ബാങ്കുകൾ കൈവിട്ടു, ആസ്തിയിൽ ശതകോടികളുടെ ഇടിവ്; കേരളം മുതൽ ടാൻസാനിയ വരെ; അദാനി സാമ്രാജ്യം വീഴുമോ ചീട്ടുകൊട്ടാരം പോലെ?
ഗുജറാത്തുകാരനായ ഗൗതം അദാനി 1988ലാണ് അദാനി എക്സ്പോർട്സ് എന്ന സ്വന്തം കമ്പനിക്ക് തുടക്കമിടുന്നത്. അതേ അദാനിയെക്കുറിച്ച് പക്ഷേ മാലോകർ കേട്ടുതുടങ്ങിയത് ഗുജറാത്തുകാരൻ തന്നെയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു തുടങ്ങിയപ്പോഴാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, അതിവേഗമായിരുന്നു അദാനിയുടെ സാമ്രാജ്യ വികസനം. ഗുജറാത്തിൽ നിന്ന് ഇന്ത്യയൊട്ടാകെ, അങ്ങ് ശ്രീലങ്ക മുതൽ ഓസ്ട്രേലിയ വരെ. പിന്നെ ബംഗ്ലദേശും വിയറ്റ്നാമും ഇസ്രയേലും മുതൽ ആഫ്രിക്കയിലെ ടാൻസാനിയ വരെ. പുതിയ മേഖലകളിലേക്ക് ചുവടുവച്ചും നിലവിലെ പദ്ധതികൾ വിപുലീകരിച്ചും അദാനി അതിവേഗം വളർന്നു. എന്നാൽ, എല്ലായ്പ്പോഴും അദാനിയുടെ വളർച്ചയ്ക്കൊപ്പം വിവാദങ്ങളും വളരുകയായിരുന്നു. അദാനി കൈവച്ച ഒട്ടുമിക്ക പദ്ധതികളും ഇന്ത്യയിലും വിദേശത്തും വിമർശനങ്ങളിൽ മുങ്ങി. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അദാനിക്കെതിരെ ജനകീയ സമരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും ഉയർന്നു. ഇക്കാലയളവിൽ പലപ്പോഴും അദാനി തളർന്നു; അതിനേക്കാൾ വേഗത്തിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയാകെ ഉലച്ച് അദാനിക്കെതിരെ 2023ലും 2024ലും ഉയർന്ന ഹിൻഡൻബർഗ് ആരോപണങ്ങളും അതിന്റെ ബാക്കിപത്രങ്ങളും ഏവരും കണ്ടതാണ്. എന്നാൽ, ഇക്കുറി യുഎസിൽ നിന്ന് അദാനിക്കെതിരെ വഞ്ചന, അഴിമതി, ക്രിമനൽ ഗൂഢാലോചന കേസുകളും അറസ്റ്റ് വാറന്റും വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയില്ല. അദാനിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ പൊളിയുമോ? അതോ, ഹിൻഡൻബർഗിന്റെ ആരോപണശരങ്ങളെ അതിജീവിച്ചപോലെ അദാനി പിടിച്ചുനിൽക്കുമോ?

ഗുജറാത്തുകാരനായ ഗൗതം അദാനി 1988ലാണ് അദാനി എക്സ്പോർട്സ് എന്ന സ്വന്തം കമ്പനിക്ക് തുടക്കമിടുന്നത്. അതേ അദാനിയെക്കുറിച്ച് പക്ഷേ മാലോകർ കേട്ടുതുടങ്ങിയത് ഗുജറാത്തുകാരൻ തന്നെയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു തുടങ്ങിയപ്പോഴാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, അതിവേഗമായിരുന്നു അദാനിയുടെ സാമ്രാജ്യ വികസനം. ഗുജറാത്തിൽ നിന്ന് ഇന്ത്യയൊട്ടാകെ, അങ്ങ് ശ്രീലങ്ക മുതൽ ഓസ്ട്രേലിയ വരെ. പിന്നെ ബംഗ്ലദേശും വിയറ്റ്നാമും ഇസ്രയേലും മുതൽ ആഫ്രിക്കയിലെ ടാൻസാനിയ വരെ. പുതിയ മേഖലകളിലേക്ക് ചുവടുവച്ചും നിലവിലെ പദ്ധതികൾ വിപുലീകരിച്ചും അദാനി അതിവേഗം വളർന്നു.
എന്നാൽ, എല്ലായ്പ്പോഴും അദാനിയുടെ വളർച്ചയ്ക്കൊപ്പം വിവാദങ്ങളും വളരുകയായിരുന്നു. അദാനി കൈവച്ച ഒട്ടുമിക്ക പദ്ധതികളും ഇന്ത്യയിലും വിദേശത്തും വിമർശനങ്ങളിൽ മുങ്ങി. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അദാനിക്കെതിരെ ജനകീയ സമരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും ഉയർന്നു. ഇക്കാലയളവിൽ പലപ്പോഴും അദാനി തളർന്നു; അതിനേക്കാൾ വേഗത്തിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയാകെ ഉലച്ച് അദാനിക്കെതിരെ 2023ലും 2024ലും ഉയർന്ന ഹിൻഡൻബർഗ് ആരോപണങ്ങളും അതിന്റെ ബാക്കിപത്രങ്ങളും ഏവരും കണ്ടതാണ്. എന്നാൽ, ഇക്കുറി യുഎസിൽ നിന്ന് അദാനിക്കെതിരെ വഞ്ചന, അഴിമതി, ക്രിമനൽ ഗൂഢാലോചന കേസുകളും അറസ്റ്റ് വാറന്റും വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയില്ല. അദാനിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ പൊളിയുമോ? അതോ, ഹിൻഡൻബർഗിന്റെ ആരോപണശരങ്ങളെ അതിജീവിച്ചപോലെ അദാനി പിടിച്ചുനിൽക്കുമോ?
∙ അദാനിയുടെ പദ്ധതികൾക്ക് ഇനിയെന്ത് സംഭവിക്കും?
അദാനിക്കെതിരെ യുഎസിൽ നിന്ന് പുതിയ ആരോപണങ്ങളും കേസും ഉയർന്നതിന് പിന്നാലെ, കെനിയ അദാനിക്ക് നൽകാൻ നിശ്ചയിച്ചിരുന്ന രണ്ട് സുപ്രധാന പദ്ധതികളുടെ കരാർ വേണ്ടെന്നുവച്ചു. കെനിയയിലെ ഏറ്റവും സുപ്രധാന വിമാനത്താവളമായ, തലസ്ഥാന നഗമായ നയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരണം, പുതിയ രാജ്യാന്തര ടെർമിനൽ നിർമാണം എന്നിവയുടെയും വൈദ്യുതി വിതരണ പദ്ധതിയുടെയും കരാറുകൾ അദാനിക്ക് ഇനി നൽകേണ്ടെന്നാണ് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ തീരുമാനിച്ചത്.
കെനിയയുടെ ചുവടുപിടിച്ച് ശ്രീലങ്കയിലും ഓസ്ട്രേലിയയിലും അദാനിയുടെ പദ്ധതികൾക്കെതിരെ നടപടികൾക്ക് മുറവിളി ഉയർന്നിട്ടുണ്ട്. ശ്രീലങ്കയിൽ വടക്കൻപ്രവിശ്യയിലെ മന്നാർ, പൂനെറിൻ എന്നിവിടങ്ങളിൽ കാറ്റാടിപ്പാടം (വിൻഡ് പവർ) പദ്ധതി സ്ഥാപിക്കാനായിരുന്നു അദാനി ഗ്രീൻ എനർജിയുടെ നീക്കം. പുറമേ, അദാനി പോർട്സ് കൊളംബോയിൽ രാജ്യാന്തര കണ്ടെയ്നർ ടെർമിനലും സ്ഥാപിക്കുന്നുണ്ട്. കാറ്റാടിപ്പാടം പദ്ധതിക്കെതിരെ നേരത്തേതന്നെ ജനരോഷം ഉയർന്നിരുന്നു. നിലവിലെ ശ്രീലങ്കൻ പ്രസിഡന്റ് അനുര ദിസനായകെ, പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടും മുൻപ് പ്രചാരണ വേളയിൽത്തന്നെ പറഞ്ഞിരുന്നു, അധികാരം കിട്ടിയാൽ പദ്ധതിയുടെ അനുമതി പുനഃപരിശോധിക്കുമെന്ന്. നിലവിലെ സാഹചര്യത്തിൽ കെനിയയുടെ പാത ശ്രീലങ്കയും സ്വീകരിക്കുമോ?
ഗോട്ടബയ രജപക്ഷയുടെ ഭരണകാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയുടെ പദ്ധതിക്കായി അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്ന് ശ്രീലങ്കൻ പ്രതിപക്ഷം ആരോപിച്ചിരുന്നു. പിന്നീട് റനിൽ വിക്രമസിംഗെ സർക്കാരും അദാനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലൻഡിൽ 250 കോടി ഡോളർ മതിക്കുന്ന കൽക്കരിപ്പാടം അദാനിയുടെ നിയന്ത്രണത്തിലാണ്. നിലവിലെ യുഎസ് കേസിന്റഎ പശ്ചാത്തലത്തിൽ അദാനിക്കുള്ള അനുമതി റദ്ദാക്കണമെന്ന് ഓസ്ട്രേലിയയിലും ആവശ്യം ഉയർന്നിട്ടുണ്ട്.
∙ അദാനിയുടെ മറ്റ് വിദേശ പദ്ധതികൾ
1) ഇസ്രയേലിലെ ഹൈഫ തുറമുഖം: ഇസ്രയേലിലെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയുടെ 70% ഓഹരികളും അദാനിയുടെ കൈവശമാണ്. 2023ന്റെ തുടക്കത്തിലാണ് 120 കോടി ഡോളറിന് തുറമുഖത്തിന്റെ മുഖ്യഓഹരി പങ്കാളിത്തം അദാനി പോർട്സ് സ്വന്തമാക്കിയത്. ഇസ്രയേലിനെ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്ന നിർണായക തുറമുഖവുമാണിത്.
2) അദാനി പവറിന്റെ ബംഗ്ലദേശ് പദ്ധതി: അയൽരാജ്യമായ ബംഗ്ലദേശിൽ വെളിച്ചംവിതറുന്ന പ്രധാന വൈദ്യുതിവിതരണ കമ്പനിയാണ് അദാനി പവർ. ജാർഖണ്ഡിലെ 1600 മെഗാവാട്ട് പ്ലാന്റിൽ നിന്ന് അദാനി വൈദ്യുതി ലഭ്യമാക്കുന്ന ഏക വിദേശ രാജ്യവും ബംഗ്ലദേശാണ്. എന്നാൽ, വൈദ്യുതിഫീസ് കുടിശികയെ തുടർന്ന് അടുത്തിടെ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി നിർത്തിവച്ചിരുന്നു.
3) ടാൻസാനിയയും വിയറ്റ്നാമും: ആഫ്രിക്കയിൽ അദാനി ഗ്രൂപ്പിന്റെ ആദ്യ പദ്ധതി ടാൻസാനിയയിലാണ്. തലസ്ഥാന നഗരത്തിലെ ദാർ എസ് സലാമിലെ തുറമുഖത്തിന്റെ പ്രവർത്തന നിയന്ത്രണമാണ് 30 വർഷത്തേക്ക് അദാനി പോർട്സ് നേടിയത്. കഴിക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിലെ രണ്ട് സുപ്രധാന വിമാനത്താവളങ്ങിൽ നിക്ഷേപം നടത്തുന്നതും അദാനി ആലോചിക്കുന്നുണ്ട്. പുറമേ വിയറ്റ്നാമിലെ തുറമുഖങ്ങളിലും കണ്ണുണ്ട്. രാജ്യത്ത് പുനരുപയോഗ ഊർജ പദ്ധതികളിലേക്കും അദാനി ചുവടുവച്ചേക്കും.
∙ അദാനിക്കമ്പനികളും ഇന്ത്യയും കേരളവും
അരിയും ഭക്ഷ്യ എണ്ണയും മുതൽ വിമാനവും വൈദ്യുതിയും തുറമുഖവും മുതൽ മാധ്യമസ്ഥാപനങ്ങളും വരെ അദാനി ഗ്രൂപ്പിന് കീഴിലുണ്ട്. പുറമേ ടെലികോം, പ്രതിരോധം, അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റൽ സേവന മേഖലകളിലും സുപ്രധാന സാന്നിധ്യമുണ്ട്. എസിസി, അംബുജ സിമന്റ്സ്, സംഘി ഇൻഡസ്ട്രീസ് എന്നിവയാണ് ഗ്രൂപ്പിന് കീഴിലെ സിമന്റ് കമ്പനികൾ. ഊർജ രംഗത്ത് അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിവ പ്രവർത്തിക്കുന്നു. എഫ്എംസിജി രംഗത്തെ സാന്നിധ്യം അദാനി വിൽമർ മുഖേനയാണ്. അദാനി എന്റർപ്രൈസസാണ് ഗ്രൂപ്പിലെ മുഖ്യ കമ്പനി. അദാനി പോർട്സ് തുറമുഖങ്ങളുടെയും അദാനി എയർപോർട്സ് വിമാനത്താവളങ്ങളുടെയും നിയന്ത്രണം വഹിക്കുന്നു. യൂട്ടിലിസിറ്റി പേയ്മെന്റ്സ്, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാൻ അദാനിവൺ എന്ന കമ്പനിയുമുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് അദാനി ഫൗണ്ടേഷനും ചുക്കാൻ പിടിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായ ഗുജറാത്തിലെ മുന്ദ്രയടക്കം 13 തുറമുഖങ്ങൾ അദാനിയുടെ നിയന്ത്രണത്തിലാണ്. കേരളത്തിൽ ഉയരുന്ന വിഴിഞ്ഞം തുറമുഖവും അദാനിയുടെ നിയന്ത്രണത്തിൽ തന്നെ. ഇന്ത്യയിലെ മൊത്തം തുറമുഖങ്ങളുടെ വിപണിവിഹിതത്തിൽ 30 ശതമാനവും അദാനി പോർട്സിന് സ്വന്തമാണ്. തിരുവനന്തപുരം, മംഗളൂരു, മുംബൈ, ജയ്പുർ, ഗുവാഹത്തി, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളുടെ നിയന്ത്രണം അദാനി എയർപോർട്സ് കമ്പനിക്കാണ്. ഇന്ത്യയിലെ മൊത്തം വിമാനയാത്രികരിൽ 23 ശതമാനവും സഞ്ചരിക്കുന്നത് അദാനിയുടെ ഈ വിമാനത്താവളങ്ങളിലൂടെയുമാണ്. നവി മുംബൈയിൽ സജ്ജമാകുന്ന പുതിയ രാജ്യാന്തര വിമാനത്താവളവും അദാനിയുടെ അധീനതയിലാണ്.
ഇവയ്ക്കെല്ലാം പുറമേ അടിസ്ഥാനസൗകര്യ വികസനം, കൽക്കരി, വൈദ്യുതി വിതരണം, റിയൽ എസ്റ്റേറ്റ് തുടങ്ങി രാജ്യത്ത് നിരവധി മേഖലകളിലും അദാനിക്ക് നിർണായക സാന്നിധ്യമുണ്ട്. കേരളത്തിൽ തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയ്ക്ക് പുറമേ അദാനിയുടെ സാന്നിധ്യുള്ള മറ്റൊരു മേഖല സിറ്റി ഗ്യാസ് ആണ്. കൊച്ചിയിൽ ഇന്ത്യൻ ഓയിലുമായി ചേർന്നുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിക്കാണ് സിറ്റി ഗ്യാസിന്റെ വിതരണച്ചുമതല.
∙ അദാനിയുടെ സാമ്പത്തികനില പരുങ്ങലിലാകുമോ?
ഹിൻഡൻബർഗ് ആരോപണങ്ങളുണ്ടായപ്പോഴും ഇപ്പോൾ യുഎസിലെ കേസിന്റെ പശ്ചാത്തലത്തിലും അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയോജിത മൂല്യവും ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തിയും നേരിട്ടത് വൻ ചോർച്ചയാണ്. 2023ൽ ഹിൻഡൻബർഗ് ആരോപണങ്ങളുണ്ടായശേഷം മാത്രം അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 15,000 കോടി ഡോളർ (ഏകദേശം 12 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടിരുന്നു. ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തിയും കനത്ത തകർച്ച നേരിട്ടു. നിലവിൽ പുതിയ കേസിന്റെ പശ്ചാത്തലത്തിലും ഗ്രൂപ്പ് ഓഹരികളും അദാനിയുടെ ആസ്തിയും ഇടിഞ്ഞിട്ടുണ്ട്.
യുഎസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന് പുതുതായി വായ്പകൾ നൽകുന്നതിൽ നിന്ന് രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നതിൽ നിന്ന് നിക്ഷേപകമ്പനികളും വിട്ടുനിന്നേക്കും. ഇന്ത്യൻ ബാങ്കുകളും കൂടുതൽ വായ്പാസഹായം ഉടനടി നൽകാൻ സാധ്യതയില്ല. കേസിന്റെ പശ്ചാത്തലത്തിൽ കടപ്പത്രം വഴി മൂലധനം സമാഹരിക്കാനുള്ള നീക്കം റദ്ദാക്കിയിട്ടുമുണ്ട് അദാനി. യുഎസിൽ ഡോളർ ഉൾപ്പെടെ വിദേശ കറൻസികളിൽ കടപ്പത്രം (ബോണ്ട്) ഇറക്കി 60 കോടി ഡോളർ (ഏകദേശം 5,000 കോടി രൂപ) സമാഹരിക്കാനുള്ള നീക്കമാണ് ഉപേക്ഷിച്ചത്. ഊർജ വിതരണ, തുറമുഖ പദ്ധതികൾക്ക് മൂലധനം ഉറപ്പാക്കുകയായിരുന്നു കടപ്പത്രം വഴിയുള്ള പണസമാഹരണത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. ഈ പദ്ധതികൾക്ക് ഇത് തിരിച്ചടിയാണ്.
ശ്രീലങ്കയിലെ അദാനിയുടെ കാറ്റാടിപ്പാടം പദ്ധതിക്ക് നിക്ഷേപ പിന്തുണ നൽകുമെന്ന് ഏറ്റിരുന്നത് യുഎസ് സർക്കാരിനു കീഴിലെ നിക്ഷേപസ്ഥാപനമായ ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനാണ് (ഡിഎഫ്സി). ഈ പദ്ധതിയിൽ നിക്ഷേപപിന്തുണ തുടരുമോ എന്ന് ഡിഎഫ്സി പുതിയ സാഹചര്യത്തിൽ വ്യക്തമാക്കിയിട്ടില്ല.
∙ അദാനിയുടെ കടം
പുതിയ വായ്പ, നിക്ഷേപ സമാഹരണം എന്നിവ പാളിയാലും അദാനി ഗ്രൂപ്പിന് തൽകാലത്തേക്ക് തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ മൊത്ത കട അനുപാതം (net debt ratio) നിലവിൽ മൂലധനച്ചെലവിന്റെ (capex) 2.5 മടങ്ങാണ്. ഇത് അപകടകരമല്ല. അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനികൾ നിലവിൽ സാമ്പത്തികമായി ഏറെ മികച്ചനിലയിലുമാണ്. അതുകൊണ്ട്, നിലവിലെ പ്രശ്നങ്ങൾ അദാനി ഗ്രൂപ്പിനെ തൽകാലം സാമ്പത്തികമായി തളർത്തില്ല
∙ അദാനിക്ക് മുന്നിൽ ഇനി എന്ത്?
നിലവിൽ അദാനി ഗ്രൂപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത് യുഎസ് സർക്കാരാണ്. യുഎസിൽ നിന്ന് സമാഹരിച്ച മൂലധനം ഉപയോഗിച്ച് ലോകത്തെവിടെയും പദ്ധതികൾക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കാൻ അദാനിക്ക് തടസ്സമുണ്ടാകും. എന്നാൽ, അദാനിയുടെ നിലവിലുള്ള മറ്റു പദ്ധതികളെ ഈ പ്രതിസന്ധി ബാധിക്കില്ല. അതേസമയം, യുഎസിലെ കേസ് ഹിൻഡൻബർഗ് ഏൽപ്പിച്ച ആഘാതത്തേക്കാൾ ഗുരുതരമായിരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണെന്ന് നിരീക്ഷകർ പറയുന്നു. എന്നാലും, കേസിൽ നിന്ന് രക്ഷപ്പെടാൻ അദാനിക്ക് മുന്നിൽ മാർഗങ്ങളുണ്ട്. യുഎസിലെ നിയമപ്രകാരമുള്ള ഒത്തുതീർപ്പ് നടപടികൾ അദാനിക്ക് സ്വീകരിക്കാനാകും. ഡിഫറഡ് പ്രോസിക്യൂഷൻ എഗ്രിമെന്റ് (ഡിഎഫ്എ), നോൺ-പ്രോസിക്യൂഷൻ എഗ്രിമെന്റ് (എൻപിഎ) എന്നീ ഒത്തുതീർപ്പ് നടപടികൾ തേടാനാകും. നേരത്തേ എറിക്സൺ, സീമെൻസ് കമ്പനികൾ ഇത്തരത്തിൽ കേസിൽ നിന്ന് പുറത്തുകടന്നത് ഈ മാർഗങ്ങളിലൂടെയാണ്. അതേസമയം, ഇങ്ങനെ ഒത്തുതീർക്കുമ്പോൾ ഭീമമായ പിഴ നൽകേണ്ടിവരുമെന്നു മാത്രം.