ആകാശവും ഭൂമിയും ഇനി മസ്കിനു കീഴിൽ? ഇന്റർനെറ്റ് പോലും കിട്ടാതാകും! ട്രംപിനെ വിലയ്ക്കു വാങ്ങിയോ ലോക കോടീശ്വരൻ?
‘പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് ഭരിക്കും, സ്പേസ്എക്സ് മുതലാളി ഇലോൺ മസ്ക് ലോകവും കീഴടക്കും’– ഇതായിരുന്നു യുഎസ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുറത്തുവന്ന ആദ്യ നിരീക്ഷണങ്ങളിലൊന്ന്. ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്തെ ഏറ്റവും വലിയ ധനികൻ മസ്ക് തിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു. ട്രംപിന്റെ വിജയത്തെ മസ്കും മസ്കിന്റെ സഹായത്തെ ട്രംപും എടുത്തുപറയുന്നുണ്ടായിരുന്നു. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ട്രംപിനെതിരായ വധശ്രമത്തിന് തൊട്ടുപിന്നാലെയാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ച് മസ്‌ക് രംഗത്തെത്തിയത്. ആ തീരുമാനം കൃത്യമായിരുന്നു എന്ന് ശരിവയ്ക്കുന്നതായിരുന്നു ട്രംപിന്റെ ജയം. ‘ഇതാ ഒരു പുതിയ താരം’ എന്നാണ് വിജയാഹ്ലാദത്തിനിടെ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇലോൺ മസ്‌കും ഡോണൾഡ് ട്രംപും ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വാധീനമുള്ളതും പലപ്പോഴും ധ്രുവീകരണങ്ങൾക്ക് വിധേയമായിട്ടുള്ളതുമായ രണ്ട് വ്യക്തികളാണ്. ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ, സമൂഹ മാധ്യങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലെ നൂതന സംരംഭങ്ങൾക്ക് പിന്നാലെ നീങ്ങുന്ന മസ്‌ക് ഒന്നിലധികം വ്യവസായങ്ങളിൽ വിപ്ലവപരമായ മാറ്റങ്ങൾകൊണ്ടുവന്ന് ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം, രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുന്ന ട്രംപ് ദേശീയവാദ, രാജ്യാന്തര നയതന്ത്ര, ബിസിനസ് കേന്ദ്രീകൃത തന്ത്രങ്ങൾ ഉപയോഗിച്ച് യുഎസ് രാഷ്ട്രീയത്തിൽ വൻ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത വ്യക്തിയാണ്. ട്രംപും മസ്കും ഒന്നിക്കുമ്പോൾ യുഎസിൽ എന്താണ് സംഭവിക്കാൻ പോകുന്നത്? രാജ്യാന്തര വിപണികളിൽ ഈ കൂട്ടുക്കെട്ട് എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക? ബഹികരാകാശ മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ? ഇലോൺ മസ്ക് ആയിരിക്കുമോ വരും ദിവസങ്ങളിൽ ലോകം ഭരിക്കാൻ പോകുന്നത്? പരിശോധിക്കാം.

‘പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് ഭരിക്കും, സ്പേസ്എക്സ് മുതലാളി ഇലോൺ മസ്ക് ലോകവും കീഴടക്കും’– ഇതായിരുന്നു യുഎസ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുറത്തുവന്ന ആദ്യ നിരീക്ഷണങ്ങളിലൊന്ന്. ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്തെ ഏറ്റവും വലിയ ധനികൻ മസ്ക് തിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു. ട്രംപിന്റെ വിജയത്തെ മസ്കും മസ്കിന്റെ സഹായത്തെ ട്രംപും എടുത്തുപറയുന്നുണ്ടായിരുന്നു. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ട്രംപിനെതിരായ വധശ്രമത്തിന് തൊട്ടുപിന്നാലെയാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ച് മസ്‌ക് രംഗത്തെത്തിയത്. ആ തീരുമാനം കൃത്യമായിരുന്നു എന്ന് ശരിവയ്ക്കുന്നതായിരുന്നു ട്രംപിന്റെ ജയം. ‘ഇതാ ഒരു പുതിയ താരം’ എന്നാണ് വിജയാഹ്ലാദത്തിനിടെ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്.
ഇലോൺ മസ്‌കും ഡോണൾഡ് ട്രംപും ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വാധീനമുള്ളതും പലപ്പോഴും ധ്രുവീകരണങ്ങൾക്ക് വിധേയമായിട്ടുള്ളതുമായ രണ്ട് വ്യക്തികളാണ്. ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ, സമൂഹ മാധ്യങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലെ നൂതന സംരംഭങ്ങൾക്ക് പിന്നാലെ നീങ്ങുന്ന മസ്‌ക് ഒന്നിലധികം വ്യവസായങ്ങളിൽ വിപ്ലവപരമായ മാറ്റങ്ങൾകൊണ്ടുവന്ന് ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം, രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുന്ന ട്രംപ് ദേശീയവാദ, രാജ്യാന്തര നയതന്ത്ര, ബിസിനസ് കേന്ദ്രീകൃത തന്ത്രങ്ങൾ ഉപയോഗിച്ച് യുഎസ് രാഷ്ട്രീയത്തിൽ വൻ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത വ്യക്തിയാണ്. ട്രംപും മസ്കും ഒന്നിക്കുമ്പോൾ യുഎസിൽ എന്താണ് സംഭവിക്കാൻ പോകുന്നത്? രാജ്യാന്തര വിപണികളിൽ ഈ കൂട്ടുക്കെട്ട് എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക? ബഹികരാകാശ മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ? ഇലോൺ മസ്ക് ആയിരിക്കുമോ വരും ദിവസങ്ങളിൽ ലോകം ഭരിക്കാൻ പോകുന്നത്? പരിശോധിക്കാം.
∙ വരാനിരിക്കുന്നത് വൻ മാറ്റങ്ങളുടെ ദിനങ്ങൾ
ട്രംപ് വീണ്ടും വൈറ്റ്ഹൗസിലേക്ക് എത്തുന്നതോടെ, അദ്ദേഹത്തിന്റെ നയങ്ങൾ മസ്‌കിന്റെ സംരംഭങ്ങളായ ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (മുൻപ് ട്വിറ്റർ) എന്നിവയെ എങ്ങനെ സഹായിക്കുമെന്ന് ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ട്രംപിന്റെയും മസ്‌കിന്റെയും ലോകങ്ങൾ ഒരിക്കൽ കൂടി ഒന്നിച്ചാൽ അത് രാജ്യാന്തര തലത്തിൽ കൊണ്ടുവരാൻ പോകുന്നത് വൻ മാറ്റങ്ങളായിരിക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചുകഴിഞ്ഞു. ട്രംപിന്റെ വിജയത്തിന് പിന്നിൽ ഇലോൺ മസ്കിന്റെ കോടികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് അനുകൂല രാഷ്ട്രീയ ആക്‌ഷൻ കമ്മിറ്റിക്ക് 11.8 കോടി ഡോളറാണ് (1000 കോടി രൂപയോളം) മസ്ക് സംഭാവന നൽകിയത്. ഒരുഭാഗത്ത് വേണ്ടുവോളം പണമിറക്കിയപ്പോൾ തന്നെ, വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടതെല്ലാം എക്സ് വഴി തന്റെ ഉറ്റ സുഹൃത്ത് ട്രംപിനായി ചെയ്തു കൊടുക്കാനും മസ്ക് മറന്നില്ല. അമേരിക്കയുടെ തന്നെ മസ്ക്‌വൽക്കരണത്തിന്റെ (മസ്ക്യുലേഷൻ) തുടക്കമാണ് ട്രംപിന്റെ ഈ ജയമെന്നാണ് വിലയിരുത്തൽ.
∙ ട്വിറ്റർ വാങ്ങി പൊളിച്ച് പണിതതും ട്രംപിനു വേണ്ടി?
ട്രംപ്-മസ്‌ക് ബന്ധത്തിന് തുടക്കമിട്ടത് തന്നെ പരസ്പര താൽപര്യങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു. സാങ്കേതികവിദ്യയെയും നവീകരണത്തെയും കുറിച്ച് ഉപദേശിക്കാൻ 2016ൽ മസ്‌ക് ട്രംപിന്റെ ബിസിനസ് കൗൺസിലുകളുടെ ഭാഗമായിരുന്നു. ടെക്‌നോളജിയിലും ബഹിരാകാശത്തും ‘മെയ്‌ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ലക്ഷ്യം നിറവേറ്റാൻ കഴിയുന്ന മഹാനായി ട്രംപ് മസ്‌കിനെ കണ്ടപ്പോൾ, സാങ്കേതിക പുരോഗതിയെക്കുറിച്ചുള്ള തന്റെ ആശയങ്ങൾക്ക് മസ്‌ക് സ്വീകാര്യമായ സഹകരണം നൽകുമെന്ന് നേരത്തേത്തന്നെ ട്രംപിന് തോന്നിയിട്ടുണ്ടാകണം.
യുഎസിൽ വീണ്ടും ട്രംപിനെ അധികാരത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് മസ്ക് വൻ വിലകൊടുത്ത് 2022ൽ ട്വിറ്റർ വാങ്ങിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലെ നിയന്ത്രണങ്ങൾ ഇല്ലാതാക്കുമെന്നും ‘വോക്കിസം’ എന്ന തീവ്രവാദങ്ങളെ തകർക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ക് ട്വിറ്റർ വാങ്ങിയതും പിന്നീട് എക്സ് എന്നു പേരു മാറ്റിയതും. പിന്നാലെ ഉള്ളടക്കത്തിന്റെ സ്വഭാവം വരെ മാറ്റിമറിച്ചു. ഇതെല്ലാം തന്റെ സുഹൃത്ത് ട്രംപിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള വലിയൊരു തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നുവെന്ന് പറയേണ്ടി വരും. ആ നീക്കം ഇപ്പോൾ വിജയിച്ചിരിക്കുന്നു. എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരിക്കുകയാണ് ടെക് ലോകം.
∙ തുടരുമോ സെൻസർഷിപ്പ് വിരുദ്ധ നയങ്ങൾ?
സോഷ്യൽ മീഡിയ കമ്പനികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്ന സെക്ഷൻ 230ൽ ട്രംപ് നേരത്തേ തന്നെ മാറ്റങ്ങൾക്ക് നിർദേശിച്ചിരുന്നു. ഈ പരിഷ്‌കാരങ്ങൾക്കായി ട്രംപ് വീണ്ടും രംഗത്തിറങ്ങുകയാണെങ്കിൽ അത് മസ്‌കിന്റെ എക്‌സിന്റെ പ്രവർത്തനത്തെ സങ്കീർണമാക്കുകയും പുതിയ നിയമപരമായ അപകടസാധ്യതകളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യും. ട്രംപിന്റെ സെൻസർഷിപ്പ് വിരുദ്ധ ലക്ഷ്യങ്ങളുമായി യോജിച്ചുനിൽക്കുമ്പോൾ തന്നെ സ്വതന്ത്രമായ ഇടപെടലുകളെയും എക്സ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനെ നിയമപരമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതും മസ്കിനെ സമ്മർദത്തിലാഴ്ത്താൻ ഇടയുണ്ട്.
∙ സൗഹൃദം ബഹിരാകാശത്തോളം
യുഎസിനു കീഴിൽ ബഹിരാകാശ സേന സ്ഥാപിക്കുകയും ഭ്രമണപഥത്തിൽ ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ചെയ്തതും ട്രംപ് ഭരണകൂടമാണ്. ട്രംപിന്റെ ഈ പദ്ധതി വഴി മസ്കിന്റെ സ്‌പേസ് എക്‌സിന് പ്രതിരോധ വിഭാഗത്തിൽ നിന്ന് ഒന്നിലധികം കരാറുകൾ ലഭിച്ചു. യുഎസ് സ്പേസ് പ്രതിരോധത്തിലെ ഒരു പ്രധാന ഭാഗമാകാനൂം മസ്കിന്റെ സംരംഭങ്ങൾക്ക് സാധിച്ചു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ലോകശക്തികളെ നിലയ്ക്കുനിർത്താൻ ലക്ഷ്യമിട്ടുള്ള ഭാവി ബഹിരാകാശ പദ്ധതികളിലെല്ലാം ഇനി മസ്കിന്റെയും ഇടപെടലുണ്ടാകുമെന്ന് ചുരുക്കം.
2017നും 2021നുമിടയിൽ നാസയ്ക്കും യുഎസിന്റെ സൈനിക ആവശ്യങ്ങൾക്കുമായുള്ള വിക്ഷേപണങ്ങളിൽ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ വരുമാനമാണ് സ്പേസ് എക്സ് നേടിയത്. അതായത് കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പ് ലക്ഷ്യമിട്ട് തന്റെ സുഹൃത്തിനെ തന്നെ മസ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബഹിരാകാശത്ത് യുഎസ് ആധിപത്യത്തിന് ഇനി നേതൃത്വം കൊടുക്കുന്നത് ട്രംപും മസ്കുമായിരിക്കുമെന്ന് ചുരുക്കം.
2018നും 2020നുമിടയിൽ നാസയിൽ നിന്നും യുഎസ് സർക്കാർ കരാറുകളിൽ നിന്നും പ്രതിരോധ സംബന്ധമായ പ്രോജക്ടുകളിൽ നിന്നും 200 കോടി ഡോളറിലധികം വരുമാനം സ്പേസ് എക്‌സിന് ലഭിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. യുഎസ് സർക്കാറിൽ നിന്ന് സ്പേസ്എക്സിന് ലഭിച്ച കരാറുകളുടെ ഡേറ്റയിൽ ട്രംപിന്റെ കാലത്ത് സ്ഥിരമായ വർധന കാണിക്കുന്നുണ്ട്. ഭാവിയിൽ വൻ പദ്ധതികൾ ലക്ഷ്യമിടുന്ന സ്‌പേസ് എക്‌സിന് ട്രംപിന്റെ നയങ്ങൾ ഏറെ ഗുണകരമാകുമെന്നാണ് ഈ പുതുസൗഹൃദം സൂചിപ്പിക്കുന്നത്.
∙ ലോകത്തെ നിയന്ത്രിക്കാൻ സ്റ്റാർലിങ്ക്
സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് അതിവേഗമാണ് വളരുന്നത്. ഭൂമിയുടെ മുക്കിലും മൂലയിലും ഇന്റർനെറ്റ് എത്തിക്കാനുള്ള മസ്കിന്റെ സംരംഭമായ സ്റ്റാർലിങ്ക് ട്രംപിന്റെ ഭരണത്തിൽ കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്രത്തിന്റെ ഭാഗമായി പോലും യുഎസ് സ്റ്റാർലിങ്ക് ഉപയോഗിച്ചേക്കാം. യുക്രെയ്ൻ പോലുള്ള സംഘർഷ പ്രദേശങ്ങളിൽ യുഎസിന്റെ സഹായമായി സ്റ്റാർലിങ്ക് സേവനം നിലവിൽ നൽകുന്നുണ്ട്. ഭാവിയിൽ യുഎസിന്റെ ഈ തന്ത്രത്തിന് കീഴിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയേക്കാം. അതായത് ഈ രാജ്യങ്ങളെ നിയന്ത്രിക്കാനുള്ള തന്ത്രപരമായ ആസ്തിയായി മസ്കിന്റെ സ്റ്റാർലിങ്കിനെ ഉപയോഗപ്പെടുത്തിയേക്കാം.
യുഎസിന്റെ ആഗോള ആധിപത്യത്തിൽ, പ്രത്യേകിച്ച് സാങ്കേതികവിദ്യയിൽ ട്രംപിന്റെ താൽപര്യം കണക്കിലെടുത്ത് സ്റ്റാർലിങ്കിന് വിവിധ രാജ്യങ്ങളിൽ കൃത്യമായ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകാൻ കഴിയും. ഇന്റർനെറ്റിന് മറ്റു സംവിധാനങ്ങളില്ലാത്ത രാജ്യങ്ങളെ സ്റ്റാർലിങ്ക് ഉപയോഗിച്ച് നിലയ്ക്കു നിർത്താനും യുഎസിന് സാധിക്കും. 7000 ഉപഗ്രഹങ്ങളിലൂടെ ലോകമാകെ ഇന്റർനെറ്റ് നൽകാൻ ഇപ്പോൾ തന്നെ മസ്കിന് കഴിയുന്നുണ്ട്. ചുരുക്കത്തിൽ യുഎസിന് എന്തെങ്കിലും ആവശ്യം വന്നാൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സ്വിച്ച് ഓഫ് ചെയ്ത് ചില രാജ്യങ്ങളെയെങ്കിലും ‘ഇരുട്ടിലാക്കാനും’ മസ്കിനും സ്റ്റാർലിങ്കിനും സാധിക്കും. യുക്രെയ്നിൽ ഇന്റർനെറ്റ് ഓഫ് ചെയ്ത് മസ്കും യുഎസ് സർക്കാരും ഇക്കാര്യത്തില്‍ നേരത്തേ ലോകത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
∙ ട്രംപിന് കീഴിൽ എന്താകും ടെസ്‌ലയുടെ വിധി?
ഗ്രീൻ എനർജി, ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്ന നയങ്ങൾ നേരത്തേ ടെസ്‌ലയുടെ കുതിപ്പിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബൈഡനു കീഴിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) കൂടുതൽ ഇളവുകളും നൽകിയിരുന്നു. യുഎസ് ഉപഭോക്താക്കൾക്ക് ഇവികൾ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കിയിരുന്നു. എന്നാൽ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയാൽ കാലാവസ്ഥാ നിയന്ത്രണത്തിനെതിരായ അദ്ദേഹത്തിന്റെ കർശന നിലപാട് ഇവി വിപണിയേയും ബാധിച്ചേക്കാം. ട്രംപിന്റെ ഭരണകൂടം മുൻപ് ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് നടപ്പിലായാൽ ടെസ്‌ലയെയും ബാധിച്ചേക്കാം. കാരണം ഇവികൾക്കുള്ള സബ്‌സിഡി കുറയ്‌ക്കുന്നത് വിപണിയെ ബാധിക്കും.
ഇതോടൊപ്പം ചൈനയിലെ ടെസ്‌ലയുടെ നിർമാണ പ്ലാന്റുകളുടെ കാര്യത്തിലും തീരുമാനമായേക്കും. ട്രംപിന്റെ വ്യാപാര നിലപാട് പലപ്പോഴും താരിഫുകളിലും ചൈനയോടുള്ള യുഎസ് ആശ്രിതത്വം കുറയ്ക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ട്രംപ് കൂടുതൽ ആക്രമണാത്മക വ്യാപാര നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ 2023ൽ ടെസ്‌ല വരുമാനത്തിന്റെ 23 ശതമാനം ഉണ്ടാക്കിയ ചൈനീസ് വിപണിയെയും ബാധിക്കും. അതായത് മസ്‌കിന് ബുദ്ധിമുട്ടുള്ള ഒരു തീരുമാനത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
∙ ലോകം ഭരിക്കും മസ്ക് എന്ന ‘പ്ലൂട്ടോക്രാറ്റ്’
ഇനിയുള്ള കാലം ആഗോള ആധിപത്യമാണ് ഇലോൺ മസ്ക് ലക്ഷ്യമിടുന്നതെന്ന് ഇപ്പോഴത്തെ നീക്കങ്ങൾ കണ്ടാല്‍ മനസ്സിലാകും. ഈ ദൗത്യത്തിന് സ്വന്തമായി ഒരു യുഎസ് പ്രസിഡന്റിനെ വേണമായിരുന്നു. ഇതോടൊപ്പം തന്നെ ലോകശാക്തിക രാജ്യങ്ങളുടെ തലവൻമാരുമായും ബന്ധം സ്ഥാപിക്കാൻ മസ്ക് സജീവമായി പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും മറ്റു പല രാഷ്ട്രത്തലവൻമാരുമായും മസ്കിന് രഹസ്യ ബന്ധമുണ്ട്. ബിസിനസിൽ നിന്നു നേടിയ പണത്തിലൂടെ ലോകം കീഴടക്കാൻ ലക്ഷ്യമിട്ടിറങ്ങിയവരുടെ നിരയിലേക്കാണ് മസ്കും എത്തുന്നത്.
മസ്കിനെ ഇപ്പോൾ തന്നെ ‘പ്ലൂട്ടോക്രാറ്റ്’ എന്ന് വിളിക്കാം. തന്റെ വൻ സമ്പത്തും സ്വാധീനവും ആധുനിക വ്യവസായങ്ങളും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനു വേണ്ടി ഉപയോഗപ്പെടുത്താൻ ഈ ലോകകോടീശ്വരനായിരിക്കുന്നു. ട്രംപിന്റെ വിജയത്തോടെ അത് കൂടുതൽ പ്രകടമായി. തിരഞ്ഞെടുക്കപ്പെട്ട നേതാക്കളോ മറ്റ് അധികാരികളോ ചെലുത്തിയേക്കാവുന്നതിലും അപ്പുറത്ത് പലപ്പോഴും സമ്പത്തുപയോഗിച്ച് സാമൂഹികമോ രാഷ്ട്രീയമോ ആയ രംഗങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ആളെയാണ് പ്ലൂട്ടോക്രാറ്റ് എന്ന് വിളിക്കുന്നത്.
ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് തുടങ്ങി സംരംഭങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ പര്യവേക്ഷണം, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലേക്ക് മസ്‌ക് എത്തികഴിഞ്ഞു. ട്രംപിന്റെ ജയത്തോടെ ക്രിപ്റ്റോകറൻസിയും കുതിച്ചു തുടങ്ങി. ക്രിപ്റ്റോയുടെ പ്രധാന ലോകവക്താക്കളിലൊരാളും മസ്കാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് ഓഹരി വിപണികളെ സ്വാധീനിക്കാനും സാങ്കേതിക പ്രവണതകൾ രൂപപ്പെടുത്താനും ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കാനും വരെ കഴിയുന്ന സാഹചര്യമാണിന്ന്. അമേരിക്കൻ പ്രസിഡന്റായി മത്സരിക്കണമെങ്കിൽ അവിടുത്തെ പൗരനായി ജനിച്ചിരിക്കണമെന്നാണ് ഭരണഘടന നിർദേശിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് മസ്കിന്റെ ജനനം. അതിനാൽ ട്രംപിനിപ്പുറം യുഎസ് പ്രസിഡന്റാവുക എന്ന സ്വപ്നം അസാധ്യം. പക്ഷേ നിയന്ത്രിക്കാൻ ഒരു പ്രസിഡന്റിനെ ലഭിച്ചാൽ ആ പ്രശ്നവും പരിഹരിക്കപ്പെടും. മസ്കിന്റെ താളത്തിനൊത്ത് തുള്ളുന്ന പാവയായി ട്രംപ് മാറുമോയെന്ന് വരുംനാളുകളിലെ നയങ്ങളിൽനിന്നുതന്നെ ലോകത്തിനു വ്യക്തമാകുകയും ചെയ്യും.
ട്രംപിന്റെ ജയത്തിൽ മസ്കിന് നേട്ടം 2.35 ലക്ഷം കോടി
ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ മണിക്കൂറുകൾക്കുള്ളിൽ വൻ നേട്ടമുണ്ടാക്കിയതും ഇലോൺ മസ്ക് തന്നെ. ട്രംപിന്റെ വിജയവാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെ മസ്‌കിന്റെ ആസ്തി 12 ശതമാനം മുന്നേറ്റം നടത്തി 2650 കോടി ഡോളറിന്റെ (ഏകദേശം 2.35 ലക്ഷം കോടി രൂപ) അധിക നേട്ടമുണ്ടാക്കി. ഇതോടെ മസ്കിന്റെ മൊത്തം ആസ്തി 29,000 കോടി ഡോളറിലെത്തി. ട്രംപിന്‍റെ വിജയ സൂചന പുറത്തുവന്നപ്പോള്‍ തന്നെ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല ഓഹരികൾ 14.75 ശതമാനം കുതിക്കുകയും ചെയ്തിരുന്നു.