama Online
ADVERTISEMENT

അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കിട്ടിയ ക്ഷണം സ്വീകരിച്ച് മുയിസു 2024 ജൂൺ ആദ്യവാരം ഡൽഹിയിലെത്തിയിരുന്നു. പിന്നെയും നാല് മാസങ്ങൾ കഴിഞ്ഞു മാത്രമേ മുയിസുവിന് ഉഭയകക്ഷി സന്ദർശനത്തിന് എത്താനായുള്ളൂ. മാലദ്വീപിനുണ്ടായ മനംമാറ്റത്തില്‍, അയൽരാജ്യങ്ങളിലെ നയതന്ത്ര പിഴവിന്റെ പേരിൽ നേരത്തേ മോദി സർക്കാരും ഏറെ പഴികേട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഒരു വർഷത്തോളം നീണ്ടുനിന്ന അസ്വാരസ്യങ്ങൾക്ക് മുയിസുവിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിലൂടെ അവസാനമാകുമോ? മാലദ്വീപുമായുള്ള അനുഭവം അയൽരാജ്യങ്ങളുമായുള്ള ഇടപെടലിൽ മോദിസർക്കാരിന് പാഠമാകുമോ? കഴിഞ്ഞ ഒരു വർഷം ഇന്ത്യ–മാലദ്വീപ് ബന്ധം എങ്ങനെയാണ് മുന്നോട്ടു പോയത്? ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യവുമുണ്ട്; മുയിസുവിന്റെ ഇന്ത്യാ വിരുദ്ധത എങ്ങനെയാണ് മാഞ്ഞുപോയത്?

∙ അന്നത്തെ ‘ഇന്ത്യ ഔട്ട്’ ഇന്ന് വിഴുങ്ങി

ചുവപ്പ് ഷർട്ടിട്ട പ്രവർത്തകരുടെ നെഞ്ചിൽ ‘ഇന്ത്യ ഔട്ട്’ എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. 2023ലെ മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുയിസു പങ്കിട്ട പ്രചാരണ ചിത്രങ്ങളാണ് ഇവ. ഇതേ മുയിസുവാണ് 2024 സെപ്റ്റംബറിൽ യുഎന്നിലെത്തി താൻ ഇന്ത്യ ഔട്ട് എന്ന പ്രചാരണം നടത്തിയിട്ടില്ലെന്ന് ആണയിട്ടത്. മാലദ്വീപിൽ ഒരു രാജ്യത്തിന്റെയും സൈനികർ തങ്ങരുത് എന്ന ആവശ്യം മാത്രമാണ് ഉയർത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതിശക്തമായ ഇന്ത്യ വിരുദ്ധതയാണ് മുയിസു ഉയർത്തിയത്.

‘മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി’ സംഘടിപ്പിച്ച ഇന്ത്യവിരുദ്ധ റാലിയിൽ ‘ഇന്ത്യ ഔട്ട്’ എന്നെഴുതിയ വസ്ത്രം ധരിച്ചെത്തിയവർ. 2022 മാർച്ചിലെ ചിത്രം (Photo by Progressive Party of Maldives/Handout via Reuters)

അധികാരത്തിൽ എത്തിയാൽ ഇന്ത്യയുമായി മാലദ്വീപ് ഒപ്പിട്ട എല്ലാ കരാറുകളും പുനഃപരിശോധിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈനികരെ തിരിച്ചയയ്ക്കുമെന്നും പ്രസംഗിച്ചു. ഇന്ത്യയ്ക്കെതിരെ ദേശീയത ആയുധമാക്കിയാണ് മുയിസു വോട്ടുനേടിയത്. മുന്‍ സർക്കാരിനെതിരെ നിലനിന്ന ഭരണവിരുദ്ധ വികാരവും മുയിസുവിന് ഏറെ സഹായമായി. 2023 നവംബറിൽ മികച്ച ഭൂരിപക്ഷത്തോടെ മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി മുയിസു അധികാരമേൽക്കുകയും ചെയ്തു.

ജൂലൈ 27ന് മാലദ്വീപിന്റെ 59-ാം സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവേ, ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്ന് മുയിസു പ്രഖ്യാപിച്ചു. ദ്വീപുരാഷ്ട്രത്തിന് ഇന്ത്യയിൽനിന്നുള്ള 400 കോടി രൂപയുടെ സഹായത്തിനും മാലദ്വീപ് പ്രസിഡന്റ് പരസ്യമായി നന്ദി പറഞ്ഞു.

ADVERTISEMENT

മാലദ്വീപിൽ ഇന്ത്യാ വിരുദ്ധത പ്രചാരണ വിഷയമാകുമ്പോഴും പരസ്യമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നില്ല. ഈ തിരഞ്ഞെടുപ്പിനെ രാജ്യാന്തര നയതന്ത്രജ്ഞർ പോലും വിലയിരുത്തിയത് ഇന്ത്യ– ചൈന ബലപരീക്ഷണമായിട്ടായിരുന്നു. അതിനുള്ള പ്രധാനകാരണം മുയിസുവിന്റെ ചൈന പ്രേമവും. മുൻപ് മാലദ്വീപ് തലസ്ഥാനമായ മാലെയിൽ മേയറായിരുന്നപ്പോൾ മുതൽ മുയിസു ചൈനയോട് മമത കാട്ടിയിരുന്നു. മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി കേന്ദ്രമന്ത്രി കിരൺ റിജിജുവാണെത്തിയത്. 2018ൽ ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് എത്തിയ സ്ഥാനത്താണ് കേന്ദ്രമന്ത്രി എത്തിയതെന്നത് ഇന്ത്യയുടെ മുയിസുവിനോടുള്ള താൽപര്യക്കുറവിന് തെളിവായി.

മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജു (File Photo by PTI)

∙ പതിവ് തെറ്റിച്ചു പറന്നത് തുർക്കിയിലേക്ക്

പ്രസിഡന്റായതിനു ശേഷം മുയിസു തുർക്കി, യുഎഇ, ചൈന എന്നിവിടങ്ങളിലേക്കാണ് ആദ്യം യാത്ര നടത്തിയത്. ഇതിൽ തുർക്കിയിലേക്കുള്ള യാത്ര അപ്രതീക്ഷിതമായിരുന്നു. രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനുവേണ്ടി വാദിക്കുന്ന തുര്‍ക്കിയുമായി മറ്റൊരു അയൽരാജ്യം ബന്ധം സ്ഥാപിക്കുന്നതിൽ ഇന്ത്യ അപകടം മണത്തു. തുർക്കിയുമായി ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള ചര്‍ച്ചകളും തുടങ്ങിവച്ചാണ് മുയിസു മടങ്ങിയെത്തിയത്. ഇതിന് ശേഷമായിരുന്നു യുഎഇ, ചൈനീസ് യാത്രകൾ.

യുഎഇയിൽ കാലാവസ്ഥാ ഉച്ചകോടിക്കാണ് മുയിസു എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ എത്തി. രണ്ട് നേതാക്കളും വിദേശ മണ്ണിൽ ആദ്യമായി കൂടിക്കാഴ്ച നടത്തി. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന സൈനിക പിന്മാറ്റം വേണമെന്ന് നേരിട്ട് ആവശ്യപ്പെടാനാണ് മുയിസു ഈ കൂടിക്കാഴ്ചയെ ഉപയോഗിച്ചത്.

ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി കടലിൽ മുങ്ങാൻ തയാറെടുപ്പ് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Picture courtesy: facebook / narendramodi)
ADVERTISEMENT

∙ പുതുവർഷത്തിലെ കല്ലുകടി

2024ലെ പുതുവർഷത്തിലാണ് ഇന്ത്യ–മാലദ്വീപ് സംഘർഷം പുതിയ തലത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തോടെയായിരുന്നു അത്. ഇന്ത്യയിലെ സുന്ദരമായ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം തങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മാലദ്വീപിന് മനസ്സിലായി. ‘മാലദ്വീപിനെ വിട്ട് ലക്ഷദ്വീപിലേക്ക് വരൂ’ എന്ന് മോദി പറയാതെ പറഞ്ഞപ്പോൾ മാലദ്വീപിലെ മന്ത്രിമാർ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തി. അന്ധമായ ഇന്ത്യാവിരുദ്ധതയാൽ മാലദ്വീപ് മന്ത്രിമാർ മോദിക്കെതിരെ നടത്തിയ ആക്ഷേപങ്ങൾക്കെതിരെ ഇന്ത്യയിലും പ്രതിഷേധം കനത്തു.

(Manorama Online Creative)

ഇന്ത്യയിൽ നിന്നുള്ള ടൂർ ഓപറേറ്റർമാരടക്കം മാലദ്വീപിലേക്കുള്ള ടൂർ പാക്കേജുകൾ സ്വീകരിക്കാൻ വിസമ്മതിച്ചു. ബുക്ക് ചെയ്ത യാത്രകൾ വ്യാപകമായി ഇന്ത്യയിൽനിന്ന് റദ്ദാക്കപ്പെട്ടു. നിൽക്കക്കളളിയില്ലാതെ, ഇന്ത്യൻ പ്രധാനമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മൂന്ന് മന്ത്രിമാരെ മുയിസു സസ്പെൻഡ് ചെയ്തു. പിന്നീട് ഇവരെ തിരിച്ചെടുത്തെങ്കിലും മുയിസുവിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി, അടുത്തിടെ വീണ്ടും മന്ത്രിമാരായ മറിയം ഷിയുനയും മൽഷ ഷെരീഫും രാജിവച്ചൊഴിഞ്ഞു. മോദിയെ പരസ്യമായി വിമർശിച്ച മന്ത്രിമാരുടെ രാജി മുയിസുവിന്റെ ഇന്ത്യയുമായുള്ള നിലപാട് മാറ്റത്തിന്റെ വ്യക്തമായ സൂചനയായാണ് കണക്കാക്കുന്നത്.

∙ ലക്ഷ്യമിട്ടത് മജ്‍ലിസ്; അയയാതെ മുയിസു

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ഇന്ത്യാ വിരുദ്ധത ഭരണത്തിലേറിയ ആദ്യ മാസങ്ങളിലും മുയിസു തുടര്‍ന്നു. മാലദ്വീപിന്റെ പരമാധികാരത്തിന് ഇന്ത്യ വെല്ലുവിളിയാണെന്ന് ചൈനീസ് സന്ദർശന വേളയിൽ അദ്ദേഹം തുറന്നടിച്ചു. ദ്വീപിൽ അടിയന്തര ആരോഗ്യ സേവനം നൽകുന്നതിനായുള്ള ഹെലികോപ്ടറുകളും നിരീക്ഷണത്തിനായുള്ള ഡോണിയർ വിമാനങ്ങളും ഇന്ത്യ നൽകിയിരുന്നു. ഇവയുടെ സർവീസ് നടത്തുന്നതിനായി ഇന്ത്യൻ സൈനികരെയും നിയോഗിച്ചിട്ടുണ്ടായിരുന്നു. മുൻ സർക്കാരുമായുള്ള കരാറിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിലെ 76 ഉദ്യോഗസ്ഥർ ദ്വീപിന് സേവനം നൽകിക്കൊണ്ടിരുന്നത്. ഇവരെ പിൻവലിക്കാൻ മുയിസു ശാഠ്യം പിടിച്ചു. ഇന്ത്യൻ സൈനികരെ 2024 മാർച്ച് 15നകം പിൻവലിക്കാൻ അന്ത്യശാസനവും നൽകി.

മുഹമ്മദ് മുയിസു (Photo by Mohamed Afrah / AFP)

2024 ഏപ്രിലിൽ നടന്ന മാലദ്വീപ് പാർലമെന്റി‌ലേക്കുള്ള (മജ്‍ലിസ്) തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു മുയിസു ഇന്ത്യാ വിരുദ്ധത തുടർന്നുകൊണ്ടിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചതുപൊലെ ഇന്ത്യാ വിരുദ്ധത പാർലമെന്റിലും സഹായിക്കുമെന്ന് അദ്ദേഹം കരുതി. കാരണം മാലദ്വീപ് പാർലമെന്റിൽ ജയിച്ച് ഭൂരിപക്ഷം നേടിയാൽ മാത്രമേ മുയിസുവിന് സമ്പൂർണ അധികാരം ഉറപ്പുവരുത്താനാകു. ഏപ്രിൽ 21ന് നടന്ന തിരഞ്ഞെടുപ്പിൽ മുയിസുവിന്റെ മുന്നണി മികച്ച ഭൂരിപക്ഷം നേടുകയും ചെയ്തു. ഈ രണ്ട് തിരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ മുയിസുവിന്റെ ഇന്ത്യാ വിരുദ്ധതയിൽ ക്രമേണ മാറ്റങ്ങൾ കണ്ടുതുടങ്ങി.

ഇന്ത്യാ വിരുദ്ധത ഇല്ലെന്നും ഇന്ത്യൻ സൈനികരെ പിൻവലിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യം എന്നല്ല ഒരു രാജ്യത്തെയും വിദേശ സൈനികർ ദ്വീപിൽ വേണ്ട എന്നാണ് നിലപാടെന്നും മയപ്പെടുത്തി. മുയിസുവിന്റെ ആവശ്യപ്രകാരം 2024 മേയ് മാസത്തോടെ മൂന്ന് ഘട്ടമായി സൈനികരെ മാലദ്വീപിൽനിന്ന് ഇന്ത്യ പിന്‍വലിച്ചു. പകരം ഇന്ത്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും പറത്തുന്നതിനായി സിവിലിയൻ ഉദ്യോഗസ്ഥരെ അയച്ചു. ഇതോടെ മുയിസു അയഞ്ഞെങ്കിലും മറ്റൊരു പ്രശ്നം തലയ്ക്കു മുകളിൽ തുടർന്നു; ഇന്ത്യൻ സഞ്ചാരികളുടെ നിസ്സഹരണം മാലദ്വീപിന്റെ സാമ്പത്തിക നട്ടെല്ല് തകർക്കാൻ പോന്നതായിരുന്നു.

മാലദ്വീപിൽ വിനോദ സഞ്ചാരത്തിനെത്തിയ റഷ്യൻ ദമ്പതികൾ (File Photo by Gemunu Amarasinghe/AP)

∙ മുഖ്യവരുമാനം മുടങ്ങിയപ്പോൾ...

പ്രധാനമന്ത്രി മോദിയെ അപമാനിച്ച സംഭവത്തിന് പിന്നാലെ മാലദ്വീപിനെതിരെ ഇന്ത്യൻ വിനോദ സഞ്ചാരികൾ കടുത്ത ബഹിഷ്കരണ തീരുമാനമെടുത്തത് മാലദ്വീപിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. 2023 മാർച്ചിനെ അപേക്ഷിച്ച് 2024 മാർച്ചിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ മാലദ്വീപ് സന്ദർശനത്തിൽ 54 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. തൊട്ടടുത്ത മാസത്തെ കണക്കുകൾ മാലദ്വീപിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതുമായി. കണക്കുകള്‍ പ്രകാരം, മാലദ്വീപിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്കെത്തി. 2023ൽ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യയെന്നോർക്കണം. അതോടെയാണ് ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ മാലദ്വീപ് ആരംഭിച്ചത്.

Show more

എന്നിട്ടും പഴയ തോതിൽ ഇന്ത്യക്കാർ മാലദ്വീപിലേക്ക് എത്തിയില്ല. ദ്വീപിൽ യാത്രകൾ നടത്തി ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഇന്ത്യൻ സെലിബ്രിറ്റികൾക്കു പോലും വിമർശനങ്ങൾ നേരിടേണ്ടി വന്നു. 2024 ജൂണിലെ കണക്കിൽ, മാലദ്വീപിലെത്തിയ വിനോദ സഞ്ചാരികളിൽ കേവലം 6.2 ശതമാനം മാത്രമായിരുന്നു ഇന്ത്യക്കാർ. സഞ്ചാരികളെ ആകർഷിക്കുന്നതിനായി മാലദ്വീപ് അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്‌സ് ആന്റ് ടൂര്‍ ഓപറേറ്റേഴ്‌സ് (MATATO) ഇന്ത്യൻ നഗരങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ ഇന്ത്യൻ നഗരങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിട്ടായിരുന്നു റോഡ് ഷോ.

∙ അപ്പോഴും ‘911’ ഇന്ത്യതന്നെ

മാലദ്വീപുമായുള്ള ബന്ധം വഷളാകുന്ന അവസരത്തിൽ തെക്കുപടിഞ്ഞാറു രാജ്യമായ മൊറീഷ്യസുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനാണ് ഇന്ത്യ മുന്നിട്ടിറങ്ങിയത്. ഇന്ത്യൻ സഹായത്തോടെ മൊറീഷ്യസിലെ അഗലേല ദ്വീപിൽ എയർസ്ട്രിപ്പിന്റെയും ട്രോൾ ബോട്ടുകൾക്കായുള്ള ജട്ടിയുടെയും നിർമാണം അതിവേഗം പൂർത്തിയാക്കി. ഇതിനൊപ്പം ലക്ഷദ്വീപിലും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ ഇന്ത്യ നീക്കം തുടങ്ങി. മാലദ്വീപിനോട് ഏറ്റവും അടുത്തുകിടക്കുന്ന മിനിക്കോയി ദ്വീപിൽ ഐഎൻഎസ് ജടായു എന്ന പേരിൽ നാവികത്താവളം ഈ പദ്ധതികളുടെ ഭാഗമാണ്.

മുയിസുവിന്റെ ഇന്ത്യാ വിരുദ്ധതയ്ക്ക് പരസ്യ പ്രതികരണം നടത്തിയില്ലെങ്കിലും ദ്വീപിനു നൽകി വന്ന സേവനങ്ങൾ ഇന്ത്യ തുടർന്നു. നയതന്ത്ര സംഘർഷത്തിന്റെ ആദ്യ നാളുകളിൽ ഭക്ഷ്യധാന്യങ്ങളടക്കം മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ മാലദ്വീപ് ആലോചിച്ചിരുന്നു. എന്നാൽ ഇത് ഫലവത്തായില്ല. ഇതിനിടെ ചൈനീസ് കടം വാങ്ങിക്കൂട്ടിയതു വഴി രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാവുമെന്ന് മാലദ്വീപിനു രാജ്യാന്തര നാണയ നിധി മുന്നറിയിപ്പ് നൽകി. ഇതും ഇന്ത്യയെ പിണക്കാതിരിക്കാൻ മുയിസുവിന് മേൽ സമ്മർദം കൂട്ടി. ജൂണ്‍ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു പങ്കെടുത്തതും ഇതിനോടൊപ്പം ചേർത്തുവായിക്കണം.

Show more

ഭക്ഷ്യസാധനങ്ങളടക്കം ദ്വീപ് ആവശ്യപ്പെട്ട അളവിൽ ഇന്ത്യയിൽനിന്ന് കയറ്റുമതി തടസ്സമില്ലാതെ തുടർന്നു. മാലദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ച് പിന്തുണ നൽകിയതിനും മുയിസു പരസ്യമായി ഇന്ത്യയോട് നന്ദി പറഞ്ഞു. ജൂലൈ 27ന് മാലദ്വീപിന്റെ 59-ാം സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവേ, ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദ്വീപു രാഷ്ട്രത്തിന് ഇന്ത്യയിൽനിന്നുള്ള 400 കോടി രൂപയുടെ സഹായത്തിനും മാലദ്വീപ് പ്രസിഡന്റ് പരസ്യമായി നന്ദി പറഞ്ഞു. ഇതിനു പിന്നാലെയാണ് അഞ്ച് ദിവസത്തെ പര്യടനത്തിനായി ഒക്ടോബർ ആറിന് മുയിസു ഡൽഹിയിലേക്ക് പറന്നത്. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലും മാലദ്വീപ് പ്രസിഡന്റ് സന്ദർശനം നടത്തും. ഇവിടങ്ങളിലെ ബിസിനസ് പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.

. മോദിയുടെ നയതന്ത്ര പരാജയം?

വിദേശനയങ്ങളിലെ യഥാർഥ പരീക്ഷണം അയൽക്കാരെ കൈകാര്യം ചെയ്യുകയെന്നതാണെന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങാണ്. ‘അയൽരാജ്യങ്ങൾക്ക് ആദ്യ പരിഗണന’യെന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്രം പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് മാലദ്വീപ്. എന്നും ഇന്ത്യയുടെ തണൽ ആഗ്രഹിച്ച കുഞ്ഞൻ ദ്വീപുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ മാലദ്വീപിന് ഇന്ത്യയെ വെറുക്കാൻ കഴിയുമായിരുന്നില്ല. കാരണം കുടിവെള്ളം മുതൽ അവശ്യഘട്ടങ്ങളിൽ ചികിത്സാ സഹായംവരെ എത്തിച്ചിരുന്നത് ഇന്ത്യയായിരുന്നു. എന്നിട്ടും മാലദ്വീപ് എന്തുകൊണ്ട് ഇന്ത്യയുമായി പിണങ്ങി എന്നതും ചൈനയുടെ ആയുധമായി മാറി എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

മാലദ്വീപ് മുൻ ഭരണാധികാരി അബ്ദുല്ല യമീൻ ഇന്ത്യാ സന്ദർശനത്തിനെത്തിയപ്പോൾ (File Photo by AFP)

മുയിസുവിന് മുൻപും മാലദ്വീപിൽ ചൈന അനുകൂലിയായ അബ്ദുല്ല യമീൻ അധികാരം പിടിച്ചിട്ടുണ്ട്. പക്ഷേ 2013 മുതൽ 2018 വരെ യമീൻ ഭരിച്ചപ്പോൾ ഇല്ലാത്ത തലവേദനകളാണ് ഒരു വർഷത്തിനകം മുയിസു ഇന്ത്യയ്ക്ക് നൽകിയത്. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ‘വല്യേട്ടൻ’ നിലപാടുകൾ അയൽരാജ്യങ്ങളെ പിണക്കുന്നു എന്ന ആരോപണവും കേന്ദ്ര സർക്കാരിനു മേലുണ്ട്. ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ ഡൽഹി സന്ദർശനത്തിന് മാലദ്വീപ് പ്രസിഡന്റ് ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തതാണ് സന്ദർശനം നീണ്ടുപോയതിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അയല്‍പക്കത്തെ ചെറുതും വലുതുമായ അയൽരാജ്യങ്ങളോട് വലുപ്പച്ചെറുപ്പമില്ലാതെ ഇടപെടുകയാണ് ഇന്ത്യ ചെയ്യേണ്ടത്. മേഖലയിൽ ഐക്യവും സമാധാനവും നിലനിർത്തുന്നതിനായി രൂപീകരിച്ച ‘സാർക്ക്’ പോലെയുള്ള രാജ്യാന്തര സംവിധാനങ്ങൾ പോലും തുരുമ്പെടുത്തു തുടങ്ങി. മൂന്നാമതും അധികാരത്തിലെത്തി മാസം നാലായിട്ടും നരേന്ദ്ര മോദി ഇനിയുമൊരു അയൽരാജ്യത്തു പര്യടനം നടത്തിയിട്ടില്ല. അതേസമയം അഞ്ച് വിദേശ യാത്രകളിലായി എട്ട് രാജ്യങ്ങളിൽ സന്ദർശം നടത്തി.

(Manorama Online Creative)

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പരസ്പരം മത്സരിക്കുന്നത് ഇന്ത്യ, ചൈന അനുകൂല പാർട്ടികളാണ് എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. മാലദ്വീപുമായുള്ള ബന്ധത്തിലെ തകരാറുകൾ പരിഹരിക്കുമ്പോൾതന്നെ ബംഗ്ലദേശ് ഇന്ത്യയ്ക്കുമുന്നിൽ ചോദ്യചിഹ്നമായുണ്ട്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ലോകരാജ്യങ്ങളുടെ ഹൃദയത്തിൽ ഇടം നേടാൻ ഇന്ത്യ ശ്രമിക്കുമ്പോള്‍ അയൽരാജ്യങ്ങളെ പിണക്കാതിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. മാലദ്വീപ് ഇക്കാര്യത്തിൽ നരേന്ദ്ര മോദിക്ക് ഒരു പാഠമാകുമോയെന്നാണ് നിരീക്ഷകരും ഉറ്റുനോക്കുന്നത്.

English Summary:

Decoding India-Maldives Relations: Mohamed Muizzu's India Visit