ഒക്ടോബർ 1ന് വൈകിട്ട് തൊടുത്തുവിട്ട ആ 181 ഇറാനിയൻ മിസൈലുകൾക്ക് അതുക്കും മേലെ എണ്ണിയെണ്ണി തിരിച്ചടി നല്‍കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകൾ. ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. അതേസമയം, ഇസ്രയേൽ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുകയും ചെയ്യുന്നു. 2015ലെ ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവലിഞ്ഞതിനു ശേഷം ഇറാൻ ആണവ പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സംപുഷ്ടമായ യുറേനിയം ഉൽപാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാൻ, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിർമിക്കാൻ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി ചർച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇറാൻ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും ആശങ്കകൾ ഉയർത്തുന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 1ന് വൈകിട്ട് തൊടുത്തുവിട്ട ആ 181 ഇറാനിയൻ മിസൈലുകൾക്ക് അതുക്കും മേലെ എണ്ണിയെണ്ണി തിരിച്ചടി നല്‍കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകൾ.

ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. അതേസമയം, ഇസ്രയേൽ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുകയും ചെയ്യുന്നു. 2015ലെ ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവലിഞ്ഞതിനു ശേഷം ഇറാൻ ആണവ പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സംപുഷ്ടമായ യുറേനിയം ഉൽപാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാൻ, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിർമിക്കാൻ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

2018 സെപ്റ്റംബർ 27ന് ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ പൊതു അസംബ്ലിയിൽ സംസാരിക്കുമ്പോൾ ഇറാന്റെ ആണവനിലയത്തിന്റെ ചിത്രം ഉയർത്തിക്കാണിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. (Photo: Stephanie Keith/Getty Images/AFP)
ADVERTISEMENT

നിരവധി ചർച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇറാൻ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും ആശങ്കകൾ ഉയർത്തുന്നതാണ്. എവിടെയാണ് ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്? ആണവ പദ്ധതിക്ക് ഏതൊക്കെ രാജ്യങ്ങളാണ് ഇറാനെ സഹായിക്കുന്നത്? ഇറാന്റെ കൈവശം അണുബോബ് ഉണ്ടോ? എത്ര സമയമെടുക്കും ഒരു അണുബോംബ് നിർമിച്ചെടുക്കാൻ?

∙ രഹസ്യവും പരസ്യവുമായ ആണവ കേന്ദ്രങ്ങൾ

ഇറാന്റെ ആണവ പദ്ധതിക്ക് കീഴിലുള്ള പ്ലാന്റുകളും സ്ഥാപനങ്ങളുമെല്ലാം രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുകയാണ്. ഇതെല്ലാം എവിടെയാണെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര ആറ്റമിക് എനർജി ഏജൻസിക്കോ (ഐഎഇഎ) ഇറാന്റെ മുഖ്യ ശത്രുക്കളായ ഇസ്രയേലിനോ യുഎസിനോ അറിയില്ല. യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ, ഗവേഷണ റിയാക്ടറുകൾ, ഹെവി വാട്ടർ പ്രൊഡക്‌ഷൻ പ്ലാന്റുകൾ, ഖനികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഐഎഇഎയ്ക്ക് മുൻപിൽ വെളിപ്പെടുത്തിയ പ്രധാന ആണവ കേന്ദ്രങ്ങളെല്ലാം വൻ മലകൾക്ക് അകത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമാണ്. നടാൻസ്, ഫോർദോ, ഇസ്ഫഹാൻ, ഖോണ്ടാബ്, ബുഷെർ എന്നിവയാണ് പുറത്തറിയാവുന്ന ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ.

നടാൻസ് ആണവ നിലയത്തിന്റെ ഉപഗ്രഹ ചിത്രം. (photo credit: MAXAR TECHNOLOGIES/HANDOUT VIA REUTERS)

∙ തിരിച്ചടിയായത് ട്രംപിന്റെ ആ നീക്കം

ADVERTISEMENT

2003ൽ ഇറാന് ഏകോപിതവും രഹസ്യവുമായ ആണവായുധ പദ്ധതി ഉണ്ടായിരുന്നുവെന്ന് യുഎസും യുഎൻ ആണവ നിരീക്ഷക സംഘവും കണ്ടെത്തിയിരുന്നു. ശക്തമായ വിമർശങ്ങളെത്തുടർന്ന് 2003ൽ ഇതു നിർത്തുകയും ചെയ്തു. യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള ലോകശക്തികളുമായുള്ള 2015ലെ കരാർ പ്രകാരം ഇറാൻ ആണവ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സമ്മതിക്കുകയായിരുന്നു. പകരം ഇറാനു മേലുള്ള രാജ്യാന്തര ഉപരോധങ്ങൾ പിൻവലിച്ചു.
എന്നാൽ 2018ൽ അന്നത്തെ യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപ് ആ കരാറിൽനിന്ന് പിൻമാറി. തൊട്ടുപിന്നാലെ, 2019ൽ ഇറാൻ ആണവ കേന്ദ്രങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. ആണവ സംപുഷ്ടീകരണത്തിലേക്കു കടക്കുകയാണെന്നും വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽതന്നെ ഇറാൻ അണ്വായുധം സ്വന്തമാക്കുമെന്നു വരെ റിപ്പോർട്ടുകൾ പുറത്തുവന്നു.

∙ അണുബോംബ് നിര്‍മിക്കാൻ എത്ര സമയമെടുക്കും?

ട്രംപ് കരാറിൽനിന്നു പിൻവലിഞ്ഞതോടെ ഇറാന്റെ ആണവ പ്രവത്തനങ്ങളിലും വലിയ മാറ്റംവന്നു. ഇറാന് ഒരു അണുബോംബ് നിർമിക്കാൻ എത്ര സമയമെടുക്കുമെന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെല്ലാം പ്രധാന ചർച്ച. യഥാർഥത്തിൽ നിലവിലെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒരു ബോംബ് നിർമിക്കാൻ പ്രതീക്ഷിക്കുന്നതിലും കൂടുതൽ സമയമെടുക്കുമെന്നാണ് മിക്ക ശാസ്ത്രജ്ഞരും പറയുന്നത്. അതേസമയം, സാഹചര്യങ്ങളും സംവിധാനങ്ങളും ലഭ്യമാണെങ്കിൽ ആഴ്ചകൾക്കുള്ളിൽതന്നെ ബോംബുകൾ നിർമിക്കാൻ കഴിയുമെന്ന് ചില വിദഗ്ധർ വാദിക്കുന്നുണ്ട്. റഷ്യ പോലുള്ള ഒരു ആണവ രാഷ്ട്രത്തിന്റെ സഹായം ലഭിച്ചാൽ ആഴ്ചകൾക്കുള്ളിൽ ഇറാന് അണുബോംബുകൾ നിർമിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

അണുബോംബ് (File Photo: Reuters)

യുറേനിയത്തിന്റെ ഐസോടോപ്പുകളിലൊന്നായ യുറേനിയം–235ന്റെ (യു–235) അളവ് കൂട്ടുന്നതാണ് സംപുഷ്ടീകരണം എന്നറിയപ്പെടുന്നത്. പ്രകൃതിദത്ത യുറേനിയത്തിൽ യു–235ന്റെ അളവ് 0.7 ശതമാനത്തോളം മാത്രമേ ഉണ്ടാവുകയുള്ളൂ. ബാക്കി 99.3 ശതമാനവും യുറേനിയം–238 എന്ന ഐസോടോപ്പായിരിക്കും. വിവിധ പരീക്ഷണ പ്രക്രിയകളിലൂടെയാണ് യു–235ന്റെ അളവ് കൂട്ടുന്നത്. ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുവയിൽ 3 മുതൽ 5 ശതമാനം വരെയായിരിക്കും യു–235 സാന്നിധ്യം. എന്നാൽ ആയുധ നിർമാണത്തിനാണെങ്കിൽ യു–235 90% വരെയുണ്ടാകും. നിലവിൽ 60% വരെ ഇറാൻ സംപുഷ്ടീകരണം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ആണവകേന്ദ്രങ്ങളിൽ വിജയകരമായി സംപുഷ്ടീകരണം തുടരാനായാൽ ഏകദേശം 4 ബോംബുകളെങ്കിലും നിർമിക്കാൻ ആവശ്യമായ യു–235 ലഭിക്കുമെന്ന് ഐഎഇഎയും മുന്നറിയിപ്പ് നല്‍കുന്നു.

ADVERTISEMENT

∙ ശ്രദ്ധാകേന്ദ്രമായി ‘നടാൻസ്’

ഇറാന്റെ സംപുഷ്ടീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ആണവ കേന്ദ്രമാണ് നടാൻസ്. ടെഹ്‌റാന് തെക്കു ഭാഗത്തായി ഷിയ മുസ്‌ലിംകളുടെ പുണ്യനഗരമായ കോമിന് പുറത്ത് മലനിരകളോട് ചേർന്നുള്ള സമതലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ട് സംപുഷ്ടീകരണ പ്ലാന്റുകൾ ഉൾപ്പെടെയുള്ള നിരവധി ആണവ ഗവേഷണ സംവിധാനങ്ങൾ നടാൻസിൽ ഉണ്ട്: ഫ്യുവൽ എൻറിച്ച്മെന്റ് പ്ലാന്റ് (എഫ്ഇപി), ഭൂമിക്ക് മുകളിലുള്ള പൈലറ്റ് ഫ്യൂവൽ എൻറിച്ച്‌മെന്റ് പ്ലാന്റ് (പിഎഫ്ഇപി) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഭരണകൂടത്തോട് എതിർപ്പുള്ള ഒരുവിഭാഗം തന്നെയാണ് 2002ൽ ഇറാൻ രഹസ്യമായി നടാൻസിൽ ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ പശ്ചാത്യ രാജ്യങ്ങളും ഇസ്രയേലും ഏറ്റെടുത്തതോടെ ഇറാനെതിരായ ഉപരോധ നീക്കങ്ങളും ശക്തമായി.

രാജ്യാന്തര ആറ്റമിക് എനർജി ഏജൻസി ഇൻസ്പെക്ടർമാരും ഇറാനിയൻ സാങ്കേതികവിദഗ്ധരും നടാൻസ് ആണവ നിലയത്തിൽ പരിശോധന നടത്തിയപ്പോൾ. (Photo: Kazem Ghane/IRNA/AFP)

∙ അത്ര എളുപ്പമല്ല ഭൂഗർഭ കേന്ദ്രം തകർക്കൽ

സംപുഷ്ടീകരണത്തിനിടെ യുറേനിയം ഐസോടോപ്പുകളെ വേർതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് സെൻട്രിഫ്യൂജുകള്‍. 50,000 സെൻട്രിഫ്യൂജുകൾ സ്ഥാപിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള സംപുഷ്ടീകരണം സാധ്യമാക്കാനുള്ള സൗകര്യം നടാൻസിൽ ഭൂമിക്കകത്തുള്ള ഫ്യുവൽ എൻറിച്ച്മെന്റ് പ്ലാന്റിൽ (എഫ്ഇപി) ഉണ്ട്. ഏകദേശം 14,000 സെൻട്രിഫ്യൂജുകൾ നിലവിൽ അവിടെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ഏകദേശം 11,000 എണ്ണം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ യുറേനിയം 5 ശതമാനം വരെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. നടാൻസിനെ കുറിച്ച് അറിവുള്ള നയതന്ത്രജ്ഞർ പറയുന്നത് ഇവിടുത്തെ ഭൂഗർഭ ഇന്ധന സംപുഷ്ടീകരണ പ്ലാന്റ് ഏകദേശം മൂന്നു നില കെട്ടിടത്തിന്റെ ആഴത്തിലാണെന്നാണ്. ഇത്രയും താഴ്ചയിലുള്ള ആണവ കേന്ദ്രത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിന് എത്രമാത്രം നാശമുണ്ടാക്കാനാകും എന്നതിനെക്കുറിച്ചും ചർച്ചകൾ ശക്തമാണ്.

∙ അതിവേഗത്തിൽ കറങ്ങുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ

യുറേനിയം സംപുഷ്ടമാക്കുന്നതിനായി അതിവേഗത്തിൽ കറങ്ങുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ അടങ്ങിയ, ഇറാന്റെ പ്രാഥമിക യുറേനിയം സംപുഷ്ടീകരണ കേന്ദ്രം കൂടിയാണ് നടാൻസ്.നിലയത്തിന് ഭൂമിക്ക് പുറത്തും അകത്തും സംവിധാനങ്ങളുണ്ട്. ഇറാന്റെ ആണവ ശേഷിയെക്കുറിച്ചുള്ള ചർച്ചകളിൽ പ്രധാന ശ്രദ്ധാകേന്ദ്രമാണിന്ന് നടാൻസ്. ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്‌ഷൻ (ജെസിപിഒഎ) എന്ന 2015ലെ ഇറാൻ ആണവ കരാറിനു കീഴിലാണ് നടാൻസിലെ സംപുഷ്ടീകരണത്തിന്റെ തോതും സെൻട്രിഫ്യൂജുകളുടെ എണ്ണവും പരിമിതപ്പെടുത്താൻ ഇറാൻ സമ്മതിച്ചത്. എന്നാൽ, 2018ൽ യുഎസ് കരാറിൽ നിന്ന് പിന്മാറിയതിനുശേഷം ക്രമേണ ഈ പരിധികളെല്ലാം മറികടന്നു. സംപുഷ്ടീകരണ പ്രക്രിയ ത്വരിതപ്പെടുത്തിക്കൊണ്ട് ഇറാൻ അടുത്തിടെ കൂടുതൽ നൂതന സെൻട്രിഫ്യൂജുകൾ സ്ഥാപിക്കുകയും ചെയ്തു.

രാജ്യാന്തര ആറ്റമിക് എനർജി ഏജൻസി ഇൻസ്പെക്ടർ നടാൻസ് ആണവ നിലയം സന്ദർശിച്ചപ്പോൾ. 2014ലെ ചിത്രം. (Photo: Kazem Ghane/IRNA/AFP)

∙ നടാൻസിലെ സ്ഫോടനം

2021 ഏപ്രിലിൽ നടാൻസിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടാൻസിൽ അന്ന് നടത്തിയ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിക്കുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ ആണവ കേന്ദ്രം ഇരുട്ടിലായി. നടാൻസിലെ സെൻട്രിഫ്യൂജുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഭൂമിക്ക് മുകളിൽ നൂറോളം സെൻട്രിഫ്യൂജുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ കേന്ദ്രത്തിൽ ഇറാൻ 60 ശതമാനം വരെ യുറേനിയം സംപുഷ്ടീകരണം നടത്തുകയും ചെയ്യുന്നുണ്ട്.

∙ പർവതം തുരന്ന് സ്ഥാപിച്ച ആണവ കേന്ദ്രം

ടെഹ്‌റാനിൽ തന്നെ കോമിന്റെ എതിർവശത്തായി പർവതത്തിൽ കുഴിയെടുത്ത് അതിനകത്ത് സ്ഥാപിച്ച ആണ സംപുഷ്ടീകരണ കേന്ദ്രമാണ് ഫോർദോ. അതിനാൽ നടാൻസിനേക്കാൾ മികച്ച രീതിയിൽ ഫോർദോ ആണവ കേന്ദ്രത്തെ വ്യോമാക്രമണത്തിൽ നിന്ന് സംരക്ഷിക്കാനും സാധിക്കും. വൻശക്തികളുമായുള്ള 2015ലെ കരാർ പ്രകാരം ഫോർദോയുടെ പ്രവർത്തനം സജീവമാക്കുന്നതിൽനിന്നും ഇറാൻ പിൻവാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഫോർദോയിൽ ആയിരത്തിലധികം സെൻട്രിഫ്യൂജുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ഒരു ഭാഗം നൂതന ഐആർ-6 മെഷീനുകൾ 60 ശതമാനം വരെ സംപുഷ്ടീകരണം നടത്താൻ സഹായിക്കുന്നു. ഐആർ–1 പോലുള്ള സെൻട്രിഫ്യൂജ് സംവിധാനമാണ് നേരത്തേ ഉപയോഗിച്ചിരുന്നത്. ഇത് കൂടുതൽ മികച്ചതാക്കി വികസിപ്പിച്ചതാണ് ഐആർ–6. ഇറാൻതന്നെയാണ് ആണവ പ്രോഗ്രാമിന്റെ ഭാഗമായി ഇതു വികസിപ്പിച്ചെടുത്തത്.

ഫോർദോ ഇന്ധന സംപുഷ്ടീകരണ പ്ലാന്റിന്റെ ഉപഗ്രഹ ചിത്രം. (Photo: AFP). (Photo: AFP)

വർഷങ്ങളായി ഫോർദോയിൽ രഹസ്യ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവിടുത്തെ കാര്യങ്ങൾ ഐഎഇഎയെ അറിയിക്കുന്നതിന് ഇറാൻ തയാറാകുന്നില്ലെന്നും യുഎസും മറ്റു ചില രാജ്യങ്ങളും ആരോപിക്കുന്നുണ്ട്. 2009ൽ ഫോർ‍ദോയിലെ രഹസ്യ നീക്കങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസും ബ്രിട്ടനും ഫ്രാൻസും യുഎൻ ഏജൻസിയെ സമീപിച്ചിരുന്നു. ഈ കേന്ദ്രത്തിന്റെ വലുപ്പവും സംവിധാനങ്ങളും സമാധാനപരമായ ദൗത്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്.

നിലവിൽ സാധ്യമായ എല്ലാ വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാവുന്ന രീതിയിൽ പർവതത്തിന്റെ ആഴങ്ങളിലാണ് ഫോർദോ നിർമിച്ചിരിക്കുന്നത്. ഇറാനിലെ ഏറ്റവും സുരക്ഷിതമായ സംപുഷ്ടീകരണ സംവിധാനങ്ങളും ഇവിടെയാണെന്ന് പറയാം. തുടക്കത്തിൽ ഒരു രഹസ്യ കേന്ദ്രമായിരുന്നെങ്കിലും 2009ൽ പാശ്ചാത്യ ഇന്റലിജൻസ് ഇത് കണ്ടെത്തിയത് രാജ്യാന്തരതലത്തിൽ‍ ഏറെ വിമർശനങ്ങൾക്കിടയാക്കി. പിന്നാലെയാണ് ജെസിപിഒഎയ്ക്ക് കീഴിൽ ഫോർദോയിലെ ഗവേഷണത്തിനും യുറേനിയം സംപുഷ്ടീകരണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം വന്നത്. യുഎസ് കരാർ പിൻവലിച്ചതോടെ 2019 മുതൽ ഇറാൻ സംപുഷ്ടീകരണം പുനരാരംഭിച്ചു. 2024ലെ കണക്കനുസരിച്ച് ജെസിപിഒഎ അനുവദിക്കുന്നതിനേക്കാൾ ഉയർന്ന തോതിൽ ഇവിടെ യുറേനിയം സംപുഷ്ടീകരണം നടക്കുന്നുണ്ടെന്നാണ്.

2005 ഓഗസ്റ്റ് 16ന് ഇറാനിലെ ഇസ്ഫഹാൻ പ്ലാന്റ് വീണ്ടും തുറക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് ആണവ കേന്ദ്രത്തിന് ചുറ്റും ഇറാനിയൻ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തപ്പോൾ. (Photo: .ATTA KENARE/AFP VIA GETTY IMAGES)

∙ ഇസ്ഫഹാനിലെ യെല്ലോ കേക്ക്

ഇറാന്റെ രണ്ടാമത്തെ വലിയ നഗരമായ ഇസ്ഫഹാന്റെ പ്രാന്തപ്രദേശത്തും വലിയൊരു ആണവ കേന്ദ്രമുണ്ട്. ആണവ റിയാക്ടറുകളിൽ ഉപയോഗിക്കാനാകുന്ന ഫ്യുവൽ പ്ലേറ്റുകൾ നിർമിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടുത്തെ പ്രത്യേകതകളിലൊന്ന്. അസംസ്കൃത യുറേനിയത്തെ സംപുഷ്ടീകരണത്തിനു പാകപ്പെടുത്തിയെടുക്കാനുള്ള സൗകര്യവും ഇസ്ഫഹാനിലുണ്ട്. യുറേനിയം അയിരിനെ (യെല്ലോ കേക്ക്) യുറേനിയം ഹെക്സാഫ്ലൂറൈഡ് (യുഎഫ്6) ആക്കി മാറ്റി സംപുഷ്ടീകരണത്തിനു പാകപ്പെടുത്തുന്ന സംവിധാനമാണ് ആണവ കേന്ദ്രത്തിലുള്ളത്. സെൻട്രിഫ്യൂജ് ഭാഗങ്ങൾ നിർമിക്കുന്നതിനുള്ള യന്ത്രങ്ങളുമുണ്ട്.

നടാൻസിലേയും ഫോർദോയിലേയും യുറേനിയം സംപുഷ്ടീകരണത്തിനുള്ള ഫീഡ്സ്റ്റോക്ക് ആയും ഇസ്‌ഫഹാനിൽ യെല്ലോ കേക്കും യുറേനിയം അയിരുമെല്ലാം സൂക്ഷിക്കുന്നുണ്ട്. ഇറാന്റെ സംപുഷ്ടീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫീഡ്സ്റ്റോക്ക് പലപ്പോഴും വിതരണം ചെയ്യുന്നത് ഇവിടെനിന്നാണ്. അണുബോംബ് നിർമിക്കാനുള്ള യുറേനിയം സാമഗ്രികളാണ് ഇസ്ഫഹാനിൽ ഒരുക്കുന്നതെന്നതും പകൽപോലെ തെളിഞ്ഞതാണ്.

∙ അതിവേഗം പ്ലൂട്ടോണിയം ഉൽപാദിപ്പിക്കാൻ ഖോണ്ടാബ്

ഇറാനിൽ ഭാഗികമായി നിർമിച്ച ഹെവി-വാട്ടർ റിസർച് റിയാക്ടർ (അറക്) ആണ് ഖോണ്ടാബ്. ഘനജല റിയാക്ടറുകൾ ആണവ ചോർച്ചയെന്ന അപകടസാധ്യത സൃഷ്ടിക്കുന്നതാണ്. കാരണം അവയ്ക്ക് സംപുഷ്ടമായ യുറേനിയം പോലെ പ്ലൂട്ടോണിയം എളുപ്പത്തിൽ ഉൽപാദിപ്പിക്കാൻ കഴിയും. ഒരു അണുബോംബിന് വേണ്ട പ്രധാന ഭാഗം നിർമിക്കാൻ ഇത് ഉപയോഗിക്കാം. 2015ലെ കരാർ പ്രകാരം നിർമാണം നിർത്തിവച്ച് റിയാക്ടറിന്റെ കോർ നീക്കം ചെയ്ത് കോൺക്രീറ്റ് നിറച്ച് ഉപയോഗശൂന്യമാക്കിയിരുന്നു. പ്ലൂട്ടോണിയത്തിന്റെ ഉൽപാദനം കുറയ്ക്കുന്നതിനും ‌ആയുധത്തിൽ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം ഉൽപാദിപ്പിക്കുന്നത് നിർത്താനും ലക്ഷ്യമിട്ട് റിയാക്ടർ അഴിച്ചുപണിയേണ്ടതായിരുന്നു, എന്നാൽ അത് നടന്നില്ല. അതേസമയം, 2026ൽ ഈ റിയാക്ടർ വീണ്ടും സജീവമാക്കാൻ പദ്ധതിയിടുന്നതായി ഇറാൻ ഐഎഇഎയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ന്യൂക്ലിയർ ചെയിൻ റിയാക്‌ഷൻ നിലനിർത്താനാണ് അറക് റിയാക്ടർ ജലം (ഡ്യൂട്ടീരിയം ഓക്സൈഡ്) ഉപയോഗിക്കുന്നത്. റിയാക്ടറിന് ഒരു ഉപോൽപന്നമായി പ്ലൂട്ടോണിയം ഉല്‍പാദിപ്പിക്കാൻ കഴിയും. ഇത് ആണവായുധങ്ങളിൽ ഉപയോഗിക്കാനും കഴിയും. ജെസിപിഒഎയുടെ നിര്‍ദേശ പ്രകാരം ഇറാൻ ഈ റിയാക്ടറിലും മാറ്റം വരുത്താൻ സമ്മതിച്ചു. ഇതോടെ ആയുധത്തിൽ പ്രയോഗിക്കാവുന്ന പ്ലൂട്ടോണിയം ഉൽപാദിപ്പിക്കാനാകില്ല. ആണവായുധ ഉപയോഗത്തിനുള്ള സാധ്യതയെക്കുറിച്ച് രാജ്യാന്തര സമൂഹം ജാഗ്രത പുലർത്തിയതിനാൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. പിന്നീട് പുതുക്കിപ്പണിയാനും അതിന്റെ ശേഷികൾ പരിമിതപ്പെടുത്താനും ഇറാൻ സമ്മതിച്ചെങ്കിലും അറക്കിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഇടയ്ക്കിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇറാനിലെ അറക് ഹെവി വാട്ടർ റിയാക്ടറിൽ സാങ്കേതിക വിദഗ്ധർ ജോലി ചെയ്യുന്നു (Photo: AFP)

∙ റഷ്യൻ സഹായത്തോടെ ഗള്‍ഫ് തീരത്തൊരു പ്ലാന്റ്

ഇറാന്റെ, ഗൾഫ് തീരത്ത് പ്രവർത്തിക്കുന്ന ആദ്യത്തെ ആണവ നിലയം റഷ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ബുഷെർ എന്ന ഈ നിലയം ഊർജ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. റഷ്യയുടെ സഹായത്തോടെ വികസിപ്പിച്ച പ്ലാന്റ് ഇറാന്റെ ഊർജ സ്രോതസ്സുകൾ വൈവിധ്യവൽകരിക്കാനും എണ്ണ, വാതകം എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. രാജ്യാന്തര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിലാണ് ബുഷെർ പ്രവർത്തിക്കുന്നത്. റഷ്യ ആണവ ഇന്ധനം നൽകുകയും ആയുധങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാൻ, ചെലവഴിച്ച ഇന്ധനം സ്വദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഈ പ്ലാന്റ് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഇറാന് വേണ്ടി വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ദീർഘകാലമായി ഇവിടെ നിന്നുള്ള ഊർജമാണ് ഇറാന്റെ ചില ഭാഗങ്ങളിൽ ഉപയോഗിക്കുന്നത്.

∙ യുറേനിയം മൈൻ ആൻഡ് മില്ലിങ് ഫെസിലിറ്റി

ഭൂമിയിൽനിന്ന് ഖനനം ചെയ്ത് യുറേനിയം അയിര് വേർതിരിച്ചെടുക്കുന്നതിനെയാണ് മൈനിങ് എന്നു പറയുന്നത്. ഇതിനെ സംപുഷ്ടീകരണത്തിന് ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നതാണ് മില്ലിങ്. മൈനിങ്ങിനും മില്ലിങ്ങിനുമായി തെക്കൻ ഇറാനിൽ നിർമിച്ചെടുത്ത ആണവ കേന്ദ്രമാണ് ഷിൻ. ഇറാന്റെ യുറേനിയം ശേഖരം പരിമിതമാണ്. ഉള്ളതിനെത്തന്നെ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്. ആ ശ്രമത്തിൽ സഹായിയാകുന്നത് ഷിൻ കേന്ദ്രമാണ്. 2024ലും സജീവമായി ഇവിടെ പ്രവർത്തനം നടക്കുന്നുണ്ട്.

നടാൻസ് യുറേനിയം സംപുഷ്ടീകരണ നിലയത്തിലെ സെൻട്രിഫ്യൂജ് മെഷീനുകൾ. (Photo: AFP)

∙ ടെഹ്‌റാൻ ഗവേഷണ കേന്ദ്രം

ടെഹ്‌റാൻ ന്യൂക്ലിയർ റിസർച് സെന്ററിൽ (ടിഎൻആർസി) സ്ഥിതി ചെയ്യുന്ന 5 മെഗാവാട്ട് ആണവ ഗവേഷണ റിയാക്ടറാണ് ടെഹ്‌റാൻ റിസർച് റിയാക്ടർ (ടിആർആർ). ആറ്റംസ് ഫോർ പീസ് പ്രോഗ്രാമിന്റെ ഭാഗമായി 1967ൽ യുഎസ് ഇറാന് നൽകിയതാണ് ഈ റിയാക്ടർ. മെഡിക്കൽ ഐസോടോപ്പുകൾ ഉൽപാദിപ്പിക്കുന്നതിനുള്ള ഹോട്ട് സെല്ലുകളും മികച്ച രീതിയിൽ സംപുഷ്ടീകരണം നടത്തിയ 5.58 കിലോഗ്രാം ഹൈലി എൻറിച്ച്ഡ് യുറേനിയം (എച്ച്ഇയു) ഇന്ധനവും സഹിതം 1967ൽ യുഎസ് ഇറാനു വിതരണം ചെയ്തു. (വൈദ്യശാസ്ത്രമേഖലയിൽ രോഗനിർണയത്തിനും മറ്റ് ചികിത്സകൾക്കുമായി ഉപയോഗിക്കുന്നവയാണ് മെഡിക്കൽ ഐസോടോപ്പുകൾ. ആണവചോർച്ചയില്ലാതെ അതീവ സുരക്ഷയോടെ റേഡിയോ ആക്ടീവ് വസ്തുക്കൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ലാബറട്ടറി സംവിധാനമാണ് ഹോട്ട് സെൽ). പ്രതിവർഷം 600 ഗ്രാം വരെ പ്ലൂട്ടോണിയം ഉൽപാദിപ്പിക്കാൻ ടെഹ്റാനിലെ കേന്ദ്രത്തിന് കഴിയും. 1987ൽ അർജന്റീനയുടെ അപ്ലൈഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്ഇയുവിന് പകരം കുറഞ്ഞ അളവിൽ സംപുഷ്ടീകരണം നടത്തിയ (ലോ എൻറിച്ച്ഡ് യുറേനിയം–എൽഇയു) യുറേനിയത്തിൽ പ്രവർത്തിക്കാനാകുംവിധം റിയാക്ടറിനെ മാറ്റിയിരുന്നു. തുടർന്ന് അർജന്റീന ഇറാന് 115.8 കിലോഗ്രാം എൽഇയുവും നൽകി. ഇതുവഴി നിരവധി പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്.

English Summary:

Unveiling Iran's Nuclear Network: A Closer Look at Natanz, Fordow, and More

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT