നവംബറിലും ഡിസംബറിലും വോട്ടിടും; നെഞ്ചിടിപ്പ് മാസങ്ങളോളം; അറിയാം യുഎസ് തിരഞ്ഞെടുപ്പ് 'ആചാരങ്ങൾ' സിംപിളായി
കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.

കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.
രണ്ടാം തവണയാണ് പ്രധാന പാർട്ടി വനിതാ സ്ഥാനാർഥിയെ രംഗത്ത് എത്തിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ ട്രംപിനോട് ഏറ്റുമുട്ടിയ ഹില്ലരി ക്ലിന്റണാണ് കമല ഹാരിസിന്റെ മുൻഗാമി. തുടർച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന അപൂർവത ഇത്തവണത്തെ ട്രംപിന്റെ പോരാട്ടത്തിനുണ്ട്. ഇതിൽ രണ്ടു തവണ വനിതകളായിരുന്നു ട്രംപിന്റെ എതിരാളികളെന്നതു മറ്റൊരു പ്രത്യേകത. ഫ്രാങ്ക്ളിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റൊരു യുഎസ് പ്രസിഡന്റ് എന്നതും ശ്രദ്ധേയമാണ്.
∙ ജയിക്കാന്‍ വേണ്ടത് ഇലക്‌ടറൽ വോട്ട്
അമേരിക്കൻ ഭരണഘടന അനുസരിച്ചുള്ള ഇലക്‌ടറൽ കോളജ് വഴിയാണു പ്രസിഡൻറിനേയും വൈസ് പ്രസിഡൻറിനേയും തിരഞ്ഞെടുക്കുന്നത്. ഒരോ സ്‌റ്റേറ്റിനും രണ്ട് സെനറ്റ് അംഗങ്ങളോടൊപ്പം ജനസംഖ്യാനുപാതികമായി തിരഞ്ഞെടുക്കുന്ന പ്രതിനിധിസഭാംഗങ്ങളുടെ എണ്ണവും കൂടുന്ന ഇലക്‌ടർമാർ ഉണ്ടായിരിക്കും. അമേരിക്കയിലെ 50 സ്‌റ്റേറ്റുകളിലേയും രാഷ്‌ട്രതലസ്‌ഥാനമായ വാഷിങ്ടൻ ഉൾപ്പെടുന്ന ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളടക്കം 538 ഇലക്‌ടറൽ വോട്ടുകൾ ചേർന്നതാണ് ഇലക്‌ടറൽ കോളജ്. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കണമെങ്കിൽ 270 ഇലക്‌ടറൽ വോട്ട് ലഭിക്കണം.
∙ തിരഞ്ഞെടുപ്പ് നീളും മാസങ്ങളോളം
നാലിന്റെ ഗുണിതമായ വർഷങ്ങളിലെ നവംബർ മാസത്തിലെ ആദ്യ തിങ്കളാഴ്‌ചയ്‌ക്കു ശേഷം വരുന്ന ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് പ്രസിഡൻറ് സ്‌ഥാനാർഥികളുടെ ഇലക്‌ടറർമാരെയാണു ജനം തിരഞ്ഞെടുക്കുന്നത്. കൂടുതൽ വോട്ടു നേടുന്ന പാർട്ടി പാനലിന് ആ സ്‌റ്റേറ്റിലെ മൊത്തം ഇലക്‌ടറൽ വോട്ടും ലഭിക്കും. എന്നാൽ മെയ്‌ൻ, നെബ്രാസ്‌ക സ്‌റ്റേറ്റുകളിൽ മാത്രം ഈ രീതിയല്ല പിൻതുടരുന്നത്.
ഡിസംബറിലെ രണ്ടാം ബുധനാഴ്‌ചയ്‌ക്ക് ശേഷം വരുന്ന തിങ്കളാഴ്‌ച ഒരോ സ്‌റ്റേറ്റിലേയും ഇലക്‌ടറർമാർ തങ്ങളുടെ സ്‌റ്റേറ്റ് തലസ്‌ഥാനത്ത് യോഗം ചേർന്ന് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും വോട്ട് രേഖപ്പെടുത്തും.
തങ്ങളുടെ സ്‌റ്റേറ്റിനു പുറത്തുള്ള ഒരു സ്‌ഥാനാർഥിക്ക് ഒരു വോട്ട് ചെയ്യണമെന്ന് നിർബന്ധമാണ്. ഒരേ സ്‌റ്റേറ്റിൽ നിന്നുള്ളവർ പ്രസിഡൻറും വൈസ് പ്രസിഡൻറും ആകാതിരിക്കാനാണ് ഈ രീതി സ്വീകരിക്കുന്നത്. തുടർന്ന് ഈ ഇലക്‌ടറൽ വോട്ടുകൾ മുദ്രവച്ച് സെനറ്റ് അധ്യക്ഷന് അയച്ചു കൊടുക്കും. ജനുവരി ആദ്യം സെനറ്റിലേയും പ്രതിനിധിസഭയിലേയും അംഗങ്ങളുടെ സംയുക്‌ത യോഗത്തിൽ വച്ച് സെനറ്റ് അധ്യക്ഷൻ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കും. കേവല ഭൂരിപക്ഷം ലഭിക്കുന്ന സ്‌ഥാനാർഥി പ്രസിഡൻറ് ആകും. ഇതുപോലെ തന്നെയാണ് വൈസ് പ്രസിഡൻറിനേയും തിരഞ്ഞെടുക്കുന്നത്.
ഒരു സ്‌ഥാനാർഥിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ മൂന്നു സ്‌ഥാനാർഥികളിൽ നിന്നും ഒരാളെ യുഎസ് പ്രതിനിധിസഭ പ്രസിഡൻറായി തിരഞ്ഞെടുക്കും. 1800ലും 1824ലും പ്രതിനിധിസഭയാണ് പ്രസിഡൻറിനെ തിരഞ്ഞെടുത്തത്. അതുപോലെ വൈസ് പ്രസിഡൻറ് സ്‌ഥാനാർഥിക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടു നേടുന്ന രണ്ടു സ്‌ഥാനാർഥികളിൽ നിന്നും സെനറ്റ് വൈസ് പ്രസിഡൻറിനെ തിരഞ്ഞെടുക്കും. 1836ൽ വൈസ് പ്രസിഡൻറിനെ സെനറ്റാണ് തെരഞ്ഞെടുത്തത്.
ഇലക്‌ടറൽ കോളജ് അടിസ്‌ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൂടുതൽ ജനകീയ വോട്ട് ലഭിക്കുന്ന സ്‌ഥാനാർഥി വിജയിക്കണമെന്നില്ല. 1876,1888, 2000, 2016 എന്നീ വർഷങ്ങളിൽ കൂടുതൽ ജനകീയ വോട്ട് ലഭിച്ചവർ പരാജയപ്പെടുകയാണുണ്ടായത്.