ബിജെപിയെ ജയിപ്പിച്ചത് 5 സീറ്റിലെ ‘തോൽവി’; ഇനിയില്ല ഹരിയാനയിൽ ‘ആയാറാം ഗയാറാം’; ജാട്ട് കോട്ടകളിലും നില തെറ്റി
‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ ഹരിയാന കൈവിട്ടിരിക്കുന്നു. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ച് പരസഹായമില്ലാതെ ഭരിക്കാൻ ബിജെപിക്ക് ഹരിയാന ഹാട്രിക് വിജയം നൽകുമ്പോൾ, പതിറ്റാണ്ടുകളായുള്ള കാലുമാറ്റ രാഷ്ട്രീയത്തിന്റെ പേരുദോഷത്തിനു കൂടിയാണ് അന്ത്യമാവുന്നത്. കോൺഗ്രസിന്റെ മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോളുകളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം. ജമ്മു കശ്മീരിലെ ഭേദപ്പെട്ട പ്രകടനവും ബിജെപിക്ക് ആശ്വാസം നൽകുമ്പോൾ, ഹരിയാനയിലെ പരാജയം കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ്. എക്സിറ്റ് പോളുകൾ ഒരിക്കൽ കൂടി തകർന്നു വീഴുന്നതും ഹരിയാനയിൽ കണ്ടു. 2014ൽ നേടിയ 47 സീറ്റും മറികടന്ന് വ്യക്തമായ ഭൂരിപക്ഷം ഹരിയാനയിൽ ഉറപ്പിക്കാനായത് നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തൊട്ടടുത്ത് തലസ്ഥാനമായ ഡൽഹിയിൽ 2025ലും മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഈ വർഷവും നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്കു കൂടുതൽ കരുത്തും ആത്മവിശ്വാസവും പകരുന്നതുകൂടിയാണ് ഹരിയാനയിലെ തുടർച്ചയായ മൂന്നാം ജയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ തകർന്നടിഞ്ഞ ബിജെപി മാസങ്ങൾക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയതെങ്ങനെയാണ്? ഗ്രൂപ്പ് പോരാണോ കോൺഗ്രസിന് വിനയായത്?

‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ ഹരിയാന കൈവിട്ടിരിക്കുന്നു. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ച് പരസഹായമില്ലാതെ ഭരിക്കാൻ ബിജെപിക്ക് ഹരിയാന ഹാട്രിക് വിജയം നൽകുമ്പോൾ, പതിറ്റാണ്ടുകളായുള്ള കാലുമാറ്റ രാഷ്ട്രീയത്തിന്റെ പേരുദോഷത്തിനു കൂടിയാണ് അന്ത്യമാവുന്നത്. കോൺഗ്രസിന്റെ മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോളുകളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം. ജമ്മു കശ്മീരിലെ ഭേദപ്പെട്ട പ്രകടനവും ബിജെപിക്ക് ആശ്വാസം നൽകുമ്പോൾ, ഹരിയാനയിലെ പരാജയം കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ്. എക്സിറ്റ് പോളുകൾ ഒരിക്കൽ കൂടി തകർന്നു വീഴുന്നതും ഹരിയാനയിൽ കണ്ടു.
2014ൽ നേടിയ 47 സീറ്റും മറികടന്ന് വ്യക്തമായ ഭൂരിപക്ഷം ഹരിയാനയിൽ ഉറപ്പിക്കാനായത് നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തൊട്ടടുത്ത് തലസ്ഥാനമായ ഡൽഹിയിൽ 2025ലും മഹാരാഷ്ട്രയിലും ജാർഖണ്ഡിലും 2024ലും നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്കു കൂടുതൽ കരുത്തും ആത്മവിശ്വാസവും പകരുന്നതുകൂടിയാണ് ഹരിയാനയിലെ തുടർച്ചയായ മൂന്നാം ജയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ തകർന്നടിഞ്ഞ ബിജെപി മാസങ്ങൾക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയതെങ്ങനെയാണ്? ഗ്രൂപ്പ് പോരാണോ കോൺഗ്രസിന് വിനയായത്?
∙ കോൺഗ്രസിന് ആശ്വാസമായി വിനേഷ്
മോദിപ്രഭാവം അസ്തമിച്ചെന്നും ഒരു പതിറ്റാണ്ട് തുടർച്ചയായി ബിജെപി ഭരിച്ച ഹരിയാനയിൽ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നുമായിരുന്നു മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും മാധ്യമങ്ങളും മിക്ക നിരീക്ഷകരും വിലയിരുത്തിയിരുന്നത്. എക്സിറ്റ് പോൾ ഫലം വന്നപ്പോൾ അത് ശരിവയ്ക്കുന്നതായിരുന്നു ബിജെപി നേതൃത്വത്തിന്റെ പോലും മൗനം. എന്നാൽ തൊഴിലില്ലായ്മ, കാർഷിക വസ്തുക്കൾക്ക് മിനിമം താങ്ങുവില തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ മുദ്രാവാക്യങ്ങളെയും വീണ്ടുമുയർന്നു വന്ന കർഷക സമരത്തെയും ഗുസ്തി താരങ്ങളുടെ എതിർപ്പിനെയുമെല്ലാം മറികടന്ന് അദ്ഭുത വിജയം നേടാൻ ബിജെപിക്കായി. കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമായി മാറിയപ്പോൾ മറ്റു കക്ഷികൾ നിഷ്പ്രഭമാവുന്നതും ഹരിയാനയിൽ കണ്ടു.
ജാട്ട് കോട്ടകളിൽ ശക്തരെന്നു കരുതിയ ചൗട്ടാല കുടുംബത്തിന്റെ ഇന്ത്യൻ നാഷനൽ ലോക്ദളും ജനനായക് ജനതാ പാർട്ടിയും തകർന്നടിഞ്ഞു. ഹരിയാനയിൽ വൻ പ്രതീക്ഷ ഉയർത്തിയ ആം ആദ്മി പാർട്ടിക്ക് ഒരു ചലനവുമുണ്ടാക്കാനായില്ല. ഈ പാർട്ടികൾ പിടിച്ച നാമമാത്ര വോട്ടുകൾ ഒരു മണ്ഡലത്തിലെയും ജയപരാജയത്തെ ബാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഐഎൻഎൽഡി 4 ശതമാനം വോട്ടു നേടിയപ്പോൾ ആം ആദ്മിക്ക് കിട്ടിയത് 1.75 ശതമാനവും ജെജെപിക്ക് ഒരു ശതമാനത്തിൽ താഴെയും മാത്രമാണ്.
കോൺഗ്രസിലെ ഗ്രൂപ്പ് പോര് പരാജയത്തിനു കാരണമായി എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ബിജെപിയും വിമതരെക്കൊണ്ട് പൊറുതിമുട്ടിയിരുന്നു എന്നതാണ് യാഥാർഥ്യം. ഒരു ഡസനോളം വിമതരെയാണ് ബിജെപി പുറത്താക്കിയത്. എന്നാൽ ഇതൊന്നും തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചില്ലെന്നതാണ് കണക്കുകൾ നൽകുന്ന സൂചന. കോൺഗ്രസിന്റെ പരാജയത്തിനിടയിലും ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയം തിളക്കമുള്ളതാണ്. ആദ്യം പിന്നിലായിരുന്ന ഫോഗട്ട് അവസാന മൂന്ന് റൗണ്ടിലാണ് മുന്നേറി വിജയം ഉറപ്പിച്ചത്. കോൺഗ്രസ് പിന്തുണയിൽ വലിയ വിജയ പ്രതീക്ഷവച്ച് ഭിവാനിൽ മത്സരിച്ച സിപിഎമ്മിന് ജയിച്ചു കയറാനായില്ല.
എല്ലനാബാദിൽ അഭയ് ചൗട്ടാല രണ്ടാമത് എത്തിയതൊഴിച്ചാൽ അവരുടെ മറ്റൊരു സ്ഥാനാർഥിയും രണ്ട് ശതമാനം വോട്ട് പോലും നേടിയില്ല. ആം ആദ്മിയുടെ മിക്ക സ്ഥാനാർഥികൾക്കും കിട്ടിയത് ശരാശരി 1000 വോട്ടുമാത്രമാണ്. ജനനായക് ജനതാപാർട്ടിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഫലത്തിൽ ഹരിയാനയുടെ ചരിത്രത്തിലാദ്യമായി നേരിട്ടുള്ള തിരഞ്ഞെടുപ്പു പോരാട്ടത്തിന് സാക്ഷ്യം വഹിച്ചെന്നു വിലയിരുത്താം.
∙ ലോക്സഭയിൽ നിന്ന് പഠിച്ച് ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചു വീതം സീറ്റാണ് കോൺഗ്രസും ബിജെപിയും നേടിയത്. അന്ന് 40 നിയമസഭാ സീറ്റിൽ മുന്നേറിയ ബിജെപിക്ക് അത് 50ലേക്ക് ഉയർത്താൻ കഴിഞ്ഞപ്പോൾ എഎപിയ്ക്കൊപ്പം 50 സീറ്റിൽ മുന്നേറിയ കോൺഗ്രസിന് ഇത്തവണ വൻ തിരിച്ചടിയാണ് നേരിട്ടത്. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലേക്ക് വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഹരിയാനയിൽ ബിജെപി കുതിപ്പു തുടങ്ങിയത്. 90ൽ 47 സീറ്റ് നേടിയ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിൽ 2014ൽ ഏഴും 2019ൽ 10 സീറ്റും സ്വന്തമാക്കിയാണ് ഹരിയാനയിൽ അടിത്തറ ഉറപ്പിച്ചത്. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റിലേക്ക് കൂപ്പുകുത്തിയപ്പോഴുണ്ടായ തിരിച്ചറിവിൽ നിന്നാണ് ഇപ്പോഴത്തെ വിജയത്തിന് ബിജെപി അടിത്തറയിട്ടതെന്നു വേണം കരുതാൻ.
ഒൻപതു വർഷം മുഖ്യമന്ത്രിയായ മനോഹർലാൽ ഖട്ടറെ മാറ്റി നായബ് സിങ് സയ്നിയെ മുഖ്യമന്ത്രിയാക്കി ബിജെപി നടത്തിയ സോഷ്യൽ എൻജിനീയറിങ് വിജയം കണ്ടപ്പോൾ ജാട്ട് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ച കോൺഗ്രസിന് വൻ തിരിച്ചടിയുണ്ടായി. ഹരിയാനയിൽ 10 ശതമാനത്തോളമുള്ള മുസ്‌ലിം വോട്ടുകളും കോൺഗ്രസിന് നേടാനായി എന്നതാണ് വോട്ട് നില നൽകുന്ന സൂചന. കോൺഗ്രസ് നിർത്തിയ നാല് മുസ്‌ലിം സ്ഥാനാർഥികളും വിജയം കണ്ടപ്പോൾ, ഫിറോസ്പുർ ജിർക്കയിൽ ബിജെപിയുടെ ഏക മുസ്‌ലിം സ്ഥാനാർഥി നസീം അഹമ്മദ് ഒരു ലക്ഷത്തോളം വോട്ടിന് കോൺഗ്രസിന്റെ അമൻ ഖാനോട് തോറ്റു. അതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; 98,037 വോട്ട്. ചെറു പാർട്ടികളും സ്വതന്ത്രരും ഇക്കുറി ഹരിയാനയിൽ ഉണ്ടാവില്ലെന്നാണ് ഫലം നൽകുന്ന സൂചന.
∙ കൂറുമാറ്റത്തിന് തടയിട്ട വിജയം
ജനസംഘ കാലം മുതൽ ഹരിയാനയിലെ ചില മേഖലകളിൽ സ്വാധീനമുണ്ടെങ്കിലും 2014 മുതലാണ് ബിജെപി അടിത്തറ ശക്തമാക്കിയത് 1982ൽ 6 സീറ്റും 87ൽ 5 സീറ്റും 1990ൽ 2 സീറ്റും മാത്രം നേടിയ പാർട്ടി 1996ലാണ് ആദ്യമായി രണ്ടക്കം കടന്നത്; 11 സീറ്റും 10 ശതമാനം വോട്ടും. എന്നാൽ 2009ൽ വെറും രണ്ട് സീറ്റിലേക്ക് കൂപ്പു കുത്തിയയിടത്തു നിന്നാണ് 2014ൽ 47 സീറ്റുമായി അധികാരം പിടിച്ചത്. മറ്റു പാർട്ടികൾക്കെല്ലാം തലയെടുപ്പുള്ള നേതാക്കളുള്ളപ്പോൾ ഹരിയാനയിൽ അങ്ങനെയൊരാൾ ഇല്ലാത്ത ബിജെപി, മുതിർന്ന ആർഎസ്എസ് പ്രചാരകനായ മനോഹർ ലാലിനെ മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയായിരുന്നു.
എന്നാൽ എക്കാലവും ഹരിയാന രാഷ്ട്രീയത്തിന്റെ ശാപമായ കൂറുമാറ്റം ഉണ്ടായില്ലെങ്കിലും പാർട്ടിയിലെ പടലപിണക്കം ബിജെപിക്കും പ്രതിസന്ധിയുണ്ടാക്കി. 2014ൽ നേടിയ വിജയം 2019ൽ ആവർത്തിക്കാൻ കഴിയാതെ ബിജെപി 40 സീറ്റിലൊതുങ്ങിയപ്പോൾ കോൺഗ്രസ് 31 സീറ്റിൽ ജയിച്ചു കരുത്തുകാട്ടി. 10 സീറ്റു നേടിയ ജനനായക ജനതയെ കൂട്ടി ഭരിച്ച ബിജെപിക്ക് കർഷക സമരകാലത്ത് അവരുടെ പിന്തുണ നഷ്ടമായി. പിന്നീട് സ്വതന്ത്രരുടെ പിൻബലത്തിൽ കാലാവധി തികച്ച സർക്കാരിനെയാണ് വ്യക്തമായ പിന്തുണ നൽകി ജനം വീണ്ടും കിരീടധാരണം നടത്തിയത്. ഇന്ത്യൻ രാഷ്ട്രീയത്തിന് ‘ആയാറാം ഗയാറാം’ പേര് സമ്മാനിച്ച ഹരിയാനയിൽ തന്നെ കൂറുമാറ്റ രാഷ്ട്രീയത്തിന് താൽക്കാലിക അന്ത്യം കുറിച്ചു എന്നതുകൂടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന.