‘100 കോടിയോ, എന്റെ കയ്യിലോ!’; ഇതാണോ ആന്റണി രാജു പറഞ്ഞ ടോർപിഡോ? കോഴ വിവാദം എങ്ങോട്ട്?
ഉപതിരഞ്ഞെടുപ്പു കാലത്ത് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ വിവാദമായി കത്തിപ്പടരുകയാണ് കൂറുമാറ്റത്തിനുള്ള നൂറുകോടി വാഗ്ദാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനു സമാനമായ ‘കൂറുമാറ്റത്തിനു കോഴ’യെന്ന വിവാദമാണ് കേരളത്തില്‍ എല്‍ഡിഎഫിനുള്ളിൽ പുകയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള നിയമസഭാ സമ്മേളനകാലത്തു നടന്നുവെന്നു പറയപ്പെടുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സിപിഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയത്. മുഖ്യമന്ത്രി വിളിപ്പിച്ചപ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു കൈമാറിയെന്നു പറയുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തിന് സമയമാകുമ്പോള്‍ എല്ലാവരോടുമായി പ്രതികരിക്കാമെന്നായിരുന്നു ആന്റണി രാജുവിന്റെ മറുപടി. തോമസ് കെ. തോമസാകട്ടെ വാർത്താ സമ്മേളനം വിളിച്ച് എല്ലാം നിഷേധിച്ചു. വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. യഥാർഥത്തിൽ എന്താണ് ഈ കോഴവിവാദം? എന്തുകൊണ്ടാണ് നിലവിൽ ഇത്തരമൊരു വിവാദം ഉയർന്നുവന്നത്? ആരെയെല്ലാമാണ് വിവാദം യഥാർഥത്തിൽ ലക്ഷ്യമിടുന്നത്?

ഉപതിരഞ്ഞെടുപ്പു കാലത്ത് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ വിവാദമായി കത്തിപ്പടരുകയാണ് കൂറുമാറ്റത്തിനുള്ള നൂറുകോടി വാഗ്ദാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനു സമാനമായ ‘കൂറുമാറ്റത്തിനു കോഴ’യെന്ന വിവാദമാണ് കേരളത്തില്‍ എല്‍ഡിഎഫിനുള്ളിൽ പുകയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള നിയമസഭാ സമ്മേളനകാലത്തു നടന്നുവെന്നു പറയപ്പെടുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സിപിഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
മുഖ്യമന്ത്രി വിളിപ്പിച്ചപ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു കൈമാറിയെന്നു പറയുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തിന് സമയമാകുമ്പോള്‍ എല്ലാവരോടുമായി പ്രതികരിക്കാമെന്നായിരുന്നു ആന്റണി രാജുവിന്റെ മറുപടി. തോമസ് കെ. തോമസാകട്ടെ വാർത്താ സമ്മേളനം വിളിച്ച് എല്ലാം നിഷേധിച്ചു. വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. യഥാർഥത്തിൽ എന്താണ് ഈ കോഴവിവാദം? എന്തുകൊണ്ടാണ് നിലവിൽ ഇത്തരമൊരു വിവാദം ഉയർന്നുവന്നത്? ആരെയെല്ലാമാണ് വിവാദം യഥാർഥത്തിൽ ലക്ഷ്യമിടുന്നത്?
∙ എന്താണ് കോഴവിവാദം?
എന്‍സിപിയിലെ മന്ത്രിസ്ഥാനം കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനു നല്‍കാതിരുന്നതിനു പിന്നാലെയാണ് കൂറുമാറ്റത്തിനുള്ള കോഴ വിവാദം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. എന്‍സിപി (ശരദ് പവാര്‍ വിഭാഗം) എംഎല്‍എ തോമസ് കെ.തോമസിന് മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്, അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണമാണെന്ന റിപ്പോര്‍ട്ടാണ് വിവാദമായിരിക്കുന്നത്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു.
ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപിയില്‍ (അജിത് പവാര്‍) ചേരാന്‍ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയും തോമസ് കെ. തോമസ് ക്ഷണിച്ചുവെന്ന വിവാദം വരുംനാളുകളിൽ ശക്തമാകുമെന്നുതന്നെ വ്യക്തമായിരിക്കുകയാണ്. ഏകാംഗ കക്ഷി എംഎല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്) എന്നിവര്‍ക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്‌തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോള്‍ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു.
കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭാ സമ്മേളനകാലത്ത് എംഎല്‍എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവര്‍ക്കും വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്. മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എന്‍സിപിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അത്. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായാണ് ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞത്.
എല്‍ഡിഎഫ് എംഎല്‍എമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. പിന്നീട്, എ.കെ.ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപിയുടെ ആവശ്യം തള്ളുമ്പോള്‍ അതിന്റെ കാരണത്തെക്കുറിച്ച് മുഖ്യമന്ത്രി സൂചനയും നല്‍കി. ആരോപണം അടിസ്ഥാനരഹിതമാണെന്നു ശരദ് പവാറിനോടും തോമസ് വിശദീകരിച്ചിട്ടുണ്ട്. ആരോപണം പൂര്‍ണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കും കൈമാറി. എന്നാല്‍ വിവരം അറിഞ്ഞിട്ടും തോമസ് കെ.തോമസിന് എതിരെ എന്തുകൊണ്ട് നടപടിയൊന്നും ഉണ്ടായില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. തോമസ് കെ. തോമസാകട്ടെ മുഖ്യമന്ത്രിയിൽ പൂർണമായും വിശ്വസിക്കുന്നതായും അദ്ദേഹത്തിന് തിരിച്ചും അങ്ങനെയാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു.
∙ ‘എന്റെ കയ്യിലോ, 100 കോടിയോ!’
ആരോപണങ്ങള്‍ക്കു പിന്നില്‍ ആന്റണി രാജുവാണെന്നായിരുന്നു തോമസ് കെ.തോമസിന്റെ പ്രതികരണം. ‘‘മന്ത്രി ആകുമെന്ന് ഉറപ്പായപ്പോഴാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തോമസൊന്നും മന്ത്രിയാവില്ല, ഒരു ടോർപിഡോ ഞാൻ വച്ചിട്ടുണ്ടെന്ന് ആന്റണി രാജു പലരോടും പറഞ്ഞിട്ടുണ്ട്. തോമസ് ചാണ്ടിക്ക് ഒരു പ്രതിസന്ധി വന്നപ്പോൾ അതേ മുന്നണിയിൽനിന്ന് അദ്ദേഹത്തിനെതിരെ ഏറ്റവുമധികം ആരോപണങ്ങൾ ഉന്നയിച്ചയാളാണ് ആന്റണി രാജു. ആരോപണം ഉന്നയിച്ച ആളിന്റെ പാരമ്പര്യമായിരിക്കും കോഴ കൊടുക്കുക എന്നത്. ആ രീതിയില്‍ ജീവിച്ച ആള്‍ക്കേ അങ്ങനെ പറയാന്‍ കഴിയൂ. ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്. 50 കോടിക്ക് പകരം 25 ലക്ഷമെന്നോ 50 ലക്ഷമെന്നോ പറഞ്ഞിരുന്നെങ്കിൽ ചിലരെങ്കിലും വിശ്വസിച്ചേനെ’’– തോമസ് കെ.തോമസ് പറയുന്നു.
അജിത് പവാറുമായുള്ള ബന്ധത്തെയും തോമസ് കെ.തോമസ് തള്ളിപ്പറഞ്ഞിട്ടുണ്ട്. ‘‘അജിത് പവാർ വിഭാഗത്തിനോ അദ്ദേഹത്തിനൊപ്പം എൻസിപി ശരദ് പവാർ വിഭാഗത്തെ വിട്ടുപോയ പ്രഫുൽ പട്ടേലിനു വേണ്ടിയോ പ്രവർത്തിച്ചിട്ടില്ല. പ്രഫുൽ പട്ടേൽ ശരദ് പവാർ വിഭാഗത്തെ വിട്ടപ്പോൾ എന്തിന് ഇങ്ങനെ ചെയ്യുന്നെന്ന് ചോദിച്ചയാളാണ് ഞാൻ. അജിത് പവാറിനെയും എന്നെയും എന്തിനാണ് ബന്ധിപ്പിക്കുന്നത്? അവർ പാര്‍ട്ടി വിട്ടുപോയപ്പോൾ സങ്കടമുണ്ടായി. അല്ലാതെ ബന്ധമൊന്നുമില്ല. 250 കോടിയുമായി അജിത് പവാർ വിഭാഗം കേരളത്തിൽ ചുറ്റിക്കറങ്ങുന്നെന്നാണ് പറഞ്ഞത്. അവർ കേരളത്തിൽ അങ്ങനെ എന്തിനു ചെയ്യണം?’’– തോമസ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
∙ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും
ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് കോവൂര്‍ കുഞ്ഞുമോനും പറഞ്ഞത്. മൂന്നു പേരും തമ്മില്‍ ഇത്തരത്തില്‍ എന്തെങ്കിലും സംസാരം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലെന്നു പറഞ്ഞു. സത്യമാണോ എന്നു ചോദിച്ചപ്പോള്‍ അതേ എന്നു മറുപടി നല്‍കിയെന്നും കോഴയെക്കുറിച്ച് ഒന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. അതേസമയം, കോഴ ആരോപണം നിഷേധിക്കാതെയാണ് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും മുന്നോട്ടുപോയതെന്നാണ് അദ്ദേഹം പറഞ്ഞത്.
കുതിരക്കച്ചവടം കേരളത്തിലേക്ക് എത്തുന്നത് അപമാനകരമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. എന്നും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ സത്തയുടെ ലക്ഷ്യത്തിന് എതിരാണതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോയും മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. തോമസ് കെ.തോമസിനെ അവിശ്വസിക്കുന്നില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. എല്ലാറ്റിനും പി.സി. ചാക്കോതന്നെ മറുപടി നൽകുമെന്നാണ് തോമസും പറഞ്ഞിരിക്കുന്നത്.