വോട്ടു പിടിക്കാൻ കത്തു മുതൽ ആപ്പ് വരെ; പോരാട്ടം ഒപ്പത്തിനൊപ്പം; വാച്ച് പാർട്ടിയിൽ ചിരിക്കുന്നതാര്?
അടുത്ത നാലു വർഷം അമേരിക്കയെ ആരു നയിക്കും; ഡോണൾഡ് ട്രംപോ കമല ഹാരിസോ? ഉത്തരമറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ പ്രവചിക്കുന്നതുപോലെ കട്ടയ്ക്കു കട്ടയ്ക്കാണ് പല സംസ്ഥാനങ്ങളിലും മത്സരമെങ്കിൽ ഫലമറിയാൻ വൈകാം. കാരണം, ഫലം ആദ്യം പ്രഖ്യാപിക്കുന്നതു ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ ടിവി ചാനലുകളാണ്. ഔദ്യോഗിക പ്രഖ്യാപനവും ഇലക്ടറൽ വോട്ടെടുപ്പുമൊക്കെ പിന്നത്തെ കാര്യമാണ്. പ്രധാനപ്പെട്ട ഇരുപാർട്ടികളും തിരഞ്ഞെടുപ്പുരാത്രിയിൽ അവരുടെ വാച്ച് പാർട്ടി സംഘടിപ്പിക്കുന്ന പതിവുണ്ട്. ആയിരങ്ങൾ അവിടെ ഒത്തുകൂടും. ഫലസൂചന വ്യക്തമായാൽ സ്ഥാനാർഥികൾ തങ്ങളുടെ വാച്ച് പാർട്ടി കേന്ദ്രങ്ങളിലെത്തി ഒന്നുകിൽ ജയം പ്രഖ്യാപിക്കും; ഇല്ലെങ്കിൽ പരാജയം സമ്മതിക്കും. 2020ൽ ട്രംപ് പരാജയം സമ്മതിച്ചില്ല; എന്തിന്, ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത്തവണ എന്താകുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവർക്കിടയിൽ ശക്തമാണ്. അമേരിക്ക മനസ്സുറപ്പിച്ചു കഴിഞ്ഞോ? ഉവ്വെന്നും ഇല്ലെന്നും പറയാം. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് സൗകര്യം ഉപയോഗിച്ചു വോട്ടു ചെയ്തു കഴിഞ്ഞു. 2020ൽ വോട്ടു ചെയ്തവരുടെ 40 ശതമാനത്തിലധികം വരുന്ന സംഖ്യ.

അടുത്ത നാലു വർഷം അമേരിക്കയെ ആരു നയിക്കും; ഡോണൾഡ് ട്രംപോ കമല ഹാരിസോ? ഉത്തരമറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ പ്രവചിക്കുന്നതുപോലെ കട്ടയ്ക്കു കട്ടയ്ക്കാണ് പല സംസ്ഥാനങ്ങളിലും മത്സരമെങ്കിൽ ഫലമറിയാൻ വൈകാം. കാരണം, ഫലം ആദ്യം പ്രഖ്യാപിക്കുന്നതു ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ ടിവി ചാനലുകളാണ്. ഔദ്യോഗിക പ്രഖ്യാപനവും ഇലക്ടറൽ വോട്ടെടുപ്പുമൊക്കെ പിന്നത്തെ കാര്യമാണ്.
പ്രധാനപ്പെട്ട ഇരുപാർട്ടികളും തിരഞ്ഞെടുപ്പുരാത്രിയിൽ അവരുടെ വാച്ച് പാർട്ടി സംഘടിപ്പിക്കുന്ന പതിവുണ്ട്. ആയിരങ്ങൾ അവിടെ ഒത്തുകൂടും. ഫലസൂചന വ്യക്തമായാൽ സ്ഥാനാർഥികൾ തങ്ങളുടെ വാച്ച് പാർട്ടി കേന്ദ്രങ്ങളിലെത്തി ഒന്നുകിൽ ജയം പ്രഖ്യാപിക്കും; ഇല്ലെങ്കിൽ പരാജയം സമ്മതിക്കും. 2020ൽ ട്രംപ് പരാജയം സമ്മതിച്ചില്ല; എന്തിന്, ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത്തവണ എന്താകുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവർക്കിടയിൽ ശക്തമാണ്. അമേരിക്ക മനസ്സുറപ്പിച്ചു കഴിഞ്ഞോ? ഉവ്വെന്നും ഇല്ലെന്നും പറയാം. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് സൗകര്യം ഉപയോഗിച്ചു വോട്ടു ചെയ്തു കഴിഞ്ഞു. 2020ൽ വോട്ടു ചെയ്തവരുടെ 40 ശതമാനത്തിലധികം വരുന്ന സംഖ്യ.
∙ കലാശക്കൊട്ടില്ല
നമ്മുടെ നാട്ടിലേതുപോലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു യുഎസിൽ കലാശക്കൊട്ടോ നിശ്ശബ്ദ പ്രചാരണമോ ഇല്ല. വോട്ടിങ്ങിനു മുൻപുവരെ പാർട്ടികൾക്കു പ്രചാരണയോഗങ്ങൾ സംഘടിപ്പിക്കാം. വോട്ടുറപ്പിക്കാം
∙ ആപ്പിലുണ്ട് ആർക്കെന്ന്?
വോട്ടറായി റജിസ്റ്റർ ചെയ്യുമ്പോൾതന്നെ ഏതു പാർട്ടിയോടാണ് ആഭിമുഖ്യമെന്ന് യുഎസിൽ രേഖപ്പെടുത്താനാകും. വേണമെങ്കിൽ സ്വതന്ത്രരെന്നും അടയാളപ്പെടുത്താം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ രാഷ്ട്രീയം പൊതുരംഗത്തുണ്ട്. അതുപയോഗിച്ച് കമ്പനികൾ ആപ്പുകൾ തയാറാക്കും. രാഷ്ട്രീയ പാർട്ടികൾ വീടു കയറുമ്പോൾ അവ ഉപയോഗിക്കും. ഇന്ന സ്ഥലത്ത്, ഇന്ന വീട്ടിൽ റിപ്പബ്ലിക്കൻ അല്ലെങ്കിൽ ഡെമോക്രാറ്റിക് അനുഭാവിയുണ്ടെന്നു രാഷ്ടീയക്കാർക്കു തിരിച്ചറിയാനാകും.
∙ വീടുകയറി, വോട്ട് ഉറപ്പാക്കി
സ്വന്തം പാർട്ടിക്കാരുടെയും സ്വതന്ത്ര ചിന്താഗതിക്കാരുടെയും വീടുകൾക്കാണ് പാർട്ടിക്കാർ മുൻഗണന നൽകുന്നത്. മറ്റു വീടുകളിൽ പോയിട്ടു കാര്യമില്ലത്രേ. വീടു കയറുന്നവർ പ്രചാരണ സാമഗ്രികളും കൊണ്ടുപോകും. തങ്ങളെന്താണ് ചെയ്യാൻ പോകുന്നതെന്നും എതിരാളികൾ എന്തൊക്കെ ചെയ്തില്ലെന്നും വിശദീകരിക്കുന്ന പ്രസ്താവനകളാണ് പ്രധാനം. അവ വെറുതേ കൊടുത്തു പോരുകയല്ല; വീട്ടുകാരുമായി സമയമെടുത്തു സംസാരിച്ചാണ് മടങ്ങുക. വോട്ടുറപ്പിച്ചാൽ സന്തോഷം. പാതിമനസ്സു കാണിക്കുന്നവരുടെയടുത്തു വീണ്ടും ശ്രമം തുടരും.
∙ കത്തെഴുത്തോട് എഴുത്ത്
ഈ ഇമെയിൽ വാട്സാപ് കാലത്തും കത്തുകൾക്കു യുഎസ് തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യമുണ്ട്. പാർട്ടി പ്രവർത്തകർ ഓഫിസുകളിലിരുന്ന് വോട്ടർമാർക്കു കത്തെഴുതി അയയ്ക്കുന്ന രീതി ഇപ്പോഴുമുണ്ട്. കത്തുകൾപോലെ മറ്റു പ്രചാരണ പ്രസ്താവനകളും തപാലിൽ അയയ്ക്കാറുണ്ട്. എതിർ പാർട്ടിക്കാരുടെ കടലാസുകൾ അതേപോലെ ചവറ്റുകുട്ടയിലേക്കു പോകുമെന്നു പ്രചാരണ രംഗത്തുള്ളവർ പറയുന്നു.
∙ ചുവരുണ്ട്; എഴുത്തില്ല
ചുവരെഴുത്തുകളോ സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖമുള്ള പോസ്റ്ററുകളോ അമേരിക്കയിൽ തീരെ കാണാനില്ല. റോഡരികിലെ പരസ്യ ബോർഡുകളിൽ പ്രചാരണ വാചകങ്ങൾ കാണാം. പലപ്പോഴും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ പേരു മാത്രം. ഹാരിസ്, വോൽസ് അല്ലെങ്കിൽ ട്രംപ്, വാൻസ് എന്നിങ്ങനെ. കത്തെഴുത്തിലും മറ്റും പ്രായമായവരാണ് കൂടുതലും പങ്കെടുക്കുന്നത്. ചെറുപ്പക്കാരുടെ ശ്രദ്ധ റാലികളിലാണ്. പ്ലക്കാർഡുകളും പാട്ടും കൂവലുമൊക്കെയായി അവിടെയാണ് ആഘോഷം. പ്ലക്കാർഡുകളുമായി തിരക്കുള്ള വഴിയോരങ്ങളിലും മറ്റും നിൽക്കുന്നതും പ്രചാരണരീതിയാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ സാമഗ്രികൾ എടുത്തു മാറ്റുകയും ചെയ്യും.
∙ ഇന്ത്യൻ പൈതൃകത്തോട് ബഹുമാനമെന്ന് കമല
ഇന്ത്യൻ പൈതൃകത്തെ ബഹുമാനിക്കാനാണ് തന്നെയും സഹോദരിയെയും അമ്മ പഠിപ്പിച്ചതെന്നു കമല ഹാരിസ്. ‘മുൻ വർഷങ്ങളിലൊക്കെ ദീപാവലിക്കാലത്ത് ഇന്ത്യ സന്ദർശിക്കുകയും ബന്ധുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റെന്ന നിലയിൽ ഔദ്യോഗിക വസതിയിലും ദീപാവലി ആഘോഷിച്ചു. അത് അവധിയാഘോഷമായിരുന്നില്ല, യുഎസിലെ തെക്കേ ഏഷ്യൻ സമൂഹത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷമായിരുന്നു’ – ഓൺലൈൻ മാധ്യമത്തിൽ കമല കുറിച്ചു. കമല ഹിന്ദുക്കളെ അവഗണിക്കുന്നെന്ന ട്രംപിന്റെ ആരോപണത്തിനു മറുപടിയായാണ് കമലയുടെ പ്രതികരണം. അതിനിടെ, ജനപ്രിയ ഹാസ്യപരിപാടിയായ സാറ്റർഡേ നൈറ്റ് ലൈവിൽ എത്തി കമല പ്രേക്ഷകരെ ഞെട്ടിച്ചു. ഹാസ്യപരിപാടിയിൽ തന്നെ അവതരിപ്പിക്കുന്ന മായ റുഡോൾഫിനൊപ്പമാണു കമല വേദിയിലെത്തിയത്.
∙ സ്വിങ് സ്റ്റേറ്റുകളിൽ ഒപ്പത്തിനൊപ്പം
പ്രവചനാതീതമെന്നു കരുതപ്പെടുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് അഭിപ്രായസർവേ. നെവാഡ, നോർത്ത് കാരോലൈന, വിസ്കോൻസെൻ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനും അരിസോനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും നേരിയ മുൻതൂക്കമുണ്ടെന്നു ന്യൂയോർക്ക് ടൈംസ് – സിയന കോളജ് പോൾ പറയുന്നു. ജോർജിയ, പെൻസിൽവേനിയ, മിഷിഗൻ എന്നിവിടങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പമെന്നാണു സർവേഫലം. ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇരുസ്ഥാനാർഥികളും അവസാനഘട്ടപ്രചാരണം നടത്തുന്നത്. ഇന്നലെ ട്രംപ് പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നിവിടങ്ങളിൽ എത്തിയപ്പോൾ കമല മിഷിഗനിൽ കേന്ദ്രീകരിച്ചു.