കത്തിന്മേൽ ആർക്കാണ് ‘കുത്ത്’? ഇസ്മായിൽ പാർട്ടിക്ക് വഴങ്ങണമെന്ന് രാജ
മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ കലാപത്തിനു തടയിട്ട് സിപിഐ കേന്ദ്രനേതൃത്വം. ഇസ്മായിൽ പാർട്ടിയോടു സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഡി.രാജ അദ്ദേഹത്തിനു കത്തു നൽകി. പാർട്ടിക്കു വിധേയനായി പ്രവർത്തിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വികാരം കൂടിയാണ് രാജ അറിയിച്ചത്. അദ്ദേഹത്തെ സഹകരിപ്പിച്ചു കൊണ്ടുപോകണമെന്നു സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കും സേവ് സിപിഐ ഫോറം എന്ന സമാന്തര സംഘടനയുടെ നീക്കങ്ങൾക്കും ഇസ്മായിലിന്റെ പിന്തുണയുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ. പാർട്ടിക്കെതിരെ പ്രതികരണങ്ങൾക്കു

മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ കലാപത്തിനു തടയിട്ട് സിപിഐ കേന്ദ്രനേതൃത്വം. ഇസ്മായിൽ പാർട്ടിയോടു സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഡി.രാജ അദ്ദേഹത്തിനു കത്തു നൽകി. പാർട്ടിക്കു വിധേയനായി പ്രവർത്തിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വികാരം കൂടിയാണ് രാജ അറിയിച്ചത്. അദ്ദേഹത്തെ സഹകരിപ്പിച്ചു കൊണ്ടുപോകണമെന്നു സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കും സേവ് സിപിഐ ഫോറം എന്ന സമാന്തര സംഘടനയുടെ നീക്കങ്ങൾക്കും ഇസ്മായിലിന്റെ പിന്തുണയുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ. പാർട്ടിക്കെതിരെ പ്രതികരണങ്ങൾക്കു മുതിർന്നതു ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം അദ്ദേഹത്തിനു കാരണംകാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിനു നൽകിയ മറുപടിക്കൊപ്പം കേന്ദ്ര നേതൃത്വത്തെയും അദ്ദേഹം സമീപിച്ചു. നാഗ്പുരിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ഇസ്മായിലിന്റെ കത്ത് ചർച്ച ചെയ്തു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു പറയാനുള്ളതും കേട്ടു.
രണ്ടാം ഭാഗം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
സമാന്തര പ്രവർത്തനം ആരോപിച്ച് സംസ്ഥാന നേതൃത്വം നൽകിയ കത്ത് ഇസ്മായിലിനെ ചൊടിപ്പിച്ചതിനെത്തുടർന്നാണ് അദ്ദേഹം കേന്ദ്രത്തെ സമീപിച്ചത്. 70 വർഷത്തെ പാർട്ടി ജീവിതത്തിൽ ആദ്യമായി കിട്ടിയ നോട്ടിസാണെന്നും അപമാനിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 40 വർഷം ദേശീയ കൗൺസിലിലും 20 വർഷം ദേശീയ നിർവാഹകസമിതിയിലും അംഗമായിരുന്ന തനിക്ക് ഉചിതമായ പാർട്ടി ഘടകം പോലുമില്ലാത്ത സ്ഥിതിയാണെന്നും പറഞ്ഞു. വിമത പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രതികരണം ഇസ്മായിലിന്റെ ഭാഗത്തുനിന്നുണ്ടായതിനെത്തുടർന്നാണ് വിശദീകരണം ചോദിക്കേണ്ടിവന്നതെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.