ജോലിക്ക് 15 ലക്ഷം+ ജിഎസ്ടി! ഇരുപത്തിയേഴുകാരി അധ്യാപിക തട്ടിയത് കോടികൾ? വാക്കിൽ മയങ്ങി, ഭരണപക്ഷത്തും ‘പിടി’യെന്ന് വിശ്വസിപ്പിച്ചു
‘‘ലക്ഷക്കണക്കിനു രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ കുറച്ച് ലക്ഷങ്ങൾതന്നെ അതിനു വേണ്ടി ഇറക്കേണ്ടി വരും’’. ആ ഇരുപത്തിയേഴുകാരിയുടെ വാക്ചാതുരിക്കു മുന്നിൽ കുരുങ്ങി എത്രപേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. 89 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന്റെ കേസ് ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. എന്നാൽ കാസർകോട്ടെ പെർല ഷേണി ബൽത്തക്കല്ലിലെ ബി.സചിതാറൈ നടത്തിയ തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നതോടെ പലരും പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. കോടികളുടെ തൊഴിൽത്തട്ടിപ്പായി ഇത് മാറാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ ഇരുപത്തിയേഴുകാരിയായ ഒരു സ്കൂൾ അധ്യാപികയ്ക്ക് ഒറ്റയ്ക്ക് ഇത്രവും വലിയ തട്ടിപ്പ് നടത്താനാകുമോയെന്ന ചോദ്യവും ശക്തമാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗം കൂടിയായ സചിതാറൈ സംഘടനയുടെ പേരും തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭരണപക്ഷത്ത് ‘പിടിയുള്ളയാൾ’ എന്നു തെളിയിക്കാനായി സംഘടനയിലെ അംഗത്വം ഉപയോഗപ്പെടുത്തിയെന്നാണു കരുതുന്നത്. അതേസമയം, സചിതാറൈ തട്ടിയെടുത്ത പണം എവിടേക്കു പോയെന്നും പൊലീസിന് വ്യക്തത വന്നിട്ടില്ല. ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി നിലവിൽ കണ്ണൂർ സെൻട്രൽ ജയിൽ റിമാൻഡിലാണ് ബാഡൂർ എഎൽപി സ്കൂളിലെ എൽപി സ്കൂൾ അധ്യാപികയായ ബി.സചിതാറൈ. ഇതുവരെ ലഭിച്ച പരാതികളുടെ പുറത്ത് റജിസ്റ്റർ ചെയ്ത കേസുകളിലായി തട്ടിയെടുത്തത് 89 ലക്ഷത്തിലേറെ രൂപ. എന്നാൽ പരാതി നൽകാൻ തയാറാകാത്ത ഒട്ടേറെ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രവുമല്ല, മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട പലരും പൊലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ടെങ്കിലും പരാതി നൽകാൻ പലരും തയാറാവുന്നില്ല എന്നതാണു പ്രശ്നം.

‘‘ലക്ഷക്കണക്കിനു രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ കുറച്ച് ലക്ഷങ്ങൾതന്നെ അതിനു വേണ്ടി ഇറക്കേണ്ടി വരും’’. ആ ഇരുപത്തിയേഴുകാരിയുടെ വാക്ചാതുരിക്കു മുന്നിൽ കുരുങ്ങി എത്രപേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. 89 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന്റെ കേസ് ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. എന്നാൽ കാസർകോട്ടെ പെർല ഷേണി ബൽത്തക്കല്ലിലെ ബി.സചിതാറൈ നടത്തിയ തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നതോടെ പലരും പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. കോടികളുടെ തൊഴിൽത്തട്ടിപ്പായി ഇത് മാറാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
എന്നാൽ ഇരുപത്തിയേഴുകാരിയായ ഒരു സ്കൂൾ അധ്യാപികയ്ക്ക് ഒറ്റയ്ക്ക് ഇത്രവും വലിയ തട്ടിപ്പ് നടത്താനാകുമോയെന്ന ചോദ്യവും ശക്തമാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗം കൂടിയായ സചിതാറൈ സംഘടനയുടെ പേരും തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭരണപക്ഷത്ത് ‘പിടിയുള്ളയാൾ’ എന്നു തെളിയിക്കാനായി സംഘടനയിലെ അംഗത്വം ഉപയോഗപ്പെടുത്തിയെന്നാണു കരുതുന്നത്. അതേസമയം, സചിതാറൈ തട്ടിയെടുത്ത പണം എവിടേക്കു പോയെന്നും പൊലീസിന് വ്യക്തത വന്നിട്ടില്ല.
ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി നിലവിൽ കണ്ണൂർ സെൻട്രൽ ജയിൽ റിമാൻഡിലാണ് ബാഡൂർ എഎൽപി സ്കൂളിലെ എൽപി സ്കൂൾ അധ്യാപികയായ ബി.സചിതാറൈ. ഇതുവരെ ലഭിച്ച പരാതികളുടെ പുറത്ത് റജിസ്റ്റർ ചെയ്ത കേസുകളിലായി തട്ടിയെടുത്തത് 89 ലക്ഷത്തിലേറെ രൂപ. എന്നാൽ പരാതി നൽകാൻ തയാറാകാത്ത ഒട്ടേറെ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രവുമല്ല, മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട പലരും പൊലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ടെങ്കിലും പരാതി നൽകാൻ പലരും തയാറാവുന്നില്ല എന്നതാണു പ്രശ്നം.
പലരും ഇപ്പോഴും സചിതാറൈ വാഗ്ദാനം ചെയ്ത ജോലി ലഭിക്കും എന്നുതന്നെ വിശ്വസിക്കുന്നവരാണ്. എന്നാൽ അവർക്കു മുന്നിൽ തട്ടിപ്പിന്റെ യഥാർഥ കഥ പറയുന്നതോടെയാണ് പ്രതീക്ഷകളെല്ലാം വൻ ഞെട്ടലിലേക്കു മാറുന്നത്. പ്രതി അറസ്റ്റിലായതോടെ ഇനിയുള്ള ദിവസങ്ങളിൽ വൻ തുക നഷ്ടമായവർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലുമാണ് പൊലീസ്. നിലവിൽ കാസർകോട് ജില്ലയിലെ ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, ആദൂർ, അമ്പലത്തറ, മേൽപറമ്പ് ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും സചിതാറൈ പ്രതിയാണ്. യഥാർഥത്തിൽ എങ്ങനെയാണ് സചിതാറൈ തൊഴിൽത്തട്ടിപ്പ് നടത്തി ഇത്രയേറെ പേരിൽനിന്ന് വൻ തുകകൾ തട്ടിയെടുത്തത്? ആ പണമെല്ലാം എവിടേക്കാണു പോയത്?
∙ എങ്ങനെയായിരുന്നു തട്ടിപ്പ്?
വിവിധ സർക്കാർ ഓഫിസുകളിലും അർധസർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമെല്ലാം ജോലി വാഗ്ദാനം ചെയ്താണ് സചിതാറൈ ഒട്ടേറെ പേരെ പറ്റിച്ചത്. ജോലി വാഗ്ദാനം നൽകിയ സ്ഥാപനങ്ങളുടെ പട്ടിക കേട്ടാൽതന്നെ അമ്പരന്നു പോകും. കേന്ദ്ര–കേരള–കർണാടക സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, കേന്ദ്ര സർക്കാർ സ്ഥാപനമായ കാസർകോട് സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, കാസർകോട്ടെ ഒരു സർക്കാർ വിദ്യാലയം, എസ്ബിഐ, ജലസേചന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയയിടങ്ങളിലേക്കാണ് ഇവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്.
കർണാടക സ്വദേശിനിയായ കുമ്പള കിദൂറിലെ ഭർതൃവീട്ടിൽ താമസിക്കുന്ന നിഷ്മിത ഷെട്ടിക്ക് കാസർകോട് സിപിസിആർഐയിൽ (സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) അസി.മാനേജർ തസ്തകയിലേക്കായിരുന്നു ജോലി വാഗ്ദാനം ചെയ്തത്. അതുവഴി തട്ടിയെടുത്തതാകട്ടെ 15,05,796 രൂപയും. മാസത്തിൽ 60,000 രൂപ മുതൽ ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയായതിനാൽ 15 ലക്ഷം രൂപയാണ് നൽകേണ്ടതെന്നാണ് പരാതിക്കാരിയോടും കുടുംബത്തോടും സചിതാറൈ പറഞ്ഞത്. ജോലി കിട്ടാനായി നൽകാനുള്ള 15 ലക്ഷത്തിനു പുറമേ ജിഎസ്ടിയായി 5796 രൂപ ഉൾപ്പെടെയാണ് ഇത്രയും നൽകിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ നിഷ്മിത ഷെട്ടി വെളിപ്പെടുത്തുന്നു.
ജോലി ലഭിക്കുന്നതിനായി വിവിധ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് ഫോട്ടാകളും വാങ്ങി. ജോലികാര്യം സംസാരിക്കുന്നതിനായി സചിതാറൈ ഒട്ടേറെ തവണ കിദൂരിലെ വീട്ടിലെത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് മുഖേനയാണ് ഇത്രയും തുക നൽകിയത്.എവിടെയെങ്കിലും തന്റെ ഭാര്യയ്ക്കു ജോലി ശരിയാക്കിത്തരണമെന്നു പാർട്ടി അനുഭാവി കൂടിയായി ഭർത്താവ് സചിതാറൈയോടു രണ്ട് വർഷം മുൻപേ പറഞ്ഞിരുന്നു. പണവും ജിഎസ്ടി തുകയും ഉൾപ്പെടെ നൽകിയതിനു ശേഷം 3 മാസത്തിനുള്ളിൽ നിയമന ഉത്തരവ് തപാൽ മുഖേന എത്തുമെന്നായിരുന്നു സചിതാറൈ വാക്കുകൊടുത്തത്.
തുടർന്ന് നിഷ്മിതയും ഭർത്താവും തപാൽ ഓഫിസിൽ പലപ്പോഴായി അന്വേഷിച്ചെത്തി. പക്ഷേ ഒരിക്കലും അവരെത്തേടി അത്തരമൊരു നിയമന ഉത്തരവ് വന്നില്ല. ഇതേത്തുടർന്നു സംശയം തോന്നി കാസർകോട് സിപിസിആർഐയിലെത്തി ഈ തസ്തികയിലെ ജോലിയുടെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് തങ്ങൾ തട്ടിപ്പിൽപ്പെട്ടെന്ന സൂചന നിഷ്മിതയ്ക്ക് ആദ്യമായി ലഭിക്കുന്നത്. അങ്ങനെയൊരു ജോലി സ്ഥാപനത്തിൽ ആർക്കും റിസർവ് ചെയ്തിട്ടില്ലെന്നായിരുന്നു സിപിസിആർഐയിൽനിന്നു ലഭിച്ച മറുപടി.
അസി.മാനേജർ, ക്ലർക്ക് എന്നീ തസ്തികയിൽ ജോലി ഒഴിവില്ലെന്നു കൂടി അറിഞ്ഞതോടെ സചിതാറൈ നടത്തിയത് പകൽവെളിച്ചത്തിലെ വന്‍ തട്ടിപ്പാണെന്നു വ്യക്തമായി. ഇനി ജോലി വേണ്ടായെന്നും പണം തന്നാൽ മതിയെന്നും പറഞ്ഞു സചിതാറൈയെ ബന്ധപ്പെട്ടപ്പോൾ പണം തരാമെന്നായിരുന്നു മറുപടി. എന്നാൽ ഏറെ നാൾ കാത്തിരുന്നിട്ടും പണം തിരികെ ലഭിച്ചില്ല. അതോടെ കുമ്പള പൊലീസിൽ പരാതി നൽകി. അങ്ങനെയാണ് സചിതാറൈയ്ക്കെതിരെ ആദ്യത്തെ കേസ് റജിസ്റ്റർ ചെയ്യുന്നത്. അത് അന്വേഷിച്ചു പോയ പൊലീസിനു മുന്നിൽ തെളിഞ്ഞതാകട്ടെ വൻ തൊഴിൽത്തട്ടിപ്പും.
∙ ഇരയായവരിൽ ഏറെയും സ്ത്രീകളും അടുപ്പക്കാരും
ആരെയും സംസാരിച്ചു മിനിറ്റുകൾക്കുള്ളിൽ വീഴ്ത്താൻ ശേഷിയുള്ളയാളായിരുന്നു സചിതാറൈ എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായിരുന്ന സചിതാറൈയുടെ വാക്കുകളിൽ വീണവരാണ് ഭൂരിപക്ഷം പേരും. ഭരണസ്വാധീനം ഉപയോഗിച്ച് കേന്ദ്ര– സംസ്ഥാന സർക്കാർ ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലുമായി ജോലി വാഗ്ദാനം ചെയ്തപ്പോൾ, വിദ്യാഭ്യാസ യോഗ്യത ഏറെയുണ്ടായിട്ടും ജോലി കിട്ടാതെ അലയുന്നവർ വീണു പോയി. കേരളത്തിലെയും കർണാടകയിലെയും സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം നൽകിയിരുന്നു സചിതാറൈ. ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് ഉദ്യോഗാർഥികൾ ലക്ഷങ്ങൾ നൽകിയത്.
എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം ലഭിക്കാതെ വന്നതോടെ പലർക്കും സംശയമായി. സചിതാറൈയെ ബന്ധപ്പെടുമ്പോഴെല്ലാം, തിരഞ്ഞെടുപ്പ് ആയതിനാലാണ് നിയമനം നടക്കാത്തതെന്നും അതു കഴിഞ്ഞാൽ ഉറപ്പായും നടക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങളായിട്ടും നിയമനം കിട്ടാതെ വന്നപ്പോഴായിരുന്നു പലരും പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരിലേറെയും വനിതകളായിരുന്നു, ഒപ്പം സചിതാറൈയ്ക്ക് അടുത്തറിയാവുന്നവരും.
പലരും പരാതി പറഞ്ഞ് വീട്ടിലേക്കു വരാൻ തുടങ്ങിയതോടെ കുമ്പളയിൽ നിന്നു കോഴിക്കോട്ടേക്ക് താമസം മാറ്റി. അവിടെ ഭർതൃവീട്ടിലായിരുന്നു താമസം. താൻ സുരക്ഷിതയാണെന്നു കരുതിയിരുന്ന സമയത്തെല്ലാം വിവിധ സ്റ്റേഷനുകളിൽ സചിതാറൈയ്ക്കു മേൽ പരാതികൾ ഒന്നിനു പിറകെ ഒന്നായി റജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു. അതിനിടെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യപക്ഷേ സമർപ്പിച്ചു. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു കോടതിയും നിർദേശിച്ചു. ഇതിന്റെ കാലാവാധി തീർന്നതോടെയാണ് കാസർകോട് ഡിവൈഎസ്പി സികെ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കാസർകോട്ടെ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആറു മാസം പ്രായമുള്ള കുട്ടിയും കൂടെയുള്ളതിനാൽ സചിതാറൈയെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റുകയായിരുന്നു.
∙ വാങ്ങിയ പണം എന്തു ചെയ്തു?
കർണാടക ഉഡുപ്പി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ പ്ലേസ്മെന്റ് സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു സചിതാറൈയുടെ തട്ടിപ്പ് എന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന്റെ പിന്നിൽ കർണാടകയിലെ വിവിധ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ സംഘങ്ങളും ഉണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. സചിതാറൈ ഒറ്റയ്ക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്തുമെന്ന് പൊലീസ് എന്തായാലും വിശ്വസിക്കുന്നില്ല. ജില്ലയിൽ തട്ടിപ്പിനിരയായവരിൽ ഏറെയും സചിതാറൈയുടെ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. എന്നാൽ ഈ അക്കൗണ്ടിലേക്കെത്തിയ പണം എന്തു ചെയ്തു എന്നാണു പൊലീസ് ചോദിക്കുന്നത്.
പണം അക്കൗണ്ടിലേക്ക് വരുമ്പോൾ ഉടൻതന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പറയപ്പെടുന്നത്. ഉദ്യോഗാർഥികളിൽ നിന്നു വാങ്ങിയ പണം കർണാടകയിലെ സംഘത്തിനു കൈമാറിയെന്നും സൂചനയുണ്ട്. ഈ സംഘം 78 ലക്ഷത്തിന്റെ ചെക്ക് തനിക്ക് നൽകിയാതായി സചിതാറൈ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സുഹൃത്തുക്കൾ, അടുത്ത പരിചയക്കാർ എന്നിവരിൽനിന്നുമാണ് പണം വാങ്ങിയത്. ജോലിക്കായി നൽകിയ പണം തിരിച്ചു കിട്ടാതെ വന്നതോടെ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതി പ്രവഹിക്കുകയായിരുന്നു.
കർണാടകയിലെ പൊലീസ് സ്റ്റേഷനിലും പരാതിയുണ്ട്. ഉദ്യോഗാർഥികളിൽ നിന്നു വാങ്ങിയ പണം എന്തു ചെയ്തു എന്നും സംഘത്തിലെ കൂട്ടുപ്രതികൾ ആരെല്ലാമാണ് എന്നുമെല്ലാം അറിയാൻ സചിതാറൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഒരുപക്ഷേ കേരളം കണ്ട വമ്പൻ തൊഴിൽത്തട്ടിപ്പുകളിലൊന്നിലേക്കായിരിക്കും അത് നയിക്കുക.