രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും. ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും.

ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കോടതി നിർദേശം പുരനധിവാസപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാക്കിയതിന്റെ പിന്നാലെയാണ് ധനസഹായമില്ലെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇതോടെ, ദുരന്തബാധിതർക്കു മുന്നിൽ ഭാവി വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഭൂമിയേറ്റെടുക്കൽ നീണ്ടുപോവുകയും കേന്ദ്രം കൈമലർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വീടുകളുടെ വാടകയും ദൈനംദിന സഹായവും സംസ്ഥാന സർക്കാരിന് എത്രനാൾ തുടരാനാകുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. 

വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവരെ തേടി മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ബന്ധുക്കൾ‌ പരസ്പരം ആശ്വസിപ്പിക്കുന്നു (Photo by Idrees MOHAMMED / AFP)
ADVERTISEMENT

പലർക്കും പ്രതിദിനസഹായവിതരണം മുടങ്ങി. ദുരന്തത്തോടെ എല്ലാ കുടുംബങ്ങളുടെയും ഉപജീവനമാർഗം നഷ്ടപ്പെട്ടു. പുതിയ സ്ഥലത്തേക്കു പറിച്ചുനടപ്പെട്ടവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തൊഴിൽ കണ്ടെത്തുകയെന്നതാണു നിലവിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. തുടർചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടിലായവരും ഏറെ. തണുപ്പിച്ചു സൂക്ഷിക്കേണ്ട മരുന്നുകൾ വയ്ക്കാൻ ഫ്രിജ് പോലും പലർക്കും ഇല്ല. കിടപ്പുരോഗികളും മാറാരോഗികളും ഏറെ. കാൻസർരോഗികളുമുണ്ട്. ഇവർക്കുൾപ്പെടെ എത്രയും വേഗം സ്ഥിരം പുനരധിവാസം സാധ്യമാക്കുകയാണു ശാശ്വതപരിഹാരം. അതിനു കേന്ദ്രസഹായം കൂടിയേതീരൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും 2005ലെ ദുരന്തനിവാരണ നിയമമനുസരിച്ചു സംസ്ഥാന ദുരന്തപ്രതികരണനിധിയിലേക്കു നൽകാൻ കേന്ദ്രത്തിനു ബാധ്യതയുള്ള തുക മാത്രമാണ് ഇതുവരെ കൈമാറിയിരിക്കുന്നത്. അതു കേരളത്തിലാകെയുള്ള ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ളതുമാണ്. 

വയനാട് ഉരുൾപൊട്ടലിന്റെ ഭീകരത വ്യക്തമാക്കുന്ന ആകാശചിത്രം. (Photo by Hemanth Byatroy / Humane Society International, India / AFP)

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽനിന്നു കരകയറാൻ കേരളം ആവശ്യപ്പെടുന്നതു പ്രത്യേക ധനസഹായമാണ്. സംസ്ഥാന ദുരന്തനിവാരണനിധിയിലെ ഫണ്ട് ഉപയോഗിച്ച് ചെയ്തുതീർക്കാവുന്നതല്ല പുനരധിവാസപ്രവർത്തനങ്ങൾ. എസ്‌ഡിആർഎഫിലെ (The State Disaster Response Fund- SDRF) 96.8 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. ദുരന്തപ്രതികരണ നിധിയിലെ വ്യവസ്ഥ പ്രകാരം, പൂർണമായി തകർന്ന വീടിനd 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് നന്നാക്കാൻ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ. ദുരന്തപ്രതികരണനിധിയിലെ പണം ഉപയോഗിക്കാമെന്നു കേന്ദ്രം വാദിക്കുമ്പോഴും  അപ്രായോഗികമായ ഇത്തരം വ്യവസ്ഥകൾ പുനർനിർമാണപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു.

ദുരന്തനിവാരണനിയമമനുസരിച്ചു കേന്ദ്രസർക്കാർ വർഷാവർഷം നൽകേണ്ട സഹായം മാത്രമേ കേരളത്തിനു ലഭിച്ചിട്ടുള്ളൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ലഭിക്കുമായിരുന്ന ഈ ഫണ്ട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് പര്യാപ്തമാകില്ല. വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ എസ്‌ഡിആർഎഫ് വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടിൽനിന്ന് സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകാറുണ്ട്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങൾക്കു ലഭിച്ചതുപോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല. 

ADVERTISEMENT

പുനർനിർമാണത്തിനു കുറഞ്ഞത് 1500 കോടിരൂപയെങ്കിലും വേണമെന്നാണു കണക്കാക്കിയിരിക്കുന്നത്. നിലവിൽ 983 കുടുംബങ്ങൾ മുണ്ടക്കൈയിൽനിന്നും ചൂരൽമലയിൽനിന്നും മാറി വിവിധ ഇടങ്ങളിലായി വാടയ്ക്കു താമസിക്കുകയാണ്. താൽക്കാലിക പുനരധിവാസത്തിലുള്ള ഈ കുടുംബങ്ങൾക്കു സംസ്ഥാനസർക്കാർ മാസവാടകയും ഭക്ഷ്യക്കിറ്റും പ്രതിദിനസഹായമായി 300 രൂപവീതവും നൽകുന്നു. സ്ഥിരം പുനരധിവാസം നീണ്ടുപോയാൽ ഈ ധനസഹായവിതരണം പ്രതിസന്ധിയിലാകും. ഇപ്പോൾത്തന്നെ പല കുടുംബങ്ങൾക്കും പ്രതിദിനസഹായം കുടിശ്ശികയാണ്. ദുരന്തബാധിത വാർഡുകളായി പ്രഖ്യാപിച്ച മുണ്ടക്കൈ,ചൂരൽമല, അട്ടമല എന്നിവിടങ്ങളിലുള്ള എല്ലാ കുടുംബങ്ങൾക്കും അടിയന്തര ധനസഹായം കിട്ടിയിട്ടുമില്ല. താൽക്കാലിക പുനരധിവാസത്തിലുള്ളവർ ഉപജീവനത്തിനും തുടർചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനും ഏറെ ബുദ്ധിമുട്ടുന്നു. തുടർ വിദ്യാഭ്യാസത്തിനു പണം തേടുന്ന കുട്ടികൾ പോലുമുണ്ട് കൂട്ടത്തിൽ.

ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് ജനകീയ തിരച്ചിലിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ പരിശോധന. (ചിത്രം: മനോരമ)

എത്രയും പെട്ടെന്ന് സ്ഥിരംപുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതി യാഥാർഥ്യമാക്കണമന്നതാണു ദുരന്തബാധിതരുടെ ആവശ്യം. ഇത്രയധികം കുടുംബങ്ങളെ അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാമൊരുക്കി ടൗൺഷിപ്പിലേക്കു മാറ്റുകയെന്നത് വളരെയേറെ സമയമെടുക്കുന്ന പ്രക്രിയയാകുമെന്നുറപ്പ്. അതുകൂടാതെ ദുരന്തമേഖലയുടെ വീണ്ടെടുപ്പും ആവശ്യമാണ്. റോഡുകളും പാലങ്ങളും നിർമിക്കണം. ഉരുളെടുത്ത സർക്കാർ ഓഫിസുകളും കെട്ടിടങ്ങളും പുനർനിർമിക്കണം. വാസയോഗ്യമായ സ്ഥലങ്ങളിൽ നിർമാണപ്രവർത്തനങ്ങളും പുനരാരംഭിക്കണം. ഇതിനെല്ലാം കേന്ദ്രത്തിന്റെ പ്രത്യേക സഹായം കൂടിയേതീരൂ.

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ വെള്ളോലിപ്പാറയുടെ കാഴ്ച (ചിത്രം: മനോരമ)
ADVERTISEMENT

ദുരന്തത്തിനുശേഷം വയനാട്ടിലെ ടൂറിസം മേഖല വൻ തകർച്ചയിലാണ്. ഇതിൽനിന്നു കരകയറാനുള്ള പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കാനും കേന്ദ്രസഹായം ഉപകരിക്കും. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള തീരുമാനവും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല. പലരുടെയും ക്രെഡിറ്റ് സ്കോർ താഴ്ന്നതിനാൽ പുതിയ വായ്പകൾ അനുവദിക്കാൻ ബാങ്കുകൾ തയാറാകുന്നില്ലെന്ന പ്രശ്നമുണ്ട്. ഒരുതരത്തിലും ഉപജീവനം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴെന്ന് ദുരന്തബാധിതർ പറയുമ്പോഴും കേന്ദ്രം കേൾക്കാത്ത അവസ്ഥയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വയനാട് സന്ദർശിച്ചപ്പോൾ നിറഞ്ഞ പ്രതീക്ഷയായിരുന്നു ദുരന്തബാധിതർക്ക്. ആ പ്രതീക്ഷകൾക്കു മേലാണ് ഇപ്പോൾ ആശങ്കയുടെയും കാത്തിരിപ്പിന്റെയും കാർമേഘങ്ങൾ വന്നുനിറയുന്നത്. 

English Summary:

The aftermath of the devastating floods in Wayanad, Kerala, reveals the urgent need for comprehensive rehabilitation efforts. This article explores the plight of the victims, the economic and infrastructural collapse, and the challenges of temporary resettlement. It highlights the critical need for central government assistance to rebuild lives and livelihoods in the affected regions.