ഒരു വ്യാഴവട്ടക്കാലത്തിനിടയിലെ ‘സ്വിങ്’ അദ്ഭുതം; ഏഴിൽ ഏഴും ട്രംപിന്! ഇതെങ്ങനെ സാധിച്ചു?
മഴവില്ലിന് ഏഴഴകാണെന്നു പറയും. പക്ഷേ യുഎസിലെ ഏഴ് സ്റ്റേറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്ര അഴകേറിയതായിരുന്നില്ല. അതേസമയം ആശങ്കയേറെ ഉണ്ടായിരുന്നുതാനും. യുഎസിൽ പ്രസിഡന്റിന്റെ വിധി നിർണയിക്കുക 50 സ്റ്റേറ്റുകളും രാജ്യതലസ്ഥാനമായ വാഷിങ്‌ടൻ ഡിസിയും ചേർന്ന പ്രദേശങ്ങളാണ്– അവിടങ്ങളിലായി ആകെ 538 ഇലക്ടറൽ വോട്ടുകളും. അതിൽ 43 സ്റ്റേറ്റുകളിൽ പലതിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും ആത്മവിശ്വാസം ഏറെയായിരുന്നു. കാരണം, വർഷങ്ങളായി തങ്ങളുടെ പാർട്ടിക്കു മാത്രം വോട്ടു ചെയ്യുന്ന കോട്ടകളാണ് പല സ്റ്റേറ്റുകളും. അവ എങ്ങോട്ടു ചാഞ്ചാടില്ല. എന്തു സംഭവിച്ചാലും അവിടുത്തെ പരമ്പരാഗത വോട്ടുകൾ കൈവിട്ടു പോകില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഒപിനിയൻ സർവേകളും ഈ 43 ഇടത്തും പരമ്പരാഗത വോട്ടർമാരുടെ മനസ്സു മാറിയിട്ടില്ലെന്നുതന്നെ വ്യക്തമാക്കി. പക്ഷേ 50ൽ ഏഴ് സ്റ്റേറ്റുകളിൽ അതായിരുന്നില്ല സ്ഥിതി. എങ്ങോട്ടു വേണമെങ്കിലും ചാഞ്ചാടാം. ഇത്തവണയും യുഎസ് പ്രസിഡന്റ് ആരായിരിക്കുമെന്നതിന്റെ വിധി നിശ്ചയിച്ചത് ഈ സ്റ്റേറ്റുകളായിരുന്നു. സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ ഏഴിടത്ത് ഇത്തവണ എന്താണു സംഭവിച്ചത്? അതു പരിശോധിക്കും മുൻപ് സ്വിങ് സ്റ്റേറ്റുകളിൽ നിലനിന്നിരുന്ന സാഹചര്യം ഒന്നു വിലയിരുത്താം. 33.4 കോടിയിലേറെ ജനങ്ങളുണ്ട് യുഎസിൽ. അവരെ മാത്രമല്ല, ഒരുപക്ഷേ ലോകത്തെ തന്നെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട് യുഎസ് പ്രസിഡന്റിന്. പക്ഷേ ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന് എത്തണമെങ്കിൽ ഏതാനും കോടി പേർ കനിഞ്ഞേ മതിയാകൂ. അതാണ് സ്വിങ് സ്റ്റേറ്റുകളുടെ ശക്തി. നോർത്ത് കാരോലൈന, അരിസോന, ജോർജിയ, മിഷിഗൻ, നെവാഡ, പെൻസിൽവാനിയ, വിസ്കോൻസിൻ എന്നിവയായിരുന്നു ഇത്തവണ നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ. അതിൽ ഒന്നു പോലും വിടാതെ, ഏഴ് സ്റ്റേറ്റുകളും

മഴവില്ലിന് ഏഴഴകാണെന്നു പറയും. പക്ഷേ യുഎസിലെ ഏഴ് സ്റ്റേറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്ര അഴകേറിയതായിരുന്നില്ല. അതേസമയം ആശങ്കയേറെ ഉണ്ടായിരുന്നുതാനും. യുഎസിൽ പ്രസിഡന്റിന്റെ വിധി നിർണയിക്കുക 50 സ്റ്റേറ്റുകളും രാജ്യതലസ്ഥാനമായ വാഷിങ്‌ടൻ ഡിസിയും ചേർന്ന പ്രദേശങ്ങളാണ്– അവിടങ്ങളിലായി ആകെ 538 ഇലക്ടറൽ വോട്ടുകളും. അതിൽ 43 സ്റ്റേറ്റുകളിൽ പലതിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും ആത്മവിശ്വാസം ഏറെയായിരുന്നു. കാരണം, വർഷങ്ങളായി തങ്ങളുടെ പാർട്ടിക്കു മാത്രം വോട്ടു ചെയ്യുന്ന കോട്ടകളാണ് പല സ്റ്റേറ്റുകളും. അവ എങ്ങോട്ടു ചാഞ്ചാടില്ല. എന്തു സംഭവിച്ചാലും അവിടുത്തെ പരമ്പരാഗത വോട്ടുകൾ കൈവിട്ടു പോകില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഒപിനിയൻ സർവേകളും ഈ 43 ഇടത്തും പരമ്പരാഗത വോട്ടർമാരുടെ മനസ്സു മാറിയിട്ടില്ലെന്നുതന്നെ വ്യക്തമാക്കി.
(യുഎസിൽ എങ്ങനെയാണ് വോട്ടെടുപ്പ് നടത്തുന്നത് എന്നതിന്റെ വിഡിയോ എക്സ്പ്ലെയിനർ ചുവടെ ക്ലിക്ക് ചെയ്തു കാണാം)
പക്ഷേ 50ൽ ഏഴ് സ്റ്റേറ്റുകളിൽ അതായിരുന്നില്ല സ്ഥിതി. എങ്ങോട്ടു വേണമെങ്കിലും ചാഞ്ചാടാം. ഇത്തവണയും യുഎസ് പ്രസിഡന്റ് ആരായിരിക്കുമെന്നതിന്റെ വിധി നിശ്ചയിച്ചത് ഈ സ്റ്റേറ്റുകളായിരുന്നു. സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ ഏഴിടത്ത് ഇത്തവണ എന്താണു സംഭവിച്ചത്? അതു പരിശോധിക്കും മുൻപ് സ്വിങ് സ്റ്റേറ്റുകളിൽ നിലനിന്നിരുന്ന സാഹചര്യം ഒന്നു വിലയിരുത്താം. 33.4 കോടിയിലേറെ ജനങ്ങളുണ്ട് യുഎസിൽ. അവരെ മാത്രമല്ല, ഒരുപക്ഷേ ലോകത്തെ തന്നെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട് യുഎസ് പ്രസിഡന്റിന്. പക്ഷേ ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന് എത്തണമെങ്കിൽ ഏതാനും കോടി പേർ കനിഞ്ഞേ മതിയാകൂ. അതാണ് സ്വിങ് സ്റ്റേറ്റുകളുടെ ശക്തി.
നോർത്ത് കാരോലൈന, അരിസോന, ജോർജിയ, മിഷിഗൻ, നെവാഡ, പെൻസിൽവാനിയ, വിസ്കോൻസിൻ എന്നിവയായിരുന്നു ഇത്തവണ നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ. അതിൽ ഒന്നു പോലും വിടാതെ, ഏഴ് സ്റ്റേറ്റുകളും ട്രംപ് സ്വന്തമാക്കി. അതും പലയിടത്തും ആധികാരികമായ ഭൂരിപക്ഷത്തോടെ. 2012 മുതലുള്ള കണക്കെടുത്താൽ ഇതാദ്യമായാണ് എല്ലാ സ്വിങ് സ്റ്റേറ്റും തിരഞ്ഞെടുപ്പിലെ വിജയി സ്വന്തമാക്കുന്നത്. ഒപിനിയൻ സർവേകള്‍ പ്രകാരം പരമ്പരാഗത ഡെമോക്രാറ്റിക്– റിപ്പബ്ലിക്കൻ വോട്ടുകൾ ഉൾപ്പെടെ ലഭിച്ചാൽ കമല ഹാരിസിന് 226 വോട്ടുകൾ ഉറപ്പായിരുന്നു. ട്രംപിന് 219 വോട്ടും. 44 വോട്ടുകൾ കൂടി കിട്ടിയാൽ കമലയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് (270) എത്താമായിരുന്നു, 51 വോട്ടു കിട്ടിയാൽ ട്രംപിനും. കമലയ്ക്ക് പ്രതീക്ഷിച്ചതു പോലെത്തന്നെ 224 വോട്ടുകൾ കിട്ടി. എന്നാൽ ട്രംപാണ് ഞെട്ടിച്ചത്. ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ജയിച്ച് നേടിയത് 277 വോട്ട്! (നവംബർ 6 ഇന്ത്യൻ സമയം വൈകിട്ട് 7.30 വരെയുള്ള കണക്ക്).
∙ ‘യുദ്ധം’ നടന്ന സ്റ്റേറ്റുകൾ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചാഞ്ചാട്ടത്തിനു സാധ്യതയുള്ള ‘ഗ്രൗണ്ട് സീറോ’ സ്റ്റേറ്റുകളായാണ് പെൻസിൽവാനിയയേയും (19 ഇലക്ടറൽ കോളജ് വോട്ട്) മിഷിഗനിനേയും (15) കണക്കാക്കിയിരുന്നത്. രണ്ടിടത്തുമായി 31 വോട്ട്. ഇവിടങ്ങളിൽ ട്രംപിനായിരുന്നു നേരിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നത്. അതും 1.1% മാത്രം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ, നവംബർ മൂന്നിനും നാലിനും ട്രംപും കമലയും പ്രധാനമായും പ്രചാരണം കേന്ദ്രീകരിച്ചിരുന്നതും ഈ സ്റ്റേറ്റുകളിലായിരുന്നു. വമ്പൻ റാലികളെ അഭിസംബോധന ചെയ്ത് ഓടി നടന്നായിരുന്നു ഇരുവരുടെയും പ്രചാരണം.
ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുന്നതിനു വേണ്ടി അനുയായികളേയും ഇരുപാർട്ടികളും നിയോഗിച്ചു. പെൻസിൽവാനിയയിലും മിഷിഗനിലും ജോർജിയയിലും രണ്ടു പാർട്ടികൾക്കും വേണ്ടി ഇന്ത്യൻ–അമേരിക്കൻ വംശജരും ക്യാംപെയ്നിന് ഇറങ്ങിയിരുന്നു. വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ്, നവംബർ 2ന് കമല ഹാരിസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് വിസ്കോന്‍സിനിലും നോർത്ത് കാരോലൈനയിലുമായിരുന്നു. നവംബർ 3, 4 ദിവസങ്ങളിൽ മിഷിഗൻ, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലും. എന്നാൽ നവംബർ 2ന് വിർജീനിയയിലായിരുന്നു ട്രംപിന്റെ പ്രചാരണം, പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ മിഷിഗന്‍, പെൻസിൽവാനിയ, ജോർജിയ, നോർത്ത് കാരോലൈന എന്നിവിടങ്ങളിലും. എങ്ങനെയാണ് ഏഴ് സ്വിങ് സ്റ്റേറ്റുകൾ ട്രംപ് പിടിച്ചെടുത്തത്? കണക്കുകൾ മനസ്സിലാക്കാം ഗ്രാഫിക്സിലൂടെ...
∙ പെൻസിൽവാനിയ
സ്വിങ് സ്റ്റേറ്റുകളിൽ പെൻസിൽവാനിയ ആയിരുന്നു രണ്ട് സ്ഥാനാർഥികൾക്കും ഏറെ നിർണായകം. ഏഴിൽ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവുമധികം ഇലക്ടറൽ വോട്ടുള്ളതും ഇവിടെയായിരുന്നു. 1.3 കോടി ജനസംഖ്യയുള്ള പെൻസിൽവാനിയയിൽ 19 ഇലക്ടറൽ വോട്ടുകളാണുണ്ടായിരുന്നത്. 2012ൽ 52% വോട്ടു നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി ബറാക് ഒബാമ മുന്നിലെത്തിയ സ്റ്റേറ്റാണിത്. അന്ന് റിപ്പബ്ലിക് പാർട്ടിയുടെ മിറ്റ് റോംനിക്ക് കിട്ടിയത് 46.8% വോട്ട്. 2016ൽ ഈ സ്റ്റേറ്റ് ഡോണൾഡ് ട്രംപിലൂടെ റിപ്പബ്ലിക്കൻസ് പിടിച്ചെടുത്തു. അന്ന് ട്രംപിന് കിട്ടിയത് 48.2% വോട്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റന് കിട്ടിയതാകട്ടെ 47.5% വോട്ടും.
2020ൽ പെൻസിൽവാനിയ വീണ്ടും മലക്കംമറിഞ്ഞ് ഡെമോക്രാറ്റുകൾക്കൊപ്പം പോയി. 50% വോട്ടുമായി ബൈഡൻ മുന്നിലെത്തി. ട്രംപിനു ലഭിച്ചതാകട്ടെ 48.8% വോട്ടും. 2024ല്‍ പക്ഷേ ട്രംപിന്റെ വിജയത്തിന് നിർണായകമായിരുന്നു പെൻസിൽവാനിയ സ്റ്റേറ്റ്. 50.7% വോട്ടോടെ മുന്നിലെത്തിയതോടെ ട്രംപ് പക്ഷം വിജയഭേരി മുഴക്കി. 48.4% വോട്ടാണ് ഇവിടെ കമലയ്ക്കു ലഭിച്ചത്. 2.3 ശതമാനത്തിന്റെ ഭൂരിപക്ഷം. ട്രംപിന്റെ വിജയച്ചിരിയിൽ പെൻസിൽവാനിയയ്ക്കുള്ള പങ്ക് ചെറുതല്ലെന്നു ചുരുക്കം.
∙ നോർത്ത് കാരോലൈന
16 ഇലക്ടറൽ വോട്ടുകളുള്ള നോർത്ത് കാരോലൈനയിലും ജയം ട്രംപിനൊപ്പം നിന്നു. ഹാട്രിക് വിജയമാണ് ഇവിടെ ട്രംപ് സ്വന്തമാക്കിയത്. അതും വ്യക്തമായ വോട്ടുവളർച്ചയോടെ. 2012ൽ മിറ്റ് റോംനിക്കായിരുന്നു ഈ സ്റ്റേറ്റിൽ വിജയം– 50.6% വോട്ട്. ഒബാമയ്ക്ക് 48.4% വോട്ടും. 2016ലും വിജയം റിപ്പബ്ലിക്കൻസിനൊപ്പം നിന്നു. അന്ന് ട്രംപ് നേടിയത് 49.8% വോട്ട്. ഹിലറി 46.2 ശതമാനവും. 2020ലും ട്രംപ് തന്നെ (49.9%) നോർത്ത് കാരോലൈനയെ നേർത്ത ഭൂരിപക്ഷത്തിൽ സ്വന്തമാക്കി. ബൈഡന് ലഭിച്ചത് 48.6% വോട്ട്. 2012 മുതൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വോട്ടുശതമാനമാണ് ഇത്തവണ ട്രംപ് നേടിയത്– 51.1%. കമലയേക്കാളും 3.4% വോട്ടാണ് ട്രംപിന് ലഭിച്ചത്. കമലയ്ക്ക് ലഭിച്ചത് 47.7% വോട്ട്.
∙ ജോർജിയ
16 ഇലക്ടറൽ വോട്ടുകളുള്ള ജോർജിയയും ഇത്തവണ തുണച്ചത് ട്രംപിനെ ആയിരുന്നു. 50.8% വോട്ടു നേടിയായിരുന്നു അദ്ദേഹത്തിന്റെ ജയം. കമലയ്ക്ക് ലഭിച്ചത് 48.5% വോട്ട്. 2012ൽ മിറ്റ് റോംനി 53.4% വോട്ടു നേടി മുന്നിലെത്തിയ സ്റ്റേറ്റാണ് ജോർജിയ. അന്ന് ഒബാമയ്ക്ക് ലഭിച്ചത് 45.4% വോട്ട്. 2016ൽ 50.4% വോട്ട് നേടി ട്രംപ് റിപ്പബ്ലിക്കന്‍സിന്റെ വിജയം നിലനിർത്തി. ഹിലറിക്ക് ലഭിച്ചത് 45.3% വോട്ട്. എന്നാൽ 2020ല്‍ ജോർജിയ നേരിയ ഭൂരിപക്ഷത്തിന് ട്രംപിനെ കൈവിട്ടു. 49.47% വോട്ട് അവിടെ ബൈഡൻ നേടിയപ്പോൾ 49.24 ശതമാനമായിരുന്നു ട്രംപിന്. വെറും 0.23 ശതമാനത്തിന്റെ മാത്രം വ്യത്യാസം. ഇത്തവണ ട്രംപ് കണക്കുതീർത്തു. 2.3% വോട്ടിന്റെ ഭൂരിപക്ഷമാണ് ട്രംപിന് ജോർജിയയിൽ ലഭിച്ചത്.
∙ മിഷിഗൻ
മിഷിഗനിലെ 15 ഇലക്ടറൽ വോട്ടുകളും ഇത്തവണ ഡോണൾഡ് ട്രംപിനൊപ്പം നിന്നു. 2012ൽ 52.8% വോട്ട് നേടി ഒബാമ സ്വന്തമാക്കിയ സ്റ്റേറ്റാണിത്. അന്ന് റോംനിക്ക് ലഭിച്ചത് 46.1% വോട്ട്. 2016ൽ 47.4% വോട്ടുമായി മിഷിഗൻ ട്രംപ് പിടിച്ചെടുത്തു. ഹിലറിക്ക് ലഭിച്ചത് 47% വോട്ട്. 2020ൽ വീണ്ടും മിഷിഗൻ ഡെമോക്രാറ്റുകളുടെ കയ്യിൽ. ബൈഡൻ ജയിച്ചത് 50.6% വോട്ട് നേടി. ട്രംപിനാകട്ടെ 47.8 ശതമാനവും. ഇത്തവണ പക്ഷേ ട്രംപിന്റേത് ആധികാരിക ജയമായിരുന്നു. അദ്ദേഹം 51.1% വോട്ടു നേടിയപ്പോൾ കമലയ്ക്ക് ലഭിച്ചത് 47.2% വോട്ട്.
∙ അരിസോന
11 ഇലക്ടറൽ വോട്ടുകളുള്ള അരിസോനയിലും 51.9% വോട്ടോടെ ട്രംപാണു മുന്നില്‍. 2012ലും റിപ്പബ്ലിക്കൻസിനൊപ്പമായിരുന്നു ഈ സ്റ്റേറ്റ്– ലഭിച്ചത് 54.2% വോട്ട്. അന്ന് ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചത് 44.1% വോട്ട്. 2016ലും ട്രംപിലൂടെ റിപ്പബ്ലിക്കന്‍സ്തന്നെ മുന്നിലെത്തി. നേടിയത് 48.1% വോട്ട്. ഹിലറിക്ക് 44.6 ശതമാനവും. എന്നാൽ 2020ൽ അരിസോന മാറിച്ചിന്തിച്ചു. ബൈഡനെ മുന്നിലെത്തിച്ചത് 49.36% വോട്ടിന്. 0.30 ശതമാനത്തിന്റെ വ്യത്യാസത്തിൽ ട്രംപ് പിന്നിലായി. ഇത്തവണ 4.7 ശതമാനത്തിന്റെ വ്യത്യാസത്തിലായിരുന്നു ട്രംപ് അരിസോന തിരിച്ചു പിടിച്ചത്. കമലയ്ക്കു കിട്ടിയത് 47.2% വോട്ട്.
∙ വിസ്കോൻസിൻ
ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻസിനുമൊപ്പം മാറിമാറി നിൽക്കുന്നതായിരുന്നു വിസ്കോൻസിനിലെ രീതി. അതിനിത്തവണയും മാറ്റം സംഭവിച്ചില്ല. ഇത്തവണ സ്റ്റേറ്റിലെ 10 ഇലക്ടറൽ വോട്ടും ആധികാരികമായിത്തന്നെ ട്രംപ് സ്വന്തമാക്കി. 2012ൽ ബറാക് ഒബാമയ്ക്കൊപ്പം നിന്ന സ്റ്റേറ്റാണിത്. അന്ന് അദ്ദേഹത്തിനു ലഭിച്ചത് 52.8% വോട്ട്. മിറ്റ് റോംനിക്ക് 46.1 ശതമാനവും. 2016ൽ ട്രംപ് 47.2% വോട്ടോടെ ഈ സ്റ്റേറ്റ് പിടിച്ചെടുത്തു. ഹിലറിക്ക് ലഭിച്ചത് 46.5% വോട്ട്. 2020ൽ വീണ്ടും ഡെമോക്രാറ്റുകളുടെ സ്വന്തമായി വിസ്കോൻസിൻ. ബൈഡന് ലഭിച്ചത് 49.45% വോട്ട്. ട്രംപിനാകട്ടെ 48.82 ശതമാനവും. 2024ൽ 49.7% വോട്ടു നേടിയാണ് ട്രംപ് പകരം വീട്ടിയത്. കമലയ്ക്ക് ലഭിച്ചത് 48.8% വോട്ടും. പ്രചാരണത്തിന്റെ അവസാന നാളുകളിൽ വിസ്കോൻസിൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചെങ്കിലും കമല ഹാരിസിന് പ്രതീക്ഷിച്ച തലത്തിലേക്ക് ഇവിടെ ഉയരാനായില്ല.
∙ നെവാഡ
നെവാഡ കൂടി പിടിച്ചതോടെ ഏഴിൽ ഏഴ് സ്വിങ് സ്റ്റേറ്റും ട്രംപിനൊപ്പമായി. ഏഴിൽ ഏറ്റവും കുറവ് ഇലക്ടറൽ വോട്ടുള്ള സ്റ്റേറ്റ് ആയിട്ടും (6) നെവാഡയും നിർണായകമായിരുന്നു ട്രംപിന്. 2012 മുതൽ ഇതുവരെ നെവാഡ റിപ്പബ്ലിക്കന്‍സിനൊപ്പം നിന്നിട്ടില്ല. 2012ൽ 52.3% വോട്ടുമായി ഒബാമ മുന്നിലെത്തിയ സ്റ്റേറ്റാണ് നെവാഡ. റോംനിക്ക് ലഭിച്ചത് 45.7% വോട്ടും. 2016ൽ ഹിലറി ക്ലിന്റൻ 47.9% വോട്ടു നേടി സ്റ്റേറ്റ് നിലനിർത്തി. ട്രംപിന് ലഭിച്ചത് 45.5% വോട്ട്. 2020ൽ ബൈഡനൊപ്പം നിന്നു നെവാഡ. 50.1% ആയിരുന്നു ലഭിച്ച വോട്ട്. ട്രംപിന് ലഭിച്ചതാകട്ടെ 47.7% വോട്ടും. ഒരു വ്യാഴവട്ടക്കാലത്തിനിടെ ഇതാദ്യമായി നെവാഡ റിപ്പബ്ലിക്കന്‍സിനൊപ്പം നിന്നതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ യാത്ര ചരിത്രനേട്ടമായത്. 51.5% വോട്ടുമായി ട്രംപ് മുന്നിലെത്തിയപ്പോൾ 46.8% വോട്ടാണ് കമലയ്ക്കു ലഭിച്ചത്. അതോടെ സ്വിങ് സ്റ്റേറ്റുകളിലെ യുദ്ധം ജയിച്ച പോരാളിയായും മാറി ട്രംപ്.
(മിഷിഗൻ, നെവാഡ, അരിസോന എന്നിവിടങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്. വോട്ടിൽ നേരിയ വ്യത്യാസം വരാം. നവംബർ 6 ഇന്ത്യൻ സമയം വൈകിട്ട് 7.30 വരെയുള്ള കണക്കാണ് സ്റ്റോറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്)