പഞ്ചസാര മില്ലുകൾ സമൃദ്ധമായ മഹാരാഷ്ട്രയിലെ ചായയ്ക്ക് അതിമധുരമാണ്. ചോദിക്കാതെതന്നെ പഞ്ചസാര വാരിക്കോരി ഇട്ടു തരും. ഇവിടെ കർഷകർക്കു രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വാഗ്ദാനങ്ങളും അങ്ങനെയാണ്, വാരിക്കോരി. എന്നാൽ ഇതിൽ എത്രയെണ്ണം നടപ്പാകുന്നുണ്ടെന്നറിയാൻ അവിടുത്തെ കർഷകർക്കിടയിലൂടെ കുറച്ചുദൂരം ഒന്നു സഞ്ചരിച്ചാൽ മതി. എന്തും വിളയുന്നതാണു മഹാരാഷ്ട്രയുടെ മണ്ണ്. നെല്ലും കരിമ്പും ഓറഞ്ചും മുതൽ കടുകുവരെ പല വിളകൾ. ഇവിടുത്തെ രാഷ്ട്രീയത്തിലും അങ്ങനെയാണ്. ആരും ഏതു പാർട്ടിയിലേക്കും ചേക്കേറും. ഏതു പാർട്ടിയേയും പിളർത്തും. ഒരിക്കലും ചേരാത്തവർ ചേർന്നു സർക്കാരുണ്ടാക്കും. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ സർക്കാരുണ്ടാക്കാൻ നേരം മറുകണ്ടം ചാടും. അതുകൊണ്ടൊക്കെത്തന്നെ കർഷകരും ഗ്രാമീണരും തിരഞ്ഞെടുപ്പിനെക്കുറിച്ചു വലിയ ആവേശഭരിതരൊന്നുമല്ല. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ ഓളത്തിന്റെ പത്തിലൊന്നുപോലും ഇല്ല 288 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ. റാലികൾ നടക്കുന്ന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും അല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചസാര മില്ലുകൾ സമൃദ്ധമായ മഹാരാഷ്ട്രയിലെ ചായയ്ക്ക് അതിമധുരമാണ്. ചോദിക്കാതെതന്നെ പഞ്ചസാര വാരിക്കോരി ഇട്ടു തരും. ഇവിടെ കർഷകർക്കു രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വാഗ്ദാനങ്ങളും അങ്ങനെയാണ്, വാരിക്കോരി. എന്നാൽ ഇതിൽ എത്രയെണ്ണം നടപ്പാകുന്നുണ്ടെന്നറിയാൻ അവിടുത്തെ കർഷകർക്കിടയിലൂടെ കുറച്ചുദൂരം ഒന്നു സഞ്ചരിച്ചാൽ മതി. എന്തും വിളയുന്നതാണു മഹാരാഷ്ട്രയുടെ മണ്ണ്. നെല്ലും കരിമ്പും ഓറഞ്ചും മുതൽ കടുകുവരെ പല വിളകൾ.

ഇവിടുത്തെ രാഷ്ട്രീയത്തിലും അങ്ങനെയാണ്. ആരും ഏതു പാർട്ടിയിലേക്കും ചേക്കേറും. ഏതു പാർട്ടിയേയും പിളർത്തും. ഒരിക്കലും ചേരാത്തവർ ചേർന്നു സർക്കാരുണ്ടാക്കും. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ സർക്കാരുണ്ടാക്കാൻ നേരം മറുകണ്ടം ചാടും. അതുകൊണ്ടൊക്കെത്തന്നെ കർഷകരും ഗ്രാമീണരും തിരഞ്ഞെടുപ്പിനെക്കുറിച്ചു വലിയ ആവേശഭരിതരൊന്നുമല്ല. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ ഓളത്തിന്റെ പത്തിലൊന്നുപോലും ഇല്ല 288 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ. റാലികൾ നടക്കുന്ന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും അല്ലാതെ എവിടെയും ഒരു പോസ്റ്റർ പോലും കാണാനില്ല. 

നാനാ പാട്ടോളെയുടെ ഗ്രാമമായ സുകിഡിയിലെ കാഴ്ച (ചിത്രം: മനോരമ)
ADVERTISEMENT

∙ കൃഷി മുഖ്യം, ബാക്കി പിന്നെ

കർഷകർക്ക് അവരുടെ ദൈനംദിന ജീവിതം തന്നെയാണു മുഖ്യം. പാടത്തെ പണിവിട്ട് കൊടി പിടിക്കാൻ പോകാൻ അവരാരും തയാറല്ല. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം പകർത്താനുള്ള ഞങ്ങളുടെ യാത്രയിൽ കണ്ടുമുട്ടിയ കർഷകരാരും തിരഞ്ഞെടുപ്പിനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു കണ്ടില്ല. ചിലയിടങ്ങളിൽ മുഖ്യ പാർട്ടികളുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് കണ്ടെത്താൻ പോലും പലരോടും ചോദിച്ച് പല വഴി ചുറ്റേണ്ടിവന്നു. മിക്കവർക്കും അറിയില്ലായിരുന്നു. അത്രപോലും അവരൊന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കല്ല. അവരുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഒരു പ്രചാരണ പരിപാടിക്കും അവരാരും ഇറങ്ങുന്നില്ലെന്നതാണു കാർഷിക മേഖലയിൽ കാണാൻ കഴിഞ്ഞത്.

∙ വിളയുമോ വിളകളുടെ രാഷ്ട്രീയം?

ജാതിരാഷ്ട്രീയമാണു ഗ്രാമങ്ങളിൽ ജനവിധി തീരുമാനിക്കുന്നത്. മറാത്ത, ഒബിസി, മുസ്‌ലിം, ലിംഗായത്ത്, കുംബി എന്നിങ്ങനെ വോട്ടു ബാങ്കുകളെല്ലാം ജാതിയും മതവും തിരിച്ചാണ്. ഇവർക്കെല്ലാം പ്രത്യേകം പ്രത്യേകമായി പാർട്ടികൾ പല വാഗ്ദാനങ്ങളും നൽകുന്നുമുണ്ട്. മറാത്താ സംവരണം വലിയ വിഷയമായി മറാത്താ ആധിപത്യ മേഖലയിലുണ്ട്. ആശ്വസിപ്പിക്കാൻ എല്ലാ പാർട്ടികളും മുൻപന്തിയിലാണ്. കാർഷിക വിഷയങ്ങളിലും അതുതന്നെയാണു സമീപനം. വാക്കുകൊണ്ടുള്ള ആശ്വാസം എല്ലാ പാർട്ടികളും നൽകുന്നു. വിളകൾക്കു വില വർധിപ്പിക്കുമെന്നും കൂടുതൽ സംഭരണശാലകൾ തുടങ്ങുമെന്നും വെള്ളമില്ലാത്തിടത്തു വെള്ളമെത്തിക്കുമെന്നുമെല്ലാമുള്ള വാഗ്ദാനങ്ങൾ. എല്ലാം കേൾക്കുന്നുണ്ടെങ്കിലും കണ്ണുമടച്ചു വിശ്വസിക്കുന്നില്ല കർഷകർ. 

ആരാണ് ഔദ്യോഗിക സ്ഥാനാർഥിയെന്നു പോലും തിരിച്ചറിയാനാകാത്ത ആശയക്കുഴപ്പം പല പാര്‍ട്ടി പ്രവർത്തകർക്കുമുണ്ട്. സൗഹൃദ മത്സരമെന്നു പേരിട്ടു പാർട്ടി നേതൃത്വങ്ങൾ വിമതരെ നിസ്സാരവൽകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിമതർ ഉയർത്തുന്ന തലവേദന ചെറുതൊന്നുമല്ല.

ADVERTISEMENT

എന്നാൽ കർഷകർ പാഠം പഠിപ്പിക്കുമെന്ന പേടി പാർട്ടികൾക്കുണ്ട്. കേന്ദ്രം ഉള്ളി കയറ്റുമതി നിരോധിച്ചതു ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ തിരിച്ചടിച്ചെന്ന വിലയിരുത്തൽ മഹായുതി സഖ്യത്തിനുണ്ടായിരുന്നു. ഉപമുഖ്യമന്ത്രി അജിത് പവാർ കൂടി ഇടപെട്ടാണു കേന്ദ്രത്തിൽ സമ്മർദം ചെലുത്തി നിരോധനം പിൻവലിപ്പിച്ചത്. കർഷകരോട് അജിത് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. കയറ്റുമതി നിരോധനം പിൻവലിച്ചതിന്റെ പേരിൽ ഉള്ളിക്കർഷകരുടെ വോട്ട് കിട്ടുമെന്നാണു മഹായുതിയുടെ പ്രതീക്ഷ. കേന്ദ്രത്തിൽ സ്വാധീനമുള്ള സർക്കാർ മഹാരാഷ്ട്രയിലുണ്ടായാൽ ഇങ്ങനെ പലതും നേടിയെടുക്കാമെന്നു വാഗ്ദാനം. 

മഹാരാഷ്ട്രയിലെ കരിമ്പ് വിളവെടുപ്പ്. (ചിത്രം: മനോരമ)

എന്നാൽ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ ഓരോന്നായി എണ്ണിപ്പറഞ്ഞാണു മഹാ വികാസ് ആഘാഡി വോട്ട് ചോദിക്കുന്നത്. മഹാരാഷ്ട്രയിൽ ധാരാളമായി കൃഷി ചെയ്യുന്ന സോയാബീൻ ഉൾപ്പെടെ പലതിനും കർഷകർക്കു കാര്യമായ വില കിട്ടുന്നില്ല. ഇതു കേന്ദ്രത്തിന്റെ നയം മൂലമാണെന്നു മഹാസഖ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. തങ്ങൾ അധികാരത്തിലേറിയാൽ കർഷകരുടെ പല പ്രശ്നങ്ങളിലും മാറ്റമുണ്ടാക്കുമെന്നാണു വാഗ്ദാനം. കർഷകർ ആരെ കൂടുതലായി വിശ്വസിക്കുന്നുവോ അവർക്കു മണ്ണിന്റെ മണമുള്ള വോട്ടും ലഭിക്കും.

∙ പിളർത്തിയവരെ തളർത്തുമോ?

ശിവസേനയുടെയും എൻസിപിയുടെയും പിളർപ്പാണു മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ശിവസേനയോടും, ഉപമുഖ്യമന്ത്രി അജിത് പവാർ എൻസിപിയോടും ചെയ്തത് അനീതിയാണെന്നു നല്ലൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ശരദ് പവാറിനോടു വല്ലാത്ത വികാരമുണ്ട് കർഷക ജനതയ്ക്ക്. അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സായന്തനത്തിലാണ്. മരുമകൻ കൂടിയായ അജിത് പവാർ പിളർത്തി വഞ്ചിച്ചതിന്റെ വേദന പങ്കുവച്ചാണു കർഷകർക്കിടയിൽ പവാർ തന്റെ പാർട്ടിക്കായി വോട്ടു ചോദിക്കുന്നത്. എൻസിപികൾ പരസ്പരം മത്സരിക്കുന്ന സീറ്റുകളിൽ ഇതു വലിയ ചലനമുണ്ടാക്കുന്നുണ്ട്.

കൃഷി ജോലികൾ തേടി യാത്ര ചെയ്യുന്ന മഹാരാഷ്ട്രയിലെ ഗ്രാമീണർ.(ചിത്രം: മനോരമ)
ADVERTISEMENT

ഏക്നാഥ് ഷിൻഡെ ശിവസേനയുടെ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും താക്കറേ കുടുംബത്തിന്റെ പാരമ്പര്യത്തിനു പകരംവയ്ക്കാൻ കഴിയില്ലെന്നു വിശ്വസിക്കുന്നവരാണു കൂടുതൽ. ഷിൻഡെയുടെ അത്രയും വലിയ രാഷ്ട്രീയ തന്ത്രജ്ഞനല്ലെങ്കിലും സഹതാപ തരംഗം ഉദ്ധവ് താക്കറേയ്ക്ക് അനുകൂലമാണ്. ബിജെപിയും കോൺഗ്രസുമാണു നേർക്കുനേർ പോരാട്ടമെങ്കിലും പിളർന്നു രണ്ടായ സേനകളുടെയും എൻസിപിയുടെയും മത്സരഫലമാണു വോട്ടെടുപ്പിനുശേഷം മഹാരാഷ്ട്ര രാഷ്ട്രീയത്തെ നിർണയിക്കുക.

∙ വിമതപ്പട ആരെ വീഴ്ത്തും?

രണ്ടു മുന്നണിയിലുമുണ്ട് എൻസിപിയും ശിവസേനയും. 2019ലെ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കൂട്ടുകെട്ടുകളുമാണ്. അതിന്റേതായ ആശയക്കുഴപ്പം ഇരു മുന്നണിയിലുമുണ്ട്. പലയിടത്തും പരസ്പരം മത്സരിക്കുന്നിടത്തേക്ക് ഇതെത്തിയിട്ടുണ്ട്. ഭരണ മുന്നണിയായ മഹായുതിയിൽനിന്ന് എട്ടു പേരാണു വിമത സ്ഥാനാർഥികളായി രംഗത്തുള്ളത്. അക്കൂട്ടത്തിൽ മന്ത്രിമാരുടെ അടുത്ത ബന്ധുക്കളും മുൻ എംപിമാരുമെല്ലാമുണ്ട്. മഹാ വികാസ് ആഘാഡിയിൽ ഏഴു വിമതരാണു പ്രധാനികൾ. ആരാണ് ഔദ്യോഗിക സ്ഥാനാർഥിയെന്നു പോലും തിരിച്ചറിയാനാകാത്ത ആശയക്കുഴപ്പം പ്രവർത്തകർക്കുണ്ട്. സൗഹൃദ മത്സരമെന്നു പേരിട്ടു പാർട്ടി നേതൃത്വങ്ങൾ വിമതരെ നിസ്സാരവൽകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിമതർ പിടിക്കുന്ന വോട്ടും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.

നാനാ പട്ടോളെയുടെ ചിത്രം പതിച്ച ടി ഷർട്ടുമായി ഗ്രാമീണൻ. (ചിത്രം: മനോരമ)

∙ കുടുംബാധിപത്യം സർവാധിപത്യം

രാജവംശങ്ങൾക്കു വലിയ വേരോട്ടമുണ്ടായിരുന്ന സ്ഥലമാണു മഹാരാഷ്ട്ര. ഇന്നും രാജവംശങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നു ജനത. പുതിയ തലമുറയിലേക്ക് അധികാരം കൈമാറിക്കിട്ടുന്നതാണു രാജഭരണത്തിലെ രീതി. അതുകൊണ്ടുതന്നെ മണ്ഡലങ്ങളിലെ കുടുംബാധിപത്യം ഒരു വലിയ പ്രശ്നമായി ഒരു പാർട്ടിയും കാണുന്നില്ല. നാന്തേഡ് ജില്ലയിൽ ചവാൻ കുടുംബവും ലാത്തൂർ മേഖലയിൽ ദേശ്മുഖ് കുടുംബവും ബാരാമതിയിൽ പവാർ കുടുംബവും മുംബൈ മേഖലയിൽ താക്കറേ കുടുംബവുമെല്ലാം ഇങ്ങനെ മത്സരാവകാശങ്ങൾ കൈവശം വച്ചുകൊണ്ടിരിക്കുന്നു. ഉദ്ധവ് താക്കറേയും മകൻ ആദിത്യ താക്കറേയും മത്സരരംഗത്തുണ്ട്. 

രാജ് താക്കറേയുടെ മകൻ അമിത് മത്സരിക്കുന്നു. ശരദ് പവാറിന്റെ ഉറ്റബന്ധു യുഗേന്ദ്ര പവാർ ബാരാമതിയിൽ അജിത് പവാറിനെ നേരിടുന്നു. അജിത് പവാറിന്റെ സഹോദരന്റെ മകൻ കൂടിയാണു യുഗേന്ദ്ര. ലാത്തൂർ സിറ്റിയിൽ വിലാസ് റാവു ദേശ്മുഖിന്റെ മൂത്ത മകൻ അമിത് ദേശ്മുഖാണു സ്ഥാനാർഥിയെങ്കിൽ തൊട്ടടുത്ത ലാത്തൂർ റൂറലിൽ അനുജൻ ധീരജ് ദേശ്മുഖാണു സ്ഥാനാർഥി. അശോക് ചവാൻ ഒഴിഞ്ഞ ഭോകറിൽ മകൾ ശ്രീജയ കന്നി മത്സരത്തിനിറങ്ങിയിരിക്കുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പിൻമുറക്കാർ മത്സരരംഗത്തുണ്ട്. 

നാനാ പാട്ടോളെയുടെ ഗ്രാമമായ സുകിഡിയിലെ കാഴ്ച (ചിത്രം: മനോരമ)

പാർട്ടിക്കോ, വ്യക്തികൾക്കോ അല്ല കുടുംബങ്ങൾക്കാണു പലയിടത്തും ജനം വോട്ട് ചെയ്യുന്നത്. ഓരോ മണ്ഡലവും മേഖലയും കൈവശം വച്ച് പാർട്ടിയേക്കാൾ മുകളിലാണു നേതാക്കൾ പലരും. അതുകൊണ്ടുതന്നെ ഇവരെ മെരുക്കിയെടുക്കുകയെന്നതു പാർട്ടി നേതൃത്വത്തിനു ശ്രമകരമായ ജോലിയാണ്. വോട്ടെടുപ്പിനു ശേഷമുള്ള വിലപേശലുകൾ ഘടകകക്ഷികളിൽനിന്നു മാത്രമല്ല, പാർട്ടിക്കുള്ളിൽനിന്നു തന്നെയുണ്ടാകുമെന്നു ഭയക്കുന്നതും ഈ കുടുംബാധിപത്യംകൊണ്ടാണ്.

English Summary:

The complex political landscape of Maharashtra's Assembly elections, where farmer issues, caste politics, and party splits take center stage. Will promises be kept or will the people of Maharashtra be left wanting more?