എടവൻ പുതിയവീട്ടിൽ ജയരാജൻ എന്നു പറഞ്ഞാൽ ചിലപ്പോൾ കണ്ണൂരിലെ സഖാക്കൾവരെ തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ ഇപി എന്ന രണ്ടക്ഷരം മതി ആളെ മനസ്സിലാക്കാൻ. കണ്ണൂരിൽ കെ.സുധാകരെ പ്രതിരോധിക്കുന്നതിൽ മലപോലെ ഉറച്ചുനിന്ന ജയരാജൻ ഇപ്പോൾ തൊട്ടതെല്ലാം വിവാദമാക്കുന്ന രാഷ്ട്രീയ നേതാവാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജൻ വായ തുറന്നാലോ എന്തെങ്കിലും ചെയ്താലോ അതെല്ലാം വിവാദത്തിൽ കലാശിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകം. ഇതെന്റെ ആത്മകഥയല്ല, എന്റെ ആത്മകഥ ഇങ്ങനെയല്ല എന്നു പറഞ്ഞ് ജയരാജൻ കൈകഴുകാൻ ശ്രമിക്കുമ്പോഴും പുസ്തത്തിലെ ഉള്ളടക്കം മുഴുവൻ ജയരാജന്റെ ജീവിതമാണ്. കുട്ടിക്കാലം മുതൽ ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ജയരാജൻ പറയുമ്പോൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചു ശീലിച്ചിരുന്ന കമ്യൂണിസ്റ്റുകാരെങ്കിലും അവിശ്വസിക്കുമെന്ന് ജയരാജൻ വിശ്വസിച്ചെങ്കിൽ അതു തെറ്റിയെന്നേ പറയൂ. കാരണം പറയുന്നത് ജയരാജനാണ്. പറഞ്ഞത് ആദ്യം അതെന്റേതല്ലെന്നു പറയുകയും പിന്നീട് അതിലേക്കു തന്നെ എത്തുകയും ചെയ്യുന്നതാണ് ജയരാജൻ ശൈലി. തെറ്റു ചെയ്യും, പാർട്ടി ശാസന ഏറ്റുവാങ്ങും വീണ്ടും തെറ്റിക്കും, പിന്നെയും തിരുത്തും. അങ്ങനെ ചെയ്തും തിരുത്തിയും വളർന്നുവന്നതാണ് ജയരാജൻ ശൈലിയെന്നു പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടവൻ പുതിയവീട്ടിൽ ജയരാജൻ എന്നു പറഞ്ഞാൽ ചിലപ്പോൾ കണ്ണൂരിലെ സഖാക്കൾവരെ തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ ഇപി എന്ന രണ്ടക്ഷരം മതി ആളെ മനസ്സിലാക്കാൻ.  കണ്ണൂരിൽ കെ.സുധാകരെ പ്രതിരോധിക്കുന്നതിൽ മലപോലെ ഉറച്ചുനിന്ന ജയരാജൻ ഇപ്പോൾ തൊട്ടതെല്ലാം വിവാദമാക്കുന്ന രാഷ്ട്രീയ നേതാവാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജൻ വായ തുറന്നാലോ എന്തെങ്കിലും ചെയ്താലോ അതെല്ലാം വിവാദത്തിൽ കലാശിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകം.

ഇതെന്റെ ആത്മകഥയല്ല, എന്റെ ആത്മകഥ ഇങ്ങനെയല്ല എന്നു പറഞ്ഞ് ജയരാജൻ കൈകഴുകാൻ ശ്രമിക്കുമ്പോഴും പുസ്തത്തിലെ ഉള്ളടക്കം മുഴുവൻ ജയരാജന്റെ ജീവിതമാണ്. കുട്ടിക്കാലം മുതൽ ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ജയരാജൻ പറയുമ്പോൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചു ശീലിച്ചിരുന്ന കമ്യൂണിസ്റ്റുകാരെങ്കിലും അവിശ്വസിക്കുമെന്ന് ജയരാജൻ വിശ്വസിച്ചെങ്കിൽ അതു തെറ്റിയെന്നേ പറയൂ. കാരണം പറയുന്നത് ജയരാജനാണ്. പറഞ്ഞത് ആദ്യം അതെന്റേതല്ലെന്നു പറയുകയും പിന്നീട് അതിലേക്കു തന്നെ എത്തുകയും ചെയ്യുന്നതാണ് ജയരാജൻ ശൈലി. തെറ്റു ചെയ്യും, പാർട്ടി  ശാസന ഏറ്റുവാങ്ങും വീണ്ടും തെറ്റിക്കും, പിന്നെയും തിരുത്തും. അങ്ങനെ ചെയ്തും തിരുത്തിയും വളർന്നുവന്നതാണ് ജയരാജൻ ശൈലിയെന്നു പറയാം.

ഇ.പി.ജയരാജൻ (ചിത്രം: മനോരമ)
ADVERTISEMENT

∙ വിടാതെ വിവാദങ്ങൾ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം നടന്ന വിവാദം തന്നെ ആദ്യം നോക്കാം. ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ ജയ്സനും ഓഹരിപങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിൽ തുടങ്ങിയ വൈദേകം ആയുർവേദ റിസോർട്ടിന്റെ നടത്തിപ്പ് കൈമാറ്റം ചർച്ചയായപ്പോൾ ജയരാജൻ–ബിജെപി ബന്ധം വലിയ വിവാദമായി. കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റലിനു കീഴിലെ നിരാമയ റിട്രീറ്റിനായിരുന്നു വൈദേകം  കൈമാറിയത്. കണ്ണൂരിൽ പണക്കാരായ എത്രയോ കമ്യൂണിസ്റ്റുകാരുള്ളപ്പോൾ എന്തുകൊണ്ട് ബിജെപി നേതാവിനു തന്നെ കൈമാറിയെന്നു പലരും നെറ്റിചുളിച്ചു ചോദിച്ചു. 

കണ്ണൂർ മൊറാഴ ഉടുപ്പക്കുന്നിലെ വൈദേകം ആയുർവേദ റിസോർട്ട്. (ചിത്രം: മനോരമ)
ADVERTISEMENT

ബിജെപി നേതാവ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്താൻ ജയരാജൻ തയാറായെന്ന് ബിജെപി നേതാക്കൾ തന്നെ പറഞ്ഞതോടെ സംഭവം വൻ വിവാദമായി. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഇ.പി.ജയരാജൻ വെളിപ്പെടുത്തിയത് ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം. പാർട്ടി അത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇപിയായതുകൊണ്ട് എന്തെങ്കിലും ഉണ്ടാകുമെന്ന് നേതാക്കൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് തിരഞ്ഞെടുപ്പു ദിവസം തന്നെ പറയുമെന്നു കരുതിയില്ല. ഈ അപ്രതീക്ഷിത പ്രതികരണം നേതൃത്വത്തെ ശരിക്കും വെട്ടിലാക്കി.

ഇ.പി.ജയരാജൻ (ചിത്രം: മനോരമ)

എന്നും വെറുമൊരു കമ്യൂണിസ്റ്റുകാരനായി ജീവിക്കാൻ ഇഷ്ടപ്പെട്ട നേതാവായിരുന്നില്ല ഇപി. 50 വർഷം മുൻപു പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കാനാകില്ലെന്ന് തുറന്നടിച്ചത് മുതൽ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഇപിക്ക് എപ്പോഴും സാധിക്കുമായിരുന്നു. കട്ടൻചായയും പരിപ്പുവടയും ബീഡിയും വലിച്ചു പാർട്ടിയെ വളർത്താൻ നിന്നാൽ ആളുണ്ടാകില്ലെന്നായിരുന്നു അന്നത്തെ മാസ് ഡയലോഗ്. ആ ഡയലോഗ് തന്നെയാണ് ഇപ്പോഴത്തെ പുസ്തകത്തിന്റെ പേര്. അത് എന്റേതല്ലെന്ന് ഇപി പറയുന്നുണ്ടെങ്കിലും ഇതിലും നല്ലൊരു പേര് വേറെയുണ്ടാകില്ലെന്നതു പരമാർഥം. തന്റേതല്ലാത്ത പുസ്തകം തന്റെ പേരിൽ പ്രസിദ്ധീകരിക്കുന്നുവെന്നു പറഞ്ഞതിന് അദ്ദേഹം ഇപ്പോൾ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്. ഇനി സത്യമെന്തെന്ന് പ്രസാധകർ പറയുമായിരിക്കും.

ADVERTISEMENT

ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിനോട് 2 കോടി രൂപയുടെ ബോണ്ട് നേരിട്ടു വാങ്ങിയത് വിവാദമായപ്പോൾ പാർട്ടിക്കു നാണക്കേടായി. പണം തിരികെനൽകിയാണ് പാർട്ടി തടിയൂരിയത്. അതുപോലെ പാലക്കാട് പാർട്ടി പ്ലീനത്തിന് അഭിവാദ്യമർപ്പിച്ച് വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനിൽനിന്നു പാർട്ടി പത്രം പരസ്യം സ്വീകരിച്ചത് വിവാദമായപ്പോഴും പാർട്ടി പെട്ടു.  ഇതു തെറ്റായിരുന്നു എന്നായിരുന്നു പാർട്ടി വിലയിരുത്തൽ. ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ ഭൂമി രാധാകൃഷ്ണനു 3.25 കോടി രൂപയ്ക്കു വിറ്റതും വിവാദമായിരുന്നു.

സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും (ചിത്രം: മനോരമ)

ഒന്നാം പിണറായി മന്ത്രിസഭയിൽ മുഖ്യ വകുപ്പായ വ്യവസായം ലഭിച്ചെങ്കിലും ‘വിവാദവ്യവസായ’ത്തിലും ഇ.പി മാറ്റംവരുത്തിയില്ല.  വകുപ്പിനു കീഴിലെ കെഎസ്ഐഡിസിയിൽ എംഡിയായി ഭാര്യാസഹോദരി പി.കെ.ശ്രീമതിയുടെ മകനെ നിയമിച്ചതു വിവാദമായതോടെ മന്ത്രിക്കസേര തെറിച്ചു. എന്നാൽ വിവാദങ്ങളൊന്നും ഇപിയെ ഒരിക്കലും തളർത്തിയിരുന്നില്ല. ചിലപ്പോൾ പാർട്ടി വിടാൻ ആഗ്രഹിച്ചിരുന്നുവെന്നല്ലാതെ അത്തരം സാഹസത്തിനൊന്നും മുതിർന്നിരുന്നില്ല. എം.വി.രാഘവൻ പാർട്ടിയുടെ ജില്ലാഘടകത്തെ അടക്കി ഭരിക്കുന്ന കാലത്ത് പാർട്ടി വിട്ട് ഗൾഫിൽ പോകാൻ ആഗ്രഹിച്ചിരുന്നതായി ജയരാജൻ മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഈ എംവിആർ പിന്നീട് പാർട്ടിയിൽനിന്നു പുറത്തായി 

ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർഥിയായി സരിനെ നിർത്തിയതും പാളിയെന്നു പറയുമ്പോൾ  ലക്ഷ്യമിടുന്നത് ഗോവിന്ദനെ തന്നെ. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്ന കുറ്റപ്പെടുത്തൽ കൊള്ളുന്നത് പിണറായി വിജയനാണെന്ന കാര്യത്തിൽ സംശയം വേണ്ട.

∙ ‘ഇരട്ട ചങ്കുള്ള’ ഇ.പി

കൊണ്ടും കൊടുത്തും വളർന്ന പാരമ്പര്യമാണ് ജയരാജന്. 1995 മുതൽ ദീർഘകാലം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി.ജയരാജൻ കോൺഗ്രസ് നേതാവായിരുന്ന കെ.സുധാകരനുമായുള്ള പോരിലൂടെയാണ് കളംനിറഞ്ഞുനിന്നതും കളം നിറഞ്ഞു കളിച്ചതും. ജയരാജന്റെ കാലത്തായിരുന്നു കണ്ണൂരിൽ രാഷ്ട്രീയാക്രമണം കൂടുതൽ നടന്നിരുന്നതെന്ന് എതിരാളികൾ പറയുമായിരുന്നു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും ഒട്ടേറെ പ്രവർത്തകർ ചാവേറുകളെപോലെ കൊല്ലപ്പെട്ടൊരു കാലം കണ്ണൂരിലുണ്ടായിരുന്നു.

ഇക്കാലത്തു തന്നെയാണ് ഇ.പി.ജയരാജനു നേരെ തുടർച്ചയായി വധശ്രമങ്ങൾ അരങ്ങേറിയതും. പാനൂരിലും കൂത്തുപറമ്പിലും ജയരാജന്റെ കാറിനു നേരെ ബോംബേറുണ്ടായി.  1995 ഏപ്രിൽ 12നു ന്യൂഡൽഹി – ചെന്നൈ രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രപ്രദേശിലെ ഓങ്കോളിൽ വാടകക്കൊലയാളികൾ ജയരാജനെ വെടിവച്ചു വീഴ്ത്തി. തലയ്ക്കു വെടിയേറ്റുവെങ്കിലും ജയരാജൻ രക്ഷപ്പെട്ടു. ആ വെടിയുണ്ടയുമായിട്ടാണ് ജയരാജൻ ഇപ്പോഴും ജീവിക്കുന്നത്. ഇരട്ട ചങ്കൻ എന്ന് സഖാക്കൾ വിളിക്കുന്നത് പിണറായി വിജയനെയാണെങ്കിലും യഥാർഥത്തിൽ ആ വിളിക്ക് അർഹൻ ജയരാജനാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി.ജയരാജനും (ഫയൽ ചിത്രം: മനോരമ)

ആത്മകഥയിൽ അദ്ദേഹം ലക്ഷ്യമിടുന്നത് പിണറായിയെയും സിപിഎം സംസ്ഥാന െസക്രട്ടറി എം.വി.ഗോവിന്ദനെയുമാണെന്നതാണ് ഇനി ചർച്ചയാകുന്നത്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിനു ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി നിർണയം പാളിയെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. അതുപോലെ ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർഥിയായി സരിനെ നിർത്തിയതും പാളിയെന്നു പറയുമ്പോൾ  ലക്ഷ്യമിടുന്നത് ഗോവിന്ദനെ തന്നെ. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്ന കുറ്റപ്പെടുത്തൽ കൊള്ളുന്നത് പിണറായി വിജയനാണെന്ന കാര്യത്തിൽ സംശയം വേണ്ട. വീണ്ടുമൊരിക്കൽ കൂടി ജയരാജൻ വിവാദത്തിൽ നിൽക്കുമ്പോൾ എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. ഇക്കുറി ജയിച്ചുകയറുമോ അതോ പാർട്ടിക്കു പുറത്തേക്കുള്ള വാതിൽ തുറക്കുമോ? പുസ്തകത്തിൽ ജയരാജൻ ആവർത്തിക്കുന്നൊരു വാക്കുണ്ട്– കാലം തെളിയിക്കും. അതിനായി നമുക്കും കാത്തിരിക്കാം.

English Summary:

EP Jayarajan Strikes Again: New Autobiography Sparks Uproar in Kerala Politics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT