വെടിക്കെട്ടുകൾ സുരക്ഷിതമാക്കാൻ കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്ത 37 നിർദേശങ്ങളിൽ ഉൾപ്പെടാതിരുന്ന ഒരു പുതിയ നിർദേശം കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിൽ കയറിപ്പറ്റിയിരിക്കുന്നു. ഇതാണ് തൃശൂർ പൂരമടക്കം സകല ഉത്സവങ്ങളിലെയും വെടിക്കെട്ട് പ്രതിസന്ധിയ‍ിലാക്കുന്നത്. വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും വെടിക്കെട്ട് നടക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നു കമ്മിഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നില്ല. ഈ നിർദേശം പിന്നീടെങ്ങനെ സർക്കാർ ഉത്തരവിൽ കയറിപ്പറ്റി? ഇതുസംബന്ധിച്ചാണു ചർച്ചകളും ഊഹാപോഹങ്ങളും പെരുകുന്നത്. നിലവിൽ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്ന മൈതാനവും വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും തമ്മിലുള്ള അകലം 45 മീറ്റർ മാത്രമാണ്. ഇവിടെ നിന്ന് പരമാവധി 30 മീറ്റർ കഴിഞ്ഞാൽ സ്വരാജ് റൗണ്ട് എത്തും. അതിനാൽ തന്നെ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ, തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് റോഡിലോ അല്ലെങ്കിൽ അതിനും അപ്പുറമുള്ള വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലോ നടത്തേണ്ടിവരും. അത് ഒരിക്കലും പ്രായോഗികമല്ലാത്തതിനാൽ തന്നെ വെടിക്കെട്ട് നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുമെന്നതിൽ സംശയമില്ല. 200 മീറ്ററിൽ കൂടുതൽ സ്ഥല സൗകര്യമുള്ള ക്ഷേത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെടിക്കെട്ടുകൾ സുരക്ഷിതമാക്കാൻ കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്ത 37 നിർദേശങ്ങളിൽ ഉൾപ്പെടാതിരുന്ന ഒരു പുതിയ നിർദേശം കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിൽ കയറിപ്പറ്റിയിരിക്കുന്നു. ഇതാണ് തൃശൂർ പൂരമടക്കം സകല ഉത്സവങ്ങളിലെയും വെടിക്കെട്ട് പ്രതിസന്ധിയ‍ിലാക്കുന്നത്. വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും വെടിക്കെട്ട് നടക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നു കമ്മിഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നില്ല. ഈ നിർദേശം പിന്നീടെങ്ങനെ സർക്കാർ ഉത്തരവിൽ കയറിപ്പറ്റി? ഇതുസംബന്ധിച്ചാണു ചർച്ചകളും ഊഹാപോഹങ്ങളും പെരുകുന്നത്.

നിലവിൽ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്ന മൈതാനവും വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും തമ്മിലുള്ള അകലം 45 മീറ്റർ മാത്രമാണ്. ഇവിടെ നിന്ന് പരമാവധി 30 മീറ്റർ കഴിഞ്ഞാൽ സ്വരാജ് റൗണ്ട് എത്തും. അതിനാൽ തന്നെ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ, തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് റോഡിലോ അല്ലെങ്കിൽ അതിനും അപ്പുറമുള്ള വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലോ നടത്തേണ്ടിവരും. അത് ഒരിക്കലും പ്രായോഗികമല്ലാത്തതിനാൽ തന്നെ വെടിക്കെട്ട് നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുമെന്നതിൽ സംശയമില്ല. 200 മീറ്ററിൽ കൂടുതൽ സ്ഥല സൗകര്യമുള്ള ക്ഷേത്രങ്ങൾ വളരെ വിരളമാണ്. പാടങ്ങളിൽ വെടിക്കെട്ടു നടത്തുന്ന ക്ഷേത്രങ്ങൾക്ക് മാത്രമാകും ഈ കാര്യത്തിൽ ആശ്വസിക്കാൻ സാധിക്കുക.

പുറ്റിങ്ങൽ അപകട സ്ഥലത്തുനിന്നുള്ള കാഴ്ച. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

പുറ്റിങ്ങൽ ദുരന്തത്തിനു പിന്നാലെയാണു നാലംഗ ഉന്നതതല കമ്മിഷനെ കേന്ദ്രസർക്കാർ അന്വേഷണത്തിനു നിയോഗിച്ചത്. പുറ്റിങ്ങൽ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികളെപ്പറ്റി സമഗ്രമായി പഠിച്ചാണു കമ്മിഷൻ റിപ്പോർട്ട് നൽകിയത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. ഇവരുടെ റിപ്പോർട്ടിൽ 200 മീറ്റർ അകലമെന്ന നിർദേശം ഉണ്ടായിരുന്നില്ലെന്നു ജോയിന്റ് ചീഫ് കൺട്രോളർ (റിട്ട.) ഡോ. ആർ. വേണുഗോപാൽ വ്യക്തമാക്കുകയും ചെയ്തു. പിന്ന‍ീടെങ്ങനെയാണ് ഈ നിർദേശം ഉത്തരവിൽ ഇടംപിടിച്ചതെന്നു വ്യക്തമല്ല.

തിരികത്തിച്ചു വെടിക്കോപ്പിനു തീകൊളുത്തുന്നതിനു പകരം ഇലക്ട്രിക്കൽ ഇഗ്നിഷൻ സംവിധാനം ഏർപ്പെടുത്തണമെന്നതടക്കം വെടിക്കെട്ടു നടത്തിപ്പിൽ ഒട്ടേറെ മാറ്റങ്ങൾക്കു കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. മറ്റു ശുപാർശകൾ ഇങ്ങനെ:

∙ ഇലക്ട്രിക്കൽ ഇഗ്നിഷൻ വഴി വെടിക്കെട്ടിനു തിരികൊളുത്തുകയെന്നതു രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട മാതൃകയാണ്. ഈ സംവിധാനം നിർബന്ധമായും പ്രയോഗിക്കപ്പെടണം.

∙ വെടിക്കെട്ട് നടത്താൻ കരാറെടുത്തവർ (ഫയർവർക് ഡിസ്പ്ലേ ഓപ്പറേറ്റർ, അസി. ഓപ്പറേറ്റർ) ശിവകാശിയിലെ എഫ്ആർഡിസിയിൽ നിന്നോ കൊച്ചിയിലെ പെസോ ഓഫിസിൽ നിന്നോ ശാസ്ത്രീയ പരിശീലനം നേടണം.

∙ പാരമ്പര്യത്തൊഴിലായോ കുടിൽ വ്യവസായമായോ അല്ല വെടിക്കെട്ട് നടത്തേണ്ടത്. ശാസ്ത്രീയമായ ലൈസൻസ് പ്രക്രിയ നടപ്പിലാക്കണം.

ADVERTISEMENT

∙ വെടിക്കോപ്പുകളുടെ അസംസ്കൃത വസ്തു നിർമാണം, കൂട്ടിയോജിപ്പിക്കൽ, ഉണക്കൽ, പെല്ലറ്റ് നിർമാണം, നിറയ്ക്കൽ, പായ്ക്ക് ചെയ്യൽ എന്നിവയ്ക്കു ശക്തമായ ഭിത്തിയോടു കൂടിയ വ്യത്യസ്ത ഷെഡുകൾ വേണം. ഷെഡുകൾക്കിടയിൽ കൃത്യമായ അകലം പാലിക്കണം.

∙ ഫോർമാൻ ലൈസൻസുള്ള ഒരാളുടെ സാന്നിധ്യത്തിലാകണം വെടിക്കോപ്പുകളുടെ നിർമാണം. ചീഫ് കൺട്രോളറുടെ അനുമതി വാങ്ങിയ ശേഷമേ വെടിക്കെട്ട് നടത്താവൂ.

∙ 15 കിലോ വരെയുള്ള വെടിക്കെട്ടിനു കലക്ടർക്ക് അനുമതി കൊടുക്കാവുന്ന രീതി മാറ്റണം. 100 കിലോ വരെയുള്ള വെടിക്കെട്ടിനു പെസോയ‍ാണ് അനുമതി നൽകേണ്ടത്.

∙ സൾഫറും പൊട്ടാസ്യം ക്ലോറേറ്റും പോലുള്ള രാസവസ്തുക്കൾ വാങ്ങാനും ഉപയോഗിക്കാനും ലൈസൻസ് നിർബന്ധമാക്കണം. ഇവ വിപണിയിൽ യഥേഷ്ടം ലഭിക്കുന്ന സാഹചര്യം തടയണം.

∙ മുകളിലേക്കുയർന്നു പൊട്ടുന്ന വെടിക്കോപ്പുകളുടെ വല‍ുപ്പത്തിനു നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ട്. ദുരന്തങ്ങൾക്കു പ്രധാന കാരണമിതാണ്. വലുപ്പ നിയന്ത്രണം നടപ്പാക്കണം.

∙ അമിട്ടുകളുടെ തിരികൾക്കു മുകളിൽ സേഫ്റ്റി ക്യാപ് നിർബന്ധമായും ഘടിപ്പിക്കണം. ഇതു ഫ്യൂസിന്റെ നിറത്തിൽ നിന്നു വേറിട്ടതാകണം.

∙ വെടിക്കോപ്പുകൾക്കു മേലെ ‘അപായം’ സ്റ്റിക്കർ പതിക്കണം.

∙ വെടിക്കോപ്പ് സൂക്ഷിക്കുന്ന മാഗസിനു പ്രത്യേക ലൈസൻസ് നിർബന്ധം. മാഗസിനും ഫയർലൈനും തമ്മിലെ അകല നിയന്ത്രണം കർശനമായി പാലിക്കണം.

ADVERTISEMENT

∙ അപകടമുണ്ടായാൽ നേരിടാൻ ഓൺസൈറ്റ് എമർജൻസി പ്ലാൻ തയാറാക്കി ലൈസൻസി സമർപ്പിക്കണം. രക്ഷാപ്രവർത്തനത്തിനുള്ള ഓഫ്സൈറ്റ് പ്ലാൻ ജില്ലാ മജിസ്ട്രേറ്റ് തയാറാക്കണം.

∙ വെടിക്കോപ്പുകളിൽ നിരോധിത വസ്തുക്കളുണ്ടോ എന്നു പരിശോധിക്കാൻ സാംപിളെടുത്തു കെമിക്കൽ എക്സാ‍മിനേഴ്സ് ലാബിലേക്ക് അയയ്ക്കണം.

തൃശൂർ പൂരത്തിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന്റെ ദൃശ്യങ്ങൾ പകർത്തുന്ന കാഴ്ചക്കാർ. (ഫയൽ ചിത്രം: മനോരമ)

∙ നിയമം അനുശാസിക്കുന്ന അകലത്തിൽ താൽക്കാലിക ബാരിക്കേഡ് കെട്ടി കാഴ്ചക്കാരെ അകറ്റിനിർത്തണം.

∙ വെടിക്കോപ്പ് നിർമാണസ്ഥലത്ത് അംഗീകൃത ആളുകൾ മാത്രമേ ഉണ്ടാകാവൂ. വാഹനത്തിൽ കയറ്റുന്നവർ, ഇറക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവരെല്ലാം സുരക്ഷാ യൂണിഫോം ധരിക്കണം.

∙ മാഗസിന്റെ 20 മീറ്റർ ചുറ്റളവിൽ വെടിക്കോപ്പുകൾ കൂട്ടിയോജിപ്പിക്കാനോ അഴിച്ചു പണിയാനോ പാടില്ല. അനുമതി വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന കാര്യം ലൈസൻസിങ് അതോറിറ്റി നേരിട്ടു പരിശോധിക്കണം.

∙ വെടിക്കെട്ടിനു 4 ദിവസം മുൻപു തന്നെ വെടിക്കോപ്പുകൾ മാഗസിനിലെത്തി സംഭരിച്ചു വയ്ക്കണം.

തൃശൂർ പൂരത്തിനോട് അനുബന്ധിച്ചുള്ള സാംപിൾ വെട്ടിക്കെട്ടിനായി തിരുവമ്പാടി വിഭാഗം കുഴികൾ തയാറാക്കുന്നു. (ഫയൽ ചിത്രം : മനോരമ)

∙ അമിട്ട് നിറയ്ക്കുന്ന കുഴലുകളിൽ വീണ്ടും വീണ്ടും വെടിക്കോപ്പ് നിറച്ചു പൊട്ടിക്കരുത്.

∙ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന്റെ രൂപരേഖ 3 മാസം മുൻപു ജില്ലാ മജിസ്ട്രേറ്റിനു സമർപ്പിക്കണം. 100 മീറ്റർ ചുറ്റളവിലെ മുഴുവൻ കാര്യങ്ങളും രൂപരേഖയിലുണ്ടാകണം.

∙ വെടിക്കോപ്പുകൾ മുഴുവനായി കുഴലുകളിൽ ലോഡ് ചെയ്തതിനു ശേഷമേ പൊട്ടിച്ചു തുടങ്ങാവൂ. ചൂടും തീപ്പൊരിയും ഉണ്ടാകാനിടയുള്ള കുഴലുകളിൽ ഇടയ്ക്കിടെ റീലോഡ് ചെയ്യുന്നത് ഒഴിവാക്കണം.

∙ അപകടകരമായ ഏതു സാഹചര്യമുണ്ടെന്നു ജില്ലാ മജിസ്ട്രേറ്റിനു തോന്നിയാലും വെടിക്കെട്ട് നിർത്തിവയ്‌പിക്കാവുന്നതാണ്. ആൾക്കൂട്ട നിയന്ത്രണത്തിൽ പാളിച്ച ഉണ്ടായാൽ പോലും വെടിക്കെട്ട് നിർത്തിവയ്‌പിക്കാം.

∙ തീകൊളുത്തി 15 മിനിറ്റിനു ശേഷവും ഏതെങ്കിലും വെടിക്കോപ്പ് പൊട്ടാതെ കിടക്കുന്നുണ്ടെങ്കിൽ ഷെൽ നീക്കം ചെയ്യുന്നതിനു മുൻപ് 5 മിനിറ്റ് എങ്കിലും വെള്ളം നിറച്ചിടണം.

English Summary:

From Safety Caps to 200 Meter Gaps: Central Government's Inquiry Commission Recommendations on Pooram Fireworks Management