റഷ്യയിലെ കസാൻ. ലോകശക്തികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നു. അതിലൊരാൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായ രാജ്യത്തിന്റെ നേതാവ്– തുർക്കിയുടെ തലവൻ തയ്യീപ് എർദോഗൻ. മറ്റൊരാൾ യുഎസിന്റെ മുഖ്യശത്രു– റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഒക്ടോബർ 23ന് ഇരുവരും തമ്മിൽ നടന്ന ചർച്ചകൾക്കു തൊട്ടുപിന്നാലെ, വൈകിട്ട് നാലോടെ തുർക്കിയുടെ തലസ്ഥാനം അങ്കാറയിൽ വൻ സ്ഫോടനം നടക്കുന്നു. തുർക്കിയിലെ എയ്‌റോസ്‌പേസ് കമ്പനിയായ ടുസാസിന്റെ ആസ്ഥാനത്തു നടന്ന സ്ഫോടനത്തിന് വൈകാതെതന്നെ ഒരു ഭീകരാക്രമണത്തിന്റെ സ്വഭാവവും കൈവന്നു. അധികൃതർ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയിലെ ബ്രിക്സ് (Brazil, Russia, India, China, and South Africa) ഉച്ചക്കോടിക്കിടെയാണ് പുട്ടിനും എർദോഗാനും തമ്മിൽ പ്രത്യേകം ചർ‍ച്ച നടത്തിയത്. ഈ ചർച്ചയുമായി സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ആ ചിന്തയ്ക്കു പിന്നിൽ ചില കാരണങ്ങളുമുണ്ട്. നാറ്റോ സഖ്യത്തിൽ ചേരാൻ പോയ യുക്രെയ്നിനെതിര യുദ്ധം ചെയ്യുന്ന റഷ്യ യുഎസിനെതിരെ പുറത്തെടുത്ത വലിയൊരു ആയുധമായിരുന്നു ആ ചർച്ച. ബ്രിക്സ് ഉച്ചക്കോടിയുടെ ഭാഗമാകാൻ ആഗ്രഹിച്ച തുർക്കിക്കാകട്ടെ, പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ നിരവധി രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമുണ്ട്. പല വിഷയങ്ങളിലും ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ‘സ്നേഹബന്ധ’ത്തിനു പിന്നിലെന്താണ്? എന്തിനാകും നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുർക്കി അവരുടെ ‘ശത്രുക്കൾ’ ഒന്നിക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുത്തത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയിലെ കസാൻ. ലോകശക്തികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നു. അതിലൊരാൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായ രാജ്യത്തിന്റെ നേതാവ്– തുർക്കിയുടെ തലവൻ തയ്യീപ് എർദോഗൻ. മറ്റൊരാൾ യുഎസിന്റെ മുഖ്യശത്രു– റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഒക്ടോബർ 23ന് ഇരുവരും തമ്മിൽ നടന്ന ചർച്ചകൾക്കു തൊട്ടുപിന്നാലെ, വൈകിട്ട് നാലോടെ തുർക്കിയുടെ തലസ്ഥാനം അങ്കാറയിൽ വൻ സ്ഫോടനം നടക്കുന്നു. തുർക്കിയിലെ എയ്‌റോസ്‌പേസ് കമ്പനിയായ ടുസാസിന്റെ ആസ്ഥാനത്തു നടന്ന സ്ഫോടനത്തിന് വൈകാതെതന്നെ ഒരു ഭീകരാക്രമണത്തിന്റെ സ്വഭാവവും കൈവന്നു. അധികൃതർ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

റഷ്യയിലെ ബ്രിക്സ് (Brazil, Russia, India, China, and South Africa) ഉച്ചക്കോടിക്കിടെയാണ് പുട്ടിനും എർദോഗാനും തമ്മിൽ പ്രത്യേകം ചർ‍ച്ച നടത്തിയത്. ഈ ചർച്ചയുമായി സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ആ ചിന്തയ്ക്കു പിന്നിൽ ചില കാരണങ്ങളുമുണ്ട്. നാറ്റോ സഖ്യത്തിൽ ചേരാൻ പോയ യുക്രെയ്നിനെതിര യുദ്ധം ചെയ്യുന്ന റഷ്യ യുഎസിനെതിരെ പുറത്തെടുത്ത വലിയൊരു ആയുധമായിരുന്നു ആ ചർച്ച. ബ്രിക്സ് ഉച്ചക്കോടിയുടെ ഭാഗമാകാൻ ആഗ്രഹിച്ച തുർക്കിക്കാകട്ടെ, പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ നിരവധി രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമുണ്ട്.

ബ്രിക്സ് ഉച്ചക്കോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും കണ്ടുമുട്ടിയപ്പോൾ. (Photo by Alexander Zemlianichenko / POOL / AFP)
ADVERTISEMENT

പല വിഷയങ്ങളിലും ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ‘സ്നേഹബന്ധ’ത്തിനു പിന്നിലെന്താണ്? എന്തിനാകും നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുർക്കി അവരുടെ ‘ശത്രുക്കൾ’ ഒന്നിക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുത്തത്? എന്തൊക്കെ കാര്യങ്ങളാണ് പുട്ടിനുമായി എർദോഗൻ പങ്കുവച്ചത്? ഇത് യുഎസിനെതിരെ പുട്ടിൻ പ്രയോഗിക്കുന്ന രക്തരഹിത ആയുധമാകുമോ? യുക്രെയ്ൻ–റഷ്യ യുദ്ധം, ഇറാൻ–ഇസ്രയേൽ സംഘർഷം എന്നിവയൊക്കെ ഇവരുടെ ചർച്ചയുടെ ഭാഗമായിരിക്കുമോ? റഷ്യ– തുർക്കി ബന്ധത്തിന്റെ ചരിത്രത്തിലൂടെ വിശദമായി പരിശോധിക്കാം.

∙ യുക്രെയ്‌ന്‍ നയതന്ത്രജ്ഞൻ സന്ദർശിച്ച സ്ഥലം!

തുർക്കിയിലെ അങ്കാറയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ഭീകരരും നാലു പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. 14 പേർക്ക് പരുക്കേറ്റു. സർക്കാരിനു കീഴിലുള്ള പ്രതിരോധ സ്ഥാപനമായ ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസ് (TUSAS) ആസ്ഥാനത്തിനു സമീപത്താണ് വൻ സ്ഫോടനവും വെടിവയ്പും നടന്നത്. കെട്ടിടത്തിനു നേരെ കുർദിഷ് ഭീകരർ സ്‌ഫോടകവസ്തുക്കൾ എറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അങ്കാറയിൽ ഭീകരാക്രമണം നടന്ന സ്ഥലത്ത് ഡ്രോൺ നിരീക്ഷണം നടത്തുന്നു. (Photo by Adem ALTAN / AFP)

രണ്ട് അക്രമികളിൽ ഒരു പുരുഷനും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഇവർ ഒരു ബാഗുമായി തോക്കും പിടിച്ച് വരുന്നതും ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. അതേസമയം, ആക്രമണം നടന്ന സ്ഥലത്ത് ഒക്ടോബർ പകുതിയോടെ യുക്രെയ്‌നിലെ ഉന്നത നയതന്ത്രജ്ഞൻ സന്ദർശിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിനു പിന്നാലെ പികെകെയ്ക്ക് എതിരെയുള്ള ആക്രമണവും തുർക്കി സൈന്യം ശക്തമാക്കി.

ADVERTISEMENT

∙ ആരാണ് പികെകെ വിമതർ?

1970കളുടെ അവസാനത്തിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി രൂപീകരിച്ചതാണ് പികെകെ. 1984ൽ സ്വതന്ത്ര കുർദിഷ് രാഷ്ട്രത്തിന് ആഹ്വാനം ചെയ്തതോടെയാണ് ഈ സംഘം കുപ്രസിദ്ധിയാർജിച്ചത്. ഇതിന്റെ ഭാഗമായി പികെകെ അംഗങ്ങളും സർക്കാരും തമ്മിലുള്ള പോരാട്ടങ്ങളും ശക്തമായി. 1990കളുടെ മധ്യത്തിൽ തുർക്കിയുടെ കിഴക്കൻ കുർദിഷ് പ്രദേശങ്ങളിൽ ആയിരക്കണക്കിന് ഗ്രാമങ്ങൾ തകർക്കപ്പെട്ടതോടെ സംഘർഷം ഉച്ചസ്ഥായിയിലെത്തി. ലക്ഷക്കണക്കിന് കുർദുകൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പലായനം ചെയ്തു.

തുർക്കി സർക്കാരിനു കീഴിലുള്ള പ്രതിരോധ സ്ഥാപനമായ ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസ് (TUSAS) ആസ്ഥാനത്തെ സ്ഫോടനത്തിനു പിന്നാലെ പൊലീസ് സുരക്ഷ ശക്തമാക്കിയപ്പോൾ. (Photo by Adem ALTAN / AFP)

1990കളിൽ പികെകെ ഒരു സ്വതന്ത്ര രാഷ്ട്രത്തിനായുള്ള ആവശ്യങ്ങളിൽനിന്ന് പിന്മാറി. പകരം കുർദുകൾക്ക് കൂടുതൽ സ്വയംഭരണം നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴും പോരാട്ടം തുടർന്നു. 2013ൽ പികെകെ വിമതരും തുർക്കി സർക്കാരും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടു. പക്ഷേ 2015 ജൂലൈയിൽ സിറിയൻ അതിർത്തിക്കടുത്തുള്ള കുർദിഷ് പട്ടണമായ സുറുക്കിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ചാവേർ ബോംബാക്രമണത്തിൽ 33 യുവാക്കൾ കൊല്ലപ്പെട്ടതോടെ വെടിനിർത്തൽ കരാർ റദ്ദായി. തുർക്കി സർക്കാർ പിന്നീട് പികെകെയ്ക്കും ഇസ്‌ലാമിക് സ്റ്റേറ്റ്സിനെതിരെയുമുള്ള യുദ്ധം ശക്തമാക്കി.

2016 ജൂലൈയിൽ പ്രസിഡന്റ് എർദോഗനെതിരെ തുർക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമം പികെകെയ്ക്കും പരോക്ഷമായി സഹായകമായി. അതിനു ശേഷം പികെകെയും സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പതിവായി ആക്രമണം നടത്തുന്നുണ്ട്. ഇത്തരം ആക്രമണത്തിന് തുർക്കിയുടെ ശത്രു രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടാകാമെന്നും ചില റിപ്പോർട്ടുകളുണ്ട്. ബ്രിക്സിൽ പുട്ടിനും തയ്യീപും നടത്തിയ ചർച്ചയും ആക്രമണവും തമ്മിൽ ബന്ധമുണ്ടാകാമെന്ന് ചിലർ നിരീക്ഷിക്കുന്നതിന്റെ കാരണവും ഇതാണ്.

∙ പരസ്പരം ശത്രുവോ മിത്രമോ?

ADVERTISEMENT

പ്രസിഡന്റ് സ്ഥാനങ്ങളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന വ്യക്തികളാണ് പുട്ടിനും എർദോഗനും. ഇരു പ്രസിഡന്റുമാർ തമ്മിലുള്ള ബന്ധം പലപ്പോഴും സംഘർഷത്തിലേക്ക് പോയിട്ടുമുണ്ട്.‌ പക്ഷേ ഇരുവരും രാജ്യാന്തരതലത്തിലെ യുഎസ് സ്വാധീനം നിരാകരിക്കുന്നവരാണ്. സിറിയ, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങളിൽ വരെ ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കാറുള്ളത്. എങ്കിലും ഇവിടുത്തെ വിഷയങ്ങളിലൊക്കെ ഇടപെടുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും പുട്ടിനുമായുള്ള തന്റെ ബന്ധം സംയുക്ത ധാരണയിലും പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണെന്നാണ് എർദോഗൻ പറഞ്ഞത്. എർദോഗനെ ശക്തനായ നേതാവ്, വിശ്വസിക്കാവുന്ന പങ്കാളി എന്നൊക്കെയാണ് പുട്ടിൻ വിശേഷിപ്പിച്ചത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. (Photo by HANDOUT / TURKISH PRESIDENCY PRESS OFFICE / AFP)

റഷ്യയും തുർക്കിയും പല കാര്യങ്ങളിലും സഹകരിച്ച് പ്രവർത്തിക്കുന്നവരാണ്. ഇത് തന്നെയാണ് യുഎസിനെതിരെ റഷ്യ ആയുധമാക്കുന്നതും. റഷ്യയുടെ യുക്രെയ്നിലെ പൂർണ തോതിലുള്ള അധിനിവേശത്തിനു ശേഷം കരിങ്കടൽ തീരങ്ങൾ വഴി ഇരുരാജ്യങ്ങളും വ്യാപാരം, വിനോദസഞ്ചാരം, ഊർജം എന്നിവയിൽ സഹകരണം വിപുലീകരിച്ചു. അതേസമയംതന്നെ തുർക്കി റഷ്യയുടെ ഇടപെടലിനെ എതിർക്കുകയും യുക്രെയ്ന് ഡ്രോണുകളും മിസൈലുകളും മറ്റു ആയുധങ്ങളും നൽകുകയും ചെയ്യുന്നു. സൈനിക ശക്തികേന്ദ്രമായ റഷ്യയും പ്രാദേശിക ശക്തിയായ തുർക്കിയും സിറിയയിലെയും ലിബിയയിലെയും സംഘർഷങ്ങളിൽ എതിർ കക്ഷികളെയാണ് പിന്തുണച്ചത്.

നാഗോർണോ-കറാബാഖ് മേഖലയെച്ചൊല്ലി അർമൂനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷങ്ങളിൽ പോലും ഈ രാജ്യങ്ങൾ ഒരേ പക്ഷത്തായിരുന്നില്ല. സിറിയയിൽ പുട്ടിൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ പിന്തുണച്ചപ്പോൾ എർദോഗൻ വിമതരെയാണ് പിന്തുണച്ചത്. പക്ഷേ, 2020ന്റെ തുടക്കത്തിൽ, റഷ്യൻ ജെറ്റുകൾ പട്രോളിങ് നടത്തുന്ന ഇദ്‌ലിബിൽ നടന്ന വ്യോമാക്രമണത്തിൽ 34 തുർക്കി സൈനികർ കൊല്ലപ്പെട്ടതോടെ ഇരു രാജ്യങ്ങളും തുടർച്ചയായ വെടിനിർത്തൽ കരാറിലെത്തുകയായിരുന്നു.

റഷ്യയിൽ എസ്–400 വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി അങ്കാറയിലെത്തിയ ചരക്കു വിമാനം. (Photo by Handout / TURKISH DEFENCE MINISTRY / AFP)

∙ യുഎസിനെതിരെ റഷ്യയുടെ ആയുധക്കെണി

2019ൽ, റഷ്യൻ നിർമിത എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ തുർക്കി വാങ്ങിയത് യുഎസ്, യുകെ ഉൾപ്പെടുന്ന നാറ്റോ സഖ്യകക്ഷികളെ രോഷാകുലരാക്കാന്‍ പോന്നതായിരുന്നു. നാറ്റോ സഖ്യരാജ്യങ്ങളുടെ പോര്‍വിമാനങ്ങളുടെയും മറ്റു വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും രഹസ്യങ്ങൾ തകരുമെന്നും ലോകത്തിന് ഇത് വൻ ഭീഷണിയാണെന്നും വരെ യുഎസ് ആരോപിച്ചിരുന്നു. യുഎസിന്റെ അത്യാധുനിക പോർവിമാനങ്ങളെല്ലാം തുർക്കിയുടെ വ്യോമതാവളങ്ങളിലുണ്ട്. ഈ ജെറ്റുകളെ ട്രാക്ക് ചെയ്ത് വീഴ്ത്താൻ കഴിയുമോ എന്ന പരീക്ഷണം എസ്–400 ഉപയോഗിച്ച് റഷ്യൻ വിദഗ്ധർ നടത്തിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതോടെ യുഎസ് തുർക്കിയുടെ പ്രതിരോധ വ്യവസായങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി. എഫ്-35 ഫൈറ്റർ ജെറ്റ് ഇടപാടിയിൽ നിന്ന് തുർക്കിയെ യുഎസ് പുറത്താക്കുകയും ചെയ്തു. ഇതിനുശേഷം എസ്-400 വ്യോമപ്രതിരോധ സംവിധാനം തുർക്കി ഉപയോഗിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എങ്കിലും അന്ന് റഷ്യയിൽ നിന്ന് വാങ്ങിയ ആയുധങ്ങളെല്ലാം തുർക്കിയുടെ തന്ത്രപ്രധാന പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

∙ എണ്ണ, വിദേശ വിനിമയ ‘കരുതൽ’

2022ന്റെ തുടക്കത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ ഇന്ധനവില കുതിച്ചുയർന്നപ്പോൾ പ്രതിസന്ധിയിലായ രാജ്യങ്ങളിലൊന്നാണ് തുർക്കി. ഇന്ധവില കൂടിയതോടെ പണപ്പെരുപ്പം വർധിക്കുകയും വിദേശനാണ്യ കരുതൽ ശേഖരം കുറയുകയും ചെയ്തു. കറൻസി മൂല്യം ഇടിഞ്ഞതോടെ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. രാഷ്ട്രീയമായും നയതന്ത്രമായും എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും തുർക്കിക്ക് ആവശ്യമായ ഇന്ധനത്തിന്റെ ഭൂരിഭാഗവും റഷ്യയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ 2024 വരെ വിതരണം ചെയ്യുന്ന ഇന്ധനത്തിന് 400 കോടി ഡോളറിന്റെ ഇളവ് റഷ്യ നൽകുകയും ചെയ്തു. ഇതോടെ 2023 മേയിൽ നടന്ന തിരഞ്ഞെടുപ്പ് വരെ ആവശ്യമായ കരുതൽ ശേഖരം നിലനിർത്താൻ തുർക്കിക്ക് സാധിച്ചു. ഇത് എർദോഗനു നല്‍കിയ ആശ്വാസം ചെറുതൊന്നുമല്ല. ആ തിരഞ്ഞെടുപ്പിൽ എർദോഗൻ കഷ്ടിച്ച് വിജയിച്ചു. പിന്നാലെ കറൻസി മൂല്യം വീണ്ടും താഴ്ന്ന നിലയിലെത്തി.

വോട്ടെടുപ്പിന് തൊട്ടുമുൻപ്, തുർക്കിയുടെ ആഭ്യന്തര കാര്യങ്ങളിൽ റഷ്യ ഇടപെടുന്നുവെന്ന് ആരോപിച്ച് എർദോഗന്റെ എതിരാളികൾ തെളിവുകളുമായി രംഗത്തെത്തിയിരുന്നു. റഷ്യയും എർദോഗനും ഈ ആരോപണം തള്ളിക്കളയുകയും തുർക്കിയിലെ അക്കുയു ആണവ നിലയത്തിൽ ഉൾപ്പെടെ ഊർജ സഹകരണം വിപുലീകരിക്കുകയും ചെയ്തു. റഷ്യയുടെ ആണവോർജ ഏജൻസിയായ റോസാറ്റം ആണ് പ്ലാന്റ് നിർമിച്ചത്. നിലയത്തിന് വേണ്ട പ്രധാന ഭാഗങ്ങൾ ജർമനി തടഞ്ഞുവച്ചതിനെത്തുടർന്ന് പദ്ധതി വൈകുകയും ചെയ്തു.

റഷ്യയിലെ എണ്ണ പൈപ്പ്‌ലൈൻ കമ്പനിയായ ട്രാൻസ്‌നെഫ്റ്റിന്റെ ഇന്ധന ടാങ്ക്. (Photo by NATALIA KOLESNIKOVA / AFP)

2022ൽ യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഇറക്കുമതി നിയന്ത്രിച്ചതോടെ തുർക്കിയിൽ പ്രത്യേകം റഷ്യൻ ‘ഗ്യാസ് ഹബ്’ തുടങ്ങാൻ പുട്ടിൻ നിർദേശിച്ചു. ഇത് വഴി കയറ്റുമതി നിയന്ത്രണങ്ങൾ‍ മറികടക്കുകയായിരുന്നു റഷ്യയുടെ നീക്കം. പുട്ടിന്റെ ഈ നിർദേശം ഇപ്പോഴും തുർ‍ക്കിയുടെ പരിഗണനയിലാണ്. കൂടാതെ 2023ൽ പ്രത്യേക കരാറുകളിൽ ഒപ്പുവെച്ച ബൾഗേറിയ, ഹംഗറി, മോൾഡോവ തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു ബദൽ വിതരണക്കാരനാകാൻ തുർക്കിയുടെ ഗ്യാസ് അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്നതും റഷ്യയുടെ തന്ത്രങ്ങളിലൊന്നാണ്.

∙ റഷ്യയ്ക്കായി അതിർത്തി തുറന്ന് തുർക്കി

റഷ്യയ്‌ക്കെതിരായ ഉപരോധത്തെ തുർക്കി എതിർക്കുകയും റഷ്യൻ വിനോദസഞ്ചാരികൾക്കും കുടിയേറ്റക്കാർക്കുമായി അതിർത്തി തുറന്നിടുകയും ചെയ്തിരുന്നു. തുർക്കിയിൽ വീടുകളും ഭൂമിയും വാങ്ങുന്നവരിൽ ഏറ്റവും മുന്നിൽ റഷ്യക്കാരാണ് എന്നതും ശ്രദ്ധേയമാണ്. ടർക്കിഷ് സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡേറ്റ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം റെക്കോർഡ് തലത്തിലെത്തിയിരിക്കുന്നു. 2023ൽ റഷ്യയിലേക്കുള്ള തുർക്കി കയറ്റുമതി 17 ശതമാനം വർധിച്ച് 1100 കോടി ഡോളറായി. തുർക്കി വഴി യുഎസിൽ നിന്നെത്തുന്ന ചിപ്പുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും റഷ്യയിലേക്ക് കടത്തുന്നതായും ആരോപണമുണ്ട്. ഇതോടെ തുർക്കിയിലെ നിരവധി കമ്പനികൾക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി.

അങ്കാറയിലെ പൊലാറ്റ്‌ലി ജില്ലയിലെ ഒരു ഫാമിൽ വിളവെടുപ്പിനിടെ തൊഴിലാളികൾ ഉള്ളി ശേഖരിക്കുന്നു. (Photo by Adem ALTAN / AFP)

യുക്രെയ്നിന് വേണ്ട സാങ്കേതിക സംവിധാനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും ഉപരോധമുണ്ട്. 2024 ആദ്യത്തിൽ റഷ്യയിലേക്കുള്ള തുർക്കി കയറ്റുമതിക്കാർ പണമിടപാട് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇരു രാജ്യങ്ങളിലെയും ബാങ്കുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണം ഇടപാടുകൾ വൈകി. ഇതോടെ പണമിടപാട് പ്രശ്നങ്ങൾ പരിഹിക്കുമെന്ന് റഷ്യയും അറിയിച്ചിരുന്നു. ബ്രിക്‌സ് ചർച്ചയ്‌ക്കിടെ പുട്ടിനും എർദോഗനും വ്യാപാര ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. പ്രത്യേകിച്ച് കൃഷി, ഉൽപാദനം, നിർമാണം തുടങ്ങിയ മേഖലകളിൽ. ഉപരോധം മറികടക്കുന്നതിനും രാജ്യാന്തര വിപണിയിൽ പ്രവേശിക്കുന്നതിനുമുള്ള ഒരു കവാടമായാണ് റഷ്യ തുർക്കിയെ വീക്ഷിക്കുന്നത്. അതേസമയം തുർക്കി റഷ്യയെ മുഖ്യ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളുടെ സുപ്രധാന വിപണിയായും കാണുന്നു.

∙ തുർക്കിയുടെ നയതന്ത്രം

യുക്രെയ്നോടും റഷ്യയോടും തുർക്കി അടുത്ത ബന്ധം പുലർത്തുകയും 2022ൽ അവർക്കിടയിൽ ചർച്ചകൾക്ക് ഇടപെടൽ നടത്തുകയും ഭാവി സമാധാന ചർച്ചകളുടെ സഹായിയായി സ്വയം സ്ഥാപിക്കുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം പുട്ടിനും തയ്യിപും ഫോൺ വഴി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിനിടെയാണ് ബ്രിക്സ് ഉച്ചക്കോടി വേദിയിൽ റഷ്യൻ പ്രസിഡന്റിന് നാറ്റോ രാജ്യത്തെ നേതാവുമായി നേരിട്ട് ചർച്ച നടത്താൻ അവസരം ലഭിച്ചത്. റഷ്യയുമായും നാറ്റോയുമായും സന്തുലിതമായ നീക്കങ്ങൾക്ക് ശ്രമിക്കുന്ന തയ്യിപ് യുക്രെയ്ന്‍ നാറ്റോയുടെ സൈനിക സഖ്യത്തിൽ ചേരുന്നതിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സ്വീഡന്റെ അംഗത്വത്തെ എതിർക്കുകയാണ് ചെയ്തത്.

കരിങ്കടൽ വഴി നീങ്ങുന്ന ചരക്കുകപ്പലുകൾ. (Photo by STRINGER / AFP)

കരിങ്കടലിനെ ലോക വിപണിയുമായി ബന്ധിപ്പിക്കുന്ന കടലിടുക്കുകളുടെ പ്രധാന ഉപയോക്താവാണ് തുർക്കി. ഈ ഭാഗത്തെ നയതന്ത്രവും നിയന്ത്രണവും തുർക്കിയുടെ കയ്യിലാണ്. റഷ്യയും യുക്രെയ്നും ഐക്യരാഷ്ട്ര സംഘടനയും തമ്മിലുള്ള ധാരണ പ്രകാരം, യുക്രേനിയൻ കാർഷിക ഉൽപന്നങ്ങൾ സുരക്ഷിതമായി കയറ്റുമതി ചെയ്യുന്നതിനും റഷ്യൻ കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുമുള്ള ഇടപാടുകളുടെ ഇടനിലക്കാരായും തുർക്കി പ്രവർത്തിക്കുന്നു. ഇതിനിടെ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെട്ട ബ്രിക്‌സ് ഗ്രൂപ്പിൽ ചേരാനുള്ള ആഗ്രഹവും തുർക്കി പ്രകടിപ്പിച്ചു.

ഇതിനിടെ ഇത്യോപ്യ, ഇറാൻ, ഈജിപ്ത്, യുഎഇ എന്നിവ ഉൾപ്പെടുത്തി ബ്രിക്സ് വിപുലീകരിക്കുകയും ചെയ്തു. പാശ്ചാത്യ ബന്ധങ്ങൾക്കും നാറ്റോ അംഗത്വത്തിനും പകരമായി അംഗരാജ്യങ്ങളുമായി കൂടുതൽ സാമ്പത്തിക സഹകരണത്തിനുള്ള അവസരമായാണ് തുർക്കി ബ്രിക്‌സിനെ കാണുന്നത്. തുർക്കി ബ്രിക്‌സിൽ ചേരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അത്തരമൊരു നീക്കം പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഖ്യത്തിൽ മാറ്റമുണ്ടാക്കില്ല എന്നുമാണ് തുർക്കിയിലെ യുഎസ് അംബാസഡർ ജെഫ് ഫ്ലേക്ക് ജൂണിൽ പറഞ്ഞത്.

ഒക്ടോബർ 1ന് ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽനിന്ന്. ടെൽ അവീവിനു മുകളിൽനിന്നുള്ള ചിത്രം (Photo by REUTERS/Ammar Awad)

∙ ഇറാൻ-ഇസ്രയേൽ സംഘർഷത്തിലും...?

ഇറാൻ-ഇസ്രയേൽ വിഷയത്തിലും റഷ്യയും തുർക്കിയും ഇടനിലക്കാരായി സ്വയം നിലയുറപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇരു രാജ്യങ്ങൾക്കും നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. റഷ്യ ഇറാനുമായി തന്ത്രപരമായ പങ്കാളിത്തം നിലനിർത്തുകയും സിറിയയിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു, അതേസമയം തുർക്കിക്ക് ഇസ്രയേലുമായും ഇറാനുമായും സങ്കീർണമായ ബന്ധമുണ്ട്. സിറിയൻ ആഭ്യന്തരയുദ്ധം പോലുള്ള സംഘർഷങ്ങളിൽ റഷ്യയും തുർക്കിയും മുൻപ് നയതന്ത്രതലത്തിൽ സഹകരിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പ്രവർത്തിച്ചിട്ടുമുണ്ട്.

English Summary:

BRICS Summit: Putin and Erdogan Forge Closer Ties Amid Global Tensions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT