ചതിക്ക് ഉത്തരം ‘മഹാ’ചതി; വോട്ടിട്ട ജനത്തെയും പറ്റിച്ചു രണ്ടുവട്ടം; മറാത്തയുടെ മണ്ണിൽ മഹാസഖ്യങ്ങൾ അതിജീവിക്കുമോ?
മഹാഭാരത യുദ്ധം പോലൊരു തിരഞ്ഞെടുപ്പ്? മഹാരാഷ്ട്രയെക്കുറിച്ച് അങ്ങനെത്തന്നെ പറയേണ്ടി വരും. യുദ്ധഭൂമിയിൽ വില്ല് തൊടുക്കാനെടുത്തപ്പോൾ ശത്രുപക്ഷത്ത് ബന്ധുക്കളെയും ഗുരുക്കൻമാരെയും കണ്ട് ശരീരം തളർന്നത് അർജുനനാണ്. ഇതുപോലെ ഇരുപക്ഷത്തുമായി രണ്ട് എൻസിപി, രണ്ട് ശിവസേന പാർട്ടികളായി പിളർന്ന് മുഖാമുഖം നിന്ന് പോരാടുന്ന മഹാരാഷ്ട്രയിലെ നേതാക്കൾക്കും മനസ്സിൽ ധാർമിക ദുഃഖം തോന്നിക്കാണില്ലേ? മണ്ണിന്റെ മക്കൾ വാദം പറഞ്ഞ് വലുതായ ശിവസേനയാണ് ഇപ്പോൾ രണ്ടായി കോൺഗ്രസിനും ബിജെപിക്കും ഒപ്പം നിൽക്കുന്നത്. ഇതേ വിധിയാണ് രാഷ്ട്രീയത്തിൽ സ്വന്തം 'ക്ലോക്കിൽ' നല്ല സമയം നോക്കി കോൺഗ്രസ് കൂടാരം വിട്ടിറങ്ങിയ ശരദ് പവാറിനും സംഭവിച്ചത്. അധികാരരാഷ്ട്രീയം പാർട്ടികളെ സ്വന്തം അസ്തിത്വം മറന്നും എങ്ങനെ കൂട്ടുകാരാക്കുമെന്നും ശത്രുക്കളാക്കി പിരിക്കുമെന്നും മഹാരാഷ്ട്ര കാണിച്ചു തരുന്നു. സാമ്പത്തിക തലസ്ഥാനം, രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനം ഈ വിശേഷണങ്ങളുള്ള മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി പിളർപ്പുകൾക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അതിനാൽതന്നെ രണ്ടിൽ നിന്നും പിളർന്നുണ്ടായ നാല് പാർട്ടികൾക്കും ഇത് അഭിമാന പോരാട്ടവുമായിരുന്നു. ഇവരിൽ ആരാണ് ‘ഒറിജിനൽ’ എന്നതിന് ജനം വോട്ടിലൂടെ വിധിപറയുന്നു. ഇതുകൊണ്ടെല്ലാം ഒട്ടേറെ പ്രത്യേകതയുള്ളതായിരുന്നു ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കൂട്ടുകെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. അതേസമയം മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലംവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ അളക്കുന്നവരാണ് അധികവും. എന്നാൽ സീറ്റുകളുടെ എണ്ണം മാത്രം വച്ചുള്ള അളക്കലുകൾ വോട്ടിങ് ശതമാനത്തിലേക്ക് നീളുമ്പോൾ ഫലം പ്രവചനാതീതമാവും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്ന സഖ്യങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടത്? അവരെങ്ങനെയാണ് പരസ്പര വൈരികളായി മാറിയത്? വിശദമായി പരിശോധിക്കാം.

മഹാഭാരത യുദ്ധം പോലൊരു തിരഞ്ഞെടുപ്പ്? മഹാരാഷ്ട്രയെക്കുറിച്ച് അങ്ങനെത്തന്നെ പറയേണ്ടി വരും. യുദ്ധഭൂമിയിൽ വില്ല് തൊടുക്കാനെടുത്തപ്പോൾ ശത്രുപക്ഷത്ത് ബന്ധുക്കളെയും ഗുരുക്കൻമാരെയും കണ്ട് ശരീരം തളർന്നത് അർജുനനാണ്. ഇതുപോലെ ഇരുപക്ഷത്തുമായി രണ്ട് എൻസിപി, രണ്ട് ശിവസേന പാർട്ടികളായി പിളർന്ന് മുഖാമുഖം നിന്ന് പോരാടുന്ന മഹാരാഷ്ട്രയിലെ നേതാക്കൾക്കും മനസ്സിൽ ധാർമിക ദുഃഖം തോന്നിക്കാണില്ലേ? മണ്ണിന്റെ മക്കൾ വാദം പറഞ്ഞ് വലുതായ ശിവസേനയാണ് ഇപ്പോൾ രണ്ടായി കോൺഗ്രസിനും ബിജെപിക്കും ഒപ്പം നിൽക്കുന്നത്. ഇതേ വിധിയാണ് രാഷ്ട്രീയത്തിൽ സ്വന്തം 'ക്ലോക്കിൽ' നല്ല സമയം നോക്കി കോൺഗ്രസ് കൂടാരം വിട്ടിറങ്ങിയ ശരദ് പവാറിനും സംഭവിച്ചത്. അധികാരരാഷ്ട്രീയം പാർട്ടികളെ സ്വന്തം അസ്തിത്വം മറന്നും എങ്ങനെ കൂട്ടുകാരാക്കുമെന്നും ശത്രുക്കളാക്കി പിരിക്കുമെന്നും മഹാരാഷ്ട്ര കാണിച്ചു തരുന്നു.
സാമ്പത്തിക തലസ്ഥാനം, രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനം ഈ വിശേഷണങ്ങളുള്ള മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി പിളർപ്പുകൾക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അതിനാൽതന്നെ രണ്ടിൽ നിന്നും പിളർന്നുണ്ടായ നാല് പാർട്ടികൾക്കും ഇത് അഭിമാന പോരാട്ടവുമായിരുന്നു. ഇവരിൽ ആരാണ് ‘ഒറിജിനൽ’ എന്നതിന് ജനം വോട്ടിലൂടെ വിധിപറയുന്നു. ഇതുകൊണ്ടെല്ലാം ഒട്ടേറെ പ്രത്യേകതയുള്ളതായിരുന്നു ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കൂട്ടുകെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. അതേസമയം മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലംവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ അളക്കുന്നവരാണ് അധികവും. എന്നാൽ സീറ്റുകളുടെ എണ്ണം മാത്രം വച്ചുള്ള അളക്കലുകൾ വോട്ടിങ് ശതമാനത്തിലേക്ക് നീളുമ്പോൾ ഫലം പ്രവചനാതീതമാവും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്ന സഖ്യങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടത്? അവരെങ്ങനെയാണ് പരസ്പര വൈരികളായി മാറിയത്? വിശദമായി പരിശോധിക്കാം.
∙ ചതിയിൽ പിറന്ന കൂട്ടുകെട്ട്
ദേശീയതലത്തിലായാലും സംസ്ഥാന തലത്തിലായാലും തിരഞ്ഞെടുപ്പ് സഖ്യങ്ങളിൽ ഇപ്പോൾ കോൺഗ്രസുണ്ടെങ്കിൽ അവിടെ ഉടൻ പിറക്കും ഇന്ത്യാ മുന്നണി, ഇനിയത് ബിജെപിയാണെങ്കിൽ എൻഡിഎ എന്നാവും വിശേഷണം. പക്ഷേ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയും എൻഡിഎയും തൽകാലം മത്സരിക്കാനില്ല. പകരം മഹാ വികാസ് അഘാഡിയും മഹായുതിയുമാണ്. എങ്ങനെയാണ് ഈ രണ്ട് കൂട്ടുകെട്ടുകൾ ഉണ്ടായത്?
കാവിനിറമുള്ള പതാകയിൽ കടുവയുടെ മുഖം, തിരഞ്ഞെടുപ്പു ചിഹ്നമായി ‘അമ്പും വില്ലും’. മറാത്തയിൽ മണ്ണിന്റെ വാദം ആളിക്കത്തിച്ച് വളർന്ന ശിവസേനയെ ഇക്കാലമത്രയും അടയാളപ്പെടുത്തിയത് അങ്ങനെയായിരുന്നു. തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് ഒത്ത ചങ്ങാതിയായി വർഷങ്ങളോളം ബിജെപിയുണ്ടായിരുന്നു. ഇരുകൂട്ടർക്കുമിടയിലെ തീവ്രനിലപാടുകളിൽ ബഹുദൂരം മുന്നിൽ നിന്ന ശിവസേന മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചേട്ടനും ബിജെപി അനുജനുമായി. 1984ലാണ് ആദ്യമായി ശിവസേന ബിജെപിയുമായി കൂട്ടുകൂടുന്നത്. അന്ന് ശിവസേന സ്ഥാനാർഥികൾ താമര ചിഹ്നത്തിലായിരുന്നു വോട്ട് തേടിയത്. 1989ഓടെ സഖ്യം രൂപീകരിച്ചു. തിരഞ്ഞെടുപ്പിൽ ഈ സഖ്യം ആദ്യമായി വഴിപിരിയുന്നത് 2014ലായിരുന്നു. 25 വർഷം കഴിഞ്ഞ ഈ ബന്ധമാണ് 2014ൽ രണ്ടായി മുറിഞ്ഞതും ഫലം വന്നു കുറച്ചുനാളായപ്പോൾ ഒന്നായതും. പക്ഷേ 2019ലെ പിണക്കത്തിന്റെ ഫലമായി 2022ന് ശേഷം ശിവസേന തന്നെ രണ്ടായി. ഇതിനൊക്കെ തുടക്കം കുറിച്ചത് 2014ലെ മോദി തരംഗമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
∙ 2014: ആദ്യം പിണങ്ങി ബിജെപി, പിന്നെ ഒന്നായി ശിവസേന
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് മുന്നിൽ ‘എതിർവാ’ പറയാതിരുന്ന ബിജെപി പക്ഷേ 2014ൽ റൂട്ടൊന്നു മാറ്റിപ്പിടിച്ചു. മത്സരിക്കാൻ പതിവിലും കൂടുതൽ സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് നേരിട്ട് പറഞ്ഞു. ഇതിന് അവർക്ക് ധൈര്യം ലഭിച്ചത് 2014ലെ പൊതുതിരഞ്ഞെടുപ്പ് ഫലമായിരുന്നു. രാജ്യം മുഴുവൻ മോദി തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഒറ്റയ്ക്ക് താമര വിരിയിക്കാൻ തങ്ങൾക്കാകുമെന്ന് ബിജെപി കരുതി. പാതി പങ്കാളി പദവി, അതായത് 288ൽ പകുതി സീറ്റായ 144 കിട്ടിയേ തീരൂ എന്നായി ബിജെപി. എന്നാൽ മഹാരാഷ്ട്ര നിയമസഭയിൽ പകുതിയിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന ശിവസേന ഈ ആവശ്യം വേണ്ടവിധം അന്ന് പരിഗണിച്ചില്ല. ചർച്ചകൾക്ക് ഒടുവിൽ 144 ചോദിച്ച ബിജെപിക്ക് 119 സീറ്റുകൾ നൽകാമെന്നായി ശിവസേന. തർക്കം അവസാനിക്കാതെ 25 വർഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ച് ബിജെപിയും ശിവസേനയും 'സിംഗിളായി' മത്സരിച്ചു. പക്ഷേ ഫലം വന്നപ്പോൾ ഞെട്ടിയത് ശിവസേന. ഒറ്റയ്ക്ക് നിന്ന ബിജെപി മോദി തരംഗത്തിൽ നേടിയത് 122 സീറ്റുകൾ. ശിവസേനയ്ക്ക് കിട്ടിയതോ 63ഉം. തുടർന്ന് ഇടവേളയ്ക്ക് ശേഷം പിണക്കം മറന്ന് അവർ ഒന്നിച്ചെങ്കിലും മനസ്സിലെ കനലുകൾ അണഞ്ഞിരുന്നില്ല.
2014ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപിക്ക് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിൽ ഇരിക്കാനുള്ള അവസരവും കൈവന്നു. 5 വർഷം ശിവസേനയെ മന്ത്രിസഭയിലെ ബി ടീമാക്കി എൻഡിഎ സഖ്യം മഹാരാഷ്ട്ര ഭരിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ പുത്തൻ താരോദയമായിദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉദയത്തിനും 2014–19 സാക്ഷിയായി. ബിജെപിക്ക് മുഖ്യമന്ത്രിപദം നൽകിയതിൽ ശിവസേനയ്ക്കുണ്ടായ അസ്വസ്ഥത പുറത്തുവന്നത് പക്ഷേ 5 വർഷം കഴിഞ്ഞായിരുന്നു.
∙ 2019: ചതിയും മറുചതിയും, പ്രതിപക്ഷത്തേയും രണ്ടാക്കി
2014ലെ തിരഞ്ഞെടുപ്പിൽ, മത്സരിക്കുന്ന സീറ്റിൽ തുല്യതയ്ക്കു വേണ്ടി വാദിച്ചാണ് ബിജെപി ശിവസേനയുമായി പിണങ്ങി ഇറങ്ങിയത്. എന്നാൽ ശേഷം കരുത്തുകൂട്ടിയ ബിജെപി 2019ൽ മത്സരിച്ചത് 152 സീറ്റുകളിലാണ്. ശിവസേനയ്ക്ക് ലഭിച്ചത് 124 സീറ്റുകളും. ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തും ഐക്യം ഉടലെടുത്തു. 125 സീറ്റുകൾ വീതം കോൺഗ്രസും എൻസിപിയും തമ്മിൽ പങ്കിട്ട് യുപിഎ സഖ്യം രൂപീകരിച്ചു. ഫലത്തിൽ സംസ്ഥാനത്തെ നാല് പ്രധാന പാർട്ടികൾ രണ്ട് മുന്നണികളായി മത്സരത്തിന് ഇറങ്ങി. ഫലം വന്നപ്പോൾ 105 സീറ്റുകളിൽ ജയിച്ച് ബിജെപിയും 56 സീറ്റുകളിൽ ജയിച്ച് ശിവസേനയും സർക്കാർ രൂപീകരിക്കാനുള്ള സീറ്റുകൾ സ്വന്തമാക്കി. മറുവശത്ത് എൻസിപി 54ഉം കോൺഗ്രസ് 44ഉം സീറ്റുകൾ നേടി പ്രതിപക്ഷ നിരയിലെ സ്ഥാനം വീണ്ടും ഉറപ്പിച്ചു. പക്ഷേ പിന്നെയാണ് രാഷ്ട്രീയ നാടകങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയത്.
5 വർഷം ബിജെപി മുഖ്യമന്ത്രിക്ക് കീഴിൽ കഴിഞ്ഞ ശിവസേന 2019ൽ ആദ്യവെടിപൊട്ടിച്ചു. മുഖ്യമന്ത്രി പദവി തങ്ങൾക്ക് വേണമെന്ന ഉദ്ദവ് താക്കറെയുടെ ആവശ്യത്തിന് മേൽ ബിജെപി മുഖം തിരിച്ചു. 105 സീറ്റുകളിൽ ജയിച്ച് ഒന്നാം സ്ഥാനത്ത് മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയ അവർ എൻസിപിയെ പാളയത്തിൽ കൂട്ടി ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി. പക്ഷേ വിശ്വാസ വോട്ട് തേടാനാവില്ലെന്ന തിരിച്ചറിവിൽ ദിവസങ്ങൾക്കകം മന്ത്രിസഭ വീണു. എന്നാൽ ഈ സമയം പുതിയ രാഷ്ട്രീയ ബന്ധങ്ങളുമായി ശിവസേന മുന്നോട്ടുപോയി. ഒടുവിൽ ശിവസേന, കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിച്ചു.
കഴിഞ്ഞ 5 വർഷം അടക്കിവച്ചിരുന്ന അതൃപ്തിയും അധികാരത്തിനോടുള്ള മോഹവും ശിവസേനയെ 25വർഷത്തെ ബിജെപി ബാന്ധവം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചു. മഹാ വികാസ് അഘാഡി എന്ന പേരിൽ അറിയപ്പെട്ട ഈ സഖ്യത്തിന് മുന്നിൽ ബിജെപി പതറി. വലിയ ഒറ്റക്കക്ഷിയായിട്ടും പ്രതിപക്ഷ നിരയിൽ ഒടുങ്ങേണ്ട അവസ്ഥയിലായി അവർ. എന്നാൽ കേന്ദ്രത്തിൽ രണ്ടാം മോദി സർക്കാർ വർധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ കയറിയും ഇതേവർഷമായിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് ഉദ്ദവ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടർന്നുകൊണ്ടേയിരുന്നു. തങ്ങളെ ചതിച്ച ശിവസേനയ്ക്കു മറുചതി നൽകിയുള്ള തിരിച്ചടി 2022ലാണ് ഫലം കണ്ടത്.
∙ ബിജെപി കൂടാരത്തിലേക്ക് ഷിൻഡെയും അജിത്പവാറും
കപ്പിനും ചുണ്ടിനും ഇടയിൽ അധികാരം നഷ്ടമായതോടെ മഹാ വികാസ് അഘാഡിയെ ബിജെപി ദുർബലപ്പെടുത്തുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അത് കോൺഗ്രസ്, എൻസിപി എംഎൽഎമാരെ പുറത്തുചാടിച്ചാകും എന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് 2022ൽ ശിവസേന രണ്ടായി പിളർന്നത്. ഏക്നാഥ് ഷിൻഡെ ശിവസേന എംഎൽഎമാരിൽ ഭൂരിഭാഗത്തേയും കൂട്ടി ബിജെപി ക്യാംപിലെത്തി. പിടിച്ചുനിൽക്കാനാവാതെ മഹാ വികാസ് അഘാഡി സർക്കാർ പാതിവഴിയിൽ 2022 ജൂൺ 22ന് രാജിവച്ചൊഴിഞ്ഞു.
പിളർന്നെത്തിയ ശിവസേന എംഎൽഎമാരെ പിടിച്ചു നിർത്താൻ ബിജെപി ഷിൻഡെയ്ക്ക് മുഖ്യമന്ത്രി പദം നൽകി. മുഖ്യമന്ത്രിയാവുമെന്ന് കരുതിയ ഫഡ്നാവിസിന് ഉപമുഖ്യമന്ത്രി പദംകൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. പിന്നാലെ കൂറുമാറ്റ നിയമത്തിൽ ഷിൻഡെ വീഴുമോ എന്ന് ഭയന്ന ബിജെപി എൻസിപിയെയും പിളർത്തി കൂടെക്കൂട്ടി. 2019ന് ശേഷം ഒരിക്കൽ കൂടി അജിത് പവാർ എംഎൽഎമാരുമായി ബിജെപിക്കൊപ്പം നിന്നു. സഹായത്തിന് പകരം ലഭിച്ചത് ഉപമുഖ്യമന്ത്രി പദം. അങ്ങനെ മഹാരാഷ്ട്രയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരായി. ഒരു ഇടവേളയ്ക്ക് ശേഷം മഹായുതി സഖ്യം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ടു– ബിജെപിയും ശിവസേനയും (ഷിൻഡെ വിഭാഗം) എൻസിപി (അജിത് പവാർ) വിഭാഗവും കൂട്ടായി. ഗവർണർ പദവിയുടെ ബലം ആവോളം ബിജെപിയുടെ കരുനീക്കങ്ങൾക്ക് സഹായമായി. നീണ്ട നിയമപ്പോരാട്ടങ്ങളിലൂടെ ശിവസേനയുടെയും എൻസിപിയുടെയും പാർട്ടി ചിഹ്നങ്ങളടക്കം ബിജെപിക്കൊപ്പം പോയ വിഭാഗങ്ങൾക്ക് സ്വന്തമായി. പക്ഷേ അപ്പോഴും ഇരുപാർട്ടികളുടേയും പാരമ്പര്യ വേരുകൾ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചു.
∙ രണ്ടു വട്ടം പറ്റിക്കപ്പെട്ട ജനം, പലവഴിയായി പാർട്ടികൾ
ശിവസേനയേയും എൻസിപിയേയും പിളർത്തിയ പാർട്ടി എന്ന പഴിയാണ് പ്രതിപക്ഷം ബിജെപിക്ക് നൽകുന്നത്. ഒരുപക്ഷേ കഴിഞ്ഞ 5 വർഷത്തെ പിടിവാശിയും ഈഗോയും കാരണം എന്തു നേടി എന്ന ചിന്തയിലാവും ബിജെപി ഇപ്പോൾ. മഹാരാഷ്ട്രയിൽ 25 വർഷത്തോളം മികച്ച നിലയിൽ മുന്നോട്ടു പോയ ബിജെപി– ശിവസേന കൂട്ടുകെട്ടാണ് മുഖ്യമന്ത്രിപദത്തിന്റെ പേരിൽ ഇല്ലാതായത്. 2019ൽ ശിവസേനയുമായി പങ്കുവയ്ക്കാൻ മടിച്ച മുഖ്യമന്ത്രിപദം എത്രയൊക്കെ പയറ്റിയിട്ടും ബിജെപിക്ക് നീണ്ടകാലത്തേക്ക് പിന്നീട് സ്വന്തമായതുമില്ല. മഹാരാഷ്ട്രയിലെ വലിയ തിരിച്ചടി ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്ഷീണവുമായി. ശിവസേനയുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ കേന്ദ്രത്തിൽ ഭൂരിപക്ഷത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മോദിക്ക് ആശ്രയിക്കേണ്ടി പോലും വരുമായിരുന്നില്ല.
അതേസമയം, 2014 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിടുന്ന ജനത്തിനെയും വിവിധ പാർട്ടികൾ പറ്റിക്കുകയല്ലേ ചെയ്തത് എന്ന ചോദ്യം ശക്തമാണ്. വോട്ടിട്ട് ജയിപ്പിക്കുന്ന ജനപ്രതിനിധികൾ നാളെ എവിടെ, ആരുമായി കൂട്ടുകൂടും എന്നുപോലും അറിയാനാവാത്ത അവസ്ഥയിലാണ് ജനം. 2014ൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിണങ്ങിയ ബിജെപിയും ശിവസേനയും ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒന്നാവുന്ന കാഴ്ചയായിരുന്നു. ഇതിനിടെ പിന്തുണയുമായി എൻസിപിയും ബിജെപിക്ക് പിന്നാലെ എത്തിയിരുന്നു. എന്നാൽ 2019ൽ ഒന്നിച്ച് തിരഞ്ഞെടുപ്പ് നേരിട്ട ശേഷം ഇരുപാർട്ടികളും തമ്മിലുള്ള പരസ്യമായ പോര് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ വരെ മാറ്റി. അധികാരം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ജനപ്രതിനിധികൾ അവസരവാദികളായപ്പോൾ വോട്ടിട്ട് ജയിപ്പിച്ച ജനത്തെയാണ് എല്ലാവരും സൗകര്യപൂർവം മറന്നത്.
∙ അതിജീവിക്കുമോ മഹാസഖ്യങ്ങൾ
2014, 2019 നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പുതിയ മുന്നണിയാണ് ഇത്തവണ മഹാരാഷ്ട്രയിൽ ഏറ്റുമുട്ടിയത്. പ്രത്യയശാസ്ത്രപരമായി ഒരുമിക്കാൻ കഴിയാത്തവർ പോലും പ്രത്യേക സാഹചര്യം കാരണം ഒന്നിച്ചു പോവുന്നു. മഹാ വികാസ് അഘാഡി. മാഹായുതി സഖ്യങ്ങളിലെ വിമതർ ഉയർത്തിയ എതിർ ശബ്ദങ്ങളാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തെ സജീവമാക്കിയത്. ഒരു പരിധിവരെ വിമതരെ കൈകാര്യം ചെയ്യുന്നതിൽ മഹാ വികാസ് അഘാഡി ജയിച്ചു. എന്നാൽ മാഹായുതി സഖ്യങ്ങള്‍ക്കുള്ളിലെ പരാതികളും തമ്മിൽ പോരും അവസാനിപ്പിക്കാൻ കഴിയാതിരുന്നത് വലിയ തലവേദനയായി മാറി. അതേസമയം ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ മുന്നേറ്റം മഹാരാഷ്ട്രയിലും ആവർത്തിക്കാനാവുമെന്ന് അവർ കരുതുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടായ മുന്നേറ്റം മഹാ വികാസ് അഘാഡിയുടെ ആത്മവിശ്വാസം കൂട്ടുന്നതാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിച്ചാൽ 0.16 ശതമാനത്തിന്റെ മുൻതൂക്കമാണ് എൻഡിഎയെക്കാൾ ഇന്ത്യാമുന്നണിക്കുള്ളത്. അതേസമയം നിയമസഭാ സീറ്റുകൾ പരിശോധിച്ചാൽ 151ലും ഇന്ത്യാമുന്നണിയാണ് മുന്നിൽ. 128 ഇടങ്ങളില്‍ എൻഡിഎ ലീഡ് ചെയ്തു.
രാഷ്ട്രീയത്തിൽ കൂട്ടുകൂടാനും പിരിയാനും മറാത്തയുടെ മണ്ണിന് അധികസമയം വേണ്ടെന്ന് തെളിയിച്ച നിയമസഭാ തിരഞ്ഞെടുപ്പുകളാണ് 2014ലും 2019ലും കണ്ടത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴുള്ള സഖ്യങ്ങൾ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കീഴ്മേൽ മറിയുന്ന അവസ്ഥ. ഇക്കുറിയും മഹാരാഷ്ട്രയിൽ ഈ പതിവ് ആവർത്തിക്കുമോ? മഹാ വികാസ് അഘാഡി, മാഹായുതി ഇതിൽ ആരാവും അതിജീവിക്കുക? അതോ രണ്ട് സഖ്യങ്ങളും മാഞ്ഞ് മറ്റൊന്നായി വീണ്ടും പുനർജനിക്കുമോ?