രാജ്യാന്തര വിഷയങ്ങളിലും വിപണിയിലും സജീവമായി ഇടപെടുന്ന യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശത്രുക്കൾക്കും മിത്രങ്ങൾക്കും ഒരുപോലെ ആകാംക്ഷ നിറഞ്ഞതാണ്. ഓരോ രാജ്യവും യുഎസിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു പ്രസിഡന്റ് വരണമെന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമെന്നോണം ചില രാജ്യങ്ങൾ പുറത്തുനിന്ന് ചില രഹസ്യ ഇടപെടലുകളും നടത്താറുണ്ട്. വർഷങ്ങളായി തുടരുന്ന ഈ ഇടപെടൽ ശ്രമം 2024ലെ തിരഞ്ഞെടുപ്പിനിടെയും നടന്നുവെന്നാണ് യുഎസിലെ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഇടപെട്ടതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 2016, 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡോണൾഡ് ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. സമാനമായ ആക്രമണം 2024ലെ തിരഞ്ഞെടുപ്പിലും റഷ്യയും ചൈനയും ഇറാനും നടത്തിയിട്ടുണ്ടെന്നാണ് യുഎസിലെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വിദേശ ഇടപെടൽ ഉണ്ടായിട്ടുണ്ട്. റഷ്യ, ചൈന, ഇറാൻ എന്നിവർ വോട്ടർമാരെ സ്വാധീനിക്കാനും അവർക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കാനും അത്യാധുനിക തന്ത്രങ്ങളാണ് ഇത്തവണ പ്രയോഗിച്ചത്. ചെറിയ കുറിപ്പുകൾ മുതൽ എഐ വിഡിയോ വരെ പുറത്തിറക്കി. ഒക്ടോബർ 30ന് ഇതുമായി ബന്ധപ്പെട്ട രണ്ട് രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് വന്നത്. ഒന്ന് സോഫ്‌റ്റ്‌വെയർ ഭീമൻ മൈക്രോസോഫ്റ്റിൽ നിന്നും മറ്റൊന്ന് സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡ്സ് ഫ്യൂച്ചറിൽ നിന്നുമായിരുന്നു. എങ്ങനെയാണ് റഷ്യയും ഇറാനും യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്? എന്തൊക്കെ തെളിവുകളാണ് വൻകിട ടെക് കമ്പനികൾ കണ്ടെത്തിയിരിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിഷയങ്ങളിലും വിപണിയിലും സജീവമായി ഇടപെടുന്ന യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശത്രുക്കൾക്കും മിത്രങ്ങൾക്കും ഒരുപോലെ ആകാംക്ഷ നിറഞ്ഞതാണ്. ഓരോ രാജ്യവും യുഎസിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു പ്രസിഡന്റ് വരണമെന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമെന്നോണം ചില രാജ്യങ്ങൾ പുറത്തുനിന്ന് ചില രഹസ്യ ഇടപെടലുകളും നടത്താറുണ്ട്. വർഷങ്ങളായി തുടരുന്ന ഈ ഇടപെടൽ ശ്രമം 2024ലെ തിരഞ്ഞെടുപ്പിനിടെയും നടന്നുവെന്നാണ് യുഎസിലെ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഇടപെട്ടതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 2016, 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡോണൾഡ് ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. സമാനമായ ആക്രമണം 2024ലെ തിരഞ്ഞെടുപ്പിലും റഷ്യയും ചൈനയും ഇറാനും നടത്തിയിട്ടുണ്ടെന്നാണ് യുഎസിലെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വിദേശ ഇടപെടൽ ഉണ്ടായിട്ടുണ്ട്. റഷ്യ, ചൈന, ഇറാൻ എന്നിവർ വോട്ടർമാരെ സ്വാധീനിക്കാനും അവർക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കാനും അത്യാധുനിക തന്ത്രങ്ങളാണ് ഇത്തവണ പ്രയോഗിച്ചത്. ചെറിയ കുറിപ്പുകൾ മുതൽ എഐ വിഡിയോ വരെ പുറത്തിറക്കി. ഒക്ടോബർ 30ന് ഇതുമായി ബന്ധപ്പെട്ട രണ്ട് രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് വന്നത്. ഒന്ന് സോഫ്‌റ്റ്‌വെയർ ഭീമൻ മൈക്രോസോഫ്റ്റിൽ നിന്നും മറ്റൊന്ന് സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡ്സ് ഫ്യൂച്ചറിൽ നിന്നുമായിരുന്നു. എങ്ങനെയാണ് റഷ്യയും ഇറാനും യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്? എന്തൊക്കെ തെളിവുകളാണ് വൻകിട ടെക് കമ്പനികൾ കണ്ടെത്തിയിരിക്കുന്നത്?

2019ൽ ജി20 ഉച്ചക്കോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും ഹസ്തദാനം ചെയ്യുന്നു. (Photo by Brendan Smialowski / AFP)
ADVERTISEMENT

∙ ചൈനയുടെ സ്‌പാമോഫ്‌ലേജ്

മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന വ്യാപകമായി സൈബർ ആക്രമണം നടത്തിയെന്നാണ്. സ്‌പാമോഫ്‌ലേജ് (ടൈസി ഫ്ലഡ്) എന്ന ചൈനീസ് സംഘത്തിൽ നിന്നാണ് കാര്യമായ ഇടപെടൽ ഉണ്ടായത്. യുഎസിലെ തോക്ക് നിയന്ത്രണം, കുറ്റകൃത്യം, വംശീയ ബന്ധങ്ങൾ, ഗാസയിലെ യുദ്ധസമയത്ത് ഇസ്രയേലിനുള്ള പിന്തുണ തുടങ്ങി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചൈനീസ് സംഘം ശ്രമിച്ചത്. ചൈനീസ് സർക്കാരിനെതിരെ ശക്തമായി സംസാരിക്കുന്ന നിരവധി പേരെ ലക്ഷ്യമിട്ടും ചൈന പ്രവർത്തിച്ചു. ഇതിൽ നാല് പ്രമുഖ റിപ്പബ്ലിക്കൻ‍ നിയമ നിർമാതാക്കളെങ്കിലും ഉൾപ്പെടും. ഇവരെ പരാജയപ്പെടുത്താൻ വോട്ടർമാർക്കിടയിൽ വ്യാജ പ്രചാരണങ്ങളും വ്യാജ ഡേറ്റയും പ്രചരിപ്പിച്ചതിനു പിന്നിൽ ചൈനീസ് സംഘങ്ങളായിരുന്നു.

മൈക്രോസോഫ്റ്റ് ഓഫിസ്. (Photo: wdstock/istockphoto)

ടെനിസി റിപ്പബ്ലിക്കൻ സെനറ്റർ മാർഷ ബ്ലാക്ക്ബേണിനെയും ചൈനീസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് നവംബർ ആദ്യം ഇതേ ചൈനീസ് സംഘം ബ്ലാക്ക്ബേണിന്റെ എതിരാളിയെ വിജയിപ്പിക്കാൻ വേണ്ട പ്രചാരണവും നടത്തിയെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. ഇസ്രയേലിനുള്ള യുഎസ് പിന്തുണയെ വിമർശിക്കുന്ന അലബാമ റിപ്പബ്ലിക്കൻ പ്രതിനിധി ബാരി മൂർ, അഴിമതി ആരോപണ വിധേയനായ സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി വൈസ് ചെയർമാൻ റിപ്പബ്ലിക്കൻ മാർക്കോ റൂബിയോ എന്നിവരും ചൈനീസ് സംഘത്തിന്റെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നു. എന്നാൽ മൈക്രോസോഫ്റ്റ് റിപ്പോർട്ടിലെ ആരോപണങ്ങൾ വാഷിങ്ടനിലെ ചൈനീസ് എംബസി തള്ളി.

∙ റഷ്യ പുറത്തെടുത്തത് അത്യാധുനിക തന്ത്രങ്ങൾ

ADVERTISEMENT

യുഎസ് തിരഞ്ഞെടുപ്പ് ഇടപെടലിൽ റഷ്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അത്യാധുനിക സൈബർ തന്ത്രങ്ങളും ഡേറ്റയും ഉപയോഗിച്ച് റഷ്യൻ സംഘങ്ങൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനായി വ്യാപക പ്രചാരണം നടത്തി. എഐ ജനറേറ്റഡ് ഡീപ്ഫേക്ക് വിഡിയോകൾ വരെ ഇതിനായി ഉപയോഗപ്പെടുത്തി. ഈ വിഡിയോകളിൽ ഹാരിസ് തന്റെ എതിരാളിയായ ഡോണൾഡ് ട്രംപിനെക്കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തുന്നതായി ചിത്രീകരിച്ചിരുന്നു. സ്റ്റോം-1679 പോലെയുള്ള റഷ്യൻ സർക്കാരിന്റെ പിന്തുണയോടെയുള്ള ഓപ്പറേഷനുകളുടെ പ്രവർത്തനം വർധിച്ചതായും കണ്ടെത്തി. വോട്ടർമാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ പ്രവർത്തനങ്ങൾ.

∙ യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യയുടെ സ്റ്റോം-1679

മൈക്രോസോഫ്റ്റിന്റെയും റെക്കോർഡ്സ് ഫ്യൂച്ചറിന്റെയും റിപ്പോർട്ടുകൾ പ്രകാരം ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ ചൈന ഒറ്റയ്ക്കല്ലെന്ന മുന്നറിയിപ്പാണ് നൽകുന്നത്. റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റോം-1679 (ഓപ്പറേഷൻ ഓവർലോഡ്) എന്ന സൈബർ സംഘമാണ് മിക്ക ആക്രമണങ്ങൾക്കും പിന്നിലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒന്നര മാസമായി റഷ്യൻ സംഘങ്ങളുടെ പ്രവർത്തനവേഗം വർധിപ്പിക്കുകയും കൂടുതൽ സ്വാധീന നീക്കങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ടെക് കമ്പനികൾ നൽകുന്ന റിപ്പോർട്ട്. ഓപ്പറേഷൻ ഓവർലോഡ് വഴി വോട്ടർമാരെ സ്വാധീനിക്കാനും വോട്ടെടുപ്പ് അട്ടിമറിക്കാനും ഏറെ സാധ്യതയുണ്ടെന്ന് നേരത്തേ തന്നെ റെക്കോർഡ്സ് ഫ്യൂച്ചർ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസ് ബറോയിൽ നടന്ന ട്രാൻസ്ഫെസ്റ്റിൽ നിന്നൊരു കാഴ്ച. (Photo by Leonardo Munoz / AFP)

∙ ട്രാൻസ്‌ജെൻഡർമാരെയും വെറുതേ വിട്ടില്ല

ADVERTISEMENT

ട്രാൻസ്‌ജെൻഡേഴ്സിനെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളിൽ‍ വ്യാജ റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമം നടന്നു. ഇവർക്കിടയിലെ വിവേചനപരമായ കാര്യങ്ങൾ, ലിംഗമാറ്റം, അനുബന്ധ ശസ്ത്രക്രിയകൾ, ഫാർമസ്യൂട്ടിക്കൽ ചികിത്സകൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് എൽജിബിടിക്യു പ്ലസ് സമൂഹത്തെ ഇളക്കിവിടാൻ റഷ്യൻ ശ്രമം നടന്നതായി റെക്കോർഡ് ഫ്യൂച്ചർ പറയുന്നു. ഇതോടൊപ്പം തന്നെ യുഎസ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുകളുടെ ശൈലി അനുകരിക്കാൻ എഐ ജനറേറ്റഡ് ശബ്ദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

റഷ്യയിൽ പ്രധാനമായും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ടെലഗ്രാമിൽ നിന്നുള്ള വിവരങ്ങളുടെ ഭൂരിഭാഗവും എക്‌സിലേക്ക് (ട്വിറ്റർ) മാറ്റി കൂടുതൽ യുഎസ് വോട്ടർമാരിലേക്ക് എത്തിച്ചേരാനുള്ള വഴികളും റഷ്യൻ സൈബർ വിദഗ്ധർ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിലുണ്ട്. ഇത്തരത്തിൽ എക്സിലേക്ക് പോസ്റ്റ് ചെയ്ത സ്റ്റോം-1679 വിഡിയോകൾക്ക് വോട്ടർമാർക്കിടയിൽ നിന്ന് കാര്യമായ സ്വാധീനവും ലഭിച്ചുവെന്നാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട്.

∙ ട്രംപ് വന്നാൽ കുരുക്കുകൾ മുറുകും; രംഗത്തിറങ്ങി ഇറാനും

ഇസ്രയേലിനെതിരെ സംഘർഷം തുടരുന്ന ഇറാനും തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇടപെടലുകൾ നടത്തിയതിന്റെ തെളിവുകളുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ടിലുണ്ട്. വോട്ടെടുപ്പിന്റെ രണ്ടാഴ്‌ചയ്‌ക്ക് മുൻപ് ഇറാൻ കേന്ദ്രീകരിച്ച് ഓൺലൈൻ മീഡിയ നടത്തുന്ന വ്യക്തി യുഎസിൽനിന്നുള്ളയാളാണെന്ന് ചിത്രീകരിച്ച് വ്യാജ പ്രചാരണം നടത്തി. ഇസ്രയേലിലെ സൈനിക പ്രവർത്തനങ്ങൾക്ക് രണ്ട് സ്ഥാനാർഥികളുടെയും പിന്തുണയുണ്ട്, ഇത് കാരണം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ വോട്ടർമാരോട് ആഹ്വാനം ചെയ്യുന്നതായിരുന്നു വിഡിയോകളിലൊന്ന്. അതേസമയം, ചൈനയെപ്പോലെ റഷ്യയും ഇറാനും യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ചു. എന്നാൽ മൈക്രോസോഫ്റ്റിന്റെയും റെക്കോർഡ്സ് ഫ്യൂച്ചറിന്റെയും പുതിയ കണ്ടെത്തലുകൾ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകളുമായി യോജിക്കുന്നതാണ്.

Representative image: (File Photo: Reuters)

∙ റഷ്യയ്ക്ക് വേണ്ടത് ട്രംപിനെ

റഷ്യ, ഇറാൻ, ചൈന എന്നിവർ യുഎസ് വോട്ടർമാരെ ഭിന്നിപ്പിക്കാനും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് യുഎസ് ജനാധിപത്യ സംവിധാനത്തിലുള്ള അമേരിക്കക്കാരുടെ വിശ്വാസത്തെ ദുർബലപ്പെടുത്താനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കാനും സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് നാഷനൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫിസ് അറിയിച്ചത്. മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ സാധ്യതകൾ വർധിപ്പിക്കാൻ റഷ്യ പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ പറഞ്ഞിരുന്നു, അതേസമയം ഇറാനാകട്ടെ ട്രംപിന്റെ തിരിച്ചുവരവ് ഭീഷണിയായതിനാൽ അദ്ദേഹത്തെ എതിർക്കാൻ ശ്രമിക്കുകയും പകരം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ പ്രചാരണത്തെ പിന്തുണയ്ക്കുകയും ചെയ്തു. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിച്ചെന്നതിന് തെളിവുകൾ കുറവാണെങ്കിലും ചൈനീസ് താൽപര്യങ്ങൾക്കെതിരായ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി കരുതപ്പെടുന്ന കോൺഗ്രസ്, സ്റ്റേറ്റ്സ്, പ്രാദേശിക സ്ഥാനാർഥികളെ തോൽപിക്കാൻ ചൈന കാര്യമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.

∙ റഷ്യയിൽ നിന്നുള്ള ബോംബ് ഭീഷണി, വ്യാജ വിഡിയോകളും

വോട്ടർമാരെ ഇളക്കിവിടാനും യുഎസ് ജനാധിപത്യത്തിലുള്ള വിശ്വാസം തകർക്കാനുമുള്ള റഷ്യൻ ശ്രമങ്ങൾ നവംബർ 5ന് മൂന്ന് സ്റ്റേറ്റുകളിലെ വോട്ടിങ്ങിനെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ചില പോളിങ് കേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തേണ്ടിവന്നെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനുള്ള വോട്ടർമാരുടെ അവകാശം നഷ്ടപ്പെട്ടതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന സൗകര്യ സുരക്ഷയെ ദേശീയ തലത്തിൽ സ്വാധീനിക്കുന്ന കാര്യമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിഐഎസ്എ സീനിയർ അഡ്വൈസർ കെയ്റ്റ് കോൺലി പറഞ്ഞു. കുറഞ്ഞത് മൂന്ന് യുഎസ് സ്വിങ് സ്റ്റേറ്റുകളിലെ ഒന്നിലധികം പോളിങ് കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി വന്നിരുന്നു. ഇതെല്ലാം റഷ്യൻ ഇമെയിൽ ഡൊമെയ്നുകളിൽ നിന്ന് വന്നതാണെന്ന് എഫ്ബിഐയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.

Representative Image. (Photo: SbytovaMN/Istock)

∙ ആദ്യ ബോംബ് ഭീഷണി ജോർജിയയിൽ

തെക്കുകിഴക്കൻ സ്റ്റേറ്റായ ജോർജിയയിലാണ് ആദ്യം ബോംബ് ഭീഷണിയുണ്ടായത്. ഇതോടെ വോട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് ഇമെയിലിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ സാധിച്ചതോടെ വീണ്ടും വോട്ടിങ് തുടങ്ങി. വൈകാതെ തന്നെ മുന്നറിയിപ്പ് ഇമെയിൽ വന്ന ഉറവിടം തിരിച്ചറിഞ്ഞു, അത് റഷ്യയിൽ നിന്നാണെന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗർ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മിഡ്‌വെസ്റ്റേൺ സ്വിങ് സ്റ്റേറ്റുകളായ മിഷിഗൻ, വിസ്‌കോൻസെൻ, എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിലേക്കും റഷ്യൻ ഇമെയിൽ ഡൊമെയ്നുകളിൽ നിന്ന് സമാനമായ നിരവധി ഭീഷണികൾ ലഭിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ലഭ്യമായ ഭീഷണികളൊന്നും ഇതുവരെ വിശ്വസനീയമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് എഫ്ബിഐ പറഞ്ഞു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അരാജകത്വം സൃഷ്ടിക്കാനുള്ള റഷ്യൻ ശ്രമത്തിന്റെ ഒറ്റപ്പെട്ട ശ്രമങ്ങൾ മാത്രമാണ് ഇതെന്ന് കരുതുന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ റഷ്യൻ ഉദ്യോഗസ്ഥർ യുഎസ് ആരോപണങ്ങൾ നിഷേധിച്ചു. യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അവസാന ശ്രമങ്ങളായിരുന്നു ഇതെന്നും യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു.

Representative Image. (Photo:Natali Brillianata/shutterstock)

∙ വ്യാജ പ്രചാരണത്തിന് എഫ്ബിഐയെയും ഉപയോഗിച്ചു

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്നതിനും എഫ്ബിഐയുടെ പേരും ലോഗോയും ഉപയോഗിച്ച അഞ്ച് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എഫ്ബിഐയിൽ നിന്നും മറ്റൊരു സർക്കാർ ഏജൻസിയിൽ നിന്നുമുള്ളതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വിഡിയോ ആയിരുന്നു ഇതിലൊന്ന്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങളെത്തുടർന്നുള്ള ആശങ്കകൾ കാരണം യുഎസ് സ്കൂളുകൾ ഒരാഴ്ച വരെ അടച്ചിടാൻ നിർദേശിച്ച വിവരങ്ങളായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്.

9000 വോട്ടിങ് മെഷീനുകൾ തകരാറിലായതിനെക്കുറിച്ച് 9000 പരാതികൾ എഫ്ബിഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന വ്യാജ വിഡിയോയായിരുന്നു മറ്റൊന്ന്. അവയിൽ ചിലത് പ്രസിഡന്റ് സ്ഥാനാർഥികളിൽ ഒരാളെ സഹായിക്കാൻ ഇടപെടൽ നടത്തിയതും ഉള്ളടക്കത്തിൽ നിന്ന് വ്യക്തമായിരുന്നു. നേരത്തേ, ഭീകരാക്രമണ ഭീഷണികൾ കാരണം ഓൺലൈൻ വഴി വോട്ട് ചെയ്യാൻ എഫ്ബിഐ ഉദ്യോഗസ്ഥർ അമേരിക്കക്കാരെ പ്രേരിപ്പിക്കുന്ന വ്യാജ വാർത്താ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഇതോടൊപ്പം തന്നെ യുഎസിലെ അഞ്ച് ജയിലുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിക്കുന്ന ഒരു വ്യാജ വിഡിയോയും പ്രചരിച്ചിരുന്നു. ഇതിനെല്ലാം പിന്നിൽ വിദേശ സംഘങ്ങളാണെന്നാണ് റിപ്പോർട്ട്.

Representative Image. (Photo Arranged)

മറ്റൊരു വ്യാജ വിഡിയോ സിഐഎയെ ലക്ഷ്യം വച്ചുള്ളതാണ്. യുഎസ് ചാര ഏജൻസി മരിച്ചവരെ വോട്ട് ചെയ്യാൻ ഉപയോഗിക്കുന്നതിന്റെ തെളിവുകൾ കണ്ടെത്തിയെന്ന് ആരോപിക്കുന്നതായിരുന്നു അത്. വോട്ടിങ് ക്രമക്കേടുകൾ കാണിക്കുന്നതായി അവകാശപ്പെടുന്ന മറ്റ് വിഡിയോകൾക്ക് പിന്നിൽ റഷ്യൻ സംഘങ്ങളാണെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമുള്ള ദിവസങ്ങളിലും ആഴ്‌ചകളിലും റഷ്യൻ സംഘങ്ങൾ കൂടുതൽ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

English Summary:

The alarming extent of foreign interference in the 2024 US election. Reports from Microsoft and Recorded Future reveal how Russia, China, and Iran employed sophisticated cyber attacks, disinformation campaigns, and even deepfake videos to manipulate voters and sow discord.