തുടക്കത്തിൽ എൻഡിഎ കുതിപ്പ്, ബിജെപി ക്യാംപിൽ ആഘോഷം തുടങ്ങി. കേവലഭൂരിപക്ഷം കടന്നതോടെ ആഘോഷം ഉച്ചസ്ഥിയായിലേക്കു നീണ്ടു. എന്നാൽ ജാർഖണ്ഡിലെ നിഗൂഢതകള്‍ ഒളിപ്പിച്ച വനഭൂമി പോലെത്തന്നെയായിരുന്നു വോട്ടർമാരുടെ മനസ്സും. തുടക്കത്തിലെ ബിജെപി പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്താനുള്ള ‘ഫലം’ അത് ഒളിച്ചുവച്ചിരുന്നു. ഒരു ഘട്ടത്തിൽ എൻഡിഎ താഴേക്കു വീണു, ആ നേരം കുതിച്ചു പാഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ജാർഖണ്ഡ് പിടിച്ചെടുത്തത് സംസ്ഥാനത്തെ അനേകം വീരഗാഥകളിലൊന്നായി മാറുമെന്നത് ഉറപ്പ്. അത്രയേറെ നാടകീയതകളായിരുന്നു വോട്ടെണ്ണലിലാകെ. ഈ തിരഞ്ഞെടുപ്പു ഫലം പലതിന്റെയും സൂചനകളാണ്. ആദിവാസി മേഖലകൾ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നുവെന്നതും ‘നുഴ‍ഞ്ഞുകയറ്റ’ ആരോപണമുയർത്തിയുള്ള ബിജെപി പ്രചാരണം ഏശിയില്ലെന്നതുമടക്കം ഒട്ടേറെ ഘടകങ്ങൾ ജാർഖണ്ഡിന്റെ ഫലത്തിലുണ്ട്. ഇഡി കേസിൽ ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശേഷം തിരഞ്ഞെടുപ്പു നയിച്ച് വിജയം സ്വന്തമാക്കിയ ഹേമന്ദ് സോറൻ, ഇനി ദേശീയരാഷ്ട്രത്തിലേക്ക് വരുമോ എന്നതും കാത്തിരുന്നു കാണണം. ചംപയ് സോറന്റെയും സീതാ സോറന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടക്കത്തിൽ എൻഡിഎ കുതിപ്പ്, ബിജെപി ക്യാംപിൽ ആഘോഷം തുടങ്ങി. കേവലഭൂരിപക്ഷം കടന്നതോടെ ആഘോഷം ഉച്ചസ്ഥിയായിലേക്കു നീണ്ടു. എന്നാൽ ജാർഖണ്ഡിലെ നിഗൂഢതകള്‍ ഒളിപ്പിച്ച വനഭൂമി പോലെത്തന്നെയായിരുന്നു വോട്ടർമാരുടെ മനസ്സും. തുടക്കത്തിലെ ബിജെപി പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്താനുള്ള ‘ഫലം’ അത് ഒളിച്ചുവച്ചിരുന്നു. ഒരു ഘട്ടത്തിൽ എൻഡിഎ താഴേക്കു വീണു, ആ നേരം കുതിച്ചു പാഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ജാർഖണ്ഡ് പിടിച്ചെടുത്തത് സംസ്ഥാനത്തെ അനേകം വീരഗാഥകളിലൊന്നായി മാറുമെന്നത് ഉറപ്പ്. അത്രയേറെ നാടകീയതകളായിരുന്നു വോട്ടെണ്ണലിലാകെ.

ഈ തിരഞ്ഞെടുപ്പു ഫലം പലതിന്റെയും സൂചനകളാണ്. ആദിവാസി മേഖലകൾ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നുവെന്നതും ‘നുഴ‍ഞ്ഞുകയറ്റ’ ആരോപണമുയർത്തിയുള്ള ബിജെപി പ്രചാരണം ഏശിയില്ലെന്നതുമടക്കം ഒട്ടേറെ ഘടകങ്ങൾ ജാർഖണ്ഡിന്റെ ഫലത്തിലുണ്ട്. ഇഡി കേസിൽ ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശേഷം തിരഞ്ഞെടുപ്പു നയിച്ച് വിജയം സ്വന്തമാക്കിയ ഹേമന്ദ് സോറൻ, ഇനി ദേശീയരാഷ്ട്രത്തിലേക്ക് വരുമോ എന്നതും കാത്തിരുന്നു കാണണം. ചംപയ് സോറന്റെയും സീതാ സോറന്റെയും കൂറുമാറ്റമടക്കം ഒട്ടേറെ ട്വിസ്റ്റുകൾക്ക് വേദിയായ ജാർഖണ്ഡിൽ എൻഡിഎ സഖ്യം പിന്നാക്കം പോയത് എന്തുകൊണ്ടാണ്? ഹേമന്ദ് സോറന് ഗുണം ചെയ്തത് എന്തെല്ലാമാണ്?

ഹേമന്ദ് സോറൻ. (Photo: X/HemantSorenJMM)
ADVERTISEMENT

∙ ആദിവാസി മേഖലകൾ ഇന്ത്യാ സഖ്യത്തിനൊപ്പം

ആദിവാസി വോട്ടുകൾ നേടാനുള്ള ശ്രമം ജാർഖണ്ഡിൽ ബിജെപി വളരെ നേരത്തേ തന്നെ തുടങ്ങിയിരുന്നു. ജെഎംഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറനെ സ്വന്തം താവളത്തിലെത്തിച്ചത് ആദിവാസി വോട്ടുകൾ ലക്ഷ്യമിട്ടു തന്നെയാണ്. ജാർഖണ്ഡ് വികാസ് മോർച്ച നേതാവും ജാർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡിയെ തിരികെ ബിജെപിയിലെത്തിച്ചതും സംസ്ഥാന പ്രസിഡന്റാക്കിയതും ആദിവാസി മേഖലകളിൽ കണ്ണുവച്ചു തന്നെ. പക്ഷേ, ആദിവാസി മേഖലകളിൽ ഇതൊന്നും ചലനമുണ്ടാക്കിയില്ല. മാത്രവുമല്ല, അവരുടെ വീരനായ നേതാവ് ഷിബു സോറന്റെ മകനായ ഹേമന്ദ് സോറനെ ജയിലിലടച്ചത് തിരിച്ചടിയാവുകയും ചെയ്തു. ചംപയ് സോറനെ ബിജെപിയിലെത്തിച്ചത് ജെഎംഎമ്മിനെ പിളർത്താനുള്ള ശ്രമമായി കാണുകയും ചെയ്തതോടെ, ആദിവാസി വോട്ടുകൾ ബിജെപിക്ക് എതിരായി.

Show more

∙ മയ്യ യോജനയും കൽപന സോറനും

വനിതകൾക്ക് സംസ്ഥാനത്ത് 1000 രൂപയുടെ പ്രതിമാസ പെൻഷനാണുണ്ടായിരുന്നത്. ഇത് 1500 രൂപയാക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാൽ, തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് വനിതാ പെൻഷൻ 2500 രൂപയാക്കുന്നതായും ഡിസംബർ മുതൽ വിതരണം തുടങ്ങുമെന്നും ഹേമന്ദ് സോറൻ പ്രഖ്യാപിച്ചതു സ്ത്രീ വോട്ടർമാരെ കുറച്ചൊന്നുമല്ല ആകർഷിച്ചത്. കൽപന സോറന്റെ ലളിതവും എന്നാൽ കൃത്യവുമായ പ്രസംഗവും ശൈലിയും അവരുടെ പ്രചാരണ യോഗങ്ങളിൽ വൻ ജനക്കൂട്ടത്തെ ആകർഷിച്ചു. ഇതിൽ കൂടുതലും സ്ത്രീകളായിരുന്നു. ഒരു വശത്തു ഹേമന്ദ് സോറൻ യുവാക്കളെ ആകർഷിച്ചപ്പോൾ, മറുവശത്ത് കൽപന സ്ത്രീകളുടെ ആരാധനാപാത്രമായി ചുരുങ്ങിയ കാലം കൊണ്ടു വളരുകയായിരുന്നു.

പാർട്ടി പ്രവർത്തകര്‍ക്കൊപ്പം ഹേമന്ദ് സോറൻ. (Photo: X/HemantSorenJMM)
ADVERTISEMENT

∙ വരുന്നു ഹേമന്ദ് സോറന്റെ കാലം

ജാർഖണ്ഡിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും തന്റെ കാലം വരവായെന്ന ഹേമന്ദ് സോറന്റെ പ്രഖ്യാപനം കൂടിയാണീ തിരഞ്ഞെടുപ്പു ഫലം. പിതാവ് ഷിബു സോറന്റെ നിഴലിൽ നിന്നു മാറി, സ്വന്തമായൊരു ഭാവി ഹേമന്ദ് സോറൻ രൂപപ്പെടുത്തിക്കഴിഞ്ഞുവെന്നതിന്റെ തെളിവ്. ബിജെപിയുടെ ശക്തമായ പ്രചാരണ തന്ത്രങ്ങളെ മറികടന്നുള്ള വിജയം ഇന്ത്യാസഖ്യത്തിൽ ഹേമന്ദ് സോറന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഭരണവിരുദ്ധ വികാരം തീരെ ഇല്ലായിരുന്നുവെന്നതു തന്നെയാണു ജെഎംഎം സർക്കാരിന്റെ പ്രധാന നേട്ടം.

കൽപന സോറൻ. (Photo: X/JMMKalpanaSoren)

സ്വന്തം ഭൂമിയിലെ അവകാശത്തിനു വേണ്ടിയുള്ള പഥൽഗഢി സമരത്തിൽ പങ്കെടുത്തവർക്കെതിരായ 1500ൽപരം കേസുകൾ പിൻവലിച്ചതോടെ, നിസ്സാര കുറ്റം ചുമത്തപ്പെട്ട പതിനായിരത്തിലധികം പേർ സ്വതന്ത്രരായി. ഇതു ചെറിയ പ്രതിഫലനമല്ല ഉണ്ടാക്കിയതെന്നും ഫലങ്ങൾ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡുകാരെ കോവിഡ് കാലത്ത് പ്രത്യേക ട്രെയിനുകളിലാണു നാട്ടിൽ തിരികെയെത്തിച്ചത്. മറ്റൊരു സർക്കാരും കാണിക്കാത്ത ഈ സ്നേഹം ജാർഖണ്ഡുകാർ മനസ്സിൽ സൂക്ഷിച്ചുവച്ചു.

∙ മഹാതോക്കളുടെ വോട്ട്

ADVERTISEMENT

ഒബിസിക്കാരായ കുർമി വിഭാഗക്കാർ (മഹാതോ) എല്ലാ രാഷ്ട്രീയ പാർട്ടിയിലുമുണ്ട്. സംസ്ഥാനത്ത് 15% – 20% വരുമെന്നാണ് ഏകദേശ കണക്ക്. ആദിവാസികൾ കഴിഞ്ഞാൽ സംസ്ഥാനത്തെ പ്രബല വിഭാഗം. ജാർഖണ്ഡിന്റെ തുടക്കത്തിൽ ജെഎംഎമ്മിനോടായിരുന്നു അവർക്ക് അടുപ്പവും. പിന്നീട്, ജെഎംഎമ്മുമായി അവർ അകന്നു. അത് എതിർപ്പിലേക്കു തന്നെ നീങ്ങി. ബിജെപിയുമായി അടുത്തു. മഹാതോക്കളുടെ സ്വന്തം പാർട്ടിയായി ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെ‍‌എസ്‌യു) വന്നിട്ടും ബിജെപിയുമായി അവർ അകന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ജയ്റാം മഹാതോവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച ബിജെപിക്കു തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൽപന സോറൻ. (Photo: X/JMMKalpanaSoren)

ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ജാർഖണ്ഡ് ഭാഷാ ഖാതിയാൻ സംഘർഷ് സമിതി’ എന്ന പേരിൽ 8 മണ്ഡലങ്ങളിൽ സ്വതന്ത്രരെ നിർത്തി വരവറയിച്ച പാർട്ടി, കുറച്ചു വോട്ടൊന്നുമല്ല പെട്ടിയിലാക്കിയത്. ആറിടത്തും മൂന്നാം സ്ഥാനത്തെത്തി. പാർട്ടിയുടെ സ്ഥാപക നേതാവായ ജയ്റാം മഹാതോ, ഗിരിഡി സീറ്റിൽ നേടിയത് 3.47 ലക്ഷം വോട്ട്. ഹസാരിബാഗിൽ 1.57 ലക്ഷം വോട്ടും റാഞ്ചിയിൽ 1.32 ലക്ഷം വോട്ടും ജെബികെഎസ്എസ് സ്വതന്ത്രർ നേടി. എത്ര സീറ്റു നേടുന്നുവെന്നതല്ല, പ്രധാന പാർട്ടികളുടെ എത്ര സീറ്റ് ഇവർ കാരണം നഷ്ടമാകുന്നുവെന്നതാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവരെ പ്രസക്തമാക്കുന്നത്.

തദ്ദേശീയർക്ക് ജോലികളിൽ 90% സംവരണം, 1932ലെ ഭൂമി സർവേ പ്രകാരമുള്ള ഉടമസ്ഥാവകാശം, ആദിവാസി ഭൂമിയുടെ സംരക്ഷണം, ഉപയോഗിക്കാത്ത സർക്കാർ ഭൂമി ഉടമകൾക്കു തിരിച്ചു നൽകൽ തുടങ്ങി വാഗ്ദാനപ്പെരുമഴയുമായാണു പാർട്ടിയുടെ വരവ്. 66 സീറ്റുകളിൽ ജെഎൽകെഎം മൽസരിച്ചിട്ടുണ്ട്. ക്ഷീണം തട്ടിയതു ബിജെപിക്കും എജെഎസ്‌യുവിനുമാണെന്നും തിരഞ്ഞെടുപ്പു ഫലങ്ങളിൽ വ്യക്തമാണ്. എല്ലാ പാർട്ടികളിലും മഹാതോക്കളുണ്ട്. പക്ഷേ, ജെഎൽകെഎമ്മിന്റെ വരവ് തട്ടിത്തെറിപ്പിച്ചതു ബിജെപിയുടെ സ്വപ്നങ്ങളാണ്.

English Summary:

Jharkhand Assembly Election Results: Triumph for JMM, Setback for BJP. Hemant Soren's Ascendancy: From Jharkhand to National Stage. Tribal Power Play: Decisive Factor in Jharkhand Election Outcome.