മോദി മാജിക് ഇല്ലെങ്കിലും ഇനി ജയിക്കാം; ബിജെപിയുടെ ‘ഹാട്രിക് തന്ത്രം’ ഹിറ്റ്; ഹരിയാന നൽകും ബിജെപിക്ക് 6 നേട്ടം
കർഷകരുടെ തഴമ്പിച്ച കരങ്ങൾ കൊണ്ടുള്ള ‘അടി’യായിരിക്കും ബിജെപിക്ക് ഹരിയാനയിൽ കിട്ടുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ഒരേപോലെ പാളി. 32നപ്പുറത്തേയ്ക്ക് ഒരു എക്സിറ്റ് പോൾ ഫലവും ബിജെപിക്ക് സീറ്റ് പ്രവചിച്ചിരുന്നില്ല. എന്നാൽ ഒക്ടോബർ 8ന് ഉച്ചയ്ത്ത് രണ്ടര വരെയുള്ള കണക്ക് പ്രകാരം 49 സീറ്റുണ്ട് ബിജെപിയുടെ അക്കൗണ്ടിൽ. 46 സീറ്റ് മതി കേവലഭൂരിപക്ഷത്തിന്. ബിജെപിക്ക് ഹാട്രിക് വിജയവുമായി ഒറ്റയ്ക്ക് ഹരിയാന ഭരിക്കാമെന്നു ചുരുക്കം. ഗുസ്തി താരങ്ങൾ കൂടി കോണ്‍ഗ്രസിനോടൊപ്പം ചേർന്നതോടെ പ്രചാരണ വഴികളിൽ അപകടം മണത്തതാണ് ബിജെപി. അപ്പോഴും നേതാക്കളുടെ പ്രതീക്ഷ 90 സീറ്റുകളിൽ മത്സരിക്കാനിറങ്ങിയ 1031 പേരിലേക്ക് വോട്ടുകൾ പലവഴി ചിതറും എന്നതായിരുന്നു. കോൺഗ്രസിലേക്കു മാത്രം എതിർ വോട്ടുകൾ കേന്ദ്രീകരിക്കരുത് എന്ന തന്ത്രത്തിനാണ് ഹരിയാനയിൽ തുടക്കം മുതൽ ബിജെപി ശ്രദ്ധ വച്ചത്. നീണ്ട പത്തു വർഷത്തെ ഭരണം സ്വാഭാവികമായി നൽകിയ ഭരണവിരുദ്ധത ഹാട്രിക് എന്ന ലക്ഷ്യത്തിന് തടസ്സമാവരുതെന്ന നിർബന്ധവും ബിജെപിക്കുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ഒരു നേട്ടം കൂടി ബിജെപി ഹരിയാനയിൽ സ്വന്തമാക്കി. മോദി തരംഗം മാത്രമല്ല ജയിക്കാനുള്ള ഏകവഴിയെന്ന് ബിജെപി അടിവരയിട്ട് തെളിയിച്ച ഫലം കൂടിയാണ് ഹരിയാനയിലേത്. കഴിഞ്ഞ പത്തുവർഷമായി തിരഞ്ഞെടുപ്പ് ഫലം വിശദീകരിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മോദി തരംഗം'. ഈ അളവുകോല്‍ വച്ചുള്ള ഉയർച്ച താഴ്ചകളിൽ ഹരിയാന നൽകുന്ന കൃത്യത മറ്റൊരു സംസ്ഥാനത്തിനും നൽകാനാവില്ല. 2014ൽ മോദി തരംഗത്തിൽ രാജ്യഭരണം പിടിച്ച അതേവർഷമാണ് ഹരിയാനയിൽ ആദ്യമായി ബിജെപി ഒറ്റയ്ക്ക് അധികാരം പിടിക്കുന്നത്. 2009ലെ നാല് സീറ്റില്‍ നിന്നും 2014ലെ 47 സീറ്റുകളിലേക്കുള്ള വളർച്ചയെ മോദി മാജിക് എന്നാണ് രാജ്യം വിശേഷിപ്പിച്ചത്. 2019ലാവട്ടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തിൽ പത്തും നൽകി ഹരിയാന കൂടെ നിന്നു. എന്നാൽ 2024ൽ പാതി മനസ്സ് മാത്രം നൽകി അഞ്ചുസീറ്റിലേക്ക് ജയം ഒതുക്കി. ഇതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മോദി തരംഗം മാത്രം

കർഷകരുടെ തഴമ്പിച്ച കരങ്ങൾ കൊണ്ടുള്ള ‘അടി’യായിരിക്കും ബിജെപിക്ക് ഹരിയാനയിൽ കിട്ടുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ഒരേപോലെ പാളി. 32നപ്പുറത്തേയ്ക്ക് ഒരു എക്സിറ്റ് പോൾ ഫലവും ബിജെപിക്ക് സീറ്റ് പ്രവചിച്ചിരുന്നില്ല. എന്നാൽ ഒക്ടോബർ 8ന് ഉച്ചയ്ത്ത് രണ്ടര വരെയുള്ള കണക്ക് പ്രകാരം 49 സീറ്റുണ്ട് ബിജെപിയുടെ അക്കൗണ്ടിൽ. 46 സീറ്റ് മതി കേവലഭൂരിപക്ഷത്തിന്. ബിജെപിക്ക് ഹാട്രിക് വിജയവുമായി ഒറ്റയ്ക്ക് ഹരിയാന ഭരിക്കാമെന്നു ചുരുക്കം. ഗുസ്തി താരങ്ങൾ കൂടി കോണ്‍ഗ്രസിനോടൊപ്പം ചേർന്നതോടെ പ്രചാരണ വഴികളിൽ അപകടം മണത്തതാണ് ബിജെപി. അപ്പോഴും നേതാക്കളുടെ പ്രതീക്ഷ 90 സീറ്റുകളിൽ മത്സരിക്കാനിറങ്ങിയ 1031 പേരിലേക്ക് വോട്ടുകൾ പലവഴി ചിതറും എന്നതായിരുന്നു. കോൺഗ്രസിലേക്കു മാത്രം എതിർ വോട്ടുകൾ കേന്ദ്രീകരിക്കരുത് എന്ന തന്ത്രത്തിനാണ് ഹരിയാനയിൽ തുടക്കം മുതൽ ബിജെപി ശ്രദ്ധ വച്ചത്. നീണ്ട പത്തു വർഷത്തെ ഭരണം സ്വാഭാവികമായി നൽകിയ ഭരണവിരുദ്ധത ഹാട്രിക് എന്ന ലക്ഷ്യത്തിന് തടസ്സമാവരുതെന്ന നിർബന്ധവും ബിജെപിക്കുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ഒരു നേട്ടം കൂടി ബിജെപി ഹരിയാനയിൽ സ്വന്തമാക്കി. മോദി തരംഗം മാത്രമല്ല ജയിക്കാനുള്ള ഏകവഴിയെന്ന് ബിജെപി അടിവരയിട്ട് തെളിയിച്ച ഫലം കൂടിയാണ് ഹരിയാനയിലേത്.
കഴിഞ്ഞ പത്തുവർഷമായി തിരഞ്ഞെടുപ്പ് ഫലം വിശദീകരിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മോദി തരംഗം'. ഈ അളവുകോല്‍ വച്ചുള്ള ഉയർച്ച താഴ്ചകളിൽ ഹരിയാന നൽകുന്ന കൃത്യത മറ്റൊരു സംസ്ഥാനത്തിനും നൽകാനാവില്ല. 2014ൽ മോദി തരംഗത്തിൽ രാജ്യഭരണം പിടിച്ച അതേവർഷമാണ് ഹരിയാനയിൽ ആദ്യമായി ബിജെപി ഒറ്റയ്ക്ക് അധികാരം പിടിക്കുന്നത്. 2009ലെ നാല് സീറ്റില്‍ നിന്നും 2014ലെ 47 സീറ്റുകളിലേക്കുള്ള വളർച്ചയെ മോദി മാജിക് എന്നാണ് രാജ്യം വിശേഷിപ്പിച്ചത്. 2019ലാവട്ടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തിൽ പത്തും നൽകി ഹരിയാന കൂടെ നിന്നു. എന്നാൽ 2024ൽ പാതി മനസ്സ് മാത്രം നൽകി അഞ്ചുസീറ്റിലേക്ക് ജയം ഒതുക്കി. ഇതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മോദി തരംഗം മാത്രം പോരാ എന്ന് ബിജെപി മനസ്സിലാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനകം പുതിയ തന്ത്രം രൂപീകരിക്കുക എന്ന വലിയ വെല്ലുവിളിയാണ് ബിജെപിക്ക് മുൻപിലുണ്ടായിരുന്നത്. 2014ലും 2019ലും മോദി തരംഗം നൽകിയതിലും വലിയ ജയം നേടാൻ ബിജെപിയെ സഹായിച്ച തന്ത്രങ്ങൾ എന്തൊക്കെയാണ്? ഹരിയാനയിലെ ജയം എങ്ങനെയാണ് കേന്ദ്ര സർക്കാരിനും ബിജെപി ദേശീയ നേതൃത്വത്തിനും വരും നാളുകളിൽ കരുത്തായി മാറുക? വിശദമായി പരിശോധിക്കാം.
∙ പുതുതന്ത്രങ്ങളുടെ തുടക്കം
പ്രതിരോധത്തിലൂന്നിയ തന്ത്രങ്ങളാണ് ബിജെപി ദേശീയ നേതൃത്വം ഹരിയാനയിലേക്ക് തയാറാക്കിയത്. ജയം അല്ലെങ്കിൽ തൂക്കുസഭയായിരുന്നു ലക്ഷ്യം. സ്വന്തം ജയത്തിനേക്കാളേറെ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടരുത് എന്നതായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. തിരിച്ചടിയായി മാറും എന്നു കരുതിയ കാരണങ്ങൾ ഒന്നൊന്നായി എടുത്ത് പരിശോധിച്ചു ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ അതിനായുള്ള ശ്രമങ്ങൾ തുടങ്ങുകയോ ചെയ്തു. മുന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്നു ലഭിച്ച ഊർജവുമായി എതിരാളി മുന്നേറുമ്പോൾ, പ്രചാരണത്തിൽ ഉൾപ്പെടെ മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു ബിജെപിക്ക്. അവയും വെല്ലുവിളിയായി സ്വീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ.
∙ മോദി വേണ്ട, പകരം സോഷ്യൽ എൻജിനീയറിങ്
കാടടച്ചുള്ള താരപ്രചാരണമാണ് ബിജെപി സാധാരണയായി തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപേ സിനിമാതാരങ്ങളെയും എതിർ പാർട്ടിയിലെ പ്രമുഖരെയും സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ ദേശീയനേതൃത്വത്തിെല മുതിർന്ന നേതാക്കളെ നിരന്തരം എത്തിച്ച് പ്രചാരണത്തിൽ വലിയ ഓളങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഹരിയാനയിൽ നേതാക്കളും സഖ്യകക്ഷികളും ബിജെപി കൂടൊഴിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിന് പുറമേ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗം പതിവുപോവെ വീശിയില്ലെന്നതും തിരിച്ചറിഞ്ഞ് ബിജെപി പ്രചാരണ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
ഇക്കുറി നരേന്ദ്ര മോദി കേവലം 4 റാലികളാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ റാലികളിൽ നിരന്തരം പങ്കെടുക്കവെയായിരുന്നു അത്. അമിത്ഷായും ഹരിയാനയിൽ പരസ്യപ്രചാരണത്തിൽ വലിയ പങ്കുവഹിച്ചില്ല. മോദിതരംഗം അവസാനിച്ചു എന്ന പ്രതീതി എതിർപാർട്ടികളിലുണ്ടാക്കാൻ ഇതിലൂടെ ബിജെപിക്ക് കഴിഞ്ഞു. അതേസമയം പ്രചാരണത്തിൽ സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾ വ്യാപകമാക്കി. പ്രാദേശിക തലത്തിൽ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങളിൽ പാർട്ടി സജീവമായി. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും വോട്ടുകൾ ഉറപ്പിക്കുവാനുമുള്ള തന്ത്രങ്ങളിൽ പ്രാദേശിക നേതാക്കള്‍ക്ക് കൂടുതൽ ചുമതല കൈമാറി. പത്ത് വര്‍ഷം കൊണ്ടു സംസ്ഥാനത്തുണ്ടാക്കിയ അടിത്തറ ഇതിനു പാർട്ടിയെ വലിയ അളവിൽ സഹായിക്കുകയും ചെയ്തു.
∙ മറികടന്ന ഭരണ വിരുദ്ധ തരംഗം
5 വർഷത്തെ ഭരണത്തിന് ശേഷമുള്ള പരാജയ വിശകലനങ്ങളിൽ പോലും ഭരണ വിരുദ്ധ തരംഗം ഒന്നാമതായി സ്ഥാനം കണ്ടെത്താറുണ്ട്. ഹരിയാനയിൽ 2014 മുതൽ 2024 വരെ രണ്ടു ടേമുകളിലായി നീണ്ട പത്തു വർഷത്തെ ഭരണത്തിൽ ഭരണവിരുദ്ധ തരംഗം തിരിച്ചടിയാവുമെന്നാണ് എക്സിറ്റ് പോളുകൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ മറികടക്കാൻ സ്വീകരിക്കുന്ന പതിവു പദ്ധതികൾ ബിജെപിക്കുണ്ടായിരുന്നു. ഗുജറാത്തിലും ഉത്തരാഖണ്ഡിലും, ത്രിപുരയിലുമെല്ലാം പ്രയോഗിച്ച തന്ത്രമാണ് ഹരിയാനയിലും ബിജെപി പയറ്റിയത്. മുഖ്യമന്ത്രിയെ മാറ്റുക! 2024 മാർച്ചിലാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ മാറ്റിയത്. സംസ്ഥാനത്തെ തലമുതിർന്ന ആ നേതാവിന് കർണാൽ മണ്ഡലത്തിലൂടെ ലോക്സഭയിലേക്ക് പ്രമോഷൻ നൽകുകയും ചെയ്തു. പകരം മുഖ്യമന്ത്രിയായി നയാബ് സിങ് സയ്നിയെ കൊണ്ടുവന്നു.
നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഖട്ടറിനെ മാറ്റിയ ബിജെപി നീക്കം അവിശ്വസനീയമായിരുന്നു. പക്ഷേ ആ തീരുമാനം ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയെ മാത്രമല്ല ബിജെപി മാറ്റിയത്. ഒട്ടേറെ സിറ്റിങ് എംഎൽഎമാർക്കും മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിച്ചു. 2019ലെ നിയമസഭ തിരഞ്ഞെടുപ്പിൽനിന്ന് പഠിച്ച പാഠമാണ് ബിജെപിയെ ഈ സാഹസത്തിലേക്കു നയിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാരിൽ 34പേർക്കും ടിക്കറ്റ് നൽകി. എന്നാൽ ഇവരിൽ പകുതിയോളം പേരും പരാജയപ്പെട്ടു. ഇക്കുറി ബിജെപി സ്ഥാനാർഥികളിൽ കൂടുതലും പുതുമുഖങ്ങളായിരുന്നു.
∙ ജയിച്ചാലും തോറ്റാലും ഒറ്റയ്ക്കു മതി
തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്ന രീതിയാണ് കഴിഞ്ഞ തവണ ബിജെപി ഹരിയാനയിൽ പരീക്ഷിച്ചത്. സംസ്ഥാനത്ത് പുതുതായി രൂപം കൊണ്ട് 10 സീറ്റ് നേടി ഞെട്ടിച്ച ജനനായക് ജനത പാർട്ടിയെ (ജെജെപി) കൂടെക്കൂട്ടുകയാണ് അന്നു ചെയ്തത്. ജെജെപി നേതാവ് ദുഷ്യന്ത് സിങ് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകേണ്ടി വന്നെങ്കിലും കൂട്ടുകെട്ടിലൂടെ ഭരണത്തുടർച്ച ലഭിച്ചു. എന്നാൽ അഞ്ചുവർഷം തികയ്ക്കുന്നതിനു മുൻപേ ജെജെപി ബിജെപിയോട് വിട പറഞ്ഞു പിരിഞ്ഞു. ഭരണവിരുദ്ധ തരംഗം ബാധിക്കുമെന്നായിരുന്നു ജെജെപിയുടെ പേടി. ബിജെപി സർക്കാരിനൊപ്പം ഇനിയും ജനങ്ങളെ ദ്രോഹിക്കാൻ തങ്ങളില്ല എന്ന മട്ടിലായിരുന്നു ജെജെപിയുടെ വാദങ്ങൾ. എന്നാൽ ജെജെപിയുടെ വാദങ്ങൾ പ്രതിരോധിക്കാൻ ബിജെപി തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു. തൂക്കുസഭയുണ്ടായാലും ജെജെപി ഇത്തവണ പിന്തുണയ്ക്കില്ലെന്ന് ബിജെപി കരുതി. അത്തരമൊരു അവസ്ഥയിൽ സ്വതന്ത്രർ മാത്രമാവും കൂട്ടിനെത്തുക എന്നതായിരുന്നു ഏക പ്രതീക്ഷ. ഇതും ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കേണ്ടത് ആവശ്യമാണെന്ന ബോധ്യം ബിജെപിക്കുണ്ടാക്കി.
∙ കർഷക പ്രതിഷേധവും കടന്ന്...
രാജ്യതലസ്ഥാനമായ ഡൽഹിയെ മൂന്നു ഭാഗങ്ങളിൽനിന്നും പൊതിഞ്ഞെന്ന പോലെയാണ് ഹരിയാനയുടെ സ്ഥാനം. വിളവെടുപ്പ് കഴിയുമ്പോൾ ഹരിയാനയിലെ കർഷകർക്ക് പാടങ്ങളിൽ വയ്ക്കോൽ കൂട്ടിയിട്ട് പുകയ്ക്കുന്ന രീതിയുണ്ട് . ഈ പുക ഏറെ ബുദ്ധിമുട്ടിക്കുന്നതും അയൽ സംസ്ഥാനമായ ഡൽഹിയെയാണ്. ഇതുപോലെയാണ് 2020ൽ, വിവാദമായ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിന് കർഷകർ നൽകക്കൊണ്ടിരിക്കുന്ന തലവേദന. ഡൽഹിയെയും ഹരിയാനയെയും വേർതിരിക്കുന്ന സിംഗു അതിർത്തിയാണ് പലപ്പോഴും പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയത്.
കർഷകരുടെ എതിർപ്പിന് ഇരയാകാതിരിക്കാനാണ് ജെജെപി പോലും ബിജെപിയുമായി പിരിഞ്ഞത്. ഹരിയാനയിലെ ബിജെപി സർക്കാർ സമരം അടിച്ചമർത്താൻ സ്വീകരിച്ച വഴികളും കർഷകരിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. ലോക്സഭയിൽ അതിന്റെ തിരിച്ചടി കണ്ടതുമാണ്. എന്നാൽ കേന്ദ്രത്തോടുള്ള ഭരണവിരുദ്ധ വികാരമാണ് ലോക്സഭയിലേക്ക് പ്രതിഫലിച്ചതെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം ശരിയായി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപി ദേശീയ നേതൃത്വത്തിന് കുറഞ്ഞ റോൾ മാത്രം നൽകി സംസ്ഥാന നേതാക്കൾ കളം നിറഞ്ഞത് കർഷക പ്രതിഷേധം ഒരു പരിധി വരെ തടയാൻ സഹായിച്ചു. ബിജെപി വീണ്ടും ഹരിയാനയിൽ ശക്തി തെളിയിച്ചതോടെ കർഷക സമരത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ചോദ്യവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.
∙ അഗ്നിവീർ തീയും പടർന്നില്ല
ഹരിയാനയിലെ ഗ്രാമങ്ങളിലെ ചെറുപ്പക്കാരുടെ സ്വപ്നമാണ് സൈന്യത്തിൽ ചേരുക എന്നത്. ഇന്ത്യൻ ജനതയുടെ 2 ശതമാനം ഉൾക്കൊള്ളുന്ന ഹരിയാനയിൽ നിന്നുമാണ് ഇന്ത്യൻ സൈന്യത്തിലെ 11 ശതമാനം ഉദ്യോഗസ്ഥരുള്ളത്. അവിടെയാണ് അഗ്നിവീർ പദ്ധതി ഭീഷണിയാണെന്ന് ബിജെപി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കേറ്റ തിരിച്ചടികളിലൊന്നിന്റെ കാരണം അഗ്നിവീർ പദ്ധതിയാണെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് അഗ്നിവീർ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം തയാറായി. പഠനങ്ങൾ നടത്താൻ നിർദേശം നൽകി. അഗ്നിവീറുകൾ തിരികെ എത്തുമ്പോൾ അർധസൈനിക വിഭാഗങ്ങളിലും മറ്റു സർക്കാർ ജോലികളിലും ഉൾപ്പെടെ ജോലി ഉറപ്പുനൽകിയാണ് കേന്ദ്രം വോട്ടുറപ്പിച്ചത്.
∙ വെട്ടിനിരത്തപ്പെട്ട വിമതർ
സീറ്റുമോഹികളുടെ പ്രതിഷേധ വേദിയാണ് തിരഞ്ഞെടുപ്പുകൾ. ഹരിയാനയിൽ 90 സീറ്റുകളിൽ 1031 സ്ഥാനാർഥികൾ എത്തിയതിൽ ഇത്തരം സീറ്റുമോഹികൾക്ക് വലിയ പങ്കുണ്ട്. സീറ്റ് ലഭിക്കാതെ വരുമ്പോൾ വിമതരായി മറ്റു പാർട്ടികളിൽ ചേർന്നവരും സ്വതന്ത്രരായി മത്സരിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മൗനം പാലിച്ച് സ്വന്തം പാർട്ടിക്ക് ‘പണി’ കൊടുത്തവരും കുറവായിരുന്നില്ല. 1559 പേരാണ് പത്രികാ സമർപ്പണത്തിന്റെ അവസാന ദിനത്തെ കണക്ക് പ്രകാരം മത്സരിക്കാൻ താൽപര്യം കാട്ടിയത്. എന്നാൽ സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞപ്പോൾ 1031പേരായി എണ്ണം കുറഞ്ഞു. ബിജെപി സീറ്റ് നിഷേധിച്ച സിറ്റിങ് എംഎൽഎമാരിൽ പലരും സ്വതന്ത്രരായാണ് പത്രിക സമർപ്പിച്ചത്. 15 മണ്ഡലങ്ങളിൽ ബിജെപിക്ക് കൃത്യമായ വിമത ശല്യം നേരിട്ടു.
ഇവരിൽ അടുത്തിടെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കാലുമാറിയ വ്യവസായി സാവിത്രി ജിൻഡാൽ ശ്രദ്ധേയയായി. ഹിസാർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സാവിത്രി ജിൻഡാൽ ജയിക്കുകയും ചെയ്തു. ശതകോടീശ്വരിക്ക് പോലും സീറ്റുനൽകാതിരുന്ന ബിജെപിയുടെ നടപടിയിലൂടെ പണത്തിനല്ല പാർട്ടിയിൽ സ്ഥാനം എന്ന സന്ദേശമാണ് ജനത്തിന് നൽകിയത്. ഇതിനു പുറമെ തോഷാമിൽ നിന്നുള്ള ശശി രഞ്ജൻ പർമർ (മൂന്നാമതായി), ഗന്നൗറിൽ നിന്നുള്ള ദേവേന്ദ്ര കദ്യൻ (മുന്നിൽ), റാനിയയിൽ നിന്നുള്ള രഞ്ജിത് സിങ് (മൂന്നാമതായി), ലഡ്‌വയിൽ നിന്നുള്ള സന്ദീപ് ഗാർഗ് (അഞ്ചാമതായി), ഭിവാനിയിൽനിന്നുള്ള പ്രിയ അസിജ (അഞ്ചമതായി), പൃഥ്‌ലയിൽ നിന്നുള്ള ദീപക് ദാഗർ (നാലാമതായി), റെവാരിയിൽ നിന്നുള്ള പ്രശാന്ത് സണ്ണി (നാലാമതായി) തുടങ്ങിയ ബിജെപി വിമതരും പാർട്ടിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. വിമതരുടെ ആക്രമണത്തിൽ ബിജെപിക്ക് ചെറുതല്ലാത്ത പരുക്കുമേറ്റിരുന്നു. പക്ഷേ ഹിസാറിൽ ജയിച്ച സാവിത്രി ജിന്‍ഡാൽ ഉൾപ്പെടെയുള്ള വിമതർ പാർട്ടിയിലേക്ക് തിരിച്ചു വരാനാണ് സാധ്യത. ഇതും ബിജെപി സർക്കാരിന് കരുത്തുപകരും.
∙ ജാട്ടുകൾ പിണങ്ങി, വോട്ടു പിണങ്ങിയില്ല
ഹരിയാനയിലെ നിർണായക വോട്ടുശക്തികളായിരുന്ന ജാട്ടുകളെ പിണക്കിയാണ് ബിജെപി മുഖ്യമന്ത്രിയെ മാറ്റിയത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ മാറ്റി ഒബിസി വിഭാഗത്തിൽപ്പെട്ട നയാബ് സിങ് സയ്നിയെ കൊണ്ടുവന്നത് തിരഞ്ഞെടുപ്പിൽ ജാട്ടുകളെ പിണക്കുമെന്നാണ് കരുതിയത്. സംസ്ഥാനത്തെ 57 മണ്ഡലങ്ങളിലെങ്കിലും ജനസംഖ്യയുടെ 10 ശതമാനത്തിനു മുകളിൽ ജാട്ട് സമുദായമുണ്ട്. ഫലം വരുമ്പോൾ ജാട്ടുകളുടെ ശക്തികേന്ദ്രങ്ങളിലാണ് കോൺഗ്രസ് താരതമ്യേന വോട്ടുകൾ പിടിച്ചതും. എന്നാൽ ജനസംഖ്യയുടെ 40 ശതമാനത്തിനും മുകളിലുള്ള ഒബിസി വിഭാഗങ്ങളിലേക്കു കടന്നുചെല്ലാൻ നയാബ് സിങ് സയ്നിയിലൂടെ ബിജെപിക്കായെന്ന് ഫലം തെളിയിക്കുന്നു.
ജനസംഖ്യയുടെ 20 ശതമാനവും ദലിതരായ ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാതിരുന്ന കോൺഗ്രസ് തന്ത്രത്തെ പൊളിച്ചടുക്കാനും ബിജെപിക്കായി. സംസ്ഥാനത്തെ ദലിത് നേതാവായ സെൽജ കുമാരിയെ ഒതുക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നതായി ബിജെപി പ്രചാരണം നടത്തിയിരുന്നു. പ്രത്യേകിച്ച് പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍, സെൽജയെ കോൺഗ്രസ് അപമാനിക്കുന്നു എന്ന വികാരം ബിജെപി ഉയർത്തിയത് ദലിത് വോട്ടുകൾ കോൺഗ്രസിന് ലഭിക്കരുത് എന്ന ഉദ്ദേശത്തോടെയായിരുന്നു.
ഉത്തർപ്രദേശിലടക്കം ദലിത്– ന്യൂനപക്ഷ വോട്ടുകൾ പല പാർട്ടികൾക്കായി ചിതറിക്കുന്ന ബിജെപി തന്ത്രമാണ് ഹരിയാനയിലും സഹായിച്ചത്. ഇതിലൂടെ ദലിത് വോട്ടുകൾ കോൺഗ്രസിന് മാത്രമായി ഏകീകരിക്കുന്നതും തടയാൻ ബിജെപിക്കായി. ദലിത് വോട്ടുകളിൽ വിള്ളൽ വീഴാൻ മത്സര രംഗത്തെ പാർട്ടികളുടെ ബാഹുല്യവും സഹായിച്ചു. യുപിയിലെ പ്രമുഖ ദലിത് പാർട്ടികളായ ബിഎസ്പിയും ചന്ദ്രശേഖർ ആസാദിന്റെ എഎസ്പിയും ഹരിയാനയിലെ പ്രാദേശിക പാർട്ടികളുടെ സഖ്യകക്ഷികളായെത്തിയതും ദലിത് വോട്ടുകൾ കോൺഗ്രസിന്റെ കൈവിട്ടുപോകാൻ കാരണമായിട്ടുണ്ട്.
∙ ഹരിയാന ബിജെപിക്ക് നല്‍കുന്ന നേട്ടങ്ങൾ
കഴിഞ്ഞ 10 വർഷമായി പിന്നാലെയുള്ള പ്രതിപക്ഷം ഒപ്പമെത്തിയോ എന്ന ഭീതി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കു നൽകിയിരുന്നു. എന്നാൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അകലം വർധിപ്പിക്കുന്നതായി ഹരിയാന തിരഞ്ഞെടുപ്പ് ഫലം. ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും കേന്ദ്ര സർക്കാരിനും നൽകുന്ന ആശ്വാസം പലതാണ്. ഹരിയാനയിലൂടെ ബിജെപി സ്വന്തമാക്കിയ 6 നേട്ടങ്ങൾ പരിശോധിക്കാം.
1. മോദി തരംഗത്തിനു പകരം തന്ത്രം
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ മോദി തരംഗം ഇനി എത്രനാൾ എന്ന ചർച്ചയ്ക്ക് തുടക്കമായിരുന്നു. ഇതിനൊരു പരിഹാരം ബിജെപി കണ്ടെത്തി എന്ന് ശരിവയ്ക്കുന്നതാണ് ഹരിയാനയിലെ ഫലം. ഇക്കുറി ഹരിയാന തിരഞ്ഞെടുപ്പിൽ കേവലം 4 റാലികളിൽ മാത്രമാണ് നരേന്ദ്ര മോദി പങ്കെടുത്തത്. 2014ലും 2019ലും നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 10ഉം 6ഉം റാലികളിലാണ് മോദി പങ്കെടുത്തത്. മോദി തരംഗം തിരിച്ചടിക്കുമോ എന്ന ഭയം ബിജെപി തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിലുമുണ്ടായിരുന്നു. അതിനാലാണ് പുതിയ മാറ്റങ്ങൾ പ്രചാരണത്തിൽ കൊണ്ടുവന്നത്. ദേശീയ നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോലും ഹരിയാനയ്ക്കു വേണ്ടി വലിയ പ്രചാരണം നടത്തിയില്ല. 2014ൽ ബിജെപിക്ക് തിരിച്ചുവരവിന്റെ അടിത്തറ ഒരുക്കിയ, 2019ൽ വമ്പൻ ഉയർച്ച സമ്മാനിച്ച മോദി തരംഗത്തിന്റെ പേരിലായിരിക്കില്ല ഹരിയാനയുടെ ഹാട്രിക് വിജയം അറിയപ്പെടുക എന്നത് ഉറപ്പ്.
2. ഇന്ത്യാ മുന്നണിയുടെ പരാജയം
കൃത്യമായ ലക്ഷ്യം കാണാനായില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനായി രൂപം കൊണ്ട ഇന്ത്യാ മുന്നണിയുടെ പ്രാധാന്യം വലുതായിരുന്നു. ഹരിയാന തിരഞ്ഞെടുപ്പിൽ കേവലം ഒരു സീറ്റ് സിപിഎമ്മിന് നൽകിയാണ് കോൺഗ്രസ് ഇന്ത്യാ സഖ്യം ഇപ്പോഴുമുണ്ടെന്ന് വിശ്വസിപ്പിച്ചത്. എഎപിയുമായി സീറ്റ് വിഭജന ചർച്ചകളിലുണ്ടായ പരാജയം ഒളിപ്പിക്കാൻ കൂടിയായിരുന്നു ഭിവാനി മണ്ഡലത്തിൽ സിപിഎമ്മിനുള്ള സീറ്റ് ദാനം.
എന്നാൽ ഫലം വരുമ്പോൾ ഇന്ത്യാ സഖ്യത്തിനും വലിയ പരാജയമാണ് ഹരിയാനയിൽ ഉണ്ടായത്. ഭിവാനിയിൽ സിപിഎം സ്ഥാനാർഥി തോറ്റു. ഇത്തരത്തിൽ, ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടം നടത്തിയ സംസ്ഥാനം കൂടിയായിരുന്നു ഹരിയാന. അവിടെ കോൺഗ്രസിനുണ്ടായ വലിയ പരാജയം ഇന്ത്യാ മുന്നണിയിലും കോൺഗ്രസിന്റെ വാദങ്ങൾക്ക് ക്ഷീണമുണ്ടാക്കും. മുന്നണിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതുകൂടിയാണ് ഈ പരാജയം.
3. ഉത്തരേന്ത്യ ബിജെപിക്ക് സുരക്ഷിതം
ഉത്തരേന്ത്യയുടെ കവാടമായിട്ടാണ് ഹരിയാനയെ കണക്കാക്കുന്നത്. ഹരിയാനയെ തുടർച്ചയായി മൂന്നാമതും കോൺഗ്രസ് മുക്തമാക്കാൻ ബിജെപിക്കായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉത്തരേന്ത്യയിലുണ്ടായ തിരിച്ചടിയിൽനിന്നും കരകയറാൻ സാധിക്കും എന്ന പ്രതീതിയും ഹരിയാന നൽകുന്നു. ഹരിയാനയിൽ കോൺഗ്രസ് ജയിച്ചിരുന്നെങ്കിൽ അത് ഹിന്ദി ബെൽറ്റിലേക്കുള്ള കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് വിശേഷിപ്പിക്കാനാവുമായിരുന്നു. നിലവിൽ വടക്കൻ സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശ് മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്.
4. ഇനി ആത്മവിശ്വാസത്തോടെ പോരാടാം
മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹരിയാനയിലെ ജയം ബിജെപിക്ക് കരുത്താവും. ഹരിയാനയുടെ അയൽ സംസ്ഥാനമായ ഡൽഹിയിൽ അടുത്ത വർഷമുണ്ടാവുമെന്ന് കരുതുന്ന തിരഞ്ഞെടുപ്പിലും ബിജെപി പ്രതീക്ഷകൾ വർധിപ്പിക്കുന്നാണ് ഹരിയാനയിലെ ജയം. ഹരിയാനയിലെ ഇന്ത്യാ മുന്നണിയിൽ എഎപി ചേരാതിരുന്നത് ഡൽഹിയിലും ആവർത്തിച്ചാൽ വോട്ടുകൾ ഭിന്നിക്കുമെന്ന പ്രതീക്ഷയും ബിജെപിക്കായി.
5. ഹരിയാനയുണ്ടെങ്കിൽ കേന്ദ്രത്തിനും ‘സുരക്ഷ’
ഹരിയാനയിൽ ഭരണം നഷ്ടമാകുന്നത് കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയുണ്ടാക്കുമായിരുന്നു. കാരണം മോദി സർക്കാരിന് ഫലപ്രദമായ ഒരു ‘ചെക്ക് പോസ്റ്റാണ്’ ഹരിയാന. ഡൽഹി കേന്ദ്രീകരിച്ച് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രക്ഷോഭങ്ങൾ ഡൽഹിയിൽ പ്രവേശിക്കാതെ തടയുന്നതിൽ ഹരിയാനയും അവിടത്തെ പൊലീസ് സംവിധാനങ്ങളും അത്രയേറെ വലിയ പങ്കാണ് വഹിക്കുന്നത്.
6. തലസ്ഥാനത്തിനടുത്തുള്ള ഐടി–ബിസിനസ് കേന്ദ്രം
രാജ്യതലസ്ഥാനമായ ഡൽഹിക്ക് സമീപത്തുള്ള ബിസിനസ് കേന്ദ്രമാണ് ഹരിയാന. രാജ്യത്തെ സാമ്പത്തികമായി മെച്ചപ്പെട്ട സംസ്ഥാനം. ഇതിനു പുറമേ രാജ്യത്തെ ടെക്നോളജി– ഐടി കേന്ദ്രങ്ങളുടെ തലസ്ഥാനം കൂടിയാണ് ഹരിയാന. ബെംഗളൂരു, തെലങ്കാനയിലെ ഹൈദരാബാദ് എന്നീ ഐടി നഗരങ്ങൾക്ക് പിന്നാലെ ഗുരുഗ്രാം ഉൾപ്പെടുന്ന ഹരിയാനയും കോൺഗ്രസ് കൈപ്പിടിയിൽ ഒതുങ്ങിയിരുന്നെങ്കിൽ ബിജെപിക്ക് അതു വലിയ തലവേദന സൃഷ്ടിക്കുമായിരുന്നു. പ്രത്യേകിച്ച് തൊഴിലില്ലായ്മയുടെ പേരിൽ ബിജെപിയെ കൈവിട്ടുതുടങ്ങിയ യുവാക്കൾക്കായി വൻതോതിൽ ബജറ്റ് വിഹിതവും പദ്ധതികളും മാറ്റിവയ്ക്കാൻ തുടങ്ങിയ സാഹചര്യത്തിൽ.