സിറ്റിങ് സീറ്റ് കാക്കാൻ പാർട്ടി മാറിയ എംഎൽഎ; അന്ന് യുഡിഎഫിന്റെ വഴിയടച്ച തോൽവി; പാലക്കാടും ചേലക്കരയും പറയുമോ തിരിച്ചുവരവിന്റെ ഭാവി?
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ നടന്ന 21 ഉപതിരഞ്ഞെടുപ്പുകളിൽ പതിനഞ്ചിലും മുന്നണികൾ സിറ്റിങ് സീറ്റ് നിലനിർത്തിയതാണ് കേരളത്തിന്റെ ചരിത്രം. ആറു തവണമാത്രം എതിർപക്ഷം സീറ്റ് പിടിച്ചടക്കി. സിറ്റിങ് എംഎൽഎ പാർട്ടി മാറി ഉപതിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ മികച്ച ഭൂരിപക്ഷത്തിനു ജയിച്ചതും 2012ൽ നെയ്യാറ്റിൻക്കരയിൽ സംഭവിച്ചു. അന്ന് സിറ്റിങ് എംഎൽഎ ആർ.ശെൽവരാജ് ആയിരുന്നു സിപിഎമ്മിൽ നിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്ന് സീറ്റ് നിലനിർത്തിയത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ പാലായിലേറ്റ തോൽവി യുഡിഎഫിന്റെ തിരിച്ചുവരവിനെ വരെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. പാലായിലെയെന്ന പോലെ ചെങ്ങന്നൂർ, കോന്നി, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയും യുഡിഎഫിന് പ്രഹരമായതാണ് ചരിത്രം. എന്നാൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തിയത് മിന്നുന്ന ഭൂരിപക്ഷത്തോടെയാണ്. തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച ഫിനിഷിങ് ഉറപ്പാക്കുന്നതിൽ സതീശന്റെ വൈദഗ്ധ്യം പാലക്കാട്ടും ചേലക്കരയിലും പരീക്ഷിക്കപ്പെടുകയാണ്. രണ്ടിടത്തും മികച്ച വിജയം നേടാൻ കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന്റെ മികവ് നിയമസഭയിലെന്ന പോലെ പുറത്തും അംഗീകരിക്കപ്പെടും. ഫലം പ്രതികൂലമായാൽ തിരിച്ചടിയാകുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് ഓരോ ഘട്ടത്തിലും സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിച്ചതെന്ന് വിശദമായി അറിയാം.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ നടന്ന 21 ഉപതിരഞ്ഞെടുപ്പുകളിൽ പതിനഞ്ചിലും മുന്നണികൾ സിറ്റിങ് സീറ്റ് നിലനിർത്തിയതാണ് കേരളത്തിന്റെ ചരിത്രം. ആറു തവണമാത്രം എതിർപക്ഷം സീറ്റ് പിടിച്ചടക്കി. സിറ്റിങ് എംഎൽഎ പാർട്ടി മാറി ഉപതിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ മികച്ച ഭൂരിപക്ഷത്തിനു ജയിച്ചതും 2012ൽ നെയ്യാറ്റിൻക്കരയിൽ സംഭവിച്ചു. അന്ന് സിറ്റിങ് എംഎൽഎ ആർ.ശെൽവരാജ് ആയിരുന്നു സിപിഎമ്മിൽ നിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്ന് സീറ്റ് നിലനിർത്തിയത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ പാലായിലേറ്റ തോൽവി യുഡിഎഫിന്റെ തിരിച്ചുവരവിനെ വരെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. പാലായിലെയെന്ന പോലെ ചെങ്ങന്നൂർ, കോന്നി, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയും യുഡിഎഫിന് പ്രഹരമായതാണ് ചരിത്രം.
എന്നാൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തിയത് മിന്നുന്ന ഭൂരിപക്ഷത്തോടെയാണ്. തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച ഫിനിഷിങ് ഉറപ്പാക്കുന്നതിൽ സതീശന്റെ വൈദഗ്ധ്യം പാലക്കാട്ടും ചേലക്കരയിലും പരീക്ഷിക്കപ്പെടുകയാണ്. രണ്ടിടത്തും മികച്ച വിജയം നേടാൻ കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന്റെ മികവ് നിയമസഭയിലെന്ന പോലെ പുറത്തും അംഗീകരിക്കപ്പെടും. ഫലം പ്രതികൂലമായാൽ തിരിച്ചടിയാകുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് ഓരോ ഘട്ടത്തിലും സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിച്ചതെന്ന് വിശദമായി അറിയാം.
∙ 1999–2005 വരെയുള്ള കാലഘട്ടം
ഉപതിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി യുഡിഎഫ് നേരിട്ടത് ഈ കാലഘട്ടത്തിലാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് മന്ത്രിയായ കെ.മുരളീധരനു മത്സരിക്കാൻ യുഡിഎഫിന്റെ ഏറ്റവും ഉറപ്പായ സീറ്റുകളിലൊന്നായ വടക്കാഞ്ചേരിയിലെ എംഎൽഎ വി.ബലറാം രാജിവച്ച് മുരളീധരനു വഴിയൊരുക്കി. പക്ഷേ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന വൈദ്യുതിമന്ത്രിയായ മുരളീധരൻ തോറ്റു. കേരള ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഏകമന്ത്രിയായി മുരളീധരൻ. ജയിച്ചത് സിപിഎമ്മിലെ എ.സി.മൊയ്തീൻ. 3,715 വോട്ടിന്റെ ഭൂരിപക്ഷം.
നാല് ഉപതിരഞ്ഞെടുപ്പിൽ മൂന്നിലും ജയം ഇടതുമുന്നണിക്കായിരുന്നു. മാമ്മൻ മത്തായിയുടെ നിര്യാണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി എലിസബത്ത് മാമ്മൻ മത്തായി ജയിച്ചു. സിപിഎം നേതാവ് പി.ജയരാജന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയതിനെ തുടർന്നു കൂത്തുപറമ്പ് മണ്ഡലത്തിൽ 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ജയരാജൻ വിജയം ആവർത്തിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അന്നത്തെ റെക്കോർഡ് ഭൂരിപക്ഷം തകർത്ത് 45,377 വോട്ടിനു ജയരാജൻ ജയിച്ചു. അഴീക്കോട് മണ്ഡലത്തിൽ സിപിഎമ്മിലെ ടി.കെ.ബാലന്റെ നിര്യാണത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിലും എൽഡിഎഫ് മികച്ച ജയം നേടി. എം.പ്രകാശൻ 26,376 വോട്ടിനു ജയിച്ചു.
∙ 2006–2011 വരെയുള്ള കാലഘട്ടം
2006–2016 ൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു മേൽക്കൈ നേടാൻ കഴിഞ്ഞു. ഇക്കാലത്തു നടന്ന എട്ടിൽ ഏഴ് ഉപതിരഞ്ഞെടുപ്പുകളിലും ജയിച്ചത് യുഡിഎഫാണ്. തിരുവമ്പാടിയിൽ മത്തായി ചാക്കോയുടെ നിര്യാണത്തെ തുടർന്നു 2016ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാത്രമാണ് എൽഡിഎഫ് ജയിച്ചത്. മത്തായി ചാക്കോ 5,479 വോട്ടിനു ജയിച്ചിടത്ത് സിപിഎം സ്‌ഥാനാർഥി ജോർജ് എം.തോമസ് 246 വോട്ടിനു മാത്രമാണു കടന്നു കൂടിയത്. സിറ്റിങ് സീറ്റിൽ നേരിയ ഭൂരിപക്ഷത്തിനു സിപിഎമ്മിനെ ഒതുക്കാൻ യുഡിഎഫിനു കഴിഞ്ഞു.
പിന്നീട് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ ജൈത്രയാതയായിരുന്നു. കെ.സുധാകരൻ, കെ.വി.തോമസ്, കെ.സി.വേണുഗോപാൽ എന്നിവർ 2009ൽ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു നടന്ന കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കണ്ണൂരിൽ എ.പി.അബ്ദുല്ലക്കുട്ടിയും എറണാകുളത്ത് ഡൊമിനിക് പ്രസന്റേഷനും ആലപ്പുഴയിൽ എ.എ.ഷുക്കൂറും വിജയം കണ്ടു. എ.പി.അബ്ദുല്ലക്കുട്ടി ഭൂരിപക്ഷം ഉയർത്തി 12,043 വോട്ടിന് ജയിച്ചു. ഡൊമിനിക് പ്രസന്റേഷനും ഭൂരിപക്ഷം ഉയർത്തി. 2006ൽ പ്രഫ.കെ.വി.തോമസ് 5,800 വോട്ടിന് ജയിച്ച സ്ഥാനത്ത് ഡൊമിനിക്കിന്റെ ഭൂരിപക്ഷം 8,620 വോട്ടിലെത്തി. ആലപ്പുഴയിൽ ഷുക്കൂർ ജയിച്ചത് 4,745 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2006ൽ കെ.സി.വേണുഗോപാൽ നേടിയത് 16,933 വോട്ടിന്റെ ലീഡായിരുന്നു.
2011ൽ ടി.എം.ജേക്കബ് 157 വോട്ടിനു ജയിച്ച പിറവത്ത് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബ് 12,070 വോട്ടിനാണ് വിജയിച്ചത്.13–ാം കേരള നിയമസഭാ സ്പീക്കർ ജി.കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പുത്രൻ കെ.എസ്.ശബരീനാഥൻ മികച്ച ഭൂരിപക്ഷത്തിന് ജയിച്ചു. കാർത്തികേയൻ 10,674 വോട്ടിന് ജയിച്ചിടത്ത് ശബരിനാഥൻ 10,128 വോട്ടിന് വിജയം കൈപ്പിടിയിൽ ഒതുക്കി. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായതിനെ തുടർന്ന് 2017ൽ വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്‍ലിംലീഗിലെ കെ.എൻ.എ ഖാദർ ജയിച്ച് 23,310 വോട്ടിനായിരുന്നു. 2016ൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 38,057 വോട്ടിന്റെ ലീഡായിരുന്നു.
∙ എൽഡിഎഫ് വിജയഗാഥ
2016നു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയെന്ന ആനുകൂല്യം വോട്ടാക്കി മാറ്റാൻ എൽഡിഎഫിന് കഴിഞ്ഞു. ചെങ്ങന്നൂർ (2018) ഉപതിരഞ്ഞെടുപ്പ് മുതലാണ് മുൻകാലങ്ങളിലുണ്ടായിരുന്ന മേൽക്കൈ എൽഡിഎഫിനു തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. സിറ്റിങ് എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാന്‍ ഭൂരിപക്ഷം 7,983ൽ നിന്നു രണ്ടരമടങ്ങ് ഉയർത്തി 20,956 വോട്ടിന് ജയിച്ചു. പൊതുവേ യുഡിഎഫിന് മേൽക്കൈയുള്ള ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മികച്ച ലീഡ് നേടാൻ ഇടതുമുന്നണിക്കായി. തുടർന്നുള്ള എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ആധിപത്യം ഉറപ്പാക്കി എൽഡിഎഫ് ശ്രമം നടത്തി.
മഞ്ചേശ്വരത്തും അരൂരിലും മാത്രം യുഡിഎഫ് മേൽക്കൈ നേടി. മഞ്ചേശ്വരത്ത് പി.ബി.അബ്ദുൽ റസാക്കിന്റെ നിര്യാണത്തെ തുടർന്ന് 2019ൽ മുസ്‍ലിംലീഗിലെ തന്നെ എം.സി.ഖമറുദ്ദീൻ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 89ൽ നിന്ന് 7,923 ആയി ഉയർത്തി. അരൂരിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.എം.ആരിഫ് രാജിവച്ച ഒഴിവിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ വിജയിച്ചു. 2016ൽ ആരിഫ് ജയിച്ചത് 38,519 വോട്ടിനായിരുന്നെങ്കിൽ ഷാനിമോൾ വിജയം കണ്ടത് 3,750 വോട്ടിന്. ഹൈബി ഈഡൻ ലോക്സഭയിലേക്ക് പോയ ഒഴിവിൽ എറണാകുളത്ത് നടന്ന 2019ലെ ഉപതിരഞ്ഞെടുപ്പിൽ മങ്ങിയ ഭൂരിപക്ഷത്തിന് ടി.ജെ.വിനോദ് ജയിച്ചു. ഹൈബി ഈഡൻ ജയിച്ചത് 21,949 വോട്ടെങ്കിൽ വിനോദിന്റെ ഭൂരിപക്ഷം 3,750 ആയി ചുരുങ്ങി.
വാശിയേറിയതും ശ്രദ്ധേയവുമായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പ്. കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി 52 വർഷം പരിപാലിച്ച പാലാ യുഡിഎഫിനെ കൈവിട്ടു. കേരള കോൺഗ്രസിലെ പടലപ്പിണക്കവും എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചേർന്നപ്പോൾ മാണി സി.കാപ്പന്റെ ജയം ഉറപ്പിക്കാൻ കഴിഞ്ഞു. 2016ൽ 4,750 വോട്ടിന് കെ.എം.മാണിയോട് പരാജയപ്പെട്ട കാപ്പൻ ഉപതിരഞ്ഞെടുപ്പിൽ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ കോന്നിയും വട്ടിയൂർക്കാവും 2019ലെ ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായത് കോൺഗ്രസിന് വൻതിരിച്ചടിയായി. സിറ്റിങ് എംഎൽഎ അടൂർ പ്രകാശ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നും ജയിച്ചത് കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കി. അടൂർ പ്രകാശിന്റെ 20,748 വോട്ടിന്റെ ഭൂരിപക്ഷം നിഷ്പ്രഭമാക്കി എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാർ 9,953 വോട്ടിന് ജയം സ്വന്തമാക്കി. കെ.മുരളീധരൻ ലോക്സഭാംഗമായതു മൂലമാണു വട്ടിയൂർക്കാവിൽ 2019ൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുരളീധരന്റെ 7,622 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് സിപിഎം സ്ഥാനാർഥി വി.കെ.പ്രശാന്ത് 14,465 വോട്ടിന് വട്ടിയൂർക്കാവ് പിടിച്ചു.
പതിനഞ്ചാം നിയമസഭയിൽ ഇതുവരെ രണ്ടു ഉപതിരഞ്ഞെടുപ്പുകൾ നടന്നു. രണ്ടിടത്തും ജയം യുഡിഎഫ് സ്വന്തമാക്കി. യുഡിഎഫ് കോട്ടകളായ തൃക്കാക്കരയിലും പുതുപ്പള്ളിയിലും കോൺഗ്രസ് അനായാസം ജയിച്ചു കയറി. പി.ടി.തോമസിന്റെ നിര്യാണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് 25,016 വോട്ടിനു ജയിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 53 വർഷം പ്രതിനിധീകരിച്ച പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ വേർപാടിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ 37,719 വോട്ടിനും ജയിച്ചു.