വിവിധ തിരഞ്ഞെടുപ്പുകളാൽ സമ്പന്നരാണ് നമ്മൾ ഇന്ത്യക്കാര്‍. എന്നിട്ടും യുഎസ് തിരഞ്ഞെടുപ്പിലും നമ്മുടെ ഒരു കണ്ണുണ്ട്. കമല ഹാരിസ്, ഡോണൽഡ് ട്രംപ് ഇവരിലാര് യുഎസ് പ്രസിഡന്റാകുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്? ഇതാണ് ഇന്ത്യയിലെ യുഎസ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളിൽ ഉയരുന്ന പ്രധാന ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കറായിരുന്നു . "യുഎസ് പ്രസിഡന്റായി ആരെത്തിയാലും ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട്" - ന്യൂഡൽഹിയിൽ പ്രവാസികളുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇങ്ങനെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ കസേരയിൽ ആരെത്തിയാലും ഇന്ന് ഇന്ത്യയ്ക്ക് പ്രശ്നമില്ല. കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധം ഇന്ത്യയെപോലെ യുഎസിനും ആവശ്യമാണ്. ഒരുപക്ഷേ കൂടുതൽ ആവശ്യം ഇന്ന് യുഎസിനാണ് എന്ന് വേണമെങ്കിലും പറയാം. ഇതുതന്നെയാണ് നയതന്ത്രം കലക്കിക്കുടിച്ച വിദേശകാര്യ മന്ത്രിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യവും. ഇന്ത്യ–യുഎസ് ബന്ധം എക്കാലത്തെയും മികച്ച ഉയരങ്ങളിലൂടെ സഞ്ചരിക്കുന്ന വേളയിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യൻ വംശജയായ കമല ജയിക്കുന്നതാണോ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പഴയ 'ബെസ്റ്റ് ഫ്രണ്ട്' ട്രംപ് ജയിക്കുന്നതാണോ ഇന്ത്യയ്ക്ക് നല്ലതെന്ന ചോദ്യം അപ്രസക്തമാകുന്നത്. പകരം ഇവരിൽ ആര് ജയിക്കുന്നതാണ് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് കൂടുതൽ മെച്ചം എന്ന് തിരുത്തി ചോദിക്കേണ്ടിയിരിക്കുന്നു. അടുത്ത നാല് വർഷം യുഎസിന്റെ ഭരണം ആരുടെ കൈകളിലാവും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡോണൾഡ് ട്രംപും പാതിവഴിയിൽ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രമോഷൻ ലഭിച്ച കമല ഹാരിസിനും ഇനിയുള്ള മണിക്കൂറുകൾ നിര്‍ണായകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ തിരഞ്ഞെടുപ്പുകളാൽ സമ്പന്നരാണ് നമ്മൾ ഇന്ത്യക്കാർ. എന്നിട്ടും യുഎസ് തിരഞ്ഞെടുപ്പിലും നമ്മുടെ ഒരു കണ്ണുണ്ട്. കമല ഹാരിസ്, ഡോണൾഡ് ട്രംപ് എന്നിവരിൽ ആര് യുഎസ് പ്രസിഡന്റാകുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്? ഇതാണ് ഇന്ത്യയിലെ യുഎസ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളിൽ ഉയരുന്ന പ്രധാന ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ്. ‘‘യുഎസ് പ്രസിഡന്റായി ആര് വന്നാലും ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട്’’ - ന്യൂഡൽഹിയിൽ പ്രവാസികളുമായി ബന്ധപ്പെട്ട പരിപാടിയിലാണ്  അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ കസേരയിൽ ആരെത്തിയാലും ഇന്ന് ഇന്ത്യയ്ക്ക് പ്രശ്നമില്ല. കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധം ഇന്ത്യയെപ്പോലെ തന്നെ യുഎസിനും ആവശ്യമാണ്. ഒരുപക്ഷേ കൂടുതൽ ആവശ്യം ഇന്ന് യുഎസിനാണ് എന്ന് പോലും പറയാം. ഇതുതന്നെയാണ് നയതന്ത്രം കലക്കിക്കുടിച്ച വിദേശകാര്യ മന്ത്രിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യവും.

ഇന്ത്യ– യുഎസ് ബന്ധം എക്കാലത്തെയും മികച്ച ഉയരങ്ങളിലൂടെ സഞ്ചരിക്കുന്ന വേളയിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അവസരത്തിലാണ് ഇന്ത്യൻ വംശജയായ കമല ജയിക്കുന്നതാണോ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പഴയ ‘ബെസ്റ്റ് ഫ്രണ്ട്’ ട്രംപ് ജയിക്കുന്നതാണോ ഇന്ത്യയ്ക്ക് നല്ലതെന്ന ചോദ്യം അപ്രസക്തമാകുന്നത്. പകരം ഇവരിൽ ആര് ജയിക്കുന്നതാണ് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് കൂടുതൽ മെച്ചം എന്ന് തിരുത്തി ചോദിക്കേണ്ടിയിരിക്കുന്നു. അടുത്ത നാല് വർഷം യുഎസിന്റെ ഭരണം ആരുടെ കൈകളിലാവും എന്ന് തീരുമാനിക്കപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.

യുഎസ് പ്രസിഡന്റ് സ്ഥാനാർഥികളായ കമല ഹാരിസ്, ഡോണൾഡ് ട്രംപ് എന്നിവർ ഡിബേറ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ ഹസ്തദാനം ചെയ്യുന്നു. (Photo by SAUL LOEB / AFP)
ADVERTISEMENT

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും പാതിവഴിയിൽ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രമോഷൻ ലഭിച്ച കമല ഹാരിസിനും ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണ്. പാതിവഴിയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ട്രാക്കിലെത്തിയതെങ്കിലും ട്രംപിനേക്കാൾ ലീഡ് കമലയ്ക്കുണ്ടെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ മിക്ക സർവേ ഫലങ്ങളിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നത് തിരഞ്ഞെടുപ്പിന്റെ ആവേശം കൂട്ടിയിട്ടുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം, നയതന്ത്രം, പ്രതിരോധം, ടെക്നോളജി തുടങ്ങിയ മേഖലകളിലും ഇന്ത്യക്കാരുടെ യുഎസ് കുടിയേറ്റ മോഹങ്ങൾക്കും ട്രംപ്, കമല എന്നിവരിൽ ആരെത്തുമ്പോഴാണ് കൂടുതൽ ഗുണകരം എന്ന് പരിശോധിക്കാം.

∙ റഷ്യയെ വിട്ട് ചൈനയെ പിടിച്ച ട്രംപ്

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അശാന്തിയുടെ അന്തരീക്ഷമാണുള്ളത്. ഇതിൽ പ്രധാനം റഷ്യ–യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യ പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്ന പ്രതിസന്ധികളുമാണ്. പരമ്പരാഗതമായി യുഎസ് പ്രസിഡന്റുമാർ റഷ്യയോട് വച്ചുപുലർത്തുന്ന ശത്രുത മയപ്പെടുത്തിയ നേതാവാണ് ട്രംപ്. 2017ൽ യുഎസ് പ്രസിഡന്റാകുന്നതിന് റഷ്യൻ സഹായം പോലും ലഭിച്ചു എന്ന അപവാദവും ട്രംപ് കേട്ടിട്ടുണ്ട്. എന്നിട്ടും റഷ്യയല്ല, ചൈനയാണ് യുഎസിന് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചയാളാണ് ട്രംപ്. അതിനാൽ ചൈനയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ട്രംപ് സ്വീകരിക്കുന്നു. കോവിഡ് കാലത്തും ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ പ്രസ്താവനകളാണ് ട്രംപിന്റെ ഭാഗത്ത് നിന്ന് വന്നത്.

റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. (Photo by PTI)

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തി‌യാൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് ഉടൻ തീരുമാനമായേക്കും. ബൈഡൻ ഭരണകൂടം യുക്രെയ്നിനു വാരിക്കോരി നൽകുന്ന സഹായങ്ങൾ ട്രംപ് തുടരണമെന്നില്ല. യുഎസിന് താൽപര്യം കുറഞ്ഞാൽ അത് യൂറോപ്യൻ രാജ്യങ്ങളുടെ നയങ്ങളിലും പ്രതിഫലിച്ചേക്കും. റഷ്യയുമായും യുക്രെയ്നുമായും സന്ധി സംഭാഷണങ്ങളിൽ മുഖ്യ റോൾ ഇന്ത്യയ്ക്ക് ലഭിക്കാനും സാധ്യതയേറെയാണ്. അതേസമയം കമല ഹാരിസ് പ്രസിഡന്റായാൽ ബൈഡന്റെ നയങ്ങൾ തീർച്ചയായും തുടരും. ഇത് യുക്രെയ്നിന് കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങാനുള്ള കരുത്ത് നൽകും.

ADVERTISEMENT

അതേസമയം യുഎസ് പ്രസിഡന്റായി ആരുവന്നാലും ഇന്ത്യ–റഷ്യ ബന്ധം ശക്തമായി തുടരുകതന്നെ ചെയ്യും. യുഎസിന്റെ അനിഷ്ടം അവഗണിച്ചും റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ എണ്ണവാങ്ങിയ രാജ്യമാണ് ഇന്ത്യയെന്നത് പ്രത്യേകം ഓർക്കണം. ബൈഡന്റെ പിൻഗാമിയായി കമല തുടർന്നാലും ഇന്ത്യയെ റഷ്യയിൽ നിന്നും അകറ്റാൻ കഴിയുകയില്ല.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും കമല ഹാരിസും (File Photo by Matt Kelley/AP)

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തി‌യാൽ ഇന്ത്യയുടെ റഷ്യ ബന്ധത്തിൽ യുഎസ് ഇടപെടലുകൾ കാര്യമായി ഉണ്ടാവുകയില്ല. അതേസമയം ചൈനയുമായി യുഎസ് കൊമ്പുകോർക്കുന്നത് ശക്തമാവുകയും ചെയ്യും. ചൈനയ്ക്കെതിരെ ദീർഘനാളായി ഉറക്കത്തിലായിരുന്ന ക്വാഡിനെ (യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ) ഇന്ത്യയെ കൂട്ടുപിടിച്ച് 2017ൽ ഉണർത്തിയത് ട്രംപിന്റെ ഇച്ഛാശക്തിയായിരുന്നു. ചൈനയെ നേരിട്ട് കടന്നാക്രമിക്കുന്ന പ്രകൃതക്കാരനാണ് ട്രംപ് അതേസമയം ഇന്തോ-പസഫിക് പങ്കാളിത്തത്തിലൂടെ വളഞ്ഞ വഴിയാണ് ബൈഡനിലൂടെ ഡെമോക്രാറ്റുകൾ തേടിയത്. ഇതുരണ്ടും ചൈനയെ പ്രതിരോധത്തിലാകുന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്.

∙ വ്യാപാരത്തിന് നല്ലത് കമല, ട്രംപ് കണിശക്കാരൻ

യുഎസുമായുള്ള വ്യാപാര ബന്ധം ഇന്ത്യയ്ക്ക് പ്രധാനമാണ്. കാരണം ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതിയേക്കാളും കൂടിനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയെടുത്താൽ അതിൽ ആദ്യ പത്തിലുണ്ട് യുഎസ്. 2023-24 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 118 ബില്യൻ ഡോളറിന്റേതായിരുന്നു. യുഎസുമായി വ്യാപാരം ചെയ്യുന്ന എല്ലാ രാജ്യങ്ങളുമായും ഇടപാടുകൾ സന്തുലിതമാക്കണമെന്ന നിലപാടാണ് ട്രംപിനുള്ളത്. ഇത് ഇന്ത്യയ്ക്ക് ഗുണകരമല്ല. യുഎസിലെ മിഷിഗനിൽ കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ഇന്ത്യയുടെ വ്യാപാരബന്ധത്തെ ട്രംപ് വിമർശിച്ചിരുന്നു. ഇറക്കുമതി ചുങ്കം ദുരുപയോഗം ചെയ്യുന്ന രാജ്യമെന്നായിരുന്നു വിമർശനം. മുൻപ് ട്രംപിന്റെ ഭരണകാലത്തും ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കിൾ ഇറക്കുമതിയിലടക്കം ഇന്ത്യ ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് പിടിവാശി നടത്തിയിട്ടുണ്ട്.

2020ൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു. (File Photo by PTI)
ADVERTISEMENT

വ്യാപാര കരാറുകളിൽ ‘യുഎസ് ഫസ്റ്റ്’ എന്ന നിലപാടാണ് ട്രംപ് പരസ്യമായി സ്വീകരിക്കുന്നത്. അതേസമയം ബൈഡന്റെ ഭരണകാലയളവിൽ ഇന്ത്യയ്ക്ക് ആവോളം സ്വാതന്ത്ര്യം വ്യാപാരത്തിൽ ലഭിച്ചിരുന്നു. ഇക്കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും ശക്തമായി. രാഷ്ട്രീയത്തേക്കാളും ബിസിനസിൽ പയറ്റിത്തെളിഞ്ഞ ട്രംപ് യുഎസ് പ്രസിഡന്റായാൽ യുഎസ് സാമ്പത്തിക നയങ്ങളിലാകും കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. പ്രത്യേകിച്ച് ചൈനയുമായുള്ള വ്യാപാരത്തിൽ ട്രംപ് വലിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. താരിഫ് അടക്കം വർധിപ്പിച്ചാൽ നേട്ടം ഇന്ത്യയ്ക്കും ലഭിക്കും.

ചൈനയിൽ നിന്നുള്ള യുഎസ് കയറ്റുമതി ഇടിഞ്ഞാൽ അതിന് പകരംവയ്ക്കാൻ  ഇന്ത്യയ്ക്ക് മുന്നിൽ വലിയ അവസരങ്ങളാകും തുറന്നിടുക. ചൈനീസ് ഇറക്കുമതിക്ക് 60% തീരുവ ചുമത്തുമെന്നുവരെ ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് സാധ്യമായാൽ ചൈനയിൽ നിന്ന് കമ്പനികളുടെ കൂട്ടപ്പലായനത്തിന് കാരണമായേക്കും. ഇത് ഇന്ത്യയ്ക്ക് ഗുണകരമാണ്. ചൈനയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിദേശ സംരംഭങ്ങൾ ഇന്ത്യയിലേക്ക് എത്തും. ഇത് നമ്മുടെ സാമ്പത്തിക മേഖലയിൽ പുതിയ പുരോഗതി കൊണ്ടുവരും. വിദേശ നിക്ഷേപം കൊണ്ടുവരാൻ ഇന്ത്യയ്ക്ക് ട്രംപിന്റെ ഭരണം വരുന്നതാണ് ഗുണകരമെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.

ജെയിൻ ഡേവിഡ് എം. / മനോരമ ഓൺലൈൻ

∙ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധവും സുരക്ഷയും

യുഎസിൽ ട്രംപ്, കമല ഇതിൽ ആര് വന്നാലും പ്രതിരോധത്തിൽ പ്രത്യേകിച്ച് ഇന്തോ-പസിഫിക് മേഖലയിൽ ഒരു വിട്ടുവീഴ്ചയ്ക്കും യുഎസ് തയാറാകില്ല. ഇവിടെയാണ് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴവും. ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ചൈനയുമായി ബന്ധപ്പെട്ടാവും ഇനിയും തുടരുക. ഇന്തോ–പസിഫിക്കിൽ ചൈനയെ നേരിടാനുള്ള മികച്ച പങ്കാളിയായിട്ടാണ് യുഎസ് ഇന്ത്യയെ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആണിക്കല്ലും നിലവിൽ ഇതാണ്.

നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും (File Photo by MEA/PTI)

അതേസമയം   ട്രംപ് യുഎസ് പ്രസിഡന്റാകുന്നതാണ് പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്ക് ഗുണകരം. ഇന്ത്യയുടെ പരമ്പരാഗത ശത്രുവായ പാക്കിസ്ഥാനുമായി ട്രംപ് കൂട്ടുകൂടാൻ സാധ്യത കുറവാണ്. പ്രത്യേകിച്ച് ചൈനയുടെ മികച്ച പിന്തുണ പാക്കിസ്ഥാനുള്ളപ്പോൾ യുഎസ് പ്രതിരോധ സഹകരണം നിലയ്ക്കാനാണ് സാധ്യത. തീവ്രവാദ വിരുദ്ധ നിലപാടുകളിൽ ഇന്ത്യയ്ക്കൊപ്പം നിന്നിട്ടുള്ള ട്രംപിന്റെ കാലത്താണ് ഇന്ത്യ അത്യാധുനിക ഹെലികോപ്റ്ററുകളടക്കമുള്ളവ യുഎസിൽ നിന്ന് സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഡെമോക്രാറ്റുകൾക്കും ഒരേ മനസ്സാണ്.

അതേസമയം ഇന്ത്യയിൽ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കുന്ന കരാറിൽ അടുത്തിടെ ഇന്ത്യയും യുഎസും ഒപ്പിട്ടിരുന്നു. ‘ക്വാഡ്’ ഉച്ചകോടിക്കായി യുഎസിൽ ഇന്ത്യൻ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു കരാർ ഒപ്പിട്ടത്. എഐ, ചിപ് നിർമാണം, ക്വാണ്ടം ടെക്നോളജി, സ്പേസ്, ടെലികോം തുടങ്ങി തന്ത്രപ്രധാനമായ മേഖലകളിൽ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. കമല ഹാരിസ് പ്രസിഡന്റായി വന്നാൽ ബൈഡന്റെ കാലത്ത് തുടങ്ങിവച്ച ഈ പ്രവർത്തനങ്ങളെല്ലാം തടസ്സമില്ലാത്ത പുരോഗതി കൈവരിക്കും.

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് വിജയം ആശംസിച്ച് ജന്മനാടായ ചെന്നൈയിലെ തുളസീന്ദ്രപുരത്ത് തയാറാക്കിയ കൂറ്റൻ പരസ്യം (Photo by Idrees MOHAMMED / AFP)

∙ യുഎസ് മോഹികൾക്ക് നല്ലത് കമല

യുഎസ് തിരഞ്ഞെടുപ്പിലും ഇന്ത്യൻ വംശജരുടെ നിലപാട് പ്രധാനമാണ്. ഏകദേശം 4.5 ദശലക്ഷം ഇന്ത്യൻ വംശജർ യുഎസിലുണ്ടെന്നാണ് 2020 ലെ യുഎസ് സെൻസസ് ഡേറ്റ വ്യക്തമാക്കുന്നത്. ഇനി യുഎസിലേക്ക് കുടിയേറാനും തൊഴിൽ തേടി പോകാൻ ആഗ്രഹിക്കുന്നവർക്കും കമല ഹാരിസ് പ്രസിഡന്റാകുന്നതാവും ഗുണകരം. യുഎസിലേക്ക് വിദഗ്ധ തൊഴിലുകളിലേക്കുള്ള വീസകൾ വിപുലീകരിക്കുന്ന നയത്തെ അനുകൂലിക്കുന്ന നേതാവാണ് കമല. ഇന്ത്യയുടെ ഐടി പ്രഫഷനലുകൾക്ക് ഉൾപ്പെടെ ആവശ്യമായ എച്ച്-1 ബി വീസകൾ ഇതിന്റെ ഭാഗമായി കൂടുതൽ ലഭിക്കും.

അതേസമയം യുഎസ് തൊഴിലുകൾ വിദേശികൾക്ക് നൽകുന്നതിൽ അനുകൂല നിലപാടുള്ളയാളല്ല ട്രംപ്. ഒപ്പം വിദേശികളെ അനിയന്ത്രിതമായി സ്വന്തം രാജ്യത്തേക്ക് പ്രവേശിപ്പിക്കാനും ട്രംപ് തയാറാവില്ല. കുടിയേറ്റ നിയമങ്ങൾ ട്രംപ് കർശനമാക്കിയാൽ അവിദഗ്ധ തൊഴിലാളികൾക്ക് യുഎസ് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. അനധികൃതമായി യുഎസിലേക്ക് വലിയ അളവിൽ ഇന്ത്യക്കാർ കുടിയേറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്ന ഭരണാധികാരിയാണ് ട്രംപ്. യുഎസ് അനുവദിച്ച എച്ച്1-ബി വീസകൾ പരിശോധിച്ചാൽ റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ രാജ്യം ഭരിച്ചപ്പോൾ 90.7% വീസകൾ അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഡെമോക്രാറ്റുകളുടെ കാലത്ത് അത് 94.6%മാണ്.

ജെയിൻ ഡേവിഡ് എം. / മനോരമ ഓൺലൈൻ

∙ മോദിക്ക് ഇടപെടാൻ നല്ലത് ട്രംപോ കമലയോ?

ട്രംപിനോടാകുമോ അതോ കമലയോടാകുമോ ഇന്ത്യൻ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇടപെടാൻ എളുപ്പം. ഇന്ത്യൻ വംശജകൂടിയായ കമലയാവും കൂടുതൽ സഹകരണം പുലർത്തുന്നത് എന്നാവും ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാൽ മനുഷ്യാവകാശ വിഷയങ്ങളിലടക്കം പലപ്പോഴും ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട് കമല. 2019 ഓഗസ്റ്റിൽ കശ്മീരുമായി ബന്ധപ്പെട്ട  ആർട്ടിക്കിൾ 370 പിൻവലിച്ച വിഷയത്തിലും അവർ ഇന്ത്യൻ ഭരണകൂടത്തെ സെനറ്ററെന്ന നിലയിൽ വിമർശിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണ് ട്രംപ് പുലർത്തുന്നത്. 2017 മുതൽ നാല് വർഷക്കാലം ട്രംപിനൊപ്പം പ്രവർത്തിച്ച അനുഭവം മോദിക്ക് മുതൽക്കൂട്ടാകും.

2019ൽ യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലെ ഇന്ത്യൻ വംശജർ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (File Photo by SAUL LOEB / AFP)

വ്യാപാരബന്ധത്തിൽ ഇറക്കുമതി ചുങ്കത്തിന്റെ പേരിൽ മിഷിഗനിലെ പ്രചാരണ വേദിയിൽ ഇന്ത്യയെ വിമർശിച്ചപ്പോഴും മോദിയെ പ്രകീർത്തിക്കാൻ ട്രംപ് മറന്നില്ല. ദേശീയതയെ പ്രചാരണ വിഷയമാക്കാൻ ഇന്ത്യയിൽ ബിജെപിയെ പോലെ യുഎസിൽ ട്രംപും ശ്രമിക്കുന്നുണ്ട്. യുഎസിന്റെ അയൽരാജ്യമായ കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര വിഷയത്തിലടക്കം ട്രംപിന്റെ ഇടപെടലുകൾ ഇന്ത്യയ്ക്ക് ഗുണകരമായേക്കും. 2017–21 കാലഘട്ടത്തിൽ യുഎസ് പ്രസിഡന്റായ ട്രംപും മോദിയും മികച്ച ബന്ധത്തിലായിരുന്നു. 2019ൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ ട്രംപിന് ഗുജറാത്തിൽ പ്രധാനമന്ത്രി മോദി ഒരുക്കിയ പരിപാടിയും തിരികെ യുഎസ് സന്ദർശനത്തിനെത്തിയപ്പോൾ ഹൂസ്റ്റണിൽ ഇന്ത്യൻ വംശജർ ഒരുക്കിയ ‘ഹൗഡി മോദി’ പരിപാടിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആതിഥ്യം വഹിക്കാനെത്തിയതും ഇരു നേതാക്കളും തമ്മിലുള്ള നല്ല ബന്ധത്തിന് ഉദാഹരണമാണ്.

അതേസമയം കമല ഹാരിസിനെ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ തുളസീന്ദ്രപുരത്തുള്ള സ്വന്തം നാട്. ഒരു പക്ഷേ ജയിച്ചാൽ ആദ്യ വനിതാ യുഎസ് പ്രസിഡന്റായി അവർ ഇവിടെ എത്തിയേക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലും ഇന്ത്യൻ കുടുംബവേര് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

2023ൽ യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന വൈസ്പ്രസിഡന്റ് കമല ഹാരിസ് (File Photo by Stefani Reynolds / AFP)

യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഇടവേളയ്ക്ക് ശേഷം ഡോണൾഡ് ട്രംപ് മടങ്ങിയെത്തിയാലും ആദ്യ ഏഷ്യൻ വംശജയും വനിത പ്രസിഡന്റുമായി കമല ഹാരിസ് എത്തിയാലും ഇന്ത്യയുമായുള്ള യുഎസ് ബന്ധം സുഗമമായി പോകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ ശക്തമാണ്, മുന്നോട്ടുള്ള പ്രയാണത്തിന് ഇരുകൂട്ടർക്കും പരസ്പര സഹകരണം കൂടിയേ തീരൂ. ഒരു കാര്യം തീർച്ച, വരുന്ന മണിക്കൂറുകളിൽ യുഎസ് പ്രസിഡന്റിന്റെ പേര് ജനഹിതത്താൽ എഴുതിച്ചേർക്കുമ്പോൾ, അതാരായാലും ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആശംസ അറിയിക്കാൻ ഒട്ടും അമാന്തിക്കേണ്ടിവരില്ല. 

English Summary:

US Election 2024 Trump or Harris: Decoding the Impact of US Election on India's Economy and Security