‘തോറ്റാൽ സിംഗപ്പൂരിന് മടങ്ങാമെന്ന് കരുതി’; അന്ന് രാഹുലിന് കഴിയാതെ പോയ സ്വപ്നവുമായി പ്രിയങ്ക; നിർണായകം വയനാട്ടിലെ സ്ത്രീ വോട്ടുകൾ
പ്രതിസന്ധി ഘട്ടങ്ങളിൽ ഗാന്ധി കുടുംബത്തെ വിടാതെ ചേർത്തുപിടിച്ച പാരമ്പര്യമുണ്ട് സൗത്ത് ഇന്ത്യയിലെ കോൺഗ്രസ് കോട്ടയായ മണ്ഡലങ്ങൾക്ക്. അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസ് ശക്തമായി തിരിച്ചുവന്ന 1980ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിക്കു പുറമേ ആന്ധ്രപ്രദേശിലെ മേഡക്ക് മണ്ഡലത്തിൽ നിന്നു കൂടി വിജയിച്ചിരുന്നു ഇന്ദിര ഗാന്ധി. ഇന്ദിര അന്ന് രാജിവച്ചതും റായ്ബറേലിയിൽനിന്നാണ്. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ, ആദ്യ മത്സരത്തിന് റായ്ബറേലിക്ക് പുറമേ ഇന്ദിര തിരഞ്ഞെടുത്തതും കോൺഗ്രസ് കോട്ടയായ കർണാടകയിലെ ബെല്ലാരി. 2019ൽ അമേഠിയിൽ പരാജയപ്പെട്ടപ്പോഴും രാഹുൽഗാന്ധിയെ ലോക്സഭയിലെത്തിച്ച് വയനാട് ആ പാരമ്പര്യം കാത്തു. ഒടുവിൽ, പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിനും വേദിയാവുകയാണ് വയനാട്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഒരു വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ചു നിൽക്കുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ സ്ത്രീ വോട്ടർമാർ ആർക്കൊപ്പം നിൽക്കും? ഇരുപതിനായിരത്തോളം സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ താരതമ്യേന പുതുമുഖമായ നവ്യ ഹരിദാസിനെ ബിജെപി രംഗത്തിറക്കിയത് തന്നെ ആ വോട്ടുകളിൽ കണ്ണുവച്ചാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ആകെ 14,64,472 (ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ) വോട്ടർമാരാണുള്ളത്. പുരുഷൻമാരേക്കാളും 20,300 സ്ത്രീവോട്ടർമാരാണ് കൂടുതൽ. ആര് ജയിക്കണമെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് ശക്തിയുള്ള മണ്ഡലത്തിൽ തീർത്തും വ്യത്യസ്തമായ പശ്ചാത്തലമുള്ള രണ്ട് സ്ത്രീകളാണ് ഏറ്റുമുട്ടുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിൽ ഗാന്ധി കുടുംബത്തെ വിടാതെ ചേർത്തുപിടിച്ച പാരമ്പര്യമുണ്ട് സൗത്ത് ഇന്ത്യയിലെ കോൺഗ്രസ് കോട്ടയായ മണ്ഡലങ്ങൾക്ക്. അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസ് ശക്തമായി തിരിച്ചുവന്ന 1980ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിക്കു പുറമേ ആന്ധ്രപ്രദേശിലെ മേഡക്ക് മണ്ഡലത്തിൽ നിന്നു കൂടി വിജയിച്ചിരുന്നു ഇന്ദിര ഗാന്ധി. ഇന്ദിര അന്ന് രാജിവച്ചതും റായ്ബറേലിയിൽനിന്നാണ്. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ, ആദ്യ മത്സരത്തിന് റായ്ബറേലിക്ക് പുറമേ ഇന്ദിര തിരഞ്ഞെടുത്തതും കോൺഗ്രസ് കോട്ടയായ കർണാടകയിലെ ബെല്ലാരി.
2019ൽ അമേഠിയിൽ പരാജയപ്പെട്ടപ്പോഴും രാഹുൽഗാന്ധിയെ ലോക്സഭയിലെത്തിച്ച് വയനാട് ആ പാരമ്പര്യം കാത്തു. ഒടുവിൽ, പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിനും വേദിയാവുകയാണ് വയനാട്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഒരു വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ചു നിൽക്കുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ സ്ത്രീ വോട്ടർമാർ ആർക്കൊപ്പം നിൽക്കും? ഇരുപതിനായിരത്തോളം സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ താരതമ്യേന പുതുമുഖമായ നവ്യ ഹരിദാസിനെ ബിജെപി രംഗത്തിറക്കിയത് തന്നെ ആ വോട്ടുകളിൽ കണ്ണുവച്ചാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ആകെ 14,64,472 (ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ) വോട്ടർമാരാണുള്ളത്. പുരുഷൻമാരേക്കാളും 20,300 സ്ത്രീവോട്ടർമാരാണ് കൂടുതൽ. ആര് ജയിക്കണമെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് ശക്തിയുള്ള മണ്ഡലത്തിൽ തീർത്തും വ്യത്യസ്തമായ പശ്ചാത്തലമുള്ള രണ്ട് സ്ത്രീകളാണ് ഏറ്റുമുട്ടുന്നത്.
∙ ഒടുവിൽ ഗോദയിലേക്ക്
35 വർഷമായി ഇന്ത്യയുടെ പലഭാഗത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയെങ്കിലും ആദ്യമായാണ് തനിക്ക് വേണ്ടി വോട്ടു ചോദിക്കുന്നതെന്നാണ് പ്രിയങ്ക ഗാന്ധി കൽപറ്റയിലെ സമ്മേളനത്തിൽ പറഞ്ഞത്. പതിനേഴാം വയസ്സിൽ പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയാണ് ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത്. പിന്നീട് അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി തുടങ്ങി കോൺഗ്രസിലെ പ്രമുഖ നേതാക്കൻമാർക്കെല്ലാം വേണ്ടി പ്രചാരണം നടത്തി. ഒടുവിൽ അൻപത്തിത്തിരണ്ടാം വയസ്സിൽ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ.
2019ലെ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണത്തിന് മുൻകൈ എടുത്തെങ്കിലും പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തയാറായില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പ്രവർത്തകരും നേതാക്കൻമാരും ഏറെ ആഗ്രഹിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തതാണ്. സോണിയ ഗാന്ധി റായ്ബറേലി ഒഴിഞ്ഞപ്പോൾ ആ സീറ്റിലേക്ക് മത്സരിക്കുമെന്ന് ഭൂരിഭാഗം പ്രവർത്തകരും കരുതിയെങ്കിലും രാഹുൽ ഗാന്ധിയാണ് അവിടെയും മത്സരിച്ചത്. വയനാട്ടിൽ മാത്രം മത്സരിക്കാനായിരുന്നു രാഹുലിന്റെ ആഗ്രഹമെങ്കിലും സമ്മർദഫലമായാണ് റായ്ബറേലിയിലും മത്സരിച്ചത്.
ഒടുവിൽ പാർട്ടി നേതൃത്വത്തിന്റെയും ഘടക കക്ഷികളുടേയും നിർബന്ധപ്രകാരം രാഹുൽ റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചു. എന്നാൽ പ്രിയങ്ക വയനാട്ടിൽ മത്സരിക്കാനുണ്ടായ പ്രധാന കാരണം രാഹുലിന്റെ സമ്മർദം ഒന്നുമാത്രമാണ്. വയനാട് കുടുംബമാണെന്ന് ആവർത്തിച്ചു പറഞ്ഞ രാഹുലിന് പ്രിയങ്കയെ നിർത്തുക എന്നതുമാത്രമായിരുന്നു വാക്കു പാലിക്കാനുണ്ടായ ഏക മാർഗം. അര നൂറ്റാണ്ട് കാലം ഇന്ത്യൻ രാഷ്ട്രീയത്തിനൊപ്പം നിഴലായി നീങ്ങിയ പ്രിയങ്ക ഗാന്ധി ഒടുവിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗോദയിലേക്ക് ഇറങ്ങുന്നതോടെ വയനാട് ലോക്സഭാ മണ്ഡലവും ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
∙ അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പിലേക്ക്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മത്സരിപ്പിച്ചിടത്താണ് ഇക്കുറി നവ്യ ഹരിദാസ് എന്ന താരതമ്യേന പുതുമുഖമായ ആളെ ബിജെപി രംഗത്തിറക്കിയത്. വനിതാ വോട്ടർമാരുടെ എണ്ണക്കൂടുതലും ഇതിന് കാരണമായിട്ടുണ്ടാകാം. കുടുംബത്തിന് സംഘപരിവാർ ബന്ധമുണ്ടെന്നല്ലാതെ സജീവ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാത്ത ആളായിരുന്നു നവ്യ ഹരിദാസ്. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം വർഷങ്ങളോളം എച്ച്എസ്ബിസി ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു നവ്യ. പിന്നീട് മറൈൻ എൻജിനീയറായ ഷോബിൻ ശ്യാമിനെ വിവാഹം കഴിച്ച് സിംഗപ്പൂരിലേക്ക് മാറി. അവിടെയും ജോലി ചെയ്തു.
2015ൽ അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് മത്സരിക്കാൻ ബിജെപി ആവശ്യപ്പെട്ടപ്പോൾ, ജയിക്കാനിടയില്ലെന്നും അവധി കഴിഞ്ഞ് തിരിച്ച് സിംഗപ്പൂരിലേക്ക് മടങ്ങാം എന്നുമായിരുന്നു നവ്യ കരുതിയത്. പക്ഷേ ആ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ നവ്യയുടെ രാഷ്ട്രീയപ്രവേശനത്തിനും തുടക്കമായി. 2020ലെ തിരഞ്ഞെടുപ്പിലും വിജയിച്ച് സീറ്റ് നവ്യ നിലനിർത്തി. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ തവണ നിയമസഭയിലേക്കും മത്സരിച്ചു. അഹമ്മദ് ദേവർക്കോവിലാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ബിജെപി വോട്ട് ഉയർത്താൻ നവ്യയ്ക്കായി.
മഹിളാമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവുമാണ് നവ്യ ഹരിദാസ്. വയനാട് മണ്ഡലം കോൺഗ്രസിന്റെ കുടുംബ മണ്ഡലമാക്കാൻ സമ്മതിക്കില്ലെന്നാണ് തുടക്കം മുതൽ നവ്യയുടെ പ്രചാരണം. എന്തായാലും അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് മത്സരത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന നവ്യ ഹരിദാസും 35 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിന് ശേഷം തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് വന്ന പ്രിയങ്ക ഗാന്ധിയും ഏറ്റുമുട്ടുന്ന അപൂർവ മത്സരമാണ് വയനാട്ടിൽ.
∙ രണ്ടിലൊന്ന് തീരുമാനിക്കുന്നത് സ്ത്രീകൾ
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിലും സ്ത്രീ വോട്ടർമാരാണ് കൂടുതൽ. മാനന്തവാടി, ബത്തേരി, നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലാണ് സ്ത്രീകൾ കൂടുതൽ. കൽപറ്റ, ഏറനാട് എന്നിവിടങ്ങളിൽ പുരുഷൻമാരും. 2014ൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സത്യൻ മൊകേരി കോൺഗ്രസിന്റെ എം.ഐ.ഷാനവാസിനോട് തോറ്റത് വെറും 20,870 വോട്ടുകൾക്കാണ്. യുഡിഎഫിന്റെ കോട്ട എന്ന വിശേഷിപ്പിക്കുന്ന മണ്ഡലത്തിലാണ് ഇത്രയും ചെറിയ വോട്ടിന് തോൽവി സമ്മതിക്കേണ്ടി വന്നത്. ഇരുപതിനായിരത്തിലധികം സ്ത്രീവോട്ടർമാരാണ് മണ്ഡലത്തിലുള്ളതെന്നും ഓർക്കണം.
2019ൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 431,770 ആയിരുന്നു. 2024ൽ രാഹുലിന്റെ രണ്ടാമങ്കത്തിൽ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞു. പക്ഷേ, പോളിങ് ശതമാനത്തിലുണ്ടായ കുറവും ഇതോടൊപ്പം ചേർത്തുവായിക്കണം. 2019ൽ 80 ശതമാനമായിരുന്നു പോളിങ് എങ്കിൽ 2024ൽ അത് 70 ശതമാനമായി കുറഞ്ഞു. കോൺഗ്രസും ബിജെപിയും പുരുഷസ്ഥാനാർഥികളുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ ആനി രാജ ആയിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പെൺമുഖം. 2019ൽ നിന്ന് വോട്ടുവിഹിതം നേരിയ തോതിൽ ഉയർത്താനും ആ സ്ഥാനാർഥിത്വത്തിനായി.
പ്രിയങ്ക ഗാന്ധിക്ക് 5 ലക്ഷം ഭൂരിപക്ഷം എന്നതാണ് ഇത്തവണ യുഡിഎഫ് ലക്ഷ്യം. പക്ഷേ ഇത് നടക്കണമെങ്കിൽ മണ്ഡലത്തിലെ സ്ത്രീകൾ പിന്തുണച്ചേ മതിയാകൂ. ആറ് മാസത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ടർമാരിൽ പലരും നിസ്സംഗരാണ്. ഉരുൾപൊട്ടൽ, കാർഷികമേഖലയിലെ തകർച്ച എന്നിവയുൾപ്പെടെ അതീവ ഗുരുതരമായ ജീവൽപ്രശ്നങ്ങളിലൂടെയാണ് വോട്ടർമാർ കടന്നുപോകുന്നത്. കേന്ദ്ര– സംസ്ഥാന സർക്കാരുകളിൽ പ്രതീക്ഷ നഷ്ടപ്പെട്ട പലരും എന്തിനാണ് വോട്ടു ചെയ്യുന്നതെന്ന ചോദ്യവും ഉന്നയിക്കുന്നു.
2019ൽ രാഹുൽ ഗാന്ധി ആദ്യ മത്സരത്തിന് വയനാട്ടിൽ വന്നപ്പോഴുള്ള ആവേശമൊന്നും പ്രിയങ്ക ഗാന്ധി വന്നപ്പോഴില്ല. എൽഡിഎഫും എൻഡിഎയും നടത്തിയ പ്രകടനങ്ങളും ശുഷ്കിച്ചു. അതുകൊണ്ട് പോളിങ് കുറയുമോ എന്ന ആശങ്ക മൂന്നു മുന്നണികൾക്കുമുണ്ട്. പോളിങ് കുറഞ്ഞാൽ സാരമായി ബാധിക്കുക യുഡിഎഫിനെയായിരിക്കും. എന്നാൽ പ്രിയങ്കാ ഗാന്ധിക്ക് വോട്ടു ചെയ്യാൻ ലഭിക്കുന്ന അവസരം സ്ത്രീകൾ വിട്ടുകളയില്ല എന്ന വിശ്വാസത്തിലാണ് യുഡിഎഫ്. ആ ഉറപ്പിലാണ്, രാഹുൽ ഗാന്ധിക്ക് കിട്ടാതെ പോയ 5 ലക്ഷം ഭൂരിപക്ഷം എന്ന് ആവർത്തിച്ച് പറയുന്നതും.