ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ പ്രശ്നങ്ങൾ. അടുത്തിടെ നടത്തിയ നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാകുമെന്നു പ്രതീക്ഷിച്ച പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടുകഴിഞ്ഞു. സമുദായം തിരി‍ഞ്ഞുള്ള ഗ്രൂപ്പുപോരാട്ടമാണ് ഹരിയാനയിൽ പാർട്ടിക്കു തിരിച്ചടിയായത്. മഹാരാഷ്ട്രയ്ക്കൊപ്പം വൈകാതെ ജാർഖണ്ഡിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനു തലവേദന. ജാർഖണ്ഡിസ്‍ ജെഎംഎം സഖ്യസർക്കാരിൽ ഭാഗമാണ് കോൺഗ്രസ്. 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപിച്ചത്. മഹ്തോ കുർമികളെ ഒപ്പം നി‍ർത്താനാണ് ആ വിഭാഗത്തിൽ നിന്നുള്ള കമലേഷിനെ അധ്യക്ഷനാക്കിയത്. മഹ്തോ ഉൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ പ്രശ്നങ്ങൾ. അടുത്തിടെ നടത്തിയ നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാകുമെന്നു പ്രതീക്ഷിച്ച പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടുകഴിഞ്ഞു. സമുദായം തിരി‍ഞ്ഞുള്ള ഗ്രൂപ്പുപോരാട്ടമാണ് ഹരിയാനയിൽ പാർട്ടിക്കു തിരിച്ചടിയായത്. മഹാരാഷ്ട്രയ്ക്കൊപ്പം വൈകാതെ ജാർഖണ്ഡിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനു തലവേദന.

ജാർഖണ്ഡിസ്‍ ജെഎംഎം സഖ്യസർക്കാരിൽ ഭാഗമാണ് കോൺഗ്രസ്. 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപിച്ചത്. മഹ്തോ കുർമികളെ ഒപ്പം നി‍ർത്താനാണ് ആ വിഭാഗത്തിൽ നിന്നുള്ള കമലേഷിനെ അധ്യക്ഷനാക്കിയത്. മഹ്തോ ഉൾപ്പെടെ സംസ്ഥാനത്തിന്റെ 46% ഒബിസിയാണ്. എസ്‌സി, എസ്ടി വിഭാഗങ്ങൾ 38 ശതമാനവും.

കേശവ് കമലേഷ് ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പം (Photo courtesy: x/keshavmahtoINC)
ADVERTISEMENT

പട്ടിക, ഗോത്ര വിഭാഗത്തിന്റെ പിന്തുണ ജെഎംഎ വഴിയെത്തുമ്പോൾ ഒബിസിയിൽ ശ്രദ്ധയൂന്നിയാണ് കോൺഗ്രസ് നീക്കം. അധ്യക്ഷപദവിയിൽ നിന്നു നീക്കപ്പെട്ട രാജേഷ് താക്കൂർ മേൽജാതിയിൽപെടുന്ന ഭൂമിഹാറുകാരനാണ്. പ്രസിഡന്റ് പദവിയിൽ കണ്ണുണ്ടായിരുന്ന ധനമന്ത്രി രാമേശ്വർ ഒറൗൺ, മുൻ അധ്യക്ഷരായ പ്രദീപ് ബാൽമുചു, സുഖ്ദിയോ ഭഗത്, മുൻ മന്ത്രിമാരായ കെ.എൻ. ത്രിപാഠി, സുബോധ് കാന്ത് സഹായ് തുടങ്ങി പ്രസിഡന്റ് പദവി മോഹിച്ച പലരും അതൃപ്തരാണ്.

∙ തമ്മിലടിയും പങ്കുവയ്ക്കലും

ADVERTISEMENT

അനുയായികളുടെ തമ്മിലടിയെ തുടർന്ന് ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പിസിസി പ്രസിഡന്റിന് മടങ്ങേണ്ട സാഹചര്യവും അടുത്തിടെ ജാർഖണ്ഡിലുണ്ടായി. ത്രിപുരയുടെ ചുമതല വഹിക്കുന്ന എഐസിസി ഭാരവാഹിയും മുൻ എംപിയുമായ ഡോ. അജോയ് കുമാറിനും തിരികെ ജാർഖണ്ഡ് രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന താൽപര്യമുണ്ടെന്നറിയുന്നു.

Show more

എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ജാർഖണ്ഡിന്റെ ചുമതലയിൽ തുടരുന്നതാണു മറ്റൊരു പ്രശ്നം. ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന മിർ, നിലവിൽ അവിടെ സർക്കാർ രൂപീകരണ ചർച്ചകളുടെ തിരക്കിലാണ്. തിരഞ്ഞെടുപ്പു ഘട്ടത്തിൽ പോലും പൂർണസമയ സേവനം ലഭിക്കാത്തതിന്റെ അതൃപ്തി നേതാക്കൾ പങ്കുവയ്ക്കുന്നു. അതേസമയം, കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ അവഗണിച്ച് കേന്ദ്ര നേതൃത്വവുമായി നേരിട്ടുള്ള ചർച്ചകളാണു ജെഎംഎം നടത്തുന്നത്.

Show more

ADVERTISEMENT

കഴിഞ്ഞദിവസം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ചർച്ച നടത്തിയിരുന്നു. ഭരണം കിട്ടിയാൽ മുഖ്യമന്ത്രിപദം ജെഎംഎം കോൺഗ്രസുമായി പങ്കുവയ്ക്കുമെന്ന് കോൺഗ്രസ് നേതാക്കൾ നടത്തിയ പരസ്യപ്രസ്താവനകളിൽ ജെഎംഎം നേതാക്കൾ അതൃപ്തി പരസ്യമാക്കിയിട്ടുമുണ്ട്.

ഹേമന്ത് സോറൻ (Photo: PTI)

അതേസമയം, ഹരിയാനയിൽ ബിജെപി മന്ത്രിസഭ ഒക്ടോബര്‍ 17ന് രാവിലെ 10ന് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ പങ്കെടുക്കും. നേരത്തേ, 15ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു പദ്ധതി. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ചാണ് തീയതി മാറ്റിയത്. രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതിൽ സാങ്കേതിക കാരണങ്ങളാലുള്ള കാലതാമസം കാരണമാണു ജമ്മു കശ്മീരിലെ സത്യപ്രതിജ്ഞ നീളുന്നതെന്നു നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യക്തമാക്കി. രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവ് വന്നതോടെ ഒക്ടോബർ 16ന് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.

English Summary:

After Haryana, Congress Faces a New Headache in Jharkhand.