50 രൂപയ്ക്ക് ലൈംഗികത്തൊഴിൽ ചെയ്യുന്നവർ; ഏജന്റുമാരിൽ മക്കളും ഭർത്താവും; വോട്ട് ചെയ്യാൻ രേഖയില്ലാത്തവരുടെ കാമാത്തിപുര
മുംബൈയിൽ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ ചുവന്ന തെരുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരിക്കലും ചുവന്നിട്ടില്ല. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ചുപോന്ന ഇവിടെ ഇക്കുറി മത്സരം കോൺഗ്രസും ശിവസേന (ഷിൻഡെ)യും തമ്മിലാണ്. ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മുംബാദേവി നിയമസഭാ മണ്ഡലത്തിന്റെ ഒത്ത നടുക്കാണ് ചുവന്ന തെരുവെന്നു വിളിപ്പേരുള്ള കാമാത്തിപുര. 50 രൂപ കിട്ടിയാൽ പോലും ഒരാൾക്കു കിടക്ക വിരിക്കാൻ നിർബന്ധിതരായ ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളെ സംബന്ധിച്ച് അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയം. മേൽവിലാസം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ഇവിടെ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിലും കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ഒപ്പം ലൈംഗികത്തൊഴിലുമായി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് ജീവിതമാർഗം ഉണ്ടാക്കണമെന്നും. തിരഞ്ഞെടുപ്പ് ആരവങ്ങളെത്താത്ത കാമാത്തിപുരയിലെ കാഴ്ചകളിലൂടെ.

മുംബൈയിൽ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ ചുവന്ന തെരുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരിക്കലും ചുവന്നിട്ടില്ല. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ചുപോന്ന ഇവിടെ ഇക്കുറി മത്സരം കോൺഗ്രസും ശിവസേന (ഷിൻഡെ)യും തമ്മിലാണ്. ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മുംബാദേവി നിയമസഭാ മണ്ഡലത്തിന്റെ ഒത്ത നടുക്കാണ് ചുവന്ന തെരുവെന്നു വിളിപ്പേരുള്ള കാമാത്തിപുര. 50 രൂപ കിട്ടിയാൽ പോലും ഒരാൾക്കു കിടക്ക വിരിക്കാൻ നിർബന്ധിതരായ ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളെ സംബന്ധിച്ച് അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയം.
മേൽവിലാസം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ഇവിടെ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിലും കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ഒപ്പം ലൈംഗികത്തൊഴിലുമായി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് ജീവിതമാർഗം ഉണ്ടാക്കണമെന്നും. തിരഞ്ഞെടുപ്പ് ആരവങ്ങളെത്താത്ത കാമാത്തിപുരയിലെ കാഴ്ചകളിലൂടെ.
∙ കളിക്കുന്നതു ‘കങ്കുവ’, ജീവിക്കുന്നതു ‘ഷോലെ’ കാലത്ത്
മുംബൈ സിഎസ്ടി റയിൽവേ സ്റ്റേഷനിൽനിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാൽ കാമാത്തിപുരയിലെത്തും. ചുറ്റിനും ഇരുമ്പു വർക്ക് ഷോപ്പുകളും വ്യാപാര കേന്ദ്രങ്ങളുമാണ്. പുരുഷൻമാരിൽ അധികവും ഇരുമ്പു പണികളിൽ വ്യാപൃതർ. പിന്നെയുള്ളതു ചെറിയ പെട്ടിക്കടകളും ഹോട്ടലുകളും വഴിയോര കച്ചവടക്കാരുമാണ്. പ്രധാന തെരുവിൽ തന്നെയാണു പൊലീസ് സ്റ്റേഷൻ. പൊലീസിനു മുൻപിലൂടെയാണ് ഇടപാടുകാർ തെരുവിനുള്ളിലേക്കു കടക്കുക.
ടിപി സ്ട്രീറ്റും കഴിഞ്ഞ് എംഎസ് അലി റോഡിലെത്തിയപ്പോൾ നിശാന്ത് ടാക്കീസ് കണ്ടു. അവിടെ സൂര്യയുടെ ഏറ്റവും പുതിയ സിനിമ ‘കങ്കുവ’യുടെ ഹിന്ദി പതിപ്പ് കളിക്കുന്നു. എന്നാൽ കാമാത്തിപുരയ്ക്ക് അകത്തെ ഗലികളിലേക്കു കടന്നാൽ ഇന്നും പഴയ ബോളിവുഡ് സിനിമകളിൽ കണ്ടു പഴകിയ മട്ടും കെട്ടും തന്നെയാണ്. പഴയ സിനിമകളിൽ കണ്ടുശീലിച്ച ചുവന്ന തെരുവിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. ഗലികളും കെട്ടിടങ്ങളും കുടുസ്സുമുറികളും വഴിയരികിൽ ഇടപാടുകാരെ തേടി മുഖത്തു ചായം പൂശി നിൽക്കുന്നവരുമെല്ലാം ഇപ്പോഴും അങ്ങനെ തന്നെ.
∙ പകലും രാത്രിയും ഉണർന്നിരിക്കുന്ന തെരുവ്
തെരുവിലെ കച്ചവടശാലകൾ രാവിലെ തന്നെ സജീവമാകും. ഇതിനൊപ്പം ഇവിടുത്തെ ലൈംഗികത്തൊഴിലും. പതിനാലോളം ഗലികൾ (ചെറു റോഡുകൾ) ഉണ്ട് കാമാത്തിപുരയിൽ. എല്ലാ ഗലികളിലും ഏജന്റുമാർ രാവിലെ മുതൽ തമ്പടിക്കും. ഏജന്റുമാരുടെ സഹായമില്ലാതെ സ്വന്തം നിലയ്ക്കു റോഡിലിറങ്ങി നിൽക്കുന്ന ലൈംഗികത്തൊഴിലാളികളും ഒട്ടേറെ. വഴിയേ പോകുന്ന ഓരോരുത്തരിലും തങ്ങളുടെ ഇടപാടുകാരെ തേടുകയാണ് ഇരു കൂട്ടരും. ലൈംഗിക സുഖം തേടിയാണ് ഇടപാടുകാർ ഇവിടെയെത്തുന്നതെങ്കിലും ലൈംഗികത്തൊഴിലാളികളുടെയെല്ലാം മുഖത്തു കണ്ടതു നൈരാശ്യമാണ്. നിവൃത്തികേടിന്റെ പുറത്തു വേഷം കെട്ടി നിൽക്കേണ്ടിവന്നവർ എന്ന് അവരുടെ മുഖത്തെ ദൈന്യത വിളിച്ചുപറയുന്നുണ്ട്.
∙ മുഖത്തു ചായം, ഇരുണ്ട ജീവിതം
മുഖത്തും ചുണ്ടിലും ചായമുണ്ടെന്നേയുള്ളൂ, ചില ദിവസങ്ങളിൽ ആ ചായം വാങ്ങാനുള്ള കാശ് പോലും ലഭിക്കാത്തവരുണ്ട്. 50 രൂപയ്ക്കു പോലും ജോലി ചെയ്യുന്നവർ ഇക്കൂട്ടത്തിലുണ്ടെന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന എൻജിഒ ആയ ‘പ്രേരണ’യുടെ പ്രവർത്തകർ പറഞ്ഞു. ഏജന്റുമാരുടെ മാത്രമല്ല, ഇടപാടുകാരുടെ ചൂഷണത്തിനും വിധേയരാകുന്നവരുണ്ട്. ചില ഇടപാടുകാർ പുറത്തെ ഹോട്ടലുകളിലേക്കു കൊണ്ടുപോകും. എന്നാൽ മടങ്ങുമ്പോൾ പറഞ്ഞ പണം കൊടുക്കില്ല, ചില ലൈംഗികത്തൊഴിലാളികളുടെ ഫോൺ വരെ മോഷ്ടിച്ച സംഭവങ്ങളുണ്ട്.
ചില തൊഴിലാളികൾക്ക് ഇടപാടുകാരിൽനിന്ന് 2000 രൂപ വരെ കിട്ടാറുണ്ട്. എന്നാൽ നല്ലൊരു ശതമാനം ഏജന്റിനു കമ്മിഷനായി നൽകണം. ഏജന്റുമാരുടെ കൂട്ടത്തിൽ സ്വന്തം ഭർത്താവും സഹോദരനും മക്കളുമൊക്കെയുണ്ടെന്നതാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. 50 വയസു കഴിഞ്ഞാൽ പല തൊഴിലാളികൾക്കും പണിയില്ല. ഏജന്റുമാരും കയ്യൊഴിയും. ഇങ്ങനെയുള്ളവരാണു റോഡിലിറങ്ങി നിന്നു സ്വന്തം നിലയ്ക്ക് ഇടപാടുകാരെ ആകർഷിക്കാൻ ശ്രമിക്കുന്നത്. ചിലരാകട്ടെ അൻപതിനുശേഷം സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങും. അവിടെ ചെറിയ കടയോ മറ്റോ നടത്തി ജീവിക്കും.
∙ നിർമാണജോലിക്കെത്തി, ലൈംഗികത്തൊഴിലാളികളായി
രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുണ്ടു ‘ലാൽ ബസാർ’ എന്ന കാമാത്തിപുരയ്ക്ക്. ബ്രിട്ടീഷുകാരുടെ കാലത്തു മുംബൈയിലെ വിവിധ നിർമാണ പദ്ധതികൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നു ജോലിക്കെത്തിയവരും അവരുടെ കുടുംബാംഗങ്ങളുമെല്ലാമാണ് ഇവിടെ ആദ്യം തമ്പടിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗികത്തൊഴിലാളി തെരുവായി കാലക്രമേണ മാറി. 1990കളിൽ എയ്ഡ്സ് പടർന്നതോടെ സർക്കാരിന്റെ ഇടപെടലുണ്ടായി. നിയന്ത്രണങ്ങൾ വന്നു. കുറേയധികം പേർ തൊഴിൽ വിട്ട് മറ്റിടങ്ങളിലേക്കു പോയി. 2005ൽ ഡാൻസ് ബാറുകൾക്കു നിരോധനം വന്നതോടെ നർത്തകിമാരിൽ ചിലർ കൂടി ഈ തെരുവിലേക്കെത്തി, ലൈംഗികത്തൊഴിലാളികളായി. സർക്കാരിന്റെ ഒടുവിലത്തെ കണക്കു പ്രകാരം അഞ്ഞൂറിൽ താഴെപ്പേർ മാത്രമേ ഇവിടെ ലൈംഗികത്തൊഴിൽ ചെയ്യുന്നുള്ളൂ. എന്നാൽ അതിലുമേറെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
∙ കുട്ടികൾക്കു ഡേ കെയർ അല്ല, നൈറ്റ് കെയർ
അഞ്ചുവയസുവരെയുള്ള കുട്ടികൾ അവരുടെ അമ്മയ്ക്കൊപ്പം തന്നെയാണ് ഇവിടെ എപ്പോഴും കഴിയുന്നത്. ഇടപാടുകാർ വരുമ്പോൾ കുഞ്ഞിനെ അമ്മയ്ക്കടുത്തുനിന്നു മാറ്റി നിർത്താൻ ആയമാരുണ്ട്. ഇടപാടുകാരൻ പോയിക്കഴിയുമ്പോൾ ആയമാർ കുഞ്ഞിനെ തിരിച്ചേൽപിക്കും. അഞ്ചു വയസിനു മുകളിലേക്കുള്ള കുട്ടികളെ വിവിധ എൻജിഒകൾ ഇവിടെത്തന്നെ പല കേന്ദ്രങ്ങളിലാക്കുന്നു. കൂടുതലും രാത്രിയിലാണു ജോലിയെന്നതിനാൽ കുട്ടികൾക്കുള്ള നൈറ്റ് കെയർ കേന്ദ്രങ്ങളായാണ് ഇവ പ്രവർത്തിക്കുക. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഈ കേന്ദ്രങ്ങളിലുണ്ട്. അവയെല്ലാം പരിഹരിക്കണമെന്നായിരുന്നു വോട്ട് ചോദിച്ചെത്തിയവരോട് ഇവരുടെ അഭ്യർഥന.
∙ ആവശ്യങ്ങൾ കുടിവെള്ളം മുതൽ ശുചിമുറിവരെ
കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ലൈംഗികത്തൊഴിലിൽനിന്നു വിരമിക്കുന്ന പ്രായമായവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴിയൊരുക്കണമെന്ന അപേക്ഷയും രാഷ്ട്രീയ നേതൃത്വത്തിനു മുൻപിൽ വയ്ക്കുന്നു. കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളിൽ വളരെക്കുറച്ചുപേർക്കു മാത്രമേ ഈ മണ്ഡലത്തിൽ വോട്ടവകാശമുള്ളൂ. പലർക്കും മേൽവിലാസം തെളിയിക്കുന്ന രേഖ ഇല്ലാത്തതാണു കാരണം. ചുറ്റിനുമായി നാലു പോളിങ് ബൂത്തുകളുണ്ട്. അവിടെ വോട്ട് രേഖപ്പെടുത്തും.
വർഷങ്ങളായി ഇവിടെ ഏജന്റായി പ്രവർത്തിക്കുന്ന ഇല്യാസിനെ കണ്ടു. കർണാടകക്കാരനാണ്. മത്സരിക്കുന്ന പാർട്ടികളെല്ലാം വോട്ട് ചോദിച്ചെത്തിയെന്നാണ് ഇല്യാസ് പറയുന്നത്. സ്ഥാനാർഥികൾ പങ്കെടുത്ത റാലികളും നടന്നു. മൂന്നു തവണയായി കോൺഗ്രസ് ജയിക്കുന്ന മണ്ഡലത്തിൽ ഇത്തവണയും കോൺഗ്രസ് തന്നെ ജയിക്കുമെന്ന് ഇല്യാസ് ഉറപ്പിച്ചു പറയുന്നു.
∙ ചുവന്ന തെരുവിൽ വീണ്ടും തെളിയുമോ ത്രിവർണം
മുംബൈ സിറ്റി ജില്ലയിലെ ആറു മണ്ഡലങ്ങളിലൊന്നായ മുംബാദേവി മണ്ഡലം 1978ലാണു രൂപീകരിച്ചത്. ജനതാ പാർട്ടിയും ബിജെപിയും ആദ്യ തിരഞ്ഞെടുപ്പുകളിൽ ജയിച്ചു. 1985ൽ ലളിത് കപാഡിയയിലൂടെ കോൺഗ്രസ് ആദ്യവിജയം നേടിയെങ്കിലും, 1990 മുതൽ മണ്ഡലത്തിന്റെ അതിർത്തികൾ മാറിയ 2004 വരെ വീണ്ടും ബിജെപിയുടെ കയ്യിൽ. മണ്ഡല പുനർനിർണയത്തോടെ കോൺഗ്രസിന് അനുകൂലമായി. 2009 മുതൽ തുടർച്ചയായി മൂന്നു തവണ ജയിച്ച അമിൻ പട്ടേൽ ഇത്തവണയും മത്സരിക്കുന്നു. നിയമസഭയിൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി ലീഡറായിരുന്നു പട്ടേൽ. മഹായുതി സഖ്യത്തിൽ ശിവസേന ഷിൻഡെ പക്ഷത്തിനാണു സീറ്റ്. എന്നാൽ മത്സരിക്കുന്നതു ബിജെപിയുടെ സംസ്ഥാന വക്താവ് എൻ.സി.ഷായിന എന്ന വനിതാ സ്ഥാനാർഥിയാണ്.
മഹായുതിയിലെ സീറ്റു വിഭജനത്തിൽ ശിവസേനയ്ക്കാണു സീറ്റ് ലഭിച്ചത്. മുന്നണിയിലെ നീക്കുപോക്കിന്റെ ഭാഗമായി ഷായിന ഒക്ടോബറിൽ ശിവസേനയിൽ ചേരുകയും അവരുടെ സ്ഥാനാർഥിയാവുകയുമായിരുന്നു. അവിഭക്ത ശിവസേന സ്ഥാനാർഥി പാണ്ഡുരംഗ് സക്പലിനെ 23665 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമീൻ പട്ടേൽ പരാജയപ്പെടുത്തിയത്.
ശിവസേന താക്കറേ വിഭാഗം ഒപ്പം നിൽക്കുന്നതിനാൽ ഭൂരിപക്ഷം വർധിക്കുമെന്ന് അമീൻ പട്ടേൽ കരുതുന്നു. മുസ്‌ലിം വോട്ടർമാർ കൂടുതലുള്ള ഇവിടെ അസദുദീൻ ഉവൈസിയുടെ എഐഎംഐഎം സ്ഥാനാർഥി മുഹമ്മദ് സയിദ് മൻസൂരിയും മത്സരിക്കുന്നു. ആരു ജയിച്ചാലും തങ്ങൾക്കും മക്കൾക്കും തല ഉയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണു കാമാത്തിപുരക്കാർക്കുള്ളത്.
∙ ‘ചോർ’ ആയിരിക്കാം, പക്ഷേ ചോറാണ്
കാമാത്തിപുര ലൈംഗികത്തൊഴിലാളികളുടെ കൂടി കേന്ദ്രമാണെങ്കിൽ ഇവിടെനിന്ന് 700 മീറ്റർ മാത്രം അകലെയാണു ‘ചോർ ബസാർ’. ചോർ എന്നാൽ ഹിന്ദിയിൽ കള്ളൻ എന്നർഥം. സെക്കൻഡ് ഹാൻഡ് സാധനങ്ങളുടെ വലിയ ചന്തയാണ് ഇതെങ്കിലും മോഷണ സാധനങ്ങളും വിൽക്കുന്നുവെന്നതിന്റെ പേരിലാണു ചോർ ബസാർ എന്ന വിശേഷണം. ഷോർ ബസാർ എന്ന പേര് ബ്രിട്ടീഷുകാരുടെ ഉച്ചാരണം വഴിയാണു ചോർ ബസാറായത്. മോഷണ മുതലുകൾ വിൽക്കുന്നുവെന്ന ചീത്തപ്പേര് വന്നതോടെ ചോർ ബസാർ എന്ന പേരുറച്ചു. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയ മുംബൈയിൽ കപ്പലിറങ്ങിയശേഷം സാധനങ്ങൾ വാഹനത്തിലേക്കു മാറ്റുമ്പോൾ അവരുടെ വയലിൻ മോഷണം പോയി. ഈ വയലിൻ പിന്നീട് ചോർ ബസാറിൽ കണ്ടെടുത്തുവെന്നാണു കഥ.
ഇങ്ങനെ പല കഥകളിലൂടെ കുപ്രസിദ്ധി നേടിയ ചോർ ബസാർ പല പുസ്തകങ്ങൾക്കും ഡോക്യുമെന്ററികൾക്കും പ്രമേയമായിട്ടുണ്ട്. മുംബൈയിൽ മോഷ്ടിക്കപ്പെടുന്നതെന്തും ഇവിടെ കിട്ടുമെന്ന് ആളുകൾ അടക്കം പറയുന്നു. എന്നാൽ അതു മാത്രമല്ല, നല്ല ആന്റിക് സാധനങ്ങളുടെയും ചന്തയാണിത്. ആക്രിയെന്നു പറഞ്ഞു തള്ളുന്നതിനെയെല്ലാം വിൽപന വസ്തുവാക്കി ഇവിടെ നിരത്തിയിട്ടുണ്ട്. പഴയ ബോളിവുഡ് സിനിമകളുടെ പോസ്റ്റർ മുതൽ വിക്ടോറിയൻ കാലത്തെ ഫർണിച്ചറുകൾ വരെ കിട്ടും. വാഹനങ്ങളുടെ പാർട്സുകളടക്കം വിൽക്കുന്ന കടകളുണ്ട്. എന്തും തിരഞ്ഞ് വില പേശി വാങ്ങണം. ഈ മാർക്കറ്റിൽ ഉപജീവനം നടത്തി ജീവിക്കുന്നത് ആയിരക്കണക്കിനു പേരാണ്. ചോർ മാർക്കറ്റും മുംബാദേവി മണ്ഡലത്തിലാണ്. എന്നാൽ ഇവിടെ കച്ചവടം നടത്തുന്നവർ പല മണ്ഡലങ്ങളിൽ താമസിക്കുന്നവരാണ്. സ്ഥാനാർഥികൾ വോട്ട് തേടി വന്നിരുന്നെങ്കിലും കാമാത്തിപുരയിലേതുപോലെ വലിയ പ്രചാരണ കോലാഹലമൊന്നുമുണ്ടായില്ല.