ഇസ്രയേലിൽ എങ്ങും ഉയരുന്ന ചോദ്യം ഇതാണ്; ഇപ്പോഴും ജീവനോടെയുണ്ടെന്നു കരുതുന്ന 101 ബന്ദികളെ ഹമാസ് എവിടെ ഒളിപ്പിച്ചിരിക്കുന്നു? ഇസ്രയേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനോ കണ്ടെത്താൻ കഴിയാത്ത ഒട്ടേറെ ഒളിയിടങ്ങൾ ഇപ്പോഴും ഗാസയിൽ അവശേഷിക്കുന്നു എന്നു വേണം കരുതാൻ. ഇപ്പോൾ കണ്ടെത്തിയ തുരങ്കങ്ങൾ പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. മഞ്ഞുമല പോലെ ഹമാസിന്റെ ഒളിയിടങ്ങൾ ഇനിയും ആഴങ്ങളിൽ തയാറായിരിപ്പുണ്ടോ? ഇസ്രയേൽ സൈന്യത്തിൽനിന്നു രക്ഷ നേടാൻ കവചമായി ഹമാസ് തലവൻ യഹ്യ സിൻവർ ബന്ദികളെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണം വരെ പ്രചരിച്ചിരുന്ന കാര്യം. സിൻവർ തുരങ്കങ്ങളിൽ തന്നെയാണ് ഒളിച്ചിരുന്നത് എന്നും പ്രചരിച്ചിരുന്നു. എന്നാൽ ധാരണകളിൽനിന്നു വിരുദ്ധമായി സിൻവറെ ഭൂമിയുടെ ഉപരിതലത്തിൽ ഒരു കെട്ടിടത്തിൽ കണ്ടതും ചുറ്റും സുരക്ഷാസേനയോ കവചിതമായി ബന്ദികളോ ഇല്ലാതിരുന്നതും ഇസ്രയേൽ സൈന്യത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അബദ്ധത്തിൽ കിട്ടിയ വിലപ്പെട്ട ജീവനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സിൻവറിന്റേത്. റഫയിൽ ബോംബുകൾ വീണു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ സായുധരായ മൂന്നുപേർ നടന്നു പോകുന്നത് ഒരു ഇസ്രയേൽ പട്ടാളക്കാരൻ കണ്ടപ്പോൾ അതു തങ്ങൾ ഒരു വർഷമായി തേടിക്കൊണ്ടിരിക്കുന്ന സിൻവർ ആണെന്ന് ആരും കരുതിയതേയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിൽ എങ്ങും ഉയരുന്ന ചോദ്യം ഇതാണ്; ഇപ്പോഴും ജീവനോടെയുണ്ടെന്നു കരുതുന്ന 101 ബന്ദികളെ ഹമാസ് എവിടെ ഒളിപ്പിച്ചിരിക്കുന്നു? ഇസ്രയേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനോ കണ്ടെത്താൻ കഴിയാത്ത ഒട്ടേറെ ഒളിയിടങ്ങൾ ഇപ്പോഴും ഗാസയിൽ അവശേഷിക്കുന്നു എന്നു വേണം കരുതാൻ. ഇപ്പോൾ കണ്ടെത്തിയ തുരങ്കങ്ങൾ പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. മഞ്ഞുമല പോലെ ഹമാസിന്റെ ഒളിയിടങ്ങൾ ഇനിയും ആഴങ്ങളിൽ തയാറായിരിപ്പുണ്ടോ?

ഇസ്രയേൽ സൈന്യത്തിൽനിന്നു രക്ഷ നേടാൻ കവചമായി ഹമാസ് തലവൻ യഹ്യ സിൻവർ ബന്ദികളെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണം വരെ പ്രചരിച്ചിരുന്ന കാര്യം. സിൻവർ തുരങ്കങ്ങളിൽ തന്നെയാണ് ഒളിച്ചിരുന്നത് എന്നും പ്രചരിച്ചിരുന്നു. എന്നാൽ ധാരണകളിൽനിന്നു വിരുദ്ധമായി സിൻവറെ ഭൂമിയുടെ ഉപരിതലത്തിൽ ഒരു കെട്ടിടത്തിൽ കണ്ടതും ചുറ്റും സുരക്ഷാസേനയോ കവചിതമായി ബന്ദികളോ ഇല്ലാതിരുന്നതും ഇസ്രയേൽ സൈന്യത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

ടെഹ്റാനിലെ പലസ്തീൻ സ്ക്വയറിൽ ഹമാസിന്റെ മുൻ തലവന്‍ യഹ്യ സിൻവറിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു (Photo by AFP)
ADVERTISEMENT

അബദ്ധത്തിൽ കിട്ടിയ വിലപ്പെട്ട ജീവനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സിൻവറിന്റേത്. റഫയിൽ ബോംബുകൾ വീണു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ സായുധരായ മൂന്നുപേർ നടന്നു പോകുന്നത് ഒരു ഇസ്രയേൽ പട്ടാളക്കാരൻ കണ്ടപ്പോൾ അതു തങ്ങൾ ഒരു വർഷമായി തേടിക്കൊണ്ടിരിക്കുന്ന സിൻവർ ആണെന്ന് ആരും കരുതിയതേയില്ല. ഒക്ടോബർ 16ന് വൈകുന്നേരം മൂന്നു മണിയോടെയാണ് തുരങ്കങ്ങൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ കെട്ടിടത്തിൽ ആയുധധാരികളെ കണ്ടത്. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാളെ പാട്ടാളം പിടികൂടി. 

കെട്ടിടത്തിൽ പരിശോധന നടത്തിയ സൈനികർക്കാണ് കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് സിൻവറുമായി സാദൃശ്യം ഉണ്ടെന്നു സംശയം തോന്നിയത്. എന്നാൽ ഇതു പറഞ്ഞയാളെ ആദ്യം മറ്റുള്ളവർ പരിഹസിക്കുകയാണുണ്ടായത്. പിന്നീട് തമാശ കാര്യമായി. സൈനികന്റെ സംശയം ദുരീകരിക്കാനെത്തിയ ഉന്നത ഉദ്യോഗസ്ഥർക്കും ഇതു സിൻവർ ആകാമെന്നു തോന്നി. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് തൊട്ടടുത്ത ദിവസംതന്നെ ഇസ്രയേൽ സിൻവറുടെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് 18ന് ഹമാസും സ്ഥിരീകരിച്ചു. 

ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെട്ട കെട്ടിടത്തിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന് (Photo by Israel Army / AFP)

സിൻവർ ഇസ്രയേൽ ജയിലിൽ ആയിരുന്നുപ്പോൾ ഫയൽ ചെയ്തിരുന്ന ചിത്രങ്ങളും വിരലടയാളങ്ങളും ആണ് ആദ്യം പരിശോധിച്ചത്. മരിച്ചയാളുടെ പല്ലിന്റെ ഘടനയും, സിൻവറിന്റേതായി ഫയൽ ചത്രങ്ങളിലുണ്ടായിരുന്ന പല്ലിന്റെ ഘടനയും പൊരുത്തപ്പെട്ടു. തുടർന്ന് ഡിഎൻഎ സാംപിളുകളും വിരലടയാളവും ചേർന്നതോടെയാണ് സ്ഥിരീകരണമുണ്ടായത്. സിൻവർ കൊല്ലപ്പെട്ടതോടെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്റെ വലിയൊരു നാഴികക്കല്ലു പിന്നിട്ടെന്നു പറയാം. ഇനിയും യുദ്ധം തുടരേണ്ടതുണ്ടോ, സിൻവറോടൊപ്പമില്ലെങ്കിൽ പിന്നെ ബന്ദികൾ എവിടെ എന്നീ രണ്ടു ചോദ്യങ്ങളാണ് ഇനി അവശേഷിക്കുന്നത്. 

∙ യുദ്ധം തുടരുമോ?

ADVERTISEMENT

ഇസ്രയേൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം ലോകരാജ്യങ്ങളും ആവശ്യപ്പെടാൻ തുടങ്ങിയിട്ടു നാളേറെയായി. 2023 ഒക്ടോബറിൽ  ഇസ്രയേലിലേക്കു ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായ സിൻവറെ വധിച്ചതോടെ ഇനിയെങ്കിലും പ്രതികാരം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറാകണമെന്ന് അമേരിക്ക ഉൾപ്പെടെ വീണ്ടും ആവശ്യപ്പെടുന്നു. അമേരിക്കയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപ് വെടിനിർത്തൽ കരാറിലെത്താൻ ഒരു അവസാന ശ്രമം കൂടി നടത്താനൊരുങ്ങുകയാണ് ബൈഡൻ ഭരണകൂടം. 

മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ സന്ദർശനത്തിനായി യാത്ര തിരിക്കുന്ന ആന്റണി ബ്ലിങ്കൻ (Photo by Nathan Howard / POOL / AFP)

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലേക്കും മറ്റ് മധ്യ പൂർവേഷ്യൻ രാജ്യങ്ങളിലേക്കും സന്ദർശനം ആരംഭിച്ചു കഴിഞ്ഞു. വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ട് ഈ മേഖലയിലേക്കുള്ള ആന്റണി ബ്ലിങ്കന്റെ 11-ാമത് സന്ദർശനമാണിത്. വെടിനിർത്തലിലൂടെ ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ പട്ടിണിക്കും ദുരിതത്തിനും പരിഹാരം കാണുക എന്നതാണ് അജൻഡ. ഇസ്രയേൽ പ്രധാനമന്ത്രിയുമായി അമേരിക്കൻ പ്രസിഡന്റ് ബൈഡൻ കഴിഞ്ഞ ആഴ്ച സംസാരിച്ചിരുന്നു. സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താൻ അഭ്യർഥിച്ചു. സൗദി വിദേശകാര്യമന്ത്രി, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, ചർച്ചകളിൽ ഹമാസിനു വേണ്ടി മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പ്രധാനമന്ത്രി എന്നിവരുമായും ബ്ലിങ്കൻ ഫോൺ സംഭാഷണം നടത്തി. 

ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കണമെന്ന നിലപാട് ബ്രിട്ടൻ ശക്തമായി മുന്നോട്ടു വച്ചിട്ടുണ്ട്. ഗാസയിൽ കൂടുതൽ മാനുഷിക സഹായം അനുവദിച്ചില്ലെങ്കിൽ ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്കയും ഇസ്രയേലിനു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. 

2023 ഒക്ടോബറിൽ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 42,603 പലസ്തീനികൾ കൊല്ലപ്പെടുകയും 99,795 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. എന്നാൽ കണക്കിൽപ്പെടാതെ ഇതിലും എത്രയോ അധികം പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ഇനിയും ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കണമെന്ന നിലപാട് ബ്രിട്ടനും ശക്തമായി മുന്നോട്ടു വച്ചിട്ടുണ്ട്. ഗാസയിൽ കൂടുതൽ മാനുഷിക സഹായം അനുവദിച്ചില്ലെങ്കിൽ ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്കയും ഇസ്രയേലിനു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. 

ടെൽ അവീവിൽ ഒക്ടോബർ 18നു നടന്ന കൂടിക്കാഴ്ചയിൽ ആന്റണി ബ്ലിങ്കൻ, ജോ ബൈഡൻ, ബെന്യാമിൻ നെതന്യാഹു എന്നിവർ (Photo by Brendan Smialowski / AFP)

അടുത്തിടെ നാറ്റോയിൽ അംഗത്വം ലഭിച്ച തുർക്കി ഇറാനുവേണ്ടി പ്രത്യക്ഷ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ഗാസയിൽ വെടിനിർത്തലിനുള്ള പുതിയ ഘട്ട ചർച്ചകൾക്കുള്ള അവസരമായി സിൻവറിന്റെ കൊലപാതകത്തെ കാണുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇസ്രയേൽ പ്രധാനമന്ത്രിയോടു പറഞ്ഞു. ഹമാസിന്റെ ആവശ്യപ്രകാരം ഇസ്രയേൽ സൈന്യത്തെ ഗാസയിൽനിന്നു പൂർണമയി പിൻവലിക്കുകയും പകരം ഈജിപ്ത്– ഗാസ അതിർത്തിയിൽ മനുഷ്യക്കടത്തും ആയുധക്കടത്തും തടയുന്നതിനായി അറബ് നേതൃത്വത്തിലുള്ള സേനയെ വിന്യസിക്കുന്നതുമായ കരാറാണ് ബ്ലിങ്കൻ പുതുതായി മുന്നോട്ടു വയ്ക്കുന്നത്. തുടർന്ന് യുദ്ധാനന്തര പദ്ധതി ചർച്ച ചെയ്യാമെന്നും ബ്ലിങ്കൻ വാഗ്ദാനം ചെയ്യുന്നു. 

എന്നാൽ സിൻവറിന്റെ കൊലപാതകത്തിനു ശേഷവും യുദ്ധം അവസാനിച്ചിട്ടില്ലെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം ലോക രാജ്യങ്ങളെ നിരാശയിലാക്കുന്നതാണ്. ഇതിനിടെ ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ നടത്തുന്ന ഒരുക്കങ്ങൾ സംബന്ധിച്ച രേഖകൾ എന്ന പേരിൽ ഒരു വിദേശമാധ്യമം പ്രസിദ്ധീകരിച്ച വിവരങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇസ്രയേൽ – ഇറാൻ യുദ്ധം തുടങ്ങിയാൽ അതു വൻവിപത്തിലേക്കു നീങ്ങിയേക്കാം. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ ബാലിസ്റ്റിക് മിസൈൻ ആക്രമണത്തിനുള്ള പ്രത്യാക്രമണ പദ്ധതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ADVERTISEMENT

∙ ഹമാസിന്റെ അടുത്ത നേതാവ്?

അടുത്ത നേതാവിനെ നിശ്ചയിക്കുക എന്നതാണ് ഹമാസിന്റെ ഇപ്പോഴത്തെ ലക്ഷ്യം. രാഷ്ട്രീയ, സൈനിക വിഭാഗങ്ങളിൽ ഏതിൽനിന്നാണ് അടുത്ത നേതാവ് വരിക എന്നതു സമാധാനക്കരാറുകൾ തീരുമാനിക്കുന്നതിൽ നിർണായകമാണ്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാക്കൾ എല്ലാം ഖത്തറാണ് താവളമാക്കിയിട്ടുള്ളത്. എന്നാൽ സൈനിക വിഭാഗം നേതാക്കൾ ഗാസയിൽനിന്നു നയിക്കുകയാണ്. ഗാസയിൽ ഇപ്പോൾ കൊല്ലപ്പെട്ട സിൻവർ സൈനിക വിഭാഗത്തിൽനിന്നുള്ള നേതാവായിരുന്നു. എന്നാൽ നേരത്തേ ഇറാനിൽ കൊല്ലപ്പെട്ട ഇസ്മായിൽ ഹനിയയാകട്ടെ രാഷ്ട്രീയ വിഭാഗത്തിൽനിന്നുള്ള നേതാവും. 

രാഷ്ട്രീയ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ പൊതുവേ മിതവാദികളും സൈനിക വിഭാഗത്തിൽ നിന്നുള്ളവർ തീവ്രവാദികളുമായാണ് അറിയപ്പെടുന്നത്. ഗാസയിലെ സൈനിക വിഭാഗത്തിൽനിന്ന് അടുത്ത നേതൃസ്ഥാനത്തേക്കു വരാൻ സാധ്യത കണക്കാക്കുന്നത് സിൻവറിന്റെ സഹോദരൻ മുഹമ്മദാണ്. ഗാസയ്ക്കു പുറത്തുനിന്ന് സാധ്യത മുതിർന്ന നേതാക്കളായ ഖലീൽ അൽ ഹയ്യ, ഖാലിദ് മെഷാൽ എന്നിവർക്കാണ്. ഇവരിൽ ആരെങ്കിലും നേതാവാകുന്നതാണ് വെടിനിർത്തൽ ചർച്ച മുന്നോട്ടു പോകാൻ അഭികാമ്യം എന്നു മധ്യസ്ഥ ശ്രമങ്ങൾക്കു നേതൃത്വം നൽകുന്നവരും പറയുന്നു. 

ഹിസ്ബുല്ല ഡ്രോൺ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിയിലേക്കുള്ള വഴിയിൽ ഉൾപ്പെടെ ഇസ്രയേൽ സൈന്യം സുരക്ഷ ശക്തമാക്കിയപ്പോൾ (Photo by Jack GUEZ / AFP)

എന്നാൽ സിൻവറിന്റെ മരണം ഇരുപക്ഷത്തെയും നിലപാടുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് ചർച്ച പുനഃരാരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായി മധ്യസ്ഥ സംഘം കാണുന്നത്. വീണ്ടും ചർച്ചകൾക്ക് ഇസ്രായേൽ നിലപാട് മയപ്പെടുത്തേണ്ടതുണ്ട്. സിൻവറിന്റെ മരണശേഷം സുരക്ഷാ മന്ത്രിസഭയും മറ്റ് നിരവധി യോഗങ്ങളും ഇസ്രയേലിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വീടിനു നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണം ഇസ്രയേൽ ഗൗരവമായി എടുത്തിട്ടുണ്ട്. ആക്രമണ സമയത്തു പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും വീട്ടിൽ ഇല്ലായിരുന്നു. വീടിനു സമീപമാണ് ഡ്രോൺ പതിച്ചത്. അതേപോലെ ഗാസയിൽ ഒക്ടോബർ 20ന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും ഇസ്രയേലിനു വലിയ തിരിച്ചടിയായി. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും പ്രഹരശേഷി പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ രണ്ട് ആക്രമണങ്ങളും വ്യക്തമാക്കുന്നത്.

English Summary:

Can the US Intervention Help End the Conflict Between Hamas and Israel, and is there any Chance of a Ceasefire?