ദുഷ്കരമായ 9 ഹെയർപിൻ വളവുകളുള്ള ഇടുങ്ങിയ ചുരം കയറിവേണം വയനാട്ടിലെത്താൻ. എന്നാൽ, വയനാട്ടുകാരുടെ ഹൃദയത്തിലേക്കുള്ള വഴി ചുരത്തെക്കാൾ വിശാലമാണ്. മനസ്സിനു പിടിച്ചവരെ അത്രപെട്ടെന്നൊന്നും ഈ നാടു കൈവിടാറില്ല. സ്വാതന്ത്ര്യസമരകാലം മുതലേ കോൺഗ്രസിന്റെ മൂവർണക്കൊടിയോടാണു കൂടുതൽ പ്രിയം. ബാലറ്റിനു പകരം ബുള്ളറ്റിൽ വിശ്വാസമർപ്പിച്ച വിപ്ലവകാരികൾക്ക് ഒളിത്താവളമായിരുന്നെങ്കിലും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരിക്കലും വയനാട് ചുവപ്പിനോടൊപ്പം നിന്നിട്ടില്ല. ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ കന്നിയങ്കത്തിനു കോൺഗ്രസും യുഡിഎഫും വയനാട് തിരഞ്ഞെടുത്തതിന്റെ കാരണവും ആ മനസ്സുറപ്പുതന്നെ. 7 മാസത്തിനിടെ രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണു വയനാട്ടിൽ. പ്രിയങ്ക ഗാന്ധി ജയിക്കുമോയെന്നതല്ല, ഭൂരിപക്ഷം എത്ര ലക്ഷം കടത്താനാകുമെന്നതാണ് യുഡിഎഫ് ക്യാംപിലെ ചർച്ച. 35 വർഷമായി തിരഞ്ഞെടുപ്പു പ്രചാരണരംഗത്തുള്ള പ്രിയങ്ക ആദ്യമായാണു മത്സരിക്കുന്നത്. 2019ൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയശേഷം അവിടെ കൂടുതൽ സജീവമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുഷ്കരമായ 9 ഹെയർപിൻ വളവുകളുള്ള ഇടുങ്ങിയ ചുരം കയറിവേണം വയനാട്ടിലെത്താൻ. എന്നാൽ, വയനാട്ടുകാരുടെ ഹൃദയത്തിലേക്കുള്ള വഴി ചുരത്തെക്കാൾ വിശാലമാണ്. മനസ്സിനു പിടിച്ചവരെ അത്രപെട്ടെന്നൊന്നും ഈ നാടു കൈവിടാറില്ല. സ്വാതന്ത്ര്യസമരകാലം മുതലേ കോൺഗ്രസിന്റെ മൂവർണക്കൊടിയോടാണു കൂടുതൽ പ്രിയം. ബാലറ്റിനു പകരം ബുള്ളറ്റിൽ വിശ്വാസമർപ്പിച്ച വിപ്ലവകാരികൾക്ക് ഒളിത്താവളമായിരുന്നെങ്കിലും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരിക്കലും വയനാട് ചുവപ്പിനോടൊപ്പം നിന്നിട്ടില്ല. ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ കന്നിയങ്കത്തിനു കോൺഗ്രസും യുഡിഎഫും വയനാട് തിരഞ്ഞെടുത്തതിന്റെ കാരണവും ആ മനസ്സുറപ്പുതന്നെ.

മിനി ഇന്ത്യ

ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർ വയനാട്ടിൽ ഇക്കുറി ജനവിധി തേടുന്നുണ്ട്. ആകെയുള്ള 16 സ്ഥാനാർഥികളിൽ 11 പേരും ഇതരസംസ്ഥാനക്കാർ. പ്രിയങ്ക ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിന്റെ സ്ഥാനാർഥിത്വമുണ്ടാക്കിയ മാറ്റമാണിത്. കാലങ്ങളായി വയനാട് നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ഈ പാൻ ഇന്ത്യൻ സ്റ്റേറ്റസ് സഹായിക്കുമോയെന്നു കാത്തിരിക്കുകയാണു വോട്ടർമാർ.

7 മാസത്തിനിടെ രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണു വയനാട്ടിൽ. പ്രിയങ്ക ഗാന്ധി ജയിക്കുമോയെന്നതല്ല, ഭൂരിപക്ഷം എത്ര ലക്ഷം കടത്താനാകുമെന്നതാണ് യുഡിഎഫ് ക്യാംപിലെ ചർച്ച. 35 വർഷമായി തിരഞ്ഞെടുപ്പു പ്രചാരണരംഗത്തുള്ള പ്രിയങ്ക ആദ്യമായാണു മത്സരിക്കുന്നത്. 2019ൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയശേഷം അവിടെ കൂടുതൽ സജീവമായിരുന്നു. കേരളത്തിൽ പ്രിയങ്കയുടെ സജീവസാന്നിധ്യമുണ്ടാക്കുന്ന അനുകൂലതരംഗം നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ പ്രതിഫലിക്കുമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. 

സത്യൻ മൊകേരി. (ചിത്രീകരണം: മനോരമ)
ADVERTISEMENT

നാമനിർദേശപത്രികാ സമർപ്പണത്തിനു പ്രിയങ്കയ്ക്കൊപ്പം മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ ഉന്നത നേതാക്കളും കോൺഗ്രസ് മുഖ്യമന്ത്രിമാരുമെത്തിയത് വയനാട്ടിലെ അങ്കത്തെ പാർട്ടി എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ്. വയനാട് എക്കാലത്തും തങ്ങളുടെ കോട്ടയെന്നുറപ്പിച്ച യുഡിഎഫിനെ 2014ലെ തിരഞ്ഞെടുപ്പിൽ വിറപ്പിച്ച സത്യൻ മൊകേരിക്ക് ആ പ്രകടനം ആവർത്തിക്കാനാകുമോയെന്ന് എൽഡിഎഫ് ഉറ്റുനോക്കുന്നു. കർഷക ആത്മഹത്യകൾ തുടർക്കഥയായ കാലത്ത് സത്യന്റെ നേതൃത്വത്തിൽ കിസാൻ സഭ വയനാട്ടിൽ കാൽനടയാത്ര നടത്തിയിരുന്നു. അക്കാലം മുതൽ മണ്ഡലത്തിൽ ഉടനീളമുണ്ടാക്കിയ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നാണു പ്രതീക്ഷ. 

സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറിയും കിസാൻ സഭ ദേശീയ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1987 മുതൽ 2001 വരെ നാദാപുരം എംഎൽഎയായിരുന്ന സത്യൻ മികച്ച പാർലമെന്റേറിയൻ എന്നു പേരെടുത്തയാളാണ്. ഏറക്കുറെ അപ്രതീക്ഷിതമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥാനാർഥിത്വത്തിലൂടെ എൻഡിഎക്കുവേണ്ടി നവ്യ ഹരിദാസും പ്രചാരണരംഗത്തു സജീവം. 2015ൽ എച്ച്എസ്ബിസിയിൽനിന്നു സോഫ്റ്റ്‌വെയർ എൻജിനീയർ ഉദ്യോഗം രാജിവച്ച് കോഴിക്കോട് കോർപറേഷനിലെ കാരപ്പറമ്പ് ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥിയായി വിജയിച്ചു. 2020ലും കാരപ്പറമ്പിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2021ൽ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു.

നവ്യ ഹരിദാസ്. (ചിത്രീകരണം: മനോരമ)
ADVERTISEMENT

∙ പോരാട്ടം ‘ദേശീയം’

2019ൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെയാണു വയനാടൻ രാഷ്ട്രീയം ദേശീയശ്രദ്ധ ആകർഷിക്കുന്നത്. ലോക്സഭയിലേക്കു യുപിയിലെ അമേഠിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു സീറ്റിൽ കൂടി രാഹുൽ മത്സരിക്കണമെന്നും അതു വയനാടാകണമെന്നുമായിരുന്നു കോൺഗ്രസിലെ തീരുമാനം. 2009ൽ രൂപീകരിച്ച വയനാട് മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ 1.53 ലക്ഷം വോട്ടിനാണ് യുഡിഎഫിലെ എം.ഐ.ഷാനവാസ് വിജയിച്ചത്. 2014ൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയായപ്പോൾ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 ആയി കുത്തനെ ഇടിഞ്ഞെങ്കിലും തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 4.31 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. 

ADVERTISEMENT

ഏപ്രിലിൽ വയനാട്ടിലെ വോട്ടെടുപ്പിനു ശേഷമാണു റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പാർട്ടി പ്രഖ്യാപിച്ചത്. രണ്ടു സീറ്റിലും രാഹുൽ ജയിച്ചതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. രണ്ടാമങ്കത്തിൽ രാഹുലിന്റെ ഭൂരിപക്ഷത്തിൽ 67,348 വോട്ടിന്റെ ഇടിവുണ്ടായെങ്കിലും ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ ലീഡ് 5 ലക്ഷം കടക്കുമെന്ന് യുഡ‍ിഎഫ് ഉറച്ചുവിശ്വസിക്കുന്നു. കൊണ്ടും കൊടുത്തും ഉപതിരഞ്ഞെടുപ്പ് രാഹുൽ ഗാന്ധി അടിച്ചേൽപിച്ചതാണെന്ന വാദമുയർത്തി കോൺഗ്രസിനെതിരെയും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് ഇതുവരെ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെയും പോർമുന തുറന്നാണ് എൽഡിഎഫ് പ്രചാരണം.

പ്രിയങ്ക ഗാന്ധി. (ചിത്രീകരണം: മനോരമ)

വയനാടിനെ രാഹുൽ കൈവിട്ടില്ലെന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വമെന്ന് യുഡിഎഫ് മറുപടി. ധനസഹായം വൈകുന്നതിൽ കേന്ദ്രത്തെ വിമർശിക്കുന്നതിനൊപ്പം ഉരുൾപൊട്ടൽ പുനരധിവാസ പ്രക്രിയയിലെ മെല്ലെപ്പോക്കും യുഡിഎഫ് ചർച്ചയാക്കുന്നു. കോൺഗ്രസിലെ കുടുംബാധിപത്യവും ദേശീയരാഷ്ട്രീയത്തിലെ സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടും എടുത്തുപറഞ്ഞാണ് എൻഡിഎ വോട്ടർമാരെ സമീപിക്കുന്നത്. എംപി എന്ന നിലയിൽ രാഹുലിന്റെ പ്രകടനം, വന്യജീവിശല്യം, ചുരം ബദൽപാതകൾ, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, കൃഷിമേഖലയിലെ പ്രതിസന്ധി, രാത്രിയാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങളിലും പരസ്പരം കുറ്റപ്പെടുത്തലുകളും അവകാശവാദങ്ങളും നിറഞ്ഞ പ്രചാരണമാണു നടക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു മേപ്പാടി പഞ്ചായത്ത് കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളെച്ചൊല്ലിയും രാഷ്ട്രീയപ്പോര് കൊഴുക്കുകയാണ്.

∙ യുഡിഎഫിനൊപ്പം

വയനാട് ജില്ല പൂർണമായും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെട്ടതാണു വയനാട് ലോക്സഭാ മണ്ഡലം. ഇതിൽ 4 മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവും 3 മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമായിരുന്നു. നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഇടതുപാളയം വിട്ടതോടെ എൽഡിഎഫ് മണ്ഡലങ്ങൾ 2 ആയി കുറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും യുഡിഎഫിനൊപ്പമാണ്. എന്നാൽ, 2019ൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിച്ചപ്പോൾ മണ്ഡലത്തിലെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎമാരായിരുന്നുവെന്ന കൗതുകവുമുണ്ട്.

2014ൽ സത്യൻ മൊകേരി നേടിയ 3,56,165 വോട്ടുകളാണ് എൽഡിഎഫിന്റെ ഏറ്റവും മികച്ച പ്രകടനം. പോളിങ് ശതമാനം കുത്തനെ ഉയർന്നില്ലെങ്കിൽ ഈ വോട്ടുകൾ നിലനിർത്തുക വെല്ലുവിളിയാകും. 2024ൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും ആനി രാജയ്ക്ക് 2,83,023 വോട്ടുകളേ നേടാനായിരുന്നുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു ലഭിച്ച 1.41 ലക്ഷം വോട്ടുകളാണ് എൻഡിഎയുടെ ഏറ്റവും വലിയ നേട്ടം.

English Summary:

Wayanad's 'Mini India' Election: Rahul's Legacy, Priyanka's Fight: Can UDF Maintain Grip on Wayanad in High-Stakes Bypoll?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT