‘കരിമല കയറ്റം കഠിനം പൊന്നയ്യപ്പ...’ കാനനവാസനായ അയ്യപ്പന്റെ സന്നിധിയിലേക്ക് എത്താനാഗ്രഹിക്കുന്ന ഏതൊരു തീർഥാടകനും ഏറ്റവും ബോധ്യമുള്ളതും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നതുമായ കാര്യമാണിത്. മുൻകാലങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ കഠിനപാതയെ മുൻനിർത്തിയായിരുന്നു ഈ വരികളെങ്കിൽ ഇന്ന് അതിന്റെ രൂപവും ഭാവവും ഏറെ മാറിയിരിക്കുന്നു. കാനനപാതയിൽ കല്ലും മുള്ളും ഇന്നും തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും 90 ശതമാനം തീർഥാടകരും ആശ്രയിക്കുന്ന പ്രധാന പാതയിലെ യാത്ര ഇന്ന് വളരെ സുഗമമായി മാറിക്കഴിഞ്ഞു. എന്നാൽ, കാലാകാലങ്ങളായി മാറിമാറിവരുന്ന സർക്കാർ – ദേവസ്വം ബോർഡ് നയങ്ങളാണ് ഇന്ന് തീർഥാടകരുടെ അയ്യപ്പദർശനത്തിന് വിഘ്നങ്ങളൊരുക്കുന്നത്. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം 17 മണിക്കൂർ മാത്രം തുറന്നിരിക്കുന്ന അയ്യപ്പ നടയിലേക്ക് സന്ദർശനത്തിനായി ഒഴുകിയെത്തുന്നത് ഒരു ലക്ഷത്തിലേറെ വിശ്വാസികളാണ്. കോവിഡ് വ്യാപനത്തിന് മുൻപു വരെ തീർഥാടനത്തിനെത്തുന്നവർക്ക് കാര്യമായ സങ്കേതിക തടസ്സങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. എന്നാൽ, ആദ്യ കാലത്ത് തീർഥാടകരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കരിമല കയറ്റം കഠിനം പൊന്നയ്യപ്പ...’ കാനനവാസനായ അയ്യപ്പന്റെ സന്നിധിയിലേക്ക് എത്താനാഗ്രഹിക്കുന്ന ഏതൊരു തീർഥാടകനും ഏറ്റവും ബോധ്യമുള്ളതും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നതുമായ കാര്യമാണിത്. മുൻകാലങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ കഠിനപാതയെ മുൻനിർത്തിയായിരുന്നു ഈ വരികളെങ്കിൽ ഇന്ന് അതിന്റെ രൂപവും ഭാവവും ഏറെ മാറിയിരിക്കുന്നു. കാനനപാതയിൽ കല്ലും മുള്ളും ഇന്നും തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും 90 ശതമാനം തീർഥാടകരും ആശ്രയിക്കുന്ന പ്രധാന പാതയിലെ യാത്ര ഇന്ന് വളരെ സുഗമമായി മാറിക്കഴിഞ്ഞു. എന്നാൽ, കാലാകാലങ്ങളായി മാറിമാറിവരുന്ന സർക്കാർ – ദേവസ്വം ബോർഡ് നയങ്ങളാണ് ഇന്ന് തീർഥാടകരുടെ അയ്യപ്പദർശനത്തിന് വിഘ്നങ്ങളൊരുക്കുന്നത്.

മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം 17 മണിക്കൂർ മാത്രം തുറന്നിരിക്കുന്ന അയ്യപ്പ നടയിലേക്ക് സന്ദർശനത്തിനായി ഒഴുകിയെത്തുന്നത് ഒരു ലക്ഷത്തിലേറെ വിശ്വാസികളാണ്. കോവിഡ് വ്യാപനത്തിന് മുൻപു വരെ തീർഥാടനത്തിനെത്തുന്നവർക്ക് കാര്യമായ സങ്കേതിക തടസ്സങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. എന്നാൽ, ആദ്യ കാലത്ത് തീർഥാടകരിൽ ‘സ്പെഷൽ കാറ്റഗറി’ ഏർപ്പെടുത്തിക്കൊണ്ട് പൊലീസ് നടപ്പാക്കിയ പ്രത്യേക സംവിധാനം കോവിഡ് വ്യാപന കാലത്തിനു പിന്നാലെ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനായി വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം എന്നാക്കി മാറ്റുകയായിരുന്നു.

എന്നാൽ, തിരക്ക് നിയന്ത്രിച്ച് ദർശനം സുഗമമാക്കാനായി കൊണ്ടുവന്ന നടപടി തുടക്കകാലം മുതൽ തന്നെ പല തരത്തിലുള്ള പരാതികൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ സ്പോട് ബുക്കിങ് എന്ന ‘പരിഹാര ക്രിയ’ ചെയ്താണ് സർക്കാരും ദേവസ്വം ബോർഡും അതിനെ അതിജീവിച്ചത്. കോവിഡ് കാലത്തിനു ശേഷം നിയന്ത്രിതമായി കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കാനാണ് സ്പോട്ട് ബുക്കിങ് തുടങ്ങിയത്.

ADVERTISEMENT

പ്രതിദിനം വെർച്വൽ ക്യൂ വഴി 80,000 പേരെയും സ്പോട് ബുക്കിങ് വഴി 20,000 പേരെയുമാണ് കഴിഞ്ഞ തീർഥാടനകാലത്തിന്റെ തുടക്കത്തിൽ അനുവദിച്ചിരുന്നത്. എന്നാൽ മകരവിളക്ക് തീർഥാടനകാലത്ത് തിരക്ക് നിയന്ത്രണാതിതമായപ്പോൾ പതിനെട്ടാംപടി കയറാൻ 18 മണിക്കൂർ വരെ കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടായി. ഇതോടെ സ്പോട് ബുക്കിങ് എണ്ണം പ്രതിദിനം 10,000 ആയി നിജപ്പെടുത്തുകയും തീർഥാടനകാലത്തിന്റെ അവസാന ദിനങ്ങളിൽ സ്പോട് ബുക്കിങ് ഒഴിവാക്കുകയും ചെയ്തിരുന്നു.

ശബരിമല സന്നിധാനത്തെ മേൽപാലത്തിൽ തിരക്കേറിയപ്പോൾ തൂണുകൾക്ക് മുകളിൽ കയറി നിന്ന് തീർഥാടകരെ നിയന്ത്രക്കുന്ന പൊലീസ്. (ഫയൽ ചിത്രം: മനോരമ)

അന്നത്തെ സുരക്ഷാ ഏകോപന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ ശുപാർശയെ തുടർന്നായിരുന്നു നടപടി. തീർഥാടകരുടെ സുരക്ഷ എന്ന പേരിൽ ഇത്തവണ തിരക്ക് നിയന്ത്രിക്കാനായി മണ്ഡലകാല തീർഥാടനത്തിന്റെ തുടക്കം മുതൽ സ്പോട് ബുക്കിങ് പൂർണമായി ഒഴിവാക്കി വെർച്വൽ ക്യൂ ബുക്കിങ് മാത്രം മതിയെന്ന സർക്കാർ തീരുമാനമുണ്ടായത് ഒക്ടോബർ അഞ്ചിനാണ്. പ്രതിദിനം 80,000 പേർക്ക് ഓൺലൈൻ ബുക്കിങ് വഴി മാത്രം പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ അപ്പോൾ തന്നെ പ്രതിഷേധ സ്വരങ്ങളുയർന്നിരുന്നു.

വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധമുണ്ടായതോടെ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി വരെ സ്പോട്ട് ബുക്കിങ് തുടരണമെന്നു നിലപാടെടുത്തു. സിപിഐ സംസ്ഥാന നേതൃത്വവും ഡപ്യൂട്ടി സ്പീക്കർ ഔദ്യോഗികമായും സ്പോട്ട് ബുക്കിങ് വേണമെന്ന് സർക്കാരിനെ നിലപാടറിയിച്ചു. ഇതിന്റെ എല്ലാം പരിണിത ഫലമായാണ് ഒടുവിൽ ഇപ്പോൾ സർക്കാർ നിലപാടിൽ മാറ്റം വരുത്തി, ഇത്തവണയും സ്പോട് ബുക്കിങ് തുടരാനുള്ള തീരുമാനം കൈക്കൊണ്ടത്. ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി ഓൺലൈനിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ സാധിക്കാതെ അയ്യപ്പ ദർശനത്തിന് എത്തിയിരുന്നവർക്ക് ആശ്വാസമായിരുന്ന സ്പോട് ബുക്കിങ് നിർത്തലാക്കാനുള്ള സർക്കാർ നടപടിക്കെതിരെ അയ്യപ്പ സേവാ സമാജം പ്രത്യക്ഷ സമര പരിപാടികൾ തുടങ്ങിയിരുന്നു.

ശബരിമലയിലെത്തിയ തീർഥാടകരുടെ തിരക്ക് (ഫയൽ ചിത്രം: മനോരമ)

ആശങ്കകൾ എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ നിലപാടറിയിക്കാതെ ദേവസ്വം ബോർഡും സർക്കാരും ഉഴപ്പുകയാണെന്നായിരുന്നു അവരുടെ പ്രധാന ആരോപണം. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പന്തളത്ത് വിവിധ ഹൈന്ദവ സംഘടനകൾ ഈ വിഷയത്തിൽ നാമജപം നടത്താനും പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കാനുമായി യോഗം ചേരാനുമുള്ള തയാറെടുപ്പിലുമായിരുന്നു. ഈ പ്രതിഷേധത്തിന്റെ സാധ്യതകൾ മനസിലാക്കിയാണ് ഡപ്യൂട്ടി സ്പീക്കർ സ്പോട്ട് ബുക്കിങ് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കു കത്തയച്ചതെന്നാണു സൂചന.

കഴിഞ്ഞ വർഷം 80,000 പേർ വെർച്വൽ ക്യൂ ബുക്ക് ചെയ്താലും ഇതിൽ കുറേപ്പേർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സ്പോട്ട് ബുക്കിങ്ങിൽ റജിസ്റ്റർ ചെയ്യുന്നവരെ ഈ ഒഴിവിലേക്ക് ഉൾപ്പെടുത്തിയാൽ തന്നെ പ്രശ്നങ്ങൾ‍ ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്ന അഭിപ്രായം ശക്തമായിരുന്നു. സ്പോട്ട് ബുക്കിങ് നടപ്പാക്കാതിരുന്നാൽ വെർച്വൽ ക്യൂ ബുക്കിങ് ലഭിക്കാത്തവർ എങ്ങനെ ദർശനം നടത്തുമെന്ന കാര്യത്തിൽ ആശങ്ക ശക്തമായിരുന്നു.

∙ എല്ലാം മുഖ്യമന്ത്രിയറിഞ്ഞ്; ആരുമെതിർത്തില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല തീർഥാടന അവലോകനയോഗത്തിലായിരുന്നു ഇത്തവണ സ്പോട് ബുക്കിങ് വേണ്ടെന്ന തീരുമാനമുണ്ടായത്. യോഗത്തിൽ പങ്കെടുത്ത ഒരാൾപോലും ഈ തീരുമാനത്തെ എതിർത്തുമില്ല. തിരക്കു നിയന്ത്രിക്കാൻ പൊലീസിന്റെ ശുപാർശ അനുസരിച്ചാണ് തീരുമാനത്തിലെത്തിയതെന്നായിരുന്നു അധികൃതരുടെ വാദം. കഴിഞ്ഞ തവണ 80,000 പേർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെയും 20,000 പേർക്കു സ്പോട്ട് ബുക്കിങ്ങിലൂടെയും അവസരം നൽകിയിരുന്നു. പിന്നീട് സ്പോട്ട് ബുക്കിങ് 10,000 ആയി കുറച്ചു. ഇതും ഓൺലൈൻ സംവിധാനം തകരാറിലായതും ഭക്തർക്കു വലിയ ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇതൊക്കെയറിഞ്ഞിട്ടും വെർച്വൽ ക്യൂ മാത്രമെന്ന നിലപാടിൽ ഉറച്ചു നിന്ന സർക്കാരാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രി വി.എൻ.വാസവൻ. (ഫയൽ ചിത്രം: മനോരമ)

മന്ത്രി വി.എൻ.വാസവൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഡിജിപി എസ്.ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് ഏബ്രഹാം, എസ്.ശ്രീജിത്, ദേവസ്വം സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, പത്തനംതിട്ട കലക്ടർ എസ്.പ്രേംകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവർ അന്നത്തെ അവലോകന യോഗത്തിൽ പങ്കെടുത്തു. ഇതിൽ ഒരാൾ പോലും സ്പോട്ട് ബുക്കിങ്ങിന് അനുകൂലമായി വാദിച്ചിരുന്നില്ലെന്നാണ് സൂചന. പിന്നീട് കണ്ടത് യോഗ തീരുമാനത്തെ ന്യായീകരിക്കാൻ പ്രയാസപ്പെടുന്ന ദേവസ്വം ബോർഡിനെയാണ്. എന്നാൽ പ്രതിഷേധങ്ങൾ കൈവിടുമെന്ന ബോധ്യം വന്നതോടെ സർക്കാർ നിലപാട് മയപ്പെടുത്തുകയായിരുന്നു.

ADVERTISEMENT

∙ ക്രമീകരണങ്ങൾ അപര്യാപ്തം

സ്പോട് ബുക്കിങ് നിർത്തലാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയിരുന്നെങ്കിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനു തീർഥാടകർക്കാണ് കൂടുതൽ തിരിച്ചടിയാകുമായിരുന്നത്. ദിവസങ്ങളോളം യാത്രചെയ്ത് എത്തുന്നവരെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ തടയുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുമായിരുന്നു. ഓരോ ദിവസത്തെയും വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നതാണ് യാഥാർഥ്യം. ഓൺലൈനായി അവസരം ലഭിച്ചില്ലെങ്കിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താമെന്നു കരുതിവരുന്നവർ ഏറെയാണ്. അതിനാൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഇല്ലായിരുന്നെങ്കിൽ അക്കാര്യം മറ്റു സംസ്ഥാനങ്ങളിലുൾപ്പെടെ പ്രചാരണം നടത്തേണ്ടി വരുമായിരുന്നു.

നിലയ്ക്കലിൽ നിന്ന് കാൽനടയായി പമ്പയിലേക്ക് നടക്കുന്ന തീർഥാടകർ. (ഫയൽ ചിത്രം: മനോരമ)

ശബരിമലയിൽ ദർശനത്തിനു വരുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല സർക്കാരിനാണെന്നും എഡിജിപിയും ചീഫ് സെക്രട്ടറിയും നൽകിയ റിപ്പോർട്ടിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കണമെന്നു ശുപാർശയുണ്ടെന്നാണ് ദേവസ്വം ബോർഡ് ആദ്യം വാദിച്ചിരുന്നത്. ഭക്തരുടെ സുരക്ഷയാണു ദേവസ്വം ബോർ‌‍ഡിന്റെ മുഖ്യ പരിഗണനയെന്നും ഇതിനാണു വെർച്വൽ ക്യൂ മാത്രമായി നടപ്പാക്കുന്നതെന്നുമാണു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നത്.

∙ 10% സ്പോട്ട് എൻട്രി വേണമെന്ന് കെ.സുരേന്ദ്രൻ

ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും ഓൺലൈൻ ആക്കുന്നതിന് പകരം 10% പേരെ സ്പോട്ട് എൻട്രി വഴി കടത്തി വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ പല കാരണങ്ങൾ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂ വഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. പൊലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ രാഷ്ട്രീയമായി മുതലെടുപ്പിന് സഹായിക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാടെന്ന് വ്യാപക വിമർശനമുണ്ടായിരുന്നു. എന്നിട്ടും തീരുമാനം പിൻവലിക്കാൻ സർക്കാർ വൈകിപ്പിച്ചത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

കെഎസ്ആർടിസി ബസ് ചെയിൻ സർവീസ് നടത്താൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കാൽനടയായി 18 കിലോമീറ്റർ ദൂരം പമ്പയിലേക്ക് നടക്കുന്ന തീർഥാടകർ. (ഫയൽ ചിത്രം: മനോരമ)

∙ ‌വിവാദ നീക്കത്തിനെതിരെ ഉയർന്നത് വൻ പ്രതിഷേധം

തീർഥാടനകാലത്തു ശബരിമലയിലെ തിരക്കു നിയന്ത്രണത്തിലുണ്ടായ പാളിച്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം തീർഥാടകരുടെ എണ്ണം കുറയ്ക്കുക എന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. അനാവശ്യ നിയന്ത്രണം ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റുമെന്നും ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിക്കുമെന്നുമാണ് ദേവസ്വം ബോർഡിലെ പ്രതിപക്ഷ യൂണിയനുകൾ ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കിയത്.

ശ്രദ്ധപതിയണം, ഇക്കാര്യങ്ങളിൽ

∙ മിനിറ്റിൽ കുറഞ്ഞത് 80 മുതൽ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാൽ മാത്രമേ തിരക്ക് നിയന്ത്രിക്കാനാകൂ. ഇതു മിക്കപ്പോഴും 60ൽ താഴെയാകുന്നു. മതിയായ വിശ്രമം ഉറപ്പാക്കി പരിചയസമ്പന്നരായ സേനാംഗങ്ങളെ നിയമിക്കണം.

∙ ദിവസം 17 മണിക്കൂറാണു നട തുറന്നിരിക്കുന്നത്. സമയം വർധിപ്പിക്കാനാകുമോയെന്ന് ചർച്ച ചെയ്തു തീരുമാനിക്കണം.

∙ പമ്പയിൽ മാറിമാറിവരുന്ന പരിഷ്കാരങ്ങൾ തീർഥാടകരെ വലയ്ക്കുന്നു. മേൽക്കൂര പോലുമില്ലാത്ത സ്ഥലത്താണു തടയുന്നത്. ഇവിടെ വിശ്രമസൗകര്യം വേണം.

∙ നിലയ്ക്കലിൽ ആവശ്യത്തിനു പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് വാഹനങ്ങൾ വഴിയിൽ തടയാൻ ഇടയാക്കിയത്. പാർക്കിങ് വർധിപ്പിക്കണം.

∙ തീർഥാടക വാഹനങ്ങൾ വനമേഖലയിൽ തടയരുത്.

∙ പതിനെട്ടാംപടി കയറാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നവർ വെള്ളവും ഭക്ഷണവും കിട്ടാതെ വിഷമിക്കുന്നു. വലിയ നടപ്പന്തൽ മുതൽ മരക്കൂട്ടം വരെയുള്ള ഭാഗത്ത് വരിയുടെ ഒരുവശത്തു മാത്രമാണ് ശുദ്ധജല വിതരണ സംവിധാനമുള്ളത്.

∙ സ്പോട്ട് ബുക്കിങ് വിഷയത്തിൽ അനാസ്ഥയെന്ന് ഹൈന്ദവ സംഘടനകൾ

ശബരിമലയിൽ കാലാനുസൃത പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും എന്നാൽ അതിന്റെ പേരിൽ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈന്ദവ സംഘടനകളുടെ യോഗത്തിൽ ആവശ്യമുയർന്നു. സർക്കാരും ബോർഡും ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഭക്തരെ ചൂഷണം ചെയ്യുന്നതു മാത്രമാണു നടക്കുന്നതെന്നും ആരോപണമുയർന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം തീർഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെയാണ് ഇപ്പോൾ തുടരുന്നത്. ദേവസ്വം ബോർഡിനും മുകളിലായി പൊലീസാണ് ശബരിമലയിൽ ബോർഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്നതെന്ന വിമർശനവും യോഗത്തിലുണ്ടായി. ആചാരങ്ങൾ സംരക്ഷിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും സർക്കാരും ബോർഡും തയാറാകണമെന്നും ആവശ്യമുയർന്നു.

ശബരിമലയിൽ തെളിഞ്ഞ മഴവില്ല്. (ഫയൽ ചിത്രം: മനോരമ)

∙ സ്പോട്ട് ബുക്കിങ് നടപ്പാക്കണം; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

‌ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം സ്പോട്ട് ബുക്കിങ്ങും നടപ്പാക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി തന്നെ ആവശ്യപ്പെടുന്ന നിലയിലേക്കു കാര്യങ്ങളെത്തിയിരുന്നു. ഇത്തവണ സ്പോട്ട് ബുക്കിങ് നടപ്പാക്കില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന കാര്യം സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. വെർച്വൽ ക്യൂ മാത്രം നടപ്പാക്കിയാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ‌മറ്റു സംസ്ഥാനങ്ങളിലെ ഉൾപ്പെടെ സാധാരണക്കാരായ ഭക്തരെ ഓൺലൈൻ ബുക്കിങ് ബാധിക്കരുതെന്ന അഭിപ്രായം ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്നു.

സ്പോട്ട് ബുക്കിങ് പുനഃരാരംഭിക്കണമെന്ന കാര്യത്തിൽ ജില്ലാ കമ്മിറ്റിയിലെ ഒരാൾ പോലും എതിർത്തു സംസാരിച്ചില്ല. എത്തുന്ന ഭക്തർ എല്ലാവർക്കും ദർശനത്തിന് സാഹചര്യം ഒരുക്കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നാണു സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു വിശദീകരിച്ചത്. 2018ൽ മണ്ഡലകാലത്തെ പ്രശ്നങ്ങൾക്കു ശേഷം ബിജെപി പത്തനംതിട്ട ജില്ലയിൽ തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി 25 ശതമാനത്തിലേറെ വോട്ടു നേടി. ഇക്കാര്യങ്ങൾ ജില്ലാ നേതൃത്വത്തിന്റെ പരിഗണനയിൽ വന്നെന്നാണു സൂചന. ശബരിമല മണ്ഡല -മകരവിളക്ക് തീർഥാടനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആന്റോ ആന്റണി എംപിയും ആവശ്യപ്പെട്ടിരുന്നു.

English Summary:

Sabarimala Spot Booking Back: Government Bows to Devotee Pressure