ട്രംപ് അന്നേ പറഞ്ഞു ‘വോട്ട് സൂക്ഷിക്കണം’; ജയിച്ചു, എല്ലാം മറന്നു! യുഎസിലുണ്ടോ ബൂത്ത് പിടിത്തം! ‘പെരുച്ചാഴി’യല്ല യാഥാർഥ്യം
പണിയൊന്നുമില്ലാതെ നാട്ടിൽ കുട്ടികളുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നായകന് യുഎസിൽ നിന്നൊരു ക്ഷണം. ‘‘കലിഫോർണിയയുടെ ഗവർണർ സ്ഥാനാർഥി ജോൺ കോറി പ്രചാരണത്തിൽ അൽപം പിന്നിലാണ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നൽകി സഹായിക്കാൻ ഉടൻ എത്താമോ...’’. 10 വർഷം മുൻപ് ഓണക്കാലത്ത് ചിരിപടർത്തിയെത്തിയ ‘പെരുച്ചാഴി’ എന്ന സിനിമയുടെ കഥയുടെ പോക്കും ഇങ്ങനെയാണ്. എന്നാൽ ഫലപ്രഖ്യാപനത്തിന്റെ തലേന്നാൾ നായകൻ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടി ഫലം അട്ടിമറിക്കുന്ന സീനെത്തിയപ്പോള്‍ പ്രേക്ഷകരുടെ ചിരി മാഞ്ഞു. യുഎസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇതായിരുന്നു പലരുടെയും സംശയം. തിരക്കഥയുടെ ലോജിക്കിനെ കളിയാക്കി പ്രേക്ഷകർ അന്നു ചോദിച്ച ചോദ്യം പക്ഷേ 6 വർഷത്തിനു ശേഷം ഡോണൾഡ് ട്രംപിലൂടെ ലോകം വീണ്ടും കേട്ടു! 2020ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ആദ്യം ഉയർത്തിയത് വോട്ടെടുപ്പിൽ കൃത്രിമം സംഭവിച്ചു എന്ന ആരോപണമായിരുന്നു. പിന്നാലെ നിറതോക്കുകളും മാരകായുധങ്ങളുമായി ട്രംപ് അനുകൂലികൾ തെരുവിലും കാപ്പിറ്റോൾ മന്ദിരത്തിലും കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ യുഎസ് നാണംകെട്ടു തലതാഴ്ത്തി. ജനാധിപത്യത്തിന്റെ ഭാഗമായി അതിരറ്റ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന യുഎസിനുമേൽ കരിനിഴൽ വീഴ്ത്തുന്നതായി ഈ ആക്രമണങ്ങളെല്ലാം. ഇക്കുറിയും ട്രംപ് പരാജയപ്പെട്ടാൽ 2020 ആവർത്തിക്കുമെന്ന് ഉറപ്പായിരുന്നു. ട്രംപ് തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ഇത്തവണ തോറ്റാൽ അത്രപെട്ടെന്നൊന്നും

പണിയൊന്നുമില്ലാതെ നാട്ടിൽ കുട്ടികളുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നായകന് യുഎസിൽ നിന്നൊരു ക്ഷണം. ‘‘കലിഫോർണിയയുടെ ഗവർണർ സ്ഥാനാർഥി ജോൺ കോറി പ്രചാരണത്തിൽ അൽപം പിന്നിലാണ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നൽകി സഹായിക്കാൻ ഉടൻ എത്താമോ...’’. 10 വർഷം മുൻപ് ഓണക്കാലത്ത് ചിരിപടർത്തിയെത്തിയ ‘പെരുച്ചാഴി’ എന്ന സിനിമയുടെ കഥയുടെ പോക്കും ഇങ്ങനെയാണ്. എന്നാൽ ഫലപ്രഖ്യാപനത്തിന്റെ തലേന്നാൾ നായകൻ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടി ഫലം അട്ടിമറിക്കുന്ന സീനെത്തിയപ്പോള്‍ പ്രേക്ഷകരുടെ ചിരി മാഞ്ഞു. യുഎസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇതായിരുന്നു പലരുടെയും സംശയം. തിരക്കഥയുടെ ലോജിക്കിനെ കളിയാക്കി പ്രേക്ഷകർ അന്നു ചോദിച്ച ചോദ്യം പക്ഷേ 6 വർഷത്തിനു ശേഷം ഡോണൾഡ് ട്രംപിലൂടെ ലോകം വീണ്ടും കേട്ടു!
2020ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ആദ്യം ഉയർത്തിയത് വോട്ടെടുപ്പിൽ കൃത്രിമം സംഭവിച്ചു എന്ന ആരോപണമായിരുന്നു. പിന്നാലെ നിറതോക്കുകളും മാരകായുധങ്ങളുമായി ട്രംപ് അനുകൂലികൾ തെരുവിലും കാപ്പിറ്റോൾ മന്ദിരത്തിലും കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ യുഎസ് നാണംകെട്ടു തലതാഴ്ത്തി. ജനാധിപത്യത്തിന്റെ ഭാഗമായി അതിരറ്റ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന യുഎസിനുമേൽ കരിനിഴൽ വീഴ്ത്തുന്നതായി ഈ ആക്രമണങ്ങളെല്ലാം. ഇക്കുറിയും ട്രംപ് പരാജയപ്പെട്ടാൽ 2020 ആവർത്തിക്കുമെന്ന് ഉറപ്പായിരുന്നു. ട്രംപ് തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ഇത്തവണ തോറ്റാൽ അത്രപെട്ടെന്നൊന്നും ആ തോൽവി സമ്മതിച്ചു കൊടുക്കില്ലെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. പക്ഷേ ഒന്നും വേണ്ടിവന്നില്ല.
2024ൽ ട്രംപ് പ്രചാരണം തുടങ്ങിയതുതന്നെ 2020ലെ അട്ടിമറി ആരോപണങ്ങൾ പൊടിതട്ടിയെടുത്താണ്. ഇനിയും ബൈഡനോടുള്ള ആ തോൽവി ട്രംപ് സമ്മതിച്ചിട്ടുമില്ല. ഇതുകൊണ്ടെല്ലാം 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിന് മുന്നിലുണ്ടായിരുന്നത് വലിയ സുരക്ഷാ ഭീഷണികളായിരുന്നു. എങ്ങനെയാണ് യുഎസ് ഇതെല്ലാം തരണം ചെയ്തത്? വ്യാജവാർത്തകളും ഡീപ് ഫേക്ക് വിഡിയോകളും തടയാനും ട്രംപിന്റെ ആരോപണങ്ങൾ ജനമനസ്സുകളിൽ പതിയാതിരിക്കാനും അക്രമസംഭവങ്ങള്‍ ഒഴിവാക്കാനും എന്തൊക്കെ മുൻകരുതലുകളാണ് യുഎസ് എടുത്തത്? വിശദമായി പരിശോധിക്കാം.
∙ മുള്ളുകമ്പി മുതൽ ബുള്ളറ്റ് പ്രൂഫ് വരെ
യുഎസ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വമ്പൻ സുരക്ഷയാണ് ഇക്കുറി അധികാരികള്‍ ഉറപ്പാക്കിയത്. പ്രത്യേകിച്ച് കഴിഞ്ഞ തവണ ട്രംപ് തിരിമറി നടത്തി എന്ന് ആരോപിച്ച സ്വിങ് സ്റ്റേറ്റുകളിൽ. പെൻസിൽവാനിയ, മിഷിഗൻ ജോർജിയ എന്നിവിടങ്ങളിൽ വോട്ടിങ്, കൗണ്ടിങ് കേന്ദ്രങ്ങൾക്ക് വിവിഐപി സുരക്ഷയാണ് ഉറപ്പാക്കിയത്. ഫിലാഡൽഫിയയില്‍ ബാലറ്റുകൾ സൂക്ഷിച്ച വെയർഹൗസിന് ചുറ്റും ഉയരത്തിൽ മുള്ളുകമ്പികൾ ഉറപ്പിച്ച സുരക്ഷ നൽകിയെങ്കിൽ പെൻസിൽവാനിയ, മിഷിഗൻ എന്നിവിടങ്ങിലെ പ്രശ്നബാധിത കേന്ദ്രങ്ങളിൽ തോക്കിനും തോൽപ്പിക്കാനാവാത്ത സുരക്ഷയാണ് നൽകിയത്.
ഇവിടെ തിരഞ്ഞെടുപ്പ് ഓഫിസുകൾക്ക് അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ ഉപയോഗിച്ചു. അക്രമികളുടെ തോക്കിൽനിന്ന് ഓഫിസുകൾക്കും ജീവനക്കാർക്കും സുരക്ഷ ഒരുക്കാനാണ് ഇങ്ങനെ ചെയ്തത്. അത്യാവശ്യ സന്ദർഭങ്ങളിൽ രക്ഷതേടുന്നതിനുള്ള മാർഗമൊരുക്കിയാണ് പോളിങ് സ്റ്റേഷനുകള്‍ തയാറാക്കിയത്. വിസ്‌കോൻസനിലും സംഘർഷങ്ങളുണ്ടായാൽ നേരിടേണ്ട പരിശീലനവും തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നൽകിയിരുന്നു.
∙ എഐയും ഡീപ് ഫേക്കും: നേരിട്ടത് വലിയ ഭീഷണി
ഇക്കുറിയും തിരഞ്ഞെടുപ്പ് ദിവസം പെൻസിൽവാനിയയിൽ വോട്ടെടുപ്പിന്റെ വിശ്വാസ്യതയെ കുറിച്ച് ട്രംപ് സംശയം ഉയർത്തിയിരുന്നു. എന്നാൽ ആരോപണത്തിനോട് അതിവേഗമാണ് ഡിസ്ട്രിക്റ്റ് അറ്റോർണി ലാറി ക്രാസ്‌നർ പ്രതികരിച്ചത്. അടിസ്ഥാനവുമില്ലാത്ത, വസ്തുതയ്ക്ക് നിരക്കാത്ത വാദമെന്നായിരുന്നു ട്രംപിനോടുള്ള ലാറിയുടെ പ്രതികരണം. എന്തുകൊണ്ടാണ് ഇത്രവേഗം പ്രതികരണമെത്തിയത്? 2020 ആവർത്തിക്കാതിരിക്കാൻ വ്യാജ വാർത്തകളെല്ലാം അതിവേഗത്തിൽ പൊളിച്ചടുക്കാനായിരുന്നു തീരുമാനം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ട്രംപ്–കമല പോരാട്ടം കടുത്ത സംസ്ഥാനങ്ങളിൽ സമൂഹമാധ്യമങ്ങളിലടക്കം വ്യാജ വിവരങ്ങൾ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായുള്ള തെറ്റായ വിവരങ്ങളും ഭീഷണികളുമെല്ലാം അതിലുണ്ടായിരുന്നു. ഇതിനെയല്ലാം അതിവേഗം പൊളിച്ചടുക്കുന്നതിനുള്ള ഫാക്ട് ചെക്ക് സംവിധാനങ്ങളാണ് യുഎസ് ഒരുക്കിയത്.
എഐ സഹായത്തോടെയുള്ള വ്യാജ ചിത്രങ്ങൾ, ഡീപ് ഫേക്ക് വിഡിയോകൾ എന്നിവയെ എങ്ങനെ അതിവേഗം പൊളിച്ചടുക്കി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താമെന്ന പരിശീലനും ഉദ്യോഗസ്ഥർക്ക് നൽകി. ആധികാരികമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഫലപ്രവചനങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് യുഎസിൽ വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളെ ചൂടുപിടിപ്പിച്ചത്. ഇതിൽ വോട്ടിങ് പ്രവചനങ്ങളെ നിയന്ത്രിക്കുന്നതായിരുന്നു ഏറെ വിഷമകരം. വോട്ടെടുപ്പ് ദിനം പാർട്ടി ക്യാംപുകളിൽനിന്നു വന്ന പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടാക്കുന്ന ചലനങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സസ്സൂഷ്മം നിരീക്ഷിച്ചിരുന്നു. എഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണത്തെ തടയുന്നതിനായുള്ള ക്ലാസുകൾ ഉദ്യോഗസ്ഥർക്ക് നേരത്തേ ലഭ്യമാക്കുകയും ചെയ്തു.
∙ വാർ റൂമുണ്ട്, പാർട്ടിക്ക് ഫാക്ട് ചെക്ക് യൂണിറ്റുകളും
2020 ഓർമിപ്പിച്ച്, ഇക്കുറിയും ഫലം എതിരായാൽ എന്തു ചെയ്യും എന്ന ചോദ്യം ട്രംപ് നേരിട്ടിരുന്നു. പക്ഷേ ഉത്തരം പറയാതെ ട്രംപ് വഴുതിമാറി. പകരം സുതാര്യത ഉറപ്പിക്കുവാൻ വേണ്ട സംവിധാനങ്ങൾ ഇക്കുറി തന്റെ പാർട്ടി ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. അപ്പോഴും തോറ്റാൽ വെറുതെയിരിക്കില്ലെന്ന കൃത്യമായ സൂചന ട്രംപ് നൽകി. അതിനിടെ കൂടുതൽ നിരീക്ഷകരെ പാർട്ടി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നു റിപ്പബ്ലിക്കൻ നേതാക്കളും പ്രതികരിച്ചു. ആക്രമിക്കുക മാത്രമല്ല പ്രതിരോധവും യുഎസിൽ പാർട്ടികളുടെ വാര്‍ റൂമിലുണ്ടായിരുന്നു.
ആരോപണ ശരങ്ങൾ എയ്തുകൊണ്ടിരിക്കെത്തന്നെ എതിരാളിയുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടുക്കുന്നതിന് ഫാക്ട് ചെക്ക് യൂണിറ്റുകൾ സ്ഥാപിച്ചു. ട്രംപിന്റെ വാദങ്ങളെ നിയമപരമായി തടയാൻ കാലതാമസം അടക്കമുള്ള തടസ്സങ്ങൾ ഏറെയുള്ളതിനാൽ ഫാക്ട് ചെക്കിനെ കൂട്ടുപിടിക്കാനായിരുന്നു ഇക്കുറി ഡെമോക്രാറ്റുകൾ തീരുമാനിച്ചത്. അവര്‍ കണ്ടെത്തിയ പോംവഴി ട്രംപിന്റെ നാവിനെ വസ്തുതകൾ ഉപയോഗിച്ച് പൊളിച്ചടുക്കാനുമായിരുന്നു.
അതേസമയം, 2020ൽ സംഭവിച്ച പിഴവുകൾ ഒഴിവാക്കാനായി നിയമവിദഗ്ധരടക്കം 2.3 ലക്ഷം പോളിങ് നിരീക്ഷകരെ നിയമിച്ചതായാണ് റിപ്പബ്ലിക്കൻ പാർട്ടി അവകാശപ്പെട്ടത്. ഓരോ വോട്ടും ശരിയായി എണ്ണപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമപരവും നീതിയുക്തവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാക്കാനും പോരാടുകയാണെന്നാണ് റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ ചുക്കാന്‍ പിടിക്കുന്നവരിൽ പ്രധാനിയായ ഡാനിയേൽ അൽവാരസ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ തോറ്റാൽ കോടതികളിൽ കേസുകളുമായി അതിവേഗം പരാതികൾ ഫയൽ ചെയ്യാനുള്ള സംവിധാനങ്ങളും ഇക്കുറി ട്രംപ് ക്യാംപ് ഒരുക്കിയിരുന്നു.
∙ യുഎസിലുണ്ടോ ബൂത്തുപിടിത്തവും സംഘർഷവും!
ഇന്ത്യയിൽ പലയിടത്തും തിരഞ്ഞെടുപ്പിൽ ബൂത്തുപിടിത്തമുണ്ടായി എന്ന വാർത്തകൾ സാധാരണമാണ്. കേരളത്തിൽ ചില ബൂത്തുകളിൽ ഇതു തടയാനായി പട്ടാളത്തിന്റെ കാവലും ലൈവ് വിഡിയോ സ്ട്രീമിങ് അടക്കമുള്ള സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്താറുണ്ട്. യുഎസിലും ബൂത്തുപിടിത്തങ്ങൾ സംഭവിക്കാറുണ്ടോ? വോട്ടിങ് മെഷീനുകൾ നിറഞ്ഞ ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതായി ട്രംപ് അനുയായികൾ 2020ൽ അവകാശപ്പെട്ടിരുന്നു. ഇക്കുറി ബാലറ്റുകൾ കൊണ്ടുപോകുന്ന പെട്ടികളിൽ ജിപിഎസ് ഉപകരണങ്ങൾ ഘടിപ്പിച്ചാണ് അരിസോന മാതൃകയായത്. സുതാര്യത ഉറപ്പാക്കുന്നിതിനു വേണ്ടി സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കാനാണ് യുഎസ് തീരുമാനിച്ചത്.
2024ലെ തിരഞ്ഞെടുപ്പിൽ അയോവയിൽ പ്രചാരണത്തിനെത്തിയ ട്രംപ്, റാലിയിൽ പങ്കെടുക്കവെ ‘വോട്ട് സൂക്ഷിക്കുക’ എന്ന മുന്നറിയിപ്പാണ് തന്റെ അനുയായികൾക്ക് നൽകിയത്. ട്രംപിന്റെ ഈ മുന്നറിയിപ്പാണ് ഇവിടെ തിരഞ്ഞെടുപ്പ് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ അധികാരികളെ പ്രേരിപ്പിച്ചത്.
ട്രംപിന്റെ മുന്നറിയിപ്പ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ഡമോക്രാറ്റുകൾ കരുതിയത്. അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് ട്രംപിനുള്ളതെന്നും അവർ കരുതി. പോളിങ്ങിനെത്തുന്ന വോട്ടർമാരെ ഭീഷണിപ്പെടുത്താനോ വോട്ടെണ്ണൽ തടസ്സപ്പെടുത്താനോ ട്രംപ് അനുകൂലികൾ ശ്രമിച്ചേക്കാം എന്ന ഭീതി ഉയർന്നതോടെ പോളിങ് ബൂത്തുകളിൽ ശക്തമായ സുരക്ഷയാണ് അധികാരികൾ ഏർപ്പെടുത്തിയത്. സുരക്ഷാ വേലികൾ സ്ഥാപിച്ചും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ താൽകാലികമായി എത്തിച്ചുമാണ് തിരഞ്ഞെടുപ്പ് ഓഫിസുകളുടെ സുരക്ഷ വർധിപ്പിച്ചത്.
മുൻകാലങ്ങളിലെ യുഎസ് തിരഞ്ഞെടുപ്പിൽ കണ്ടിട്ടില്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇക്കുറി മിഷിഗനിലെ ഡെട്രോയിറ്റിൽ കണ്ടത്. പോളിങ് സ്‌റ്റേഷനുകൾക്ക് മുകളിൽ ദീർഘദൂര വെടിവയ്പിൽ വിദഗ്ധരായ സ്നൈപ്പര്‍മാരെ വിന്യസിച്ചു. 2020ൽ ഇവിടെ വോട്ടെണ്ണൽ നടക്കുമ്പോൾ ട്രംപ് അനുയായികൾ കൂട്ടമായെത്തി കൗണ്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഹാളിനു പുറത്തെ ജനാലകളിൽ ശക്തമായി ഇടിച്ചായിരുന്നു അവർ പ്രതിഷേധം നടത്തിയത്. ഇക്കുറിയും റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ, ഡെട്രോയിറ്റിനെ വിശ്വസിക്കാൻ പാടില്ലെന്നാണ് പാർട്ടി പ്രവർത്തകർക്കു ലഭിച്ച മുന്നറിയിപ്പ്. ഇത്തരത്തിൽ ആളെയിറക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഇക്കുറി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
∙ പോക്കറ്റിലുണ്ട് പാനിക് ബട്ടൻ
2020ൽ വോട്ടെണ്ണൽ നീണ്ട പെൻസിൽവാനിയയിൽ ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി എത്തിയപ്പോഴാണ് പലയിടത്തും സുരക്ഷയ്ക്കായി മുള്ളുവേലികൾകൊണ്ട് ബാരിക്കേഡുകൾ തീർത്തത്. എന്നാൽ ഇക്കുറി സുരക്ഷാ സംവിധാനങ്ങൾ നേരത്തേ ഒരുക്കിയ സ്റ്റേറ്റ് വോട്ടെണ്ണൽ അതിവേഗത്തിലാക്കാൻ പുതിയതും വേഗമേറിയതുമായ മെഷീനുകള്‍ വാങ്ങി. ഫലം വേഗത്തിൽ പുറത്തുവരുന്നത് പുറത്തുള്ള വ്യാജവാർത്തയുണ്ടാക്കുന്നവരെ തടയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.
നമ്മുടെ നാട്ടിലേതു പോലെ അട്ടിമറി അടക്കമുള്ള ആരോപണങ്ങളും തിരഞ്ഞെടുപ്പു ഫലത്തെ ചൊല്ലി യുഎസിൽ വ്യാജൻമാർ ഉയർത്താറുണ്ട്. വോട്ടെണ്ണൽ തൽസമയം കാണിക്കുന്നതിനുള്ള കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചാണ് ഇത്തരക്കാരെ പ്രതിരോധിക്കുന്നത്. നോർത്ത് കരോലൈനയിൽ തിരഞ്ഞെടുപ്പ് പ്രവൃത്തികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പാനിക് ബട്ടനുകൾ ഏർപ്പെടുത്തിയിരുന്നു. പോക്കറ്റിൽ സൂക്ഷിക്കാൻ കഴിയുന്ന പാനിക് ബട്ടനുകളും ഉദ്യോഗസ്ഥർക്കായി വിതരണം ചെയ്തു. എന്തെങ്കിലും പ്രശ്നം നേരിട്ടാൽ ഉടൻ സുരക്ഷാ ഭടൻമാരുടെ സേവനം ഉറപ്പാക്കാനാണിത്. ഇതിനുപുറമെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, സുരക്ഷാ ക്യാമറകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങിയവയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളിൽ സജ്ജീകരിച്ചിരിക്കുന്നു.
വാഗ്വാദത്തിൽ ഏർപ്പെടുന്ന പാർട്ടി അനുയായികളുടെ രോഷം കെടുത്താനുള്ള മാനസിക പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. തപാൽ വോട്ടുകൾ രേഖപ്പെടുത്തിയവർക്ക് അവരിട്ട ബാലറ്റുകളുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഫലം ചെയ്തു. വോട്ടിങ്ങും കൗണ്ടിങ്ങും വിശദമായി വിശദീകരിക്കാൻ പ്രാദേശിക വോട്ടർമാർക്കായി ടൂറുകളും സംഘടിപ്പിച്ചിരുന്നു. 2020ൽ നേരിട്ട അപമാനം യുഎസ് തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചതെന്നു ചുരുക്കം. സുരക്ഷ കൂടുമ്പോള്‍ തിരഞ്ഞെടുപ്പിൽ സുതാര്യതയും വർധിപ്പിക്കണമെന്ന നിർബന്ധവും യുഎസിനുണ്ടായിരുന്നു. അതോടൊപ്പം ട്രംപ് ജയിക്കുക കൂടിയായതോടെ എല്ലാം ശാന്തം. എവിടെയും പ്രശ്നങ്ങളുമില്ല.