ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി

ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്.

ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത സംസ്ഥാനമാണ് കേരളം. അങ്ങനെ ചെയ്ത മുഖ്യമന്ത്രി ഇ.കെ.നായനാരാണ്. അദ്ദേഹത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്, കേരളത്തിൽ ഏറ്റവും കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രി ആരാണെന്നു ചോദിച്ചാൽ ഇ.കെ.നായനാർക്ക് ഒരു പ്രതിയോഗി ഉണ്ടാകില്ലെന്നു നിസ്സംശയം പറയാം.

മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ (ചിത്രം: മനോരമ)
ADVERTISEMENT

∙ ചീഫ് സെക്രട്ടറി സസ്പെൻഷനിൽ

കേരളത്തിൽ സസ്പെ‍ൻഷൻ നടപടി നേരിട്ട ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് ആർ.രാമചന്ദ്രൻ നായർ. മുൻ ചീഫ് സെക്രട്ടറിയും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന ആർ.രാമചന്ദ്രൻ നായർക്കു സസ്പെൻഷൻ നേടിക്കൊടുത്തത് രണ്ട് കേസുകളാണ്; വൈസ് ചാൻസലർ എന്ന നിലയിൽ സർവകലാശാലയ്ക്കു വേണ്ടി ഭൂമി വാങ്ങിയതിൽ ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിന്റെയും ചീഫ് സെക്രട്ടറി എന്ന നിലയിൽ 152 ഫയലുകൾ നഷ്ടപ്പെടുത്തിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്.

സസ്പെൻഷൻ നേരിടുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന സിവിൽ സർവീസ് ഓഫിസറായിരുന്നു രാമചന്ദ്രൻ നായർ. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് വിജിലൻസ് കോടതികളിലായി 5 കേസുകളാണ് അഴിമതി നിരോധന നിയമം അനുസരിച്ച് രാമചന്ദ്രൻ നായർക്കെതിരെ ഉണ്ടായിരുന്നത്. 1994 മാർച്ച് മുതൽ ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം ആരോപണങ്ങളെ തുടർന്ന് 1996 ജൂണിൽ അവധിയിൽ പ്രവേശിച്ചു. പിന്നീട് ചീഫ് സെക്രട്ടറി റാങ്കിൽ ഭരണപരിഷ്കാര കമ്മിഷണറായി നിയമിച്ച് ഉത്തരവിറക്കിയെങ്കിലും അദ്ദേഹം അതു കൈപ്പറ്റിയില്ല. 1997 ജനുവരിയിൽ രാമചന്ദ്രൻ നായരെ സർക്കാർ സസ്പെൻഡ് ചെയ്തു. അക്കൊല്ലം ഏപ്രിലിൽ വിരമിക്കുന്നതു വരെ അദ്ദേഹം സസ്പെൻഷനിലായിരുന്നു.

ഇ.കെ.നായനാരും സി.പി.നായരും (ഫയൽ ചിത്രം: മനോരമ)

അന്നത്തെ സസ്പെൻഷനിലും ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലെ മൂപ്പിളമത്തർക്കം വിഷയമായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി ചീഫ് സെക്രട്ടറി പദവിയിലെത്തിയ സി.പി.നായർ വ്യക്തിപരമായി ശത്രുത പുലർത്തുന്നതു മൂലമാണ് തനിക്കെതിരെ സർക്കാർ നടപടി ആരംഭിച്ചത് എന്നായിരുന്നു അന്ന് രാമചന്ദ്രൻ നായർ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണലിൽ വാദിച്ചത്. പക്ഷേ, ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന്റെ നടപടി അംഗീകരിച്ചു കൊണ്ടുള്ള വിധിയാണ് പുറപ്പെടുവിച്ചത്. പക്ഷേ, പിന്നീട് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും അപ്പോഴേക്കും അദ്ദേഹം വിരമിച്ചിരുന്നു.

ADVERTISEMENT

∙ നായനാരുടെ സസ്പെൻഷൻ ഉത്തരവുകൾ

1980ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ഇ.കെ.നായനാർ കൈക്കൊണ്ട ആദ്യത്തെ നടപടികളിലൊന്നായിരുന്നു ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ. അക്കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയായിരുന്ന കെ.ജെ.മാത്യുവിന് പഞ്ചസാര ഇറക്കുമതിയുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. സസ്പെൻഷൻ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും ശാസിച്ചാൽ മതിയാകുമെന്നും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ‘എനിക്ക് ആരെയും സസ്പെൻഡ് ചെയ്യാൻ ഭയമില്ല’ എന്നു പ്രഖ്യാപിച്ച് മാത്യുവിനെ നായനാർ സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്ന് അക്കാലത്ത് സർവീസിലുണ്ടായിരുന്ന മുൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സാജൻ പീറ്റർ ഓർമിക്കുന്നു.

ഇ.കെ.നായനാർ. (ഫയൽ ചിത്രം∙മനോരമ)

അക്കാലത്തു തന്നെ കശുവണ്ടി കോർപറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് അമിതാഭ ഭട്ടാചാര്യ എന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം നടക്കുന്ന കാലത്ത് അദ്ദേഹം മരണമടഞ്ഞു. സിവിൽ സർ‍വീസ് ഉദ്യോഗസ്ഥർ ഭീതിയോടെ കാണുന്നതാണ് മൂന്നാം തവണ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ 1996– 2001 കാലം. ചീഫ് സെക്രട്ടറി റാങ്കിലുണ്ടായിരുന്ന ആർ.രാമചന്ദ്രൻ നായർ ഉൾപ്പെടെ ഒട്ടേറെപ്പേർ സസ്പെൻഷനിലായത് ഇക്കാലത്താണ്. ഇക്കാലത്തു സസ്പെൻഷനിലായവരിൽ പ്രമുഖർ പിൽക്കാലത്ത് ചീഫ് സെക്രട്ടറിയായ പി.കെ.മൊഹന്തി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി വിരമിച്ച ടിക്കാറാം മീണ, നിതി ആയോഗ് സിഇഒ ആയിരുന്ന അമിതാഭ് കാന്ത് തുടങ്ങിയവരാണ്.

വയനാട്ടിൽ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് 3.5 കോടിയോളം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചതു സംബന്ധിച്ചാണ് അന്നു വയനാട് കലക്ടറായിരുന്ന ടിക്കാറാം മീണ 1998 ജൂലൈയിൽ സസ്പെൻഷൻ നേരിട്ടത്. മീണയെ സസ്പെൻഡ് ചെയ്തതിനെതിരെ അക്കാലത്ത് മന്ത്രിസഭാ യോഗത്തിൽ വലിയ തർക്കമുണ്ടായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരും അന്ന് പ്രതിഷേധമുയർത്തി. ധന വകുപ്പിന്റെ പരിശോധന വിഭാഗവും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും അന്വേഷണം നടത്തി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നായിരുന്നു അന്നു സർക്കാർ വാദം.

ടിക്കാറാം മീണ (ചിത്രം: മനോരമ)
ADVERTISEMENT

സർക്കാർ താൽപര്യങ്ങൾക്കു വിരുദ്ധമായാണ് 3.375 കോടി രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചതെന്നും കൃത്യനിർവഹണത്തിലും സർക്കാർ താൽപര്യം സംരക്ഷിക്കുന്നതിലും കലക്ടർ വീഴ്ച വരുത്തിയെന്നും വിലയിരുത്തലുണ്ടായി. 2016 ൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായ പി.കെ.മൊഹന്തി, നിതി ആയോഗിന്റെ രണ്ടാമത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന അമിതാഭ് കാന്ത്, പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച എൻ.വി.മാധവൻ, കെ.സുധാകരൻ തുടങ്ങിയവരാണ് അക്കാലത്ത് സസ്പെൻഷൻ നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥരിൽ പ്രമുഖർ.

∙ പിരിച്ചുവിടപ്പെട്ട ഐഎഎസുകാരൻ

സംസ്ഥാന ചരിത്രത്തിൽ പിരിച്ചുവിടൽ നടപടിക്കു വിധേയനാകേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് കെ.കെ.രാമൻകുട്ടി. 1972ൽ സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു രാമൻകുട്ടിക്കു നേരെ നടപടിയുണ്ടായത്. കാർഷിക സർവകലാശാലയ്ക്കു ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദ ഇടപെടലുകളുടെ പേരിലായിരുന്നു നടപടി. കേരള കാർഷിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിരുന്ന ചില ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു റവന്യു ബോർഡ് അംഗമായിരുന്ന മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കെ.കെ.രാമൻകുട്ടി.

സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ അഴിമതി ആരോപണം നേരിട്ടയാൾ ടി.ഒ.സൂരജ് ആണ്. സംസ്ഥാന സർവീസിൽ പ്രവേശിക്കുകയും പിന്നീട് ഐഎഎസിലേക്കു സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത സൂരജിന്റെ പേരിൽ ഒട്ടേറെ വിജിലൻസ് കേസുകളുണ്ടായിരുന്നു.

അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് സർക്കാർ നിരാകരിക്കുകയും ആ റിപ്പോർട്ടിലെ നിഗമനങ്ങൾ ഉൾപ്പെടെ കാർഷിക സർവകലാശാല സ്ഥലമെടുപ്പിനെ സംബന്ധിച്ച് അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജി എം.യു.ഐസക്കിനെ നിയമിക്കുകയും ചെയ്തു. തുടർന്ന് 1972 ജനുവരി 8 ന് രാമൻകുട്ടിയെ സസ്പെൻഡ് ചെയ്തു. ഐസക് കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ രാമൻകുട്ടിയുടെ നിഗമനങ്ങൾ തെറ്റാണെന്നു കണ്ടെത്തിയതിനു പുറമേ ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ പലതും ക്രമവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഫയൽ ചിത്രം (മനോരമ)

സർക്കാർ ഐസക് കമ്മിഷൻ റിപ്പോർട്ട് സ്വീകരിച്ച ശേഷം രാമൻകുട്ടിയുടെ പേരിൽ കമ്മിഷൻ നടത്തിയ പരാമർശങ്ങളെപ്പറ്റി അന്വേഷിക്കാൻ റിട്ട.ജസ്റ്റിസ് എം.മാധവൻ നായരെ നിയോഗിച്ചു. ഐസക് കമ്മിഷൻ രാമൻകുട്ടിയുടെ പേരിൽ ചൂണ്ടിക്കാണിച്ച വീഴ്ചകളിൽ ഒന്നൊഴികെ എല്ലാം ശരിവച്ചു കൊണ്ട് ജസ്റ്റിസ് മാധവൻ നായർ സർക്കാരിനു റിപ്പോർട്ട് നൽകി. വെള്ളാനിക്കര തട്ടിൽ റബർ എസ്റ്റേറ്റിനു പകരം കേരള കാർഷിക സർവകലാശാലയ്ക്കു വേണ്ടി മറ്റൊരു സ്ഥലം രാമൻകുട്ടി ചൂണ്ടിക്കാട്ടിയത് ദുരദ്ദേശപരമല്ലെന്നു മാധവൻനായർ കമ്മിഷൻ വിലയിരുത്തുകയും ചെയ്തു.

വെള്ളാനിക്കര എസ്റ്റേറ്റ് എടുക്കുന്നതിൽ രാഷ്ട്രീയ സമ്മർദങ്ങളുണ്ടായിട്ടുണ്ടെന്നും സിപിഐക്ക് ഈ ഇടപാടിൽ 25 ലക്ഷം രൂപയുടെ നേട്ടമുണ്ടാകുമെന്നും മറ്റുമുള്ള രാമൻകുട്ടിയുടെ നിഗമനങ്ങൾ തെറ്റും അടിസ്ഥാന രഹിതവുമാണെന്നും രാമൻകുട്ടിയുടെ പല പരാമർശങ്ങളും കാടുകയറിയ നിരുത്തരവാദപരമായ അഭിപ്രായ പ്രകടനങ്ങളാണെന്നുമായിരുന്നു ഐസക് കമ്മിഷൻ കണ്ടെത്തിയത്. 

ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് 1972 ഒക്ടോബറിൽ കെ.കെ.രാമൻകുട്ടിയെ നിർബന്ധിത പെൻഷൻ നൽകി സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തത്. അദ്ദേഹത്തിന്റെ പെൻഷൻ തുകയിൽ 100 രൂപ കുറവു ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. 1973 ജനുവരി 1ന് വിരമിക്കാനിരിക്കേയാണ് രാമൻകുട്ടി പിരിച്ചുവിടൽ നടപടിക്കു വിധേയനായത്.

∙ ക്രിമിനൽ കേസുകൾ

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ തലസ്ഥാന നഗരത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനു സമീപം 2019 ഓഗസ്റ്റ് 3ന് അർധരാത്രി വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് ശ്രീറാം വെങ്കിട്ടരാമൻ സസ്പെൻഷനിലായത്. റോഡരികിൽ നിർത്തിയിരിക്കുകയായിരുന്ന ബൈക്കിനു പിന്നിലേക്ക് ശ്രീറാം ഓടിച്ചിരുന്ന കാർ ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ച്, അമിതവേഗത്തിലാണ് ശ്രീറാം വെങ്കിട്ടരാമൻ വാഹനമോടിച്ചതെന്ന് അന്നു സാക്ഷി മൊഴികളുണ്ടായിരുന്നെങ്കിലും രക്തത്തിലെ മദ്യത്തിന്റെ അളവ് പരിശോധിക്കുന്നതിലുൾപ്പെടെ പൊലീസിനു വീഴ്ച സംഭവിച്ചിരുന്നു. അന്നു സസ്പെൻഷനിലായ ശ്രീറാമിന്റെ സസ്പെൻഷൻ കാലയളവ് രണ്ടു മാസത്തിനു ശേഷം വീണ്ടും നീട്ടുകയും ചെയ്തു.

ശ്രീറാം വെങ്കട്ടരാമൻ (ചിത്രം: മനോരമ)

സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ അഴിമതി ആരോപണം നേരിട്ടയാൾ ടി.ഒ.സൂരജ് ആണ്. സംസ്ഥാന സർവീസിൽ പ്രവേശിക്കുകയും പിന്നീട് ഐഎഎസിലേക്കു സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത സൂരജിന്റെ പേരിൽ ഒട്ടേറെ വിജിലൻസ് കേസുകളുണ്ടായിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിജിലൻസ് റജിസ്റ്റർ ചെയ്ത കേസുകളുടെ പേരിൽ ഒന്നിലധികം തവണ സൂരജ് സസ്പെൻഷനിലായിട്ടുണ്ട്. പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയും 2022ൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന എം.ശിവശങ്കർ ഇലക്ട്രോണിക്സ് ആൻഡ് ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ 16ന് സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസുകളിൽ പ്രതിയായതു കണക്കിലെടുത്ത് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തെ വീണ്ടും 5 മാസത്തേക്കു കൂടി സസ്പെൻഡ് ചെയ്തു. ഇതിനിടയിൽ ജയിൽ‍വാസവും അനുഭവിച്ചു. സർവീസിൽ തിരിച്ചെത്തിയ ശേഷം സ്പോർട്സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി 2023 ൽ വിരമിക്കുകയായിരുന്നു.

സ്വർണക്കടത്ത് കേസിൽ ജാമ്യം കിട്ടിയപ്പോൾ ജയിലിന് പുറത്തേക്ക് വരുന്ന എം.ശിവശങ്കർ (PTI Photo)

∙ അച്ചടക്ക നടപടികൾ

ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് റവന്യു ബോർഡ് ഒന്നാം മെംബറായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗോവിന്ദ മേനോനെയും അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് റവന്യു ബോർഡ് മെംബർ അബ്ദുൽസലാമിനെയും സസ്പെൻഡ് ചെയ്തിരുന്നു. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ജി.ഗോപാലകൃഷ്ണപിള്ളയെ ഇടമലയാർ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

1996ൽ ഡിപിഇപി പ്രോജക്ട് ഓഫിസറായിരിക്കേ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസിന്റെ ഉൾഭാഗം മോടിപിടിപ്പിക്കുന്ന ജോലികൾ ചെയ്തതിലൂടെ ഒരു ലക്ഷം രൂപ അധികച്ചെലവുണ്ടാക്കിയെന്ന കേസിൽ സസ്പെൻഷൻ നേരിട്ടത് കെ.സുരേഷ് കുമാർ ഐഎഎസ് ആയിരുന്നു. നടപടി നേരിട്ടപ്പോഴേക്കും 5 വർഷം പിന്നിട്ടു. 2001 നവംബറിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അന്ന് അദ്ദേഹം സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്നു. സുരേഷ് കുമാറിന് വീണ്ടും സസ്പെൻഷൻ നേരിടേണ്ടി വന്നത് 2008ൽ ആണ്.

കെ.സുരേഷ് കുമാർ (ഫയൽ ചിത്രം: മനോരമ)

മൂന്നാറിൽ അനധികൃത കയ്യേറ്റം പിടിക്കാൻ 2007 മേയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ നിയോഗിച്ച  മൂന്നംഗ ദൗത്യ സംഘത്തിന്റെ തലവനായിരുന്നു കെ.സുരേഷ് കുമാർ. പിന്നീട് ദൗത്യം അപൂർണമായി നിർത്തേണ്ടി വന്ന ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നടത്തിയ പരസ്യ പ്രസ്താവനയുടെ പേരിലായിരുന്നു സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയലുകൾ ചിതലരിക്കുകയാണെന്നായിരുന്നു സുരേഷ് കുമാറിന്റെ വിമർശനം. മൂന്നാർ ദൗത്യം, സ്മാർട് സിറ്റി പദ്ധതി, കിളിരൂർ കേസ് എന്നിവയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായ നിലപാടാണ് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണമാണ് സസ്പെൻഷനിലേക്കു നയിച്ചത്.

ഇടുക്കി കലക്ടറായിരുന്ന ടി.ജെ.മാത്യുവിനെ മതികെട്ടാൻ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ സസ്പെൻഡ് ചെയ്തത് 2002ൽ ആണ്. കോവിഡ് ലോക്ഡൗൺ കാലത്തും ഒരു സസ്പെൻഷൻ നടന്നു– 2020 മാർച്ചിൽ കോവിഡ് ലോക്ഡൗൺ കാലത്ത് ക്വാറന്റീൻ ലംഘിച്ച് കേരളത്തിനു പുറത്തു പോയതിനാണ് കൊല്ലം സബ് കലക്ടറായിരുന്ന അനുപം മിശ്രയെ സസ്പെൻഡ് ചെയ്തത്. നാലു മാസത്തിനു ശേഷം അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തു.

∙ നടപടിയെടുക്കുമ്പോൾ

ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് തുടങ്ങിയ വിവിധ സർവീസുകളുടെ തലപ്പത്തുള്ളവരെ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി കൂടാതെ സസ്പെൻഡ് ചെയ്യാൻ പാടില്ല. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നവിധം ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അയാളെ ഉടനടി സസ്പെൻഡ് ചെയ്ത് സർക്കാരിന് ഉത്തരവിറക്കാം. അഴിമതിക്കേസുകളി‍ൽ പരമാവധി 2 വർഷവും മറ്റു സാഹചര്യങ്ങളിൽ പരമാവധി ഒരു വർഷവുമാണ് സസ്പെൻഷൻ കാലാവധി. അതിനുള്ളിൽ അന്വേഷിച്ചണം പൂർത്തിയാക്കി കൃത്യമായ ഉത്തരവിറക്കിയിട്ടില്ലെങ്കിൽ സസ്പെൻഷൻ നടപടി സ്വയമേ റദ്ദാക്കപ്പെടും. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ക്രമിനൽ കേസ് ചുമത്തി 2 ദിവസം കസ്റ്റഡിയിൽ വയ്ക്കുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്താൽ അയാൾ സസ്പെൻഷനിലായതായി കരുതപ്പെടും.‌

English Summary:

E.K. Nayanar to Pinarayi Vijayan: Kerala's History of Suspending IAS Officers